Trek back in time on Jebel Buhais

As the winter is here, it is time to breathe in some fresh air, pump that adrenaline, and enjoy long walks and trails amidst the beautiful mountains.The Mleiha Archaeological and Eco-tourism Project in Sharjah is offering aJebel Buhais trekking package for tourists and residents that combines physical activity with a peek into the important archaeological discoveries that have been made in the Mleiha region. The Jebel Buhais Trek is a 60-minute archaeological discoverytrekking experience that includes a 15-minute drive to the Buhais Mountain where trekkers will walk amongst various tombs…

തോറ്റിട്ടും തോല്‍ക്കാതെ ട്രം‌പ്

തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും തോല്‍‌വി സമ്മതിക്കാന്‍ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല. ഫലം മാധ്യമങ്ങളല്ല കോടതി പ്രഖ്യാപിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ തോറ്റതിന്റെ ചൊരുക്ക് തീര്‍ക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് മറുപക്ഷം പറയുന്നത്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേറ്റുകഴിഞ്ഞാൽ ട്രംപ് ഒതുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്‍‌കമിംഗ് പ്രസിഡന്റിനെ ഔട്ട്ഗോയിംഗ് പ്രസിഡന്റ് വൈറ്റ് ഹൗസിലേക്ക് കൊണ്ടുവരുന്ന ചടങ്ങ് നടത്താൻ ട്രംപ് തയ്യാറാകുമോ എന്ന് സംശയമുണ്ട്. ഫലപ്രഖ്യാപനത്തെ നിയമക്കുരുക്കില്‍പ്പെടുത്തി സുപ്രീം കോടതിയിലൂടെ അട്ടിമറിക്കാനായി കൊണ്ടുപിടിച്ച് പരിശ്രമിക്കുകയാണ് ട്രംപ്. അതിനിടയില്‍ ഇങ്ങിനെയൊരു മാന്യത ട്രംപ് കാണിക്കാന്‍ ഒരു വഴിയുമില്ല. ഇതിനിടയില്‍ പിതാവിന് കട്ട സപ്പോര്‍ട്ടുമായി ജൂനിയര്‍ ട്രംപും രംഗത്തെത്തി. വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങിയാലും മരിക്കുന്നതുവരെ കസേരയ്ക്ക് വേണ്ടി പോരാടണമെന്നാണ് മകന്‍ പറയുന്നത്. എന്നാല്‍ കസേര നഷ്ടപ്പെടാതിരിക്കാനാല്ല പിതാശ്രീ അകത്താകാതിരിക്കാനാണ് ഈ മകന്‍ ട്രംപ് ചെയ്യേണ്ടത്. മാന്‍ഹട്ടണ്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി ട്രംപിനെതിരെ പ്രഖ്യാപിച്ചിരിക്കുന്നത് ക്രിമിനല്‍…

America’s Original Sin: Trumpism or WASP!; Trump’s heavy footprints on history

Trump is gone, but not Trumpism, which is equivalent to ‘White supremacy’, WASP(white-anglosaxan-protestant), the ORIGINAL SIN of America! It endures for ever and ever! Donald Trump is not an American, just one of the immigrant only! So are 99% of Americans today. The true Americans are the original natives called American Indians. Most of them were butchered by the colonizers, on their march towards the Wild West. Prisoners in own land! The survivers, they imprisoned in enclosures called RESERVA-TIONS. I visited at least one of them, San Domingo Pueblo, in…

COVID-19 വാക്സിൻ 90 ശതമാനവും ഫലപ്രദം: ഫൈസര്‍

പ്രശസ്ത ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറിന്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ആൽബർട്ട് ബൗര്‍ലയും പങ്കാളി ബയോ ടെക്കും തിങ്കളാഴ്ച കോവിഡ്-19 വാക്സിന്റെ മൂന്നാം ഘട്ടത്തെക്കുറിച്ച് പ്രഖ്യാപിച്ചു. മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തവരില്‍ ആദ്യത്തെ പരീക്ഷണം നടത്തിയ പഠനത്തില്‍, കൊറോണ വൈറസ് തടയുന്നതിന് വാക്സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി അവര്‍ അവകാശപ്പെട്ടു. ഒരു സ്വതന്ത്ര ഡാറ്റാ മോണിറ്ററിംഗ് ബോർഡാണ് വിശകലനം നടത്തിയത്. ഇതുവരെ 94 അണുബാധ കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലും മറ്റ് അഞ്ച് രാജ്യങ്ങളിലും 44,000 ആളുകളാണ് ഈ പരീക്ഷണത്തില്‍ ഭാഗഭാക്കായത്. വാക്സിന്‍ സ്വീകരിക്കുന്ന ഭൂരിഭാഗം ആളുകളിലും കോവിഡ്-19 തടയാൻ കഴിയുമെന്ന് ഫലങ്ങൾ തെളിയിക്കുന്നുവെന്ന് ബൗര്‍ല പ്രസ്താവനയിൽ പറഞ്ഞു. “എന്നാല്‍, ഇത് നിർണായകമായ ആദ്യ ഘട്ടമാണെങ്കിലും, യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) അടിയന്തര ഉപയോഗ അംഗീകാരത്തിനായി അപേക്ഷിക്കാൻ കമ്പനികളെ ഈ ഫലപ്രാപ്തി ഫലങ്ങൾ മാത്രം അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ്…

റിമാൻഡ് തടവുകാരന്‍ ഷെമീറിന്റെ മരണം; ആറ് ജയിൽ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു

തൃശൂർ: റിമാൻഡ് പ്രതി ഷെമീറിന്റെ മരണവുമായി ബന്ധപ്പെട്ട് ആറ് ജയിൽ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. കൊലപാതകക്കുറ്റം ചുമത്തി അമ്പിളിക്കല കോവിഡ് സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസിലെ പ്രതിയായ ഷെമിറിന്റെ മരണത്തിന് ഒരു മാസത്തിനുശേഷമാണ് കേസിൽ ആറ് പേരെ അറസ്റ്റ് ചെയ്തത്. നേരത്തെ ലോക്കല്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ജില്ലാ ജയിലിലെ അസിസ്റ്റന്റ് ജയിൽ ഉദ്യോഗസ്ഥനായ അരുൺ, വിവേക്, രമേശ്, അസിസ്റ്റന്റ് ജയിൽ ഉദ്യോഗസ്ഥൻ പ്രദീപ്, ഡെപ്യൂട്ടി ജയിൽ ഉദ്യോഗസ്ഥനായ സുഭാഷ്, അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് രാഹുൽ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഷെമീര്‍ റിമാന്റ്‌ലായിരിക്കെ അമ്പിളിക്കല കൊവിഡ് സെന്ററില്‍ ഇവരായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. മാത്രവുമല്ല, ശരീരത്തില്‍ മര്‍ദ്ദനമേറ്റ 40 ലേറെ മുറിവുകളും ഉണ്ടായിരുന്നു. ഷെമീറിനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടതായി ഭാര്യയുള്‍പ്പെടെയുള്ള മറ്റു…

സംസ്ഥാന ബിജെപി നേതാക്കള്‍ തമ്മിലുള്ള വിഴുപ്പലക്കല്‍, ശോഭാ സുരേന്ദ്രന്‍ സിപി‌എമ്മിലെത്താന്‍ സാധ്യതയെന്ന്

സംസ്ഥാനത്തെ ബിജെപി നേതൃത്വത്തില്‍ ഉരുത്തിരിഞ്ഞ പടലപ്പിണക്കത്തില്‍ കേന്ദ്ര നേതൃത്വവും ആർ‌എസ്‌എസും അസ്വസ്ഥരാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും പരസ്പരം പരസ്യമായി അധിക്ഷേപം ആരംഭിച്ചതോടെ ബിജെപിയിൽ രണ്ട് ശക്തികേന്ദ്രങ്ങൾ രൂപം കൊള്ളുന്ന അവസ്ഥയിലായി. അതേസമയം, ഈ സാഹചര്യം മുതലെടുക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് സിപി‌എം സംസ്ഥാന നേതൃത്വം. ശോഭ സുരേന്ദ്രനെ സി.പി.എമ്മിലേക്ക് അടുപ്പിക്കുകയെന്ന ജില്ലാ നേതൃത്വത്തിന്റെ ആശയത്തിന് സംസ്ഥാന നേതാക്കൾ ഇപ്പോൾ പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. സി.പി.എമ്മിലെ മുതിർന്ന നേതാവാണ് ശോഭാ സുരേന്ദ്രനെ നേരിട്ട് പാർട്ടിയിലേക്ക് ക്ഷണിച്ചത്. ശോഭയുടെ സ്വാധീനമുള്ള ജില്ലയായ പാലക്കാട് ബിജെപി വിട്ട് സിപിഎമ്മിൽ ചേരുകയാണെങ്കിൽ നിയമസഭാ സീറ്റും അധികാരത്തുടര്‍ച്ചയുണ്ടായാല്‍ മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ‘നിങ്ങള്‍ പാര്‍ട്ടിയിലേക്ക് വന്നാല്‍ എ.കെ.ജി സെന്ററില്‍ നിന്ന് പുറത്തുവന്ന് ആനയിച്ചുകൊണ്ടുപോകാന്‍ ഞാന്‍ വരും’ എന്ന് അദ്ദേഹം പറഞ്ഞുവെന്നാണ് അറിയുന്നത്. ബി.ജെ.പി നേതൃത്വത്തിൽ നിന്ന് അകന്നു നിൽക്കുന്ന…

Four Amrita Vishwa Vidyapeetham Scientists Among World’s Top 2%: Stanford Study

Dr. Maneesha Ramesh, Dr. Shanti Nair, Dr. R Jayakumar and Dr. Madhav Dutta figure in the ranking in recognition of the quality of their research Kochi / November 9, 2020: Four scientists of Amrita Vishwa Vidyapeetham have been featured in the ranking of top 2% scientists in the world in their respective fields published by Stanford University of the US. Dr. Maneesha Ramesh, Dr. Shanti Nair, Dr. R Jayakumar and Dr. Madhav Dutta figure in the ranking in recognition of the quality of their research. Dr. Maneesha Ramesh, from Amrita…

പുരാതന കാഴ്ചകളിലേക്ക് നടന്നുകയറാൻ ‘ജബൽ ബുഹൈസ് ട്രെക്കിംഗ്’

തണുപ്പുകാലമെത്തിയതോടെ വീണ്ടുമുണർന്നിരിക്കുകയാണ് യുഎഇയിലെ സഞ്ചാരലോകം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടു തന്നെ കാമ്പുകളും റോഡ് ട്രിപ്പുകളുമെല്ലാം മുൻകാലങ്ങളിലെന്ന പോലെ സജീവമായിരിക്കുന്നു. അനുകൂലമായ കാലാവസ്ഥയെത്തിയതോടെ സംഘം ചേർന്നുള്ള സാഹസികയാത്രകളും ട്രെക്കിങ്ങും വീക്കെൻഡുകളുടെ ഭാ​ഗമായിത്തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ സാഹ​സികത ഇഷ്ടപ്പെടുന്ന, മലനിരകൾ കീഴടക്കാനും കുന്നിൻമുകളിലെ കാഴ്ചകൾ കാണാനുമിറങ്ങുന്ന സഞ്ചാരികൾക്ക് പുതിയൊരു യാത്രാനുഭവം ഒരുക്കുകയാണ് ഷാർജയിലെ മെലീഹ ആർക്കിയോളജിക്കൽ സെന്റർ. മെലീഹയിലെ ജബൽ ബുഹൈസ് മലനിരകളിലൂടെ ചരിത്രകാഴ്ചകളും തേടിയുള്ള ട്രക്കിങ്ങാണ് ഇവിടത്തെ പുതിയ വിശേഷം. ശാരീരികക്ഷമത വർധിപ്പിക്കുന്നതോടൊപ്പം മേഖലയിലെ പുരാവസ്തുശേഷിപ്പുകൾ അടുത്തുകാണാനുള്ള അപൂർവ അവസരമാണ് ജബൽ ബുഹൈസ് ട്രെക്കിംഗ്. മെലീഹ പ്രദേശത്തു നിന്ന് കണ്ടെടുത്ത നൂറ്റാണ്ടുകൾ പഴക്കമുള്ള ശവകൂടീരങ്ങൾ സന്ദർശിച്ചാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള ട്രെക്കിങ്ങ് ആരംഭിക്കുന്നത്. തുടർന്ന് മലനിരകൾക്കിടയിലൂടെ കാഴ്ചകളുമാസ്വദിച്ചുള്ള നടത്തമാരംഭിക്കും. രണ്ടായിരം വർഷം പഴക്കമുള്ള, ഇരുമ്പുയു​ഗത്തിൽ നിർമിച്ച കോട്ടയിലാണ് ഈ സഞ്ചാരമവസാനിക്കുക. യാത്രയിലുടനീളം കാഴ്ചകളും ചരിത്രവും വിവരിക്കാനും സഹായിക്കാനുമായി ​ഗൈഡിന്റെ സേവനമുണ്ടാവും.…

ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ റാങ്കിംഗ് പട്ടികയിൽ അമൃത സർവ്വകലാശാലയിലെ നാല് ശാസ്ത്രജ്ഞർ

അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവ്വകലാശാല പ്രസിദ്ധീകരിച്ച ലോകത്തെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ റാങ്കിംഗിൽ അമൃത വിശ്വവിദ്യാപീഠത്തിലെ നാല് ശാസ്ത്രജ്ഞരും. ഡോ. മനീഷ രമേശ്, ഡോ. ശാന്തി നായർ, ഡോ. ആർ. ജയകുമാർ, ഡോ. മാധവ് ദത്ത എന്നിവരുടെ ഗവേഷണത്തിന്റെ ഗുണനിലവാരം അംഗീകരിച്ചുകൊണ്ടാണ് റാങ്കിങ്‌ പട്ടിക പ്രസിദ്ധീകരിച്ചത്. കൊല്ലം അമൃതപുരി ക്യാമ്പസ്സിലെ അമൃത സെന്റർ ഫോർ വയർലെസ് നെറ്റ്‌വർക്ക്സ് & ആപ്ലിക്കേഷസിൻറെ ഡയറക്ടർ ഡോ. മനീഷ രമേശ് നെറ്റ്‌വർക്കിംഗ്, ടെലികമ്മ്യൂണിക്കേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇമേജ് പ്രോസസ്സിംഗ് എന്നീ മേഖലയിലെ ലോകത്തെ മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായി അംഗീകരിക്കപ്പെട്ടു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ സെന്റർ ഫോർ നാനോ സയൻസസ് ആന്റ് മോളിക്യുലാർ മെഡിസിനിൽ നിന്നുള്ള ഡോ. ശാന്തി നായർ, ഡോ. ആർ. ജയകുമാർ എന്നിവരുടെ പോളിമേഴ്‌സ്,നാനോസയൻസ്, നാനോടെക്നോളജി എന്നീ മേഖലയിലെ ഗവേഷണ ഗുണനിലവാരം കണക്കിലെടുത്താണ് റാങ്കിങ്ങിൽ ഉൾപ്പെടുത്തിയത്.…

തെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവരെ സ്ഥിരനിക്ഷേപമായി ആരും കാണണ്ട: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: പൊതുതെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവ സമുദായത്തെ ചില രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സ്ഥിരനിക്ഷേപമായി കണ്ടിരുന്ന കാലം കഴിഞ്ഞുവെന്നും ഭീകര വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളെ താലോലിച്ച് സംരക്ഷിക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. തെരഞ്ഞെടുപ്പ് ചരിത്രത്തിലെ സ്ഥിരം വോട്ട്ബാങ്ക് ശൈലി വീണ്ടും ആവര്‍ത്തിക്കാന്‍ ക്രൈസ്തവ സമൂഹം തയ്യാറല്ല. ഇന്നലകളില്‍ തെരഞ്ഞെടുപ്പുവേളകളില്‍ ക്രൈസ്തവര്‍ പിന്തുണച്ചവര്‍ അധികാരത്തിലിരുന്ന് എന്തുനേടിത്തന്നുവെന്ന് വിലയിരുത്തപ്പെടണം. പ്രശ്‌നാധിഷ്ഠിതവും വിഷയാധിഷ്ഠിതവും ആദര്‍ശമൂല്യങ്ങളില്‍ അടിയുറച്ചതുമായ രാഷ്ട്രീയ സമീപനവും സമുദായപക്ഷ നിലപാടും വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ ഒരുമിച്ചിരുന്ന് രൂപപ്പെടുത്തുന്നില്ലെങ്കില്‍ നിലനില്പുതന്നെ അപകടത്തിലാകും. രാജ്യാന്തര ഭീകരപ്രസ്ഥാനങ്ങളുമായി ബന്ധമുള്ള വര്‍ഗീയ ശക്തികളിലേയ്ക്ക് നാടിന്റെ ഭരണസംവിധാനം തീറെഴുതപ്പെടുന്നത് ദൈവത്തിന്റെ സ്വന്തം നാടിനെ വലിയ ധ്രുവീകരണത്തിലേയ്ക്ക് തള്ളിവിടും. രാഷ്ട്രീയ നേതൃത്വങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സ്ഥിരം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യുന്ന ഉപകരണങ്ങളായി അധഃപതിക്കാന്‍ സമുദായത്തിനെ ഇനിയും കിട്ടില്ല. മുന്നണികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമപ്പുറം സമുദായബോധവും സാമൂഹ്യപ്രതിബദ്ധതയും ജനകീയ ഇടപെടലുകളും…