കോവാക്സിന്‍ കുത്തിവെച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കോവിഡ്-19 ബാധിച്ചു

ചണ്ഡിഗഢ്: കഴിഞ്ഞ മാസം പരീക്ഷണാര്‍ത്ഥം തദ്ദേശീയ കോവാക്സിന്‍ കുത്തിവെച്ച ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിന് കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തി. കൊറോണ വൈറസിനെതിരെ തദ്ദേശീയ കോവാക്സിൻ വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായി പരീക്ഷണാര്‍ത്ഥമാണ് അദ്ദേഹം കുത്തിവെയ്പ് നടത്തിയത്. അംബാല കന്റോണ്മെന്റിലെ സിവില്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജനനായക് ജനതാ പാർട്ടി (ജെജെപി) യിലെ മൂന്ന് അംഗങ്ങൾ ഉൾപ്പെടുന്ന ഒരു പ്രതിനിധി സംഘം വെള്ളിയാഴ്ച വിജിനെ സന്ദർശിച്ച് കാർഷിക നിയമങ്ങൾക്കെതിരായ ദില്ലി ചാലോ മാർച്ചിൽ പങ്കെടുത്ത കർഷകർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. സംസ്ഥാനത്തെ ബിജെപിയുടെ സഖ്യകക്ഷിയാണ് ജെജെപി. പാർട്ടിയുടെ സ്റ്റേറ്റ് യൂണിറ്റ് പ്രസിഡന്റ് നിഷാൻ സിംഗും മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗ് ചൗതാലയും സംഘത്തിലുണ്ടായിരുന്നു. കോവിഡ് -19 നെതിരായ കോവാക്സിൻ എന്ന വാക്സിൻ മൂന്നാം ഘട്ട പരീക്ഷണത്തിലെ ആദ്യ സന്നദ്ധപ്രവർത്തകനാകാൻ വിജ് വാഗ്ദാനം ചെയ്തിരുന്നു. നവംബർ 20 ന് അംബാല കന്റോണ്മെന്റിലെ…

ഫൊക്കാന കേസ് ക്വീന്‍സ് കോടതി തള്ളിയെന്ന വാദം തെറ്റെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ക്വീന്‍സ് സുപ്രീം കോടതിയില്‍ ലീല മാരേട്ട്, അലക്‌സ് തോമസ്, ജോസഫ് കുര്യപ്പുറം എന്നിവര്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജി കോടതി തള്ളി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. കേസില്‍ കക്ഷിയായിരുന്ന ലീല മാരേട്ട് കേസില്‍ കഴമ്പില്ലെന്ന് കണ്ട് നേരത്തെ തന്നെ കേസില്‍ നിന്ന് പിന്മാറി എന്നതും ശരിയല്ല. വ്യാജ തിരഞ്ഞെടുപ്പിലൂടെ വിജയം പ്രഖ്യാപിച്ചവര്‍ പിന്നീട് ലീലാ മാരേട്ടുമായി സന്ധിസംഭാഷണം നടത്തുകയും ഫൊക്കാനയുടെ അടുത്ത പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്യുകയും ചെയ്തതോടെ ആ സ്ഥാനം മോഹിച്ച് ലീല മാരേട്ട് കേസില്‍ നിന്ന് പിന്മാറുകയുമാണ് ചെയ്തത്. കഴമ്പ് ഉണ്ടായിരുന്നതുകൊണ്ടാണല്ലോ ലീല കേസില്‍ കക്ഷി ചേര്‍ന്നത്. ക്വീന്‍സ് കോടതിയിലെ കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, എതിര്‍പക്ഷം മെരിലാന്‍ഡ് ഫെഡറല്‍ കോടതിയിലേക്ക് കേസ് മാറ്റണമെന്ന അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് ക്വീന്‍സ്…

വിട്ടുകൊടുത്ത പള്ളികളില്‍ ആരാധന നടത്താനൊരുങ്ങി യാക്കോബായ സഭ; മലങ്കര പള്ളിത്തര്‍ക്കം വീണ്ടും വിവാദത്തിലേക്ക്

കൊച്ചി: യാക്കോബായ – ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള മലങ്കര പള്ളി തർക്കം വീണ്ടും വിവാദത്തിലേക്ക്. തങ്ങള്‍ വിട്ടുകൊടുത്ത പള്ളികളില്‍ ആരാധന നടത്താന്‍ തിരിച്ചെത്തുമെന്ന് യാക്കോബായ സഭാ നേതൃത്വം വ്യക്തമാക്കിയതിന് ശേഷമായിരുന്നു ഇത്. എന്നാല്‍, പ്രാര്‍ത്ഥനയ്ക്ക് വന്നാല്‍ ഓർത്തഡോക്സ് ചർച്ച് പ്രതിനിധികൾ പ്രാർത്ഥനയെ തടയില്ലെന്നും എന്നാൽ സഭ പിടിച്ചെടുക്കാനുള്ള ഏതൊരു ശ്രമത്തെയും എതിർക്കുമെന്നും പറഞ്ഞു. അനുരഞ്ജന ചർച്ചയെത്തുടർന്ന് നിർത്തിവച്ച പ്രക്ഷോഭങ്ങൾ പുനരാരംഭിക്കാൻ യാക്കോബായ സഭാ നേതൃത്വം തീരുമാനിച്ചതിനാൽ മലങ്കര പള്ളി തർക്കം വീണ്ടും രൂക്ഷമാവുകയാണ്. പ്രവേശനം ഉറപ്പാക്കുന്നതിന് നിയമനിർമ്മാണം നടത്തണമെന്ന് യാക്കോബായ വിഭാഗം പ്രധാനമായും സർക്കാരിനെ പ്രേരിപ്പിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍, ഓർത്തഡോക്സ് സഭയെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു തീരുമാനം എടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവില്ല. കോടതി വിധിയിലൂടെ തങ്ങൾക്ക് നഷ്ടമായ 52 പളളികളിലും തിരികെ പ്രവേശിക്കാനാണ് യാക്കോബായ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം അവർ ഒരു പ്രസ്താവനയിൽ നേരത്തെ അറിയിച്ചിരുന്നതുമാണ്.…

തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കാന്‍ ട്രം‌പ് പ്രചാരണ വിഭാഗം ജോര്‍ജിയയില്‍ കേസ് ഫയല്‍ ചെയ്തു

വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലങ്ങൾ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ജോർജിയ സംസ്ഥാന കോടതിയിൽ കേസ് ഫയൽ ചെയ്തതായി ഡൊണാൾഡ് ട്രംപിന്റെ പ്രചാരണ വിഭാഗം അറിയിച്ചു. ബൈഡന്റെ വിജയം അംഗീകരിക്കാതെ, തെരഞ്ഞെടുപ്പു ഫലം ട്രം‌പിന് അനുകൂലമാക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നതിനിടയിലാണ് ഈ പുതിയ നീക്കവുമായി ട്രം‌പിന്റെ പ്രചാരണ വിഭാഗം രംഗത്തു വന്നിരിക്കുന്നത്. പുതുതായി ഫയല്‍ ചെയ്ത കേസില്‍, തെരഞ്ഞടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നെന്ന് ജോർജിയ നിവാസികളിൽ നിന്നുള്ള സത്യവാങ്മൂലവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ട്രംപ് പ്രചാരണ വിഭാഗത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു. ജോർജിയ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെൻസ്പെർജറും മറ്റ് സംസ്ഥാന ഉദ്യോഗസ്ഥരും നവംബർ 3 ന് ഡെമോക്രാറ്റ് ജോ ബൈഡന്‍ വിജയിച്ച തെരഞ്ഞെടുപ്പിൽ വ്യാപകമായ തട്ടിപ്പിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കി. ട്രംപിന്റെ ടീമിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വിവിധ വ്യക്തികൾക്കും രാജ്യത്തുടനീളമുള്ള കോടതികളില്‍ നിന്ന് നിരവധി തോൽവികൾ നേരിടേണ്ടി വന്നിട്ടുണ്ട്.…

യുഡി‌എഫിന്റെ വെര്‍‌ച്വല്‍ റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് യുഡിഎഫ് സംഘടിപ്പിച്ച വെർച്വൽ റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തത് സംസ്ഥാനത്തിന് പുതിയ അനുഭവമായി. മുഖ്യമന്ത്രിയെ മുന്നിൽ നിർത്തി വോട്ട് ചോദിക്കാൻ ഇടതുമുന്നണിക്ക് കഴിയില്ലെന്ന് റാലി ഉദ്ഘാടനം ചെയ്യവേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതുകൊണ്ടാണ് തദ്ദേശ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പിണറായി വിജയനെ മാറ്റി നിര്‍ത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും സർക്കാരും ജനവിരുദ്ധരാണെന്ന് സി.പി.എമ്മും ഇടതുമുന്നണിയും തിരിച്ചറിഞ്ഞു. സ്വർണ്ണക്കടത്ത്, അഴിമതി, വഞ്ചന എന്നിവ മാത്രമാണ് ഈ സർക്കാരിന്റെ പ്രത്യേകത. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കള്ളക്കടത്തുകാരുടെയും തട്ടിപ്പുകാരുടെയും താവളമായി. ഈ സര്‍ക്കാര്‍ എന്നാണ് പോകുന്നത് എന്നറിയാന്‍ കേരളത്തിലെ ജനങ്ങള്‍ കലണ്ടര്‍ നോക്കിയിരിക്കുകയാണ്. സി.പി.എമ്മിലെ ഒരു ഉന്നതന്‍ കൂടി സ്വര്‍ണ്ണക്കടത്തു കേസില്‍ പെടാന്‍ പോവുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുള്ള ആ നേതാവിന്റെ പേരും പുറത്തുവരും. ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍…

ചൈനയില്‍ മുസ്‌ലിംകളെ പന്നിയിറച്ചി ബലമായി തീറ്റിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ബീജിംഗ്: ചൈനയിലെ മുസ്‌ലിംകളെക്കൊണ്ട് പന്നിയിറച്ചി ബലമായി കഴിപ്പിക്കുന്നതായി വെളിപ്പെടുത്തൽ. ഉയ്ഗുര്‍ മുസ്‌ലിംകൾക്കായി സർക്കാർ നടത്തുന്ന പുനർ വിദ്യാഭ്യാസ ക്യാമ്പുകളിൽ മതനിന്ദയും പീഡനവും നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട്. ഇസ്ലാം മതവിശ്വാസം പ്രകാരം പന്നിയിറച്ചി നിഷിദ്ധമാണ്. ഉയ്ഗുര്‍ വംശജയായ ഡോ. സെയ്‌രഗുൽ സൗത്ബേ ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് ഈ വിവരങ്ങള്‍ പങ്കുവെച്ചത്. മുസ്ലിംകള്‍ വിശുദ്ധ ദിനമായി ആചരിക്കുന്ന വെള്ളിയാഴ്ചകളിലാണ് സര്‍ക്കാര്‍ പന്നിയിറച്ചി വിളമ്പുന്നതെന്നും, കഴിക്കാന്‍ വിസമ്മതിക്കുന്നവരെ ക്രൂരമായി ശിക്ഷിക്കുമെന്നും പറയുന്നു. “സര്‍ക്കാരിന്റെ പീഡനകേന്ദ്രങ്ങളിലായിരിക്കുമ്പോൾ, കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പോലും കഴിയില്ല. നിങ്ങൾക്ക് ജീവനോടെയിരിക്കണമെങ്കിൽ, നിങ്ങൾക്ക് ലഭിക്കുന്നത് നിങ്ങൾ കഴിക്കണം,” പന്നിയിറച്ചി കഴിക്കേണ്ടിവന്നതിനെക്കുറിച്ച് സെയ്‌രഗുൽ സൗത്ബേ പറഞ്ഞു. ഡോക്ടറും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ സെയ്‌രഗുൽ സൗത്ബേ സ്വീഡനിലാണു കഴിയുന്നത്. ഉയ്ഗുര്‍ മുസ്ലിംകള്‍ക്കു നേരേ ചൈനീസ് ഭരണകൂടത്തിന്റെ ക്രൂരപീഡനങ്ങള്‍ വിവരിക്കുന്ന ഒരു പുസ്തകം അവര്‍ അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. ചൈനയിലെ ഉയഗുര്‍ സ്വയംഭരണമേഖലയായ ഉറുംബിയില്‍ ചൈനീസ്…

എം. സുലൈമാന് പിന്തുണയുമായി പാലക്കാട്ടെ സമര പോരാളികൾ

പാലക്കാട്: പാലക്കാട് മുനിസിപ്പാലിറ്റി മുപ്പത്തി രണ്ടാം വാർഡ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി എം. സുലൈമാന് പിന്തുണയുമായി പ്ലാച്ചിമട സമരസമിതി പ്രവർത്തകരും ജില്ലയിലെ സാമൂഹിക പ്രവർത്തകരും തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി. പ്ലാച്ചിമട സമരസമിതി ചെയർമാൻ വിജയൻ അമ്പലക്കടവ്, വൈസ് ചെയർമാൻ വി.എസ് രാധാകൃഷ്ണൻ, സമര സമിതി നേതാവായ ആറുമുഖൻ പത്തിച്ചിറ, ആദിവാസി സംരക്ഷണ സംഘം നേതാവ് നീലിപ്പാറ മാരിയപ്പൻ,കർഷക സംഘം നേതാവ് വി.പി നിജാമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ സാമൂഹിക പ്രവർത്തകർ എം.സുലൈമാൻ്റെ പ്രചരണത്തിനിറങ്ങിയത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ നാടിൻ്റെ നന്മക്കായി പതിറ്റാണ്ടുകളായി സേവനമനുഷ്ഠിക്കുന്ന എം.സുലൈമാനെപ്പോലുള്ളവർ ജനപ്രതിനിധികളായി വരണമെന്നതുകൊണ്ടാണ് അദ്ദേഹത്തിന് വേണ്ടി പ്രചരണം നടത്തുന്നതെന്ന് നേതാക്കൾ പറഞ്ഞു. കൊക്കക്കോള വിരുദ്ധ സമരത്തിലും ആദിവാസികളുടെ അവകാശ പോരാട്ടങ്ങളിലുമടക്കം ജില്ലയിലെയും സംസ്ഥാനത്തെയും നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് എം.സുലൈമാൻ.

ലാല്‍ കെയേഴ്സ് പ്രതിമാസ ധനസഹായം കൈമാറി

ബഹ്റൈന്‍ ലാല്‍ കെയേഴ്സ് എല്ലാ മാസവും നടത്തിവരുന്ന പ്രതിമാസ സഹായത്തിന്‍റെ ഭാഗമായി നവംബര്‍ മാസം ലാൽ കെയേഴ്സ് അംഗം അമൽജിത്തിന്റെ 9 മാസം പ്രായമുള്ള മകൾ ആത്രേയ കൃഷ്ണയുടെ ശസ്ത്രക്രിയയ്ക്കായി സമാഹരിച്ച ധനസഹായം പ്രസിഡന്റ് എഫ്.എം. ഫൈസല്‍ ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്പിന് കൈമാറി. ബഹ്റൈന്‍ ലാല്‍ കെയേഴ്സ് കോഓര്‍ഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി ഷൈജു കമ്പ്രത്ത്, അനു കമല്‍, രതിൻ തിലക് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഡിസംബര്‍ 8ന് കേരളത്തില്‍ കര്‍ഷക കരിദിന പ്രതിേഷധം: രാഷ്ട്രീയ കിസാന്‍ മഹാ സംഘ്

കൊച്ചി: കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഡിസംബര്‍ 8ലെ ഭാരതബന്ദ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കര്‍ഷക കരിദിനമായി പ്രതിഷേധിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്ന്‍ പറഞ്ഞു. ദേശീയ കര്‍ഷകപ്രക്ഷോഭ നേതാവും രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കണ്‍വീനറുമായ ശിവകുമാര്‍ കക്കാജി, ഡല്‍ഹിയിലുള്ള കോര്‍ഡിനേറ്റര്‍ കെ.വി.ബിജു, കേരളത്തില്‍നിന്നും കര്‍ഷകപ്രക്ഷോഭത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന പ്രതിനിധികള്‍ എന്നിവരുമായി രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി നടത്തിയ വെബ് കോണ്‍ഫറന്‍സിനുശേഷമാണ് ഭാരത ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന കാര്‍ഷിക കരിനിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനും ബദല്‍ നിയമത്തിനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. പുത്തന്‍ കര്‍ഷകവിരുദ്ധ നിയമത്തിനുവേണ്ടി വാദിക്കുന്നവര്‍ കുത്തകവ്യവസായികളും കൃഷിചെയ്യാത്തവരുമാണ്. കേരളത്തിലെ റബര്‍ കര്‍ഷകരുടെ അവസ്ഥതന്നെ ഉദാഹരണമായിട്ടെടുത്താല്‍ റബറിന് വിപണിവില നിശ്ചയിക്കുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരോ, റബര്‍ ബോര്‍ഡോ, കര്‍ഷകരോ അല്ല,…

DACA പൂര്‍ണ്ണമായും പുനഃസ്ഥാപിച്ച് കോടതി ഉത്തരവ്

ന്യൂയോര്‍ക്ക്: ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ഒഴിവാക്കി ന്യൂയോര്‍ക്ക് ഫെഡറല്‍ ജഡ്ജി നിക്കോളാസ് ഗരൊഫിയുടെ ഉത്തരവ്. അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടികള്‍ക്ക് ഒബാമ ഭരണകൂടം നല്‍കിയിരുന്ന പരിരക്ഷ പുര്‍ണമായും പുനഃസ്ഥാപിക്കണമെന്ന് ന്യൂയോര്‍ക്ക് ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. കുട്ടികള്‍ക്ക് അമേരിക്കയില്‍ തുടര്‍വിദ്യാഭ്യാസത്തിനും തൊഴിലെടുക്കുന്നതിനും ഒബാമ ഭരണകൂടം കൊണ്ടുവന്ന Deferred Action for Childhood Arrivals (DACA) നിയമം അസ്ഥിരപ്പെടുത്തുന്നതിന് ട്രംപ് ഭരണകൂടം നടപടികള്‍ സ്വീകരിച്ചിരുന്നു. 2017ലായിരുന്നു ഈ നിയമം പ്രാബല്യത്തിലായത്. 2017 ജൂലൈയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി ആക്ടിംഗ് സെക്രട്ടറി ചാഡ് വുര്‍ഫ് ഡി.എ.സിഎ സസ്‌പെന്‍ഡ് ചെയ്തത് പൂര്‍ണമായും പുനഃസ്ഥാപിക്കുന്നുവെന്ന് ആറു പേജുള്ള ഉത്തരവില്‍ ജഡ്ജി ചൂണ്ടിക്കാട്ടി. ചാഡ് വുര്‍ഫിന് ഇങ്ങനെയൊരു ഉത്തരവ് ഇറക്കുന്നതിന് അധികാരമില്ലെന്നും വിധിയില്‍ പറയുന്നു. വെബ്‌സൈറ്റില്‍ ഉത്തരവിന്റെ പൂര്‍ണരൂപം ഡിസംബര്‍ 7 തിങ്കളാഴ്ച പൊതുജനങ്ങള്‍ക്ക് കാണുംവിധം പരസ്യപ്പെടുത്തണമെന്നും പുതിയ…