ബൈഡന്‍-ഹാരിസ് ഉദ്ഘാടനത്തിന് മുന്നോടിയായി വാഷിംഗ്ടണില്‍ സുരക്ഷാ പരിശോധനകൾ ശക്തമാക്കുന്നു

വാഷിംഗ്ടണ്‍: യുഎസ് ക്യാപിറ്റോളില്‍ ബുധനാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിനെതിരെ ആക്രമണ സാധ്യത മുന്നില്‍ കണ്ട് എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കുന്നതായി ആക്ടിംഗ് പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫർ മില്ലർ പ്രസ്താവനയിൽ പറഞ്ഞു. വാഷിംഗ്ടണിലെത്തുന്ന സൈനികർക്ക് അധിക പരിശീലനം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “സംശയാസ്പദമായ രീതിയില്‍ എന്തെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്താൽ അവർ അത് അവരുടെ കമാൻഡ് ശൃംഖലയിൽ റിപ്പോർട്ട് ചെയ്യണം.” പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തിരഞ്ഞെടുപ്പിൽ വഞ്ചിച്ചുവെന്ന വിശ്വാസം മുറുകെ പിടിക്കുന്ന ചില തീവ്ര വലതുപക്ഷ കലാപകാരികള്‍ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിനും ഉദ്ഘാടന ആഘോഷത്തിനും തടസ്സമുണ്ടാക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അധികാരമേറ്റെടുക്കുന്നതിന് രണ്ട് ദിവസം മുമ്പ്, തിങ്കളാഴ്ച ബൈഡനും ഭാര്യ ജിൽ ബൈഡനും പെൻസിൽവേനിയയിലെ കിഴക്കൻ നഗരമായ ഫിലാഡൽഫിയയിലെ ഫിലബണ്ടൻസില്‍ ഒരു ഫുഡ് ബാങ്കിൽ സന്നദ്ധപ്രവർത്തനം നടത്തി. അന്തരിച്ച പൗരാവകാശ നേതാവ് റവ. മാർട്ടിൻ ലൂഥർ കിംഗ്…

വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് സെനറ്റ് സീറ്റ് രാജിവച്ചു

വാഷിംഗ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് ബുധനാഴ്ച ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി സെനറ്റ് സ്ഥാനം രാജി വെച്ചു. 2017 മുതൽ പടിഞ്ഞാറൻ സംസ്ഥാനമായ കാലിഫോർണിയയെ പ്രതിനിധീകരിച്ച് സെനറ്ററായി സേവനമനുഷ്ഠിക്കുകയായിരുന്നു. “നന്ദി കാലിഫോർണിയ – കഴിഞ്ഞ നാല് വർഷമായി നിങ്ങളുടെ സെനറ്ററായി സേവനമനുഷ്ഠിച്ചത് ഒരു ബഹുമതിയായി ഞാന്‍ കാണുന്നു. നമ്മുടെ രാജ്യം നിരവധി വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. പക്ഷേ നമ്മുടെ മികച്ച ദിനങ്ങൾ മുന്നിലാണെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ പങ്കിട്ട മൂല്യങ്ങൾക്കായി നിങ്ങളുടെ നിലപാട് നിലനിർത്തുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു,” ഹാരിസ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. ഹാരിസിന്റെ കാലാവധിയുടെ അവസാന രണ്ട് വർഷം സേവനമനുഷ്ഠിക്കാൻ നിലവിൽ കാലിഫോർണിയ സ്റ്റേറ്റ് സെക്രട്ടറിയായ ഡമോക്രാറ്റ് അലക്സ് പാഡിലയെ ഗവര്‍ണ്ണര്‍ ഗാവിന്‍ ന്യൂസോം തിരഞ്ഞെടുത്തു. മെക്സിക്കൻ അമേരിക്കക്കാരനായ പാഡില സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ ലാറ്റിനോ സെനറ്റർ ആയിരിക്കും. വൈസ് പ്രസിഡന്റ് എന്ന…

സിസ്റ്റര്‍ അഭയ കൊലക്കേസ്: സിബിഐ കോടതി വിധിക്കെതിരെ ഫാ. തോമസ് കോട്ടൂര്‍ ഹൈക്കോടതിയില്‍

കൊച്ചി: അഭയ കൊലപാതക കേസില്‍ സിബിഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. സിബിഐ കോടതിയുടെ വിചാരണ നിയമപരമല്ലെന്നും വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഫാദർ തോമസ് കോട്ടൂർ കോടതിയെ സമീപിച്ചിരിക്കുന്നത്. തെളിവുകളില്ലാതെ സാക്ഷികളുടെ മൊഴി മാത്രം അടിസ്ഥാനമാക്കി കൊലക്കുറ്റം ചുമത്തിയ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ഫാദർ തോമസ് കോട്ടൂർ ഹാജിയിൽ ആരോപിച്ചിട്ടുള്ളത്. രാജുവിന്‍റെ മൊഴി വിശ്വസനീയമല്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.കഴിഞ്ഞ ഡിസംബര്‍ 23 നാണ് സിസ്റ്റര്‍ അഭയ കൊലക്കേസില്‍ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി പ്രതികള്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിക്കുച്ചത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഐപിസി 302, 201…

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസില്‍ യുവജനങ്ങള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കും

ന്യൂഡൽഹി: അടുത്തുവരുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധിനിധ്യം നല്‍കുമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് അതേക്കുറിച്ച് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഉമ്മൻ ചാണ്ടിയായിരിക്കും കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ മേൽനോട്ട സമിതിയുടെ ചെയര്‍മാന്‍. വിവിധ സമിതികളെ ദേശീയ നേതൃത്വം ഉടൻ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവര്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി അവരുടെ ഡല്‍ഹിയിലുള്ള വസതിയില്‍ കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ പ്രതിനിധീകരിച്ച് എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചക്ക് ശേഷം ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റി യുഡിഎഫ് അധികാരത്തിൽ തിരികെ എത്തുമെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംയുക്തമായി പ്രതികരിക്കുകയുണ്ടായി. ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളുമറിഞ്ഞുള്ള ജനകീയ തെരെഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്കു രൂപം നൽകുമെന്ന് എ.കെ. ആന്റണി അറിയിച്ചു. മുഖ്യ…

“പഞ്ചാബിലേക്ക് വരൂ, എല്ലാ ചിലവുകളും ഞങ്ങള്‍ വഹിക്കാം,”; കര്‍ഷക സമരത്തെ വിമര്‍ശിച്ച ഹേമമാലിനിയോട് കിസാന്‍ സംഘര്‍ഷ സമിതി

ജലന്ധർ: കേന്ദ്ര സര്‍ക്കാരിന്റെ പുതിയതും വിവാദപരവുമായ മൂന്ന് കാർഷിക നിയമങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ബിജെപി നേതാവ് ഹേമമാലിനിയെ പഞ്ചാബിലേക്ക് വരാൻ കോണ്ടി കിസാൻ സംഘർഷ് സമിതി (കെകെഎസ്സി) ഞായറാഴ്ച ക്ഷണിച്ചു. ഉത്തർപ്രദേശിലെ മഥുരയിൽ നിന്ന് പഞ്ചാബിലേക്ക് വരാന്‍ ഹേമമാലിനിയുടെ ഒരാഴ്ചത്തെ സന്ദർശനച്ചെലവും ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസ സൗകര്യവും ഒരുക്കാമെന്നും കർഷക സംഘടന അറിയിച്ചിട്ടുണ്ട്. പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ നടിയും രാഷ്ട്രീയക്കാരിയുമായ ഹേമമാലിനി വിമര്‍ശിച്ചിരുന്നു. അതിനു മറുപടിയായാണ് കർഷക സംഘടന അവര്‍ക്ക് കത്തയച്ചത്. അവർക്ക് വ്യക്തമായ അജണ്ടയില്ലെന്നും, എന്താണവര്‍ക്ക് വേണ്ടതെന്ന് എനിക്കറിയില്ലെന്നും, അവരെക്കൊണ്ട് സമരം ചെയ്യിക്കാന്‍ പ്രതിപക്ഷ പാർട്ടികൾ അവരെ പ്രേരിപ്പിക്കുകയാണെന്നുമാണ് ഹേമ മാലിനി പറഞ്ഞത്. പഞ്ചാബിന്റെ സഹോദരിയെന്ന നിലയിൽ അവരെ ബഹുമാനിക്കുന്നതായി കെകെഎസ്സി പ്രസിഡന്റ് ഭൂപിന്ദർ സിംഗ് ഗുമ്മൻ, രക്ഷാധികാരി അവതാർ സിംഗ് ഭിഖോവൽ, വൈസ് ചെയർമാൻ ജർനൈൽ സിംഗ് ഗർഹിവാൾ എന്നിവർ…

അന്തരിച്ച കെ വി വിജയദാസ് എം എല്‍ എയ്ക്ക് നിയമസഭയുടെ ആദരാഞ്ജലി

തി​രു​വ​ന​ന്ത​പു​രം: അന്തരിച്ച കോങ്ങാട് എം എല്‍ എ കെ.വി. വിജയദാസിന് നിയമസഭ ചൊവ്വാഴ്ച ആദരാഞ്ജലി അർപ്പിച്ച് സഭ പിരിയും. ചൊവ്വാഴ്ച നടക്കാനിരുന്ന നടപടികൾ ബുധനാഴ്ചത്തേക്ക് മാറ്റി വെച്ചതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു. നി​യ​മ​സ​ഭാ സ​മ്മേ​ള​നം നടന്നുകൊണ്ടിരിക്കെയാണ് എം എല്‍ യുടെ മ​ര​ണ​വാ​ര്‍​ത്ത അറിഞ്ഞത്. വി​ജ​യ​ദാ​സി​ന്‍റെ നി​ര്യാ​ണം ക​ർ​ഷ​ക പ്ര​സ്ഥാ​ന​ത്തി​നും ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​നും വ​ലി​യ ന​ഷ്ട​മു​ണ്ടാ​ക്കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പറഞ്ഞു. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച വിജയദാസ് ക​ർ​ഷ​ക​രു​ടെ ക്ഷേ​മ​ത്തി​നാ​യി ത്യാ​ഗ​പൂ​ർ​വം പ്ര​വ​ർ​ത്തി​ച്ച​ വ്യക്തിയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ്-19 ബാധിച്ച അദ്ദേഹം മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​തീ​വ ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലിരിക്കെ ഇന്ന് വൈകീട്ട് 7.45-ഓ​ടെ​യാ​ണ് മരണപ്പെടുന്നത്. മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് എ​ല​പ്പു​ള്ളി​യി​ലെ വീ​ട്ടി​ലെ​ത്തി​ക്കും. രാവിലെ എട്ട് മണി മുതല്‍ ഒന്‍പതു മണിവരെ വീ​ടി​ന​ടു​ത്തു​ള്ള എ​ല​പ്പു​ള്ളി ജി​യു​പി സ്കൂ​ളി​ലും ഒ​മ്പ​തു മണി…

കോവിഡ് -19: ഇസ്രയേലുമായുള്ള വിസ രഹിത യാത്രാ കരാർ യുഎഇ താൽക്കാലികമായി നിർത്തിവച്ചു

ദുബൈ: കോവിഡ് -19 വ്യാപിച്ചതിനെത്തുടർന്ന് യുഎഇ ഇസ്രയേലുമായുള്ള വിസ രഹിത കരാർ താൽക്കാലികമായി നിർത്തിവച്ചു. ജൂലൈ 1 വരെ സസ്പെന്‍ഷന്‍ തുടരും. സസ്‌പെൻഷൻ കാരണം യുഎഇയിലേക്ക് പോകുന്ന തങ്ങളുടെ പൗരന്മാർക്ക് വിസ ലഭിക്കേണ്ടതുണ്ടെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎഇ വിദേശകാര്യ മന്ത്രാലയവും അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും എമിറാറ്റികൾക്ക് ഇസ്രായേലിലേക്കുള്ള യാത്രാ ആവശ്യകതകൾ അവരുടെ വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യുകയും ‘വിസ ആവശ്യമില്ല’ വിഭാഗത്തിൽ നിന്ന് രാജ്യത്തെ നീക്കം ചെയ്യുകയും ചെയ്തു. പുതിയ കേസുകളുടെ എണ്ണം വളരെ കൂടുതലായതിനാൽ ജനുവരി 21 ന് അപ്പുറത്തേക്ക് മൂന്നാം ലോക്ക്ഡൗണ്‍ വ്യാപിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ഇസ്രായേൽ ആലോചിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഇസ്രയേലുമായുള്ള വിസ രഹിത യാത്രാ കരാർ യുഎഇ അംഗീകരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ച സാധാരണവൽക്കരണ കരാറിനെ തുടർന്നാണ് വിസരഹിത യാത്രാ കരാറും നിലവില്‍ വന്നത്.

സ്വദേശത്തേക്ക് കൊണ്ടുപോകാൻ പണമില്ല; വീട്ടുജോലിക്കാരിയുടെ മൃതദേഹം 7 മാസമായി യുഎഇ ആശുപത്രിയിൽ

ദുബൈ: ഏഴുമാസം മുമ്പ് ഫുജൈറയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഉഗാണ്ടന്‍ വീട്ടുജോലിക്കാരിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയില്‍ ഇപ്പോഴും സൂക്ഷിച്ചിരിക്കുകയാണ്. ദരിദ്രരായ അവരുടെ കുടുംബം ഇപ്പോൾ യുഎഇ നിവാസികളുടെ സഹായത്തിനായി അഭ്യർത്ഥിക്കുന്നു. ആരോഗ്യ-പ്രതിരോധ മന്ത്രാലയം നൽകിയ മരണ സർട്ടിഫിക്കറ്റ് പ്രകാരം മൈമൂന നസാലി (37) 2020 ജൂൺ 18 ന് ഫുജൈറ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. മരണത്തെക്കുറിച്ച് വീട്ടുകാർക്ക് വിവരം ലഭിച്ചെങ്കിലും കോവിഡ് -19 പകർച്ചവ്യാധി കാരണം ഉഗാണ്ടയിലെ വിമാനത്താവളങ്ങൾ അടച്ചിരുന്നു. യുഎഇയിൽ താമസിക്കുന്ന ഉഗാണ്ടൻ സുഹൃത്ത് വഴി കുടുംബം മൃതദേഹം സൂക്ഷിക്കാൻ ആശുപത്രിയോട് ആവശ്യപ്പെട്ടതനുസരിച്ചാണ് ആശുപത്രി അധികൃതര്‍ ഇപ്പോഴും മൃതദേഹം സൂക്ഷിച്ചിരിക്കുന്നതെന്ന് കുടുംബ സുഹൃത്ത് പറഞ്ഞു. വിമാനത്താവളങ്ങൾ വീണ്ടും തുറക്കുമ്പോള്‍ നാട്ടിലേക്ക് കൊണ്ടുപോകാൻ പണം സ്വരൂപിച്ചതിനുശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന പ്രത്യാശയിലാണ് കുടുംബം. നസാലിയുടെ നാല് ചെറിയ കുട്ടികളും മാതാപിതാക്കളും ഉഗാണ്ടയിലാണ്. നസാലിയെ അവസാനമായി ഒരു…

വേൾഡ്‌ മലയാളി കൗൺസിൽ പെൻസൽവാനിയ പ്രൊവിൻസ്‌‌ കാവ്യാഞ്ജലി വൻ വിജയമായി

ഫിലാഡൽഫിയ: വേൾഡ്‌ മലയാളി കൗൺസിൽ പെൻസൽവാനിയ പ്രൊവിൻസ്‌‌ സാഹിത്യവിഭാഗം നടത്തിയ ശ്രീമതി.സുഗതകുമാരി റ്റീച്ചർ, ശ്രീ.അനിൽ പനച്ചൂരാൻ അനുസ്മരണചടങ്ങായ കാവ്യാഞ്ജലി വൻ വിജയമായി. സാഹിത്യവിഭാഗം ചെയർപ്പേർസ്സൺ സോയ നായരുടെ നേത്യത്വത്തിലുള്ള കമ്മറ്റിയുടെ അക്ഷീണമായ പ്രയത്നം പരിപാടിയെ മികവുറ്റതാക്കി. മുഖ്യാതിഥിയായ സ്വാമി.സിദ്ധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി ചടങ്ങ്‌ ഉത്ഘാടനം ചെയ്തു. അനുഗ്രഹീത കവികളെ അനുസ്മരിച്ചു കൊണ്ട്‌ പ്രശസ്തകവി കുരീപ്പുഴ ശ്രീകുമാർ, പ്രശസ്ത എഴുത്തുകാരി ഡോ.കെ.പി. സുധീര എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി.നൂറനാട്‌ പടനിലം ഹയർസ്സെക്കന്ററി സ്കൂളിൽ നിന്നുമുള്ള സാരംഗി, മാളവിക, ആരതി, വടകര ജെ എൻ യു സ്കൂളിൽ നിന്നുമുള്ള നിഹാര എം.കെ എന്നീ കുട്ടികളുടെ കവിതാലാപനം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. സ്കൂൾ യുവജനോൽസവ വേദികളെ ഓർമ്മിപ്പിക്കുന്ന അനുഭവമാണു ആസ്വാദകർക്കുണ്ടായത്‌. അമേരിക്കയിലെയും കേരളത്തിലെയും മികച്ച ഗായകരായ ശബരീനാഥ്‌, ബിനി പണിക്കർ, ശ്രീദേവി അജിത്കുമാർ, അഷിതാ ശ്രീജിത്ത്‌, സോണി വി.പി, സുജേഷ്കുമാർ, സ്വരാജ്‌…

കുടുംബത്തിലെ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാകുമ്പോള്‍ അതു മികച്ച കുടുംബമാകും: മേയര്‍ ആര്യ രാജേന്ദ്രന്‍

ചിക്കാഗോ: മലയാളി കുടുംബങ്ങളിലെ, പ്രത്യേകിച്ച് പ്രവാസത്തിലായിരിക്കുന്ന കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹാരിക്കുന്നതിലൂടെ, ഊഷ്മളമായ ബന്ധങ്ങള്‍ സാധ്യമാക്കുന്നതിനായി ആരംഭിച്ച, എംപാഷ ഗ്ലോബല്‍ എന്ന സംഘടനയുടെ എല്ലാ മാസവും സംഘടിപ്പിക്കുന്ന വെബിനാറില്‍ സംസാരിക്കുകയായിരുന്നു മേയര്‍ ആര്യ രാജേന്ദ്രന്‍. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി, ഈ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നാണ് ആര്യ ജയിച്ചത്. വളരെ തിരക്കിനിടയിലും, മേയര്‍ ആര്യ ഈ പരിപാടിയില്‍ പങ്കെടുത്തതിന് സംഘാടകര്‍ നന്ദി പറഞ്ഞു. തനിക്ക് കുട്ടികളെ ഏറെ ഇഷ്ടമാണെന്നും, കുട്ടികളെ അറിയുന്ന ഒരു വ്യക്തിക്കു, ഒരു കുടുംബത്തിലെ എല്ലാ കാര്യവും അറിയാന്‍ സാധിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ബാലസംഘം പ്രവര്‍ത്തനത്തിനിടയില്‍ ഒട്ടനവധി കുട്ടികളോട് ഇടപെടേണ്ടി വന്നിരുന്നുവെന്നും, കുട്ടികളുടെ അഭിപ്രായങ്ങള്‍ ഒട്ടനവധി കേള്‍ക്കാനിടവന്നതില്‍ നിന്നും, അവരുടെ അഭിപ്രായങ്ങള്‍ എങ്ങനെയാണ് വിലയിരുത്തുന്നത് എന്നതില്‍ മനസ്സിലായത്, ഒരു കുട്ടി പത്താം ക്ലാസ് കഴിഞ്ഞ് എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നതില്‍…