അഭിലാഷാ രതി നോര്‍ത്ത് അമേരിക്ക മഹേശ്വര മഹാസഭാ പ്രസിഡന്റ്

ബോസ്റ്റണ്‍ : നോര്‍ത്ത് അമേരിക്ക മഹേശ്വര മഹാസഭയുടെ പുതിയ പ്രസിഡന്റായി അഭിലാഷാ രതിയെ തിരഞ്ഞെടുത്തു. 1983 ല്‍ രൂപീകരിച്ച സഭയുടെ ചരിത്രത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ വനിതാ പ്രസിഡന്റാണ് അഭിലാഷ. ഇതര സമൂഹങ്ങളുടെ വളര്‍ച്ചക്കൊപ്പം നോര്‍ത്ത് അമേരിക്കയിലെ മഹേശ്വരി മഹാസഭയുടെ വളര്‍ച്ചയ്ക്കും സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനും പുതിയ തലമുറക്ക് കൈമാറുന്നതിനും ലക്ഷ്യം വച്ചു കൊണ്ട് 1983 ല്‍ സ്ഥാപിച്ചതാണ് മഹാസഭ . 4000 ത്തിലധികം അംഗങ്ങളാണ് സഭയിലുള്ളത്. അമേരിക്കയില്‍ പത്ത് ചാപ്റ്ററുകളാണ് സഭയ്ക്കുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രിയല്‍ ഫാമിലി എന്നറിയപ്പെടുന്ന ബിര്‍ലാസ് ഈ കമ്യൂണിറ്റിയില്‍ ഉള്‍പ്പെടുന്നു. മധ്യപ്രദേശില്‍ ജനിച്ച അഭിലാഷ വളര്‍ന്നത് തെലുങ്കാനയിലെ ഹൈദ്രബാദിലാണ്. കോമേഴ്‌സില്‍ ബിരുദധാരിയായ അഭിലാഷ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ ഭരതിനെ വിവാഹം കഴിച്ചു. 1991ലാണ് അമേരിക്കയിലെത്തുന്നത്. ഇപ്പോള്‍ സി.വി.എസ് ഹെല്‍ത്തില്‍ സോഫ്റ്റ് വെയര്‍ ക്വാളിറ്റി എന്‍ജിനിയറിംഗ് മാനേജരായി പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ നാലു വര്‍ഷം…

ക്ലീന്‍ ഇമേജുള്ളവര്‍ കളമശ്ശേരിയില്‍ മത്സരിച്ചാല്‍ മതി; മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ലീഗും യുഡി‌എഫും

കൊച്ചി: കളമശ്ശേരിയില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന വി കെ ഇബ്രാഹിം‌കുഞ്ഞിനെതിരെ ലീഗും യുഡി‌എഫും രംഗത്തെത്തി. പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ അഴിമതിയാരോപണം നേരിടുന്ന ഇബ്രാഹിംകുഞ്ഞിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെ മാറ്റി നിർത്താനുള്ള നീക്കം. കളമശ്ശേരിയിൽ വിജയിക്കാൻ വിവാദങ്ങളില്ലാത്ത സ്ഥാനാർത്ഥിയാണ് വേണ്ടതെന്നും ക്ലീൻ ഇമേജുള്ളവർ പാർട്ടിയിൽ ധാരാളമുണ്ടെന്ന് ജില്ലാ പ്രസിഡൻറ് എംഎ മജീദ് പരസ്യമായി പ്രതികരിച്ചു. പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ അറസ്റ്റിലായി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് പാർട്ടിയിൽ സജീവമാകാന്‍ ഇബ്രാഹിം കുഞ്ഞ് തയ്യാറെടുക്കുന്നത്. ഇതിനായി പാണക്കാടെത്തി നേതാക്കളെ കണ്ടു. കളമശ്ശേരിയിൽ വീണ്ടും മത്സരിക്കാനുള്ള നീക്കം ഇബ്രാഹിം കുഞ്ഞ് സജീവമാക്കുമ്പോഴാണ് എതിർപ്പുമായി ജില്ലാ നേതൃത്വം രംഗത്ത് വരുന്നത്. യുഡിഎഫിലെ മറ്റ് കക്ഷികളും ഇബ്രാഹിം കുഞ്ഞിനെ മത്സരിപ്പിക്കുന്നതിലുള്ള ആശങ്ക അറിയിച്ചിട്ടുണ്ട്. തനിക്ക് മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മകനും മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായി ഗഫൂറിന് സീറ്റ് നൽകണമെന്നാണ്…

ചിക്കാഗോ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 13 ശനിയാഴ്ച

ചിക്കാഗോ : അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഷിക്കാഗോയിൽ മാര്‍ച്ച് 13 ന് ആചരിക്കുന്നു. കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ വെർച്യുൽ പ്ലേറ്റഫോം വഴി നടത്തപെടുന്ന കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ വേള്‍ഡ് ഡെ പ്രെയറിന് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ചർച്ചാണ് സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന എക്യൂമെനിക്കല്‍ ഫോലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നാണ് ലോകപ്രാര്‍ത്ഥനാ ദിനം. ഈവര്‍ഷത്തെ ചിന്താവിഷയമായ തിരഞ്ഞെടുത്തിരിക്കുന്നത് “ബിൽഡ് ഓൺ എ സ്ട്രോങ്ങ് ഫൌണ്ടേഷൻ”മത്തായി 7. 24 -27 വി.വേദപുസ്തകത്തിലെ വചനങ്ങളെ അടിസ്ഥാനമാക്കിയാണ്. ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരസ്പരം മനസ്സിലാക്കി അവയെ ദൈവ സന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നതിനായി പ്രത്യേകം വേര്‍തിരിപ്പിച്ചിരുന്നു ദിനമാണ് വേള്‍ഡ് ഡെ പ്രെയര്‍. എല്ലാ വര്‍ഷവും, മാര്‍ച്ച് മാസത്തെ ആദ്യ വെള്ളിയാഴ്ചയാണ് ഈ ദിനമായി…

Biden says US air strike in Syria a warning to Iran

WASHINGTON  – President Joe Biden said Friday that a US air strike against an Iranian-backed militia in eastern Syria, the first since he took office, should be seen by Iran as a warning. Asked what the message was from the air strike, Biden said: “You can t act with impunity.” “Be careful,” he added, speaking in Houston during a tour of relief efforts after a huge winter storm in Texas. Syria and Iran on Friday condemned the attack with Damascus calling it a “bad sign” from the new Biden administration and…

Myanmar forces disperse rallies with 3 reported dead in anti-coup crackdown

YANGON  – Myanmar security forces violently dispersed anti-coup rallies around the country on Sunday, with reports of at least three protesters killed in the crackdown. The junta has ratcheted up its use of force over the weekend against the massive street movement demanding it yield power and release ousted civilian leader Aung San Suu Kyi. Police and soldiers had already fired rubber bullets, tear gas and water cannon on demonstrations in recent weeks in an effort to bring the civil disobedience campaign to heel, with live rounds used in some…

കോവിഡ്-19നു ശേഷം ലോകത്തെ കാത്തിരിക്കുന്നത് കൊറോണാനന്തര ബുദ്ധിമുട്ടുകളെന്ന് റിപ്പോര്‍ട്ട്

കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് ലോകത്തിന്റെ ഗതി തന്നെ മാറിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ നിന്ന് കോവിഡാനന്തര ഫലങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന പഠനത്തില്‍ ഒരു ‘പാൻഡമിക് ജനറേഷ’നെയായിരിക്കും കാണാന്‍ കഴിയുക എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ലഭിച്ചിരിക്കുന്നത്. അതായത് ഇന്ത്യയിലെ 375 ദശലക്ഷം കുട്ടികളില്‍ കൊറോണാനന്തര ബുദ്ധിമുട്ടുകളുണ്ടാകാമെന്നാണ് റിപ്പോർട്ട്. സെന്റർ ഫോർ സയൻസ് ആൻഡ് എൺവയോൺമെന്റിന്റെ (സി.എസ്.ഇ.) വാർഷിക പഠനത്തിലാണിക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. സി.എസ്.ഇ.യുടെ ‘ഡൗൺ ടു എർത്ത്’ മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കോവിഡ്-19 മൂലം വീടുകളില്‍ തന്നെ കഴിയേണ്ടി വന്നിരിക്കുന്ന കുട്ടികളിൽ ഭാരക്കുറവ്, ആരോഗ്യമില്ലായ്മ, പോഷകാഹാരക്കുറവ്, വിദ്യാഭ്യാസക്കുറവ് എന്നിവയുണ്ടാകാൻ സാധ്യതയുള്ളതായി പഠനത്തിൽ പറയുന്നു. 14 വയസ്സിനു താഴെയുള്ള കുട്ടികളിലാണ് കൊറോണാനന്തര പ്രശ്‌നങ്ങൾ കൂടുതൽ കാണാന്‍ സാധ്യത. ആഗോളതലത്തിൽ കൊറോണമൂലം 500 ദശലക്ഷത്തിലധികം കുട്ടികൾക്ക് സ്കൂൾ പഠനം ഉപേക്ഷിക്കേണ്ടിവന്നു. ഇതിൽ പകുതിയിലധികവും ഇന്ത്യയിലാണ്. കൊറോണമൂലം 115 ദശലക്ഷത്തിലധികം പേർ ദാരിദ്ര്യത്തിലേക്ക് എത്തിപ്പെട്ടേക്കാമെന്നും പഠനം സൂചിപ്പിക്കുന്നു. പരിസ്ഥിതിയും…

സിനിമാ ഗാനങ്ങളുടെ ട്യൂണ്‍ മാറ്റി വികലമാക്കി പാടുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി കൈതപ്രം ദാമോദരന്‍ നമ്പൂതിരി

പഴയ കാല സിനിമാ ഗാനങ്ങള്‍ ട്രൂണ്‍ മാറ്റി വികലമാക്കി പാടുന്ന ഗായകര്‍ക്കെതിരെ വിമര്‍ശനവുമായി പ്രശസ്ത സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. കേട്ടു മറന്ന, എന്നാല്‍ എന്നെന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഗാനങ്ങളാണ് ‘ന്യൂജെന്‍’ എന്നു വിശേഷിപ്പിക്കുന്ന പുതിയ തലമുറ ട്രൂണ്‍ മാറ്റി പാടുന്നത് ഒറിജിനല്‍ ഗാനത്തെ സ്നേഹിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. അതുപോലെയാണ് ഗാനങ്ങളുടെ മാറ്റം. എന്നാൽ ഈ പുതിയ രീതിയെയും ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. എന്നാല്‍, സിനിമാ ഗാനങ്ങൾ ട്യൂൺ മാറ്റിപ്പാടുന്നതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. സിനിമാ ഗാനങ്ങൾ അത്തരത്തിൽ മാറ്റിപ്പാടി പ്രദർശിപ്പിക്കുന്നത് വിഡ്ഢിത്തമാണെന്നാണ് കൈതപ്രത്തിന്റെ അഭിപ്രായം. സംഗതികളിട്ട് പാടിയാൽ ആരേക്കാളും മികച്ച രീതിയിൽ ദാസേട്ടനും ചിത്രയുമൊക്കെ പാടുമെന്നും സമയ പരിമിതി ഇല്ലാത്തതിനാൽ ഹരീഷ് ശിവരാമകൃഷ്ണനെപ്പോലുള്ളവർക്ക് ഈ ചതുരമൊക്കെ വിട്ട് പാടി എന്തു സാഹസവും കാണിക്കാമെന്നും കൈതപ്രം പറഞ്ഞു. ദേവാങ്കണങ്ങളും ദേവിയുമെല്ലാം പലരും…

ചെറിയാന്‍ വര്‍ഗീസ് (78) നിര്യാതനായി

ന്യൂയോര്‍ക്ക്: റാന്നി കല്ലുമണ്ണില്‍ വാലിപ്ലാക്കൽ പരേതരായ സി.വി. ചെറിയാന്‍ – മറിയാമ്മ ദമ്പതികളുടെ മകന്‍ ചെറിയാന്‍ വര്‍ഗീസ് (78) നിര്യാതനായി. സിവിൽ എഞ്ചിനീയറിംഗിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം ന്യൂഡൽഹിയിലും ബോംബെയിലും ജോലി ചെയ്തു. 1975 ൽ തിരുവല്ല തോട്ടുങ്കൽ വീട്ടിൽ ഓമന എബ്രഹാമിനെ വിവാഹം കഴിച്ചു. ഇരുവരും 1976 ൽ അമേരിക്കയിലേക്ക് കുടിയേറി. 20 വർഷത്തിലേറെ നീണ്ട സേവനത്തിന് ശേഷം ന്യൂയോർക്കിലെ കോളർ-ഗോൾഡ് വാട്ടർ ഹോസ്പിറ്റലിൽ നിന്ന് വിരമിച്ചു. ഭാര്യ: ഓമന. മക്കള്‍: ജസ്റ്റിൻ, ജെയ്‌ൻ. മരുമക്കള്‍: സെബി, ജെയ്‌സൺ. കൊച്ചുമക്കള്‍: ടോമി, സറീന, ഇശയ്യ, നവീൻ, ക്രിസ്ത്യൻ. വത്സമ്മ ജേക്കബ് (ന്യൂയോർക്ക്), ഡാലമ്മ ഫിലിപ്പ് (റാന്നി) എന്നിവര്‍ സഹോദരങ്ങളാണ്. പൊതുദര്‍ശനം: മാർച്ച് 2 ചൊവ്വാഴ്ച വൈകുന്നേരം 5 മുതൽ രാത്രി 8 വരെ (പാർക്ക് ഫ്യൂണറൽ ഹോം, 2175 ജെറിക്കോ ടേൺപൈക്ക്, ന്യൂ ഹൈഡ് പാർക്ക്,…

ജോയനെപ്പറ്റി ഓര്‍ക്കുമ്പോള്‍ (സ്മരണ)

ഇന്ന് 2021 ഫെബ്രുവരി 27, “ശ്രീ ജോയന്‍ കുമരകം അന്തരിച്ചു” എന്ന വാര്‍ത്ത എന്നെ സങ്കടപ്പെടുത്തി, ഒപ്പം അത്ഭുതപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരി നാലിന് അദ്ദേഹത്തിന്റെ 84-ാം ജന്മദിനത്തില്‍ ദീര്‍ഘമായി ഒരു സൗഹൃദ സംഭാഷണം നടത്തിയതാണ്. വളരെ വാചാലമായി പഴയകാര്യങ്ങളെപ്പറ്റിയും, സാഹിത്യത്തെപ്പറ്റിയും എഴുത്തിനെപ്പറ്റിയും ഒക്കെ സംസാരിച്ചിരുന്നു. ഒരു ശിശുവിന്റെ മുഖഭാവവും, നിഷ്ക്കളങ്കതയുമൊക്കെ പ്രതിഫലിക്കുന്ന ഒരു “ചെറിയ വലിയ മനുഷ്യന്‍” എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാനാണ് എനിക്കു തോന്നാറ്. കാലം ഒരു പ്രവാഹം പോലെ ആര്‍ക്കും ഒന്നിനും കാത്തു നില്‍ക്കതെ ഒഴുകിപ്പോകുമ്പോള്‍ നിര്‍വികാരതയോടെ ആ നല്ല സുഹൃത്ത് എന്നോട് എപ്പോഴും പറയായാറുള്ളതുപോലെ “എനിക്കുവേണ്ടി കൂടി പ്രാര്‍ത്ഥിക്കണേ” എന്ന് എന്നോട് പറയാറുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു! അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ശാന്തിയും സമാധാനവും നേരുന്നു. ചിലപ്പോഴൊക്കെ അദ്ദേഹം എന്നെ “മത” എന്ന് വിളിച്ചിരുന്നു, എന്നോടുള്ള താല്പര്യംകൊണ്ട്. ഒരു ജിപ്‌സിയെപ്പോലെ നടന്നുനീങ്ങിയ ജോയന്റെ ജീവിതത്തിലെ…

എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന ഫാസിസ്റ്റുകൾക്കെതിരെ തെരുവിൽ സമര വസന്തം തീർക്കണം: ഡോ. അൻസാർ അബൂബക്കർ

ആലത്തൂർ: രാജ്യത്തുടനീളം പൗരത്വ പ്രക്ഷോഭങ്ങളെയും ഫാസിസ്റ്റ് വിരുദ്ധ പോരാളികളെയും ഭീകര നിയമങ്ങൾ ചുമത്തി ജയിലിലടച്ചു കൊണ്ടിരിക്കുന്നതിനെതിരെ തെരുവിൽ സമരവസന്തം തീർക്കാൻ വിദ്യാർത്ഥി യുവജനങ്ങൾ തയ്യാറാവണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ് ഡോ. അൻസാർ അബൂബക്കർ. ആലത്തൂർ മോഡൽ സെൻട്രൽ സ്കൂളിൽ പ്രത്യേകം സജ്ജീകരിച്ച ബി.സി റിവിൻജാസ് ഹാളിൽ വെച്ചു നടക്കുന്ന ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ കൗൺസിൽ സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനദ്രോഹ ഓർഡിനൻസുകളിലൂടെയും നിയമങ്ങളിലൂടെയും ഫാസിസം ഒരു ഭരണകൂടമായ നമ്മുടെ രാജ്യത്ത്, ഭരണഘടന സ്ഥാപനങ്ങളിൽ നിന്നടക്കം ലഭിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങൾ ഒട്ടും ആശ്വാസകരമല്ല. മാധ്യമങ്ങളെ വിലക്കെടുത്ത് തങ്ങളുടെ എതിരാളികളെ പൈശാചികവത്കരിക്കുകയും തുടർന്ന് വേട്ടയാടി ജയിലിലടക്കുകയുമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. തെരുവിലെ പോരാട്ടങ്ങളിലൂടെ രൂപപ്പെട്ട ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി പുതിയ കാലത്ത് തെരുവിൽ കാവലിരിക്കുകയും സമരാഗ്നി രൂപപ്പെടുത്തുകയും ചെയ്യാൻ നാം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി…