തദ്ദേശ തെരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം നിരോധിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നിരോധിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പിന് ശേഷവും സ്ഥലംമാറ്റം ഇല്ല. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി, വകുപ്പ് മേധാവിമാർക്ക് നിർദ്ദേശം നൽകി. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഏത് സമയത്തും തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. വോട്ടെടുപ്പിന്റെ ഏത് ഘട്ടത്തിലും സുരക്ഷ നൽകാൻ താൻ തയ്യാറാണെന്ന് സംസ്ഥാന പോലീസ് മേധാവി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. കോവിഡ് ബാധിതര്‍ക്ക് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വോട്ടു ചെയ്യാനുള്ള ക്രമീകരണങ്ങൾ ചെയ്യാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറുമായി ചർച്ച ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കമ്മീഷൻ അടുത്ത ദിവസം ചീഫ് സെക്രട്ടറിയെ കാണും. തുടർന്ന് ഒരു തീയതി തീരുമാനിക്കും. ഡിസംബർ 31 നകം പുതിയ ഭരണസമിതി നിലവിൽ വരുമെന്ന് കമ്മീഷൻ വ്യക്തമാക്കി. കോവിഡ് രോഗികൾക്ക് തപാൽ വോട്ടിംഗ് ബാധകമാക്കിയിട്ടുണ്ടെങ്കിലും…

വയനാട് എം പി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പിനെതിരെ സരിത നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

മുൻ കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധിയെ 2019 ൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് സോളാർ കുംഭകോണക്കേസിലെ പ്രതിയായ സരിത എസ്. നായർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. അഴിമതിയുമായി ബന്ധപ്പെട്ട രണ്ട് വഞ്ചനാ കേസുകളിൽ ശിക്ഷിക്കപ്പെട്ട സരിതയുടെ അപേക്ഷ ചീഫ് ജസ്റ്റിസ് ശരദ് എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിരസിച്ചത്. 2019 ഒക്ടോബറിൽ കേരള ഹൈക്കോടതിയും ഈ കേസ് തള്ളിയതാണ്. തുടര്‍ന്നാണ് സരിത സുപ്രീം കോടതിയെ സമീപിച്ചത്. ബാലിശമായ ഹർജി നൽകിയതിന് സരിതയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. സുപ്രീം കോടതിയില്‍ സരിതയുടെ അഭിഭാഷകർ നിരന്തരം ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ഹർജി തള്ളിയത്. ഇന്നും സരിതയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നില്ല. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് പരാതിക്കാരിയായ സരിത എസ് നായർക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തുകയായിരുന്നു.…

കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി. അതില്‍ 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. അതേസമയം 7108 പേര്‍ രോഗമുക്തി നേടി. 33,345 സാമ്പിളുകള്‍ പരിശോധിച്ചു. 21 മരണങ്ങളാണ് ഇന്ന് നടന്നത്. ഉറവിടമറിയാത്ത 438 കേസുകളുണ്ട്. 47 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂര്‍ 433, തിരുവനന്തപുരം 361, കൊല്ലം 350, പാലക്കാട് 286, കോട്ടയം 246, കണ്ണൂര്‍ 195, ഇടുക്കി 60, കാസര്‍ഗോഡ് 58, വയനാട് 46, പത്തനംതിട്ട 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മരണങ്ങള്‍: തിരുവനന്തപുരം ആലങ്കോട് സ്വദേശി രാജപ്പന്‍ ചെട്ടിയാര്‍ (80), വട്ടിയൂര്‍ക്കാവ് സ്വദേശി ഞ്ജാനബല സുബ്രഹ്മണ്യം (55), വിഴിഞ്ഞം സ്വദേശി ഡേവിഡ്‌സണ്‍ (61), നെടുമങ്ങാട് സ്വദേശി ബാബു (85), കൊല്ലം കൂവക്കാട് സ്വദേശി അപ്പു…

കോവിഡ്-19: ഓസ്‌ട്രിയയില്‍ ചൊവ്വാഴ്ച മുതല്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി

വിയന്ന: കോവിഡ്-19 ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഓസ്ട്രിയയില്‍ ഉപാധികളോടെ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. നവംബര്‍ 3 ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ 30 വരെയാണ് രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ നിലവില്‍ വരിക. രാത്രി 8 മുതല്‍ രാവിലെ 6 വരെ ആയിരിക്കും ലോക്ക് ഡൗണ്‍. എന്നാല്‍ നടപടിയുടെ ഭാഗമായി ആളുകൾ വീട്ടില്‍ നിന്നും പുറത്തുപോകുന്നതില്‍ നിന്ന് പൂര്‍ണമായും തടയില്ലെന്ന് ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് വിശദീകരിച്ചു. റസ്റ്ററന്‍റ് , ഹോട്ടല്‍, വിനോദസഞ്ചാരം, സാംസ്‌കാരിക കേന്ദ്രങ്ങള്‍, സ്‌പോര്‍ട്‌സ് ഹാളുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ ലോക്ക് ഡൗൺ സാരമായി ബാധിക്കും. എന്നാൽ എല്ലാ പൊതുപരിപാടികള്‍ക്കും വിലക്കുണ്ട്. സ്‌കൂളുകളും നഴ്‌സറികളും തുറക്കും. എന്നാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു അവ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഉയര്‍ന്ന ക്ലാസുകളില്‍ വിദൂരവിദ്യാഭാസ നടപടികള്‍ തുടരും. ചുരുക്കിയ ജോലിവ്യവസ്ഥകളും വീട്ടില്‍ നിന്നുള്ള ജോലിയും തുടരും. മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണമുണ്ട്.…

അപരനുവേണ്ടി ജീവിക്കാനും നല്ല മനുഷ്യരാകാനും ക്രിസ്തുവിനോട് ചേർന്നു ജീവിക്കണം: ഫാ ഡേവിസ് ചിറമ്മൽ

ഡബ്ലിൻ: അപരനുവേണ്ടി ജീവിക്കാനും നല്ല മനുഷ്യരാകാനും ക്രിസ്തുവിനെപ്പോലെയാകാനും ക്രിസ്തുവിനോട് ചേര്‍ന്നു ജീവിക്കണമെന്ന് മക്കളെ ചെറുപ്പം മുതലേ പഠിപ്പിക്കണമെന്ന് ഫാ ഡേവിസ് ചിറമ്മൽ ഉദ്ബോധിപ്പിച്ചു.  സീറോ മലബാർ ഡബ്ലിന്‍റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ നവീകരണ ധ്യാനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കഷ്ടപ്പാടുകളുടെ കാലം ദൈവത്തെ അറിയാനുള്ള അവസരങ്ങളുടെ കാലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നു ദിവസം നീണ്ടുനിന്ന ധ്യാനത്തിൽ ഫാ. ഡേവീസ് ചിറമ്മലിനു പുറമെ ഫാ. ജിസൻ പോൾ വേങ്ങശേരിയും ഫാ. മാത്യു ആശാരിപ്പറമ്പിലും വചന സന്ദേശം നൽകി. പൂർവികരിൽ നിന്നും ലഭിച്ച വിശ്വാസ തീഷ്ണത നല്ല നിലയിൽ മക്കൾക്ക് പകർന്നു നൽകണം. പ്രതിസന്ധികളെയും പ്രയാസങ്ങളെയും നേരിടാൻ ഉപവാസവും പ്രാർഥനയും ഏറെ ഉപകരിക്കും. സഹനങ്ങളിലൂടെയേ രക്ഷ നേടാനാവുള്ളൂ. കുടുംബ പ്രാർഥനകൾക്ക് ഗൃഹനാഥന്മാർ മുൻകൈ എടുക്കണം. നൂറ്റിയൊന്ന് ദിവസമാണ് ഒരു വർഷത്തിൽ നോമ്പ് കാലമായുള്ളത്. ഇവ അനുഷ്‌ടിക്കാൻ നാം മുന്നോട്ടു വരണമെന്നും…

നന്മ – നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന്‍ രൂപീകൃതമായി

അര്‍ക്കന്‍സാസ്: നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളികളുടെ കൂട്ടായ്മ “നന്മ’ എന്ന പേരില്‍ രൂപീകൃതമായി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നാം തീയതി ഞായറാഴ്ച നന്മയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നടത്തപ്പെട്ടു. ഇരുനൂറില്‍പ്പരം മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന ഈ സ്ഥലത്ത് ആദ്യമായാണ് ഒരു മലയാളി അസോസിയേഷന്‍ രൂപീകരിക്കുന്നത്. കേരളത്തനിമയാര്‍ന്ന നിരവധി കലാപരിപാടികളോടും വിശിഷ്ട വ്യക്തികളുടെ ആശംസാ സന്ദേശങ്ങളോടുംകൂടി ഒരു ഉത്സവപ്രതീതിയോടുകൂടിയാണ് ഉദ്ഘാടനം നടത്തപ്പെട്ടത്. മുന്‍. യു.എന്‍ അണ്ടര്‍ സെക്രട്ടറിയും ഇപ്പോഴത്തെ തിരുവനന്തപുരം ലോക്‌സാഭംഗവുമായ ഡോ. ശശി തരൂര്‍, സിനിമാനടന്മാരായ ജഗദീഷ്, അജു വര്‍ഗീസ്, ബിജു സോപാനം, വിനീത് ശ്രീനിവാസന്‍, സുധി കോപ്പ, സിനിമാ സംവിധായകന്‍ മനു അശോകന്‍, ഗായകന്‍ ജി. വേണുഗോപാല്‍ എന്നിവര്‍ ഈ പരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

Hindus push for public holiday on Diwali in Ontario

Hindus are seeking public holiday in Ontario (Canada) on Diwali, the most popular of their festivals; starting 2022. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that it was not fair with Ontario Hindu community as they had to be at work/school on their most popular festival while there were public holidays on other religious days. Zed, who is President of Universal Society of Hinduism, suggested that Ontario Government needed to revisit its public holiday policies as the Ontario demographics had changed making it a multicultural…

സൊളസ് ചാരിറ്റീസ് വാര്‍ഷിക ബാങ്ക്വറ്റ് നവംബര്‍ 21 ന്

സാന്‍ ഫ്രാന്‍സിസ്‌ക്കോ: സൊളസ് ചാരിറ്റീസിന്റെ ആനുവല്‍ ബാങ്ക്വറ്റ് ഇക്കൊല്ലം നവമ്പര്‍ 21ന് ഓണ്‍ലൈന്‍ ആയി നടത്തും. കാലിഫോര്‍ണിയ സമയം വൈകുന്നേരം 6:30 മണിക്ക് ആരംഭിക്കുന്ന പരിപാടി ഫേസ്ബുക്ക് ലൈവിലൂടെയാണ് സംപ്രേക്ഷണം ചെയ്യുക. കേരളത്തില്‍ നിന്ന് സൊളസിന്റെ സ്ഥാപക സെക്രട്ടറി ഷീബ അമീര്‍ അമേരിക്കയിലെ സൊളസിന്റെ പ്രവര്‍ത്തകരെയും അഭ്യുദയകാംക്ഷികളെയും അഭിസംബോധന ചെയ്യും. വിധു പ്രതാപും അന്‍ജു ജോസഫും പങ്കെടുക്കുന്ന സംഗീതവിരുന്ന്, എഴുത്തുകാരിയും ശിശുരോഗ വിദഗ്ദ യുമായ ഡോക്ടര്‍ ആനീഷ എബ്രഹാമിന്റെ കീനോട്ട് പ്രഭാഷണം എന്നിവയാണ് ബാങ്ക്വറ്റിലെ മറ്റു പ്രധാന പരിപാടികള്‍. തിരഞ്ഞെടുത്ത നഗരങ്ങളില്‍ ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡിന്നര്‍ പാക്കേജുകള്‍ വിതരണം ചെയ്യുന്നുണ്ട്. വിശദാംശങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനും ഈ പേജ് സന്ദര്‍ശിക്കുക: https://www.solacecharities.org/banquet2020. ഇമെയില്‍: info@solacecharities.org

ഒഹായോ സെന്റ് ‌മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ പരി. കന്യാമറിയത്തിന്റെ തിരുനാള്‍ ആഘോഷിച്ചു

കൊളംബസ് (ഒഹായോ): സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു .തിരുനാളിന് ഒരുക്കമായി സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ എട്ടു നോമ്പാചാരണവും ആരാധനയും റവ.ഫാ.ദേവസ്യ കാനാട്ട് നയിച്ചു. 2020 സെപ്റ്റംബര്‍ 13 നു തിരുനാള്‍ പ്രദക്ഷിണത്തോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഡോ .സ്റ്റീഫന്‍ കൂളയുടെ മുഖ്യ കാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കുകയും, ഒപ്പം പുതിയ മിഷന്‍ ഡയറക്ടര്‍ ആയി റവ.ഫാ.ഡോ. നിബി കണ്ണായിയെ സ്വാഗതം ചെയ്യുകയും ചെയ്തു. ഒഹായോ ഗവര്‍ണ്ണറുടെ കോവിഡ് – 19 മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് എല്ലാം ക്രമീകരിച്ചത് . റവ.ഫാ.ഡോ. നിബി കണ്ണായി, കെന്റക്കിയിലുള്ള മേരി ക്വീന്‍ ഓഫ് ഹെവന്‍ എന്ന ദേവാലയത്തിലെ പരോക്കിയല്‍ വികാരി ആയും സയിന്റ്. ഹെന്‍റി ഹൈസ്കൂളിലെ ചാപ്ലെയിന്‍ ആയും സേവനം ചെയ്യുന്നു. തിരുന്നാള്‍ ദിനത്തോടനുബന്ധിച്ചു…

ഡ്രൈവ് ത്രൂ പോളിംഗ് തള്ളിക്കളയണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു

ഓസ്റ്റിന്‍: ടെക്‌സസിലെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഹാരിസ് കൗണ്ടിയില്‍ ഏര്‍ലി വോട്ടിംഗിന്‍റെ ഭാഗമായി ഡ്രൈവ് ത്രൂവിലൂടെ രേഖപ്പെടുത്തിയ 127,000 വോട്ടുകള്‍ തള്ളിക്കളയണമെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ആവശ്യം ടെക്‌സസ് സുപ്രീംകോടതി തള്ളി. പ്രധാന രണ്ടു പാര്‍ട്ടികളുടേയും ശക്തമായ മത്സരം നടക്കുന്ന സംസ്ഥാനമാണ് ടെക്‌സസ്. നവംബര്‍ ഒന്നിന് ഞായറാഴ്ച അസാധാരണമായ കോടതി നടപടികളിലൂടെയാണ് മൂന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി നിരസിച്ചത്. 127,000 ബാലറ്റ് പേപ്പറുകള്‍ റദ്ദാക്കണമെന്ന ആവശ്യം നിരാകരിച്ച കോടതി വിധി തിങ്കളാഴ്ച അടിയന്തരമായി ഫെഡറല്‍ ജഡ്ജ് പുന:പരിശോധിക്കും. ഇതേ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളാണ് ഫെഡറല്‍ ജഡ്ജിയെ സമീപിച്ചിരിക്കുന്നത്. നിലവിലുള്ള സംസ്ഥാന നിയമങ്ങള്‍ ഡ്രൈവ് ത്രൂ വോട്ടിംഗിന് അനുവാദം നല്‍കുന്നില്ലെന്നാണ് പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ടെക്‌സസില്‍ നിന്നും യു.എസ് സെനറ്റിലേക്ക് മത്സരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി എം.ജെ. ഹെഗര്‍ ഡ്രൈവ് ത്രൂ വോട്ടിംഗിനെ അനുകൂലിച്ച് കേസില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്. ടെക്‌സസ്…