പുതിയ പേരില്‍ പബ്ജി ഗെയിം ഇന്ത്യയിലേക്ക് മടങ്ങിവരുന്നു

ന്യൂഡൽഹി: പബ്ജി ഗെയിം ഇന്ത്യയിൽ തിരിച്ചെത്തുന്നു. ‘പബ്ജി മൊബൈൽ ഇന്ത്യ’ എന്ന പേരിൽ പുതിയ ഗെയിം ആരംഭിക്കുമെന്ന് പബ്ജി കോർപ്പറേഷൻ പ്രഖ്യാപിച്ചു. പുതിയ ഗെയിം ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും ഇത് ഇന്ത്യൻ വിപണിയിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത പബ്ജി ഗെയിമാണെന്നും കമ്പനി അറിയിച്ചു. ഇന്ത്യയിൽ പബ്ജിയുടെ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ടെൻസെന്റ് ഗെയിംസുമായുള്ള കരാർ പബ്ജി കോർപ്പറേഷൻ അവസാനിപ്പിച്ചു. ഇതോടെ, മുമ്പത്തെ പബ്ജി ഗെയിം ഇനി ഉപയോക്താക്കൾക്ക് ലഭ്യമാകില്ല. പുതിയ ഗെയിം പൂര്‍ണമായും പ്രാദേശിക ചട്ടങ്ങള്‍ പാലിച്ചുള്ളതാകുമെന്നും ഉപഭോക്താക്കള്‍ക്ക് ഡാറ്റ സുരക്ഷ ഉറപ്പുവരുത്തുന്നതാണെന്നും പബ്ജി കോര്‍പ്പറേഷന്‍ പറയുന്നു. ഡാറ്റ സ്റ്റോറേജ് സംവിധാനങ്ങളില്‍ കമ്പനി നിരന്തരമായ പരിശോധന നടത്തുകയും ഡേറ്റ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഇതോടൊപ്പം ഉള്ളടക്കത്തിലും ഭാവത്തിലും അടിമുടി മാറ്റവുമായാണ് പുതിയ പബ്ജി ഗെയിം എത്തുക. പ്രാദേശികമായ ആവശ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന രീതിയിലാകും ഉള്ളടക്കം മെച്ചപ്പെടുത്തുക. ഗെയിമിലെ കഥാപാത്രങ്ങള്‍, വസ്ത്രധാരണം,…

അസ്ട്രസെനെക 40 ദശലക്ഷം ഡോസ് കോവിഡ് വാക്സിൻ നിർമ്മിച്ചെന്ന് സെറം ഇന്ത്യ

പൂനെ: 40 ദശലക്ഷം ഡോസ് കോവിഡ് വാക്‌സിൻ ആസ്ട്രാസെനെക ഉത്പാദിപ്പിച്ചതായി പ്രമുഖ വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. നോവോവാക്സ് കോവിഡ് വാക്സിൻ ഉത്പാദനം ഉടൻ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. നിർമ്മിച്ച ആസ്ട്രാസെനെക്ക വാക്സിൻ ആഗോള വിതരണത്തിനാണോ അതോ ഇന്ത്യക്ക് മാത്രമുള്ള വിതരണത്തിനാണോ എന്നതിനെക്കുറിച്ച് പ്രതികരിക്കാൻ സെറം വിസമ്മതിച്ചു. കുപ്പികളില്‍ നിറയ്ക്കാനായി യുഎസ് കമ്പനിയില്‍ നിന്ന് നവോവാക്സ് വാക്സിന്‍ ലഭിച്ചിട്ടുണ്ട്. അവ കുപ്പികളിലാക്കി അവര്‍ക്ക് തന്നെ നല്‍കുമെന്നും സിറം അറിയിച്ചു. യുകെയിലാണ് നവോവാക്സ് വാക്സിന്‍ അവസാനഘട്ട പരീക്ഷണം നടത്തിയിട്ടുള്ളത്. ഉത്പാദന പ്രക്രിയയിലെ കാലതാമസം കാരണം യുഎസിലെ പരീക്ഷണം നീട്ടിവെച്ചിരുന്നു. അസ്ട്രസെനെകയുടെ അവസാനഘട്ട പരീക്ഷണങ്ങള്‍ക്കായി 1600 പേരെ ഇന്ത്യയില്‍ ചേര്‍ത്തിട്ടുണ്ട്. നവോവാക്സ് വാക്സിന്റെ അവസാനഘട്ട പരീക്ഷണങ്ങള്‍ നടത്തുന്നതിന് റെഗുലേറ്ററി അനുമതി തേടുമെന്നും സിറം ഇന്ത്യ അറിയിച്ചു. ഓക്സ്ഫഡ് സര്‍വകലാശാലയുമായി സഹകരിച്ച് വികസിപ്പിച്ച അസ്ട്രസെനെക വാക്‌സിന്‍ ഇന്ത്യയില്‍…

കോതമംഗലം പള്ളി തര്‍ക്കം: ഉത്തരവ് നടപ്പാക്കുന്നത് സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കോതമംഗലം പള്ളി തര്‍ക്ക കേസിൽ വിധി നടപ്പാക്കാൻ മൂന്ന് മാസം കൂടി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. സർക്കാർ രണ്ട് സഭകളുമായും ചർച്ച നടത്തുന്നുണ്ട്. കോടതി ഉത്തരവ് തൽക്കാലം നടപ്പാക്കരുതെന്ന് ചർച്ചയിൽ ധാരണയുണ്ടെന്ന് സർക്കാർ അറിയിച്ചു. ഉത്തരവ് നടപ്പിലാക്കുന്നത് സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തും. ചർച്ചയിൽ തീരുമാനമെടുക്കുന്നതുവരെ തല്‍സ്ഥിതി തുടരുമെന്ന് ആഭ്യന്തര സെക്രട്ടറി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പള്ളി ഏറ്റെടുത്താല്‍ ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ്.സുഹാസ് ഹൈക്കോടതിയെ അറിയിച്ചു. കലക്ടറും ഇതു സംബന്ധിച്ച സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം ഉണ്ടാകുമെന്ന ആശങ്ക മൂലമാണ് പള്ളി ഏറ്റെടുക്കുന്ന നടപടികള്‍ നിര്‍ത്തി വച്ചിരിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കോടതി ഉത്തരവ് നടപ്പാക്കേണ്ടെന്നു ചര്‍ച്ചകളില്‍ ധാരണ ഇല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ കോടതിയെ അറിയിച്ചു. കോടതി ഉത്തരവു പ്രകാരം കോതമംഗലം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാത്തതിനെതിരെയുള്ള…

കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5537 പേരിൽ കോവിഡ് -19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്‍കോട് 108, വയനാട് 100 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,202 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.68 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 53,07,067 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1796 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി…

High Prevalence of Diabetes in Kochi: Metropolis Healthcare Study

Data analysis of over 73, 427 samples tested from Jan 2019 to Aug 2020 Almost 16% of the total diabetic samples were found to have poor control Kochi, November 11: Diabetes prevalence has increased by 64 percent across India over the quarter-century, according to a November 2017 report by the Indian Council for Medical Research, Institute for Health Metrics and Evaluation, both research institutes, and the Public Health Foundation of India, an advocacy. A two-year data analysis by diagnostic chain Metropolis Healthcare, one of the largest chains of pathology labs in India proves that Kochi is…

Suspiciously, a bit pregnant !!

An American Citizen asks “personal character or the national policy of the president that matters most?”  May be both are important, when you think about American President. There is no politics involved, only intriguing concerns disturb the fragile minds of common man elsewhere. While the presidential election votes were being counted, for long a strong  group alleges that there were widespread fake votes dumped. It might have happened or not, nowadays even God does not know. In this country, where we boast that we have zero tolerance for most things and…

ഡാളസില്‍ കോവിഡ്-19 വ്യാപനം പെരുകുന്നു, പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു

ഡാളസ്: ഡാളസില്‍ കോവിഡ്-19 വ്യാപനം അനിയന്ത്രിതമായി വര്‍ദ്ധിച്ചതോടെ തുറന്ന് പ്രവര്‍ത്തിച്ചിരുന്ന പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നതായി ഡാളസ് ഇന്‍ഡിപെന്‍ഡന്റ് സ്കൂള്‍ ഡിസ്ട്രിക്റ്റ് ഡെപ്യുട്ടി ചീഫ് ഓഫ് സ്റ്റാഫ് ഷെറിന്‍ ക്രിസ്ത്യന്‍ അറിയിച്ചു. സ്കൂള്‍ സ്റ്റാഫിനും വിദ്യാര്‍ഥികള്‍ക്കും കോവിഡ് 19 പകരുന്നുവെന്ന ആശങ്കയാണ് 586 വിദ്യാര്‍ഥികളുള്ള കെയ്!ലറ്റ് എലിമെന്ററി (നോര്‍ത്ത് വെസ്റ്റ്് ഡാലസ്) അടച്ചിടുന്നതിനും, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മാത്രം തുടരുന്നതിനും തീരുമാനിച്ചത്. ഒരാഴ്ചക്കുള്ളില്‍ സ്കൂളിലെ അഞ്ചു പേര്‍ക്കാണ് കോവിഡ് 19 പോസിറ്റീവ് കണ്ടെത്തിയത്. നോര്‍ത്ത് ഈസ്റ്റ് ഡാലസിലെ മറ്റൊരു വിദ്യാലയമായ ഹോച്ച് കിസ് എലിമെന്ററി സ്കൂളും താല്‍ക്കാലികമായി അടച്ചു. കോവിഡ് 19 കണ്ടെത്തിയ കുട്ടികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ വിദ്യാര്‍ഥികളെ പരിശോധിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. നവംബര്‍ 17 വരെ അടച്ചിടുന്ന കെയ്‌ലറ്റ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും സ്റ്റാഫിനും റാപ്പിഡ് കോവിഡ് ടെസ്റ്റ് നവംബര്‍ 16ന് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 28…

കൊച്ചിയിൽ പ്രമേഹബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്നതായി മെട്രോപോളിസ് ഹെൽത്ത് കെയർ പഠനം

• 2019 ജനുവരി മുതൽ 2020 ഓഗസ്റ്റ് വരെ പരിശോധിച്ച 73,427 സാമ്പിളുകളാണ് വിശകലനത്തിന് വിധേയമാക്കിയത്. •16 ശതമാനം പേരിലും പ്രമേഹ നിയന്ത്രണം ദുർബലമായ നിലയിലാണെന്ന് കണ്ടെത്തി. കൊച്ചി: പ്രമുഖ ഗവേഷണ സ്ഥാപനങ്ങളായ ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ, അഡ്വക്കസി സ്ഥാപനമായ ഇന്ത്യൻ പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ എന്നിവ 2017 നവംബറിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കാൽനൂറ്റാണ്ടിനിടയിൽ ഇന്ത്യയിലുടനീളം പ്രമേഹ വ്യാപനം 64 ശതമാനത്തോളം വർധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പാത്തോളജി ലാബ് ശൃംഖലകളിൽ ഒന്നായ മെട്രോപോളിസ് ഹെൽത്ത് കെയർ ഡയഗ്‌നോസ്റ്റിക് ചെയിനിൻ്റെ രണ്ട് വർഷത്തെ ഡാറ്റാ വിശകലനം അനുസരിച്ച് കൊച്ചി അതിവേഗം രാജ്യത്തിന്റെ പ്രമേഹ തലസ്ഥാനമായി മാറുകയാണ്. കൊച്ചി ലാബിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ പരിശോധിച്ച 73,427 സാമ്പിളുകളിൽ 16 ശതമാനത്തിലും രോഗ നിയന്ത്രണം മോശം നിലയിലാണെന്ന്…

റേഡിയോ മലയാളത്തിന് ആശംസകളര്‍പ്പിച്ച് യൂഗോ പേ വേ ടീം

ദോഹ: മൂന്നാം വാര്‍ഷികമാഘോഷിക്കുന്ന ഖത്തര്‍ മലയാളികളുടെ സ്വന്തം ചങ്ങായി റേഡിയോ മലയാളത്തിന് ആശംസകളര്‍പ്പിച്ച് യൂഗോ പേ വേ ടീം . ജനറല്‍ മാനേജര്‍ കെന്നത്ത് ജോണ്‍ ക്‌ളാര്‍ക്കിന്റെ നേതൃത്വത്തിലുളള സംഘമാണ് റേഡിയോ ആസ്ഥാനത്തെത്തി ആശംസകള്‍ കൈമാറിയത്. യൂഗോ പേ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് വകുപ്പ് മേധാവി റഷാദ് മുബാറക് അമാനുല്ല, മാര്‍ക്കറ്റിംഗ് മാനേജര്‍ ദിക്ഷിത മഹാദിക്, പ്രൊജക്ട് ഹെഡ് പ്രദീഷ് വിജയന്‍ എന്നിവരോടൊപ്പം യൂഗോ പേ വേ മാര്‍ക്കറ്റിംഗ് സംഘവും റേഡിയോ മലയാളത്തിന് ആശംസകളര്‍പ്പിക്കാനെത്തിയിരുന്നു. റേഡിയോ മലയാളം സി. ഇ. ഒ. അന്‍വര്‍ ഹുസൈന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഫല്‍ അബ്ദുറഹിമാന്‍ എന്നിവര്‍ ചേര്‍ന്ന് യൂഗോ പേ വേ സംഘത്തെ സ്വീകരിച്ചു.

ഇന്ത്യന്‍ വംശജ സെലിന്‍ ഗൗണ്ടര്‍ ജോ ബൈഡന്റെ കോവിഡ്-19 ഉപദേശക സമിതിയില്‍

വാഷിംഗ്ടണ്‍: നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ കോവിഡ്-19 ഉപദേശക സമിതിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍ സെലിന്‍ ഗൗണ്ടറും ഉള്‍പ്പെട്ടു. 1960ല്‍ അമേരിക്കയിലേക്ക് കൂടിയേറിയ തമിഴ്‌നാട്ടുകാരനായ രാജ ഗൗണ്ടറിന്റെ മകളാണ് സെലിന്‍. എച്ച്.ഐ.വി. ഇന്‍ഫക്ഷ്യസ് ഡിസീസ് സ്‌പെഷ്യലിസ്റ്റ് എപ്പിഡെമോളജിസ്റ്റ്, ജേര്‍ണലിസ്റ്റ്, ഫിലിം മേക്കര്‍ എന്നീ നിലകളില്‍ ബഹുമുഖ പ്രതിഭയാണ് സെലിന്‍ ഗൗണ്ടര്‍. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മോളിക്കുലാര്‍ ബയോളജിയില്‍ ബിരുദവും ജോണ്‍ ഹോപ്കിന്‍സ് ബ്ലൂംബര്‍ഗ് സ്കൂള്‍ ഓഫ് പബ്‌ളിക്ക് ഹെല്‍ത്തില്‍ നിന്നും മാസ്റ്റര്‍ ബിരുദവും വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ഡി.യും കരസ്ഥമാക്കിയിട്ടുണ്ട്.ഹാര്‍വാര്‍ഡ് മാസ്സച്യുസെറ്റ്‌സ് ജനറല്‍ ആശൂപത്രിയില്‍ ഇന്റേണല്‍ മെഡിസിനില്‍ റസിഡന്റാണ്. പെരുംപാളയത്തെ ഗ്രാമത്തില്‍ നിന്നും അമേരിക്കയിലേക്കു കുടിയേറിയ രാജ ഗൗണ്ടറുടെയും നോര്‍മാന്റിയില്‍ നിന്നുള്ള മാതാവിന്റെയും മകളായി 1977ല്‍ അമേരിക്കയിലായിരുന്നു സെലിന്റെ ജനനം. മെഡിക്കല്‍ ജേര്‍ണലിസ്റ്റായി ദീര്‍ഘ വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. ഡോ. വിവേക് മൂര്‍ത്തി വൈസ് ചെയര്‍മാനായ…