ചൊക്ലി (നോവല്‍ – 22): എച്മുക്കുട്ടി

ആലൂര് സെൻററിലെ ചുടുകാട്ടിൽക്കാണ് രവ്യേട്ടനെ കൊണ്ടോയിത്. അന്തോണി മാപ്ളേരെ മൂത്തോൻ പ്രാഞ്ചീസും പപ്പിനീം ചൊക്ളീം കൂട്യാണ് രവ്യേട്ടനെ ചോന്നത്. മറിയപ്പാറ അങ്ങാടീന്ന് ചുടുകാട് വരെ നട്ന്നു. പപ്പിനീന് മുന്നില് നടന്നേ..അവള് നെലോളിക്കും.. മൂക്ക് വലിക്കും… കണ്ണ് തൊടയ്ക്കും.. എന്നാലും നട്ക്കും. അവള് കുത്തീട്ട മാങ്ങാണ്ടീം ചക്കക്കുരൂം ചെല്തൊക്കെ മൊള്ച്ച് വല്താവ്ണ്ട്. തണല് ആവാമ്മാത്തറം ഇല്യ. പ്രാഞ്ചീസിന് രവ്യേട്ടനെ ഇപ്പോ ങ്ങനെ തോളീ ചോക്കണേന് പിന്നൊരൂസം കപ്പേം പോത്തെറച്ചീം വയ് റ് നെറ് യെ കൊട്ക്കാന്ന് പപ്പിനി പറഞ്ഞ്ണ്ട്. പ്രാഞ്ചീസ് ഒര് നട്ടപ്രാന്ത്നാ. അന്തോണി മാപ്ളോട് ഒര് കത്തീം പിടിച്ച് തൊള്ളേട്ടു ഒരീസം അങ്ങാടീല് നിന്നട്ട്. ‘അപ്പനാന്ന് നോക്ക്ല്യാ.. കത്ത്യാ ൻറെ കയ്യുമ്മേ.. ഇഞ്ഞിങ്ങക്ക് മൊക്ക്ള് ഇണ്ടാവാൻ പറ്റ്‌ല്ല.. ന്റെ അമ്മ ഇഞ്ഞി പെറ്റ് കെട്ക്കാൻ പറ്റ്‌ല്ല.’ അന്തോണി മാപ്ള അപ്പളന്നെ വീട്ടിപ്പോയി. നാലൂസം അങ്ങാടീല്ക്ക് വന്ന്ല്ല.. മാപ്ളക്ക്…

Climate Action and Food Insecurity to be Highlighted During Northern NJ Community Foundation’s Celebration of National Community Foundation Week

(Hackensack, NJ; November 11, 2020) ─ The Northern New Jersey Community Foundation (NNJCF) joins community foundations nationwide to celebrate National Community Foundation Week, November 12-18, 2020.  During this week, the NNJCF, a nonprofit organization based in Hackensack, New Jersey, plans to undertake activities highlighting the leadership of young adults combating climate change and the growing concern of food insecurity in the region. Climate Action Leaders Youth Climate Action Leaders throughout the region are having an impact.  The NNJCF’s Climate Action Mobilization Program (CAMP) reached out to activists to design a…

കൾച്ചറൽ ഫോറം കരിയർ ഗൈഡൻസ് വർക്ക്ഷോപ്പ്

ദോഹ: തൊഴിലന്വേഷകർക്കായി കൾച്ചറൽ ഫോറം കരിയർ ഗൈഡൻസ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. കൾച്ചറൽ ഫോറം കരിയർ ഡെസ്ക് തൊഴിലന്വേഷകർക്കും തൊഴിൽ ദാതാക്കൾക്കുമിടയിൽ മധ്യവർത്തിയായി പ്രവർത്തിക്കുമ്പോൾ മിക്കപ്പോഴും തൊഴിൽ ദാതാക്കൾ നിർദ്ദേശിക്കുന്ന നിലവാരമുള്ള ബയോഡാറ്റ നൽകാൻ കഴിയാതെ പോകുന്നു എന്ന പരാതി വ്യാപകമാണ്. തൊഴിലന്വേഷകരുടെ ഏറ്റവും സുപ്രധാനമായ ടൂൾ ആണ് ബയോഡാറ്റ. നിർഭാഗ്യവശാൽ ആവശ്യമായ യോഗ്യതകൾ ഉണ്ടായിരിക്കെ തന്നെ ഗുണമേന്മയുള്ള ഒരു ബയോഡാറ്റ പലപ്പോഴും തൊഴിൽദാതാക്കൾ മുന്നിൽ സമർപ്പിക്കാൻ കഴിയാതെ പോകുന്നു. അതുകൊണ്ടുമാത്രം എത്രയോ മികച്ച തൊഴിലവസരങ്ങൾ പലർക്കും നഷ്ടമാവുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് “CV WRITING AND INTERVIEW TIPS” എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്. നവംബർ 14 ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് നടക്കുന്ന വർക്ക്ഷോപ്പില്‍ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ഈ ലിങ്കിൽ മുൻകൂട്ടി രെജിസ്റ്റർ ചെയ്യാവുന്നതാണ്. http://bit.ly/cf_14nov.

ജനങ്ങളുടെ അടിസ്ഥാന വികസനത്തിന് മുൻഗണന: തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ അണിനിരത്തി വെൽഫെയർ പാർട്ടി

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വെൽഫെയർ പാർട്ടി സജീവമായി മത്സര രംഗത്തുണ്ട്.പാലക്കാട്, പട്ടാമ്പി മുൻസിപ്പാലിറ്റികളിലടക്കം മത്സരിക്കുന്ന വാർഡുകളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഏറ്റവുമാദ്യം നടത്തി പ്രചരണത്തിൽ മുന്നേറാൻ വെൽഫെയർ പാർട്ടിക്കാവുന്നുണ്ട്. സിറ്റിങ് വാർഡുകളിലടക്കം നേരത്തെ തന്നെ സ്ഥാനാർത്ഥികൾ വീടുകൾ കയറിയുള്ള ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.തുടർച്ചയായ മൂന്നാം തവണയും ആലത്തൂർ പഞ്ചായത്ത് പതിനാറാം വാർഡിൽ റംല ഉസ്മാനാണ് സ്ഥാനാർത്ഥി. വാർഡ് മെമ്പറെന്ന നിലക്കുള്ള കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങൾ മൂലം മികച്ച ജനപിന്തുണയാണ് അവർക്ക് ലഭിക്കുന്നത്.പാലക്കാട് മുൻസിപ്പാലിറ്റി മുപ്പത്തി രണ്ടാം വാർഡ്,പിരായിരി പഞ്ചായത്ത് നാലാം വാർഡ് തുടങ്ങിയ വാർഡുകളിലെയും നിലവിലെ പ്രതിനിധികളുടെ പ്രവർത്തനങ്ങൾ മുന്നിൽ വെച്ചാണ് വെൽഫെയർ പാർട്ടി ജനങ്ങൾക്ക് മുന്നിൽ എത്തുന്നത്. സിറ്റിങ് വാർഡുകളിൽ ജനങ്ങളുടെ അടിസ്ഥാന വികസനങ്ങൾക്ക് മുൻഗണന നൽകിയാണ് പാർട്ടി പ്രതിനിധികൾ പ്രവർത്തിച്ചിരുന്നതെന്നും അത്തരത്തിലുള്ള മാതൃക വാർഡുകളാണ് തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നതെന്നും പാർട്ടി വൃത്തങ്ങൾ അവകാശപ്പെടുന്നു.…

കടമ്പഴിപ്പുറം പഞ്ചായത്ത് ഒമ്പതാം വാർഡ്: ഉഷാകുമാരി യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി

ഉമ്മനഴി: കടമ്പഴിപ്പുറം പഞ്ചായത്ത് ഒമ്പതാം വാർഡ് ഉമ്മനഴിയിൽ യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയായി ഉഷാകുമാരി മത്സരിക്കും. വർഷങ്ങളായി എൽ.ഡി.എഫ് പ്രതിനിധികൾ വിജയിച്ചിട്ടുള്ള വാർഡിൽ വികസന മുരടിപ്പാണുള്ളതെന്ന് വാർഡ് ഇലക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. ജനക്ഷേമവും അഴിമതി രഹിതവുമായ വാർഡ് ഭരണമാണ് ഇലക്ഷൻ കമ്മിറ്റി ജനങ്ങൾക്ക് മുന്നിൽ ഉറപ്പു നൽകുന്നത്. ജനങ്ങളുടെ അടിസ്ഥാന വികസനത്തിന് മുൻഗണന നൽകി പ്രവർത്തിക്കും. സാമൂഹ്യ രംഗത്ത് മികച്ച പ്രവർത്തന പരിചയമുള്ള സ്ഥാനാർത്ഥിയെയാണ് അണിനിരത്തിയിട്ടുള്ളതെന്നും വാർഡ് ഇലക്ഷൻ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.വാർഡ് ഭരണത്തിൽ അനിവാര്യമായ മാറ്റം ആഗ്രഹിക്കുന്ന വോട്ടർമാർ തങ്ങളുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുമെന്ന് ഇലക്ഷൻ കമ്മിറ്റി അവകാശപ്പെട്ടു.

BIG BREAKTHROUGH IN FIGHT AGAINST COVID-19

Start-up SeguraMAX Global introduces ‘KEEP-U-SAFE’, world’s first plant-based virus reducing technology Thiruvananthapuram: While Covid-19 vaccination continues to remain under development and containing the spread of the coronavirus has become the most critical aspect in today’s world, Ludhiana-based start-up SeguraMAX Global (SeguraMAX) has announced the launch of ‘KEEP-U-SAFE’, a pathbreaking, first-of-its-kind technology in the world, which will aid in achieving significant reduction of viruses on surfaces of their products. Surface transmission is known to be one of the biggest reasons for the increase in coronavirus cases around the world. SeguraMAX believes this…

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

കോവിഡ്-19 വ്യാപന കാലത്ത് നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്. മൂന്ന് മേഖലകളിലാണ് കോവിഡ് വ്യാപനം കൂടുതലായി കാണപ്പെടുന്നത്. അടച്ച വായുസഞ്ചാരമില്ലാത്ത പ്രദേശങ്ങൾ, ജനക്കൂട്ടം, മുഖാമുഖം ബന്ധപ്പെടാനുള്ള സാധ്യത. അതിനാൽ സ്ഥാനാർത്ഥികളും രാഷ്ട്രീയക്കാരും പൊതുജനങ്ങളും പ്രചാരണവുമായി ബന്ധപ്പെട്ട് കൂടുതൽ ജാഗ്രത പാലിക്കണം. ശരിയായ സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക. ഓരോരുത്തരും സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് അവര്‍ പറഞ്ഞു. പ്രചാരണ വേളയിൽ പാലിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ചുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഭവന സന്ദര്‍ശനത്തിനുള്ള ടീമില്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ പരമാവധി അഞ്ച് പേര്‍ മാത്രമേ പാടുള്ളൂ. വീടിനകത്തേക്ക് പ്രവേശിക്കാതെ പുറത്തു നിന്നുകൊണ്ടുതന്നെ വോട്ടഭ്യര്‍ത്ഥിക്കണം. അവര്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. വീട്ടിലുള്ളവരും സ്ഥാനാര്‍ത്ഥിയും ടീമംഗങ്ങളും നിര്‍ബന്ധമായും മൂക്കും വായും മൂടത്തക്കവിധം ശരിയായ രീതിയില്‍ മാസ്‌ക്…

കാനഡയില്‍ മലയാളി സംഘടനകളുടെ നാഷണല്‍ ഫെഡറേഷന്‍ ‘NFMAC’ രൂപീകൃതമായി

പ്രവാസി മലയാളി ചരിത്രത്തിൽ സുവർണ്ണ അദ്ധ്യായമായി നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ കാനഡയിൽ മലയാളി സംഘടനകളുടെ നാഷണൽ ഫെഡറേഷൻ രൂപീകൃതമായി. കാനഡയിലെ ചെറുതും വലുതുമായ ഏതാണ്ട് നാൽപ്പതിൽ പരം സംഘടനകളുടെ കൂട്ടായ്മയാണ് നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീസ് ഇൻ കാനഡ (NFMAC). ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ ചേർന്ന സൂം യോഗത്തിൽ സംഘടനയുടെ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ: നാഷണൽ പ്രസിഡണ്ട് – കുര്യൻ പ്രക്കാനം ജനറൽ സെക്രട്ടറി – പ്രസാദ് നായർ ട്രഷറർ – സോമൻ സക്കറിയ എക്സികൂട്ടിവ് വൈസ് പ്രസിഡണ്ട് – രാജശ്രീ നായർ നാഷണൽ വൈസ് പ്രസിഡണ്ടുമാരായി അജു ഫിലിപ്പ്, ഡോ. സിജോ ജോസഫ്, സുമൻ കുര്യൻ എന്നിവരും, നാഷണൽ സെക്രട്ടറിമാരായി ജോൺ നൈനാൻ, ജോജി തോമസ്, മനോജ് ഇടമന, തോമസ് കുര്യൻ, സജീബ് ബാലൻ തുടഞ്ഞിയവരും, നാഷണൽ ജോയിന്റ് സെക്രട്ടറി…

ശിവശങ്കറിനെ റിമാന്റ് ചെയ്തു, ജാമ്യാപേക്ഷയില്‍ നാടകീയ വഴിത്തിരിവ്

കൊച്ചി: ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേ നാടകീയമായ വഴിത്തിരിവ്. ചൊവ്വാഴ്ച വിധി പറയാന്‍ മാറ്റിവെച്ച് അദ്ദേഹത്തെ റിമാന്റ് ചെയ്ത് എറണാകുളം ജില്ലാ ജയിലിലേക്ക് മാറ്റി. ശിവശങ്കറിനെതിരായ സ്വപ്‌ന സുരേഷിന്റെ മൊഴി സമ്മർദ്ദം മൂലമാകാമെന്ന് എം ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു അഭിഭാഷകന്റെ വാദം. “ശിവശങ്കറിനെതിരായ സ്വപ്‌ന സുരേഷിന്റെ പ്രസ്താവന സമ്മർദ്ദം മൂലമാകാം. നേരത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ അവർ പ്രസ്താവന നടത്തിയില്ല. അതിനാൽ, ഈ പ്രസ്താവന കണക്കിലെടുക്കരുത്. കേസിന്റെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസാണ്,” അഭിഭാഷകന്‍ വാദിച്ചു. ഇ ഡി കേസ് കൃത്യമായ തെളിവില്ലാതെയാണെന്നും എന്‍ ഐ എ, ഇ ഡി കേസുകള്‍ തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. സ്വപ്‌ന സുരേഷും ശിവശങ്കറുമായുള്ള വാട്‌സാപ് സന്ദേശം കോടതിയില്‍ ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദത്തിനിടയില്‍ വായിച്ചു. സ്വര്‍ണക്കടത്ത് നടന്നത് ലോക്കര്‍ ഇടപാട് നടന്ന് ഒരുവര്‍ഷത്തിന്…

കോവിഡിനെതിരെ നൂതന സാങ്കേതിക വിദ്യയുമായി സെഗുറമാക്സ്

• കീപ്പ്-യു-സേഫ് എന്ന പേരിൽ ബയോ ഓർഗാനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഉത്പന്നങ്ങളാണ് സ്റ്റാർടപ്പ് പുറത്തിറക്കുന്നത്. തിരുവനന്തപുരം:  ലോകത്തെ പ്രഥമ പ്ലാൻ്റ് അധിഷ്ഠിത വൈറസ് നശീകരണ സാങ്കേതിക വിദ്യയുമായി ലുധിയാന ആസ്ഥാനമായ സ്റ്റാർടപ്പ് കമ്പനി സെഗുറമാക്സ് ഗ്ലോബൽ. ഫാബ്രിക്, ഗാർമെൻ്റ്, പ്ലാസ്റ്റിക് വസ്തുക്കളുടെ പ്രതലങ്ങളിൽ പറ്റിപ്പിടിക്കുന്ന വൈറസുകളിൽ 99 ശതമാനത്തെയും ഒരു മിനിറ്റിനുള്ളിൽ നിർമാർജനം ചെയ്യുന്ന കീപ്പ്-യു-സേഫ് എന്ന ബയോ ഓർഗാനിക് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. നൂതനമായ ഈ സാങ്കേതികവിദ്യ ഉപയുക്തമാക്കി ഒരു നിര ഉത്പന്നങ്ങൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. സ്യൂട്ട്കേസുകൾക്കും ഭക്ഷ്യവസ്തുക്കൾക്കും മറ്റുമുള്ള ക്ലിങ്ങ് റാപ്പുകൾ, ബ്രീത്തബ്ൾ 3 പിസി പിപിഇ സ്യൂട്ടുകൾ, ഡോക്ടർമാർക്കുള്ള ബ്രീത്തബ്ൾ കോട്ടുകൾ, എൻ 95 മാസ്കുകൾ, ബെഡ് ലിനൻ, ഡോക്ടർ സീറ്റ് കവറുകൾ, ട്രാവൽ ജാക്കറ്റുകൾ, ഓൾവെതർ ജാക്കറ്റുകൾ, എയർലൈൻ സീറ്റ് കവറുകൾ, ഫേസ് ഷീൽഡുകൾ, ടേബിൾ കവറുകൾ, ഗ്ലൗസുകൾ, യൂണിഫോമുകൾ,…