അബു മാസ്റ്ററുടെ നിര്യാണം ഒരു പ്രദേശത്തിന്റെ നൊമ്പരമായി

വടക്കാങ്ങര: വടക്കാങ്ങരയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന തങ്കയത്തില്‍ അബു മാസ്റ്ററുടെ നിര്യാണം ഒരു പ്രദേശത്തിന്റെ നൊമ്പരമായി. ഒരു അധ്യാപകന്‍ എന്ന നിലക്കും പൊതു പ്രവര്‍ത്തകന്‍ എന്ന നിലക്കും പ്രദേശവാസികളുമായി ഏറെ അടുത്തിടപഴകിയ അബു മാഷ് പരിചയപ്പെട്ടവരുടെയൊക്കെ മനസ്സില്‍ സ്‌നേഹത്തിന്റെ വേറിട്ട ഓര്‍മകള്‍ അവശേഷിപ്പിച്ചാണ് വിട പറഞ്ഞത്. കോവിഡ് പ്രോട്ടോക്കോളിനിടയിലും നൂറ് കണക്കിനാളുകള്‍ അദ്ദേഹത്തിന്റെ ജനാസ നമസ്‌കരിക്കാനും അവസാനമായി ഒരു നോക്ക് കാണാനും വടക്കാങ്ങരയിലേക്കും ടാലന്റ് പബ്‌ളിക് സ്‌ക്കൂള്‍ ഓപണ്‍ ഓഡിറ്റോറിയത്തിലേക്കും ഒഴുകിയെത്തിയത് അദ്ദേഹത്തിന്റെ ജനകീയതയുടെ അടയാളമാണ്. വൈകുന്നേരം നടന്ന അനുസ്മരണ യോഗത്തിലും ധാരാളമാളുകളാണ് പങ്കെടുത്തത്. വടക്കാങ്ങര ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് സെക്രട്ടറി എന്ന നിലക്ക് ഏറെ സജീവമായി പ്രവര്‍ത്തിച്ച അബു മാഷ് ജനങ്ങളെ സേവിക്കുവാന്‍ ലഭിച്ച ഒരവസരവും പാഴാക്കിയില്ല. മിത ഭാഷിയായിരുന്ന അദ്ദേഹം എന്നും സ്വന്തം നിലപാടുകളുള്ള വ്യക്തിയായിരുന്നു. ദീര്‍ഘകാലം ജെ.ഡി.ടി സ്‌കൂളില്‍…

റിപ്പബ്ലിക് ദിന പരേഡിനൊപ്പം കർഷകരുടെ ട്രാക്ടർ മാർച്ചും നടത്തും

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രാജ്‌പഥില്‍ റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ച ശേഷം കർഷകർ ട്രാക്ടർ മാർച്ച് നടത്തും. ഈ മാർച്ചിൽ ഗതാഗതവും ക്രമസമാധാനവും കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരേയും, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ഒരു വശത്ത്, കർഷകരെ പ്രതിനിധീകരിച്ച് ക്രമീകരണങ്ങൾ കൈകാര്യം ചെയ്യാൻ സന്നദ്ധപ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്, അർദ്ധസൈനിക വിഭാഗങ്ങളും ജാഗ്രത പാലിക്കുന്നു. കര്‍ഷക പരേഡ് ടിക്കി അതിർത്തിയിൽ നിന്ന് ആരംഭിച്ച് ബക്കിരാല ഗ്രാമത്തിലെത്തും – നജഫ്ഗഢ് ബോർഡർ – റോഹ്തക് ബൈപാസ് – അസുഡ ടോൾ പ്ലാസ എന്നിവിടങ്ങളിലൂടെയുള്ള പരേഡ് തിരികെ ടിക്കി ബോർഡർ മൂവ്‌മെന്റ് സൈറ്റിൽ എത്തും. – പരേഡിന്റെ മൊത്തം ദൂരം 82.5 കിലോമീറ്റർ ആയിരിക്കും. – പച്ച ജാക്കറ്റിൽ പോലീസിനെ സഹായിക്കാൻ പരേഡിൽ 1000 വോളന്റിയർമാർ പങ്കെടുക്കും. – ഏകദേശം 5000 ട്രാക്ടറുകളും 500 ലധികം കാറുകളും ടെമ്പോകളും പരേഡില്‍…

രാജ്യം കടൽപ്പായൽ ഉൽപാദനത്തിന്റെ പ്രധാന കേന്ദ്രമായി മാറും, 21-ാം നൂറ്റാണ്ടിലെ ഈ മെഡിക്കൽ ഭക്ഷണം എന്താണ്?

ന്യൂഡല്‍ഹി: രാജ്യത്ത് കടൽ‌ച്ചീര ഉൽ‌പാദനം വർദ്ധിപ്പിക്കുന്നതിനായി 640 കോടി രൂപ ചെലവു വരുന്ന പ്രധാന്‍ മന്ത്രി മത്സ്യ സമ്പദ പദ്ധതിയുടെ ഭാഗമായി അഞ്ച് വർഷത്തെ പദ്ധതി ആരംഭിച്ചു. 2025 ഓടെ ലോകത്തിലെ കടൽ‌ച്ചീര വ്യാപാരം 26 ബില്യൺ യുഎസ് ഡോളറായിരിക്കുമെന്നും അതിൽ ഇന്ത്യയുടെ ഓഹരി വളരെ പ്രധാനമാകുമെന്നും കേന്ദ്ര സർക്കാർ പറയുന്നു. വളം മുതൽ മരുന്നിനു വരെ ഉപയോഗിക്കാവുന്ന ഉല്പന്നമാണ് കടൽപ്പായൽ എന്ന് ഫിഷറീസ് വകുപ്പ് സെക്രട്ടറി രാജീവ് രഞ്ജൻ പറഞ്ഞു. സംസ്കരിച്ച ഭക്ഷണങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, പേപ്പർ, പെയിന്റ് തുടങ്ങി നിരവധി വ്യവസായങ്ങളിൽ ഇത് ഉപയോഗിക്കുന്നു. രാജ്യത്ത് 46 കടൽ‌ച്ചീര അധിഷ്ഠിത വ്യവസായങ്ങളുണ്ടെങ്കിലും ഉൽ‌പാദനം അപര്യാപ്തമായതിനാൽ അവ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നില്ല. പ്രധാൻ മന്ത്രി മത്സ്യ സമ്പദ പദ്ധതിക്ക് കീഴിൽ തീരദേശ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെയാണ് ആല്‍ഗ കൃഷി ചെയ്യാൻ കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്.…

മോദിയെ സഹോദരൻ എന്ന് വിളിച്ച ആക്റ്റിവിസ്റ്റ് കരീമ മെഹ്‌റാബിന്റെ മൃതദേഹം പാക്കിസ്താന് കൈമാറി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഹോദരൻ എന്ന് വിളിച്ച ബലൂചിസ്ഥാൻ ആക്ടിവിസ്റ്റ് കരീമ മെഹ്‌റാബിന്റെ മൃതദേഹം ഞായറാഴ്ച പാക്കിസ്താന് കൈമാറി. അഞ്ചു വർഷമായി കാനഡയിൽ താമസിക്കുന്ന കരീമ മെഹ്‌റാബിനെ കഴിഞ്ഞ മാസം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച കരീമയുടെ മൃതദേഹം പാക്കിസ്താനിലേക്ക് കൊണ്ടുവന്നു. കറാച്ചി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് മൃതദേഹം ബലൂചിസ്ഥാനിലേക്ക് കൊണ്ടുവന്നത്. കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മൃതദേഹം കൈമാറിയത്. അതിനിടെ, കരീമയുടെ കൊലപാതകത്തെ അപലപിച്ച് ആയിരക്കണക്കിന് ആളുകൾ കറാച്ചിയിൽ തെരുവിലിറങ്ങി. കരീമയുടെ പ്രത്യയശാസ്ത്രത്തെ നശിപ്പിക്കാൻ കഴിയില്ലെന്ന് പ്രകടനക്കാര്‍ പറഞ്ഞു. കരീമയുടെ മൃതദേഹം വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയതായും ആരെയും അവരുടെ പൂർവ്വിക ഗ്രാമത്തിലേക്ക് പോകാൻ അനുവദിച്ചില്ലെന്നും ബലൂചിസ്ഥാൻ നാഷണൽ പാർട്ടി-മെംഗൽ (ബിഎൻപി-എം) എംപി ഡോ. ജഹാൻസീബ് ജമാൽദിനി പാർലമെന്റിൽ പറഞ്ഞു. എല്ലാവരും കരീമയെ അവസാനമായി കാണാണും വിട പറയാനും ആഗ്രഹിക്കുന്നുവെങ്കിലും മക്രാനിൽ കർഫ്യൂ ഏർപ്പെടുത്തിയെന്നും മൊബൈൽ നെറ്റ്‌വർക്ക് ബ്ലോക്ക്…

രാജ്യത്തിന്റെ സ്ഥിരതയ്ക്കായി ഭരണഘടനയുടെ സംരക്ഷകനാകുക: പി കെ കുഞ്ഞാലിക്കുട്ടി എം.പി

മലപ്പുറം: ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന അസ്ഥിരത, സാമ്പത്തിക തകർച്ച, വികസന സ്തംഭനാവസ്ഥ, അരക്ഷിതാവസ്ഥ എന്നിവയ്ക്കുള്ള ഏക പരിഹാരം ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മലപ്പുറത്തെ സുന്നി മഹലിൽ സുന്നി യൂത്ത് ഗ്രൂപ്പ് ഈസ്റ്റ് ഡിസ്ട്രിക്റ്റ് കമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിന ജില്ലാ സെമിനാറിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ റിപ്പബ്ലിക് ദിനത്തിൽ, അവസരങ്ങൾ നിഷേധിക്കാനും പിന്നോക്ക വിഭാഗങ്ങളെ അവഗണിക്കാനും സംസ്ഥാനവും ജുഡീഷ്യറിയും കൈകോർത്തുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിൽ, ഭരണഘടനയുടെ സംരക്ഷണം ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. എസ്‌വൈഎസ് ഈസ്‌റ്റ് ജില്ലാ വൈസ് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് മാസ്‌റ്റർ മേല്‍മുറി അധ്യക്ഷനായി. എസ്‌വൈഎസ് സംസ്‌ഥാന സെക്രട്ടറി അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തി. സമസ്‌ത ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്‌തീൻ ഫൈസി, എസ്‌വൈഎസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട്…

എസ്പി ബാലസുബ്രഹ്മണ്യമടക്കം ഏഴ് പേര്‍ക്ക് പത്മവിഭൂഷണ്‍; കെ എസ് ചിത്രയ്ക്ക് പത്മഭൂഷണ്‍: അവാര്‍ഡ് ജേതാക്കളുടെ പട്ടിക പ്രഖ്യാപിച്ചു

രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡുകളിലൊന്നായ പത്മ അവാർഡുകൾ തിങ്കളാഴ്ച  പ്രഖ്യാപിച്ചു. ഏഴ് പത്മ വിഭൂഷണ്‍, പത്ത് പത്മ ഭൂഷൺ, 102 പത്മശ്രീ അവാർഡുകൾ എന്നിവ പട്ടികയിൽ ഉൾപ്പെടുന്നു. അസാധാരണവും വിശിഷ്ടവുമായ സേവനത്തിനാണ് ‘പത്മവിഭൂഷണ്‍’ അവാർഡ് ലഭിക്കുന്നത്. ഹൈ ഓർഡറിന്റെ വിശിഷ്ട സേവനത്തിന് പത്മഭൂഷണും ഏത് മേഖലയിലും വിശിഷ്ട സേവനത്തിനായി ‘പത്മശ്രീ’യും നല്‍കുന്നു. എല്ലാ വർഷവും മാർച്ച് /ഏപ്രിൽ മാസങ്ങളിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ആചാരപരമായ ചടങ്ങുകളിൽ രാഷ്ട്രപതിയാണ് ഈ അവാർഡുകൾ നൽകുന്നത്. ഇന്ത്യയുടെ 72-ാം റിപ്പബ്ളിക്ക് ദിനാഘോഷ വേളയില്‍ ഈ അവാര്‍ഡുകള്‍ രാഷ്ട്രപതി സമ്മാനിക്കും. മലയാളി ഗായിക കെ എസ് ചിത്രക്ക് ഉൾപ്പെടെ 10 പേർക്കാണ് പത്‌മഭൂഷണ്‍. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉള്‍പ്പെടെ അഞ്ച് മലയാളികളാണ് പത്‌മശ്രീ പുരസ്‌കാരത്തിന് അർഹരായത്. ആകെ 102 പേരാണ് ഇത്തവണ പത്‌മ പുരസ്‌കാരങ്ങൾക്ക് അർഹരായത്. കായിക താരം പിടിഉഷയുടെ…

ഡോ. ജോഷ്വ മാർ നിക്കോദിമോസിൻ്റെ സഹോദരൻ ഫിലിപ്പ് മത്തായി (75) നിര്യാതനായി

പന്തളം: മലങ്കര ഓർത്തഡോക്സ് സഭയുടെ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വ മാർ നിക്കോദിമോസിൻ്റെ സഹോദരൻ കുരമ്പാല ശങ്കരത്തിൽ നേടിയവിളയിൽ ഗ്രേയ്സ് ഭവനിൽ ഫിലിപ്പ് മത്തായി (75) നിര്യാതനായി. സംസ്കാരം ബുധൻ 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കുരമ്പാല സെൻ്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. പന്തളം കൊശമറ്റം ഫിനാൻസ് മാനേജർ, ഹോളിസ്റ്റിക്ക് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി, യുസിഫ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കാരയ്ക്കാട് ചെറുകാലേത്ത് ഗ്രേയ്സ് കോട്ടേജിൽ ബേബി ഫിലിപ്പ് (റിട്ട. അധ്യാപിക). മക്കൾ: റോഷ്നി,(ബെംഗളൂരു), റോഷിൻ, റോസിലി (ദുബായ്). മരുമക്കൾ: ഇളമണ്ണൂർ ബിനു ഭവനിൽ ബിനു ബേബി (ബെംഗളൂരു), കടമ്പനാട് പള്ളിവാതിൽക്കൽ അജി ജയിംസ്,(ബിസിനസ്), ചെന്നിത്തല മഠത്തിൽ ശാന്തി ഭവനിൽ ടി .ടി. വിൽസൺ,(ദുബായ്).

കെ.പി.എ മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ കമ്മറ്റിയും, അൽ‌ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ മനാമയും ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സമാപിച്ചു. ഏകദേശം ഇരുനൂറ്റമ്പതിൽ പരം പ്രവാസികൾ പതിനഞ്ചു ദിവസം നീണ്ടു നിന്ന ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലത്തിന്റെ അദ്ധ്യക്ഷതയിൽ ഹോസ്പിറ്റലിൽ വച്ച് കൂടിയ ക്യാമ്പിന്റെ സമാപന സമ്മേളനം സാമൂഹ്യ പ്രവർത്തകൻ കെ.ടി സലീം ഉൽഘാടനം ചെയ്തു. അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധികളായ ഡോ. മുഹമ്മദ് സിദ്ധിഖ്, പ്യാരി ലാൽ, കെ.പി.എ മനാമ ഏരിയ സെക്രെട്ടറി ഷഫീക്ക് സൈഫുദീൻ എന്നിവർ സംസാരിച്ചു. മുഖ്യാതിഥികൾക്കു മനാമ ഏരിയ കമ്മിറ്റിയുടെ സ്നേഹോപഹാരം ചടങ്ങിൽ വച്ച് കെ.പി.എ ഭാരവാഹികൾ കൈമാറി. യോഗത്തിനു കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും, കെ.പി.എ മനാമ ഏരിയ പ്രസിഡന്റ് നവാസ് കുണ്ടറ നന്ദിയും…

ഐ.ഒ.സി കേരളാ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ റോജി എം ജോണ്‍ എംഎല്‍എ മുഖ്യാതിഥി

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി) കേരളാ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യാ മഹാരാജ്യത്തിന്റെ 72മത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 25 തിങ്കളാഴ്ച രാത്രി എട്ടിന് സൂംമീറ്റ് വഴിയായി പ്രസിഡന്റ് ലീലാ മാരേട്ടിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തിൽ അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ മുഖ്യ പ്രഭാഷണം നടത്തും. മഹാനായ ഡോ. ബി.ആര്‍ അംബേദ്കര്‍ രചിച്ച ഭരണഘടന പ്രാവര്‍ത്തികമാക്കിയ ഈ സുപ്രധാന പരിപാടിയില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ആഗോള ചെയര്‍മാന്‍ സാം പിട്രോഡ, വൈസ് ചെയര്‍മാന്‍ ജോർജ് എബ്രഹാം, പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ് എന്നിവര്‍ ജനങ്ങളെ അഭിസംബോധന ചെയ്യും. സമ്മേളനത്തില്‍ ദേശഭക്തി വിളിച്ചോതുന്ന സ്ലൈഡുകള്‍ അവതരിപ്പിക്കും. ഭാരതത്തിന്റെ അഖണ്ഡതയ്ക്കും സ്വാതന്ത്ര്യത്തിനും ഐക്യത്തിനും വേണ്ടി ത്യാഗം സഹിച്ചവരെ സ്മരിക്കുന്ന ഈ വേളയില്‍ എല്ലാവരും ഇതില്‍ സംബന്ധിക്കുവാന്‍ വിനീതമായി അപേക്ഷിക്കുന്നു. കൂടുതൽ…

ഇംപീച്ച്‌മെന്റ് ട്രയലിനെ എതിര്‍ത്ത് കൂടുതല്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ രംഗത്ത്

വാഷിംഗ്ടണ്‍: ഫെബ്രുവരി 8ന് യുഎസ് സെനറ്റില്‍ ആരംഭിക്കാന്‍ തീരുമാനിച്ച ഇംപീച്ച്‌മെന്റ് ട്രയലിനെ എതിര്‍ത്ത് കൂടുതല്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ പര്യമായി രംഗത്തെത്തി. ഇതേ ചിന്താഗതി വച്ചുപുലര്‍ത്തുന്ന ഡമോക്രാറ്റിക് സെനറ്റര്‍മാരും ഉണ്ട്. ജനുവരി 6ന് കാപ്പിറ്റോളില്‍ നടന്ന സംഭവങ്ങളെ തുടര്‍ന്ന് ട്രംപിനെ പരസ്യമായി വിമര്‍ശിച്ച സെനറ്റര്‍ ജോണ്‍ കോന്നന്‍ (ടെക്‌സസ്), ലിന്‍ഡ്‌സി ഗ്രാം (സൗത്ത് കാരളലൈന) തുടങ്ങിയ പല സെനറ്റര്‍മാരും പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്തുപോയ ട്രംപിനെ ഇംപീച്ച് ചെയ്യുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെട്ടു. ട്രംപിന്റെ ട്രയല്‍ നടക്കുകയാണെങ്കില്‍, 2022 ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ മുന്‍ ഡമോക്രാറ്റിക് പ്രസിഡന്റുമാരെ ഇംപീച്ച് ചെയ്യേണ്ടി വരുന്ന സാഹചര്യം ഭൂഷണമല്ലെ എന്നാണ് ടെക്‌സസില്‍ നിന്നുള്ള ജോണ്‍ കോന്നന്‍ അഭിപ്രായപ്പെട്ടത്. ടെഡ് ക്രൂസ് (ടെക്‌സസ്) നേരത്തെ തന്നെ ട്രയലിനെതിരായിരുന്നു. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരില്‍ 17 പേരുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ ട്രംപിന്റെ കുറ്റവിചാരണ…