മുതിർന്ന അൽ-ക്വയ്ദ നേതാവിനെ ടെഹ്‌റാനിൽ കൊലപ്പെടുത്തിയെന്ന യുഎസ് മാധ്യമ റിപ്പോർട്ട് ഇറാൻ നിരസിച്ചു

അൽ-ഖ്വയ്ദ തീവ്രവാദ ഗ്രൂപ്പിലെ രണ്ടാമത്തെ കമാൻഡറായിരുന്ന അബ്ദുല്ല അഹമ്മദ് അബ്ദുല്ലയെ തലസ്ഥാനമായ ടെഹ്‌റാനിൽ വാഷിംഗ്ടൺ നിർദ്ദേശിച്ച ഇസ്രയേൽ ഏജന്റുമാർ രഹസ്യമായി കൊലപ്പെടുത്തിയെന്ന യുഎസ് മാധ്യമ റിപ്പോർട്ട് ഇറാൻ തള്ളിക്കളഞ്ഞു. പേരിടാത്ത രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് വെള്ളിയാഴ്ചയാണ് അബ്ദുല്ല അഹമ്മദ് അബ്ദുല്ലയെ ആഗസ്റ്റില്‍ രണ്ട് സായുധ കൊലയാളികൾ മോട്ടോർ സൈക്കിളിൽ വന്ന് വെടിവച്ചു കൊന്നതായി റിപ്പോര്‍ട്ട് ചെയ്തത്. 1998 ൽ ആഫ്രിക്കയിലെ രണ്ട് യുഎസ് എംബസികൾക്കു നേരെയുണ്ടായ ബോംബാക്രമണത്തിന്റെ സൂത്രധാരനെ സഹായിച്ചെന്ന കുറ്റം ചുമത്തിയ അബ്ദുല്ലയെ ഇറാനിൽ വച്ച് അമേരിക്കയുടെ നിർദേശപ്രകാരം ഇസ്രയേൽ പ്രവർത്തകർ കൊലപ്പെടുത്തിയതായി പത്രം പറയുന്നു. ടൈംസിന്റെ റിപ്പോർട്ട് “തെറ്റായ വിവരങ്ങളുടെ” അടിസ്ഥാനത്തിലാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് സയീദ് ഖതിബ്സാദെ ശനിയാഴ്ച പറഞ്ഞു. കൂടാതെ, രാജ്യത്ത് ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പിലെ അംഗങ്ങളുടെ സാന്നിധ്യം ശക്തമായി നിരസിക്കുകയും ചെയ്തു. അൽ-ഖ്വയ്ദ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും…

സംസ്ഥാനത്ത് ഇന്ന് 6357 പേർക്ക് കൂടി കോവിഡ് ബാധ, 5542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6357 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ അറിയിച്ചു. എറണാകുളം 860, തൃശ്ശൂർ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425, കണ്ണൂർ 363, വയനാട് 171, പത്തനംതിട്ട 143, കാസര്‍ഗോഡ് 139, ഇടുക്കി 107 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.33 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 54,26,841 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത് ഇതോടെ ആകെ മരണം 1848 ആയി. ഇത് കൂടാതെ ഉണ്ടായ…

ഫ്ലാറ്റ് തട്ടിപ്പ് കേസ് പോലീസ് ‘ഒതുക്കിയത്’ ഹീരാ ഗ്രൂപ്പുമായി പോലീസിന്റെ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് ആരോപണം

തിരുവനന്തപുരം: ഫ്ലാറ്റ് തട്ടിപ്പ് കേസിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നിസ്സഹകരണം ഹീര ഗ്രൂപ്പുമായി പോലീസിനുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് ആരോപണം. ഹീര ഗ്രൂപ്പിന്റെ ഉടമ എ ആർ ബാബുവിനെതിരെ മ്യൂസിയം പോലീസ് ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നത്. വിവിധ പോലീസ് സ്റ്റേഷനുകളിൽ ഫ്ലാറ്റ് തട്ടിപ്പും വായ്പ തട്ടിപ്പും നടത്തിയതിന് ഹീര ഗ്രൂപ്പിനെതിരെ നിരവധി പരാതികൾ ഉണ്ട്. എന്നാല്‍ ഒരു കേസില്‍ മാത്രമേ അറസ്റ്റ് നടന്നുള്ളൂ. ഉന്നതരുടെ സ്വാധീനം ഉപയോഗിച്ചാണ് ഹീര ഉടമകള്‍ രക്ഷപ്പെടുന്നതെന്നാണ് പൊതുവെയുള്ള ആരോപണം. വില്‍പ്പന നടത്തിയ ഫ്ലാറ്റുകളുടെ പ്രമാണം ഉടമകള്‍ പോലും അറിയാതെ ബാങ്കുകളില്‍ വച്ച് വായ്പയെടുത്തിന് ആറു കേസുകളാണ് ഹീര ഗ്രൂപ്പിനെതിരെ കഴിഞ്ഞ വര്‍ഷം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഹീര ഗ്രൂപ്പ് ഉടമ അബ്ദുള്‍ റഷീദെന്ന ബാബുവും മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ബാങ്ക് മാനേജരുമാണ് പ്രതികള്‍. പക്ഷെ ഒരു നടപടിയും പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല.…

വിവാഹിതരായി ദിവസങ്ങള്‍ക്കകം ബൈക്ക് അപകടത്തില്‍ പെട്ട് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

തേഞ്ഞിപ്പലം (മലപ്പുറം): ചേലേമ്പ്ര ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ നവദമ്പതികൾക്ക് ദാരുണമായ അന്ത്യം. വേങ്ങര കണ്ണമംഗലം മാട്ടില്‍ കെ.ടി. സലാഹുദ്ദീന്‍ (25) ഭാര്യ ചേലേമ്പ്ര പുല്ലിപ്പറമ്പ് കുറ്റീരി നാസറിന്റെ മകള്‍ ഫാത്തിമ ജുമാന(19) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. അവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബൈക്ക് ചേലേമ്പ്ര സ്പിന്നിംഗ് മില്ലിന് സമീപം മറ്റൊരു ബൈക്കിനെ മറികടക്കവേ നിയന്ത്രണം തെറ്റി ബൈക്ക് മറിയുകയും ദമ്പതിമാര്‍ എതിരെ വന്ന ടാങ്കര്‍ ലോറിയുടെ അടിയിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. സലാഹുദ്ദീന്റെ ശരീരത്തിലൂടെ ലോറി കയറിറങ്ങി. സലാഹുദ്ദീന്‍ സംഭവസ്ഥലത്തുവെച്ചും ജുമാന ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. പത്ത് ദിവസം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഫാറൂക്ക് പെറ്റയിലെ ജുമാനയുടെ പിതൃസഹോദരിയുടെ വീട്ടിൽ ഒരു പാർട്ടിക്ക് വരുന്നതിനിടെയാണ് അപകടം.

കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിയുടെ ബിനാമികള്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ബിനാമികളെന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ നാലു പേര്‍ക്ക് നോട്ടീസ് അയച്ചു. വ്യാപാരി അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് അനൂപുമായും ബിനീഷുമായും സാമ്പത്തിക ഇടപാട് നടത്തിയ റഷീദ്, അരുണ്‍ എസ്, ബിനീഷിന്റെ ഡ്രൈവറായ അനി കുട്ടന്‍ എന്നിവര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. നവംബര്‍ 18ന് രാവിലെ ഇ ഡി ആസ്ഥാനത്തെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അബ്ദുല്‍ ലത്തീഫിനോടും റഷീദിനോടും നേരത്തെതന്നെ ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും പലകാരണങ്ങള്‍ പറഞ്ഞ് ഇരുവരും എത്തിയിരുന്നില്ല. ഇവര്‍ക്ക് രണ്ടാമതും നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഹാജരാകാൻ 10 ദിവസത്തെ സമയം വേണമെന്ന് അരുൺ ഇ ഡി യോട് ആവശ്യപ്പെട്ടിരുന്നു. ലഹരി കടത്ത് കേസിൽ പ്രതിയായ അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് 20 തവണ അരുൺ പണം അയച്ചിട്ടുണ്ട്. ഈ പണത്തിൻറെ ഉറവിടവും എന്തിനുവേണ്ടിയാണ് അനൂപിന് പണം നൽകിയത് എന്നതുമാണ് പ്രധാനമായും…

വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് കേരളപ്പിറവി ആഘോഷം നവംബർ 15 ഞായറാഴ്‌ച

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസിന്റെ കേരളപ്പിറവി ആഘോഷം സൂം വഴി നവംബർ 15 ഞായറാഴ്‌ച വൈകിട്ട് 7:00 മണിക്ക് നടക്കും. ന്യൂജേഴ്‌സി പ്രൊവിൻസ് വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ വ്യാപനം അമേരിക്കയിൽ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കോവിഡ് മൂലം ജനങ്ങൾക്കുണ്ടാകുന്ന മാനസിക ക്ലേശങ്ങളും ബുദ്ധിമുട്ടുകളും സാമൂഹിക വിപത്തായി മാറികൊണ്ടിരിക്കുന്ന അവസ്ഥ ഫലപ്രദമായി എങ്ങനെ നേരിടാമെന്നതിനെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന ചർച്ചയാണ് പരിപാടിയുടെ പ്രധാന ആകർഷണം. ഡോ. റോയ് എബ്രഹാം (സെക്രട്ടറി ജനറൽ, വേൾഡ് സൈക്കിയാട്രിക് അസോസിയേഷൻ), ഡോ. ടില്ലി വർഗീസ് എം ഡി (Infectious disease), ഡോ. അബി കുര്യൻ എംഡി (സൈക്കിയാട്രിസ്റ്റ് ), ഡോ. ജൂലി കോശി DNP എന്നിവർ ചർച്ചക്ക് നേതൃത്വം കൊടുക്കും. കേരളപ്പിറവി ദിനാഘോഷത്തിന് നിറപ്പകിട്ടേകാൻ വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് ഒരുക്കിയിരിക്കുന്ന കലാവിരുന്നിൽ പ്രശസ്ത Neenz…

ചിക്കാഗോ ഡ്രൈവിംഗ് സര്‍വീസ് ഓഫീസുകള്‍ ഡിസംബര്‍ 7 വരെ അടച്ചിടും

ചിക്കാഗോ: ഇല്ലിനോയ് സംസ്ഥാനത്തെ മുഴുവന്‍ ഡ്രൈവര്‍ സര്‍വീസസ് ഓഫീസുകളും ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ 7 വരെ അടച്ചിടുന്നതാണെന്ന് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ജെസി വൈറ്റ് നവംബര്‍ 13 വെള്ളിയാഴ്ച അറിയിച്ചു. ഓഫീസുകള്‍ അടഞ്ഞുകിടക്കുമ്പോഴും ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, ലൈസന്‍സ് പ്ലേറ്റ് സ്റ്റിക്കര്‍ എന്നിവ ഓണ്‍ലൈനിലൂടെ ലഭ്യമാണെന്ന് അറിയിപ്പില്‍ പറയുന്നു. കോവിഡ് 19 പാന്‍ഡമിക്ക് സംസ്ഥാനത്ത് വീണ്ടും വ്യാപകമാകുന്നതാണ് ഓഫീസുകള്‍ അടച്ചിടുന്നതിന് നിര്‍ബന്ധിതമാക്കുന്നതെന്നും സെക്രട്ടറി പറഞ്ഞു. പ്രത്യേക സാഹചര്യത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഐ ഡി കാര്‍ഡുകളും പുതുക്കുന്നതിന് 2020 ജൂണ്‍ 1 വരെ കാലാവധി നീട്ടിക്കൊടുത്തിരുന്നു. ട്രക്ക് ഡ്രൈവര്‍മാരുടെ സി.ഡി.എല്‍ ഫെസിലിറ്റികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. വൈകുന്നേരം വീടുകളില്‍ എല്ലാവരും ഒരുമിച്ചിരുന്ന് വായന പരിശീലിക്കണമെന്ന് സെക്രട്ടറി നിര്‍ദ്ദേശിച്ചു. ഇല്ലിനോയ് സംസ്ഥാനത്ത് നവംബര്‍ 13 വെള്ളിയാഴ്ച 15,415 പുതിയ കോവിസ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായി നാലാം ദിവസമാണ് റിക്കാര്‍ഡ്…

ബിനീഷ് കോടിയേരിയെ ഒറ്റു കൊടുത്തത് സ്വന്തം സഹോദരന്‍ ബിനോയ് കോടിയേരിയാണെന്ന് ജന്മഭൂമി പത്രം

കൊച്ചി: ബിനീഷ് കോടിയേരിയുടെ മയക്കുമരുന്ന് ബന്ധത്തെക്കുറിച്ചും ഹവാല ഇടപാടിനെക്കുറിച്ചും അന്വേഷണ ഏജന്‍സികള്‍ക്ക് ഒറ്റിക്കൊടുത്തത് സഹോദരൻ ബിനോയ് കോടിയേരിയാണെന്ന് ജന്മഭൂമി പത്രം. കോടിയേരി ബാലകൃഷ്ണനിൽ നിന്നുള്ള ബിനോയിയുടെ അകല്‍ച്ചയും കുടുംബത്തിൽ ചില അസ്വസ്ഥതകളും മൂലമാണ് ഈ വിശ്വാസവഞ്ചനയ്ക്ക് കാരണമായതെന്ന് ജന്മഭൂമിയില്‍ പറയുന്നു. ബിനോയിയുടെ അവിഹിത ബന്ധ കേസിൽ ബിനീഷ് ശരിയായി സഹായിച്ചില്ലെന്ന പരിഭവവും ബിനോയിക്ക് ഉണ്ടായിരുന്നു. മന്ത്രി ജയരാജന്റെ മകൻ ജെയ്‌സണും ബിനോയിയോടൊപ്പം ചേര്‍ന്ന് ബിനീഷിനെ കുടുക്കുകയായിരുന്നു എന്ന് ജന്മഭൂമി അവകാശപ്പെടുന്നു. ജന്മഭൂമി വാര്‍ത്തയുടെ പൂര്‍ണ രൂപം: സിനിമാക്കഥകളെ വെല്ലുന്നതാണ് ‘കോടിയേരി’ കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങള്‍. സിപിഎം നേതാക്കളും പ്രവര്‍ത്തകരും എന്തും ചെയ്യാന്‍ മടിക്കാത്തവരെന്ന് തെളിയിക്കുന്നതാണ് ഇതെല്ലാം. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്സ്മെന്റിന് വിവരം നല്‍കുന്നത് മൂത്ത സഹോദരന്‍ ബിനോയ് കോടിയേരിയും മന്ത്രി ഇ.പി. ജയരാജന്റെ മകന്‍ ജയ്സണുമാണെന്നാണു വിവരം. കോടിയേരി ബാലകൃഷ്ണനുമായുള്ള അകല്‍ച്ചയും കുടുംബത്തിലെ…

ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞാലുടന്‍ ശിവശങ്കറിനെ കാത്തിരിക്കുന്നത് കസ്റ്റംസ്

തിരുവനന്തപുരം: ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞാലുടന്‍ ശിവശങ്കറിനെ കാത്തിരിക്കുന്നത് കസ്റ്റംസിന്റെ കൈവിലങ്ങ്. 1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്താൻ സുരേഷുമായി ഗൂഢാലോചന നടത്തിയതിന് ശിവശങ്കറിനെ പ്രോസിക്യൂട്ട് ചെയ്യാനാണ് കസ്റ്റംസ് ഒരുങ്ങുന്നത്. ശിവശങ്കറിനെ കൂടാതെ സ്വപ്‌ന, സരിത്ത് എന്നിവരും കേസിൽ പ്രതികളാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന സ്വാധീനമുപയോഗിച്ച് ബാങ്ക് ഉദ്യോഗസ്ഥന്മാരില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് ഇത്രയധികം ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം. നിലവിലുള്ള ചട്ടപ്രകാരം 5000 ഡോളറിന് തുല്യമായ ഇന്ത്യന്‍ കറന്‍സി മാത്രമേ മാറ്റിയെടുക്കാനാവൂ. ശിവശങ്കറിന്റെ സമ്മര്‍ദ്ദത്തിലാണ് ഒരു കോടി 40 ലക്ഷം രൂപ ഒരു ലക്ഷത്തി തൊണ്ണൂറായിരം ഡോളറായി മാറ്റിയെടുത്തത്. കസ്റ്റംസ് ആക്ട് 113 പ്രകാരം ഇത് ഗുരുതരമായ കുറ്റമാണ്. നിയമ വിരുദ്ധമായി ഇത്രയേറെ ഡോളര്‍ നല്‍കിയ കരമന ആക്‌സിസ് ബാങ്ക് ബ്രാഞ്ച് മാനേജര്‍ ശേഷാദ്രിയെ മാപ്പുസാക്ഷിയാക്കി കേസ് കടുപ്പിക്കാനാണ് കസ്റ്റംസ് നീക്കം. ബാങ്ക് ഉദ്യോഗസ്ഥരുടെ…

വേൾഡ് മലയാളി കൗൺസിൽ ആദ്യ വനിതാ പ്രൊവിൻസ് ന്യൂജേഴ്‌സിയിൽ

ന്യൂജേഴ്സി: വേൾഡ് മലയാളി കൗൺസിലിന്റെ 25 വർഷത്തെ ചരിത്രം തിരുത്തി കുറിച്ചുകൊണ്ട് വനിതാ സംവരണത്തോടെ ഒരു പ്രൊവിൻസ് ന്യൂജേഴ്സിയിൽ ആരംഭിക്കുന്നു. വേൾഡ് മലയാളി കൗൺസിലിന്റെ ജന്മഭൂമി ആയ ന്യൂജേഴ്‌സിയിൽ ശനിയാഴ്ച രാവിലെ 10:00 മണിക്ക് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി ഉദ്ഘാടനം ചെയ്യുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗത്തുള്ള മലയാളികൾ ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കും. മലയാളത്തിന്റെ വാനംപാടി കെ.എസ്. ചിത്ര വിശിഷ്ടാതിഥി ആയിരിക്കും. ഫ്‌ളവേഴ്‌സ് ടോപ് സിംഗറിൽ പോപ്പുലർ സിംഗർ ഋതു രാജ് ആസ്വാദകരമയ ഗാനങ്ങൾ ആലപിക്കും. ഡോ. എലിസബത്ത് മാമൻ, മാലിനി നായർ, ഷീജ എബ്രഹാം, ജൂലി ബിനോയ്, തുമ്പി അനസൂദ്‌, സിനി സുരേഷ്, ഡോ. സുനിത ചാക്കോ വർക്കി, ഡോ. കൃപ നമ്പ്യാർ, പ്രിയ സുബ്രമണ്യം, രേഖ ഡാൻ, ആഗ്ഗി വര്‍ഗീസ്, മറിയ തൊട്ടുകടവിൽ മുതലായവരാണ് പ്രോവിന്‍സിന് നേതൃത്വം നൽകുന്നത്. അമേരിക്ക റീജിയൻ…