പെണ്‍‌കുട്ടികളുടെ സ്കൂളുകൾ വീണ്ടും തുറക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ല: താലിബാൻ

പെൺകുട്ടികളുടെ സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശരിയല്ലെന്ന് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവന ഇറക്കി. സെപ്റ്റംബർ 25 ശനിയാഴ്ച പെൺകുട്ടികളുടെ സ്കൂളുകൾ വീണ്ടും തുറക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. “വാർത്തകൾ വിനാശകരവും പക്ഷപാതപരവുമായ മാനസികാവസ്ഥകളിൽ നിന്നുള്ള ഒരു കിംവദന്തിയാണ്, അതിന് യാതൊരു അടിസ്ഥാനവുമില്ല,” താലിബാന്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പെൺകുട്ടികളുടെ സ്കൂളുകൾ വീണ്ടും തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് പ്രസ്താവനയിൽ ആവര്‍ത്തിച്ചു പറയുന്നു. പെൺകുട്ടികളുടെ സ്കൂളുകൾ വീണ്ടും തുറക്കാൻ താലിബാൻ ആലോചിക്കുന്നുണ്ട്, അതിന്റെ ഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അവര്‍ പറയുന്നു. സെപ്റ്റംബർ 18 -ന് അഫ്ഗാൻ ബോയ്സ് സെക്കൻഡറി സ്കൂളുകൾ വീണ്ടും തുറന്നു. പക്ഷേ പെൺകുട്ടികളുടെ സ്കൂളുകൾ ഇതുവരെ തുറന്നിട്ടില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി താലിബാൻ നീക്കം വ്യാഖ്യാനിക്കപ്പെടുന്നു. അതേസമയം, താലിബാൻ വനിതാ അധ്യാപകരെയും നിയമിച്ചിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനാൽ സ്കൂളുകളും സ്ഥാപനങ്ങളും അടച്ചിരുന്നു.

അസം മുസ്‌ലിം വംശഹത്യക്കെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം

കോഴിക്കോട്: അസമിലെ മുസ്‌ലിം ഉന്മൂലനത്തിനെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത ഫ്രറ്റേണിറ്റി ദേശീയ പ്രസിഡന്റ്‌ ഷംസീർ ഇബ്രാഹിം ഉൾപ്പടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി കോഴിക്കോട് ടൗണിൽ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ. എം ഷെഫ്രിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ സജീർ ടി. സി അധ്യക്ഷത വഹിച്ചു.. ജില്ലാ സെക്രട്ടറി മുജാഹിദ് മേപ്പയ്യൂർ, ഉമർ മുക്താർ, ഗസാലി വെള്ളയിൽ എന്നിവർ നേതൃത്വം നൽകി.

ബ്രഹ്മോസ് കോമ്പൗണ്ടിൽ പ്രവേശിച്ച ‘അജ്ഞാതൻ’ അജ്ഞാതനല്ലെന്ന് പോലീസ്

തിരുവനന്തപുരം: ബ്രഹ്മോസ് കോമ്പൗണ്ടിൽ പ്രവേശിച്ച ‘അജ്ഞാതൻ’ അജ്ഞാതനല്ലെന്നും, ബ്രഹ്മോസിലെ തന്നെ ഒരു ട്രെയിനിയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി. ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ എടുക്കാനാണ് ഇയാള്‍ എത്തിയതെന്നും പോലീസ് പറഞ്ഞു. ഇയാൾ കുഴപ്പക്കാരനല്ലെന്നും പോലീസ് പറഞ്ഞു. ബ്രഹ്മോസ് എയ്‌റോസ്‌പേസ് സെന്ററില്‍ ഐഎസ്‌ആർഒയിലെയും ബ്രഹ്മോസ് ഉദ്യോഗസ്ഥരുടേയും നിർണായക യോഗം വ്യാഴാഴ്ച നടന്നിരുന്നു. യോഗം നടന്ന കെട്ടിടത്തിന് പുറത്ത് ഒരു അപരിചിതൻ ബാഗുമായി നില്‍ക്കുന്നത് കണ്ടെന്നായിരുന്നു പരാതി. ബ്ര​ഹ്മോ​സി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. വൈ​കു​ന്നേ​രം ത​ന്നെ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും ചെയ്തു. പേ​ട്ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ബ്ര​ഹ്മോ​സി​ന്‍റെ ക്യാമ്പ​സ് മു​ഴു​വ​ന്‍ രാ​ത്രി വൈ​കി​യും പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും പോ​ലീ​സി​ന് കാ​ണാ​ന്‍ സാ​ധി​ച്ചി​ല്ല. അ​പ​രി​ചി​ത​നെ ക​ണ്ടു എ​ന്ന പ​രാ​തി​യി​ല്‍ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ ഉ​റ​ച്ചു നി​ന്ന​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പേ​ട്ട പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം…

ഇന്ത്യ നവീകരിക്കപ്പെടുമ്പോള്‍ ലോകം പരിവർത്തനം ചെയ്യപ്പെടും; യുഎൻജിഎയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂയോര്‍ക്ക്: ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവായാണ് അറിയപ്പെടുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ 76 -ാമത് പൊതുസഭാ (യുഎൻജിഎ) പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ ശക്തമായ ജനാധിപത്യത്തിന്റെ സ്വത്വമായ വൈവിധ്യത്തെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “ഡസൻ കണക്കിന് ഭാഷകളും, നൂറുകണക്കിന് ഗ്രാമ്യഭാഷകളും, വ്യത്യസ്ത ജീവിതശൈലികളും പാചകരീതികളും ഉള്ള, ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇന്ത്യ. ഐക്യരാഷ്ട്രസഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍: • ജനാധിപത്യത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യത്തെ ഞാൻ പ്രതിനിധീകരിക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 75 വർഷം തികയുന്നു. ഞങ്ങളുടെ വൈവിധ്യമാണ് ഞങ്ങളുടെ ശക്തമായ ജനാധിപത്യത്തിന്റെ സ്വത്വം. ” • ലോകത്തിലെ ഓരോ ആറാമത്തെ വ്യക്തിയും ഒരു ഇന്ത്യക്കാരനാണ്. ഇന്ത്യയുടെ പുരോഗതി ആഗോള വളർച്ചയെ ത്വരിതപ്പെടുത്തും. ഇന്ത്യ വളരുമ്പോൾ ലോകം വളരും. ഇന്ത്യ പരിഷ്കരിക്കുമ്പോൾ ലോകം മാറുന്നു. ഇന്ത്യയിൽ നടക്കുന്ന ശാസ്ത്രസാങ്കേതിക അധിഷ്ഠിത കണ്ടുപിടിത്തങ്ങൾക്ക് ലോകത്തിന് വലിയ…

കൊല്ലം പ്രവാസി അസ്സോസിയേഷൻ ബുദൈയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ പൊന്നോണം 2021 ന്റെ ഭാഗമായി ബുദൈയ ഏരിയയിലെ കൊല്ലം പ്രവാസികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു. കെ.പി.എ ബുദൈയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഓണാഘോഷം ഏരിയ കോ-ഓർഡിനേറ്റർ ജിതിൻ കുമാർ ഉത്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പ്രസാദ് കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജി.എസ്.എസ് ചെയർമാൻ ചന്ദ്രബോസ് വിശിഷ്ടഅതിഥിയായി പങ്കെടുത്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഓണസന്ദേശവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, വൈ. പ്രെസിഡന്റ്റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോർ കുമാർ എന്നിവർ ആശംസകളും അറിയിച്ചു. യോഗത്തിനു ഏരിയ സെക്രട്ടറി സുജിത് ചന്ദ്രശേഖരൻ സ്വാഗതവും, ഏരിയ ജോ.സെക്രട്ടറി രാജേഷ് ബാബു നന്ദിയും പറഞ്ഞു. തുടർന്ന് ഓണസദ്യയും, ഓണക്കളികളും മറ്റു കലാപരിപാടികളും അരങ്ങേറി.

സംസ്ഥാനത്തെ കോവിഡ് മൂലമുള്ള മരണങ്ങളിൽ 57 .6 ശതമാനവും പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ 57.6 ശതമാനം കോവിഡ് മരണങ്ങളും കുത്തിവയ്പ് എടുക്കാത്തതിനാലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരില്‍ 26.3% പേർക്ക് ആദ്യ ഡോസും 7.9% പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചു. ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ 52.7% പേരും വാക്സിനേഷൻ എടുക്കാത്തവരാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാക്സിന്‍ എടുത്തിട്ടും മരണമടഞ്ഞവരില്‍ ബഹുഭൂരിഭാഗം പേരും പ്രായാധിക്യമുള്ളവരോ രണ്ടോ അതില്‍ കൂടുതലോ അനുബന്ധ രോഗമുള്ളവരോ ആയിരുന്നു. പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ സംസ്ഥാനത്ത് ഇതുവരെ ആകെ മൂന്നര കോടി ഡോസ് (3,50,12,467) വാക്സിന്‍ നല്‍കാനായി. ആദ്യ ഡോസ് വാക്സിനേഷന്‍ 91.62 ശതമാവും (2,44,71,319), രണ്ടാം ഡോസ് വാക്സിനേഷന്‍ 39.47 ശതമാനവുമാണ് (1,05,41,148). സംസ്ഥാനത്ത് ആകെ 22 ലക്ഷത്തോളം പേര്‍ മാത്രമാണ് ഒന്നാം ഡോസ് വാക്സിനെടുക്കാനുള്ളത്. കോവിഡ് പോസിറ്റീവായവര്‍ മൂന്ന്…

യുഎൻ ജനറൽ അസംബ്ലിയിൽ ഗുലാം മുഹമ്മദ് ഇസ്ഹാഖായി അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിക്കും

യുഎൻ ജനറൽ അസംബ്ലിയിൽ അഫ്ഗാനിസ്ഥാന് വേണ്ടി അഷ്റഫ് ഗനിയുടെ സർക്കാർ പ്രതിനിധി സംസാരിക്കുമെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. അതിനിടയിൽ, സൈനിക അട്ടിമറിയും ആ രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെന്റിനെ അട്ടിമറിച്ചതും മൂലം മ്യാൻമാറിന്റെ പ്രതിനിധിയെ പ്രഭാഷകരുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. അഷ്റഫ് ഗനിയുടെ സർക്കാരിന്റെ പ്രതിനിധിയായ ഗുലാം മുഹമ്മദ് ഇഷാഖ്‌സായ് താലിബാൻ അധികാരമേറ്റയുടൻ ഐക്യരാഷ്ട്രസഭയിൽ അഫ്ഗാനിസ്ഥാന്റെ ഇരിപ്പിടം സംബന്ധിച്ച ആലോചനകൾക്ക് ശേഷം തിങ്കളാഴ്ച യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും. അതേസമയം, ന്യൂയോർക്കിലെ യുഎൻ ജനറൽ അസംബ്ലിയിൽ മ്യാൻമാറിന്റെ പ്രതിനിധിയെ സംസാരിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. ആ രാജ്യത്തെ സൈനിക അട്ടിമറിയും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ചതും കാരണമാണത്. താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി, കഴിഞ്ഞയാഴ്ച യുഎൻ ഉച്ചകോടിയിൽ താലിബാന്‍ പ്രതിനിധിയെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഖത്തറിലെ താലിബാന്റെ രാഷ്ട്രീയ ബ്യൂറോയുടെ വക്താവായ സൊഹൈൽ ഷാഹിനെ യുഎന്നിലെ അഫ്ഗാനിസ്ഥാന്റെ…

തട്ടിക്കൊണ്ടുപോകുന്നവരെ ‘പാഠം പഠിപ്പിക്കാൻ’ ക്രെയിനുകളിൽ നാല് മൃതദേഹങ്ങള്‍ തൂക്കിയിട്ട് താലിബാന്‍

താലിബാൻ അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ നഗരമായ ഹെറാത്തില്‍ ശനിയാഴ്ച നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹങ്ങൾ ക്രെയിനുകളിൽ തൂക്കിയിട്ടു. തട്ടിക്കൊണ്ടുപോകൽ അനുവദിക്കില്ലെന്നും, അങ്ങനെ ചെയ്യുന്നവരെ ഒരു “പാഠം” പഠിപ്പിക്കാനാണ് ഇങ്ങനെ മൃതദേഹങ്ങള്‍ വിവിധ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നതെന്ന് ഹെറാത്ത് പ്രവിശ്യയിലെ ഡപ്യൂട്ടി ഗവർണർ മൗലവി ഷിർ അഹ്മദ് മുഹാജിർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഗ്രാഫിക് ചിത്രങ്ങൾ ഒരു പിക്കപ്പ് ട്രക്കിന്റെ പുറകിൽ രക്തരൂക്ഷിതമായ ശരീരങ്ങൾ കാണിക്കുന്നു. ഉയര്‍ത്തിവെച്ചിരിക്കുന്ന ഒരു ക്രെയിനില്‍ ഒരു മൃതദേഹം തൂക്കിയിട്ടിട്ടുണ്ട്. സായുധരായ താലിബാൻ പോരാളികൾ വാഹനത്തിന് ചുറ്റും തടിച്ചുകൂടിയിരിക്കുന്നത് ഒരു കൂട്ടം ആളുകൾ നോക്കിനില്‍ക്കുന്നു. മറ്റൊരു വീഡിയോയില്‍, ഹെരാത്തിലെ ഒരു പ്രധാന തെരുവീഥിയില്‍ ക്രെയിനിൽ തൂക്കിയിട്ട മൃതദേഹത്തിന്റെ നെഞ്ചിൽ “തട്ടിക്കൊണ്ടുപോകുന്നവരെ ഇതുപോലെ ശിക്ഷിക്കും” എന്നെഴുതിയ ബോര്‍ഡും ഉണ്ട്. കഴിഞ്ഞ മാസം താലിബാൻ അധികാരത്തിൽ വന്നതിന് ശേഷമുള്ള പൊതു ശിക്ഷയാണ് നഗരത്തിലെ പല…

ഫിയക്കോന വെബിനാര്‍ സെപ്തംബര് 27 നു, മുഖ്യ പ്രഭാഷണം ഷാരോണ്‍ എയ്ഞ്ചല്‍

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (എകഅഇഛചഅ) സെപ്തംബര് 27ന് തിങ്കള്‍ (ഈസ്‌റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം ) (EST) രാത്രി 8 മണിക്ക് “ഇമ്പോര്ടന്‍സ് ഓഫ് ഫ്രീഡം ഫോര്‍ വിമണ്‍ (9IMPORTANCE OF FREEDOM FOR WOMEN) എന്ന വിഷയത്തെക്കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു. മുഖ്യ പ്രഭാഷണം നടത്തുന്നത് കാലിഫോര്‍ണിയയില്‍ നിന്നുള്ള ടിവി ഷോഹോസ്റ്റും മോട്ടിവേഷണല്‍ സ്പീക്കറുമായ ഷാരോണ്‍ എയ്ഞ്ചലാണ്. സൂം പ്ലാറ്റ്‌ഫോമിലൂടെയുള്ള വെബിനാറില്‍ പങ്കെടുക്കുന്നതിന് 873 9814 3246 എന്ന ഐഡി ഉപയോഗിക്കണമെന്ന് സംഘാടര്‍ അഭ്യര്‍ത്ഥിച്ചു. വെബിനാര്‍ യുട്യൂബിലും, ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. എല്ലാവരുടേയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.fiacona.org കോശി ജോര്‍ജ് (ന്യൂയോര്‍ക്ക്) 718 314 8171.

പബ്ലിക്ക് അഡ്വക്കറ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് ശബ്ദമില്ലാത്തവരുടെ ശബ്ദമായി നിലകൊള്ളാൻ: ഡോ. ദേവി നമ്പ്യാപറമ്പിൽ

ന്യൂയോർക്ക്: അടിച്ചമർത്തപ്പെടുന്നവരുടെയും ശബ്ദമില്ലാത്തവരുടെയും ശബ്ദമായി പ്രവർത്തിക്കുവാനാണ് താൻ ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്ന് ഡോ. ദേവി ഇമ്മാനുവേൽ നമ്പ്യാപറമ്പിൽ. ഡോ. ദേവിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ധനസമാഹരണത്തിനായി കേരളടൈംസ് ന്യൂസ് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്കിലെ ഓറഞ്ച്ബെർഗിലുള്ള സിത്താർ പാലസ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ഫണ്ട് റൈസിംഗ് ഡിന്നർ നൈറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ന്യൂയോർക്ക് സിറ്റിയിൽ പല പദ്ധതികൾക്കായി വകയിരുത്തിയിരിക്കുന്ന ഫണ്ടുകളിൽ പലതും ചെലവഴിക്കാതെ പോകുന്നുണ്ട്. ഇത്തരം ഫണ്ടുകൾ വകമാറ്റി ചെലവഴിട്ടുണ്ടോ അല്ലെങ്കിൽ ആ തുക എന്തു ചെയ്തു എന്നത് സംബന്ധിച്ച് യാതൊരു വിധ കണക്കുകളോ വിവരങ്ങളോ സിറ്റി കൗൺസിലിന്റയും ഉദ്യോഗസ്ഥരുടെയും പക്കലില്ല. ഉദാഹരണത്തിന് പാർപ്പിടമില്ലാത്ത (ഹോം ലെസ്) തെരുവുകളിൽ മറ്റും കഴിയുന്ന അടിസ്ഥാനവർഗത്തിൽപെട്ടവരെ പുനരധിവസിപ്പിക്കാനായി എല്ലാ വർഷവും രണ്ടു മില്ല്യനിൽ പരം ഡോളർ തുക സിറ്റി കൗൺസിൽ വകയിരുത്താറുണ്ട്. എന്നാൽ ഹോം ലെസ് എന്നും…