സാഹിത്യവേദി യോഗം ഫെബ്രുവരി അഞ്ചിന്

ചിക്കാഗോ: 2021ലെ ആദ്യ സാഹിത്യ വേദി യോഗം ഫെബ്രുവരി മാസം അഞ്ചാം തീയതി, വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോണ്‍ഫറന്‍സ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178 Meeting ID: 814 7525 9178) ഡിസംബര്‍ മാസ സാഹിത്യ വേദിയില്‍ “വിശ്വസാഹിത്യത്തിന്റെ ഉദയവും പരിണാമവും” എന്ന വിഷയത്തെ അധികരിച്ചു കാനഡയില്‍ നിന്നുള്ള ജോ ജോസഫ് പ്രബന്ധം അവതരിപ്പിച്ചു. ആധികാരികമായ നിരവധി ചരിത്ര വസ്തുതകള്‍ പ്രദര്‍ശിപ്പിച്ചു അദ്ദേഹം നടത്തിയ പ്രസംഗം പങ്കെടുത്തവര്‍ക്ക് പുതിയ വിജ്ഞാനം പ്രദാനം ചെയ്യുന്നതായിരുന്നു. ഇത്തവണത്തെ സാഹിത്യവേദിയില്‍ “കാളിദാസ കൃതികള്‍” എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. കരുണാകരന്‍ സംസാരിക്കുന്നതാണ്. കാളിദാസനെപ്പറ്റിയുള്ള ഐതിഹ്യങ്ങളും കാളിദാസകൃതികളുടെ മലയാള സാഹിത്യത്തിലെ സ്വാധീനവും കാളിദാസ കാവ്യങ്ങളുടെ അവലോകനവുമായിരിക്കും ഉള്ളടക്കം. കഴിഞ്ഞ നാല്‍പതു വര്‍ഷമായി ഡോ. കരുണാകരന്‍ മിഷിഗണിലെ സാഗിനാ സിറ്റിയില്‍ ജനറല്‍ സര്‍ജനായി സേവനമനുഷ്ഠിക്കുന്നു.…

ഫൊക്കാന കേസ് മെരിലാന്റിലേക്ക് മാറ്റിയത് അനുചിതം; കേസ് ന്യൂയോര്‍ക്ക് കോടതിയിലേക്ക് തിരിച്ചയച്ച് ഫെഡറല്‍ കോടതിയുടെ ഉത്തരവ്

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന)യുടെ 2020-ലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി കോടതിയില്‍ ലീല മാരേട്ട്, അലക്സ് തോമസ്, ജോസഫ് കുരിയപ്പുറം എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജി മെരിലാന്റിലെ യു എസ് ഡിസ്‌ട്രിക്റ്റ് കോടതിയിലേക്ക് മാറ്റിയ നടപടി അനുചിതമാണെന്ന് കോടതി. ഈ കേസില്‍ എതിര്‍കക്ഷികള്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് മെരിലാന്റിലുള്ള യു എസ് ഡിസ്‌ട്രിക്റ്റ് കോടതിയുടെ ഗ്രീന്‍ബെല്‍റ്റ് ഡിവിഷനിലേക്ക് കേസ് മാറ്റിയത്. എന്നാല്‍, ആ നടപടി അനുചിതമാണെന്നും കേസ് ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി കോടതിയിലേക്ക് തന്നെ തിരിച്ചയക്കാനുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 2020 ആഗസ്റ്റ് മാസത്തില്‍ ക്വീന്‍സ് കൗണ്ടി കോടതിയില്‍ വാദി ഭാഗം സമര്‍പ്പിച്ച ഹര്‍ജി (കേസ് നമ്പർ 71 2736/20) പരിഗണിക്കവേയാണ് എതിര്‍ഭാഗത്തിന്റെ അപേക്ഷ കോടതി പരിഗണനയ്ക്കെടുത്തത്. ഫൊക്കാന എന്ന സംഘടന മെരിലാന്റ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നും, അവിടെ നികുതി…

U.S. District Court Calls FOKANA, Inc.’s Move “Inappropriate”; Federal court sends case back to Queens, New York

Queens, New York— February 2, 2021 — Today, the U.S. District Court for the District of Maryland, rejected Defendants MAMMAN C. JACOB, PHILIPOSE PHILIP, BEN PAUL, and KURIAN PRAKKANAM’s ploy to move an election case to Maryland and stated that moving the case to Maryland from Queens, New York was “inappropriate.” Plaintiffs ALEX THOMAS and JOSEPH KURIAPPURAM brought the case in Queens, New York in August 2020 for Defendants’ violation of the Constitution and By-Laws of the FEDERATION OF KERALA ASSOCIATIONS IN NORTH AMERICA, INC. (“FOKANA”). FOKANA is New York-based…

ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ ഓഫ് കുവൈറ്റ് ഉന്നത വിദ്യാഭ്യാസ മേള വെര്‍ച്വലായി ഫെബ്രുവരി 5, 6 തിയ്യതികളില്‍ നടത്തും

കുവൈറ്റ്: ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഫ് കുവൈറ്റ് സംഘടിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ മേള ഫെബ്രുവരി 5, 6 തീയതികളിൽ (വെള്ളി, ശനി) നടത്തും. പ്രശസ്‌ത വാഗ്‌മിയും എഴുത്തുകാരനും നയതന്ത്രജ്ഞനും പാർലമെൻറ്റേറിയനുമായ ഡോ. ശശി തരൂർ എം.പി ഉത്‌ഘാടനം ചെയ്യും. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി സർവകലാശാലകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉപദേശകരും മേളയിൽ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി വെർച്വൽ ആയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. കുവൈത്തിലെ 21 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് 9, 10, 11, 12 ക്ലാസുകളിൽ പഠിക്കുന്ന 20,000ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കത്തക്ക രീതിയിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. കുവൈത്തിന് പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും ലോകത്തെവിടെ നിന്നും വിദ്യാർത്ഥികൾക്കും മേളയിലേക്ക് പ്രവേശനം ഉണ്ടായിരിക്കും. ഇന്ത്യ, ബ്രിട്ടൺ, അമേരിക്ക, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 45 ഓളം സ്ഥാപനങ്ങളാണ് മേളയിൽ വിദ്യാർത്ഥികളുടെ തുടർവിദ്യാഭ്യാസത്തിൻറെയും തൊഴിൽ…

ജോലി തേടി കുവൈറ്റിലേക്ക് പോയ യുവാവ് മയക്കുമരുന്ന് മാഫിയയുടെ ചതിയില്‍ കുടുങ്ങി; അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി: ജോലി തേടി കുവൈത്തിലേക്ക് പോയ യുവാവ് മയക്കുമരുന്ന് മാഫിയയുടെ ചതിയില്‍ കുടുങ്ങിയ സംഭവത്തിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. നായരമ്പലം സ്വദേശിയായ ജോമോനെയാണ് കുവൈത്തിൽ മയക്കുമരുന്ന് കടത്തിയതിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ജോമോന്റെ പിതാവ് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത് 2018 ജനുവരിയിലാണ്. കുവൈത്തിലെ ഒരു സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാനായി ജോലി ചെയ്യാനായിരുന്നു ജോമോൻ കുവൈറ്റിലെത്തിയത്. ജോമോന് ജോലി തരപ്പെടുത്തിക്കൊടുത്ത ആന്റണി എന്നയാള്‍ കൊച്ചി വിമാനത്താവളത്തിൽ വെച്ച് ഒരു ബാഗ് ജോമോന് കൈമാറി ജോലിക്ക് പോകുന്ന സൂപ്പർ മാർക്കറ്റിലെ മറ്റൊരു ജീവനക്കാരന് നൽകണമെന്ന് നിർദ്ദേശിച്ചു. എന്നാൽ, കുവൈറ്റ് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയില്‍ ബാഗിൽ മയക്കുമരുന്ന് കണ്ടെത്തുകയും ജോമോനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജോമോൻ കുറ്റം നിഷേധിച്ചെങ്കിലും കോടതി ജീവപര്യന്തം തടവ് വിധിച്ചു. തന്റെ മകന് പറ്റിയ ചതി മനസ്സിലാക്കി ജോമോന്റെ പിതാവ്…

കൊറോണ വൈറസ് വ്യാപനം; കുവൈറ്റ് വിമാനത്താവളം അടച്ചിടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

കുവൈറ്റ് സിറ്റി: രാജ്യത്ത് വിമാനത്താവളങ്ങൾ വഴി വരുന്ന യാത്രക്കാർക്കിടയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ ഉദ്യോഗസ്ഥർ കർശന മുന്നറിയിപ്പ് നൽകി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി രാജ്യത്തേക്ക് പ്രവേശിച്ച യാത്രക്കാർക്ക് വിമാനത്താവള ചെക്ക് ഇൻ സമയത്ത് കോവിഡ് പോസിറ്റീവ് കണ്ടെത്തിയതില്‍ അധികൃതർ ആശങ്കപ്പെടുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെയും സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെയും നിർണായക യോഗം വ്യാഴാഴ്ച നടക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഈ അപകടകരമായ സാഹചര്യത്തെ നേരിടാനുള്ള സംവിധാനങ്ങളും പരിഹാരങ്ങളും യോഗം ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ, കുവൈറ്റിലേക്കുള്ള വിമാനങ്ങൾ പരമാവധി 35 യാത്രക്കാർക്കും ആകെ 1,000 യാത്രക്കാർക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ജനുവരി 24 മുതൽ ഫെബ്രുവരി 6 വരെയാണ് യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയത്. രാജ്യത്ത് കോവിഡ്-19 വേരിയന്റ് കണ്ടെത്തിയതിനെ തുടർന്ന് കർശന ആരോഗ്യ സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുപരിപാടികള്‍, വിവാഹങ്ങൾ, പൊതുജനങ്ങൾക്കിടയിൽ ഒത്തുചേരൽ എന്നിവ…

ഇന്ത്യയടക്കം 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി അറേബ്യയിലേക്ക് വിലക്കേര്‍പ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: ഇന്ത്യയും യുഎഇയും ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവരെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നത് ആഭ്യന്തര മന്ത്രാലയം വിലക്കി. യാത്രാ നിരോധനം ഫെബ്രുവരി 3 ബുധനാഴ്ച രാത്രി 9 മുതൽ പ്രാബല്യത്തിൽ വരും. അതേസമയം, നിരോധനം നയതന്ത്ര ഉദ്യോഗസ്ഥർക്കും സൗദികൾക്കും ബാധകമല്ല. കഴിഞ്ഞ പതിനാല് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയും യു എ ഇയും സന്ദർശിച്ചവർക്കും സൗദി പ്രവേശനം നിരോധിച്ചു. അടുത്ത ദിവസങ്ങളിൽ സൗദി അറേബ്യയിൽ കോവിഡ് കേസുകളിൽ വൻ വർധനയുണ്ടായ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നടപടി. ഇതോടെ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഇന്ത്യയില്‍ നിര്‍മ്മിച്ച കോവിഡ്-19 വാക്സിന്‍ ദുബായിലെത്തി; സന്തോഷമറിയിച്ച് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍

ദുബായ്: കൊറോണ വൈറസിന്റെ വ്യാപനം അനിയന്ത്രിതമായതോടെ കർശന നിയന്ത്രണങ്ങളിലേക്ക് മടങ്ങിയ ദുബൈയ്ല്‍ ഇന്ത്യൻ നിർമിത കൊറോണ വാക്സിൻ എത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് എയർ ഇന്ത്യ ചരക്കു വിമാനത്തിലാണ് വാക്സിൻ ദുബായ് വിമാനത്താവളത്തിൽ എത്തിയത്. ചിത്രങ്ങൾ വിദേശകാര്യ മന്ത്രി എസ്.കെ. ജയ്‌ശങ്കർ ട്വിറ്ററിൽ പങ്കുവെച്ചു. ആരോഗ്യസംരക്ഷണത്തില്‍ ഇന്ത്യ-യുഎഇ പങ്കാളിത്തത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇത് എന്ന യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ പ്രതികരിച്ചു. ഉറ്റ സുഹൃത്തിനെ പിന്തുണയ്ക്കുന്നതില്‍ എല്ലായ്‌പ്പോഴും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ഒമാനിലേക്ക് ഒരു ലക്ഷം ഡോസ് ഇന്ത്യന്‍ നിര്‍മിത കൊറോണ വാക്‌സിന്‍ എത്തിച്ചിരുന്നു. അസ്ട്രാസെനക കോവിഷീല്‍ഡ് വാക്‌സിനാണ് വിതരണം ചെയ്യുന്നത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ ദുബായില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സിനിമാ തീയറ്റര്‍, ഇന്‍ഡോര്‍ വിനോദ പരിപാടികള്‍ എന്നിവയ്ക്ക് ആകെ ശേഷിയുടെ അമ്പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഷോപ്പിംഗ്…

നിയമസഭാ തിരഞ്ഞെടുപ്പില്‍ ‘അരക്കൈ’ നോക്കാന്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്

തിരുവനന്തപുരം: ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ‘അരക്കൈ’ നോക്കാന്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് രംഗത്തിറങ്ങുന്നു. ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അദ്ദേഹം ഏത് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നതെന്ന് വെളിപ്പെടുത്തിയില്ല. എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫും യുഡിഎഫും വികസനത്തിൽ പരാജയപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്രാവുകൾക്കൊപ്പം നീന്തുന്നതിനിടെ ശിക്ഷാനടപടി നേരിട്ടു. അതിനാൽ ഞാൻ ഇനി ജനങ്ങളോടൊപ്പം നീന്താനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. പ്രതിബന്ധങ്ങളേറെയുണ്ടായിട്ടും അവയെ എല്ലാം തരണം ചെയ്ത് രാജ്യത്തെ ശക്തമായി നയിക്കുന്ന പാർട്ടിയാണ് ഭാരതീയ ജനത പാർട്ടി. രാജ്യത്തെ നയിക്കുന്ന പാർട്ടിയുടെ ഭാഗമാകാനായാൽ അത് നല്ലതല്ലേ എന്ന അദ്ദേഹം പറഞ്ഞു. മണ്ഡലമേതെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. നയനിർമ്മാണത്തിൽ പങ്കാളിയാവുക എന്നതാണ് പ്രധാനം. വികസന കാര്യത്തിൽ കേരളത്തിന് മുന്നോട്ട് പോകണമെങ്കില്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ട്. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും നയങ്ങൾ പരാജയമാണ്. സ്രാവുകൾക്കൊപ്പം…

XQuarry -UAE’s first Off-Road and Adventure Park to open this week in Mleiha

Adrenaline junkies can enjoy off-roading, obstacle runs, hikes, mountain bikes, remote-control cars in safeenvironment • XQuarry is a first of its kind adventure park for off-roading enthusiasts and adventure lovers. • The Park has been created in close co-operation and strategic partnership with Mleiha and Sharjah Investment and Development Authority (Shurooq). • Spread across approx. 1 million square metres in Al Faya Mountain in Sharjah’s Mleiha desert, the park features 15 km of off-roading trails and 20 off-road obstacles to explore and conquer by car. • Other exciting and entertaining…