ഇരുട്ടും വെളിച്ചവും (കവിത)

“പുറത്തു വെട്ടം കത്തിച്ചകത്തിരുട്ടാണെന്നാൽ കാര്യമില്ലതിലെ”ന്നു ചൊന്നല്ലോ ഗുരുദേവൻ! ജ്ഞാനമെന്നതു തേടി നേടിയെന്നാലുമതിൽ മാനസം പ്രകാശിതമായില്ലേൽ ഫലമെന്ത്‌? ദീപനാളത്തിൻ നറു രശ്മികൾ പതിയ്ക്കുമ്പോൾ ദീപികയൽപ്പൽപ്പമായവിടെ പരക്കുമ്പോൾ, തപസ്സു ചെയ്തങ്ങനെയുറഞ്ഞു കൂടും കൊടും തമസ്സു മെല്ലെ മെല്ലെയകലുമില്ലാതാകും! ദീപത്തിൽ നിന്നല്ലയോ മറ്റുള്ള ദീപങ്ങൾക്കും ദീപ്തിതൻ മായാജാലം പരത്താൻ കഴിയുള്ളൂ! ഇരുട്ടിൽ തപ്പിത്തടഞ്ഞലയുമാത്മാക്കൾക്കും ഇരുന്നു ജന്മം മുതൽ ഇരുട്ടിൽ കഴിവോർക്കും, ഇത്തിരി വെട്ടത്തിനായ് ദാഹിച്ചലയുവോർക്കും ഇഹത്തിൽ വെട്ടം കാട്ടാ നാകുകിലതേ പുണ്യം! അന്ധകാരത്തിൽ തപ്പി ത്തടയുന്നവർക്കല്ലേ അറിയൂ താമസ്സിന്റെ കാഠിന്യ മെല്ലായ്‌പ്പോഴും? കണ്ണുകൾ കാണാത്തതും കാതുകൾ കേൾക്കാത്തതും കർമ്മ ഫലമെന്നതു വിസ്മരിയ്ക്കരുതാരും! എങ്കിലുമെല്ലായ്‌പ്പോഴുംഉള്ളതിൽ സുലഭമായ് എരിയും വിളക്കിന്റെ ദീപ്തിയിലെല്ലാം കാണ്മു! ഉൾക്കണ്ണു തുറക്കുകിലുള്ളിലെ തമസ്സാകെ ഉടനെയപ്രത്യക്ഷമായ് വിജ്ഞാന മയമാകും! ജ്ഞാനമെന്നൊരാ ദീപ ശിഖ തൻ വെളിച്ചത്തിൽ ജാജ്വല മാകും ചിത്തം ബാഹ്യ ദീപ്തിയെക്കാളും! ആയിരം വിളക്കുകളൊരുമിച്ചെരിഞ്ഞാലും ആകുമോ ചേതസ്സിലെ ഒളിയെ ജയിയ്ക്കുവാൻ?…

എംപാഷ ഗ്ലോബല്‍’ സംഘടനയുടെ ഉദ്ഘാടനം മന്ത്രി ശൈലജ ടീച്ചര്‍ ഡിസംബര്‍ 19ന് നിര്‍വഹിക്കും

ചിക്കാഗോ: മലയാളി കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും ശാക്തീകരണവും ലക്ഷ്യമിട്ട് ആഗോള തലത്തില്‍ രൂപീകരിക്കപ്പെട്ട സംഘടനയായ ‘എംപാഷ ഗ്ലോബലി’ന്റെ ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. എംപാഷ ഗ്ലോബല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ അദ്ധ്യക്ഷതയില്‍ ഡിസംബര്‍ 19-ാം തീയതി ന്യൂയോര്‍ക്ക് ടൈം രാവിലെ 11 മണിക്ക് (ഈസ്‌റ്റേണ്‍ ടൈം 9 മണി) ചേരുന്ന സൂം മീറ്റിംഗിലാണ് ഉദ്ഘാടനം നടത്തപ്പെടുക. കേരളത്തിലെ കാര്യക്ഷമമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച വ്യക്തിത്വമെന്നനിലയില്‍ ശൈലജ ടീച്ചറുടെ സാന്നിധ്യം ഈ ചടങ്ങിന് ഒരനുഗ്രഹമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. എം.വി പിള്ള, ഫോമായുടെ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ്, ഫൊക്കാന മുന്‍ പ്രസിഡന്റ് മന്മഥന്‍ നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. തുടര്‍ന്ന് പ്രൊഫഷണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ എംപാഷ ഗ്ലോബലിന്റെ ബ്രാന്‍ഡ് അംബസിഡറും പ്രശസ്ത മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറുമായ…

സംഗീത പ്രേമികള്‍ക്ക് ഹൃദയമുരളിയുമായി സുധീപും സംഘവും

ലോസ് ആഞ്ചെലസ്: സംഗീത പ്രേമികള്‍ക്കൊരു സന്തോഷ വര്‍ത്തയുമായി ലോസ്ആഞ്ചലസിലെ ഹൃദയമുരളി ഗ്രൂപ്പ് വീണ്ടുമെത്തുന്നു. ഡിസംബര്‍ 13 ഞായറാഴ്ച വൈകിട്ടാണ് പിന്നണിഗായകന്‍ സുധീപിന്റേയും ഗായിക സംഗീത ശ്രീകാന്തിന്റെയും ഗാനങ്ങളുമായി ഫേസ്ബുക്ക് ലൈവ്‌പ്രോഗ്രാം. സെപ്റ്റംബര്‍ 12-ന് നടത്തിയ ആദ്യ പരിപാടിയുടെ വിജയവും ശ്രോതാക്കളുടെ ആവശ്യവും പരിഗണിച്ചാണ് സുധീപിന്റെയും സംഗീതയുടെയും ഗാനങ്ങളുമായി വീണ്ടുമെത്തുന്നതെന്നു ഹൃദയമുരളിയുടെ സംഘാടകനായ സുജിത് അരവിന്ദ് പറഞ്ഞു. ലൈവ്‌പ്രോഗ്രാമില്‍ ഗായകരോടൊപ്പം മധുപോള്‍, യാസിര്‍ അഷറഫ്, രാജേഷ് കാര്‍ത്തിക് എന്നിവരും ഉപകരണ സംഗീതവമായി എത്തുന്നു. ഡോ. സിന്ധു, ശ്രീലക്ഷ്മി, നീല്‍, ആനന്ദ്‌ നായര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിക്കും. “HRUDAYA MURALI – LA” എന്ന ഫേസ്ബുക് ഗ്രൂപ്പ് വഴി മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ ആസ്വദിക്കാവുന്നതാണ്. സിറിയക് സിപിഎയാണ് പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍.

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 37-മത് ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഡിസംബര്‍ 12-ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് നടത്തും. പ്രാര്‍ത്ഥനാശുശ്രൂഷകള്‍, ക്രിസ്മസ് സന്ദേശം, എക്യൂമെനിക്കല്‍ സമൂഹത്തിലെ 15 ദേവാലയങ്ങളില്‍ നിന്നുള്ള വര്‍ണ്ണശബളമായ കലാപരിപാടികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവും, മാര്‍ ജോയി ആലപ്പാട്ട് പിതാവും ക്രിസ്മസ് സന്ദേശങ്ങള്‍ നല്‍കും. കെവി.ടിവി സംപ്രേഷണം ചെയ്യുന്ന ഈ ആഘോഷപരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിക്കുന്നു. kvtv.com/equmenicalchristmascelebrationlive/

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ടെക്‌സസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

വാഷിംഗ്ടണ്‍: ഭരണത്തില്‍ കടിച്ചുതൂങ്ങാനാകുമോ എന്ന ട്രംപിന്റെ അവസാന കച്ചിത്തുരുമ്പും കൈവിട്ടതോടെ വൈറ്റ് ഹൗസില്‍ നിന്നും ട്രംപിന് പടിയിറങ്ങേണ്ടിവരും. സുപ്രധാന നാല് സംസ്ഥാനങ്ങളായ പെന്‍സില്‍വേനിയ, മിഷിഗണ്‍, ജോര്‍ജിയ, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിയമലംഘനം നടന്നതായും, അട്ടിമറിക്ക് ശ്രമിച്ചതായും ആരോപിച്ച് ടെക്‌സസ് സംസ്ഥാനം സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് ഹര്‍ജി ഡിസംബര്‍ 11 വെള്ളിയാഴ്ച വൈകിട്ട് സുപ്രീം കോടതി തള്ളി. ടെക്‌സസിനൊപ്പം മറ്റ് 17 സംസ്ഥാനങ്ങളും, ട്രംപും, നൂറില്‍പ്പരം യുഎസ് ഹൗസ് പ്രതിനിധികളും പങ്കുചേര്‍ന്നിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്നതിന് ടെക്‌സസ് സംസ്ഥാനത്തിന് നിയമപരമായി അധികാരമില്ലെന്നാണ് കോടതിയിലെ ഒമ്പതംഗ ബഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും വിധിയെഴുതിയത്. ടെക്‌സസിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതിന് കുറഞ്ഞത് അഞ്ചു ജഡ്ജിമാരെങ്കിലും പിന്തുണയ്ക്കണമായിരുന്നു. എന്നാല്‍ ഒരു ജഡ്ജിപോലും ഭൂരിപക്ഷ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചില്ല. സുപ്രീം കോടതിയുടെ സുപ്രധാന വിധി ടെക്‌സസിനും, പ്രസിഡന്റ് ട്രംപിനും ഏറ്റ കനത്ത…

രാജ്യത്തെ എല്ലാ കർഷകര്‍ക്കും ബീഹാറിലെ കർഷകരുടെ വരുമാനത്തേക്കാള്‍ കുറവായിരിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് രാഹുൽ ഗാന്ധി

ന്യൂദൽഹി: കാർഷിക നിയമത്തെച്ചൊല്ലി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു. രാജ്യത്തെ എല്ലാ കർഷകരുടെയും വരുമാനം ബീഹാറിലെ കർഷകരുടെ വരുമാനത്തേക്കാൾ കുറവായിരിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ വാർഷിക വരുമാനം പഞ്ചാബിലെ കർഷകര്‍ക്കാണെന്നും, ബീഹാറിലെ കർഷകരാണ് ഏറ്റവും കുറഞ്ഞ വരുമാനമുള്ളതെന്നും മാധ്യമ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് രാഹുൽ ഗാന്ധി പറഞ്ഞു. “തങ്ങളുടെ വരുമാനം പഞ്ചാബിലെ കർഷകരുടെ വരുമാനത്തിന് തുല്യമായിരിക്കണമെന്ന് കർഷകൻ ആഗ്രഹിക്കുന്നു. എന്നാൽ രാജ്യത്തെ എല്ലാ കർഷകരുടെയും വരുമാനം ബീഹാറിലെ കർഷകരുടെ വരുമാനത്തിന് തുല്യമായിരിക്കണമെന്ന് മോദി സർക്കാർ ആഗ്രഹിക്കുന്നു,” രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധി ഉദ്ധരിച്ച സർവേയിൽ ഒരു ഇന്ത്യൻ കാർഷിക കുടുംബത്തിന്റെ ശരാശരി വരുമാനം 77,124 രൂപയാണ്. പഞ്ചാബിലെ കർഷകർക്ക് പ്രതിവർഷം 2,16,708 രൂപയും ബീഹാറിലെ കർഷകർക്ക് ലഭിക്കുന്നത് 42,684 രൂപയുമാണ്. പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ…

ബംഗാള്‍ ഭരണം പിടിച്ചെടുക്കാന്‍ ബിജെപി; മമതാ ബാനര്‍ജിയും കേന്ദ്ര സര്‍ക്കാരും നേര്‍ക്കുനേര്‍

കൊൽക്കത്ത: ബിജെപി ദേശീയ പ്രസിഡന്റിനെതിരായ ആക്രമണത്തിൽ മമത ബാനർജിയും കേന്ദ്രവും തമ്മിൽ തർക്കം. സംസ്ഥാന ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. രാഷ്ട്രീയ നീക്കം ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തയാഴ്ച ബംഗാളിലെത്തും. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയുടെ വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിനെതിരെ കേന്ദ്രവും പശ്ചിമ ബംഗാൾ സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ക്രമസമാധാനം പൂർണ്ണമായും തകർന്നതായി ഗവർണർ ജഗദീപ് ധങ്കർ കേന്ദ്രത്തിന് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും തിങ്കളാഴ്ച്ച നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാനത്തിന്റെ അധികാരത്തിന് മുകളിലുള്ള കടന്നു കയറ്റമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഭരണഘടനയെ മാനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് തൃണമൂല്‍ എംപി…

ജഗ്ദലെ ഹെൽത്ത് കെയറിന്റെ ആരോഗ്യ പാനീയമായ മള്‍മിന രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്

– ടെട്രാ പാക്കില്‍ വരുന്ന ഏക പ്രതിരോധ ഉത്തേജക, ആന്റിഓക്‌സിഡന്റ് പാനീയമാണ് മള്‍മിന. – ആവശ്യമായ വിറ്റാമിനുകള്‍, മിനറലുകൾ അടങ്ങിയ ഫലങ്ങളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന മള്‍മിന പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം: ജഗ്ദലെ ഇന്‍ഡസ്ട്രീസിന്റെ സംരംഭമായ ജഗ്ദലെ ഹെല്‍ത്ത്‌കെയറിന്റെ ഏറെ പ്രചാരമുള്ള ആരോഗ്യ പാനീയമായ മള്‍മിന, കോവിഡ്-19 രോഗികളിലും കോവിഡ് ലക്ഷണങ്ങളുള്ളവരിലും എന്‍ എ ബി എച്ച് അംഗീകാരമുള്ള മെഡിക്കല്‍ റീസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോവിഡ് വാര്‍ഡുകളില്‍ നിയോഗിച്ചിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരിലും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് ക്ലിനിക്കല്‍ പഠനത്തില്‍ കണ്ടെത്തി. ഇതോടൊപ്പം, മള്‍മിന ഉപയോക്താക്കളിൽ ആന്റി-ഓക്‌സിന്റ് പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ടെട്രാ പാക്കില്‍ അവതരിപ്പിച്ചിട്ടുള്ള ഏക ആന്റിഓക്‌സിഡന്റ് പാനീയം കൂടിയായ മള്‍മിന കുട്ടികള്‍ ഉള്‍പ്പടെ ഏതു പ്രായത്തിലുള്ളവര്‍ക്കും ഉപയോഗിക്കാവുന്നതും, സ്വാഭാവിക ഭക്ഷ്യ വസ്തുക്കളില്‍ നിന്നും തയ്യാറാക്കിയതുമാണ്. ഈ ആരോഗ്യ പാനീയം പ്രതിരോധ ശേഷി കൂട്ടുമെന്ന് മാത്രമല്ല,…

ബൈഡന്‍ – ഹാരിസ്, ടൈം മാസികയുടെ ‘പേഴ്‌സൺ ഓഫ് ദി ഇയർ’

വാഷിംഗ്ടൺ: ടൈം മാഗസിൻ നിയുക്ത പ്രസിഡന്റ് ജോ ബൈഡനേയും വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവരെ സം‌യുക്തമായി 2020 ലെ “പേഴ്‌സൺ ഓഫ് ദി ഇയർ” ആയി തിരഞ്ഞെടുത്തു. അമേരിക്കൻ കഥ മാറ്റിയതിനും, ഭിന്നിപ്പിന്റെ ക്രോധങ്ങളെക്കാൾ സമാനുഭാവത്തിന്റെ ശക്തികളാണ് വലുതെന്ന് കാണിച്ചുതന്നതിനും, ദുഃഖിക്കുന്ന ലോകത്ത് രോഗശാന്തിയെക്കുറിച്ചുള്ള ഒരു ദർശനം പങ്കുവെച്ചതിനുമാണ് ബൈഡനും ഹാരിസിനും ഈ ബഹുമതി നല്‍കിയതെന്ന് മാസികയുടെ എഡിറ്റർ ഇൻ ചീഫ് എഡ്വേർഡ് ഫെൽ‌സെന്താൽ പറഞ്ഞു. ഫ്രാങ്ക്‌ളിന്‍ ഡി റൂസ്‌വെല്‍റ്റ് (എഫ്ഡി‌ആർ) മുതൽ തിരഞ്ഞെടുക്കപ്പെട്ട ഓരോ പ്രസിഡന്റും ഒരു കാലഘട്ടത്തിൽ പെഴ്സണ്‍ ഓഫ് ദി ഇയര്‍ ആയിട്ടുണ്ട്. ഏകദേശം ഒരു ഡസനോളം പ്രസിഡന്റുമാര്‍ അങ്ങനെയായിട്ടുണ്ട്. ഇത് ആദ്യമായാണ് ഞങ്ങള്‍ ഒരു വൈസ് പ്രസിഡന്റിനെ ഉള്‍പ്പെടുത്തുന്നതെന്നും ഫെല്‍സെന്താല്‍ കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡോ. ആന്റണി ഫൗചിയുമായിരുന്നു ടൈം മാഗസിന്റെ മറ്റ് പേഴ്‌സൺ ഓഫ് ദ ഇയർ…

കള്ളപ്രചാരണങ്ങളാൽ തെറ്റിദ്ധരിക്കപ്പെട്ട മുസ്‌ലിം സമൂഹം മോദിയുടെ ശക്തിയും കഴിവും കാര്യക്ഷമതയും ആത്മാര്‍ത്ഥതയും തിരിച്ചറിയണം: ഡോ. എം അബ്ദുൾ സലാം

തിരുവനന്തപുരം: തെറ്റായ പ്രചാരണങ്ങളാൽ തെറ്റിദ്ധരിക്കപ്പെട്ട മുസ്‌ലിം സമൂഹം നരേന്ദ്ര മോദിയുടെ ശക്തി, കഴിവ്, കാര്യക്ഷമത, ആത്മാർത്ഥത എന്നിവ മനസ്സിലാക്കണമെന്ന് കലിക്കട്ട് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ. എം. അബ്ദുൾ സലാം ജന്മഭൂമിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. മുസ്ലീം രാജ്യങ്ങൾ നരേന്ദ്ര മോദിയെ പ്രതീക്ഷയോടെയാണ് നോക്കുന്നത്, അദ്ദേഹം ലേഖനത്തിൽ പറഞ്ഞു. നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷം നടപ്പാക്കിയ എല്ലാ ക്ഷേമ പരിപാടികളും വിജയിച്ചു. അത് പ്രയോജനപ്പെട്ടത് ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമല്ല. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയുമാണ് അദ്ദേഹം മുന്നില്‍ കാണുന്നത്. മുത്വലാഖ് നിർത്തലാക്കുന്നത് മുസ്ലീം വിരുദ്ധമാണെന്ന് നിക്ഷിപ്ത രാഷ്ട്രീയ നേതൃത്വം വ്യാപകമായി പ്രചരിപ്പിച്ചു. എന്നാൽ മുത്വലാഖ് നിരോധനം ഒരു അനുഗ്രഹമായിട്ടാണ് മുസ്ലീം സ്ത്രീകൾ കാണുന്നത്. ആളുകൾ അത് തിരിച്ചറിഞ്ഞു. ലേഖനം പറയുന്നു. ‘പല പ്രധാനമന്ത്രിമാരെയും കണ്ടവരാണ് നമ്മള്‍. ഇനിയും പ്രധാനമന്ത്രിമാര്‍ വന്നേക്കാം. എന്നാല്‍ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ…