എഴുപത്തിയഞ്ചിന്റെ നിറവില്‍ ജോയിച്ചൻ പുതുക്കുളം

അമേരിക്കയിൽ മലയാള മാധ്യമ രംഗത്തെ മുതിർന്ന മാധ്യമ പ്രവർത്തകൻ ജോയിച്ചൻ പുതുക്കുളത്തിന്റെ എഴുപത്തിയഞ്ചാം ജന്മദിനം കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാനിധ്യത്തിൽ ഡിസംബർ 17 വ്യാഴാഴ്ച സമുചിതമായി ആഘോഷിച്ചു. മൂന്നു ദശാബ്ദത്തോളം അമേരിക്കയിലെ മലയാള പത്രങ്ങളുടെ ജീവ നാഡിയായി പ്രവർത്തിച്ച ജോയിച്ചൻ സമീപ കാലത്തു സജീവ പ്രവർത്തങ്ങളിൽ നിന്നും അല്പം പുറകോട്ടു പോയെങ്കിലും ആദ്യ കാലത്തുണ്ടായിരുന്ന വീറും വാശിയും ഇന്നും അദ്ദേഹത്തിൽ പ്രകടമാണ്. ലോക ജനതയെ മഹാമാരി പിടിച്ചുലച്ചപ്പോൾ അതിലൊരാളായി ജോയിച്ചൻ മാറിയെങ്കിലും പരിക്കുകൾ ഏൽക്കാതെ വിജയകരമായി അതിനെ അതിജീവിക്കുവാൻ കഴിഞ്ഞത് ഈശ്വരാനുഗ്രഹം മാത്രമാണെന്ന് ജോയിച്ചൻ വിശ്വസിക്കുന്നു. ചങ്ങ­നാ­ശേ­രി­ക്ക­ടുത്ത് പുതു­ക്കു­ളത്ത് കുട്ട­പ്പന്‍ – മറിയാമ്മ ദമ്പ­തി­ക­ളുടെ ഒമ്പതു മക്ക­ളില്‍ ആറാ­മ­നായാണ് ജോയി­ച്ചന്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സിവില്‍ എന്‍ജി­നീ­യ­റിംഗ് ഡിപ്ലോമ നേടിയ ശേഷം മൂത്ത ജ്യേഷ്ഠനും അറിയപ്പെടുന്ന മത-സാ­മൂ­ഹി­ക-സംഘ­ടനാ പ്രവര്‍ത്ത­ക­നായ വക്ക­ച്ചന്‍ പുതു­ക്കു­ള­ത്തി­നോടും ഭാര്യ കത്രി­ക്കു­ട്ടി­യോ­ടു­മൊപ്പം ഡല്‍ഹി­യില്‍ എത്തി.…

അഫ്ഗാനിസ്ഥാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ റോക്കറ്റ് ആക്രമണം

കാബൂൾ: കാബൂളിന് വടക്ക് യു എസ് വ്യോമതാവളത്തിനു നേരെ ശനിയാഴ്ച റോക്കറ്റ് ആക്രമണം നടന്നു. എന്നാല്‍, വ്യോമതാവളത്തിന് നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് നാറ്റോയും അഫ്ഗാൻ അധികൃതരും അറിയിച്ചു. ഇന്ന് രാവിലെ ആറുമണിയോടെ പർവാൻ പ്രവിശ്യയിലെ ബാഗ്രാം എയർഫീൽഡിൽ അഞ്ച് റോക്കറ്റുകൾ പ്രയോഗിച്ചതായി പ്രവിശ്യാ ഗവർണറുടെ വക്താവ് വഹീദ ഷാക്കർ പറഞ്ഞു. 12 റോക്കറ്റുകള്‍ ഘടിപ്പിച്ച വാഹനത്തില്‍ നിന്നാണ് അഞ്ചെണ്ണം ആക്രമണത്തിനുപയോഗിച്ചതെന്നും, മറ്റ് ഏഴെണ്ണം പോലീസ് നിർവീര്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. നാറ്റോ ഉദ്യോഗസ്ഥരും റോക്കറ്റ് ആക്രമണം സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് ബാഗ്രാം എയർഫീൽഡിലേക്ക് റോക്കറ്റുകൾ പ്രയോഗിച്ചത്. അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും എയർഫീൽഡിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. താലിബാൻ ഇടപെടൽ നിഷേധിച്ചു. ഏപ്രിലിൽ നടന്ന സമാനമായ റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. അടുത്ത മാസങ്ങളിൽ, കാബൂളിൽ നിരവധി…

Ultra Modern Mosque in Ayodhya; Pictures and details

The Indo-Islamic Cultural Foundation is constructing a modern European-style mosque complex on 5 acres of government-allocated land in the village of Dhannipur, 20 km from Ayodhya. The building includes a 300-bed state-of-the-art hospital, community kitchen, library, conference space, prayer complex and medical research unit that can be relied upon by fellow residents in the vicinity. The organizers have envisioned a 50,000-square-foot building in three phases. Of this, a 15,000-square-foot building will be completed in the first phase. The outline and pictures of it have now been released. The new mosque…

സ്കൂളില്‍ പഠിക്കുന്ന കാലത്ത് ത്രിവര്‍ണ്ണക്കൊടി ഹൃദയത്തിലേറ്റിയതാണ്; പാര്‍ട്ടിക്ക് ഹാനികരമായ യാതൊരു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടില്ല: ബിന്ദു കൃഷണ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിക്ക് ശേഷം താൻ ബിജെപി ഏജന്റാണെന്ന ആരോപണത്തോട് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പ്രതികരിച്ചു. “പേയ്‌മെന്റ് റാണിയെ ഒഴിവാക്കുക” എന്നെഴുതിയ പോസ്റ്ററുകൾ ബിന്ദു കൃഷ്ണയ്‌ക്കെതിരെ പ്രദേശത്ത് പ്രചരിച്ചിരുന്നു. തന്റെ സ്കൂൾ കാലഘട്ടത്തിൽ താൻ ത്രിവർണ്ണക്കൊടി ഹൃദയത്തിലേറ്റിയതാണ്. അറിഞ്ഞോ അറിയാതെയോ പ്രസ്ഥാനത്തിന് ഹാനികരമായ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ താന്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചു. ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്: സ്കൂളിൽ പഠിക്കുന്ന കാലത്ത് മൂവർണ്ണക്കൊടി ഹൃദയത്തി ലേറ്റിയതാണ്. ആ പ്രസ്ഥാനത്തിന് ദോഷം വരുന്ന ഒരു തരത്തിലുള്ള പ്രവർത്തനങ്ങൾക്കും ഞാൻ അറിഞ്ഞും അറിയാതെയും കൂട്ട് നിന്നിട്ടില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിശ്ചയദാർഡ്യത്തോടെയുള്ള പ്രവർത്തനങ്ങളായിരുന്നു ജില്ലയിലുടനീളം നടത്തിയിരുന്നത്. ഓരോ ദിവസവും ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ അതിരാവിലെ എത്തുകയും ഭവനസന്ദർശനങ്ങൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങളുമായി സാധാരണക്കാരായ ജനങ്ങളിലേക്ക് ഇറങ്ങുകയും ചെയ്തു. ചൂടും…

കേരളത്തിൽ ജനതാദൾ (എസ്) പിളര്‍ന്നു; പുതിയ സംസ്ഥാന സമിതി മൂന്നു ദിവസത്തിനകം

തിരുവനന്തപുരം: കേരള ജനതാദൾ പിളർന്നു. മൂന്ന് ദിവസത്തിനകം പുതിയ സംസ്ഥാന സമിതി രൂപീകരിക്കും. തിരുവനന്തപുരത്ത് നടന്ന വിമതരുടെ യോഗത്തിലാണ് തീരുമാനം. എൽഡിഎഫ് യോഗത്തിൽ മാത്യു ടി തോമസിനെയും കെ കൃഷ്ണൻകുട്ടിയെയും പങ്കെടുക്കാൻ അനുവദിക്കരുതെന്ന് നേതൃത്വത്തോട് ആവശ്യപ്പെടും. ദേവേഗൗഡയെ ദേശീയ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ദേശീയ കൗൺസിൽ വിളിക്കാൻ ദേശീയ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെടും. സി.കെ.നാണുവിന്റെ ചിത്രമുളള ഫ്ളക്സിനു മുന്നില്‍ സെക്രട്ടറി ജനറലായിരുന്ന ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലായിരുന്നു വിമതയോഗം നടന്നത്. സംസ്ഥാന യൂണിറ്റിനെ പിരിച്ചുവിട്ട ദേശീയ പ്രസിഡന്റ് എച്ച്ഡി ദേവേഗൗഡയുടെ നടപടി റദ്ദാക്കുന്ന പ്രമേയം യോഗം പാസാക്കി. നടപടിക്രമങ്ങൾ പാലിക്കാത്ത ഒരു ദേശീയ പ്രസിഡന്റിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ജോർജ്ജ് തോമസ് പറഞ്ഞു. ദേവഗൗഡ ബിജെപിയുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ്. മാത്യു.ടി.തോമസിനെതിരെ 300 കോടി രൂപയുടെ അഴിമതി ആരോപിച്ച് കെ.കൃഷ്ണന്‍കുട്ടി…

തയ്യാറാക്കൂ രുചികരമായ മീന്‍ ബിരിയാണി

ബിരിയാണി ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്. പലതരം ബിരിയാണി ഇപ്പോള്‍ ലഭ്യമാണ്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും എന്നുവേണ്ട ബിരിയാണി മാത്രം വില്‍ക്കുന്ന കടകളുമുണ്ട്. എന്നാല്‍, വീട്ടില്‍ നമുക്കു തന്നെ രുചികരമായ ബിരിയാണി ഉണ്ടാക്കാം. രുചികരമായ മീന്‍ ബിരിയാണി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ചേരുവകൾ നെയ്മീൻ കഷ്ണങ്ങളാക്കിയത്: 250 ഗ്രാം അരി: ഒരു കപ്പ് കറുവാപ്പട്ട: ഒരെണ്ണം പച്ച ഏലയ്ക്കായ: മൂന്നെണ്ണം ബേ ലീഫ്: ഒരെണ്ണം ഇഞ്ചി പേസ്റ്റ്: ഒരു ടീസ്പൂൺ തേങ്ങ: അരക്കപ്പ് കശുവണ്ടി: അരക്കപ്പ് നെയ്യ്: കാൽകപ്പ് വെളുത്തുള്ളി: അഞ്ചെണ്ണം ഉണങ്ങിയ ഏലക്കായ: ഒരെണ്ണം പച്ചമുളക്: ഒരെണ്ണം വെളുത്തുള്ളി പേസ്റ്റ്: ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി: ഒരു ടീസ്പൂൺ ഗരംമസാലപ്പൊടി: ഒരു ടീസ്പൂൺ ഉപ്പ്: ആവശ്യത്തിന് തയ്യാറാക്കുന്ന വിധം അരി നന്നായി വേവിക്കുക. വേവ് കൂടിപ്പോവരുത്. ആവശ്യത്തിന് വെന്തുകഴിഞ്ഞാൽ വെള്ളം വാർത്ത് ഒരു പ്ലേറ്റിലേക്കാക്കി മാറ്റിവെക്കുക.ഇനി മീൻ എടുക്കുക. ഇവ ആവശ്യമായ…

ഇന്ത്യയിലെ ഏറ്റവും മോശം മനുഷ്യാവകാശ സാഹചര്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്ധ സംഘം

ന്യൂയോർക്ക്: ഇന്ത്യയിലെ മനുഷ്യസ്വാതന്ത്ര്യത്തിന്റെ ഏറ്റവും മോശം അവസ്ഥയെക്കുറിച്ച് ‘മതേതരത്വം’ എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയുടെ യഥാർത്ഥ മുഖം തുറന്നു കാട്ടി അമേരിക്കൻ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്. യു എസ് വിദഗ്ധ സംഘം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തിപരവും സാമ്പത്തികവുമായ സ്വാതന്ത്ര്യം കുറഞ്ഞതിന് ശേഷം ആഗോള സൂചികയിൽ ഇന്ത്യ 111 ആം സ്ഥാനത്താണ്. മുൻ സൂചിക റിപ്പോർട്ടുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ മനുഷ്യസ്വാതന്ത്ര്യം 17 പോയിന്റ് കുറഞ്ഞു. മനുഷ്യ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് 6.43 പോയിന്റാണ് ലഭിച്ചതെന്നും മനുഷ്യസ്വാതന്ത്ര്യത്തിന്റെ ശരാശരി സ്കോർ 6.93 ആണെന്നും റിപ്പോർട്ടിൽ പറയുന്നു. നിയമ നിർവ്വഹണം, മതപരവും പൊതുവുമായ സംരക്ഷണം, ക്രമസമാധാന സാഹചര്യം എന്നിവ നോക്കിയാണ് ഇൻഡെക്സ് പോയിന്റുകൾ നൽകുന്നത്. മികച്ച മനുഷ്യ സ്വാതന്ത്ര്യമുള്ള രാജ്യങ്ങളിൽ ന്യൂസിലൻഡ്, സ്വിറ്റ്സർലൻഡ്, ഹോങ്കോംഗ് എന്നിവ ഉൾപ്പെടുന്നു.

ഒമാൻ സൗജന്യ സന്ദർശക വിസ എല്ലാ ഇന്ത്യക്കാര്‍ക്കും ലഭിക്കില്ല

മസ്‌കറ്റ്: ഒമാനിൽ 10 ദിവസത്തെ സൗജന്യ സന്ദർശക വിസ നൽകാനുള്ള വ്യവസ്ഥയില്‍ ഇന്ത്യ ഉൾപ്പെടെ 25 രാജ്യങ്ങളിലെ എല്ലാവർക്കും ഈ ആനുകൂല്യം ലഭിക്കുകയില്ല എന്ന് റിപ്പോര്‍ട്ട്. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, ജപ്പാൻ, ഷെങ്കൻ രാജ്യങ്ങളിലെ സ്ഥിര താമസക്കാർക്കോ വിസ കൈവശമുള്ളവർക്കോ മാത്രമാണ് പെർമിറ്റ് ഉള്ളതെന്ന് സിവിൽ ഏവിയേഷൻ അധികൃതർ പറഞ്ഞു. എന്നിരുന്നാലും, ജിസിസി രാജ്യങ്ങളിൽ വർക്ക്-ടൂറിസ്റ്റ് വിസയുള്ളവർക്ക് 103 രാജ്യങ്ങളിൽ നിന്നും പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയെ കൂടാതെ അസർബൈജാൻ, ഉസ്ബെക്കിസ്ഥാൻ, ബെലാറസ്, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, മെക്സിക്കോ, ക്യൂബ, വിയറ്റ്നാം, ഭൂട്ടാൻ എന്നിവയാണ് നിയമത്തിന് ബാധകമായ മറ്റ് രാജ്യങ്ങൾ. ഇന്ത്യ ഉൾപ്പെടെ 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഈ മാസം ഒൻപതിന് സൗജന്യ സന്ദർശക വിസ നൽകുമെന്നാണ് ഒമാൻ പ്രഖ്യാപിച്ചത്. എന്നാൽ അന്ന് നിബന്ധനകള്‍ വ്യക്തമാക്കിയിരുന്നില്ല. സൗജന്യ സന്ദർശക വിസ നേടുന്നവരുടെ പക്കൽ മടക്കയാത്രക്കുള്ള…

ഫഹദ് ഫാസിലും നയന്‍‌താരയും ഒരുമിക്കുന്ന അല്‍‌ഫോന്‍സ് പുത്രന്റെ പുതിയ ചിത്രം ‘പാട്ട്’

കൊച്ചി: ‘പ്രേമ’ത്തിനു ശേഷം പുതിയ സിനിമയുമായി അൽഫോന്‍സ് പുത്രന്‍. അഞ്ചു വർഷത്തിനുശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘പാട്ട്’ എന്ന ചിത്രത്തിൽ ഫഹദ് ഫാസിലും നയന്‍‌താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അല്‍‌ഫോന്‍സ് പുത്രന്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അൽഫോൻസ് പുത്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. യുജിഎം എന്റർടൈൻമെന്റ്സ് (സക്കറിയ തോമസും ആൽവിൻ ആന്റണിയും) ആണ് ചിത്രം നിർമ്മിക്കുന്നത്. ഫഹദ് ഫാസിലും ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ‘യാതൊരു പുതുമയും ഇല്ലാത്ത അൽഫോൺസിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രം. ഇക്കുറി ഞാനും’ എന്ന ക്യാപ്‌ഷനോടെയാണ് ഫഹദ് ‘പാട്ടിന്റെ’ ടൈറ്റിൽ പോസ്‌റ്റർ പങ്കുവച്ചിരിക്കുന്നത്. 2013 ല്‍ ‘നേരം’ എന്ന സിനിമയിലൂടെയാണ് അല്‍ഫോണ്‍സ് മലയാള സിനിമയിലേക്ക് എത്തുന്നത്. നിവിന്‍ പോളി നായകനായ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷം 2015ല്‍ ‘പ്രേമം’ സംവിധാനം ചെയ്‌തു.

Crab Roast (ഞണ്ട് റോസ്റ്റ്)

ചേരുവകൾ • ഞണ്ട് – 4 എണ്ണം (വൃത്തിയാക്കി വെക്കുക) • വെളിച്ചെണ്ണ – 4 ടേബിൾസ്പൂൺ (ആവശ്യനുസരണം എടുക്കുക) • ഇഞ്ചി – ഒരു ചെറിയ കഷ്ണം (നീളത്തിൽ കനം കുറച്ചു അരിഞ്ഞത്) • വെളുത്തുള്ളി – 5 അല്ലി (നീളത്തിൽ കനം കുറച്ചു അരിഞ്ഞത്) • സവാള ചെറുത് – 2 എണ്ണം (നീളത്തിൽ കനം കുറച്ചു അരിഞ്ഞത്) • ചെറിയ ഉള്ളി -12 എണ്ണം (ചെറുതായി അരിഞ്ഞത്) • പച്ചമുളക് – 2 എണ്ണം (നടുവേ പിളർന്നത്) • കറിവേപ്പില -1 തണ്ട് • തക്കാളി – 2 എണ്ണം (ചെറുതായി അരിഞ്ഞത്) • മഞ്ഞൾപൊടി – കാൽ ടീസ്പൂൺ • കാശ്മീരി മുളകുപൊടി -1 ടേബിൾ സ്പൂൺ • എരിവുള്ള മുളകുപൊടി – 1/2 ടേബിൾ സ്പൂൺ (എരിവ് നിങ്ങളുടെ ആവശ്യനുസരണം…