ഡാളസ്: ഡിസംബര്‍ 5-ാം ശനിയാഴ്ച രാവിലെ സംഘടിപ്പിക്കുന്ന 154-ാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം “ട്വന്റി ട്വന്റി / 2020′ എന്ന പേരിലാണ് നടത്തുന്നത്. 2020ലെ പ്രധാന സംഭവവികാസങ്ങളെ സംബന്ധിച്ചായിരിക്കും ഈ സല്ലാപം. രാഷ്ട്രീയ സാമ്പത്തിക ആരോഗ്യ ആത്മീയ സാഹിത്യ മേഖലകളിലെ പ്രമുഖര്‍ ഈ സല്ലാപത്തില്‍ പങ്കെടുക്കുന്നതാണ്. രണ്ടായിരത്തിയിരുപതിലെ അനുഭവങ്ങള്‍ സഹജീവികളുമായി പങ്കുവയ്ക്കാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തുവാനും അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 2020 നവംബര്‍ ഏഴാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയമ്പത്തിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം “ഡോണ മയൂരയോടൊപ്പം’ എന്ന പേരിലാണ് നടത്തിയത്. പ്രഗത്ഭ കലാകാരിയായ ഡോണ വിവിധ കലകളെക്കുറിച്ചു പൊതുവെയും…
Day: December 3, 2020
കാവല്‍ മാലാഖ (നോവല്‍ 21)
ലിന്‍ഡ ആകെ തളര്‍ന്നിരുന്നു. കാറോടിക്കാന്‍ വയ്യ. കാലുകള്‍ നിലത്തുറയ്ക്കുന്നില്ല. പബ്ബിലെ പാര്‍ക്കിംഗ് ഏരിയയില്‍ തന്നെ കാര്‍ കിടന്നു. അവള് ടാക്സി വിളിച്ചു വീടിനു മുന്നിലിറങ്ങി. പതിവിലും നേരത്തേയാണ്. പക്ഷേ, പതിവിലേറെ കുടിച്ചിരിക്കുന്നു. മുന്നിലെ വാതിലടച്ചിട്ടില്ല. തുറക്കാന്‍ കൈയുയര്‍ത്തുമ്പോള്‍ ഉള്ളിലെന്തോ ചില സീല്ക്കാരങ്ങള്, അടക്കിപ്പിടിച്ച സംസാരം. സ്ത്രീപുരുഷ സംയോഗത്തിന്റെ മര്മരങ്ങള് അവളുടെ പരിചയ സമ്പന്നമായ കാതുകള്‍ വേഗത്തില്‍ തിരിച്ചറിഞ്ഞു. സൈമണും മേരിയും തമ്മില്‍ ചില ഇടപാടുകളുള്ളതു കണ്ടില്ലെന്നു നടിച്ചതാണ്. അതൊക്കെ അവരുടെ കാര്യം. തന്റെ കാര്യത്തില്‍ ഇടപെടരുതെന്നു സൈമനെയും കര്‍ശനമായി വിലക്കിയിട്ടുണ്ട്. അയാള്‍ ഇടപെടാറുമില്ല. പക്ഷേ, മോള് വീട്ടിലുള്ളപ്പോള്‍ ഈ വൃത്തികെട്ടവന്… അതും ഡ്രോയിങ് റൂമില്‍… അതോ, ഏഞ്ചല്‍ ഇവിടെയില്ലേ, അവളെന്താ സ്കൂള്‍ കഴിഞ്ഞ് ഇതുവരെ വരാത്തത്…. ആയിരം ചോദ്യങ്ങളുമായി ലിന്‍ഡയുടെ കണ്ണുകള്‍ കതകിന്റെ വിടവു തേടി. കാമാര്‍ത്തിയുടെ പരകോടിയില്‍ സൈമന്റെ അരക്കെട്ട് ഭ്രാന്തമായി ഉയര്‍ന്നു താഴുന്നുണ്ട്. അവനെ…
കർഷക പ്രക്ഷോഭം; ചര്‍ച്ചയില്‍ തീരുമാനമായില്ല, ഡിസംബര്‍ 5-ന് വീണ്ടും ചര്‍ച്ച നടത്തുമെന്ന്
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സർക്കാർ പ്രതിനിധികളും പ്രക്ഷോഭം നടത്തുന്ന കർഷക സംഘടനകളുടെ നേതാക്കളും തമ്മിലുള്ള ചർച്ചയിൽ തീരുമാനമായില്ല. താങ്ങുവില വ്യവസ്ഥയിൽ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ കർഷക യൂണിയൻ നേതാക്കൾക്ക് ഉറപ്പ് നൽകി. അടുത്ത റൗണ്ട് ചർച്ച ഡിസംബർ 5 ന് നടക്കും. തുറന്ന മനസ്സോടെയാണ് സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നത്. കര്‍ഷകര്‍ അവരുടെ ചില ആശങ്കകള്‍ അവര്‍ പങ്കുവെച്ചു. താങ്ങുവില സമ്പ്രദായത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അത് തുടരുമെന്നും ചര്‍ച്ചയ്ക്ക് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ കൃഷി മന്ത്രി പറഞ്ഞു. കാര്ഷികോല്പ്പന വിപണന കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുകയും ഉപയോഗം വര്‍ധിപ്പിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കും. സ്വകാര്യ മേഖലയ്ക്കും കാര്‍ഷികോല്‍പ്പന്ന വിപണന കേന്ദ്രങ്ങള്‍ക്കും തുല്യ നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. താങ്ങുവില സംബന്ധിച്ച ആവശ്യം പരിഗണിക്കാമെന്ന…
കോവിഡ്-19: ജോ ബൈഡന്റെ ട്രാന്സിഷന് ടീമുമായി ഡോ. ആന്റണി ഫൗചി കൂടിക്കാഴ്ച നടത്തി
വാഷിംഗ്ടണ്‍: രാജ്യത്തെ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ചും ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് വ്യാപകമായി പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിക്കുന്നതിനെക്കുറിച്ചും യുഎസിലെ മുൻനിര പകർച്ചവ്യാധി വിദഗ്ധനായ ഡോ. ആന്റണി ഫൗചി വ്യാഴാഴ്ച നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ട്രാന്സിഷന് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജീസ് ആൻഡ് ഇന്‍ഫക്ഷ്യസ് ഡിസീസ് ഡയറക്ടറായ ഡോ. ഫൗചി മാസങ്ങളോളം പ്രസിഡന്റ് ട്രംപിന്റെ കോവിഡ്-19 റസ്പോണ്‍സ് ടീമിലെ അംഗമായിരുന്നു. എന്നാൽ, വൈറസിന്റെ അപകടകരമായ നീക്കത്തെക്കുറിച്ച് അദ്ദേഹം നല്കിയ കടുത്ത മുന്നറിയിപ്പുകൾ ട്രംപിനെ ചൊടിപ്പിക്കുകയും അദ്ദേഹത്തെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു. അമേരിക്കയിൽ ദിനംപ്രതി പതിനായിരക്കണക്കിന് പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ഡോ. ഫൗചിയെപ്പോലുള്ള മെഡിക്കൽ വിദഗ്ധരുടെ ഉപദേശം അനിവാര്യമാണെന്ന് ബൈഡന് പറഞ്ഞു. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍, അതായത് 273,000 അമേരിക്കക്കാർ വൈറസ് ബാധിച്ച് കൊല്ലപ്പെട്ടുവെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാല റിപ്പോർട്ട് ചെയ്യുന്നു.…
നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി ടിന ഫ്ലർനോയിയെ തിരഞ്ഞെടുത്തു
സാക്രമെന്റോ (കാലിഫോര്‍ണിയ): നിയുക്ത യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, മുതിർന്ന ഡെമോക്രാറ്റിക് സ്ട്രാറ്റജിസ്റ്റും മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള ടിന ഫ്ലോർനോയിയെ തന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി തിരഞ്ഞെടുത്തു. ചീഫ് ഓഫ് സ്റ്റാഫ് ആയി ഫ്ലോർനോയിയെ നിയമിക്കുന്നതോടെ കറുത്ത സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒരു ഉപദേശക സംഘമായിരിക്കും കമല ഹാരിസിന്റേത്. ജമൈക്കൻ-ഇന്ത്യൻ പൈതൃകത്വമുള്ള ഹാരിസ് അമേരിക്കയിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റാണ്. ഹാരിസിന്റെ കമ്മ്യൂണിക്കേഷൻ ഡയറക്ടറായ ആഷ്ലി എറ്റിയെന്നെ, മുഖ്യ വക്താവായ സിമോൺ സാണ്ടേഴ്സ് എന്നിവരോടൊപ്പം ഇനി ടിന ഫ്ലര്നോയിയും ചേരും. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി 2013 മുതൽ ഫ്ലര്നോയ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റിയില്‍ വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അവര്‍, മുൻ വൈസ് പ്രസിഡന്റ് അൽ ഗോർ, മുൻ…
കേരള ഡിബേറ്റ് ഫോറം യുഎസ്എ, കേരള തെരഞ്ഞെടുപ്പ് സംവാദം ഡിസംബര്‍ 6-ന്
ഹ്യൂസ്റ്റണ്‍: കേരളത്തില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് തുടങ്ങിയ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികളുടെ ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തില്‍, താല്പര്യമുള്ള അമേരിക്കന്‍ മലയാളികള്‍ക്കായി കേരള ഡിബേറ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍, വിജ്ഞാനപ്രദവും രാഷ്ട്രീയ ബോധവല്‍ക്കരണത്തിന് ഉതകുന്നതുമായ ഇലക്ഷന് (സും) ഡിബേറ്റ്, ഡിസംബര്‍ 6, ഞായറാഴ്ച വൈകുന്നേരം, 7മണി മുതല്‍ (ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ്ടൈം ന്യൂയോര്‍ക്ക് ടൈം) സംഘടിപ്പിക്കുന്നു. അമേരിക്കന്‍ പ്രവാസിക്കും കേരളത്തിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ന്യായമായ പലഅവകാശങ്ങളും നേടിയെടുക്കേണ്ടതുണ്ട്. അവര്‍ക്കവിടെ വീട്ടുകാര്‍ ഉണ്ട്, സ്വന്തക്കാര് ഉണ്ട്,ബന്ധുക്കള്‍ ഉണ്ട്, പലപ്രവാസികള്‍ക്കും അവിടങ്ങളില്‍ സ്വത്തുക്കള്‍, പണമിടപാടുകള്ഉണ്ട്. അവരെല്ലാംഅവിടെയും നികുതികള്‍ അടയ്ക്കുന്നുണ്ട്. അവരവിടെ വിവിധതരത്തില്‍ ചൂഷണംചെയ്യപ്പെടുന്നുണ്ട്. വഞ്ചിക്കപ്പെടുന്നണ്ട്. വാഗ്ദാനങ്ങള്‍ അല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ അവരോട് നീതി പ്രവര്‍ത്തിക്കാറില്ല. ഈ കൊറോണാകാലത്തും നാട്ടിലെത്തിയ അവര്‍, നാട്ടുകാരില്‍നിന്നും ഭരണകര്‍ത്താക്കളില്‍നിന്നും നേരിടേണ്ടിവന്ന അവജ്ഞയും വെറുപ്പുംഎല്ലാവര്ക്കും അറിവുള്ളതാണല്ലോ. അതിനാല്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ സത്യസന്ധരായ,…
കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതി; അന്വേഷണത്തിന് പ്രൊസിക്യൂഷന്റെ അനുമതി ആവശ്യമില്ലെന്ന് സിബിഐ
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി അന്വേഷിക്കാൻ പ്രൊസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് സിബിഐ വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്യുമ്പോൾ പ്രതികൾക്ക് ഔദ്യോഗിക ചുമതലകളൊന്നുമില്ല. തെളിവുകളും കണ്ടെത്തലുകളും മനസ്സിലാക്കാതെ പ്രോസിക്യൂഷന് സർക്കാർ അനുമതി നിഷേധിച്ചതായി സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. മുൻ എംഡി കെ.ആർ. രതീഷും മുൻ ചെയർമാൻ ആർ. ചന്ദ്രശേഖറും അഴിമതിക്ക് ഗൂഢാലോചന നടത്തി. അഴിമതി സംബന്ധിച്ച കണ്ടെത്തലുകള്‍ സംസ്ഥാന സര്‍ക്കാര്‍ സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും സിബിഐ കോടതിയെ അറിയിച്ചു. വിദേശ കശുവണ്ടി ഇറക്കുമതിയിൽ 500 കോടി രൂപയുടെ ക്രമക്കേട് നടന്നതായി സിബിഐ കണ്ടെത്തിയിരുന്നു. എന്നാൽ കാലങ്ങളായി നടക്കുന്ന കാര്യങ്ങളിൽ പ്രതികൾ കാര്യമായൊന്നും ചെയ്തിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. ആരോപണ വിധേയര്‍ക്കെതിരായ പ്രോസിക്യൂഷന് അനുമതി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് സി.ബി.ഐ കോടതിയിൽ പറഞ്ഞു. രണ്ട് ദിവസം മുന്‍പാണ് സിബിഐ ഇക്കാര്യത്തില്‍…
ഇ.ഡി റെയ്ഡില്‍ ലാപ്ടോപ്പ്, ബാങ്ക് പാസ്ബുക്കുകൾ, മതപുസ്തകങ്ങൾ, ലഘുലേഖകൾ എന്നിവ പിടിച്ചെടുത്തു.
കോഴിക്കോട്: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ നടത്തിയ റെയ്ഡില്‍ ലാപ്ടോപ്പ്, ബാങ്ക് പാസ് ബുക്കുകൾ, മതപുസ്തകങ്ങൾ, ലഘുലേഖകൾ എന്നിവ പിടിച്ചെടുത്തു. പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളായ നാസറുദ്ദീന്‍ ഇളമരം, കരമന അഷ്റഫ് മൗലവി, ഒ.എം.എ സലാം, ഇ.എം. അബ്ദുൾ റഹ്മാൻ, പ്രൊഫ. പി കോയ എന്നിവരുടെ വീടുകൾ വ്യാഴാഴ്ച രാവിലെയാണ് റെയ്ഡ് ചെയ്തത്. നാസറുദ്ദീൻ എളമരം പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറിയും ഒ.എം.എ സലാം ദേശീയ ചെയർമാനുമാണ്. പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ സംസ്ഥാന നേതാക്കൾക്കെതിരെ 2018 ൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ റെയ്ഡെന്നാണ് ഔദ്യോഗികമായി അറിയാൻ കഴിഞ്ഞത്. എന്നാൽ രണ്ട് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ സംസ്ഥാന നേതാക്കളെ വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുകയും അവരുടെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുകയും ചെയ്തിരുന്നതായി നേതാക്കൾ പറയുന്നുണ്ട്.…
അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമം; രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31ന്
ചെന്നൈ: എല്ലാ അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിട. ഒടുവിൽ നടൻ രജനീകാന്ത് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചു. രജനീകാന്ത് തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ ഈ വിവരം അറിയിച്ചത്. ഡിസംബർ 31 നാണ് പാർട്ടിയുടെ പ്രഖ്യാപനം. 2021 ജനുവരിയിൽ പാർട്ടി പ്രവർത്തനം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളിലാണ് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് പാര്‍ട്ടി രൂപീകരണം സംബന്ധിച്ച രജനിയുടെ അറിയിപ്പ് ഉണ്ടായിരിക്കുന്നത്. കോവിഡ് സാഹചര്യവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി നിലപാട് വ്യക്തമാക്കാതെ മാറിനില്‍ക്കുകയായിരുന്ന രജനിയോട് രാഷ്ട്രീയത്തില്‍ ഇറങ്ങണം എന്ന് ഭാരവാഹികള്‍ ഒന്നടങ്കം ആവശ്യപ്പെടുകയായിരുന്നു. നേരത്തെ തമിഴ്നാട് സന്ദര്‍ശനത്തിനിടെ അമിത് ഷാ രജനീകാന്തിനെ കാണാനും ബിജെപിയുടെ ഒപ്പം നിര്‍ത്താനും ശ്രമം നടത്തിയിരുന്നു. എന്നാല്‍ രജനീകാന്ത് അമിത് ഷായെ കാണാന്‍ പോലും കൂട്ടാക്കിയില്ല. അതിനു പിറകെയാണ് ഫാന്‍സ് അസോസിയേഷന്…
നിരോധനം ലംഘിച്ച് ഗുരുവായൂർ ക്ഷേത്ര ദര്‍ശനം നടത്തി; മന്ത്രി കടകംപള്ളിയുടെ ഭാര്യക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം
കൊച്ചി: നിരോധനം ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ ഗുരുവായൂർ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. നവംബർ 26 ന് രാവിലെ മന്ത്രിപത്നിയും മരുമകളും നിരോധനം ലംഘിച്ച് കോവിഡ് നിയന്ത്രണങ്ങൾ അവഗണിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചെന്നാണ് പരാതി. കഴകക്കാര്‍ക്കും കീഴ്ശാന്തിമാര്‍ക്കും ജോലി സമയം ഒഴികെ പ്രവേശന നിരോധനം നിലവിലുള്ളപ്പോഴാണ് മാനദണ്ഡങ്ങൾ ലംഘിച്ച് മന്ത്രിയുടെ ഭാര്യയും കുടുംബാംഗങ്ങളും ക്ഷേത്രത്തിൽ പ്രവേശിച്ചത്. നാലമ്പലത്തിലേക്ക് ഭക്തരുടെ പ്രവേശനം നിരോധിച്ചിട്ടും മന്തിപത്നി പ്രവേശിച്ചത് ആചാരങ്ങളുടെ ലംഘനമാണെന്നും, നടപടിയെടുക്കണമെന്ന് എ. നാഗേഷ് സമർപ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.