Northern NJ Community Foundation Highlights Food Insecurity With Donation of Turkeys for Seniors

(Hackensack, NJ; December 9, 2020) ─ The Northern New Jersey Community Foundation’s (NNJCF) recent celebration of National Community Foundation Week spotlighted the growing concern of food insecurity in Bergen County.  Food insecurity, defined as the limited or uncertain access to nutritional food, escalated during the COVID-19 pandemic in the region.   The Northern New Jersey Community Foundation is a not-for-profit organization based in Hackensack A Bergen County Food Security Task Force’s survey found over 80 emergency providers in the County saw a 50 percent increase in consumers since March 2020, with…

ഡാളസ് എക്യൂമിനിക്കൽ ക്രിസ്തുമസ് കരോൾ ഡിസംബർ 19 ശനിയാഴ്ച വൈകീട്ട് 5 നു

ഡാളസ്: ഡാളസ് കേരള എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നാല്‍പത്തി രണ്ടാമത് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 19 ശനിയാഴ്ച വൈകീട്ട് 5 നു ആരംഭിക്കുമെന്ന് കെ ഇ സി എഫ് ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു.മോസ്റ്റ് റവ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്താണ്‌ ഈ വര്‍ഷത്തെ മുഖ്യാതിഥി യായി ക്രിസ്തുമസ് സന്ദേശം നൽകുന്നത്. ഡാളസ്സ് ഫോർട്ട് വ്ർത്തിലെ 21 ക്രിസ്തീയ വിഭാഗങ്ങള്‍ സംയുക്തമായി എല്ലാ വര്‍ഷവും ആഘോഷിക്കുന്ന ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത് സെയിന്റ് അൽഫോൻസാ സീറോ മലബാർ കത്തോലിക്ക ചര്‍ച്ചാണ്. കോവിഡ് പ്രോട്ടോകോൾ നിലവിലിലുള്ളതിനാൽ കേരൾ റ്റി വി, ഫേസ്ബുക് ,ഓൺലൈനിലൂടെയാണ് തത്സമയ സംപ്രേക്ഷണം ഉണ്ടയായിരിക്കുകയെന്നും സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു. റവ ഫാ ജേക്കബ് ക്രിസ്റ്റി(പ്രസിഡന്റ് ) റവ മാത്യു മാത്യൂസ് ((വൈസ് പ്രസി)), ജനറല്‍ സെക്രട്ടറി അലക്‌സ്…

പാക്കിസ്താനില്‍ ഹിന്ദു പെണ്‍കുട്ടികളെ വേശ്യകളാക്കി ചൈനയ്ക്ക് വില്‍ക്കുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യു എസ് നയകാര്യ വിദഗ്ധന്‍

ന്യൂയോർക്ക്: പാക്കിസ്താനില്‍ ഹിന്ദു പെൺകുട്ടികളെ വേശ്യകളാക്കി മാറ്റി ചൈനയ്ക്ക് വിൽക്കുന്നതായി റിപ്പബ്ലിക്കൻ നേതാവും ഉന്നത നയകാര്യ വിദഗ്ധനുമായ സാമുവൽ ബ്രൗൺബാക്ക് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം പാകിസ്ഥാനെയും ചൈനയെയും അമേരിക്ക കടുത്ത മതസ്വാതന്ത്യ ലംഘനം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിന്നു. അതിനുള്ള കാരണങ്ങൾ വിശദീകരിച്ച് മതസ്വാതന്ത്ര്യം കൂടി പരിശോധിക്കുന്ന നയതന്ത്രജ്ഞൻ സാമുവൽ ബ്രൗൺബാക്ക് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. പാക്കിസ്താനില്‍ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങൾ വ്യാപകമാണ്. ഇവരെ ചൈനീസ് പൗരന്മാര്‍ക്ക് നിര്‍ബന്ധിച്ച്‌ വിവാഹം ചെയ്ത് നല്‍കുകയും വേശ്യകളാക്കി മാറ്റി വില്‍ക്കുകയും ചെയ്യുന്നു. മതന്യൂനപക്ഷങ്ങളോട് പാക്കിസ്താന്‍ വലിയ വിവേചനമാണ് കാണിക്കുന്നത്. ഇതിന്റെ ഫലമായിട്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൈന സ്വീകരിച്ചിരിക്കുന്ന ഒറ്റക്കുട്ടി നയം രാജ്യത്തെ സ്ത്രീകളുടെ എണ്ണത്തില്‍ കുറവ് വരുന്നതിന് കാരണമായിട്ടുണ്ട്. ഇതിനാലാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും ചൈന പെണ്‍കുട്ടികളെ രാജ്യത്തേക്ക് കൊണ്ടുപോകുന്നതെന്നും ബ്രൗണ്‍ബാക്ക് വിശദീകരിച്ചു.

കര്‍ണ്ണാടക ഗോവധം നിരോധിച്ച് ബില്‍ പാസാക്കി

ഗോവധം നിരോധിച്ച് കർണാടക സർക്കാർ ബിൽ ഏകകണ്ഠമായി പാസാക്കി. ഇനി ഈ ബിൽ ഉപരിസഭയിൽ കൂടി ഈ ബില്‍ പാസാക്കണം. പശുക്കളെയും കാളകളെയും എരുമകളെയും അറുക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബില്ലാണ് പാസാക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് 50,000 മുതൽ 5 ലക്ഷം രൂപ വരെ പിഴ ഈടാക്കും. കൂടാതെ ഏഴു വർഷം വരെ തടവും ലഭിക്കും. പശുവിനെ കൊന്നാല്‍ മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും പിഴയുമാണ് ശിക്ഷ. ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ബില്ലിന്റെ മാതൃകകള്‍ പഠന വിധേയമാക്കിയെന്നും നിയമകാര്യമന്ത്രി ആര്‍. അശോക് വ്യക്തമാക്കി. അതേസമയം പ്രതിപക്ഷം ബില്ലിനെ എതിർത്തു.

പ്രവാസി കാര്‍ട്ട് ഷിക്കാഗോയില്‍ ഉദ്ഘാടനം ചെയ്തു

ഷിക്കാഗോ: കോവിഡിന്റെ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനജീവിതം വീണ്ടും നിയന്ത്രണങ്ങളിലേക്ക് പോകുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സമൂഹത്തിന് അവശ്യസാധനങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്ന പുതിയ സംവിധാനം ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പ്രവാസി കാര്‍ട്ട് എന്ന പേരില്‍ ഓണ്‍ലൈനിലൂടെ ഇന്ത്യന്‍ ഗ്രോസറി കടകളെ ബന്ധിപ്പിച്ചുകൊണ്ട് പൂര്‍ണ്ണമായും വീട്ടില്‍ ഇരുന്നുകൊണ്ട് ഷോപ്പ് ചെയ്യാനുള്ള സംവിധാനമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യാ പ്രസ്സ്ക്ലബ്ബ് ഓണ്‍ നോര്‍ത്ത് അമേരിക്കയുടെ ചിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട വിര്‍ച്വല്‍ പ്രസ് മീറ്റില്‍ വച്ച് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സുപരിചിതനായ ആന്റോ ആന്റണി എംപിയാണ് പ്രവാസി കാര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഷിക്കാഗോ പ്രദേശത്തെ എല്ലാ മലയാളി ഗ്രോസറി ഷോപ്പുകളെയും ബന്ധപെടുത്തികൊണ്ട് ആരംഭിച്ചിരിക്കുന്ന ഈ സംവിധാനം കോവിഡിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലയാളി സമൂഹത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ചിക്കാഗോ പ്രദേശത്തെ എല്ലാ മലയാളി സംഘടനകളുടെയും ക്ലബുകളുടെയും ഭാരവാഹികളും, നാഷണല്‍ സംഘടനകളായ…

സ്വര്‍ണ്ണക്കടത്ത് വിവാദം; ഇ.ഡി.യ്ക്ക് മുന്നില്‍ ഹാജരാകാതെ രവീന്ദ്രന്‍ ആശുപത്രിയില്‍ തന്നെ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകാതെ ആശുപത്രിയിൽ തുടരുമെന്നാണ് അറിയുന്നത്. കടുത്ത ക്ഷീണത്തിനും അനുബന്ധ പ്രശ്നങ്ങൾക്കും കാരണമാണ് ആശുപത്രിയില്‍ തുടരുന്നതെന്നാണ് പറയുന്നത്. തലച്ചോറിന്റെ എംആർഐ എടുത്തതിനു ശേഷം മാത്രമേ ഡിസ്ചാർജ് ചെയ്യൂ എന്നും പറയുന്നു. കോവിഡിനു ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരിക്കുന്നത്. സുഖം പ്രാപിച്ചിട്ടും ആശുപത്രിയിൽ തുടരുന്ന മുഖ്യമന്ത്രി രവീന്ദ്രനോട് ചോദ്യം ചെയ്യലുമായി സഹകരിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുകയും വീട്ടിൽ ചികിത്സ തുടരുകയും ചെയ്തെങ്കിലും ആരോഗ്യം മോശമായതിനാൽ വീണ്ടും പ്രവേശിപ്പിച്ചു. രവീന്ദ്രന് ആദ്യം നോട്ടീസ് നല്‍കിയപ്പോള്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. കൊവിഡ് മാറിയ ശേഷം ചോദ്യം ചെയ്യലിനായി വിളിച്ചപ്പോഴും കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളില്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രി വിട്ടതിന് ശേഷം ചോദ്യം…

ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിതാ നായര്‍ സമർപ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂദൽഹി: ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത നായർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. എറണാകുളം നിയോജകമണ്ഡലത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിനായി സരിത നായർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. ക്രിമിനൽ കേസിൽ രണ്ട് വർഷത്തിൽ കൂടുതൽ തടവ് അനുഭവിച്ചതിനാൽ വരണാധികാരി പത്രിക നിരസിച്ചിരുന്നു. ഇതിനെതിരെ സരിത ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി നിരസിച്ചു. തുടർന്നാണ് സുപ്രീം കോടതിയിൽ ഹരജി നൽകിയത്. വയനാട് ലോക്സഭാ മണ്ഡലത്തിലെ രാഹുൽ ഗാന്ധിയുടെ വിജയത്തെ ചോദ്യം ചെയ്ത് നേരത്തെ സരിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അപേക്ഷ തള്ളി. വയനാടിലെയും എറണാകുളത്തേയും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സരിതയുടെ നാമനിർദ്ദേശ പത്രികകൾ തിരഞ്ഞെടുപ്പ് അധികൃതർ നിരസിച്ചിരുന്നു. എന്നാൽ അമേഠിയില്‍ സരിത നായരുടെ നാമനിർദേശം സ്വീകരിക്കുകയും സരിത തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു.

മാര്‍ സില്‍വാനോസ് ബൗട്രോസ് അല്‍ നെഹ്മ വിടവാങ്ങി

ഡമാസ്‌കസ്: നിരവധി തവണ കേരളം സന്ദര്‍ശിച്ച സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഹോംസ്, ഹമാ, ടാര്‍ടൗസ്, എന്‍വിറോണ്‍സ് മേഖലകളുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ സില്‍വാനോസ് ബൗട്രോസ് അല്‍ നെഹ്മ കാലംചെയ്തു. 52 വയസായിരുന്നു. കാന്‍സര്‍ രോഗത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാത്രിയിലായിരിന്നു അന്തരിച്ചത്. ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 2004ലെ മൂന്നാമത്തെ മലങ്കര സന്ദര്‍ശനത്തില്‍ മാര്‍ സില്‍വാനോസ് ബൗട്രോസ് അല്‍ നെഹ്മ മെത്രാപ്പോലീത്തയും അനുഗമിച്ചിരുന്നു. 2017ലാണ് അവസാനം ഇന്ത്യ സന്ദര്‍ശിച്ചത്. സിറിയയിലെ ആഭ്യന്തര കലാപത്തിലും ക്രൈസ്തവര്‍ക്കെതിരേയുള്ള പീഡനമുണ്ടായ സമയത്തും സഭയെയും വിശ്വാസത്തെയും ഉറപ്പിച്ചുനിര്‍ത്താന്‍ വിശ്വാസികള്‍ക്കൊപ്പം നിന്ന മെത്രാപ്പോലീത്തയുടെ വിയോഗം സുറിയാനി സഭയ്ക്ക് തീരാനഷ്ടമാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ, Thomas Mor Thimotheos metropolitan( Synod Secretary), Joseph Mor Gregorios metropolitan ( metropolitan trustee) Archbishop Mor Titus Yeldho Metropolitan…

അമിത് ഷായുടെ ഭിന്നിപ്പ് രാഷ്ട്രീയത്തിന് തിരിച്ചടി; അടവ് നയം തങ്ങളോട് വേണ്ടെന്ന് കര്‍ഷകര്‍

ന്യൂഡൽഹി: ഭിന്നിപ്പ് രാഷ്ട്രീയ തന്ത്രമുപയോഗിച്ച് പ്രതിഷേധക്കാരെ പ്രീണിപ്പിക്കാനുള്ള അമിത് ഷായുടെ തന്ത്രം കര്‍ഷകരുടെയടുത്ത് വിലപ്പോയില്ല. കേന്ദ്രത്തിന്റെ ശുപാർശകളെല്ലാം കർഷകർ നിരസിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായും ഒരു കൂട്ടം കർഷക യൂണിയൻ നേതാക്കളുമായി ഇന്നലെ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ സർക്കാർ നൽകിയ ഉറപ്പ് കർഷകർ നിരസിച്ചു. കഴിഞ്ഞ ചർച്ചകളിൽ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാട് കർഷക സംഘടനകൾ സ്വീകരിച്ചിരുന്നു. എന്നാൽ നിയമങ്ങൾ പിൻവലിക്കാനാവില്ലെന്നും ഭേദഗതികൾ വരുത്താമെന്നും അമിത് ഷാ ഉറപ്പ് നൽകി. രേഖാമൂലം ഉറപ്പ് നല്‍കാമെന്നും പറഞ്ഞു. ചർച്ചയിൽ സർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങൾ: 1. താങ്ങുവില നിലനിര്‍ത്തും എന്ന ഉറപ്പ് കര്‍ഷകര്‍ക്ക് എഴുതിനല്‍കും. 2. ഭൂമിയില്‍ കര്‍ഷകര്‍ക്കുള്ള അവകാശം നിലനിര്‍ത്തും. 3. സര്‍ക്കാര്‍ നിയന്ത്രിത കാര്‍ഷിക വിപണന ചന്തകള്‍ നിലനിര്‍ത്തും. ഇതിനായി വിപണിക്ക് പുറത്തുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തും. 4. കാര്‍ഷിക വിപണന ചന്തകളിലും പുറത്തും ഒരേ നികുതി ഏര്‍പ്പെടുത്തും.…

കര്‍ഷക സമരം ശക്തമാക്കുന്നു; ബിജെപിയെയും റിലയന്‍സിനേയും ബഹിഷ്കരിക്കുന്നു; 14-ന് ദേശീയ പ്രക്ഷോഭം

ന്യൂഡൽഹി: അന്തിമ ഒത്തുതീർപ്പ് പരാജയപ്പെട്ടതോടെ, കോർപ്പറേറ്റുകൾക്കെതിരെ നേരിട്ടുള്ള പണിമുടക്ക് ഉൾപ്പെടെ വലിയ പ്രഖ്യാപനങ്ങളുമായി കർഷക സംഘടനകൾ രംഗത്തെത്തി. റിലയൻസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുമെന്ന് കർഷകർ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. തിങ്കളാഴ്ച സംസ്ഥാന, ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം നടക്കും. ദില്ലിയിലേക്കുള്ള റോഡുകൾ തടയും. ദേശീയപാതകളിലെ ടോൾ ശേഖരണം നിർത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരെ ദില്ലിയിലേക്ക് വരാൻ പ്രേരിപ്പിക്കും. ബിജെപി ജനപ്രതിനിധികളെ പൂർണ്ണമായും ബഹിഷ്കരിക്കും. കർഷകരുടെ നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കുമെന്നും സംഘടനകൾ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കർഷകരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമില്ലാതെ പോയി. ബുധനാഴ്ച സർക്കാരുമായുള്ള ചർച്ച കർഷകർ ബഹിഷ്കരിച്ചു. സമരം ശക്തമാക്കുമെന്ന് സംഘടനകൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കർഷകരുടെ ആവശ്യങ്ങൾക്ക് മോഡി സർക്കാർ വേണ്ടത്ര പരിഗണന നൽകുന്നില്ല. കാർഷിക ബില്ലുകൾ പിൻവലിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. അഖിലേന്ത്യാ കിസാൻ സംഘർഷ് കോർഡിനേറ്റിംഗ് കമ്മിറ്റി…