എക്സിക്യൂട്ടീവ് പദവി ഉപയോഗിച്ച് സ്വയം കുറ്റവിമുക്തനാകാന്‍ ട്രം‌പ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഭരണകാലത്തിന്റെ അവസാന ദിവസങ്ങളിൽ നടന്ന സംഭവ വികാസങ്ങള്‍ കണക്കിലെടുത്ത് തന്റെ എക്സിക്യൂട്ടീവ് പദവി ഉപയോഗിച്ച് സ്വയം കുറ്റവിമുക്തനാകാന്‍ കഴിയുമോ എന്ന് നിയമോപദേശം തേടിയതായി റിപ്പോര്‍ട്ട്. നവംബറില്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനു ശേഷം നടന്ന നിരവധി സംഭാഷണങ്ങളിൽ, സ്വയം മാപ്പ് നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ട്രംപ് തന്റെ സഹായികളോട് പറഞ്ഞിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. നിയമപരമായും രാഷ്ട്രീയപരമായും തന്റെ ഭാവി എന്തായിരിക്കുമെന്നതിനെക്കുറിച്ചും നിയമോപദേശം തേടിയതിനെക്കുറിച്ച് അറിവുള്ള രണ്ട് പേരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വയം മാപ്പ് നൽകാൻ തനിക്ക് അധികാരമുണ്ടെന്ന് ട്രംപ് പണ്ടേ കരുതിയിരുന്നു. അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കൾ പറയുന്നതനുസരിച്ച്, ഈ നീക്കത്തിലൂടെ സ്വയം കുറ്റവിമുക്തനാകാനുള്ള ആഗ്രഹം പ്രസിഡന്റിനുണ്ട്. ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങിയാല്‍ രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തെ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം സംശയിക്കുന്നതായി പറയുന്നു. യുഎസ് ചരിത്രത്തിലെ ഒരു…

ട്രംപിനെ അധികാരത്തിൽ നിന്ന് ഉടന്‍ നീക്കം ചെയ്യണം: ചക് ഷൂമര്‍ – നാന്‍സി പെലോസി

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അധികാരത്തിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്ന് യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയും സെനറ്റ് ഡമോക്രാറ്റിക് നേതാവ് ചക് ഷൂമറും ആവശ്യപ്പെട്ടു. “ഇത് ഏറ്റവും ഗൗരവമേറിയ അടിയന്തരാവസ്ഥയാണ്,” ബുധനാഴ്ച യുഎസ് ക്യാപിറ്റലിൽ നടന്ന അക്രമത്തെ ഉദ്ധരിച്ച് പെലോസി പറഞ്ഞു. “ട്രം‌പ് വളരെ അപകടകാരിയായ വ്യക്തിയാണ്. അധികാരത്തില്‍ ഇനിയും തുടരുന്നത് അമേരിക്കയുടെ സല്പേരിന് കളങ്കമുണ്ടാക്കുമെന്നു മാത്രമല്ല, ജനങ്ങളുടെ ജീവന്‍ അപകടപ്പെടുത്തുകയും ചെയ്യും,” അവര്‍ പറഞ്ഞു. തന്റെ ചുമതലകൾ നിർവഹിക്കാൻ കഴിയില്ലെന്ന് കരുതുന്ന ഒരു പ്രസിഡന്റിനെ നീക്കം ചെയ്യാൻ കോണ്‍ഗ്രസ്സിനെ അനുവദിക്കുന്ന യു എസ് ഭരണഘടനയുടെ 25-ാം ഭേദഗതി നടപ്പാക്കാൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനോടും ട്രംപിന്റെ ക്യാബിനറ്റ് അംഗങ്ങളോടും അവർ ആവശ്യപ്പെട്ടു. “വൈസ് പ്രസിഡന്റും ക്യാബിനറ്റും പ്രവർത്തിച്ചില്ലെങ്കിൽ, ഇംപീച്ച്‌മെന്റുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് തയ്യാറായേക്കാം,” നാന്‍സി പെലോസി പറഞ്ഞു. പ്രസിഡന്റ് നമ്മുടെ രാജ്യത്തിനും…

ക്യാപിറ്റോള്‍ ആക്രമണം: തന്റെ അനുയായികളെ ട്രംപ് അപലപിച്ചു; സുഗമമായ അധികാര കൈമാറ്റം വാഗ്ദാനം ചെയ്തു

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ വിജയത്തെ അംഗീകരിക്കുകയും ബുധനാഴ്ച ക്യാപിറ്റോള്‍ ഹില്ലിൽ ആക്രമണം നടത്തിയ അനുയായികളെ അപലപിക്കുകയും ചെയ്തു. ബുധനാഴ്ചയാണ് (ജനുവരി 6) സായുധ പ്രതിഷേധക്കാർ ക്യാപിറ്റോള്‍ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറി, ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് സാക്ഷ്യപ്പെടുത്തുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന വോട്ടെണ്ണല്‍ തടസ്സപ്പെടുത്താനായി ശ്രമിച്ചത്. നവംബർ മൂന്നിന് നടന്ന തെരഞ്ഞെടുപ്പിൽ തോൽവി അംഗീകരിക്കാൻ രണ്ടു മാസത്തോളമായി ട്രം‌പ് വിസമ്മതിച്ചുകൊണ്ടിരിക്കെയായിരുന്നു അനുയായികളോട് ബുധനാഴ്ച ക്യാപിറ്റോളിലേക്ക് ചെന്ന് നമ്മുടെ “ശക്തി തെളിയിക്കാന്‍” ട്രം‌പ് ആഹ്വാനം ചെയ്തത്. അതുപ്രകാരം എത്തിയവരാണ് പ്രക്ഷോഭം അഴിച്ചുവിട്ടതും യു എസ് പാര്‍ലമെന്റ് എന്നു വിശേഷിപ്പിക്കുന്ന ക്യാപിറ്റോള്‍ മന്ദിരത്തിലേക്ക് ഇരച്ചു കയറി നാശനഷ്ടങ്ങള്‍ വരുത്തിവെച്ചതും. പ്രക്ഷോഭകാരികള്‍ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടും വൈറ്റ് ഹൗസില്‍ അതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന ട്രം‌പ് അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ല. എന്നാല്‍, വൈസ് പ്രസിഡന്റിന്റെ കര്‍ശന നിര്‍ദ്ദേശം വന്നതോടെയാണ് ട്രം‌പ് അനുയായികളോട്…

ഡോളര്‍ കടത്ത് കേസ്: സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെ എട്ടര മണിക്കൂർ ചോദ്യം ചെയ്ത് കസ്റ്റംസ് വിട്ടയച്ചു; വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം

തിരുവനന്തപുരം: ഡോളർ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്റെ ചോദ്യം ചെയ്യൽ ഇന്ന് പൂർത്തിയായി. എട്ടര മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്. ഇന്ന് രാവിലെ 10.30 ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടന്നത്. കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ ജീവനക്കാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തത്. ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. അയ്യപ്പന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാൻ രണ്ട് നോട്ടീസ് നൽകിയെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് പിന്മാറുകയായിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തെഴുതിയിരുന്നു. എന്നാൽ, സെക്രട്ടറിയുടെ വാദങ്ങൾ കസ്റ്റംസ് നിരസിക്കുകയും അയ്യപ്പനോട് ഇന്ന് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു.

ബ്രിട്ടനിലെ മലയാളി സംഘടനകളുടെ പരിശ്രമത്തിന് ഫലം കണ്ടു; ലണ്ടന്‍ – കൊച്ചി വിമാന സര്‍‌വ്വീസ് പുനരാരംഭിക്കുന്നു

ലണ്ടൻ: യുകെയിൽ ജനിതകമാറ്റം വരുത്തിയ കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച ലണ്ടൻ-കൊച്ചി നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ് പുനരാരംഭിക്കും. വന്ദേ ഭാരത് മിഷന്റെ ഒമ്പതാം ഘട്ടത്തിന്റെ ഭാഗമായി ജനുവരി 26, 28, 30 തീയതികളിലാണ് കൊച്ചിയിലേക്കുള്ള സേവനം നിശ്ചയിച്ചിരിക്കുന്നത്. ജനുവരി 31 ന് ശേഷവും സേവനം തുടരുമെന്ന് അധികൃതർ അറിയിച്ചു. വിവിധ മലയാളി സംഘടനകളും സിറോ-മലബാർ ചർച്ച് ഓഫ് ഗ്രേറ്റ് ബ്രിട്ടനും മറ്റ് പ്രമുഖരും പ്രധാനമന്ത്രിക്കും മറ്റുള്ളവർക്കും വിമാന സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷകൾ സമർപ്പിച്ചിരുന്നു. 6,000 ൽ അധികം ആളുകൾ ഒപ്പിട്ട ഓൺലൈൻ അപേക്ഷയാണ് ഏറ്റവും പ്രയോജനകരമായത്. ഈസ്‌റ്റ് ലണ്ടനിലെ സാമൂഹ്യപ്രവർത്തകനും ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി നേതാവുമായ സുഭാഷ് ശശിധരനാണ്‌ ഈ ഓൺലൈൻ പെറ്റീഷൻ ഓപ്പൺ ചെയ്‌തത്‌. ഒരാഴ്‌ചക്കകം തന്നെ ആറായിരത്തോളം ഒപ്പുകൾ ശേഖരിക്കാനായി. കൊച്ചി വിമാനം പുനരാരംഭിക്കാൻ വൈകുന്നതിലെ അപകടം തിരിച്ചറിഞ്ഞ്…

Thariode selected to Lift-Off Global Network Sessions, UK

A documentary film “Thariode” directed by Wayanad based filmmaker Nirmal Baby Varghese has been selected for the official streaming on Lift-Off Sessions festival of the United Kingdom. The festival is a Global Network that selects the films/Short films all across the world for their competition. The annual Live screening of the winning films will be held at the Pinewood Studios in the United Kingdom. This documentary film tells the story of gold mining in Thariode, one of the most ancient cities of Malabar region, a long, narrow coastline on the…

ക്രൂസ്, ഹാവ്‌ലി എന്നിവർ രാജിവയ്ക്കണമെന്ന് കൂൺസ്; ട്രംപിന്റെ മാനസികാരോഗ്യ സംരക്ഷണത്തിനായി നിയമിച്ച അസിസ്റ്റന്റ് സെക്രട്ടറി രാജിവെച്ചു

ബൈഡന്റെ വിജയത്തിന് വെല്ലുവിളികൾ ഉയർത്തിയ രണ്ട് റിപ്പബ്ലിക്കൻ സെനറ്റർമാർ ഡിസിയിൽ നടന്ന കലാപത്തെത്തുടർന്ന് സ്ഥാനമൊഴിയണമെന്ന് ഡെലവെയർ ഡെമോക്രാറ്റ് കൂൺസ് പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് അരിസോണയുടെ ഫലത്തെ ക്രൂസ് വെല്ലുവിളിച്ചതിന് തൊട്ടുപിന്നാലെ, കലാപകാരികൾ കാപ്പിറ്റൽ ബിൽഡിംഗ് കൈയ്യേറി. ഇത് 2020 ലെ തിരഞ്ഞെടുപ്പിന്റെ സർട്ടിഫിക്കേഷൻ പ്രക്രിയ താൽക്കാലികമായി നിർത്തിവയ്ക്കാൻ കോൺഗ്രസിനെ നിർബന്ധിച്ചു. കലാപത്തിൽ യുഎസ് ക്യാപിറ്റൽ പോലീസിന്റെ വെടിവെയ്പില്‍ ഒരു സ്ത്രീയടക്കം നിരവധി പേർ മരിച്ചു. വൈകീട്ട് സെനറ്റ് വീണ്ടും യോഗം ചേർന്നതിനുശേഷം, പെൻ‌സിൽ‌വാനിയയുടെ ഫലങ്ങളെ ഹാവ്‌ലിയും എതിർത്തു. കലാപത്തിനുശേഷം, ക്രൂസും ഹാവ്‌ലിയും തങ്ങളുടെ സഹപ്രവർത്തകരിൽ നിന്ന് വിമർശനം നേരിട്ടിരുന്നു. അവർ 2020 ലെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ സംശയം ജനിപ്പിച്ച് അക്രമത്തിന് ജനങ്ങളെ പ്രേരിപ്പിച്ചുവെന്ന് ആരോപണമാണ് ഇപ്പോൾ കൂൺസ് ഉന്നയിക്കുന്നത്. അതേസമയം, പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് കോൺഗ്രസ് നൽകിയ സർട്ടിഫിക്കേഷനെ തടസ്സപ്പെടുത്തുന്നതിനായി യുഎസ് ക്യാപിറ്റലിൽ…

കോവിഡ്-19 വാക്സിൻ മിത് ആൻഡ് റിയാലിറ്റി സൂം മീറ്റിംഗ് ജനുവരി 9 ന്

ഫിലഡൽഫിയ: മാനവരാശിയെ ആകമാനം ഗ്രസിച്ചിരിക്കുന്ന കോവിഡ്-19 എന്ന മഹാമാരിയെ ചെറുക്കുവാൻ വിവിധ വാക്‌സിനുകൾ ലഭ്യമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, വാക്‌സിനേഷനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? ആരോഗ്യ-ഗവേഷണ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഒരു സെമിനാര്‍, സൂം മീറ്റിംഗിലൂടെ ജനുവരി 9 ശനിയാഴ്ച വൈകുന്നേരം 7:30 ന് നടത്തപ്പെടുന്നു. Zoom ID:668 380 4507. കൂടുതൽ വിവരങ്ങൾക്ക് വേൾഡ് മലയാളി കൌൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് വെബ്സൈറ്റ് www.wmc-pa.com സന്ദർശിക്കുക. ചെയർമാൻ സന്തോഷ് എബ്രഹാം (215) 605-6914 പ്രസിഡന്റ് സിനു നായർ (215) 668-2367 ജനറൽ സെക്രട്ടറി സിജു ജോൺ (267) 496-2080 ട്രഷറർ റെനി ജോസഫ് (215) 498-6090 ഹെൽത്ത് കെയർ ഫോറം ഡോ. ആനി എബ്രഹാം

തരിയോട് ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ്‌വർക്ക്‌ സെഷൻസിലേയ്‌ക്ക് തിരഞ്ഞെടുത്തു

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്‌ത ‘തരിയോട്’ എന്ന ഡോക്യുമെന്ററി ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ്‌വർക്ക്‌ സെഷൻസ് എന്ന ചലച്ചിത്ര മേളയിലേയ്‌ക്ക് തിരഞ്ഞെടുത്തു. മേളയിലെ ഷോർട്ട് ഡോക്യുമെന്ററി എന്ന വിഭാഗത്തിലേയ്‌ക്കാണ് ചിത്രം തിരഞ്ഞെടുത്തത്‌. ഇംഗ്ലണ്ടിലെ പൈൻവുഡ്‌ സ്റ്റുഡിയോയിൽ ജനുവരി 18 നാണ്‌ മേള തുടങ്ങുന്നത്. പത്തോമ്പതാം നൂറ്റാണ്ടില്‍ തരിയോടും മലബാറിലെ മറ്റു ചില പ്രദേശങ്ങളിലും നടത്തിയിരുന്ന സ്വര്‍ണ ഖനനത്തിന്റെ ചരിത്രവും, ഖനനത്തിന്റെ ഇന്നത്തെ സാധ്യതകളും ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ പ്രശസ്ത ചരിത്രകാരനായ കെ. കെ. എൻ. കുറുപ്പ്, സീനിയർ ജേർണലിസ്റ്റും എഴുത്തുകാരനുമായ ഓ. കെ. ജോണി, കൂടാതെ ചില മുതിർന്ന നാട്ടുകാരുടെ അഭിമുഖങ്ങങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രം മുൻപ് യൂറോപ്പിലെ സ്ലോവാക്യയില്‍ നടന്ന കൊഷിറ്റ്‌സെ ഇന്റര്‍നാഷണല്‍ മന്ത്ലി ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തെരഞ്ഞടുക്കപ്പെടുകയും ബെസ്റ്റ് ട്രൈലെർ കാറ്റഗറിയിൽ ഫൈനലിസ്റ്റ് ആവുകയും ചെയ്‌തിരുന്നു. കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി…

സിയാദ് ഉസ്മാന്‍, പി.എന്‍ ബാബുരാജന്‍, ഡോ. മോഹന്‍ തോമസ് അപെക്‌സ് ബോഡി അദ്ധ്യക്ഷന്മാര്‍

ദോഹ : ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള കലാ, കായിക, സാംസ്‌കാരിക, ജനസേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അപെക്‌സ് ബോഡി അധ്യക്ഷന്‍മാരായി സിയാദ് ഉസ്മാന്‍, പി.എന്‍ ബാബുരാജന്‍, ഡോ. മോഹന്‍ തോമസ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കോവിഡ് പശ്ചാത്തലത്തില്‍ ഇന്നലെ നടന്ന ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പിലാണ് അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ കണ്ടെത്തിയത്. ഐ.സി.ബി. എഫിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സന്തോഷ് കുമാര്‍ പിള്ളയെ പരാജയപ്പെടുത്തിയാണ് സിയാദ് ഉസ്മാന്‍ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചത്. സിയാദ് ഉസ്മാന് 938 വോട്ട് ലഭിച്ചപ്പോള്‍ സന്തോഷ് പിള്ളക്ക് 471 വോട്ട് മാത്രമേ ലഭിച്ചുള്ളൂ വിനോദ് നായര്‍ (920), സബിത് സഹീര്‍ (828) കുല്‍ദീപ് കൗര്‍ (817) രജനി മൂര്‍ത്തി (591) എന്നിവരാണ് അംഗങ്ങള്‍. അസോസിയേറ്റഡ് ഓര്‍ഗനൈസേഷന്‍സ് പ്രതിനിധിയായി ദിനേശ്് ഗൗഡ തെരഞ്ഞെടുക്കപ്പെട്ടു. ഐ.സി.സി.യിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജൂട്ടാസ് പോളിനെ പരാജയപ്പെടുത്തി് നിലവിലെ ഐ.സി.ബി. എഫ്. പ്രസിഡണ്ടായ പി.എന്‍ ബാബുരാജന്‍ പ്രസിഡന്റ്…