കെസിആർഎം നോർത്ത് അമേരിക്കയുടെ മുപ്പത്തിമൂന്നാമത് സൂം മീറ്റിംഗ് റിപ്പോർട്ട്

കെസിആർഎം നോർത്ത് അമേരിക്ക നവംബർ 11 ബുധനാഴ്ച സംഘടിപ്പിച്ച മുപ്പത്തിമൂന്നാമത് സൂം മീറ്റിംഗ് റിപ്പോർട്ട്. മോഡറേറ്റർ എ സി ജോർജിന്റെ ആമുഖത്തിനു ശേഷം മുഖ്യപ്രഭാഷകൻ ഡോ. പോൾ വെളിയത്തിൽ ‘മത രഹിത ആത്മീയത’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പ്രസംഗിച്ചു. തനിക്ക് ഏറ്റം ഇഷ്ടപ്പെട്ട വ്യക്തിപരമായ ഒരു വിഷയമാണ് മതരഹിത ആത്മീയതഎന്ന പരസ്യപ്രസ്താവനയോടെയാണ് അദ്ദേഹം തൻറെ വിഷയാവതരണം ആരംഭിച്ചത്. മതരഹിത ആത്മീയതയെപ്പറ്റി ചർച്ച ചെയ്യുമ്പോൾ ചില സംജ്ഞകളെ (terms) നിർവചിക്കേണ്ടതായിട്ടുണ്ട്. ‘ഞാൻ ആത്മീയനാണ്, പക്ഷേ ഞാൻ മതവിശ്വാസിയല്ല’ എന്ന പ്രയോഗം മനുഷ്യരുടെ സാധാരണ സംഭാഷണത്തിൽ കേൾക്കാറുള്ളതാണ്. ഒരാൾ മതവിശ്വാസിയാണ് എന്നു പറഞ്ഞാൽ എന്താണ്? ആത്മീയനാണ് എന്നു പറഞ്ഞാൽ എന്താണ്? ഒരാൾക്ക് ഒരേസമയം മതവിശ്വാസിയും ആത്മീയനുമാകാമോ? മതവിശ്വാസിയാകാതെ ആത്മീയനാകാമോ? യേശു ആത്മീയനായിരുന്നോ? ഇപ്രകാരമുള്ള പല ചോദ്യങ്ങളും ഉണ്ടാകാം. ഒരാൾ ആത്മീയത ഉള്ളവനാണ് എന്ന് സാധാരണ പറഞ്ഞാൽ അയാൾ ഒരു സംഘടിത…

കോവിഡ്-19: ലോസ് ആഞ്ചലസില്‍ നവംബര്‍ 30 മുതല്‍ മൂന്നാഴ്ചത്തേക്ക് സ്റ്റേ അറ്റ് ഹോം ഉത്തരവ്

ലോസ്ആഞ്ചലസ്: ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള കാലിഫോര്‍ണിയയിലെ ലോസ്ആഞ്ചലസില്‍ കോവിഡ്-19 രൂക്ഷമായതിനെ തുടര്‍ന്ന് നവംബര്‍ 30 തിങ്കളാഴ്ച മുതല്‍ മൂന്നാഴ്ചത്തേക്ക് സ്റ്റേ അറ്റ് ഹോം നിലവില്‍ വരും. 10 മില്യണ്‍ പേര്‍ താമസിക്കുന്ന ലോസു കൗണ്ടിയില്‍ നവംബര്‍ 27 വെള്ളിയാഴ്ച മാത്രം 4,544 പേര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവാകുകയും 24 പേര്‍ മരിക്കുകയും ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി കൗണ്ടിയില്‍ പ്രതിദിനം 4500 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൂന്നാഴ്ചക്കാലം എല്ലാവരും കഴിവതും വീട്ടില്‍ തന്നെ കഴിയണമെന്നും അത്യാവശ്യം പുറത്തുപോകുന്നവര്‍ കര്‍ശന പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും, മാസ്ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ചര്‍ച്ച് സര്‍വീസ്, പ്രതിഷേധ പ്രകടനങ്ങള്‍ എന്നിവ നിയമവിരുദ്ധമായതിനാല്‍ ഈ ഉത്തരവ് കര്‍ശനമായും പാലിക്കണമെന്ന് കൗണ്ടി പബ്ലിക് ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് കേസുകള്‍ കൂടുതല്‍ കണ്ടെത്തുന്നത് കറുത്ത വംശജരിലും ലാറ്റിനോ വിഭാഗങ്ങളിലുമാണ്. ഇതിന്റെ…

ഹഡ്സൺ കൗണ്ടിയിൽ സൗജന്യ ക്രിസ്മസ് ട്രീ വിതരണം നവംബർ 28 ന്

ന്യൂജെഴ്സി: ഹഡ്സൺ കൗണ്ടി പോലീസ് ഓഫീസേഴ്സ്, അഗ്നിശമന സേനാംഗങ്ങൾ, ഇ എം ടി, ഫസ്റ്റ് റെസപോൺഡേഴ്സ്, ഫ്രണ്ട് ലൈന്‍ വർക്കേഴ്സ് , അധ്യാപകർ എന്നിവർക്ക് സൗജന്യ ക്രിസ്തുമസ് ട്രീ വിതരണം ചെയ്യുന്നു. ബ്രയൻസ് സ്റ്റേഡിയം സോക്കർ ഹിൽസ് പാർക്കിംഗ് ലോട്ടിൽ നവം 28 ശനിയാഴ്ച രാവിലെ 10 മണി മുതലാണ് വിതരണം നടക്കുക. തിരിച്ചറിയൽ കാർഡ് വേണമെന്ന നിബന്ധന മാത്രമാണുള്ളത്. 1960 മുതൽ ഹഡ്സൺ കൗണ്ടിയിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്ന ഡിറ്റി അലൻ ഫാമിലിയാണ് ഈ വർഷം പാൻഡമിക്കിനെ നേരിടുന്നതിനും പ്രതിരോധിക്കുന്നതിനും ജീവൻ പോലും പണയം വച്ച് ആത്മാർത്ഥ പ്രവർത്തനം നടത്തിവരുന്ന എല്ലാ വിഭാഗം പ്രവർത്തകരെയും ആദരിക്കുന്നതിന് തീരുമാനിച്ചത്. ഈ വർഷം ഏല്ലാവരെയും സംബന്ധിച്ച് വളരെ ദുഷ്കരമായിരുന്നു. ത്യാഗ നിർഭരമായ സേവനം നടത്തിയവർ ഇന്ന് മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നു. ഈ ഹോളിഡേ സീസൺ ആഘോഷിക്കുന്നതിന് തങ്ങളാലാവും…

നെഹ്‌റു സ്റ്റഡി സെന്റര്‍ അമേരിക്ക: രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു

ഫിലഡല്‍ഫിയ: നെഹ്രു സ്റ്റഡി സെന്റര്‍ അമേരിക്ക,രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. തോമസ് ചാഴികാടന്‍ എം പി വിജ്ഞപ്തി പ്രഭാഷണം നിര്‍വഹിച്ചു. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ജോര്‍ജ് കള്ളിവയലില്‍ നെഹ്‌റു ജയന്തി ഫാള്‍ ഫൊട്ടോഗ്രഫി ജേതാക്കള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കി. ന്യൂയോര്‍ക് റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേച്ചര്‍ ഡോ. ആനി പോള്‍ അദ്ധ്യക്ഷയായി. ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ അമേരിക്കയുടെ ഒരു ഘടകമാണ് നെഹ്‌റുസ്റ്റഡി സെന്റര്‍ അമേരിക്ക. ഫയറി ഒറേട്ടര്‍ എന്ന് കീര്‍ത്തികേട്ട എംപിയാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍. കേരളത്തിന്റെ ആവശ്യങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതില്‍ ജാഗ്രവാനായ എംപിയാണ് തോമസ് ചാഴികാടന്‍. വിശിഷ്ടാതിഥികളുടെ പങ്കാളിത്തം നെഹ്രു സ്റ്റഡി സെന്റര്‍ അമേരിക്കയുടെ ഉദ്ഘാടന സമ്മേളനത്തിന് അതര്‍ഹിക്കുന്ന ഉള്‍ക്കനം പകര്‍ന്നു. ഫൊക്കനാ മുന്‍ പ്രസിഡന്റും എം ബി എന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായമാധവന്‍ നായര്‍,ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, ലാനാ പ്രസിഡ ന്‍് ജോസന്‍…

സിസേറിയന്‍ ഓപ്പറേഷന്‍ നടത്തിയ യുവതിയുടെ വയറ്റില്‍ പഞ്ഞിക്കെട്ട് വെച്ച് തുന്നിക്കെട്ടി, എസ്‌എടി ആശുപത്രിയില്‍ ഗുരുതരമായ കൈപ്പിഴ

തിരുവനന്തപുരം: തൈക്കാട് എസ് എ ടി ആശുപത്രിയില്‍ സിസേറിയന്‍ ഓപ്പറേഷന്‍ നടത്തിയ യുവതിയുടെ വയറ്റില്‍ പഞ്ഞിക്കെട്ടു വെച്ച് തുന്നിക്കെട്ടിയ സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതി. വയറിനുള്ളില്‍ പഞ്ഞിക്കെട്ട് വെച്ച് തുന്നിക്കെട്ടിയതോടെ ആന്തരികാവയവങ്ങളില്‍ പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ യുവതിയെ എസ്എടി ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. എങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം നടക്കാന്‍ പോലുമാകാത്ത സ്ഥിതിയിലാണ് യുവതി. അതേസമയം സംഭവത്തില്‍ തങ്ങള്‍ക്ക് പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നു. വലിയതുറ സ്വദേശി 22 വയസ്സുള്ള ആല്‍ഫിന തന്റെ രണ്ടാമത്തെ പ്രസവത്തിനായാണ് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിയത്. സിസേറിയനായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വേദന കുറയാതെ വന്നതോടെ ഡോക്ടറെ കണ്ടെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലെത്തി ആഴ്ചയൊന്ന് കഴിഞ്ഞപ്പോള്‍ എഴുന്നേറ്റിരിക്കാന്‍ പോലുമാകാത്ത അവസ്ഥ. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചപ്പോള്‍ സ്‌കാനിങ്ങിന് വിധേയയാക്കി. അപ്പോഴാണ് വയറിനുള്ളില്‍ പഞ്ഞിക്കെട്ട് കണ്ടത്. മാത്രമല്ല, അണുബാധയുമുണ്ടായി. എസ്എടി ആശുപത്രിയിലെത്തിച്ചപ്പോള്‍…

Walking with you (Poetry)

Let me walk with you, lonely migrant. trudging all the way to where you came from. I am a homosapien, just like you, and others too, linked by common gene of mother, aeonsago. Blood brothers, born in Valley afar, science says, dark, brown, short and squat, weighing little. We popped up, unknown chance, bio-accident. Unremarkable, among billions on this earth. Our existence insignificant in the overall scheme. We remain at the bottom rung of human domain, just pawns in life’s chess board, no consequence. No merit to boast, lumpen, unseen…

ആമസോണിനെ നിരോധിക്കണമെന്ന് ട്രേഡ് യൂണിയന്‍

ഓൺലൈൻ റീട്ടെയിലർ ആമസോണിനെ നിരോധിക്കണമെന്ന് ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്തു. 2011ലെ ലീഗല്‍ മെട്രോളജി ചട്ടങ്ങള്‍ പ്രകാരം ആവശ്യമായ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ചില ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ വിലയും ഉല്‍പ്പാദിപ്പിക്കപ്പെട്ട വസ്തുക്കളുടെ ഉറവിടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം കഴിഞ്ഞ മാസം നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നു. ആദ്യ കുറ്റകൃത്യമെന്ന നിലയില്‍ നിയമം അനുസരിച്ച് 25000 രൂപയാണ് ആമസോണിനു പിഴയിട്ടത്. അതേസമയം, ഇഅക്കാര്യത്തിൽ ഫ്ലിപ്പ്കാര്‍ട്ടിന് പിഴയി ട്ടിരുന്നില്ല. ഇ-കൊമേഴ്‌സ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ഡിജിറ്റല്‍, ഇലക്ട്രോണിക് നെറ്റ്വര്‍ക്കില്‍ എല്ലാ വിവരങ്ങളും പ്രദര്‍ശി പ്പിച്ചിട്ടു ണ്ടെന്ന് ഫ്ലിപ്പ്കാര്‍ട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ആമസോണ്‍ ഡവലപ്മെന്റ് സെന്റര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഉറപ്പാക്കണമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. പിഴ മാത്രം ഈടാക്കുന്നത് തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് പരിഹാരമാകില്ലെന്നാണ് കോണ്‍ഫഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്‌സ് പറയുന്നത്. വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് 25000 രൂപയാണ് ആമസോണിന് പിഴയിട്ടത്. എന്നാല്‍ ഇന്ത്യന്‍…

പിണറായി വിജയന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇഡിയുടെ രണ്ടാം റൗണ്ട് ചോദ്യം ചെയ്യൽ നോട്ടീസ് കിട്ടിയതിനു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച രവീന്ദ്രനെ അസുഖം ഭേദമായതിനെത്തുടര്‍ന്നാണ് ഡിസ്ചാർജ് ചെയ്തത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നോട്ടീസ് നൽകിയതിന് പിറകെയാണ് കോവിഡ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശനം നേടിയത്. ആഴ്ചകളോളം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രവീന്ദ്രന്റെ പരിശോധനാ ഫലം നെഗറ്റീവായി ആശുപ്രതി വിട്ടതിനെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി വീണ്ടും നോട്ടീസ് നൽകിയെങ്കിലും, കൊവിഡാനന്തര ചികില്‍സകള്‍ക്കെന്ന പേരിൽ ബുധനാഴ്ച വീണ്ടും ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. രവീന്ദ്രന് വിദഗ്ധ ചികിൽസ ആവശ്യമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നുണ്ട്. ഇത് സംബന്ധിക്കുന്ന മെഡിക്കൽ രേഖകളും അധികൃതർ ഇ.ഡിക്ക് കെെമാറിയിരിക്കുകയാണ്. കൊവിഡാന്തര പ്രശ്നങ്ങള്‍ മൂലം രവീന്ദ്രന് ശ്വാസതടസം ഉണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. പരിശോധനയില്‍…

വീട്ടു കാവലിന് നിര്‍ത്തിയ പട്ടി യജമാനനെ കടിക്കുന്നതിനു തുല്യമാണ് കേരള പോലീസ്: അഡ്വ. ഹരീഷ് വാസുദേവന്‍

വീട്ടിൽ കാവൽ നിൽക്കുന്ന പട്ടി യജമാനനെ കടിച്ചതുപോലെയാണെന്ന് കേരളത്തിലെ പോലീസെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. പട്ടിയെ പരിശീലിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ചുമതലയുള്ള വ്യക്തിയാകട്ടേ പട്ടിയെ നിയന്ത്രിക്കാൻ ഒന്നും ചെയ്യുന്നില്ല !! പകരം, പണ്ട് ഇതേ പട്ടിയെ കയറൂരി വിട്ടതിൽ കുപ്രസിദ്ധിയാര്‍ജ്ജിച്ച പട്ടിയുപദേശിയുടെ വാക്കും കേട്ട് പട്ടിയെക്കൊണ്ട് വീണ്ടും വീണ്ടും വീട്ടുകാരെ കടിപ്പിക്കുകയാണ് !! ഇക്കാര്യത്തിൽ താൻ ഒരു ഉദാഹരണം പറഞ്ഞതാണെന്നും പോലീസിനെ പട്ടിയുമായി ഉപമിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഹരീഷ് വാസുദേവൻ പറഞ്ഞു. പോലീസ് കംപ്ലൈൻറ് അതോറിറ്റി, മനുഷ്യാവകാശ കമ്മീഷൻ… പൊതുജനത്തിന്റെ ലക്ഷക്കണക്കിന് രൂപ ചെലവിട്ടു സ്ഥാപനങ്ങളുണ്ടാക്കിയിട്ടും, റിപ്പോർട്ടുകൾ ഉണ്ടായിട്ടും പോലീസ് വകുപ്പിൽ ക്രിമിനലുകൾക്ക് പരസ്യമായ പരിരക്ഷ നൽകാൻ ഒരു ആഭ്യന്തരമന്ത്രിയും വകുപ്പും ഉണ്ടെങ്കിൽ ഈ അനീതിയ്ക്ക് എതിരെ എല്ലാ ജനാധിപത്യ സംവിധാനങ്ങളും പരാജയപ്പെടുമ്പോൾ ഇരകൾ എന്ത് ചെയ്യണം?? എന്നാണു ഹരീഷ് വാസുദേവൻ ചോദിക്കുന്നത്. പൊലീസുകാരാൽ ഡിഗ്നിറ്റി തകർക്കപ്പെട്ട, മനുഷ്യാവകാശം…

കൊറോണ വൈറസ് ആരംഭിച്ചതിനുശേഷം ആദ്യമായി ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നു

സിഡ്നി: കോവിഡ്-19 മഹാമാരിക്കുശേഷം ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പര ഇന്ന് ആരംഭിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഒൻപത് നീണ്ട മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യ മത്സരരംഗത്തേക്ക് പ്രവേശിക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 9.30 മുതൽ മത്സരം നടക്കും. 50% കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കും. വലിയ സ്‌കോര്‍ കണ്ടെത്താന്‍ സഹായിക്കുന്നതാണ് സിഡ്‌നിയിലെ പിച്ച്‌. ഇവിടെ കളിച്ച കഴിഞ്ഞ ഏഴ് കളിയില്‍ ആറിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയം പിടിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യ അവസാനമായി ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം കളിച്ചത്. ഇന്ത്യയുടെ സാധ്യത ഇലവന്‍: ശിഖര്‍ ധവാന്‍, മായങ്ക്, കോഹ് ലി, ശ്രേയസ്, രാഹുല്‍, ഹര്‍ദിക്, രവീന്ദ്ര ജഡേജ, നവ്ദീപ് സെയ്‌നി, ചഹല്‍, മുഹമ്മദ് ഷമി, ബൂമ്ര ഓസ്‌ട്രേലിയയുടെ സാധ്യത ഇലവന്‍: ഡേവിഡ് വാര്‍ണര്‍, ഫിഞ്ച്, സ്റ്റീവ് സ്മിത്ത്, ലാബുഷെയ്ന്‍, സ്റ്റൊയ്‌നിസ്, അലക്‌സ് കെയ്‌റേ, മാക്‌സ് വെല്‍, പാറ്റ് കമിന്‍സ്,…