ലോകപ്രശസ്തന്‍ താനല്ല ദൈവമാണെന്ന് ട്രം‌പ്

വിസ്‌കോൺസിൽ: ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ലെന്നും അത് ജീസസ് ക്രൈസ്റ്റാണെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വെള്ളിയാഴ്ച വിസ്‌കോൺസിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ട്രംപ്. നാം എല്ലാവരും സാധാരണ ജീവിതം നയിക്കണമെന്നാഗ്രഹിക്കുന്നവരാണ്. ഞാൻ എപ്പോഴും എന്‍റെ കണ്ണ് ആകാശത്തിലേക്ക് ഉയർത്തും. എനിക്കാവശ്യമായ നിർദേശങ്ങൾ അവിടെ നിന്നാണ് ലഭിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനാണെന്ന് ഒരിക്കൽ ഒരു സുഹൃത്ത് എന്നോടു പറഞ്ഞപ്പോള്‍, ജീസസ് ക്രൈസ്റ്റാണ് എന്നായിരുന്നു തന്‍റെ മറുപടിയെന്ന് ട്രംപ് വ്യക്തമാക്കി. ഭീകരവാദികൾ തടഞ്ഞുവച്ച നിരവധി മിഷനറിമാരെ രക്ഷപ്പെടുത്തുന്നതിലും ട്രംപ് വിജയിച്ചിട്ടുണ്ട്.

കേരള ലൈഫ് മിഷൻ അഴിമതി: എം ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി, സ്വപ്‌ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതി അന്വേഷിക്കുന്ന വിജിലൻസ് സംഘം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അഞ്ചാമത്തെ പ്രതിയാക്കി. തിരുവനന്തപുരത്തെ വിജിലൻസ് പ്രത്യേക കോടതിയിൽ വിജിലൻസ് എഫ്‌ഐആർ സമർപ്പിച്ചു. ശിവശങ്കറിനെ കൂടാതെ സ്വർണ കള്ളക്കടത്ത് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, പി എസ് സരിത്ത്, ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെട്ട ബിൽഡർമാർ, യൂണിടാക് ബിൽഡർമാർ, സെയ്ൻ വെഞ്ചേഴ്സ് എന്നിവരേയും പ്രതികളായി അറസ്റ്റിലായിട്ടുണ്ട്. പദ്ധതിക്കായി സർക്കാർ അനുമതി നേടിയതിന് സ്വപ്‌നയ്ക്കും മറ്റുള്ളവർക്കും ലഭിച്ച കമ്മീഷന്റെ ഒരു പങ്ക് തനിക്ക് ലഭിച്ചതായി കണ്ടെത്തിയതിനാൽ ശിവശങ്കറിനെ അറസ്റ്റുചെയ്യാൻ തീരുമാനിച്ചു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ സഹായത്തോടെ യുഎഇ ആസ്ഥാനമായുള്ള ചാരിറ്റി ഓർഗനൈസേഷനായ റെഡ് ക്രസന്റുമായി സഹകരിച്ചാണ് കെട്ടിട പദ്ധതി നടപ്പാക്കേണ്ടത്. അതേസമയം, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഉൾപ്പെടെ അഞ്ച് പേർക്ക് കൈക്കൂലിയായി നല്‍കിയ ഐഫോണുകളിൽ വ്യക്തത…

മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ ന്യൂസിലാന്റ് മന്ത്രിസഭയിൽ മന്ത്രിയായി

ന്യൂസിലാന്റില്‍ ജസീന്ദ അർദെൻ മന്ത്രിസഭയിലെ ആദ്യത്തെ കിവി – ഇന്ത്യൻ മന്ത്രിയായി എറണാകുളം സ്വദേശിയായ പ്രിയങ്ക രാധാകൃഷ്ണൻ ചരിത്രം സൃഷ്ടിച്ചു. 41 കാരിയായ പ്രിയങ്ക രണ്ടു തവണ എംപിയായിട്ടുണ്ട്. സാമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്ക വഹിക്കുന്നത്. തൊഴിൽ സഹമന്ത്രിയുടെ അധിക ചുമതല കൂടി ഇവർക്ക് നൽകിയിട്ടുണ്ട്. പറവൂര്‍ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണന്റെയും ഉഷയുടെയും മകളാണ് പ്രിയങ്ക. പറവൂരിലാണ് അവരുടെ വേരുകൾ ഉള്ളതെങ്കിലും, ബന്ധുക്കളിൽ ഭൂരിഭാഗവും ചെന്നൈയിലാണ്. അവര്‍ ജനിച്ചതും ചെന്നൈയിലാണ്. മുത്തച്ഛൻ കേരളത്തിന്റെ രൂപീകരണത്തിൽ നിർണായക പങ്ക് വഹിച്ച സംസ്ഥാനത്തെ ഇടതു രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരുന്ന വ്യക്തിയാണ്. സിംഗപ്പൂരിൽ വളർന്ന അവർ പിന്നീട് ന്യൂസിലൻഡിലേക്ക് മാറി. വെല്ലിംഗ്ടൺ വിക്ടോറിയ യൂണിവേഴ്സിറ്റിയിൽ നിന്ന് വികസന പഠനങ്ങളിൽ ബിരുദാനന്തര ബിരുദം നേടി. 14 വർഷമായി ലേബർ പാർട്ടി നേതാവായിരുന്ന പ്രിയങ്ക മുൻ വംശീയ സമുദായ മന്ത്രിയായിരുന്ന…

പി.കെ ശോശാമ്മ നിര്യാതയായി

ഡാളസ്: തിരുവല്ല തലവടി ഓറേത്ത് കുട്ടൻക്കേരിൽ പുളിമൂട്ടിൽ പരേതനായ പി.റ്റി. ചാക്കോയുടെ ഭാര്യ റിട്ട. ടീച്ചർ പി.കെ ശോശാമ്മ (93) നിര്യാതയായി. ചെങ്ങന്നൂർ കല്ലിശ്ശേരി പാലത്തിനാൽ കുടുംബാംഗമാണ്. പി.സി തോമസ് (തലവടി), സാം ചാക്കോ (ഡാളസ്), മേഴ്‌സി എബ്രഹാം, ജെസ്സി അലക്സ് ( ഇരുവരും ലോസ് ആഞ്ചലസ്‌) എന്നിവരാണ് മക്കൾ. സംസ്കാരം നിരണം സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ പിന്നീട്. കൂടുതൽ വിവരങ്ങൾക്ക്: സാം ചാക്കോ 469 265 9103 ഷാജി രാമപുരം

യു എസ് വ്യോമസേന ചരക്ക് വിമാനങ്ങളെ ബോംബ് ട്രക്കുകളാക്കുന്നു

വാഷിംഗ്ടണ്‍: സി -17 ഗ്ലോബ് മാസ്റ്റർ മൂന്നാമൻ (C-17 Globemaster III) പോലുള്ള വലിയ ചരക്ക് വിമാനങ്ങളെ ബോംബ് ട്രക്കുകളാക്കി മാറ്റുന്നതിനായി യുഎസ് വ്യോമസേന പ്രമുഖ ആയുധ നിർമാതാക്കളായ ലോക്ക്ഹീഡ് മാർട്ടിൻ കോർപ്പറേഷന് 25 മില്യൺ ഡോളർ കരാര്‍ നൽകി. “യു‌എസ് എയർഫോഴ്സ് റിസർച്ച് ലബോറട്ടറി കോൺ‌ട്രാക്റ്റിംഗ് ആൻഡ് സ്ട്രാറ്റജിക് ഡെവലപ്മെൻറ് പ്ലാനിംഗ് ആൻഡ് എക്സ്പിരിമെന്റേഷന്‍ ഓഫീസും ലോക്ക്ഹീഡ് മാർട്ടിൻ ടീമുകളും 30 ദിവസത്തെ റെക്കോർഡ് സമയത്തിനുള്ളിലാണ് ഈ പുതിയ കരാർ ഒപ്പിട്ടത്. ലോക്ക്ഹീഡ് മാർട്ടിന്റെ അഡ്വാൻസ്ഡ് സ്ട്രൈക്ക് സിസ്റ്റം ഡയറക്ടർ സ്കോട്ട് കാലവേ, മിലിട്ടറി.കോം ന്യൂസ് ഔട്ട്‌ലെറ്റിന്റെ വെള്ളിയാഴ്ചത്തെ പത്രക്കുറിപ്പില്‍ പറഞ്ഞു. സി -17, സി -130 ഹെർക്കുലീസ് വേരിയന്റുകളിൽ വിപുലമായ പരിഷ്കരണങ്ങളില്ലാതെ യുദ്ധവിമാനം ബോംബ് ട്രക്കായി ക്രമീകരിക്കുക, പരിവർത്തനത്തെ പിന്തുണയ്‌ക്കാൻ കഴിയുന്നത്ര വേഗത്തിൽ നടപ്പിലാക്കാൻ കഴിയുക എന്നിവയാണ് പരീക്ഷണത്തിന്റെ ഏറ്റവും പുതിയ ഘട്ടത്തിന്റെ ലക്ഷ്യം.…

തിരഞ്ഞെടുപ്പില്‍ ട്രം‌പ് പരാജയപ്പെടാന്‍ സാധ്യതയെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍

ന്യൂയോര്‍ക്ക്: നവംബര്‍ 3-ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രം‌പിനെ പരാജയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും ട്രംപിന്റെ മുതിർന്ന സഹായികളും തിരഞ്ഞെടുപ്പ് ദിനത്തിൽ “ഒരു ദുരന്തം” നേരിടാന്‍ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ട്. ഡെയ്‌ലി ബീസ്റ്റുമായുള്ള അഭിമുഖത്തിൽ, ട്രംപിന്റെ ഉദ്യോഗസ്ഥവൃന്ദത്തിലെ ഒന്നിലധികം ഉദ്യോഗസ്ഥരും സഹകാരികളും നവംബർ 3 ലെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് പരാജയപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി സൂചിപ്പിച്ചു. കൊറോണ വൈറസ് മരണങ്ങൾ, സാമ്പത്തിക നാശം, രാജ്യത്തുടനീളമുള്ള വംശീയവും ആഭ്യന്തരവുമായ അശാന്തി എന്നിവയാൽ തകർന്ന സാഹചര്യം കണക്കിലെടുത്ത്, ഒരു വർഷത്തെ പ്രചാരണത്തിന് ശേഷവും അവരിൽ പലരും ബൈഡന്‍ വിജയിക്കുമെന്ന വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ട്രംപിന്റെ ഉപദേഷ്ടാവായ സ്റ്റീഫൻ മൂർ, ഒരു തോൽവിയുടെ സാധ്യതയെക്കുറിച്ചാണ് ചിന്തിക്കുന്നത്. “ഇതൊരു വാതു വെയ്പാണ്. ഇതില്‍ ജോ ബൈഡന്‍ വിജയിക്കാൻ 60 ശതമാനം സാധ്യതയുണ്ടെന്നും, ട്രംപിന് 40 ശതമാനം…

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഷോർട്ട് മൂവി മത്സരത്തിൽ “മല്ലു അമിഗോസിന്” അവാർഡ്

ഹൂസ്റ്റൺ: ഹൂസ്റ്റൺ കേന്ദ്രമായി പ്രവർത്തിക്കുന്ന “എംഎംഎം” (M M M) മൂവീസിന്റെ ആദ്യത്തെ ഫുൾ ടൈം കോമഡി എന്റർടൈമെന്റ് ടെലി സിനിമ “മല്ലു അമിഗോസ്” വേൾഡ് മലയാളി കൗൺസിൽ ലോകമെമ്പാടുമായി നടത്തിയ ഷോർട്ട് മൂവി മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തി പ്രത്യേക അവാർഡ് നേടി. ലോകമെമ്പാടുമായി പതിനായിരത്തോളം പ്രതിഭകൾ പങ്കെടുത്ത വേൾഡ് മലയാളി കൗൺസിൽ “വൺ ഫെസ്റ്റ്” ൽ ആണ് “മല്ലു അമിഗോസ്” അവാർഡ് നേടിയത്. മൽസരത്തിൽ ലഭിച്ച നിരവധി ഷോർട് മൂവികളിൽ നിന്നും ശക്തമായ മത്സരത്തിലൂടെയാണ് ആനുകാലിക പ്രസക്തമായ “മല്ലു അമിഗോസ്” അവാർഡ് കരസ്ഥമാക്കിയത്. ഹൂസ്റ്റണിലെ പ്രമുഖ കലാകാരന്മാരായ റെനി കവലയിൽ, സൈമൺ വാളാച്ചേരിൽ, സുശീൽ വർക്കല, ബിജു കോട്ടയം, റെയ്നാ റോക്ക്, ഷിബി റോയ്, സണ്ണി കാരിക്കൽ, സുകു തുടങ്ങിയവർ അമേരിക്കൻ കാഴ്ചയിൽ തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി. പ്രശസ്ത്ര കാമറമാൻ മോട്ടി ക്യാമറ ചലിപ്പിച്ചു. ”…

യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: 91.6 മില്യണ്‍ പേര്‍ നേരത്തേ വോട്ടു ചെയ്തു

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 91.6 മില്യണില്‍ അധികം അമേരിക്കക്കാർ നേരത്തെ വോട്ട് ചെയ്തു. ഇതോടെ 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ ബാലറ്റുകളിൽ മൂന്നിൽ രണ്ട് ഭാഗവും മറികടന്നു. കൊറോണ വൈറസ് മഹാമാരിയുടെ തടസ്സങ്ങൾക്കിടയിലും റിപ്പബ്ലിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് എതിരാളി ജോ ബൈഡനും തമ്മിലുള്ള മത്സരത്തിൽ നേരത്തേ വോട്ടു ചെയ്ത വോട്ടർമാരുടെ തീവ്രമായ താത്പര്യം പ്രതിഫലിക്കുന്നുവെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. 2020 ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം യുഎസ് സംസ്ഥാനങ്ങളും നേരത്തെയുള്ള വോട്ടെടുപ്പ് നടത്തുന്നുണ്ട്. ഇതിലൂടെ രാജ്യത്താകമാനം രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 43 ശതമാനം പേര്‍ വോട്ടു ചെയ്തതായി 50 സംസ്ഥാനങ്ങളിലെയും വാഷിംഗ്ടൺ ഡിസിയിലെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഒരു സർവേയില്‍ പറയുന്നു. ടെക്സാസിലും ഹവായിയിലും 2016 ലേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. ജോർജിയ, ഫ്ലോറിഡ, നോർത്ത് കരോലിന, അരിസോണ, നെവാഡ തുടങ്ങിയ നിര്‍ണ്ണായക സംസ്ഥാനങ്ങള്‍ ഉൾപ്പെടെ…

ഫ്ളോറിഡയിൽ ആയിരം പൗണ്ട് തൂക്കമുള്ള ചീങ്കണ്ണിയെ പിടികൂടി

ഫ്ലോറിഡ: ഫ്ലോറിഡ അപ്പലാച്ചികോള നദിയിൽ നിന്നും ആയിരത്തിലധികം പൗണ്ട് തൂക്കവും പതിമൂന്ന് അടി നീളവുമുള്ള ചീങ്കണ്ണിയെ പിടികൂടി. മീൻപിടിക്കാനിറങ്ങിയ കോറി കാപ്പസും ഭാര്യയും കൂടി നദിയിലൂടെ ബോട്ടിൽ സഞ്ചരിക്കുമ്പോഴാണ് നദിക്കരയില്‍ ചീങ്കണ്ണിയെ കണ്ടത്. ഉടൻ സുഹൃത്തായ റോഡ്നി സ്മിത്തിനെ വിവരം അറിയിച്ചു. തുടർന്നു ഇരുവരും ചേർന്നു ചീങ്കണ്ണിയെ പിടികൂടുകയായിരുന്നു. ഇവർ വർഷങ്ങളായി ഈ ചീങ്കണ്ണിയെ പിന്തുടരുകയായിരുന്നു. ചീങ്കണ്ണിയെ കരയിൽ നിന്നും നൂറു മീറ്റർ അകലെയുള്ള സ്ഥലത്തേക്ക് മാറ്റുന്നതിന് മൂന്നര മണിക്കൂർ എടുത്തുവെന്ന് കോറി അറിയിച്ചു. ഇത്തരം ചീങ്കണ്ണിയെ പിടികൂടാൻ സംസ്ഥാന ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേർഷൻ കമ്മീഷന്‍റെ അംഗീകാരമുണ്ട്. ഫ്ലോറിഡായിൽ നിന്നും പിടികൂടുന്ന രണ്ടാമത്തെ ഏറ്റവും വലിയ ചീങ്കണ്ണിയാണ് ഇത്. ചീങ്കണ്ണിയുടെ തലയും, കാലുകളും സൂക്ഷിച്ചുവയ്ക്കുന്നതിനും ബാക്കി ഭാഗങ്ങൾ തലഹാസിലുള്ള പ്രോസസിംഗ് യൂണിറ്റിനും നൽകുന്നതിനുമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കോറി കാപ്സ് അറിയിച്ചു.