സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി അബ്ദുള്‍ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ബംഗളൂരു: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഗുരുതരമായ ആരോപണം. സ്വർണക്കടത്ത് കേസിലെ പ്രതി അബ്ദുൾ ലത്തീഫ് ബിനീഷിന്റെ ഗുണഭോക്താവും ബിസിനസ്സ് പങ്കാളിയുമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ ഓള്‍ഡ് കോഫി ഹൗസിൽ ഇരുവര്‍ക്കും പങ്കാളിത്തമുണ്ടെന്നും ഇഡി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാനും ഇ ഡി തീരുമാനിച്ചിട്ടുണ്ട്. രണ്ടുപേരുടെയും സാന്നിധ്യത്തിൽ കമ്പനി രേഖകളും പരിശോധിക്കും. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് ബിനീഷിനെതിരായ ഇഡിയുടെ പ്രധാന കണ്ടെത്തലുകൾ എടുത്തുകാണിക്കുന്നുണ്ട്. 2012 നും 2019 നും ഇടയിൽ ബിനീഷ് 5,17,36,600 രൂപ മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി മുഹമ്മദ് അനൂപിന് വിവിധ അക്കൗണ്ടുകളിലൂടെ കൈമാറിയ രേഖകളുമുണ്ട്. ഇതേ കാലയളവില്‍ ബിനീഷ് ആദായ നികുതി വകുപ്പിന് നല്‍കിയ കണക്കുമായി ഈ തുക ഒട്ടും ഒത്തു പോകുന്നതല്ല. ഈ പണം മയക്കുമരുന്ന് കച്ചവടത്തിലൂടെ…

മുത്തലിബ് മട്ടന്നൂരിന്‍റെ കേരളത്തെക്കുറിച്ച ഗാനം തരംഗമാകുന്നു

ദോഹ | അറുപത്തിനാലാമത് കേരളപ്പിറവി ആഘോഷത്തിന്‍റെ ഭാഗമായി ഖത്തറിലെ പ്രവാസി മലയാളിയായ മുത്തലിബ് മട്ടന്നൂര്‍ രചനയും സംഗീതവും ആലാപനവും നിര്‍വഹിച്ച കേരളപ്പിറവി ഗാനം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. നവംബര്‍ ഒന്നിന് മൈന്‍ഡ്ട്യൂണ്‍ ഇക്കോവേവ്സിന്‍റെ കേരളപ്പിറവി ആഘോഷപരിപാടിയില്‍ ആദ്യമായി അവതരിപ്പിച്ച ഗാനം കേരളത്തെ സ്നേഹിക്കുന്ന മുഴുവന്‍ മലയാളികളും ഏറ്റുപാടുകയാണ് . കേരളത്തെ പ്രകൃതി രമണീയതയും സാംസ്കാരിക പ്രബുദ്ധതയും മാനവികതയും കൈകോര്‍ക്കുന്ന സൗഹൃദത്തിന്‍റെ മനോഹരമായ മലര്‍വാടിയായാണ് ഗാനം പരിചയപ്പെടുത്തുന്നത്. എല്ലാവരും കൊതിക്കുന്ന സ്നേഹവും സമാധാനവും കളിയാടുന്ന ജډനാടിന്‍റെ മനോഹരമായ ഓര്‍മകളിലൂടെയുള്ള സഞ്ചാരം ഏറെ ഹൃദ്യമായാണ് മുത്തലിബ് മട്ടന്നൂര്‍ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച വരികള്‍, ധന്യമായ ആശയം, മനോഹരമായ സംഗീതം, ആകര്‍ഷകമായ ആലാപനം എന്നിവയാണ് ഈ ഗാനത്തിന്‍റെ സവിശേഷതകള്‍. തന്‍റെ ഏഴാമത്തെ വയസ്സിലാണ് ആദ്യമായി ഹാര്‍മോണിയത്തിന്‍റെ രാഗലയത്തില്‍ പാടാന്‍ അവസരം ലഭിച്ചത്. പഴശ്ശി വെസ്റ്റ് യൂ പി സ്കൂള്‍ അദ്ധ്യാപകനും സംഗീതജ്ഞനുമായ ശ്രീനിവാസന്‍ മാസ്റ്ററാണ്…

കാനഡ മലയാളി പെന്തക്കോസ്ത് പ്രാര്‍ത്ഥനാസംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാനഡയിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ ആഭിമുഖ്യത്തില്‍ ഈ രാജ്യത്തിനുവേണ്ടിയും, സഭകളുടെ ആത്മീയ മുന്നേറ്റത്തിനും, അനുഗ്രഹത്തിനുമായി നവംബര്‍ ഏഴാം തീയതി സമയം, (7PM EST, 5PM AB, 4PM BC നടത്തപ്പെടുന്ന ആത്മീയ പ്രാര്‍ത്ഥനാസമ്മളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോവിഡ് 19 എന്ന മഹാമാരിയുടെ നടുവില്‍ കൂടി ലോകം കടന്നു പോയ്‌കൊണ്ടിരിക്കുമ്പോള്‍ കാനഡയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മലയാളി പെന്തക്കോസ്ത് സഭകള്‍ 7 പ്രോവിന്‍സുകളില്‍ നിന്നും വീണ്ടും സൂമില്‍ ഒത്തുകൂടുന്നു. ഈ മീറ്റിംഗിന്റെ അനുഗ്രഹത്തിനായി വിവിധ സഭകളില്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥനകള്‍ നടന്നു വരുന്നു. നവംബര്‍ മാസം 7 തീയതി നടക്കുന്ന മീറ്റിംഗ് കാനഡയിലെ മലയാളി പെന്തക്കോസ്ത് സഭകള്‍ക്കു പുത്തന്‍ ഉണര്‍വിനും, പ്രവര്‍ത്തങ്ങള്‍ക്കും പ്രചോദനം ആയി തീര്‍ത്തട്ടെ. ഈ മീറ്റിംഗിനും പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നത് കാനഡ മലയാളി പാസ്‌റ്റോഴ്‌സ് ഫെല്ലോഷിപ്പ് ആണ്. പാസ്റ്റര്‍മാരായ ഫിന്നി സാമുവല്‍ (ലണ്ടന്‍ ഒണ്ടാറിയോ), വില്‍സണ്‍ കടവില്‍ (എഡ്മണ്ടന്‍),…

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യുസ്റ്റൺ (മാഗ്) തിരഞ്ഞെടുപ്പ് ഡിസംബർ 5ന്

ഹ്യുസ്റ്റൺ: മാഗിന്റെ 2021 വർഷത്തിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 5ന് രാവിലെ 8 മണി മുതൽ 5 മണി വരെ കേരളാ ഹൌസിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറായി ശ്രീ. വത്സൻ മഠത്തിപ്പറമ്പിലും പോളിങ് ഓഫീസേഴ്‌സ് ആയി റെജി ജോർജ്ജ്, അനിൽ ജനാർദ്ധനൻ എന്നിവരെ നിയോഗിച്ചു. പ്രസിഡന്റ്, രണ്ട് വനിതാ പ്രതിനിധികൾ, ഒരു യുവജന പ്രതിനിധി, 11 ബോർഡ് ഓഫ് ഡിറെക്ടർസ്, രണ്ട് ബോർഡ് ഓഫ് ട്രസ്റ്റീസ് എന്നീ തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. നാമനിർദ്ദേശ പത്രിക ഈ മാസം 14ന് (നവംബർ 14) 4 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്. സൂക്ഷ്മ പരിശോധനക്കുശേഷം അന്നേ ദിവസം തന്നെ യോഗ്യത നേടിയ സ്ഥാനാർത്ഥികളുടെ പേരുവിവരം നോട്ടീസ് ബോർഡിൽ പരസ്യപ്പെടുത്തും. നാമനിർദ്ദേശ പത്രിക https://www.maghusa.org/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നവംബർ 19 അഞ്ചു മണിയാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന…

അതിവേഗം ബഹുദൂരം സഞ്ചരിച്ചു രണ്ടാം ഊഴവും കാത്തു ട്രമ്പ്

2020 ലെ സുപ്രധാന പൊതുതിരഞ്ഞെടുപ്പിൽ ഏർളി വോട്ടിംഗ് സമയം വെള്ളിയാഴ്ച അവസാനിച്ചതിനെ തുടർന്ന് അമേരിക്കൻ വോട്ടർമാർ അവരുടെ സമ്മതിദാനാവകാശം അവസാനമായി നേരിട്ട് രേഖപ്പെടുത്തുന്നത്തിനു നവംബര് 3 ചൊവാഴ്ച രാവിലെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. അമേരിക്കയുടെ ചരിത്രത്തിൽ ഇത്രയും വീറും വാശിയും ഉദ്വെഗവും നിറഞ്ഞു നിന്ന മറ്റൊരു തിരഞ്ഞെടുപ്പു നടന്നിട്ടുണ്ടോ എന്നു സംശയമാണ്. അതിന്റെ ശക്തമായ പ്രതിഫലനമാണ് മുൻ തിരഞ്ഞെടുപ്പുകളിലൊന്നും പ്രകടമല്ലാത്ത ഉയർന്ന പോളിംഗ് ശതമാനം. 2016ലെ പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ രാജ്യത്താകമാനം ആകെ പോൾ ചെയ്ത വോട്ടുകളുടെ മൂന്നിൽ രണ്ടു ഭാഗം ഇതിനകം തന്നെ രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നു . ആകെ 94 മില്യൺ വോട്ടുകൾ പോൾ ചെയ്തതിൽ 34 മില്യൺ നേരിട്ടും 60 മില്യൺ മെയിൽ ഇൻ ബാലറ്റുകലുമാണ് .ഇതിൽ രജിസ്‌ട്രേഡ് വോട്ടർമാർ 45 ശതമാനം ഡെമോക്രാറ്റുകളും ,30 ശതമാനം റിപ്പബ്ലിക്കനും ,23 ശതമാനം ഒരു പാർട്ടിയിലും ഉൾപെടാത്തവരുമാണ്.…

നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; സിബിഐ മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ്

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ്. സുശാന്തിന്റെ മരണം വിഷം കഴിച്ചിട്ടല്ലെന്ന എയിംസ് പാനലിന്റെ റിപ്പോർട്ടിനെക്കുറിച്ച് സിബിഐ ഒന്നും പറയുന്നില്ലെന്ന് എംപിസിസി ജനറൽ സെക്രട്ടറി സച്ചിൻ സാവന്ത് പറഞ്ഞു. ബീഹാർ തെരഞ്ഞെടുപ്പിനെത്തുടർന്നുള്ള രാഷ്ട്രീയ സമ്മർദ്ദം മൂലമാണ് മൗനം ഉണ്ടായതെന്നും സച്ചിൻ പറഞ്ഞു. ഒരു മാസമായി എയിംസിലെ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും സിബിഐ ഒന്നും മിണ്ടുന്നില്ല. ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ചട്ടങ്ങള്‍ സിബിഐ പാലിക്കുകയാണോയെന്നും ആശുപത്രിയിലെ റിപ്പോര്‍ട്ടിനെക്കുറിച്ച് എന്തെങ്കിലും പറയുകയോ നടപടി എടുക്കുകയോ ചെയ്തിട്ടില്ലെന്നും സാവന്ത് ട്വീറ്റ് ചെയ്തു. ബിഹാര്‍ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിഷയം ഒഴിവാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സിബിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടോ എന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു. അന്വേഷണം ഏറ്റെടുത്ത് രണ്ടു മാസം കഴിഞ്ഞിട്ടും സിബിഐ ഒരക്ഷരം പോലും ഉരിയാടാത്തതില്‍ സാവന്ത് ആശ്ചര്യം പ്രകടിപ്പിച്ചു. മഹാരാഷ്ട്രയെ…

യുഡിഎഫ് അധികാരത്തിൽ എത്തിയാല്‍ ലോക്നാഥ് ബെഹ്‌റയുടെ അഴിമതി പുറത്തു കൊണ്ടുവരുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ എത്തിയാല്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷൻ രൂപീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് പര്‍ച്ചേസിംഗ് നടത്തി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ഡിജിപി ലോക്നാഥ് ബെഹ്‌റയെ ഇപ്പോള്‍ സർക്കാർ സംരക്ഷിക്കുകയാണ്. സർക്കാർ പറയുന്ന ഏത് പണിയും ചെയ്യുകയാണ് ഡിജിപി എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ അഴിമതിയും കൊള്ളയും തുറന്നുകാട്ടുന്ന പ്രതിപക്ഷ എം‌എൽ‌എമാർക്കും നേതാക്കൾക്കുമെതിരെ കള്ളക്കേസുകളെടുക്കാന്‍ ഡിജിപി മുൻകൈയെടുക്കുന്നു. ആ നീക്കം നിർത്തിയില്ലെങ്കിൽ ലോക്നാഥ് ബെഹ്‌റ ഇതിന് വലിയ വില നൽകേണ്ടിവരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പി.ടി.തോമസ്, വി.ഡി.സതീശന്‍, കെ.എം.ഷാജി തുടങ്ങിയ എംഎല്‍എ മാര്‍ക്കെതിരെ കള്ളക്കേസുകള്‍ കെട്ടിച്ചമച്ച് അവരെ അപമാനിക്കാനുള്ള ശ്രമമാണ് ഡി ജി പിയും സര്‍ക്കാരും നടത്തുന്നത്. സര്‍ക്കാരിന്റെ അഴിമതികളും കൊള്ളരുതായ്മകളും ചൂണ്ടിക്കാണിക്കുന്ന എംഎല്‍എമാര്‍ക്കെതിരെ കള്ളക്കേസുകള്‍…

കേരളത്തിലെ സ്ത്രീകൾക്ക് ഇത്തരത്തിലൊരു വനിതാ കമ്മീഷന്റെ ആവശ്യമില്ല: കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്

കൊച്ചി: ഭരണഘടനാ സ്ഥാപനമായ വനിതാ കമ്മീഷൻ കഴിഞ്ഞ നാലര വർഷമായി സ്വജനപക്ഷപാതവും ഏകപക്ഷീയവുമായ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗ്ഗീസ് പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളില്‍ വനിതാ കമ്മീഷൻ ഏകപക്ഷീയമായി പ്രവർത്തിക്കുന്നു. സ്ത്രീ വിരുദ്ധ പരാമർശങ്ങളും സ്വന്തം പാർട്ടി നേതാക്കൾ നടത്തിയ ലൈംഗിക പീഡനക്കേസുകളും സംബന്ധിച്ച് കമ്മീഷൻ മൗനം പാലിക്കുകയാണെന്ന് അവര്‍ പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ സ്ത്രീകൾക്ക് അത്തരമൊരു വനിതാ കമ്മീഷന്റെ ആവശ്യമില്ലെന്ന് ദീപ്തി പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ഇടതുമുന്നണി നേതാക്കൾ ഖേദം പ്രകടിപ്പിക്കാൻ പോലും തയ്യാറായില്ല. വാളയാര്‍, പാലത്തായി കേസുകളിൽ വനിതാ കമ്മീഷൻ സംസാരിച്ചിട്ടില്ല. ഇടതു മുന്നണി നേതാക്കളുടെയും ഇടത് എം എല്‍ എ മാരുടെയും സ്ത്രീ വിരുദ്ധതക്ക് മന്ത്രി ശൈലജ , പി.കെ. ശീമതി, ജോസഫൈന്‍ തുടങ്ങിയവര്‍ കുട പിടിയ്ക്കുകയാണ്. സ്ത്രീ വിരുദ്ധത പറഞ്ഞ വി.എസ് അച്യുതാനന്ദന്‍…

ബിനീഷ് കോടിയേരി അഞ്ച് ദിവസം കൂടി ഇ.ഡി കസ്റ്റഡിയിൽ തുടരും

ബാംഗ്ലൂർ: മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ഹാജരാക്കി. ബിനീഷിന്റെ കസ്റ്റഡി കോടതി ശനിയാഴ്ച വരെ നീട്ടി. ശാരീരിക അസ്വാസ്ഥ്യങ്ങളുള്ളതിനാൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ ബിനീഷിന് കഴിയില്ലെന്നും 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വിടണമെന്നും ഇഡി കോടതിയെ അറിയിച്ചു. തനിക്ക് ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടെന്ന് ബിനീഷ് കോടതിയെ അറിയിച്ചു. പത്ത് തവണ ഛർദ്ദിച്ചു. കഠിനമായ ശരീരവേദനയാണെന്ന് ബിനീഷ് പറഞ്ഞു. ചോദ്യം ചെയ്യലുമായി ബിനീഷ് സഹകരിക്കുന്നില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങൾ കാരണം രണ്ട് ദിവസത്തേക്ക് ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. ബിനീഷിന്റെ പരിശോധന റിപ്പോർട്ടുകളും ഇ.ഡി. കോടതിയിൽ ഹാജരാക്കി. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിനീഷിനെ വൈകിട്ട് 5 മണിക്കാണ് കോടതിയിൽ ഹാജരാക്കിയത്. നാല് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിന് ശേഷമായിരുന്നു ഇത്. വീഡിയോ കോൺഫറൻസ് വഴി ഇഡി അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കോടതി ഈ ആവശ്യം…

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അതിരുകള്‍ ലംഘിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികൾക്കെതിരായ അന്വേഷണം വിപുലീകരിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി പ്രതികരിച്ചു. അന്വേഷണ ഏജൻസികൾ പ്രൊഫഷണൽ വഴികളിൽ നിന്ന് മാറുകയും ചിലരുടെ ആഗ്രഹത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുകയും ചെയ്തതാണ് ഈ പ്രതികരണത്തിന് കാരണമെന്ന് പിണറായി വിജയൻ പറഞ്ഞു. സ്വർണക്കടത്ത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാനം അതിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നിയമപരമായ രീതിയിൽ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ അന്വേഷണം നന്നായി നടന്നു. അന്വേഷണ ഏജൻസികളുടെ കൂടുതൽ അന്വേഷണം പ്രതീക്ഷകൾക്ക് വിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന ധാരണ സൃഷ്ടിക്കുന്നു. അന്വേഷണം പുരോഗമിക്കുമ്പോൾ എന്തെങ്കിലും വെളിച്ചത്തുവരുമെന്ന് സംസ്ഥാന സർക്കാർ ഭയപ്പെടുന്ന വ്യാപകമായ പ്രചാരണത്തിന്റെ ഒരു രൂപമായി ഇത് മാറിയിരിക്കുന്നു. അന്വേഷണം ഒരു ഏജൻസി രഹസ്യമായി…