ഗെയിൽ പദ്ധതി ഇന്ന് പ്രധാനമന്ത്രി കമ്മീഷൻ ചെയ്യുന്നു

കൊച്ചി: ഗെയിൽ പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി ഇന്ന് രാവിലെ 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കേരളം, കർണാടക മുഖ്യമന്ത്രിമാർ, ഇരു സംസ്ഥാനങ്ങളുടെയും ഗവർണർമാർ, കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന വികസന ചരിത്രത്തിലെ ഒരു നാഴികക്കല്ലായി വിശേഷിപ്പിക്കാവുന്ന ഒരു പദ്ധതിയുടെ തുടക്കമാണിത്. 7200 കോടി രൂപ ചെലവില്‍ കൊച്ചി എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നും മംഗളൂരു വരെ ഭൂഗര്‍ഭ പൈപ്പ് ലൈന്‍ ഉറപ്പാക്കിയിരിക്കുന്നു. വീടുകളില്‍ ഉപയോഗിക്കാനും വാഹനങ്ങളിലും വ്യവസായങ്ങളിലും ഉപയോഗിക്കാനും സാധിക്കുന്ന ഒരു ഇന്ധനമാണ് ഈ പൈപ്പ് ലൈനിലൂടെ കടത്തിവിടുന്നത്. പ്രകൃതി സൗഹാര്‍ദവും ചെലവ് കുറഞ്ഞതുമായ ഒരു വാതകം കൂടിയാണിത്. വീടുകളില്‍ ഉപയോഗിക്കുന്ന എല്‍പിജി ഗ്യാസ് സിലിണ്ടറിന് പകരം സിറ്റി ഗ്യാസ് പദ്ധതി വഴി സിഎന്‍ജി വാതകം ലഭ്യമാക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. പെട്രോള്‍, ഡീസല്‍ വിലയില്‍…

ഡല്‍ഹി കലാപം: മൂന്ന് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു

ന്യൂഡൽഹി: ഡല്‍ഹി കലാപക്കേസിലെ മൂന്ന് പ്രതികൾക്ക് ഡല്‍ഹി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. അശ്രദ്ധയോടെയാണ് കേസിന്റെ അന്വേഷണം നടത്തിയതെന്നും കുറ്റപത്രം സമർപ്പിച്ചതെന്നും കോടതി പരാമര്‍ശിച്ചു. 2020 ഫെബ്രുവരി 25 ന് സഫറാബാദ് പ്രദേശത്ത് നടന്ന കലാപത്തിനിടെ ഫ്രൂട്ട് വെയർഹൗസിൽ കവർച്ച, തീവെയ്പ് എന്നീ കേസിൽ ഒസാമ, ആതിര്‍, ഗൾഫാം എന്നീ മൂന്ന് പ്രതികൾക്കാണ് അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ പോലീസിന് മറുപടിയായി ചില സാക്ഷികളുടെ ലിസ്റ്റ് നൽകിയിട്ടുണ്ടെന്നും, എന്നാൽ കഴിഞ്ഞ വർഷം മെയ് മാസത്തിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സാക്ഷികളുടെ മൊഴിയില്ലെന്നും കോടതി പറഞ്ഞു. അതേസമയം, ജാമ്യാപേക്ഷയ്ക്ക് മറുപടിയായി, ആരോപണവിധേയരായ രണ്ട് സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് അനുബന്ധ കുറ്റപത്രത്തിനൊപ്പം രേഖപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. ജാമ്യാപേക്ഷയും അതിനു മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലവും, പ്രത്യേകിച്ച് കുറ്റപത്രവും, പരിശോധിച്ച ശേഷം കുറ്റപത്രം തയ്യാറാക്കിയതായും വളരെ അശ്രദ്ധയോടെ…

കൊറോണ പ്രതിസന്ധി: ഇന്ത്യന്‍ റിപ്പബ്ലിക് ദിന പര്യടനം ബ്രിട്ടീഷ് പ്രധാനമന്ത്രി റദ്ദാക്കി

ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനുവരിയിൽ നടത്താനിരുന്ന ഇന്ത്യൻ സന്ദർശനം റദ്ദാക്കി. ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ക്ഷണിച്ചിരുന്നു. പകർച്ചവ്യാധിയുടെ അവസ്ഥ കാരണം തന്റെ പര്യടനം റദ്ദാക്കിയതിൽ ഖേദം പ്രകടിപ്പിച്ച ജോൺസൺ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസാരിച്ചു. ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ “ഇന്ത്യൻ സന്ദർശനത്തെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഇന്ന് രാവിലെ സംസാരിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം അറിയിച്ചു,” എന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രാത്രി രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും പുതിയ തരം കൊറോണ വൈറസ് അതിവേഗം വ്യാപിച്ചതും കണക്കിലെടുത്ത്, യുകെയിൽ താമസിക്കുന്നത് കൂടുതൽ അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ വൈറസ് തടയുന്നതിൽ കൂടുതല്‍…

യുഎസില്‍ ഇന്ത്യന്‍ റസ്റ്ററന്റിലെ ജീവനക്കാരന് ടിപ്പായി ലഭിച്ചത് 2020 ഡോളര്‍

ഫ്‌ളോറിഡ: ഫ്‌ളോറിഡ കേപ് കോറലിലുള്ള മസാല മന്ത്ര എന്ന ഇന്ത്യന്‍ റസ്റ്റോറന്റിലെ ജീവനക്കാരന് ജനുവരി ഒന്നിന് ടിപ്പായി ലഭിച്ചത് 2020 ഡോളര്‍ (ഏകദേശം 1,50,000 ഇന്ത്യന്‍ രൂപ). ഡോണ്‍ എന്ന ജീവനക്കാരനാണ് നല്ല മനസ്സുള്ള ഒരാളില്‍ നിന്നും അപ്രതീക്ഷിതമായി ഇത്രയും വലിയ തുക ലഭിച്ചത്. റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം വാങ്ങിയതിന്റെ ബില്ലും ടിപ്പ് നല്‍കിയ തുകയും റസ്റ്റോറന്റിന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. “ടിപ്പ് ലഭിച്ചതു കണ്ടപ്പോള്‍ ആദ്യം ഡോണിന് വിശ്വസിക്കാനായില്ല. അവന്റെ മുഖത്തു വിടര്‍ന്ന സന്തോഷം വര്‍ണനാതീതമാണെന്നും, പുതിയ വര്‍ഷം പ്രതീക്ഷകള്‍ക്ക് ചിറകു മുളച്ച സന്ദര്‍ഭമായിരുന്നു” എന്നും റസ്റ്റോറന്റ് ഉടമ പറഞ്ഞു. ഇത്തരം ടിപ്പുകള്‍ ലഭിക്കുന്ന നിരവധി സംഭവങ്ങള്‍ അമേരിക്കന്‍ റസ്റ്ററന്റുകളില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യന്‍ റസ്റ്ററന്റുകളില്‍ വളരെ അപൂര്‍വമാണ്. റസ്റ്ററന്റിലെ വിശ്വസ്തനും കഠിന പരിശ്രമശാലിയുമായിരുന്നു ഡോണെന്നും ഉടമ ചൂണ്ടിക്കാട്ടി. ഞങ്ങള്‍ ഇന്ത്യന്‍ റസ്റ്റോറന്റിനേയും ഇന്ത്യന്‍ സമൂഹത്തേയും…

മൈക്ക് പെന്‍സിന് മനമാറ്റം, ട്രംപിന് അനുകൂല സമീപനം സ്വീകരിച്ചേക്കും

വാഷിംഗ്ടണ്‍ ഡിസി: ജനുവരി അഞ്ചിന് നടക്കുന്ന ഇലക്ടറല്‍ വോട്ടെണ്ണുന്ന യുഎസ് കോണ്‍ഗ്രസ്സില്‍ അധ്യക്ഷത വഹിക്കേണ്ട വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ നിലപാടില്‍ അപ്രതീക്ഷിത മലക്കം മറിച്ചില്‍. ഇതോടെ ആറിന് നടക്കുന്ന ഇലക്ട്രറല്‍ വോട്ടെണ്ണല്‍ ഏറെ നിര്‍ണായകമാകും. ജോ ബൈഡനെ വിജയിയായി പ്രഖ്യാപിക്കണമെന്ന് നേരത്തെ പരസ്യമായി പ്രഖ്യാപിച്ച പെന്‍സാണ് ഇപ്പോള്‍ ട്രംപിനെ പിന്തുണക്കുന്നവരുടെ രക്ഷക്കെത്തിയിരിക്കുന്നത്. ടെക്‌സസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടെഡ് ക്രൂസിന്റെ നേതൃത്വത്തില്‍ ഒരു ഡസനോളം സെനറ്റര്‍മാരാണ് ഇലക്ട്രറല്‍ വോട്ടുകള്‍ തള്ളികളയണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വോട്ട് എണ്ണി തിട്ടപ്പെടുത്തുന്നതിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ട്രംപിന് പിന്തുണ പ്രഖ്യാപിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. അതേസമയം, കൗണ്ടിങ്ങ് നടക്കുന്ന വാഷിംഗ്ടണ്‍ വൈറ്റ് ഹൗസിന് മുമ്പില്‍ വന്‍ പ്രകടനം സംഘടിപ്പിക്കുന്നതിന് ട്രംപ് പദ്ധതി തയാറാക്കിയിട്ടുണ്ട്. മാര്‍ച്ച് ഫോര്‍ ട്രംപ് എന്നാണ് ഇതിനെ നാമകരണം ചെയ്തിരിക്കുന്നത്. ഇലക്ട്രറല്‍ കോളേജ് വോട്ടുകള്‍ തള്ളികളയണമെന്ന് സെനറ്റര്‍മാരുടെ ആവശ്യത്തോടാണ്…

കേരള ഡിബേറ്റ് ഫോറം യുഎസ്എ, വിവാദ കാര്‍ഷിക ബില്ലിനെതിരെ സമരങ്ങള്‍ക്ക് ന്യായീകരണം ഉണ്ടോ?” സംവാദം ജനുവരി 9 -ന്

ഹ്യൂസ്റ്റണ്‍: കേരള നിയമസഭ, കക്ഷിഭേദമന്യേ ഐകകണ്‌ഠേന കാര്‍ഷിക ബില്ലിനെതിരെ പ്രമേയം പാസാക്കി. നിലവിലെ കാര്‍ഷിക ബില്ലിനെതിരെ വടക്കേ ഇന്ത്യയില്‍ കര്‍ഷകര്‍ അതികഠിനമായ പ്രതികൂല കാലാവസ്ഥയും അവഗണിച്ചുകൊണ്ട്, സമരം ആരംഭിച്ചിട്ട് ഏകദേശം 40 ദിവസം ആകുന്നു. സമരത്തില്‍ പങ്കെടുത്ത ഏതാണ്ട് മുപ്പതോളം ആള്‍ക്കാര്‍ മരണത്തിന് ബലിയാടായി. കേന്ദ്ര ഗവണ്‍മെന്‍റ് സമരക്കാരുമായി സന്ധി സംഭാഷണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും, ഒരു ഒത്തുതീര്‍പ്പിന് ഇന്ന് ഇതുവരെ സാധിച്ചിട്ടില്ല. കോര്‍പ്പറേറ്റ് സ്ഥാപിത താല്‍പര്യക്കാര്‍ക്കുവേണ്ടിയാണോ ഈ ബില്ല് അതോ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് വേണ്ടിയാണോ? കാര്‍ഷിക മേഖലയുടെ സ്വകാര്യവല്‍ക്കരണതോടെ ശാസ്ത്രീയ കൃഷിയിലൂടെ, കൂടുതല്‍ ഉല്പാദനവും മെച്ചപ്പെട്ട വിലയും വിതരണവും സാധ്യമാകുമെന്ന് കേന്ദ്ര ഗവണ്‍മെന്‍റ് വാദിക്കുന്നു. എന്നാല്‍ കാര്‍ഷിക ബില്ലു വഴി കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് കാര്‍ഷികരംഗം തീറെഴുതി കൊടുക്കുന്നതോടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വര്‍ദ്ധിക്കും, ഭക്ഷ്യ സുരക്ഷ തന്നെ അപകടത്തിലാക്കുന്ന ഇത്തരം കരിനിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കേണ്ടതാണെന്ന് സമരം ചെയ്യുന്ന കര്‍ഷകരും…

Hindu prayers to open both Sedgwick County Board & Wichita City Council in Kansas

Hindu prayer will open meetings of both Board of Sedgwick County Commissioners and Wichita City Council in Kansas on January six and 12 respectively, containing verses from world’s oldest extant scripture. Distinguished Hindu statesman Rajan Zed will deliver the invocations from ancient Sanskrit scriptures remotely before both Board of Sedgwick County Commissioners and Wichita City Council. After Sanskrit delivery, he then will read the English interpretation of the prayers. Sanskrit is considered a sacred language in Hinduism and root language of Indo-European languages. Zed, who is the President of Universal…

മലർവാടി ലിറ്റിൽ സ്കോളർ ഫാമിലി ഗ്ലോബൽ ഓൺലൈൻ ക്വിസ് : പാലക്കാട് ജില്ല സ്വാഗത സംഘം രൂപീകരിച്ചു

പാലക്കാട്: ജനുവരി 23ന് യു.പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കും ജനുവരി 30ന് എൽ.പി വിദ്യാർത്ഥികൾക്കുമായി ഓൺലൈനിൽ നടക്കുന്ന മലർവാടി ലിറ്റിൽ സ്കോളർ ഫാമിലി ഗ്ലോബൽ ഓൺലൈൻ ക്വസ് മത്സരത്തിൻ്റെ വിജയത്തിനായി ജില്ലാതല സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികൾ: ജനറൽ കൺവീനർ – അബ്ദുൽ സലാം, കൺവീനർ: രഹന വഹാബ്, വകുപ്പ് കൺവീനർമാർ: രജിസ്ട്രേഷൻ – ഹബീബ മൂസ, പ്രചരണം: കൺവീനർ – നൗഷാദ് ആലവി, കമ്മ്യൂണിക്കേഷൻ: നൗഷാദ് മുഹിയുദ്ദീൻ, സമ്മാനം: ജംഷീർ ആലത്തൂർ. സ്വാഗത സംഘം രൂപീകരണ യോഗത്തിൽ ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് ബഷീർ ഹസൻ നദ്‌വി അദ്ധ്യക്ഷത വഹിച്ചു. മലർവാടി സംസ്ഥാന സമിതി അംഗം അബ്ദുറഹ്മാൻ മമ്പാട് പരിപാടി വിശദീകരിച്ചു. മലർവാടി സംസ്ഥാന കമ്മിറ്റി വർഷങ്ങളായി നടത്തിവരുന്ന ലിറ്റിൽ സ്കോളർ പരിപാടിയിൽ ഇത്തവണ ഓൺലൈനായി ലോകത്തെമ്പാടുമുള്ള മലയാളി വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിദ്യാർത്ഥികൾക്ക് http://Malarvadi.org എന്ന…

കുര്യൻ ചാക്കോ (60) ഡാളസില്‍ നിര്യാതനായി

ഡാളസ്: റാന്നി വെള്ളവന്താനത്ത് പരേതനായ വി.സി. ചാക്കോയുടെയും പരേതയായ വെട്ടാപ്പാല കുടുംബാംഗം കുഞ്ഞമ്മ ചാക്കോയുടെയും മകൻ കുര്യൻ ചാക്കോ (ബിൽ – 60) ഡാളസിൽ നിര്യാതനായി. ഭാര്യ മിനു കുര്യൻ എറണാകുളം പള്ളുരുത്തി കമ്പിയിൽ കുടുംബാംഗമാണ്. പരേതൻ ദീർഘവർഷങ്ങൾ ഖത്തറിൽ ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ ജോലി ചെയ്തിട്ട് അടുത്തയിടെയാണ് കുടുംബസമേതം ഡാളസിൽ എത്തിയത്. ഡാളസ് ഹാർവെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. മക്കൾ: അജയ്, ആഷ്‌ലിൻ, ആരൺ മരുമകൻ : ജെറിൻ വർഗീസ് (ഡാളസ്) സഹോദരങ്ങൾ: ബെയിസിൽ ചാക്കോ, ബെൻ ചാക്കോ, ജെബോയ് ചാക്കോ,ടെറി വി.ചാക്കോ,ലെസ്‌ലി ചാക്കോ ( എല്ലാവരും ന്യൂയോർക്ക്). ഭാര്യാ സഹോദരങ്ങൾ: അനു വർഗീസ്, സിനു ജോർജ് (ഇരുവരും ഡാളസ്). പൊതുദർശനം: ജനുവരി 7 വ്യാഴാഴ്ച വൈകുന്നേരം 6.30 – 8.30 വരെ – റോലറ്റ് ഹാർവെസ്ററ് ചർച്ച് ഓഫ് ഗോഡ് ദേവാലയത്തിൽ (7200,…

39-മത് ഹൂസ്റ്റൺ എക്യൂമെനിക്കൽ ക്രിസ്തുമസ് സെലിബ്രേഷൻ അനുഗ്രഹീതമായി സമാപിച്ചു.

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐ സി ഇ സി എച്) 39 – മത് എക്യൂമെനിക്കൽ ക്രിസ്തുമസ് സെലിബ്രേഷൻസ് പ്രോഗാം ഡിസംബർ മാസം 26 – തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഹൂസ്റ്റണിലെ സെൻറ് ജെയിംസ് ക്നാനായ ഓർത്തഡോൿസ് ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. ചടങ്ങിൽ ഐ സി ഇ സിഎച്ച് പ്രസിഡന്റ് റവ. ഫാ ഐസക് ബി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. റവ. ഉമ്മൻ ശാമുവേലിന്റെ പ്രാരംഭ പ്രാർത്ഥനയോടു കൂടി ആരംഭിച്ച യോഗത്തിൽ ഐ സി ഇ സി എച് സെക്രട്ടറി എബി കെ മാത്യു സ്വാഗതം ആശംസിച്ചു. റവ. ഫാ. ഐസക് ബി പ്രകാശിന്റെ അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം വൈദികരും ഐ സി ഇ സി എച് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേർന്ന് നിലവിളക്ക് കൊളുത്തി ഹൂസ്റ്റൺ എക്യൂമെനിക്കൽ…