എംപാഷ ഗ്ലോബല്‍ – കുടുംബ ശാക്തീകരണത്തിന്റെ മാതൃകാ സംഘടന: മന്ത്രി കെ.കെ ശൈലജ

ചിക്കാഗോ: മലയാളി സമൂഹത്തിന്റെ ഉറപ്പുള്ള ചട്ടക്കൂടില്‍ ആത്മസംയമനം പാലിച്ച് കുടുംബത്തില്‍ സ്‌നേഹത്തിന്റെയും പരിലാളനയുടെയും സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി രൂപം കൊണ്ട എംപാഷ ഗ്ലോബല്‍, വ്യക്തി ബന്ധങ്ങളുടെ ശാക്തീകരണത്തിന് മഹനീയ മാതൃകയാണെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ആശംസിച്ചു. അറിഞ്ഞോ അറിയാതെയോ ഒരു നിമിഷത്തെ പ്രകോപനം കൊണ്ട് കുടുംബ ബന്ധങ്ങളുടെ വേരറക്കുന്ന മാനസികാവസ്ഥയില്‍ നിന്ന് വ്യക്തികളെ ബോധവത്ക്കരണത്തിന്റെ വെളിച്ചത്തില്‍ നന്മയിലേക്ക് നയിക്കാന്‍ രൂപം കൊണ്ട എംപാഷ ഗ്ലോബല്‍ എന്ന ആഗോള മലയാളി സംഘടനയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ”വളരെ പ്രസക്തമായ വിഷയം അവതരിപ്പിച്ചു കൊണ്ടാണ് എംപാഷ ഗ്ലോബല്‍ സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തനം ആരംഭിച്ച് മുഖ്യധാരയിലെത്തുന്നത്. എന്നാല്‍ അധികമാരും ശ്രദ്ധിക്കാത്തതായ വിഷയമാണ് ഗാര്‍ഹിക പീഡനവും കുടുംബത്തില്‍ കലാപം നിറഞ്ഞ അന്തരീക്ഷവും. അനാവശ്യമായ ദുര്‍വാശി അവസാനിപ്പിക്കുക. ഈഗോ കളഞ്ഞ് അവനവന്റെ ഉത്തരവാദിത്വത്തില്‍ നിലകൊണ്ട് പരസ്പര സ്‌നേഹവും വിശ്വാസവും…

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫെഡറേഷന്റെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ തുടക്കം കുറിച്ചു

ഷിക്കാഗോ: ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫെഡറേഷന്റെ ഈവര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അമിത് കുമാര്‍ ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വച്ച് തുടക്കംകുറിച്ചു. ഈവര്‍ഷം കോവിഡ് നിബന്ധനകള്‍ ഉള്ളതിനാല്‍ പരിപാടികള്‍ റെക്കോര്‍ഡ് ചെയ്തതിനുശേഷം ഓണ്‍ലൈന്‍ വഴിയാണ് സംഘടിപ്പിച്ചത്. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ക്രിസ്തുമസ് കരോള്‍ ഗാനങ്ങളും, സ്കിറ്റ്. ഡാന്‍സ്, എന്നിവ വിവിധ സ്റ്റേജുകളില്‍ റെക്കോര്‍ഡ് ചെയ്തതിനുശേഷം ഓണ്‍ലൈന്‍ വഴി അവതരിപ്പിച്ചു. ഈവര്‍ഷം ക്രിസ്തുമസിനു സമാഹാരിച്ച തുക ഷിക്കാഗോയിലുള്ള മിഷണറീസ് ഓഫ് ചാരിറ്റിയോട് സഹകരിച്ച് ‘ഫീഡ് ദ പൂവര്‍’ പ്രൊജക്ടിനുവേണ്ടി നല്‍കുകയുണ്ടായി. കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യന്‍ അമിത് കുമാര്‍, യുഎസ് കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തി എന്നിവര്‍ ക്രിസ്മസ് ആശംസകള്‍ അമേരിക്കയിലുള്ള ഇന്ത്യന്‍ സമൂഹത്തെ അറിയിച്ചു. ഐ.സി.എ.എന്‍.എ ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, പ്രസിഡന്റ് കീര്‍ത്തികുമാര്‍ റവേരി എന്നിവരും മറ്റ് ബോര്‍ഡ് ഡയറക്ടര്‍മാരും കോണ്‍സുലേറ്റില്‍ നടന്ന ക്രിസ്തുമസ് കേക്ക്…

റൂബി ജൂബിലിയോടനുബന്ധിച്ച് ഫാ. ഏബ്രഹാം മുത്തോലത്ത് ഫൗണ്ടേഷൻ

ചിക്കാഗോ: പൗരോഹിത്യ ശുശ്രൂഷയിൽ 40 സംവത്സരം പൂർത്തിയാക്കിയ റവ. ഫാ. ഏബ്രഹാം മുത്തോലത്ത് സാമൂഹ്യ സേവനത്തിനും മിഷൻ പ്രവർത്തനത്തിനും നടത്തിവരുന്ന സാമ്പത്തിക സഹായം നിരന്തരം തുടരുന്നതിനു വേണ്ടി സ്ഥാപിച്ച “ഫാ. ഏബ്രഹാം മുത്തോലത്ത് ഫൗണ്ടേഷ“ന്റെ ഉൽഘാടനം ചിക്കാഗോ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ്‌ അങ്ങാടിയാത്ത് നിർവ്വഹിച്ചു. തുടർന്ന് ഈ ഫൗണ്ടേഷന്റെ വെബ് സൈറ്റ് (www.frabrahamfoundation.org) സഹായമെത്രാൻ മാർ ജോയി ആലപ്പാട്ട് ഉൽഘാടനം ചെയ്തു. 2020 ഡിസംബർ 19 ശനിയാഴ്ച വൈകുന്നേരം 5:30ന് പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ചിക്കാഗോ തിരുഹൃദയ ഫൊറോനാ പള്ളിയിൽ, ഫാ. ഏബ്രഹാം മുത്തോലത്തിന്റെ പൗരോഹിത്യ റൂബി ജൂബിലി സമ്മേളനത്തിൽ വച്ചാണ് പിതാക്കന്മാർ ഫൗണ്ടേഷനും വെബ്സൈറ്റും ഉൽഘാടനം ചെയ്തത്. തനിക്കു പിതൃസ്വത്തായി ചേർപ്പുങ്കലിൽ ലഭിച്ച വിലപിടിപ്പുള്ള സ്ഥലം കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിക്കു കൈമാറിയ മുത്തോലത്തച്ചൻ അതോടനുബന്ധമായി…

ലീന മാത്യു (37) ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യൂഹൈഡ് പാര്‍ക്ക് (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്ക് പോലീസ് ഡിറ്റക്ടീവ് ബിജു മാത്യുവിന്റെ ഭാര്യ ലീന മാത്യു (37) ന്യൂ ഹൈഡ് പാര്‍ക്കില്‍ നിര്യാതയായി. പ്ലെയിന്‍വ്യൂ ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റായിരുന്നു. കുറച്ച് നാളായി രോഗബാധിതയായിരുന്നു. റാന്നി സ്വദേശി എബ്രഹാം താന്നിക്കല്‍ – ലിസമ്മ ദമ്പതികളുടെ മകളാണ്. എമിലി, മാദലിന്‍, എവ്‌റി എന്നിവരാണ് മക്കള്‍. ന്യൂയോര്‍ക്കിലുള്ള ലിജു, ലിജി എന്നിവര്‍ സഹോദരരാണ്. അമിച്ചകരി വേങ്ങല്‍ ഹൌസില്‍ മാത്യു കോശിയുടെയും (രാജു) ഏലിയാമ്മയുടെയും പുത്രനാണ് ബിജു മാത്യു. ബെട്‌സി (ഒറിഗണ്‍) ബോബി (യു.എന്‍) എന്നിവര്‍ സഹോദരരാണ്. പൊതുദര്‍ശനം: ഡിസംബര്‍ 27 ഞായറാഴ്ച വൈകീട്ട് 4:00 മണി മുതല്‍ 8:00 മണി വരെ പാര്‍ക്ക് ഫ്യുണറല്‍ ചാപ്പലില്‍ (2175 Jericho Turnpike, New Hyde Park, NY 11040). സംസ്കാര ശുശ്രുഷ: ഡിസംബര്‍ 28 തിങ്കളാഴ്ച രാവിലെ 9:00 മണിക്ക് എപ്പിഫനി മാര്‍ത്തോമ്മാ ചര്‍ച്ചില്‍ (103-10…

സുരക്ഷിത വലയങ്ങൾക്കുപരി സൗഖ്യം തരുന്നത് ക്രിസ്തുനാഥൻ: ബിഷപ്പ് അങ്ങാടിയത്ത്

ഡാളസ്: ലോക ജനതയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നതും, സാമൂഹിക അകലം പാലിക്കുന്നതും രോഗവ്യാപനം തടയുന്നതിനുള്ള പല മാർഗങ്ങളിലൊന്നായി നാം സ്വീകരിച്ചിട്ടുണ്ടെങ്കിലും എല്ലാ സുരക്ഷിത വലയങ്ങൾക്കും ഉപരിയായി സൗഖ്യം പ്രധാനം ചെയുന്നത് ക്രിസ്തുനാഥനാണെന്ന പരമാർത്ഥം നാം വിസ്മരിക്കരുതെന്നും, കൂദാശകളോ തൈലലേപനമോ ഒന്നുമല്ല ക്രിസ്തുവിന്റെ തിരുവചനം മാത്രമാണ് സൗഖ്യദായക ശുശ്രുഷ നിർവഹിക്കുന്നതെന്നും സീറോ മലബാര്‍ കാത്തോലിക്ക സഭയുടെ ചിക്കാഗോ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്. കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ ഡിസംബർ 19 ശനിയാഴ്ച ഡാളസില്‍ സംഘടിപ്പിച്ച നാല്പത്തിരണ്ടാമത് സംയുക്ത ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിൽ പങ്കെടുത്തു ക്രിസ്മസ് സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. ദൈവം നമ്മെ അന്വേഷിച്ചു നമ്മിലേക്ക് കടന്നുവന്ന സമയമാണ് ക്രിസ്മസായി ആഘോഷിക്കുന്നത്. മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയാണ് നമ്മുടെ പാപ പരിഹാരത്തിനായി കുരിശുമരണം വഹിക്കുന്നതിനു ദൈവകുമാരനെ ഭൂമിയിലേക്കു മനുഷ്യാവതാരമായി അയച്ചതിലൂടെ…

മിഗുവല്‍ കാര്‍ഡോണയെ വിദ്യാഭ്യാസ സെക്രട്ടറിയായി ജോ ബൈഡന്‍ നാമനിര്‍ദ്ദേശം ചെയ്തു

വാഷിംഗ്ടണ്‍: കണക്റ്റിക്കട്ട് വിദ്യാഭ്യാസ കമ്മീഷണർ മിഗുവൽ കാർഡോണയെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ വിദ്യാഭ്യാസ സെക്രട്ടറിയായി ബുധനാഴ്ച നാമനിര്‍ദ്ദേശം ചെയ്തു. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ വിദ്യാർത്ഥികളെ സുരക്ഷിതമായി പഠിപ്പിക്കാന്‍ പൊതുവിദ്യാലയങ്ങളെ പ്രാപ്തമാക്കാന്‍ കഴിവുള്ള ശക്തനായ അദ്ധ്യാപകനായിരിക്കും കാര്‍ഡോണ എന്ന് ബൈഡന്‍ പറഞ്ഞു. “സ്കൂൾ ജില്ലകൾക്കും കമ്മ്യൂണിറ്റികൾക്കും സംസ്ഥാനങ്ങൾക്കും അവരുടെ ബജറ്റുകളിൽ ഇല്ലാത്ത വ്യക്തമായ മാർഗ്ഗനിർദ്ദേശവും വിഭവങ്ങളും നൽകാന്‍ അദ്ദേഹത്തിന് കഴിയും. വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി പഠിപ്പിക്കുവാനും, വിദ്യാഭ്യാസ സമ്പ്രദായത്തിലെ അസമത്വം ഇല്ലാതാക്കാനും അദ്ദേഹത്തെപ്പോലെയുള്ളവരുടെ സേവനമാണ് നമുക്കു വേണ്ടത്,” ഡെലവെയറിലെ വിൽമിംഗ്ടണിലുള്ള ബൈഡന്റെ ഓഫീസില്‍ നിന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സെനറ്റ് സ്ഥിരീകരിച്ചാൽ വിദ്യാഭ്യാസ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ലാറ്റിനോയാകും 45 കാരനായ കാർഡോണ. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് അദ്ദേഹം കണക്റ്റിക്കട്ടിന്റെ വിദ്യാഭ്യാസ കമ്മീഷണറായി നിയമിക്കപ്പെട്ടത്. കോവിഡ്-19 വ്യാപകമായതിനെത്തുടര്‍ന്ന് കണക്റ്റിക്കട്ട് സംസ്ഥാനത്തൊട്ടാകെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷത്തിലധികം ലാപ്ടോപ്പുകൾ വേഗത്തിൽ വിതരണം…

അമേരിക്കയില്‍ തൊഴിലില്ലായ്മ ആനുകൂല്യ അപേക്ഷകരുടെ എണ്ണം വര്‍ദ്ധിക്കുന്നു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കഴിഞ്ഞയാഴ്ച 803,000 പേര്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് തൊഴില്‍ വകുപ്പ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇത് ചരിത്രപരമായി ഉയർന്നതും എന്നാൽ മുൻ ആഴ്ചയേക്കാൾ 89,000 കുറവുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വൈറസ് പ്രതിസന്ധി അമേരിക്കൻ തൊഴിൽ വിപണിയെ ദുർബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ജോലി നഷ്ടപ്പെട്ട 22 ദശലക്ഷം തൊഴിലാളികളിൽ 10 ദശലക്ഷത്തോളം പേർ യുഎസിൽ തൊഴിലില്ലാതെ തുടരുന്നു. തൊഴിലില്ലായ്മ നിരക്ക് നവംബറിൽ 6.7 ശതമാനമായിരുന്നു. പല സാമ്പത്തിക വിദഗ്ധരും പറയുന്നത് ഈ കണക്ക് മാസങ്ങളോളം ഉയർന്നിരിക്കാമെന്നാണ്. ഈ വർഷം ആദ്യം ലോക്ക്ഡൗണ്‍ സമയത്ത് ബിസിനസ് സ്ഥാപനങ്ങള്‍ പിരിച്ചുവിട്ട ദശലക്ഷക്കണക്കിന് തൊഴിലാളികളെ തൊഴിലുടമകൾ തിരിച്ചുവിളിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും കൂടുതല്‍ നഷ്ടത്തിലായ പല തൊഴിലുടമകളും ഒന്നുകില്‍ അവരുടെ ബിസിനസുകള്‍ പൂര്‍‌വ്വ സ്ഥിതിയിലാക്കാന്‍ പരിശ്രമിക്കുകയോ അല്ലെങ്കില്‍ സ്ഥിരമായി അടയ്ക്കുകയോ ചെയ്യുന്നു. പുതിയ വൈറസിന്റെ വ്യാപനം വീണ്ടും ആരംഭിച്ചതാണ് അതിനു കാരണം. തന്മൂലം…

ജനുവരി നാലു മുതല്‍ സംസ്ഥാനത്ത് കോളേജുകൾ തുറക്കാന്‍ സര്‍ക്കാരിന്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ ജനുവരി 4 മുതല്‍ തുറക്കാൻ സർക്കാർ അനുമതി നൽകി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ജനുവരി മുതൽ ക്ലാസുകൾ ആരംഭിക്കാനുള്ള തീരുമാനം വന്നതോടെ ഡിസംബർ 28 മുതല്‍ പ്രിൻസിപ്പൽ, അധ്യാപകർ, അനാധ്യപകർ എന്നിവര്‍ കോളേജില്‍ ഹാജരാകണമെന്ന് ഉത്തരവില്‍ പറയുന്നു. പ്രവര്‍ത്തന സമയം രാവിലെ 8:30 മുതൽ വൈകുന്നേരം 5:30 വരെയാണ്. ഇതില്‍ വിദ്യാര്‍ഥികള്‍ക്ക് പരമാവധി 5 മണിക്കൂര്‍ വരെ ക്‌ളാസുകള്‍ എടുക്കാം. കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്ള ക്ളാസുകള്‍ 2 ഷിഫ്റ്റുകളാക്കി അധ്യയനം ക്രമീകരിക്കാമെന്നും ഉത്തരവില്‍ വ്യക്‌തമാക്കുന്നുണ്ട്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ശനിയാഴ്‌ചയും പ്രവൃത്തി ദിവസമായിരിക്കും. 50 ശതമാനം വിദ്യാര്‍ഥികളുമായി വേണം ഓരോ ക്ളാസുകളും പ്രവര്‍ത്തിക്കാന്‍. കൂടാതെ കോളേജുകളില്‍ ബിരുദ ക്‌ളാസുകളിലെ 5, 6 സെമസ്‌റ്ററുകളും, മുഴുവന്‍ പിജി ക്‌ളാസുകളും ജനുവരി 4 മുതല്‍…

ലോക്ക്ഡൗണ്‍ കാലത്ത് നിയോജകമണ്ഡലത്തിൽ ഏറ്റവും കൂടുതൽ സഹായം എത്തിച്ച എംപിമാരില്‍ രാഹുൽ ഗാന്ധിയും

ന്യൂദൽഹി: കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് നിയോജകമണ്ഡലത്തിലെ ജനങ്ങളെ ഏറ്റവും കൂടുതൽ സഹായിച്ച 10 എംപിമാരുടെ പട്ടികയിൽ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയും. ലോക്ക്ഡൗൺ സമയത്ത് എം‌പിമാരുടെ മണ്ഡലങ്ങളിലെ പ്രകടനം വിലയിരുത്തുന്നതിനായി നടത്തിയ സർവേയിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി ആസ്ഥാനമായുള്ള സിവിൽ ബോഡിയായ ഗവേണ്‍ ഐ സിസ്റ്റംസ് എന്ന പൗരാഭിപ്രായ ശേഖരണ സ്ഥാപനമാണ് സര്‍വെ നടത്തിയത്. ഒക്ടോബർ 1 നാണ് സർവേ ആരംഭിച്ചത്. ജനങ്ങളുടെ നാമനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ 25 ലോക്സഭാ എംപിമാരുടെ പട്ടികയിൽ നിന്ന് 10 സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ഓരോ എംപിയുടെയും നിയോജകമണ്ഡലത്തിൽ പോയി ജനങ്ങളിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങള്‍ ചോദിച്ചാണ് മികച്ച 10 എംപിമാരെ തിരഞ്ഞെടുത്തത്. രാഹുല്‍ ഗാന്ധിക്ക് പുറമേ അനില്‍ ഫിറോജിയ (ബിജെപി), അദാല പ്രഭാകര റെഡ്ഡി (വൈഎസ്ആര്‍സിപി), മഹുവ മൊയ്ത്ര (ടിഎംസി), തേജസ്വി സൂര്യ (ബിജെപി), ഹേമന്ദ്…

കിംവദന്തികള്‍ക്ക് വിട; ‘സൂഫിയും സുജാതയും’ സംവിധായകൻ ഷാനവാസ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സം‌വിധായകന്‍  ഷാനവാസ് നരണിപ്പുഴ (37) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോയമ്പത്തൂർ കെജി ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന ഷാനവാസിനെ കൊച്ചി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജയസൂര്യ അഭിനയിച്ച സൂഫിയും സുജാതയും ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. ഇദ്ദേഹം 2015ല്‍ സംവിധാനം ചെയ്‌ത ‘കരി’ എന്ന ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ്‌ ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ്‌ കോയമ്പത്തൂർ ആശുപത്രിയിൽ എത്തിച്ചത്. രാത്രി ഒമ്പതു മണിയോടെ വിദഗ്‌ധ ചികിൽസക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പത്തരമണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. കൊച്ചിയിലേക്കുള്ള വഴിമധ്യേ വീണ്ടും ഹൃദയാഘാതം ഉണ്ടായതായി മെഡിക്കൽ വിദഗ്‌ധർ പറഞ്ഞു. കോയമ്പത്തൂർ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയും ആംബുലന്‍സിൽ വച്ച് രക്‌തസ്രാവം ഉണ്ടായിരുന്നു. ആശുപത്രിയിലെത്തുന്ന സമയത്ത് തന്നെ മസ്‌തിഷ്‌ക മരണം സംഭവിച്ചിരുന്നു എന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌. ഈ വാർത്തയറിഞ്ഞ മുഖ്യധാരാ മാദ്ധ്യമങ്ങളും സിനിമാ…