കര്‍ണ്ണാടകയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 15 പേര്‍ ചേര്‍ന്ന് നാലു മാസക്കാലം പീഡിപ്പിച്ചു

ഷുവമോഗ: കർണാടകയിലെ ചിക്കമഗളൂരു ജില്ലയിലെ ശ്രിംഗേരിക്ക് സമീപമുള്ള ഗ്രാമത്തിൽ 15 വയസുകാരിയെ നാല് മാസത്തോളം പീഡിപ്പിച്ചതിന് 15 പേർക്കെതിരെ കേസെടുത്തു. പ്രതികൾക്കൊപ്പം പെൺകുട്ടിയുടെ അമ്മായിയ്‌ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അഭി, ഗിരീഷ് അനഗുണ്ട, വികാസ്, മണികാന്ത, സമ്പത്ത്, അശ്വത്ഗൗഡ, രാജേഷ്, അമിത്ത്, സന്തോഷ്, ദീക്ഷിത്, സന്തോഷ്, നിരഞ്ജൻ, നയന ഗൗഡ, അഭിഗൗഡ, യോഗിഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ശ്രിംഗേരി പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐ‌ആർ പ്രകാരം, പ്രതികളെ കൂടാതെ മറ്റു പലരും പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നും എല്ലാ കുറ്റവാളികളെയും പിടികൂടാൻ പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. കുട്ടിക്കാലത്ത് അമ്മയെ നഷ്ടപ്പെട്ട പെൺകുട്ടി ഹവേരി ജില്ലയിൽ ഏഴാം ക്ലാസ് പൂർത്തിയാക്കുന്നതുവരെ അമ്മാവന്റെ സം‌രക്ഷണയിലായിരുന്നു എന്ന് ചിക്കമഗളൂരു ശിശുക്ഷേമ സമിതി ചെയർമാൻ സുബ്രഹ്മണ്യ ജി പറഞ്ഞു. പെൺകുട്ടിയുടെ അച്ഛൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. പെൺകുട്ടിയുടെ അമ്മയുടെ ബന്ധുവായ അമ്മായിയാണ് പെൺകുട്ടിയെ…

ഡാളസില്‍ ഒരാഴ്ചയിലെ കോവിഡ് 19 മരണത്തില്‍ റിക്കാര്‍ഡ്

ഡാളസ്: ജനുവരി 24 മുതല്‍ 30 വരെയുള്ള ഒരാഴ്ചയില്‍ ഡാളസില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ്. ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത മരണത്തോടെ (20 പേര്‍) ആഴ്ചയിലെ ആകെ മരണസംഖ്യ 183 ആയി ഉയര്‍ന്നു. കഴിഞ്ഞ ആഴ്ചയിലെ കോവിഡ് 19 മരണ സംഖ്യ 138 ആയിരുന്നതാണ് ഈ ആഴ്ച 183-ലേക്ക് എത്തിയതെന്ന് കൗണ്ടി ജഡ്ജി ക്ലെ ജെങ്കിംസ് പറഞ്ഞു. ശനിയാഴ്ച 1407 പേരിലാണ് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ജനുവരി മാസവും ഫെബ്രുവരി മാസവും കോവിഡനെ സംബന്ധിച്ച് മാരകമായിരിക്കുമെന്ന് ജഡ്ജി മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും, മാസ്ക് ധരിക്കുന്നതും, സാമൂഹിക അകലം പാലിക്കുന്നതും മാത്രമല്ല, കൈകള്‍ തുടര്‍ച്ചയായി കഴുകുന്നതും മാത്രമാണ് വൈറസിനെ പ്രതിരോധിക്കാനുള്ള ഉപാധികളെന്നും ജഡ്ജി പറഞ്ഞു. പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും ജഡ്ജി അഭ്യര്‍ത്ഥിച്ചു. 2020 മാര്‍ച്ച് മാസത്തില്‍ ഡാളസ് കൗണ്ടിയില്‍ കോവിഡ് സ്ഥിരീകരിച്ചതിനുശേഷം…

തൃശൂരില്‍ അയല്‍‌വാസികളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തൃശൂർ: തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകരയില്‍ അയല്‍‌വാസികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പെരിങ്ങോട്ടുകര കരുവാംകുളം അതിശയ റോഡിൽ മാളൂത്തറ പരേതനായ രാധാകൃഷ്‌ണന്റെ ഭാര്യ ചന്ദ്രിക (49)യെ ആണ് അയല്‍‌വാസികളില്‍ ചിലര്‍ വീടു കയറി ആക്രമിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10-ന് അയൽവാസികളായ ചിലർ ചന്ദ്രികയെ വീട് കയറി ആക്രമിക്കുകയും, ഇരുമ്പുവടികൊണ്ടുള്ള ആക്രമണത്തിൽ ചന്ദ്രികയുടെ തലയോട് പിളരുകയും ചെയ്തിരുന്നു. തുടര്‍ന്ന് അബോധാവസ്‌ഥയിലായ ഇവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ചന്ദ്രികയുടെ മകനും ആക്രമണം തടയാൻ ശ്രമിച്ചവർക്കും പരുക്കേറ്റിരുന്നു. സംഭവത്തിൽ അയൽവാസികളായ തച്ചപ്പിള്ളി വിനോദ്, നിജീഷ്, ഷൈനി എന്നിവരെ അന്തിക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. സംസ്‌കാരം പോസ്‌റ്റുമോർട്ടത്തിനു ശേഷം ഇന്ന് താന്ന്യം പഞ്ചായത്ത് ശ്‌മശാനത്തിൽ നടക്കും. മക്കൾ: രഞ്‌ജിത്ത്, പ്രണവ്.

Hindu prayers from ancient Sanskrit scriptures to open St. Croix County Board in Wisconsin

Saint Croix County Board of Supervisors (Wisconsin) will start its meeting with Hindu mantras on February two, containing verses from world’s oldest extant scripture. Distinguished Hindu statesman Rajan Zed will deliver the invocation from ancient Sanskrit scriptures remotely before Saint Croix County Board of Supervisors. After Sanskrit delivery, he then will read the English interpretation of the prayers. Sanskrit is considered a sacred language in Hinduism and root language of Indo-European languages. Zed, who is the President of Universal Society of Hinduism, will recite from Rig-Veda, the oldest scripture of the…

കർഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഉന്നതാധികാര സമിതിയെ നിയമിക്കും: മന്ത്രി നരേന്ദ്ര സിംഗ് തോമര്‍

ന്യൂഡൽഹി: വിവാദമായ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രക്ഷോഭം ശക്തമാകുമ്പോൾ, കർഷകർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്രം ഉന്നതാധികാര സമിതിയെ നിയമിക്കും. കാർഷിക ഉൽ‌പ്പന്നങ്ങളുടെ താങ്ങുവില ഉൾപ്പെടെ കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ സമിതി പരിശോധിക്കും. സമിതിയിൽ കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ അദ്ധ്യക്ഷനായിരിക്കും. കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിച്ച ശേഷം 6 മാസത്തിനുള്ളിൽ സമിതി കേന്ദ്രസർക്കാരിന് റിപ്പോർട് സമർപ്പിക്കും. അതേസമയം തന്നെ രാജ്യതലസ്‌ഥാനത്ത് ശക്‌തമാകുന്ന സമരത്തിലേക്കുള്ള കർഷകരുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഒപ്പം തന്നെ സിംഗു അതിർത്തിയിൽ കഴിഞ്ഞ ദിവസം പോലീസ് മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും, ഇന്റർനെറ്റ് കണക്ഷൻ റദ്ദാക്കുകയും ചെയ്‌തിരുന്നു. കൂടാതെ സംഘർഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സിംഗു, തിക്രി അതിർത്തികൾ നിലവിൽ കർശന ജാഗ്രതയിലാണ്. കാർഷിക നിയമങ്ങൾ മരവിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം കർഷക സംഘടനകൾ ചർച്ച ചെയ്യും. അതേസമയം, കാർഷിക നിയമങ്ങൾ…

അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷൻ (അമ്മ) 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

അറ്റ്‌ലാന്റ: ലോക ചരിത്രത്തിൽ തങ്കലിപികളിൽ എഴുതി ചേർക്കപ്പെട്ട ഇൻഡൃയുടെ റിപ്പബ്ലിക് ദിനത്തിന്റെ ആഘോഷങ്ങൾ ജനുവരി 30-ന് അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷന്റെ ആഭിമുഖൃത്തിൽ അറ്റ്‌ലാന്റയിലെ മലയാളി സമൂഹം അതി വിപുലമായി ആഘോഷിച്ചു. കോവിഡിന്റെ പ്രത്യേകമായ സാഹചരൃത്തിൽ “സൂം” മീഡിയയിലൂടെയാണ് ഇത്തവണ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചതെന്ന് പ്രസിഡന്റ്‌ ഡൊമിനിക്ക് ചാക്കോനാലും, ട്രഷറർ ജയിംസ് കല്ലറക്കാനിയും അറിയിച്ചു. ആഘോഷ പരിപാടിയിൽ ജോസ് കെ. മാണി എം പി, തോമസ് ചാഴിക്കാടൻ എം പി, അനിയൻ ജോർജ് (ഫോമ പ്രസിഡന്റ്‌), കെ.പി ഫാബിയൻ (മുന്‍ അംബാസിഡർ), റോബിൻ ഇലക്കാട്ട് (മേയർ, മിസ്സോറി സിറ്റി, ടെക്സസ്), കർട്ട് തോംസൻ (മുന്‍ സെനറ്റർ, ജി എ) എന്നീ മുഖ്യാതിഥികള്‍ ആശംസകൾ അർപ്പിച്ചു. ആഘോഷ പരിപാടിയുടെ പ്രധാന ഇനമായി ഇന്ത്യയില്‍ കർഷകർ നടത്തിവരുന്ന കാർഷിക ബില്ലിനെതിരെയുള്ള വൻ പ്രക്ഷോഭത്തെ അടിസ്ഥാനമാക്കി ചർച്ചയും സംവാദവും സംഘടിപ്പിച്ചു. വർഗീസ്…

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ഗായകരംഗത്ത് ശോഭിച്ച സോമദാസ് അന്തരിച്ചു

കൊല്ലം: ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ഗാനരംഗത്തേക്ക് പ്രവേശിച്ച് പ്രശസ്തനായ സോമദാസ് ചാത്തന്നൂർ (42) അന്തരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. ശവസംസ്‌കാരം രാവിലെ 11.30 ന് ചത്തന്നൂരിലെ വീട്ടുവളപ്പില്‍. കൊല്ലം ചത്തന്നൂർ സ്വദേശിയാണ് സോമദാസ്. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഗായകനായിരുന്നു. റിയാലിറ്റി ഷോകളായ 2008-ലെ ഐഡിയ സ്റ്റാർ സിംഗർ, ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്നിവയിൽ സോംദാസ് പങ്കെടുത്തിരുന്നു. കോവിഡ് ബാധയെ തുടര്‍ന്നാണ് സോമദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തി. കഴിഞ്ഞ ദിവസം കോവിഡ് മുക്തനായി. തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഭാര്യയും രണ്ട് പെണ്‍മക്കളും ഉണ്ട്. അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫെക്‌ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു. അന്തരിച്ച…

റവ. സുനിൽ മാത്യു ഫെബ്രു 2 നു ഐ.പി.എല്ലില്‍ പ്രസംഗിക്കുന്നു

ടൊറൊന്റോ (കാനഡ): കനേഡിയൻ മാർത്തോമാ ചര്‍ച്ച് വികാരിയും, സുവിശേഷ പ്രാസംഗികനുമായ റവ. സുനിൽ മാത്യു ഫെബ്രു 2 ചൊവ്വാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലയിനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഒരു പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയിന്‍. എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ്‌ (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ ലയിന്‍ സജീവമാകുന്നത്. വിവിധ സഭാ മേലദ്ധ്യന്മാരും പ്രഗല്‍ഭരും പ്രശസ്തരും ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ.പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ഫെബ്രു 2 ചൊവ്വാഴചയിലെ പ്രയര്‍ ലയിന്‍ സന്ദേശം നല്‍കുന്ന റവ. സുനിൽ മാത്യുവിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റൺ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ലയിനില്‍ പങ്കെടുക്കുന്നതിനും താഴെ…

ഡാളസ്സ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി

ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യ കള്‍ച്ചറല്‍ എജ്യുക്കേഷന്‍ സെന്ററും, ഡാളസ്സ് കേരള അസ്സോസിയേഷനും സംയുക്തമായി ജനുവരി 23 ശനിയാഴ്ച വൈകിട്ട് 3.30 മുതല്‍ സൂം പ്ലാറ്റഫോം വഴി സംഘടിപ്പിച്ച ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി. ഡാളസ്സിലെ അറിയപ്പെടുന്ന ഐ ആര്‍ എസ് ഓഡിറ്റര്‍ ഹരിപിള്ള നിലവിലുള്ള ടാക്‌സിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു. ടാക്‌സ് സെമിനാറില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നൽകുകയും ചെയ്തു. ഐ. വർഗീസ്, എ പി ഹരിദാസ്, ജോസ് ഓച്ചാലിൽ, അനശ്വർ മാമ്പിള്ളി, ചെറിയാൻ ചൂരനാട്‌, ദീപ സണ്ണി, സാബു മാത്യു, ഫ്രാൻസിസ് തോട്ടത്തിൽ, ദീപക് നായർ, ലേഖ നായർ, റോയ് കൊടുവത്തു, പീറ്റർ നെറ്റോ, രാജൻ ഐസക്, സിജു കൈനിക്കര, മാത്യു കോശി, ജോയ്‌ആന്റണി, സെബാസ്റ്റിയൻ, ബോബൻ കൊടുവത്തു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു അസോസിയേഷൻ പ്രസിഡന്റ് ഡാനിയേൽ കുന്നേൽ സ്വാഗതവും ഇന്ത്യ കള്‍ച്ചറല്‍ എജ്യുക്കേഷന്‍…

Indian Overseas Congress condemns the destruction of the Mahatma Gandhi statue in California

Indian Overseas Congress strongly condemns the destruction of the Mahatma Gandhi statue in California. The Indian Overseas Congress USA, an advocacy organization that stands for democracy and freedom, strongly condemns the desecration and destruction of the Mahatma Gandhi statue in Davis’s town in California. It is more hurtful to see that the miscreants who had done this despicable act on the eve of Jan 30th, the day when Mahatma Gandhi paid the ultimate sacrifice for every Indian citizen’s freedom. IOCUSA shares the shock and anguish in this regard along with…