ന്യൂയോര്‍ക്ക്: ഇന്ത്യ സ്വതന്ത്ര ഡമോക്രാറ്റിക് റിപ്പബ്ലിക്കായി ഭരണഘടന നിലവില്‍ വന്നതിന്റെ 72ാം വാര്‍ഷികം വടക്കേ അമേരിയ്ക്കയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫൊക്കാന ആഘോഷപൂര്‍വ്വം കൊണ്ടാടി. ജനുവരി 23ാം തീയതി ശനിയാഴ്ച രാവിലെ11-മണിക്ക് സൂം ഫ്ളാറ്റ്ഫോമിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. വടക്കേ അമേരിക്കയിലെ ഫൊക്കാന പ്രവര്‍ത്തകരെയും അഭ്യൂദയകാംക്ഷികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ആഘോഷ പരിപാടികള്‍ ഇന്ത്യയിലെയും അമേരിയ്ക്കയിലെയും സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ നേതാക്കളാല്‍ സമ്പന്നമായിരുന്നു. ഫൊക്കാന പ്രസിഡന്റ് സുധ കര്‍ത്തയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടി ജീവന് ബലികഴിച്ച സ്വാതന്ത്ര്യ സമരസേനാനികളെയും സൈനികരെയും അനുസ്മരിക്കുകയും, കോവിഡ് മഹാമാരിയില്‍ ജീവന് പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ഫൊക്കാന ജനറല്‍ സെക്രട്ടറി ടോമി കൊക്കാട്ട് ആമുഖ പ്രസംഗം നടത്തി. ജോയിന്റ് സെക്രട്ടറി ഡോ. സുജ ജോസ് ഏവരെയും സ്വാഗതം ചെയ്തു. മുഖ്യപ്രഭാഷണം നടത്തിയ കേരള റവന്യൂ മന്ത്രി ഇ.…
Day: January 24, 2021
എന്‍.എഫ്.എം.എ കാനഡ റിപ്ലബ്ലിക് ദിനാഘോഷത്തില്‍ പ്രമുഖ വ്യവസായി എംഎ യൂസഫലി പങ്കെടുക്കും
കാനഡയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ എന്‍.എഫ്.എം.എ കാനഡായുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്ത്യയിലെ ജനപ്രിയ വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പിന്റെ എം ഡിയുമായ എം എ യയൂസഫലി പങ്കെടുക്കുന്നുക്കുന്നതായി കനേഡിയന്‍ മലയാളി ഐക്യവേദി പ്രസിഡണ്ട് ശ്രീ കുര്യന് പ്രക്കാനം അറിയിച്ചു. വ്യവസായ പ്രമുഖനായ ശ്രീ യൂസഫലി ഇതാദ്യമായി ആണ് കനേഡിയന്‍ മലയാളീകളെ അഭിസംബോധന ചെയ്യുന്നത് എന്ന് എന്‍.എഫ്.എം.എ കാനഡയുടെ നാഷണല്‍ ജനറല്‍ സെക്രട്ടറി ശ്രീ പ്രസാദ് നായര്‍ അറിയിച്ചു . പ്രവാസികളായ നമുക്ക് അദ്ദേഹത്തില്‍ നിന്ന് ഒരുപാടു കാര്യങ്ങള്‍ അറിയേണ്ടതായി ഉണ്ട് . ആയതിനാല്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഈ റിപ്പബ്ലിക് ദിനത്തിന് ഒരു മുതല്‍ കൂട്ടായി മാറുമെന്നും ഈ അവസരം കാനഡയിലെ എല്ലാ സംഘടനാ നേതാക്കളും പ്രയോജനപ്പെടുത്താമെന്നും എന്‍.എഫ്.എം.എ കാനഡയുടെ ട്രഷറര്‍ ശ്രീ സോമന് സക്കറിയ, നാഷണല്‍ സെക്രട്ടറിമാരായ ജോണ്‍ നൈനാന്, തോമസ് കുര്യന് , ജോജി തോമസ്,…
ഇല്ലിനോയി മലയാളി അസോസിയേഷന് ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
ചിക്കാഗോ: ലോകമെമ്പാടും വ്യാപരിച്ചിരിക്കുന്ന കോവിഡ് രോഗാവസ്ഥയുടെ പിരിമുറുങ്ങളില് നിന്നും ബൂദ്ധിയുടേയും, അറിവിന്റേയും, വിനോദത്തിന്റേയും മാനസീക തലത്തിലേക്ക് മലയാളി മനസുകളുടെ കരകയറ്റുവാന്‍ ഇല്ലിനോയി മലയാളി അസോസിയേഷന് അമേരിക്കന്‍ മലയാളികള്‍ക്കായി ഓണ്‍ലൈന്‍ ചെസ് മത്സരം നടത്തുന്നു. ഇദംപ്രഥമമായി ഒരു മലയാളി സംഘടന നടത്തുന്ന ഈ മത്സരത്തില്‍ ഭാഗഭാക്കാകുവാന്‍ അമേരിക്കയിലെ എല്ലാ മലയാളികള്‍ക്കും സാധിക്കുന്നതരത്തിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ഒന്നാമതായി ജയിക്കുന്ന മത്സരാര്‍ത്ഥിക്ക് 350 ഡോളറും ട്രോഫിയും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് 250, 150 ഡോളര്‍ എന്നീ ക്രമത്തില്‍ സമ്മാനവും ട്രോഫികളും ലഭിക്കുന്നതാണ്. LICHESS.ORG എന്ന വെബ്സൈറ്റിലും സൂമിലുമായാണ് മത്സരങ്ങള്‍ നടത്തുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. സിബു മാത്യു കുളങ്ങര, ജോയി പീറ്റര്‍ ഇന്‍ഡിക്കുഴി, ഷാനി ഏബ്രഹാം, സുനൈന ചാക്കോ, ജോസി കുരിശിങ്കല്‍, ശോഭാ നായര്‍, പ്രവീണ്‍ തോമസ്, ഓസ്റ്റിന്‍ മാത്യു കുളങ്ങര,…
കോവിഡിന്റെ നേര്‍ക്കാഴ്ചയുമായി കേരള യാത്ര, മെട്രോ അറ്റ്ലാന്റാ കേരള അസോസിയേഷന് സ്പോണ്‍സേഴ്സ്
അറ്റ്ലാന്റ : കോവിഡ് കാലത്തില്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ നന്മകളും നൊമ്പരങ്ങളും തൊട്ടറിയാനുള്ള സോഷ്യല്‍ മീഡിയാ ചാനലായ യാത്ര ടെക്ക് ടിവിയുടെ ചരിത്രയാത്ര ജനുവരി 16 ന് കൊല്ലത്തു നിന്നു ആരംഭിച്ചു. അമേരിക്കയിലെ അറ്റ്ലാന്റയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സേവന സംഘടനയായ മെട്രോ അറ്റ്ലാന്റ്റാ കേരള അസോസിയേഷനാണ് ഈ യാത്രയെ സ്പോണ്സര് ചെയ്യുന്നത് . കേരളത്തിലെ 14 ജില്ലകളില്‍ ബൈക്കില്‍ യാത്രചെയ്താണ് മാധ്യമ പ്രവര്‍ത്തകനായ സാന്റി സ്റ്റീഫന്‍ ഇതിന്റെ ദൃശ്യ അനുഭവങ്ങള്‍ പകര്‍ത്തുന്നത്. മലയാളികളുടെ സാമൂഹിക സാംസ്കാരിക തൊഴില്‍ മേഖലയില്‍ ഈ നാളുകള്‍ വരുത്തിയ മാറ്റങ്ങളുടെ അനുഭവങ്ങളാണ് അനേഷിക്കുന്നത് . ഈ ദേശത്തിന്റെ മനോഹരമായ ടൂറിസ്റ്റ് പൈതൃക കേന്ദ്രങ്ങളും ഗ്രാമ നഗര സംസ്കാരത്തിന്റെ നേര്കാഴ്ചയും ഈ യാത്രയില്‍ കാണാം . കൊല്ലം ശക്തികുളങ്ങര ഹാര്‍ബറില്‍ നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ടില്‍ 4 ദിവസം അറബിക്കടലില്‍ തൊഴിലാളികളോടൊപ്പം…
മഞ്ഞിനിക്കര പെരുന്നാൾ 2021 ഫെബ്രുവരി 7 മുതൽ 13 വരെ
മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 89 – മത് ദുഖ്റോനോ പെരുന്നാൾ 2021 ഫെബ്രുവരി 7 മുതൽ 13 വരെ മഞ്ഞിനിക്കര ദയറായിൽ കോവിഡ് 19 മാനദണ്ഡങ്ങളനുസരിച്ച് നടത്തപ്പെടുന്നു. മധ്യ പൌരസ്ത്യ ദേശം കഴിഞ്ഞാൽ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ കബറിടമുള്ള ഏക സ്ഥലമാണ് മഞ്ഞിനിക്കര ,യാക്കോബായ സുറിയാനി സഭയുടെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രംകൂടിയാണിത്. ബാവായെ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ എന്ന പ്രാർത്ഥനയോടെ ചുട്ടുപൊള്ളുന്ന വെയിലിനെ വിശ്വാസതീഷ്ണതയിൽ അവഗണിച്ചാണ് ഏഷ്യയിലെ ഏറ്റവും വലിയ കാൽനടതീര്ഥയാത്ര പരിശുദ്ധന്റെ കബറിങ്കൽ എത്തിയിരുന്നത്, എന്നാൽ ചരിത്രത്തിലാദ്യമായി സുറിയാനി സഭയുടെ നേതൃത്വത്തിലുള്ള കാൽനട തീർത്ഥാടനം ഈവർഷം ഉണ്ടായിരിക്കുന്നതല്ല. 2021- ലെ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഫെബ്രുവരി 7 ഞായറാഴ്ച രാവിലെ 8ന് വിശുദ്ധ മൂന്നിന്മേൽ കുർബാന, മോർ മിലിത്തിയോസ് യൂഹാനോൻ മോർ തേവോദോസിയോസ് മാത്യൂസ്, മോർ കൂറിലോസ് ഗീവർഗീസ്…
സോളാറിന്റെ പേരില്‍ ഉണ്ടാക്കിയ പീഡന കേസ് സിബിഐക്ക് വിടാനുള്ള സര്‍ക്കാരിന്റെ തീരുമാനം അവര്‍ക്കുതന്നെ തിരിച്ചടിയാകും: ഉമ്മന്‍ചാണ്ടി
കോട്ടയം: സോളാറിന്റെ പേരില്‍ മെനഞ്ഞെടുത്ത ‘പീഡനക്കേസ്’ സിബിഐക്ക് കൈമാറാനുള്ള സർക്കാർ തീരുമാനം തിരിച്ചടിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. സർക്കാരിന്റെ ഈ ഒളിച്ചുകളി നിര്‍ത്തി നേരോടെ പെരുമാറണം. കേസിൽ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഇതുവരെ അപ്പീൽ നൽകാത്തത് എന്തുകൊണ്ടാണെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു. ഇത് കേരളമാണെന്നും ഇപ്പോഴത്തെ ഈ നീക്കം സർക്കാരിന് തന്നെ വിനയായി മാറുമെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളോട് ഇക്കാര്യത്തിൽ മറുപടി പറയേണ്ടിവരുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. എന്തെങ്കിലും ആക്ഷേപം അഞ്ച് വർഷമെടുത്ത് അന്വേഷിച്ചിട്ട് തെളിഞ്ഞോ എന്ന് ചോദിച്ച ഉമ്മൻചാണ്ടി ഏത് അന്വേഷണത്തിനും താൻ തയ്യാറാണെന്നും പറഞ്ഞു. സർക്കാർ ജനാധിപത്യ മൂല്യങ്ങളെ ചവിട്ടി മെതിച്ചുകൊണ്ട് ആദ്യം ആക്ഷേപങ്ങൾ പറയും. പിന്നെ അതിൽ നിന്നും ഒഴിഞ്ഞുമാറും. അതുകൊണ്ട് ഈ കാര്യത്തിൽ ഒളിച്ചുകളി നിർത്തി തുറന്ന മനസോടെ മുന്നോട്ട് വരണം എന്നാണ് പറയാനുള്ളത്. നിയമപരമായ നടപടികൾക്ക്…
രണ്ടാമതും മറ്റൊരു വിവാഹം കഴിക്കാനൊരുങ്ങിയ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു
ചെന്നൈ: രണ്ടാമതും വിവാഹം കഴിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച ഭർത്താവിനെതിരെ പ്രകോപിതയായ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ശനിയാഴ്ച പുലർച്ചെ കോവില്‍പ്പട്ടി ഈസ്റ്റ് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. കോവില്‍പ്പട്ടി ലോയൽ മിൽ കോളനിയിലെ പ്രഭു (38) ആണ് മരിച്ചത്. ഭാര്യ ഉമാ മഹേശ്വരി (30), അവരുടെ നാലും ഏഴും വയസ്സുള്ള ആണ്‍കുട്ടിയും പെണ്കുട്ടിയുമോടൊപ്പമാണ് പ്രഭു താമസിച്ചിരുന്നത്. തൂത്തുക്കുടിയിലെ ഒരു സ്വകാര്യ മില്ലിലെ ജോലിക്കാരനായിരുന്ന പ്രഭു, ജോലി കഴിഞ്ഞ് മദ്യപിച്ചാണ് വീട്ടിലെത്താറുള്ളത്. ഭാര്യയുമായി പ്രഭു വഴക്കുണ്ടാക്കുക പതിവായിരുന്നു. വെള്ളിയാഴ്ച്ച രാത്രി വൈകി പതിവുപോലെ മദ്യപിച്ചെത്തിയ പ്രഭു ഭാര്യയുമായി വഴക്കിട്ടു. വഴക്കിനിടയിൽ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാനുള്ള തീരുമാനം പ്രഭു ഉമാ മഹേശ്വരിയോട് പറയുകയുണ്ടായി. പ്രഭുവിന്റെ ബന്ധു കൂടിയായ അടുത്ത ഗ്രാമത്തിലുള്ള സ്ത്രീയെ വിവാഹം കഴിക്കുമെന്നാണ് പ്രഭു പറഞ്ഞത്. പ്രഭു വീണ്ടും വിവാഹം കഴിക്കുമെന്ന് കേട്ട…
തായ്വാന് വിഷയത്തില്‍ യു എസ് ഭരണകൂടം അനാവശ്യമായി ഇടപെടുന്നുവെന്ന് ചൈന
ന്യൂയോര്‍ക്ക്: ആണവായുധങ്ങൾ വഹിക്കാൻ കഴിവുള്ള ചൈനീസ് യുദ്ധവിമാനങ്ങൾ ദ്വീപിന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി തായ്പേയ് ആരോപിച്ചതിനെത്തുടര്‍ന്ന് യു എസ് ഭരണകൂടം സ്വയംഭരണ ദ്വീപിന് പിന്തുണ നല്‍കുന്നുവെന്ന് ചൈന. ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ തിരിച്ചുപിടിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് പിരിഞ്ഞ പ്രവിശ്യയായിട്ടാണ് ചൈന തായ്വാനെ കണക്കാക്കുന്നത്. എന്നാൽ തർക്കത്തിൽ യുഎസിന്റെ ശക്തമായ ഇടപെടൽ സംഘർഷങ്ങൾ വർദ്ധിപ്പിച്ചു. ആഭ്യന്തര കാര്യങ്ങളിൽ വാഷിംഗ്ടണിന്റെ ഇടപെടലിനെതിരെ ബീജിംഗ് മുന്നറിയിപ്പ് നൽകി. ദ്വീപിന്റെ വ്യോമ പ്രതിരോധ തിരിച്ചറിയൽ മേഖലയുടെ തെക്കുപടിഞ്ഞാറേ കോണിലേക്ക് ചൈന നിരവധി യുദ്ധവിമാനങ്ങൾ അയച്ചതായി തായ്വാൻ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. എട്ട് ആണവ ശേഷിയുള്ള എച്ച് -6 കെ ബോംബറുകളും നാല് ജെ -16 യുദ്ധവിമാനങ്ങളും ദ്വീപിനു മുകളിലൂടെ പറന്നുവെന്ന് തായ്വാന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ചൈനയുടെ ഈ അവകാശവാദത്തോട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉടൻ പ്രതികരിച്ചു. തായ്വാനെതിരായ സൈനിക, നയതന്ത്ര, സാമ്പത്തിക സമ്മർദ്ദം…
ട്രംപിന്റെ ഇംപീച്ചുമെന്റുമായി മുന്നോട്ടു പോയാല്‍ മുന്‍ ഡമോക്രാറ്റിക് പ്രസിഡന്റുമാരെ പ്രൊസിക്യൂട്ട് ചെയ്യേണ്ടിവരും: സെനറ്റര്‍ ജോണ്‍ കോര്ണിന്
വാഷിംഗ്ടണ്‍: ഡോണാൾഡ് ട്രംപിന്റെ രണ്ടാമത്തെ ഇംപീച്ച്മെന്റുമായി മുന്നോട്ടു പോയാല്‍, രണ്ട് വർഷത്തിനുള്ളിൽ കോണ്‍ഗ്രസ് റിപ്പബ്ലിക്കന്‍സിന്റെ കൈകളില്‍ എത്തുകയാണെങ്കില്‍, മുൻ ഡമോക്രാറ്റിക് പ്രസിഡന്റുമാരെ പ്രോസിക്യൂട്ട് ചെയ്യാൻ കാരണമാകുമെന്ന് ടെക്സാസില്‍ നിന്നുള്ള പ്രമുഖ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കോര്ണിന് മുന്നറിയിപ്പ് നല്കി. ട്രംപിനെ രണ്ടാം തവണയും ഇംപീച്ച്മെന്റ് ചെയ്യാനുള്ള ഡമോക്രാറ്റുകളുടെ ശ്രമമാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയത്. “മുൻ പ്രസിഡന്റുമാരെ ഇംപീച്ച് ചെയ്ത് വിചാരണ ചെയ്യുന്നത് നല്ല ആശയമാണെങ്കിൽ, 2022 ൽ റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷം ലഭിക്കുമ്പോൾ മുൻ ഡമോക്രാറ്റിക് പ്രസിഡന്റുമാരുടെ കാര്യമോ?” സെനറ്റര്‍ കോർണിൻ ശനിയാഴ്ച ട്വിറ്ററിൽ കുറിച്ചു. “അതിനെക്കുറിച്ച് ചിന്തിക്കുക, ഇപ്പോള്‍ രാജ്യത്തിന് വേണ്ട ഏറ്റവും മികച്ചത് നമുക്ക് ചെയ്യാം,” അദ്ദേഹം സെനറ്റ് ഭൂരിപക്ഷ നേതാവ് ചക് ഷൂമറിന് ഉദ്ദേശിച്ചുള്ള പോസ്റ്റിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച, 10 റിപ്പബ്ലിക്കൻമാരുടെ പിന്തുണയോടെ, ഡമോക്രാറ്റിക് നിയന്ത്രണത്തിലുള്ള ഹൗസ് ജനുവരി 6 ന് ക്യാപിറ്റോളില്‍ നടത്തിയ ആക്രമണത്തിൽ…