കെസി‌ആര്‍‌എം നോര്‍ത്ത് അമേരിക്ക മാര്‍ച്ച് 10 മീറ്റിംഗില്‍ പ്രൊഫ. ടി.ജെ ജോസഫ് സംസാരിക്കുന്നു; വിഷയം – ‘എന്റെ മതം’

കെസിആർഎം നോർത്ത് അമേരിക്കയുടെ മാർച്ച് 10 ബുധനാഴ്ച രാത്രി 9:00 മണിക്ക് (EST) നടക്കാൻ പോകുന്ന സൂം മീറ്റിംഗിൽ പ്രഫ. ടി.ജെ ജോസഫ് ‘എന്റെ മതം’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതാണ്. 1957 ജൂലൈ 22-ന് കോട്ടയം ജില്ലയിലെ വാര്യാനിക്കാട് എന്ന സ്ഥലത്താണ് പ്രൊഫ. ടി.ജെ. ജോസഫ് ജനിച്ചത്. പാലാ സെന്റ് തോമസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, ചങ്ങനാശ്ശേരി എൻ.എസ്.എസ്. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1985-ൽ മുരിക്കാശ്ശേരി പാവനാത്മ കോളജിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് മൂവാറ്റുപുഴ നിർമ്മല കോളജ്, തൊടുപു ഴന്യൂമാൻ കോളേജ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010-ൽ ചോദ്യപേപ്പർ വിവാദത്തെത്തുടർന്ന് മതമൗലികവാദികളുടെ ആക്രമണത്തിനിരയായി. തുടർന്ന് കോളേജിൽനിന്നും പിരിച്ചു വിടപ്പെട്ട അദ്ദേഹത്തെ 2014 മാർച്ച് 28-ന് സര്‍വീസിൽ തിരിച്ചെടുത്തു. മൂന്നു ദിവസങ്ങൾക്കു ശേഷം 2014 മാർച്ച് 31-ന് അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ചു.…

അന്താരാഷ്ട്ര വനിതാ ദിനം; അറ്റ്‌ലാന്റ മലയാളികൾ ആഘോഷ തിമിർപ്പിൽ

അറ്റ്‌ലാന്റ: സാമൂഹ്യ സാംസ്കാരിക രാഷ്ട്രിയ രംഗത്തിൽ പ്രാബല്യം തെളിയിച്ച വനിതകളുടെ സാന്നിധ്യത്തിൽ ഈ വർഷത്തെ വനിതാ ദിനം ആഘോഷമായി, കേരളാ വനിതാ വേദി നടത്തുന്നതായിരിക്കും. ഗ്വിന്നറ്റ്‌ കൗണ്ടി ബോർഡ്‌ ഓഫ്‌ കമ്മീഷണേഴ്സ് ‌ ചെയർ വുമൺ നിക്കോൾ ഹെൻട്രിക്സൺ മുഖ്യാതിഥിയായി എത്തുന്ന ഈ ആഘോഷത്തിനു മാറ്റുകൂട്ടുവാൻ കേരളത്തിൽ നിന്നും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ആലപ്പുഴ മുൻ എംപി സി.എസ്‌. സുജാത, ആൾ ഇന്ത്യ മുസ്ലിം ലീഗ്‌ യൂത്ത്‌ വൈസ് പ്രസിഡന്റ്‌ ഫാത്തിമാ തഹലിയാ, മഹിളാ കോൺഗ്രസ്‌ സെക്രട്ടറി നിഷാ മോഹൻ എന്നിവർ പങ്കെടുക്കുന്നതായിരിക്കും. ജോർജ്ജിയ ഇന്ത്യൻ നഴ്സസ് അസ്സോസിയേഷന്റെ (ജിന) ആഭിമുഖ്യത്തിൽ നടത്തുന്ന കോവിഡ്-19 വാക്സിനേഷൻ സെമിനാർ എല്ലാവർക്കും പ്രയോജനമാകും എന്ന് ‘ജിന’ പ്രസിഡന്റ് ഡോ. ദീപ്തി വർഗീസ് അറിയിച്ചു.

കൈരളി ടിവിയിലെ ‘ഓര്‍മസ്പര്‍ശം’ സംഗീത പരിപാടി അമേരിക്കന്‍ എപ്പിസോഡുകള്‍ക്ക് പുറമെ കാനഡയില്‍ നിന്നും ആരംഭിക്കുന്നു

ടൊറന്റോ: മലയാള ഗാനങ്ങളെ നെഞ്ചിലേറ്റിയ അമേരിക്കൻ മലയാളി പ്രേക്ഷകര്‍ക്കു വേണ്ടി കൈരളി ടിവി ഒരുക്കുന്ന ‘ഓര്‍മ്മസ്പര്‍ശം’ എന്ന സംഗീത പരിപാടി അതിന്റെ ജൈത്ര യാത്ര തുടരുകയാണ്. അമേരിക്കൻ മലയാളി പ്രേക്ഷകരില്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞ കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സംഗീതപരിപാടിയായ ‘ഓര്‍മ്മസ്പര്‍ശം’ അമേരിക്കന്‍ എപ്പിസോഡുകള്‍ക്ക് പുറമെ കാനഡയില്‍ നിന്നും ആരംഭിക്കുന്നു. അമേരിക്കന്‍ മലയാളി ഗായകര്‍ക്ക് കൂടുതല്‍ അവസരം നല്‍കിക്കൊണ്ട് സംപ്രേഷണം ചെയ്യുന്ന പരിപാടി അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ ഗായകരുടെ ശബ്ദ സാനിധ്യം കൊണ്ട് സംഗീതാസ്വാദരുടെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ഉള്ള ഓര്‍മസ്പര്‍ശം സംഗീത പരിപാടി അമേരിക്കന്‍ എപ്പിസോഡുകള്‍ക്ക് പുറമെ ഇപ്പോള്‍ കാനഡയില്‍ നിന്നും ചിത്രീകരണം ആരംഭിക്കുകയാണ്. ഈ പരിപാടിയിൽ അവതരിക്കപ്പെടുന്ന ഓരോ മലയാള ഗാനവും ഗാനവും നിറം കലർന്ന ഓരോ ഓർമകളാണ്. പ്രണയത്തിന്റെയും വിരഹത്തിന്റെയും ദുഖത്തിന്റെയും ഓർമ്മകൾ. കഴിഞ്ഞ…

ജേര്‍ണലിസം വിദ്യാര്‍ത്ഥികളുടെ റിപ്പോര്‍ട്ടിംഗ് നിരപരാധിയെ ജയില്‍ മോചിതനാക്കി

ന്യൂയോര്‍ക്ക്: ചെയ്യാത്ത കുറ്റത്തിന് 15 വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്ന കെന്നത്ത് നിക്സണ്‍ എന്ന യുവാവിന് അവസാനം മോചനം. ഫെബ്രുവരി 18 ന് മിഷിഗൺ സ്റ്റേറ്റ് ജയിലിൽ നിന്നും മോചിതനായ നിക്സണ്‍ പുറത്ത് കാത്തുനിന്നിരുന്ന അമ്മയെ ആലിംഗനം ചെയ്തു. 19-ാം വയസ്സിലാണ് താൻ ചെയ്യാത്ത ഇരട്ട കൊലപാതകക്കുറ്റത്തിന് പരോളില്ലാത്ത ജീവപര്യന്തം തടവിന് നിക്സണ്‍ ശിക്ഷിക്കപ്പെട്ടത്. 2005 ൽ ഒരു വീടിന് തീപിടിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നിക്സണ്‍ അറസ്റ്റിലായത്. തീപിടിത്തത്തില്‍ 10 വയസുള്ള ആൺകുട്ടിയും ഒരു വയസ്സുള്ള പെൺകുട്ടിയും മരിച്ചിരുന്നു. വെസ്റ്റേൺ മിഷിഗൺ യൂണിവേഴ്സിറ്റിയിലെ കൂലി ഇന്നസെൻസ് പ്രോജക്റ്റ് (Cooley Innocence Project), വെയ്ൻ കൗണ്ടി കൺവിക്‌ഷന്‍ ഇന്റഗ്രിറ്റി യൂണിറ്റ് (Wayne County Conviction Integrity Unit) നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ മെഡിൽ സ്‌കൂൾ ഓഫ് ജേര്‍ണലിസം (Medill School of Journalism) എന്നിവിടങ്ങളില്‍ ഇന്‍‌വെസ്റ്റിഗേറ്റീവ് റിപ്പോർട്ടിംഗ്…

ക്ഷുഭിത യുവത്വത്തിന്റെ കഥയുമായി യുവം നിറഞ്ഞോടുന്നു

ഹ്യൂസ്റ്റൺ: രാഷ്ട്രീയക്കാരും അവരു നയിക്കുന്ന ഗവൺമെന്റുകളും സൃഷ്ടിക്കുന്ന അസമത്വത്തിന്റെയും അരക്ഷിതാവസ്ഥയുടെയും നിറവിൽ ശ്വാസം മുട്ടുന്ന യുവാക്കളുടെ പ്രതികരണത്തിന്റെ കഥ പറയുന്ന യുവം എന്ന മനോഹര ചിത്രം അമേരിക്കയിൽ വിജയകരമായി പ്രദർശനം തുടങ്ങി. അമേരിക്കയിൽ നാടക-സീരിയൽ രംഗത്തു പ്രശസ്തനായ ജോണി മക്കോറ നിർമമാണം നിർവഹിച്ച യുവം സംവിധാനം ചെയ്തത് പിങ്കു പീറ്റർ എന്ന നവാഗത സംവിധായകനാണ്. കഥയും തിരക്കഥയും അദ്ദേഹം തന്നെ. വിദ്യാഭ്യാസമോ ജോലിചെയ്യാനുള്ള മനസോ ഉള്ളതുകൊണ്ട് കേരളത്തിൽ ഒരുത്തനും ജീവിക്കാൻ കഴിയില്ല എന്ന സത്യം ഒരുമടിയുമില്ലാതെ മൂന്ന് യുവ വക്കീലന്മാരിൽ കൂടി പിങ്കു പറഞ്ഞു വെക്കുന്നു. വസുധയുടെ വസ്ത്രമുരിയുന്ന രാഷ്ര്ടീയക്കാർക്കെതിരെ തിരിയുന്ന അവർ അന്തിമ വിജയം തങ്ങളുടേതാണെന്ന് തെളിയിക്കുന്നു. അശക്തരായ അസംതൃപ്തരായ ജനത്തിന് അവസാന ആശ്രയം കോടതി ആണെന്ന് വിശ്വസിക്കുന്ന ഒരു ന്യായാധിപൻ കൂടി അവരോടൊപ്പം ചേരുമ്പോൾ ജനങ്ങളും സ്വാതന്ത്ര്യം ആസ്വദിക്കുന്നു. ഇത് പറയാൻ സംവിധായകൻ കയ്യിലെടുത്ത്…

ദുബായില്‍ ട്രാഫിക് അപകട മരണങ്ങളിൽ 62% കുറവ്

ദുബായ്: 2020 നാലാം പാദത്തിൽ ദുബായ് റോഡുകളിൽ റോഡപകട മരണങ്ങളില്‍ 62 ശതമാനം കുറവുണ്ടായതായി റിപ്പോര്‍ട്ട്. ഈ കാലയളവിൽ ഒരു ലക്ഷം ജനസംഖ്യയിൽ 1.8 ശതമാനം മരണമാണ് റോഡ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് രേഖപ്പെടുത്തിയത്. 2.7 ശതമാനമായിരുന്നു പോലീസ് നിശ്ചയിച്ച പ്രാരംഭ ലക്ഷ്യം. ട്രാഫിക് പോലീസിന്റെ വിവിധ ബോധവൽക്കരണ സംരംഭങ്ങളിൽ നിന്ന് 147,561 റോഡ് ഉപയോക്താക്കൾക്ക് പ്രയോജനം ലഭിച്ചുവെന്ന് ഓപ്പറേഷൻ അഫയേഴ്‌സ് ദുബായ് പോലീസിന്റെ കമാൻഡർ ഇൻ ചീഫ് അസിസ്റ്റന്റ് മുഹമ്മദ് സെയ്ഫ് അൽ സഫീൻ പറഞ്ഞു. കാൽനടയാത്രക്കാരുടെ സുരക്ഷ, വാഹനമോടിക്കുമ്പോൾ സുരക്ഷിതമായ ദൂരം നിലനിർത്തുക, അപകടരഹിതമായ റമദാൻ, അപകടങ്ങളില്ലാത്ത വേനൽക്കാലം, വേഗത്തിലുള്ള വിരുദ്ധ കാമ്പെയ്ൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കാലഹരണപ്പെട്ട യുഎഇ ടൂറിസ്റ്റ് വിസ: യാത്രക്കാർക്ക് മാർച്ച് 31 വരെ താമസിക്കാം

ദുബൈ: കാലഹരണപ്പെട്ട ടൂറിസ്റ്റ് വിസ കൈവശമുള്ളവർക്ക് മാർച്ച് 31 വരെ രാജ്യത്ത് തുടരാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിന്റെ (ജിഡിആർഎഫ്എ) അറിയിപ്പ് പ്രകാരം 2020 ഡിസംബര്‍ 28-ന് കാലഹരണപ്പെട്ട, ടൂറിസ്റ്റ് വിസ ഉള്ളവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. തങ്ങളുടെ ക്ലയന്റുകൾക്ക് വേണ്ടി അപേക്ഷിച്ച ദുബായ് വിസകളുടെ സാധുത സ്വപ്രേരിതമായി മാർച്ച് 31 വരെ നീട്ടിയിട്ടുണ്ടെന്ന് ട്രാവൽ ഏജന്റുമാർ സ്ഥിരീകരിച്ചു. നിരവധി ടൂറിസ്റ്റുകൾ അവരുടെ ഇ-വിസ നില ഓൺലൈനിൽ പരിശോധിച്ച ശേഷം ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഡിസംബർ 27 ന് എല്ലാ വിനോദ സഞ്ചാരികൾക്കും ഒരു മാസത്തെ സൗജന്യ വിസ വിപുലീകരണം പ്രഖ്യാപിച്ചിരുന്നു . നിരവധി രാജ്യങ്ങൾ, പ്രത്യേകിച്ചും യൂറോപ്പിൽ, പുതിയതും കൂടുതൽ പകർച്ചവ്യാധിയുമായ…

സൗദി അറേബ്യയിലെ തായിഫിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാരും ഡ്രൈവറും മരിച്ചു; അഞ്ചു പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍

റിയാദ്: സൗദി അറേബ്യയിലെ തായിഫിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്ന മിനി ബസ് ഇന്ന് പുലര്‍ച്ചെ തായിഫിന് സമീപം അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഈ മാസം മൂന്നിന് നാട്ടില്‍ നിന്നെത്തി റിയാദില്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദയിലെ ജോലി സ്ഥലത്തേക്ക് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണമെന്നാണ് പ്രാഥമിക വിവരം. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (23), കൊല്ലം ആയൂര്‍ സ്വദേശി സുബി (33) എന്നിവരാണ് മരിച്ച മലയാളി നഴ്‌സുമാര്‍. കൊല്‍ക്കത്ത സ്വദേശിയായ ഡ്രൈവറും മരിച്ചതായാണ് വിവരം. പരുക്കേറ്റ മറ്റുള്ളവര്‍ ചികിത്സയിലാണ്. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് മലയാളികളായ ആന്‍സി, പ്രിയങ്ക എന്നിവര്‍ തായിഫിലെ കിങ് ഫൈസല്‍ ആശുപത്രിയിലും, തമിഴ്‌നാട് സ്വദേശികളായ കുമുദ അറുമുഖന്‍, രജിത, റൂമിയ കുമാര്‍ എന്നിവര്‍ തായിഫ് പ്രിന്‍സ്…

ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രത്യേകതയും പ്രാധാന്യവും

എല്ലാ വർഷവും ഫെബ്രുവരി 28 നാണ് ദേശീയ ശാസ്ത്ര ദിനം ഇന്ത്യയിൽ ആഘോഷിക്കുന്നത്. പൊതു പ്രസംഗങ്ങൾ, റേഡിയോ, ടിവി, സയൻസ് മൂവികൾ, തീമുകളും ആശയങ്ങളും അടിസ്ഥാനമാക്കിയുള്ള സയൻസ് എക്സിബിഷനുകൾ, സംവാദങ്ങൾ, ക്വിസ് മത്സരങ്ങൾ, പ്രഭാഷണങ്ങൾ, സയൻസ് മോഡൽ എക്സിബിഷനുകൾ എന്നിവയും മറ്റ് നിരവധി പ്രവർത്തനങ്ങളും ആഘോഷത്തിൽ ഉൾപ്പെടുന്നു. 1986 ൽ നാഷണൽ കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി കമ്മ്യൂണിക്കേഷൻ (എൻ‌സി‌എസ്‌ടി‌സി) ഫെബ്രുവരി 28 ന് ദേശീയ ശാസ്ത്ര ദിനമായി നിശ്ചയിക്കാൻ ഇന്ത്യാ സർക്കാരിനോട് ആവശ്യപ്പെട്ടു. സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ, മറ്റ് അക്കാദമിക്, ശാസ്ത്രീയ, സാങ്കേതിക, മെഡിക്കൽ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ഇവന്റ് ഇപ്പോൾ ഇന്ത്യയിലുടനീളം ആഘോഷിക്കുന്നത്. ആദ്യത്തെ എൻ‌എസ്‌ഡി (ദേശീയ ശാസ്ത്ര ദിനം) (ഫെബ്രുവരി 28, 1987), എൻ‌സി‌എസ്‌ടി‌സി സയൻസ്, കമ്മ്യൂണിക്കേഷൻ മേഖലയിലെ മികച്ച പരിശ്രമങ്ങളെ അംഗീകരിച്ചതിന് നാഷണൽ സയൻസ് പോപ്പുലറൈസേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. സി.വി.…

Hindu shlokas to open Oklahoma’s Claremore City Council 1st time since 1903 incorporation

Reportedly for the first time since its incorporation in 1903, Claremore City Council (Oklahoma) will start its meeting on March 15 with Hindu prayers, containing hymns from world’s oldest extant scripture. Distinguished Hindu statesman Rajan Zed will deliver the invocation from ancient Sanskrit scriptures remotely before Claremore City Council. After Sanskrit delivery, he then will read the English interpretation of the prayers. Sanskrit is considered a sacred language in Hinduism and root language of Indo-European languages. Zed, who is President of Universal Society of Hinduism, has already read invocations in…