തന്റെ മുന്‍‌ഗാമിയുടെ ഇം‌പീച്ച്മെന്റിലല്ല എന്റെ ശ്രദ്ധ, ജനങ്ങളെ ആശ്വസിപ്പിക്കലിലാണ്: പ്രസിഡന്റ് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: തന്റെ മുൻഗാമിയുടെ ഇംപീച്ച്‌മെന്റ് വിചാരണ സെനറ്റിൽ നടക്കുമ്പോൾ കൊറോണ വൈറസ് മഹാമാരിയില്‍ നിന്നുള്ള ദുരിതങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. വിചാരണ നിരീക്ഷിക്കുന്നുണ്ടോയെന്ന് ഓവൽ ഓഫീസിൽ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് ചോദിച്ചപ്പോൾ “ഇല്ല” എന്നാണ് ബൈഡന്‍ മറുപടി നല്‍കിയത്. “സെനറ്റില്‍ എന്താണ് നടക്കുന്നതെന്നല്ല എന്റെ ശ്രദ്ധ. നമുക്ക് ഇതിനകം തന്നെ 450,000-ത്തിലധികം ആളുകളെ നഷ്ടപ്പെട്ടു. ഞങ്ങൾ നിർണ്ണായകമായും വേഗത്തിലും പ്രവർത്തിക്കുകയും ചെയ്തില്ലെങ്കിൽ നമ്മള്‍ക്ക് ഒരുപാട് പേരെ നഷ്ടപ്പെടും. ധാരാളം കുട്ടികൾ വിശന്നു കിടക്കാൻ പോകുന്നു. ധാരാളം കുടുംബങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നില്ല. എല്ലാവരും വിഷമഘട്ടത്തിലൂടെ കടന്നുപോകുന്നു. അവരെ സാന്ത്വനിപ്പിച്ച് അവര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കുകയാണ് എന്റെ ജോലി. സെനറ്റിന് അവരുടെ ജോലിയുണ്ട്, അവരത് ഭംഗിയായി കൈകാര്യം ചെയ്യുന്നുണ്ട്. അവര്‍ സ്വയം എല്ലാം വേണ്ടതുപോലെ ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്,” അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ഇംപീച്ച്‌മെന്റിനെക്കുറിച്ച് കൂടുതൽ…

ട്രംപ് ഇംപീച്ച്‌മെന്റ് വിചാരണയുമായി മുന്നോട്ട് പോകാൻ യുഎസ് സെനറ്റ്

വാഷിംഗ്ടൺ: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് വിചാരണ തുടരാൻ യുഎസ് സെനറ്റ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്തി. കഴിഞ്ഞ മാസം യുഎസ് ക്യാപിറ്റോളില്‍ നൂറു കണക്കിന് അനുയായികളെ കലാപത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ചാണ് ട്രം‌പിനെതിരെയുള്ള ഇം‌പീച്ച്മെന്റ് നടപടി. ട്രംപ് അധികാരത്തിലില്ലാത്തപ്പോൾ വിചാരണ നടത്താനുള്ള ഭരണഘടനാപരമായി നാലുമണിക്കൂറോളം വാദം ഉന്നയിച്ചതിനെ തുടർന്നാണ് തെളിവുകൾ കേൾക്കാനുള്ള (56-44) വോട്ടുകൾക്ക് സെനറ്റ് അംഗീകാരം നല്‍കിയത്. 56ല്‍ 44 പേരും ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് അനുകൂലമായി വോട്ട് ചെയ്തതോടെ കേസിന്റെ വിചാരണ ഉടന്‍ ആരംഭിക്കും. 56-44 അനുപാതം വ്യക്തമാക്കുന്നത് റിപ്പബ്ലിക്കന്‍മാരും സെനറ്റില്‍ ട്രംപിന്റെ ഇംപീച്ച്‌മെന്റിന് അനുകൂലമായി വോട്ട് ചെയ്തു എന്നാണ്. ഇംപീച്ച്‌മെന്റ് നടപടികള്‍ ഭരണഘടനാവിരുദ്ധമാണ് എന്ന ട്രംപിന്റെ അഭിഭാഷകരുടെ വാദം തള്ളിയ സെനറ്റ് നടപടികളുമായി മുന്നോട്ട് പോകാമെന്ന തീരുമാനം അംഗീകരിക്കുകയായിരുന്നു. മുൻ യുഎസ് പ്രസിഡന്റ് തന്റെ അവസാന ആഴ്ചയിലെ നടപടികൾക്ക് ഉത്തരവാദിയാകണമെന്ന് ട്രംപിനെതിരായ കേസ് പ്രോസിക്യൂട്ട് ചെയ്യുന്ന…

Hindus shocked at ejection of Māori MP from New Zealand parliament for not wearing tie

Hindus have expressed dismay at the reported ejection of Māori member of New Zealand parliament for refusing to wear tie. Distinguished Hindu statesman Rajan Zed, in a statement in Nevada (USA) today, said that New Zealand needed to grow up and show some maturity before ejecting a Māori MP from the Parliament which was built on land discovered by his ancestors. Inflicting the dress code and fashion traditions imported from Europe on the original settlers of New Zealand was simply unjust and should be universally condemned; Zed, who is President…

അല അക്കാദമിയുടെ മലയാളം സ്കൂൾ രജിസ്ട്രേഷൻ ആരംഭിച്ചു

ന്യൂയോർക്ക്: അല അക്കാദമിയിൽ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. വടക്കേ അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ ‘അല’ ഈ വര്‍ഷം നടത്തുന്ന നാലു പ്രധാന പരിപാടികളിൽ ഒന്നാണ് അല അക്കാദമി. അക്കാദമിയുടെ ആദ്യ സംരംഭമായ മലയാളം കോഴ്സിന്റെ പ്രവേശനത്തിനുള്ള രജിസ്ട്രേഷനാണ് തുടങ്ങിയിരിക്കുന്നത്. കേരള സർക്കാരിന്റെ മലയാളം മിഷനുമായി സഹകരിച്ചാണ് അക്കാദമിയുടെ പ്രവർത്തനം. മലയാളം മിഷന്റെ സിലബസ് പിന്തുടർന്ന് നടത്തുന്ന രണ്ടു വർഷത്തെ കോഴ്സ് പൂർത്തിയാക്കിയാൽ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. മലയാളം മിഷന്റെ പ്രത്യേക പരിശീലനം നേടിയ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. വിർച്വലായാണ് സ്കൂൾ പ്രവർത്തിക്കുക. ഫെബ്രുവരി 28 ആണ് രജിസ്ട്രേഷന്റെ അവസാന തീയതി. മാർച്ച് 20-ന് ക്ലാസുകൾ ആരംഭിക്കും. വാരാന്ത്യത്തിലായിരിക്കും ക്ലാസുകൾ നടക്കുക. അഞ്ച് വയസിനു മുകളിലുള്ള ആർക്കും അക്കാദമിയിൽ രജിസ്റ്റർ ചെയ്യാം. അല അംഗങ്ങൾക്ക് അമ്പത് ഡോളറും അംഗങ്ങളല്ലാത്തവർക്ക് തൊണ്ണൂറു ഡോളറുമാണ് ഫീസ്. രജിസ്‌ട്രേഷന് http://ala-usa.org/alaacademy…

ഉത്തരാഖണ്ഡ് ഹിമാനി ദുരന്തം: മരണസംഖ്യ 31 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഋഷിഗംഗ താഴ്‌വരയിൽ ഹിമാനി തകർന്നതിനെ തുടർന്ന് ഞായറാഴ്ച ഉണ്ടായ വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തന, ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നു. അതേസമയം, ഈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു, നിരവധി പേരെ ഇനിയും കണ്ടെത്താനായില്ല. ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രത്തിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് തിങ്കളാഴ്ച നടന്ന ദുരന്തത്തിൽ 171 പേരെ കാണാതായിട്ടുണ്ട്. ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്യുന്നവരും സമീപ ഗ്രാമങ്ങളിൽ നിന്നുള്ള പ്രദേശവാസികളുമാണ് കാണാതായവര്‍. ചൊവ്വാഴ്ച ജോഷിമത്തിലെ റാണിമി ഗ്രാമത്തിലെ ഋഷിഗംഗ പവർ പ്രോജക്ട് സൈറ്റിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി അധികൃതര്‍ പറഞ്ഞു. ദുരന്ത സമയത്ത് പ്ലാന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 44 പേരുടെ പട്ടിക സൈറ്റിൽ പ്രോജക്ട് നടത്തുന്ന കുന്തന്‍ ഗ്രൂപ്പ് നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഞായറാഴ്ച രാവിലെ സംഭവം നടന്നപ്പോൾ രണ്ട് പോലീസുകാരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. 70…

മധ്യപ്രദേശില്‍ പുതിയ മതപരിവർത്തന നിയമപ്രകാരം നാല് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

സിയോണി: പ്രലോഭനങ്ങളിലൂടെയും സമ്മർദ്ദത്തിലൂടെയും ആദിവാസികളെ മത പരിവർത്തനം ചെയ്തതിന്, മധ്യപ്രദേശ് സര്‍ക്കാര്‍ അടുത്തിടെ നടപ്പാക്കിയ മതസ്വാതന്ത്ര്യ ഓർഡിനൻസ് -2020 പ്രകാരം സിയോണി ജില്ലയില്‍ നാലു പേര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സിമാരിയ ഗ്രാമവാസിയായ സമത്‌ലാൽ ഇൻ‌വതിയുടെ പരാതിയിൽ മതപരിവർത്തനത്തിനായുള്ള സമ്മർദവും പ്രലോഭനവും കാരണം പാസ്റ്റർ ജോയല്‍ ഉൾപ്പടെ നാല് പേർക്കെതിരെ പരാതി രജിസ്റ്റർ ചെയ്തതായി ജില്ലയുടെ ചുമതലയുള്ള അഡെഗാവ് പോലീസ് സ്റ്റേഷൻ-ഇന്‍‌ചാര്‍ജ് ഈശ്വരി പട്ട്‌ലേ അറിയിച്ചു. ഒളിവില്‍ പോയ നാലു പേര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗോത്രവർഗക്കാരെ സഹായിക്കുന്നതിന്റെ മറവില്‍ പാസ്റ്റര്‍ ജോയൽ സിമാരിയ ഗ്രാമത്തിലെ വീടുകളിൽ വരാൻ തുടങ്ങി എന്നും മതപരിവർത്തനം ചെയ്യാന്‍ ഗോത്രവര്‍ഗക്കാരെ പ്രലോഭിപ്പിക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയുമാണെന്നും പരാതി ഉദ്ധരിച്ച് പട്ട്‌ലെ പറഞ്ഞു. പ്രതികളായ ജോയൽ പാസ്റ്ററും മറ്റ് മൂന്ന് കൂട്ടാളികളും ചേർന്ന് ശനിയാഴ്ച മതപരിവര്‍ത്തനം നടത്താന്‍ ഒരു വീട്ടില്‍ ഒത്തുകൂടുന്ന വിവരം ഗ്രാമവാസികളില്‍…

രാജ്യത്ത് പട്ടിണി വ്യാപാരം അനുവദിക്കില്ല, എം‌എസ്‌പിയെക്കുറിച്ചുള്ള നിയമം ആവശ്യമാണ്: രാകേഷ് ടിക്കായത്

ഗാസിയാബാദ്: രാജ്യത്ത് പട്ടിണി വ്യാപാരം അനുവദിക്കാനാവില്ലെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു. കൂടാതെ, ഉൽപാദനത്തിനും പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കലിനും മിനിമം സപ്പോർട്ട് പ്രൈസ് (എംഎസ്പി) നടപ്പാക്കണമെന്ന ആവശ്യം ആവർത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഭാരതീയ കിസാൻ യൂണിയൻ വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്. എം‌എസ്‌പി (മിനിമം സപ്പോർട്ട് പ്രൈസ്) ഉണ്ട്, എസ്എസ്പി ഉണ്ടായിരുന്നു, എംഎസ്പി ഉണ്ടാകും എന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. രാജ്യത്ത് പട്ടിണിയുടെ വ്യാപാരം നടക്കില്ലെന്നും ടിക്കായത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭക്ഷ്യധാന്യങ്ങളുടെ വില വിശപ്പിന് തുല്യമായിരിക്കും. രാജ്യത്ത് പട്ടിണി കച്ചവടം നടത്തുന്നവരെ പുറത്തെടുക്കും. വിമാന ടിക്കറ്റിന്റെ വില ഒരു ദിവസം മൂന്നോ നാലോ തവണ മാറുന്ന വിധത്തിൽ വിളയുടെ വില ആ രീതിയിൽ തീരുമാനിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രകടനങ്ങളിൽ ഏർപ്പെടുന്ന ഒരു പുതിയ സമൂഹം ഉയർന്നുവന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍…

ഭാരതപ്പുഴയില്‍ നിന്ന് കണ്ടെടുത്ത തലയോട്ടിയും എല്ലുകളും വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും

ഭാരതപ്പുഴയിൽ നിന്ന് കണ്ടെടുത്ത തലയോട്ടിയും എല്ലുകളും മനുഷ്യശരീരത്തിലേതു തന്നെയാണോ എന്ന് വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ്. ഭാരതപ്പുഴയില്‍ നരിപ്പറമ്പില്‍ ചമ്രവട്ടം പാലത്തിന് താഴെയുള്ള കലുങ്കിന് സമീപത്തുനിന്നാണ് മൃതശരീര ഭാഗങ്ങളായ എല്ലുകളും തലയോട്ടിയും ഇന്ന് കണ്ടെടുത്തത്. പാലത്തിന് സമീപം കലുങ്കിനോട് ചേര്‍ന്ന് പായലും ചെളിയും കെട്ടിക്കിടക്കുന്ന ഭാഗത്ത് വന്നടിഞ്ഞ നിലയിലായിരുന്നു ഇവ. ഏകദേശം ഒരു വര്‍ഷം പഴക്കമുള്ളതാകാം അസ്‌ഥികൾ എന്നാണ് പോലിസിന്റെ നിഗമനം. എല്ലുകൾ വേറിട്ട നിലയിലായിരുന്നു. പാലത്തിന് സമീപം പുല്ല് പറിക്കാനെത്തിയ പരിസരവാസികളാണ് അസ്‌ഥികൾ ആദ്യം കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടർന്ന് സി ഐ മഞ്‌ജിത് ലാലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രാഥമിക നടപടികൾക്ക് ശേഷം അസ്‌ഥികൾ മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറുകയും ചെയ്‌തു. എല്ലുകളും തലയോട്ടിയും മനുഷ്യ ശരീരത്തിലെ തന്നെയെന്നാണ് പ്രാഥമിക നിഗമനം. നിര്‍ണ്ണായകമായ ചില തെളിവുകള്‍ എല്ലുകളില്‍ നിന്ന് ലഭ്യമായിട്ടുമുണ്ട്. ഇതിലെ ‘ഇടുപ്പെല്ല്’…

കോവിഡ് -19 പുതിയ വേരിയൻറ്: ആസ്ട്രാസെനെക്ക വാക്സിന്‍ നിരസിക്കരുതെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരായ ആഗോള പോരാട്ടത്തിൽ ആസ്ട്രാസെനെക്ക വാക്സിൻ ഇപ്പോഴും ഒരു സുപ്രധാന ഘടകമാണെന്ന് ലോകാരോഗ്യ സംഘടന വിശദീകരിച്ചു. ഒരു വൈറസ് വേരിയന്റിനെതിരായ മരുന്നിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശങ്കകളെത്തുടർന്ന് ദക്ഷിണാഫ്രിക്ക കുത്തിവയ്പ്പ് പ്രോഗ്രാം ആരംഭിക്കുന്നത് വൈകിപ്പിച്ചതിനെത്തുടർന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം. ആസ്ട്രാസെനെക്ക കുത്തിവെയ്പില്‍ ആശങ്കകൾ ഉയരാന്‍ കാരണം യു എസ് കോൺഗ്രസിലെ 67 കാരനായ ടെക്സസ് റിപ്പബ്ലിക്കന്‍ റോൺ റൈറ്റിന്റെ മരണമാണ്. കോവിഡ്-19നെതിരെ പോരാടിയിരുന്ന അദ്ദേഹം ക്യാന്‍സര്‍ രോഗത്തിനും ചികിത്സയിലായിരുന്നു. ദക്ഷിണാഫ്രിക്കയിൽ, ജോഹന്നാസ്ബർഗിലെ വിറ്റ്‌വാട്ടർസ്‌റാൻഡിലെ ഒരു പരീക്ഷണത്തില്‍ ആസ്ട്രാസെനെക്ക വാക്സിൻ കോവിഡ് -19 ൽ നിന്ന് “മിനിമം” സംരക്ഷണം മാത്രമേ നല്‍കുന്നുള്ളൂ എന്ന നിഗമനമാണ് മുന്നറിയിപ്പ് നല്‍കാന്‍ കാരണം. പല ദരിദ്ര രാജ്യങ്ങൾക്കും ഇത് ഒരു മോശം വാർത്തയായിരുന്നു. എന്നാൽ, ഈ വാക്സിൻ നിരസിക്കുന്നത് വളരെ നേരത്തെയാണെന്ന് Coalition for Epidemic Preparedness Innovations (CEPI) മേധാവി റിച്ചാർഡ്…

വ്യാജ റിക്രൂട്ട്‌മെന്റ് കാമ്പെയ്‌നുകൾക്കെതിരെ ‘സെഹ’യുടെ മുന്നറിയിപ്പ്

അബൂദാബി: വ്യാജ റിക്രൂട്ട്‌മെന്റ് കാമ്പെയ്‌നുകൾക്ക് ഇരയാകരുതെന്ന് യുഎഇയിലെ തൊഴിലന്വേഷകർക്ക് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സെഹ) മുന്നറിയിപ്പ് നൽകി. തട്ടിപ്പ് നടത്തുന്നവർ സംശയം തോന്നാത്ത വിധത്തില്‍ തൊഴിലന്വേഷകരെ വശീകരിച്ച് പണം നേടുന്നതിനായി വ്യാജ പ്രചാരണത്തിൽ ഏര്‍പ്പെടുന്നുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പൊതുജനങ്ങള്‍ ‘സെഹ’യുടെ ഔദ്യോഗിക പോർട്ടലിലൂടെ മാത്രം ജോലിക്ക് അപേക്ഷിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. “വ്യാജ ഓഫറുകളില്‍ നിങ്ങള്‍ കബളിപ്പിക്കപ്പെടരുത്. seha.ae/careers എന്ന വെബ് പോര്‍ട്ടലിലൂടെ മാത്രമേ മാത്രമേ ജോലിക്ക് അപേക്ഷിക്കാവൂ,” അറിയിപ്പില്‍ നിര്‍ദ്ദേശിച്ചു.