ആറു വയസ്സുകാരന്‍ മകനെ കൊന്ന് റിമാന്റില്‍ കഴിയുന്ന മാതാവിനെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ്

പാലക്കാട്: മനോവൈകല്യമാണെന്ന് നാട്ടുകാരും അതല്ല ദൈവപ്രീതിയ്ക്കായാണ് ആറു വയസ്സുള്ള സ്വന്തം മകനെ മാതാവ് കൊലപ്പെടുത്തിയതെന്ന് പറയുന്നുണ്ടെങ്കിലും പോലീസ് അതൊന്നും വിശ്വസിച്ചിട്ടില്ല. ഇപ്പോള്‍ റിമാന്റില്‍ കഴിയുന്ന മാതാവ് ഷഹീദയെ (32) കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമത്തിലാണ് പോലീസ്. അതിനായി ബുധനാഴ്ച കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ശനിയാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പാലക്കാട് നഗരസഭാ പരിധിയിൽ പുതുപ്പള്ളി തെരുവ് പൂളക്കാട് സുലൈമാന്‍-ഷാഹിദ ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയ മകനായ ആമിലിനെയാണ് മാതാവ് കഴുത്തറുത്തു കൊന്നത്. ഭർത്താവിന്റെ മാനസികമായ പ്രശ്‌നങ്ങൾ മൂലമാണ് ഷാഹിദ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. അതേസമയം, മതപരമായ ആഭിചാര പ്രക്രിയയുടെ ഭാഗമായാണ് കൊലപാതകമെന്നും പറയപ്പെടുന്നു. എന്നാൽ, പോലീസ് ഔദ്യോഗികമായി വിവരങ്ങൾ സ്‌ഥിരീകരിച്ചിട്ടില്ല. ഞായറാഴ്‌ച രാത്രി പാലക്കാട് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കിയ പ്രതി നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. കോവിഡ് പരിശോധന നടത്തേണ്ടതിനാൽ…

സ്റ്റീഫൻ സാമുവേൽ ഫ്ളോറിഡയിൽ നിര്യാതനായി

ഫ്ളോറിഡ: തുമ്പമൺ കല്ലുപുരയിൽ എബനേസർ ഹോമിൽ കെ. ഓ സാമുവേൽ മറിയാമ്മ ദമ്പതികളുടെ മകൻ സ്റ്റീഫൻ സാമുവേൽ (66) ഫ്ലോറിഡയിലെ ലേക്ക് ലാന്റിൽ നിര്യതനായി. സംസ്കാരം പിന്നീട്. ഭാര്യ ഗ്രേസിക്കുട്ടി സ്റ്റീഫൻ കോടുകുളഞ്ഞി തയ്യിൽ നെടിയേത്ത് കുടുബാഗമാണ്. മക്കൾ: ജെൻസി, ജിനോ, ജെയിൻ, ജസ്റ്റിൻ. മരുമക്കൾ: മനോജ്, സ്റ്റീഫൻ. കൊച്ചുമക്കൾ: അലിഷാ, ആഞ്‌ജലീന, എലെജ, എലെസുവാ, ആൽഫി സഹോദരങ്ങൾ: പരേതയായ ലീലാമ്മ വർഗീസ്, മാധ്യമ പ്രവർത്തകരായ ജോയ് തുമ്പമൺ, ഉമ്മൻ എബനേസർ, ജോൺസൻ സാമുവേൽ (എല്ലാവരും യു.എസ്.എ). വാർത്ത: നിബു വെള്ളവന്താനം

മൊറോക്കോയിലെ ഭൂഗർഭ ടെക്സ്റ്റൈല്‍ ഫാക്ടറിയിലെ വെള്ളപ്പൊക്കത്തിൽ കുടുങ്ങി 24 പേർ മരിച്ചു

മൊറോക്കൻ തുറമുഖ നഗരമായ ടാൻജിയേഴ്‌സിലെ ഒരു വീട്ടില്‍ നടത്തിവന്നിരുന്ന അനധികൃത ഭൂഗർഭ ടെക്‌സ്റ്റൈൽ വർക്ക്‌ഷോപ്പ് കനത്ത മഴ മൂലം വെള്ളം പൊങ്ങി 24 പേർ മരിച്ചതായി വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു. വീടിന്റെ അടിത്തട്ടിൽ നിന്ന് 24 മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. രക്ഷപ്പെട്ട 10 പേരെ ആശുപത്രിയിലെത്തിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. 17 സ്ത്രീകളും എട്ട് പുരുഷന്മാരുമാണ് മരിച്ചതെന്ന് സംഭവസ്ഥലത്തെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. എല്ലാവരും 20 നും 40 നും ഇടയിൽ പ്രായമുള്ളവരാണെന്ന് ഒരു പ്രാദേശിക പത്രപ്രവർത്തകൻ പറഞ്ഞു. അപകടകാരണം, ഉത്തരവാദികൾ എന്നിവ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ പകുതിയിലധികം തുണിത്തരങ്ങളും തുകൽ ഉൽപാദനവും അനിയന്ത്രിതവും അനധികൃതവുമായ പ്രവർത്തനങ്ങളിൽ നിന്നാണ് വരുന്നതെന്ന് മൊറോക്കോയിലെ തൊഴിലുടമകളുടെ അസോസിയേഷൻ അഭിപ്രായപ്പെട്ടു. ഔദ്യോഗിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പലരും പരാജയപ്പെടുന്നതായും…

അമേരിക്കൻ മലയാളി വൈദികരുടെ തൊഴിലും വേതനവും: ചാക്കോ കീരിക്കാടൻ

പൗരോഹിത്യ ശുശ്രുഷ (കുർബാന ചൊല്ലുന്നതും, കുമ്പസാരിപ്പിക്കുന്നതും, കൂദാശ കർമ്മങ്ങൾ നിർവഹിക്കുന്നതുമൊക്കെ) ഒരു സേവനമാണോ, അതോ കൂലി ലഭിക്കേണ്ട ഒരു തൊഴിലാണോ? സേവനമാണെങ്കിൽ പിന്നെ വിശ്വാസികളിൽ നിന്ന് പ്രതിഫലം സ്വീകരിക്കരുത്. മറിച്ച്‌ ഇത് ഒരു തൊഴിലാണെങ്കിൽ, കുർബാന തൊഴിലാളികൾ എന്ന നിലയ്ക്ക് അവർ എന്ത് കൊണ്ടും വേതനത്തിന് അർഹരാണ്. ഇവിടെ ഒരു കാര്യം, സേവനമായോ തൊഴിലായോ എങ്ങനെ ഇതിനെ കണ്ടാലും, അമേരിക്കയിലെത്തുന്ന ഒരു മലയാളീ വൈദികന് ജീവിക്കാനാവശ്യമായ ഒരു വരുമാനം ഉണ്ടാവണമെന്ന കാര്യത്തിൽ തർക്കമില്ല. ആ വരുമാനം ഇടവകയിൽ നിന്ന് തന്നെ ലഭിക്കണോ അതോ പൗരോഹിത്യ സേവനങ്ങൾക്ക് ശേഷം മിച്ചമുള്ള സമയം മറ്റെന്തെങ്കിലും ജോലി ചെയ്ത് അവർ നേടണോ എന്നതാണ് ഇവിടെ തർക്ക വിഷയം. അമേരിക്കയിലെത്തുന്ന വൈദികർക്ക് ജോലി ചെയ്യാനും പണം സമ്പാദിക്കാനുമുള്ള ധാരാളം അവസരങ്ങൾ ഇവിടെ ഉണ്ട്. അതിനുള്ള സമയവും അവർക്കുണ്ട്. അവർ പലരും വിദ്യാസമ്പന്നരുമാണ്. പക്ഷെ…

ഉത്തരാഖണ്ഡ് ഹിമപാത ദുരന്തം: 11 മൃതദേഹങ്ങൾ കണ്ടെടുത്തു; രക്ഷാപ്രവർത്തനം തുടരുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹിമപാത ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ദുരന്തത്തില്‍ കാണാതായ ഇരുന്നൂറിലധികം പേരില്‍ 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചമോലി ജില്ലയിലെ ഋഷിഗംഗ താഴ്‌വരയിൽ ഉണ്ടായ ഹിമപാതത്തിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഋഷിഗംഗ, തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്നവരെ തിരയുന്നതിനായി കരസേന, ഇന്തോ-ടിബറ്റൻ അതിർത്തി പോലീസ്, ദേശീയ ദുരന്ത നിവാരണ സേന എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ഹിമപാതത്തിന്റെ തകർച്ചയെത്തുടർന്ന്‌ അളക്നന്ദയിലും അതിന്റെ പോഷകനദികളിലും ഉണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കം കാരണം, ഹിമാലയത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ കനത്ത നാശമുണ്ടായി. രണ്ട് ജലവൈദ്യുത പദ്ധതികളിൽ (റിഷിഗംഗ, തപോവൻ വിഷ്ണുഗഡ്) ജോലി ചെയ്യുന്ന 200 ഓളം പേരെയാണ് ഈ പെട്ടെന്നുള്ള ദുരന്തത്തെ തുടർന്ന് കാണാതായത്. എൻ‌ടി‌പി‌സിയുടെ ഈ പദ്ധതികള്‍ക്ക് വന്‍ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. തപോവൻ വിഷ്ണുഗൗഡ് ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ 35 ഓളം പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ…

ഫ്‌ളോറിഡ മയാമി ഡെയ്ഡില്‍ മാത്രം കോവിഡ് 19 മരണം 5000 കവിഞ്ഞു

മയാമി ഡെയ്ഡ്: ഫെബ്രുവരി ഏഴാം തീയതി ഞായറാഴ്ച 32 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മയാമി ഡെയ്ഡില്‍ മാത്രം കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 5011 ആയി. ഫ്‌ളോറിഡ സംസ്ഥാനത്ത് ഞായറാഴ്ച 6624 പുതിയ കൊറോണ വൈറസ് പോസ്റ്റീവ് കേസുകള്‍ സ്ഥിരീകരിക്കുകയും, 103 മരണം സംഭവിക്കുകയും ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1777983 ഉം, മരിച്ചവരുടെ എണ്ണം 28161 ഉം ആയി ഉയര്‍ന്നു. മരിച്ചവരില്‍ സംസ്ഥാനത്തുനിന്നുള്ളവര്‍ 27696 ഉം, സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവര്‍ 465 ഉം ആണ്. പോസിറ്റീവ് റേറ്റില്‍ വളരെ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ 9.14 ശതമാനത്തില്‍ നിന്നും ശനിയാഴ്ച ശരാശരി 7.46 ശതമാനം ആയി കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 1326136 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനേഷന്‍ ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച മാത്രം 11465 പേര്‍ക്ക്…

ഡോ. സഫീർ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ലാ പ്രസിഡൻ്റ്

മലപ്പുറം: ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം 2021- 2023 ലേക്ക് ഉള്ള ജില്ലാ കമ്മിറ്റിയും പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഡോ. സഫീർ താനൂർ ജില്ലാ പ്രസിഡന്റായും, ഷമീമ സകീർ, ഫയാസ് ഹബീബ് ജനറൽ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. സനൽ കുമാർ, ജസീം സുൽത്താൻ, സൽമാൻ താനൂർ, നദ കെ സുബൈർ എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാർ. സെക്രട്ടറിമാർ പ്രതുഷ കെ, സി.പി.ഷരീഫ്, അജ്മൽ തോട്ടോളി, അജ്മൽ കോഡൂർ, ഹാദി ഹസൻ, വി.ടി.എസ്. ഉമർ തങ്ങൾ, സുമയ്യ ജാസ്മിൻ. സെക്രട്ടറിയേറ്റ് അംഗങ്ങൾ നിഷാന്ത് പറമ്പിൽ, യാസിർ വാണിയമ്പലം, ഇൻസാഫ്.കെ.കെ, മുഹമ്മദ് ഹംസ. തെരഞ്ഞെടുപ്പിന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: കെ.എസ്. നിസാർ, സംസ്ഥാന വൈസ് പ്രസിഡന്റ് നജ്ദ റൈഹാൻ, മുൻ ജില്ലാ പ്രസിഡന്റ് ബഷീർ തൃപ്പനച്ചി തുടങ്ങിയവർ നേതൃത്വം നൽകി. പരിപാടിയിൽ വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി,…

ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആദിൽ അബ്ദുൽ റഹിം; രഞ്ജിനി, നൗഫ എന്നിവർ ജനറൽ സെക്രട്ടറിമാർ

തിരുവനന്തപുരം: ഫ്രറ്റേണിറ്റി മൂവ്മെന്റ് 2021-’23 കാലയളവിലെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി ആദിൽ അബ്ദുൽ റഹിമിനെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിമാരായി രഞ്ജിനി മഹേഷ്, നൗഫ ഹാബി എന്നിവരെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: നബീൽ പാലോട്, അഡ്വ. അലി സവാദ്, ഇമാദ് അമീൻ (വൈസ് പ്രസിഡന്റുമാര്‍), ഹന്ന ഫാത്തിമ, സെയ്ദ് ഇബ്രാഹിം, നിഷാത്ത്, അംജദ് റഹ്മാൻ, സഹൽ (സെക്രട്ടറിമാര്‍), ഗോപു തോന്നയ്ക്കൽ, ഷാഹിൻ തൻസീർ (സെക്രട്ടറിയേറ്റ് അംഗങ്ങള്‍). ഷർജീൽ ഇമാം നഗറിൽ (തിരുവനന്തപുരം കൾച്ചറൽ സെന്ററിൽ) ചേർന്ന ജില്ലാ ജനറൽ കൗൺസിൽ അംഗങ്ങളുടെ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി തമന്ന സുൽത്താന, സംസ്ഥാന കമ്മിറ്റി അംഗം അഫീഫ് ഹമീദ് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ കമ്മിറ്റി അംഗം ഹിഷാമുൽ വഹാബ്, വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എൻ. എം അൻസാരി എന്നിവര്‍ തെരഞ്ഞെടുപ്പ്…

ചരിത്രം പഠിക്കാത്തവരുടെ വിരട്ടല്‍ ക്രൈസ്തവരോട് വേണ്ട: ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: ഈ നാടിന്റെ ചരിത്രം പഠിക്കാത്തവരുടെയും സംസ്‌കാരം ഉള്‍ക്കൊള്ളാത്തവരുടെയും വിരട്ടല്‍ ക്രൈസ്തവരോടു വേണ്ടെന്നും ആര്‍ക്കും കേറി കൊട്ടാവുന്ന ചെണ്ടയല്ല ക്രൈസ്തവരെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. ചില രാഷ്ട്രീയ നേതൃത്വങ്ങളുടെ അപക്വമായ സമീപനങ്ങളും പ്രതികരണങ്ങളും നികത്താനാവാത്ത പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കും. പറയുന്ന വാക്കുകള്‍ തിരിച്ചെടുക്കാനാവാത്ത സാമൂഹ്യ മാധ്യമ ലോകത്താണ് നാമിന്ന് ജീവിക്കുന്നതെന്നുള്ളത് ഇക്കൂട്ടര്‍ മറക്കരുത്. പലപ്പോഴും ക്രൈസ്തവ സമൂഹം നിശബ്ദരാകുന്നത് നിഷ്‌ക്രിയത്വമായി ആരും കാണേണ്ട. രാഷ്ട്രീയ നേട്ടത്തിനായി സമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം വിതയ്ക്കുന്നവര്‍ ഈ നാടിന്റെ സ്‌നേഹ സംസ്്കാരത്തിന്റെ കടയ്ക്കലാണ് കത്തിവെക്കുന്നത്. വര്‍ഗീയ വിഷം ചീറ്റി, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, പ്രീണന രാഷ്ട്രീയത്തിന്റെ അവതാരങ്ങളായി രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ അധഃപതിച്ചിരിക്കുന്ന അപചയം സാക്ഷര സമൂഹത്തിന് അപമാനമാണ്. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ നീതിനിഷേധങ്ങള്‍ക്കെതിരേ ക്രൈസ്തവര്‍ പ്രതികരിക്കുന്നത് വര്‍ഗീയവാദമെന്ന് മുദ്രകുത്തുന്നത് അസംബന്ധമാണ്. ന്യൂനപക്ഷാവകാശങ്ങള്‍ ഭരണഘടനാപരവും ക്ഷേമപപദ്ധതികള്‍ നിയമങ്ങളിലൂടെയുള്ള…

കോവിഡ് ഉത്തേജക ആനുകൂല്യം 60,000 ഡോളര്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്കും ലഭിക്കുമെന്ന് ട്രഷറി സെക്രട്ടറി

വാഷിംഗ്ടണ്‍: വെള്ളിയാഴ്ച യുഎസ് സെനറ്റ് പാസാക്കിയ 1.9 ട്രില്യണ്‍ ഡോളര്‍ കോവിഡ് 19 ഉത്തേജക ആനുകൂല്യം 60,000 ഡോളര്‍ വ്യക്തിഗത വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 1400 ഡോളര്‍ പൂര്‍ണ്ണമായും ലഭിക്കുമെന്ന് ട്രഷററി സെക്രട്ടറി ജാനറ്റ് യെല്ലന്‍ പറഞ്ഞു. കണ്‍സര്‍വേറ്റിവ് ഡമോക്രാറ്റിക് സെനറ്റര്‍മാരാണ് ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. പ്രാഥമിക സ്കൂള്‍ അധ്യാപകനോ, പൊലീസുകാരനോ ഏകദേശം 60,000 ഡോളര്‍ വാര്‍ഷിക വരുമാനം ലഭിക്കുമ്പോള്‍ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ പണം കണ്ടെത്തുക വിഷമകരമാണെന്നും, അങ്ങനെയുള്ളവരെ സഹായിക്കുക എന്നതാണ് ബൈഡന്‍ ഭരണകൂടത്തിന്റെ നയമെന്നും ട്രഷറി സെക്രട്ടറി വ്യക്തമാക്കി. ട്രംപ് ഭരണത്തില്‍ ഉത്തേജക ആനുകൂല്യം ലഭിക്കുന്നതിന് നിശ്ചയിച്ചിരുന്ന വ്യക്തിഗത വാര്‍ഷിക വരുമാനം 75,000 ഡോളര്‍ ആയിരുന്നു. എന്നാല്‍ അത് 50,000 ഡോളറാക്കി കുറക്കുമെന്ന തീരുമാനം ശരിയല്ല എന്നതിനാലാണ് 60,000 ആയി നിശ്ചയിച്ചിരിക്കുന്നത്. ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഇതുവരെ വ്യക്തമായ ഒരു തീരുമാനം ആനുകൂല്യത്തിന്റെ കാര്യത്തില്‍ കണ്ടെത്താനായിട്ടില്ലെങ്കിലും,…