പശ്ചിമ ബംഗാള്‍ സ്ഫോടനക്കേസിലെ മുഖ്യ പ്രതിക്ക് 29 വര്‍ഷം ജയില്‍ ശിക്ഷ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബര്‍ദ്വാനിലാണ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് സ്ഫോടനം നടത്തിയത്. ബംഗ്ലാദേശി പൗരനായ കൗസറിനെയാണ് 29 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇയാൾ നിരോധിത ഭീകര സംഘടനയായ ജമാത്ത് ഉൽ മുജഹിദ്ദീൻ ബംഗ്ലാദേശിന്റെ ഇന്ത്യൻ വിഭാഗം തലവനാണ്. ഇന്ത്യൻ ശിക്ഷാ നിയമം 120ബി, 125 എന്നിവ പ്രകാരമാണ് കൗസറിനെ ശിക്ഷിച്ചത്. 35,000 രൂപ പിഴയും കോടതി ഇയാൾക്ക് വിധിച്ചു. 31 വയസ്സുകാരനായ കൗസർ ബംഗ്ലാദേശിലെ ജമാൽപ്പൂർ സ്വദേശിയാണ്. 2018ലെ ബിഹാർ സ്ഫോടനക്കേസിലും ഇയാൾ പ്രതിയാണ്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ജനാധിപത്യ സർക്കാരുകൾക്കെതിരെ ആയുധമെടുത്ത് പോരാടാൻ ജെ എം ബി യുവാക്കൾക്ക് പരിശീലനം നൽകിയിരുന്നതായി എൻ ഐ എ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ പ്രതികളിൽ നിന്നും വൻ തോതിൽ സ്ഫോടക വസ്തുക്കൾ, പരിശീലന വീഡിയോകൾ എന്നിവ പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എൻ ഐ എ 33 പേർക്കെതിരെ കേസുകൾ…

ഇന്ത്യയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്കനുസൃതമായിരിക്കണം; ട്വിറ്ററിന് കേന്ദ്രത്തിന്റെ താക്കീത്

ന്യൂദൽഹി: ഇന്ത്യയിൽ പ്രവർത്തനം തുടരണമെങ്കിൽ ഇന്ത്യൻ നിയമങ്ങളെ മാനിക്കണമെന്ന് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ഇന്ത്യൻ നിയമപ്രകാരം മാത്രമേ ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുവദിക്കു എന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും അനുകൂലമായി പ്രവർത്തിക്കുന്ന സ്ഥാപനം സ്വന്തം നിയമങ്ങളേക്കാൾ രാജ്യത്തെ നിയമം പാലിക്കാൻ ബാദ്ധ്യസ്ഥരാണ്. ഇന്ത്യാ വിരുദ്ധ ഉള്ളടക്കമുണ്ടെന്ന് കണ്ടെത്തിയ മുഴുവൻ അക്കൗണ്ടുകളും ഉടൻ റദ്ദാക്കണമെന്ന് ട്വിറ്റർ പ്രതിനിധികളോട് കേന്ദ്ര ഐടി സെക്രട്ടറി ആവശ്യപ്പെട്ടു. കർഷക വംശഹത്യയെന്ന ഹാഷ്ടാഗ് ഉപയോഗിച്ചത് അഭിപ്രായ സ്വാതന്ത്ര്യമോ മാധ്യമ സ്വാതന്ത്ര്യമോ അല്ലെന്ന് ഐ ടി സെക്രട്ടറി പറഞ്ഞു. ഇന്ത്യയിൽ പ്രവർത്തനം തുടരാൻ ട്വിറ്റർ ആഗ്രഹിക്കുന്നുവെന്നും നിയമങ്ങളെ കമ്പനി അനുസരിക്കുമെന്നും ട്വിറ്റർ കേന്ദ്ര സർക്കാരിനെ അറിയിച്ചു. കർഷക സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ഖാലിസ്ഥാൻ-…

ചൊക്ളി (നോവല്‍ 37)

ചൊക്ളി പപ്പിനീനെ കാണാനൊന്നും പോയില്ല. പ്രാഞ്ചീസ് ഓട്ടർഷേം കൊണ്ട് വരൊക്കെ ചീതു. വെവരറിഞ്ഞപ്പൊ പ്രാഞ്ചീസ് വല്യ വല്യ ആള്ക്കാര് കാട്ടണപോലെ വലത്തേ കയ്യാ പിട്ച്ച് കുല്ക്കി. പ്രാഞ്ചീസ് ഓട്ടർഷ ഓടിക്കണ പരിഷ്ക്കാരിണ്. ത് ര്ശൂര് പട്ണം കണ്ട്ണ്ട്… ജാനൂൻറെ അട്ത്ത്ന്ന് ചൊക്ളി എങ്ങ്ട്ടും മാറീല്യ.. പിന്നെ. പപ്പിനീനെ കണ്ട് രാമേട്ടൻ പോയകാര്യം പറേണന്ന്ണ്ടാര്ന്നൂന്ന് കേട്ടപ്പ്യന്നെ ജാനൂൻറെ മോറ് കറത്തു. ‘ചൊക്കേട്ടൻ ആ തേവടച്ചീനെ കാണാമ്പോയാല് ഞാൻ പൊഴേച്ചാടിച്ചാവും’ രണ്ട് കണ്ണും ചോപ്പിച്ച് കരഞ്ഞോണ്ട് ജാനൂൻറെ മറോടി. ചൊക്ളി പിന്നെ പപ്പിനിന്ന്ള്ള പേരന്നെ മറ്ന്ന്. എന്നാലും സാമിരെ പറ്മ്പില് ന്ന് കിട്ടണ മരങ്ങള്ടെ വിത്തോളൊക്കെ നട്ക്കണ എടോഴീലോക്കെ കുയിച്ചിട്ട് താന്നി പപ്പിനി, പൂവ്വരച് പപ്പിനി, തേക്ക് പപ്പിനി , മഞ്ചാടി പപ്പിനി ന്നൊക്കെ വിളിച്ചു. വെള്ളം ഒയിക്കാനൊന്നും പറ്റീല്ല.. ചെലൊര് ഒയിച്ചൊടുക്കും. അബടെ അത് വല്താവും. വിത്ത് മൊളക്കാത്തോടത്ത്…

തെരഞ്ഞെടുപ്പു പനിയിൽ പിച്ചും പേയും പറയുന്ന ഉമ്മൻ ചാണ്ടി!

ചെറുപ്പകാലത്ത് – എഴുപതുവർഷം മുമ്പ് – പ്രായമായവർ പലപ്പോഴും പറഞ്ഞു തന്നിട്ടുള്ള ഒരു ഉപദേശമുണ്ട്, “മേൽച്ചേരിക്കും കീഴ്ചേരിക്കും എന്തും ആകാം, ഇടച്ചേരിക്കാണ് ഒന്നും പാടില്ലാത്തത്.” ആ ഉക്തിക്കു ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. സമാനമായ ഒരു നിരീക്ഷണം, പ്രായവും പഠിത്തവും പ്രാപിച്ചപ്പോൾ നാം നടത്തിയിട്ടുണ്ടാവും. “രാഷ്ട്രീയക്കാർക്കും മതമേലാളന്മാർക്കും എന്തും ആകാം, രണ്ടിലും പെടാത്തവർക്കാണ് പെടാപ്പാട്.” രണ്ടു പരിതസ്ഥിയിലും സമുദായത്തിലെ ബഹുഭൂരിപക്ഷമാണ് അവശത അനുഭവിക്കുന്നത് എന്നത് ഒരു ദുഃഖ സത്യമായി അവശേഷിക്കുന്നു! മുഖക്കുറിയായി ഇത്രയും കുറിക്കാൻ പ്രേരകമായത് അടുത്തു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, ഏതാനും വർഷങ്ങളായി വാല്മീകത്തിലായിരുന്ന ചില രാഷ്ട്രീയ മേലാളന്മാർ ഉളുപ്പില്ലാതെ നടത്തുന്ന പ്രസ്താവങ്ങളാണ്. മതമേലാളന്മാരെയും, മറ്റനേകം രാഷ്ട്രീയ മേലാളന്മാരെയും തൽക്കാലം മാറ്റിനിറുത്താം. പൊടുന്നനവെ താരമായി പരിവേഷം കെട്ടപ്പെട്ടിരിക്കുന്ന ശ്രീമാൻ ഉമ്മൻ ചാണ്ടിയുടെ ഒന്നുരണ്ടു പ്രസ്താവങ്ങളുടെ നിജസ്ഥിതിയെ നമുക്ക് വിലയിരുത്താം? ജവഹർലാൽ നെഹ്റു പ്രധാനമന്ത്രി ആയിരുന്നപ്പോൾ തുടങ്ങിയ…

വാളയാർ: പെൺകുട്ടികളുടെ അമ്മക്കും ഗോമതിക്കും ഐക്യദാർഢ്യവുമായി ഫ്രറ്റേണിറ്റി

പാലക്കാട്: വാളയാർ സഹോദരിമാർക്ക് നീതി ലഭ്യമാക്കണമെന്നും കേസ് അന്വേഷണത്തിലൂടെ കുറ്റക്കാരെ സംരക്ഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും 5 ദിവസമായി പാലക്കാട് അനിശ്ചിതകാല സത്യഗ്രഹമിരിക്കുന്ന പെൺകുട്ടികളുടെ അമ്മയെയും പെൺപിള ഒരുമൈ നേതാവ് ഗോമതിയെയും പോലീസ് അറസ്റ്റ് ചെയ്ത് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് അവരെ ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് റഷാദ് പുതുനഗരത്തിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു. സാബിത്, സുബൈർ എന്നിവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു.

പ്രണയ ദിനം ആഘോഷമാക്കാൻ ആദ്യ ഗാനവുമായി ടീം ‘സാല്‍മണ്‍ ത്രി ഡി’

ന്യൂജേഴ്‌സി: ഏഴ് ഭാഷകളില്‍ ചരിത്രം കുറിക്കാനെത്തുന്ന സാല്‍മണ്‍ ത്രി ഡി ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഫെബ്രുവരി 14ന് പ്രണയ ദിനത്തില്‍ വൈകിട്ട് അഞ്ച് മണിക്ക് ടി സീരിസ് ലഹരിയുടെ വെബ്‌സൈറ്റ് വഴി ആസ്വാദകരെ തേടിയെടുത്തുന്നത്. പ്രണയത്തിന്റെ കുളിരനുഭവം നല്കുന്ന ദൃശ്യങ്ങളും വരികളും സംഗീതവുമായി എത്തുന്ന ഗാനത്തില്‍ വിജയ് യേശുദാസും ജോനിറ്റയുമാണ് വേഷമിടുന്നത്. നവീന്‍ കണ്ണന്റെ രചനയില്‍ ശ്രീജിത്ത് എടവന സംഗീതം നല്കിയ ഗാനത്തിന് നൃത്തസംവിധായകന്‍ അയ്യപ്പദാസിന്റെ മനോഹരമായ ചുവടുവെയ്പുകളാണ് അകമ്പടി സേവിക്കുന്നത്. ലണ്ടനില്‍ റെക്കോര്‍ഡ് ചെയ്ത ഗാനത്തിന് കൊച്ചിയില്‍ മിക്‌സിംഗ് നിര്‍വഹിച്ച് കാനഡയിലാണ് മാസ്റ്ററിംഗ് ചെയ്തതെന്ന പ്രത്യേകതയുമുണ്ട്. രാഹുലും സെല്‍വനും ചേര്‍ന്ന് മനോഹരമായ കവിത പോലെ കൈകാര്യം ചെയ്ത ക്യാമറ ഗാനത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു. ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളിയായ ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രി ഡി റൊമാന്റിക്…

മ്യാൻമർ അട്ടിമറിക്ക് പിന്നിൽ പ്രവര്‍ത്തിച്ച സൈനിക നേതാക്കൾക്കും കുടുംബാംഗങ്ങൾക്കുമെതിരെ അമേരിക്കയുടെ ഉപരോധം

വാഷിംഗ്ടൺ: മ്യാന്മറില്‍ അട്ടിമറി നടത്തിയ സൈനിക ഭരണത്തിനെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്താന്‍ യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. യഥാർത്ഥ നേതാവ് ആങ് സാൻ സൂകിയെയും മറ്റ് മുതിർന്ന രാഷ്ട്രീയക്കാരെയും അറസ്റ്റ് ചെയ്താണ് സൈന്യം ഭരണം പിടിച്ചെടുത്തത്. മ്യാൻമറിന്റെ ജനറൽമാർക്ക് യുഎസിലെ ഒരു ബില്യൺ ഡോളർ ആസ്തി ലഭിക്കുന്നത് തടയുന്ന എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുകയാണെന്ന് ബൈഡന്‍ പറഞ്ഞു. കൂടുതൽ നടപടികൾ വരാനിരിക്കുകയാണെന്നും ബൈഡന്‍ കൂട്ടിച്ചേർത്തു. “സൈന്യം പിടിച്ചെടുത്ത അധികാരം ഉപേക്ഷിക്കുകയും ബർമയിലെ ജനങ്ങളുടെ ഇച്ഛയെ മാനിക്കുകയും വേണം,” പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു. വൈറ്റ് ഹൗസില്‍ നിന്ന് ബൈഡന്‍ ഉത്തരവിറക്കുന്നതിനു മുമ്പ്, സൈനിക അട്ടിമറിക്കെതിരെ മ്യാന്മറില്‍ വലിയൊരു ജനക്കൂട്ടം പ്രകടനവുമായി വീണ്ടും തെരുവിലിറങ്ങി. സുരക്ഷാ സേന ബലപ്രയോഗം ശക്തമാക്കി സൂകിയുടെ രാഷ്ട്രീയ പാർട്ടിയുടെ ആസ്ഥാനത്ത് റെയ്ഡ് നടത്തുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളായ യാങ്കോണിലും മണ്ടാലെയിലും…

തുർക്കിയുടെ എസ്-400 നയത്തിൽ മാറ്റമില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്

വാഷിംഗ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലുവുമായി അടുത്ത ദിവസങ്ങളിൽ ചര്‍ച്ച നടത്തുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് അറിയിച്ചു. റഷ്യൻ എസ്-400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എല്ലായ്പ്പോഴും പ്രവർത്തനക്ഷമമാക്കേണ്ടതില്ലെന്ന തുർക്കിയുടെ സമീപകാല നിർദ്ദേശം അമേരിക്ക പരിഗണിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, വാഷിംഗ്ടണിന്റെ നയം മാറ്റമില്ലാതെ തുടരുകയാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. “റഷ്യൻ എസ്-400 വിമാനങ്ങൾ നാറ്റോ ഉപകരണങ്ങളുമായി പൊരുത്തപ്പെടുന്നില്ല. അവ നാറ്റോ സാങ്കേതിക വിദ്യയുടെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നു. നാറ്റോ സഖ്യകക്ഷിയെന്ന നിലയിൽ തുർക്കിയുടെ പ്രതിജ്ഞാബദ്ധതയുമായി അവർ പൊരുത്തപ്പെടുന്നില്ല,” പ്രൈസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഡിസംബറിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സംബന്ധിച്ച് അങ്കാറയ്ക്ക് അനുമതി നൽകിയ അമേരിക്കയുമായുള്ള ചർച്ചയിൽ, തുർക്കി തങ്ങളുടെ എസ് -400 വിമാനങ്ങൾ ഭാഗികമായി സജീവമാക്കാൻ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ എന്ന് തുർക്കി പ്രതിരോധമന്ത്രി ഹുലുസി അക്കർ പറഞ്ഞിരുന്നു.…

മഹാമാരിക്കാലത്തെ പഴയന്നൂരിന്റെ സംഗീത സപര്യക്ക് പ്രോജ്വല പരിസമാപ്തി

പഴയന്നൂർ: തൃശ്ശൂര്‍ ജില്ലയുടെ കിഴക്കൻ അതിർത്തി പ്രദേശമായ പഴയന്നൂരിലെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ‘സ്റ്റാർസ് ഓഫ് പഴയന്നൂര്‍’ കുറഞ്ഞ കാലം കൊണ്ടു തന്നെ വ്യത്യസ്തമായ കലാവിരുന്നുകൾ കൊണ്ട് സമൂഹ മനസ്സില്‍ കുടിയേറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ചരിത്രത്തില്‍ ആദ്യമായി വൻ പ്രേക്ഷക ശ്രദ്ധ നേടി കൊച്ചുകുട്ടികൾ മുതൽ കുടുംബിനികൾ വരെ ആവേശപൂർവ്വം നെഞ്ചിലേറ്റിയ ‘നര്‍ത്തകി’ എന്ന ഓൺലൈൻ നൃത്തമത്സരവും, ആഘോഷങ്ങൾക്ക് പരിമിതികളേർപ്പെടുത്തിയ ഓണക്കാലത്തെ അത്തപ്പൂക്കള മത്സരവും, അവസാനം ഫെബ്രുവരി ഏഴിന് പഴയന്നൂരിലെ ഹാളിൽ വെച്ച് നടന്ന സ്റ്റാര്‍ സിംഗർ ഫൈനൽ മത്സരവുമടക്കം കലയുടെ വൈവിധങ്ങൾ കൊണ്ട് വിസ്മയം തീർക്കുകയാണ് ഈ സൗഹൃദക്കൂട്ടായ്മ. മാനുഷിക മൂല്യങ്ങളും ദേശസ്നേഹവും ഉൾകൊള്ളുന്ന ചലച്ചിത്രങ്ങള്‍ക്ക് ജീവൻ നൽകിയ ‘മേജർ രവി’ യും, പ്രശസ്ത സംഗീതജ്ഞനായ മോഹനൻ മാസ്റ്ററും, നർത്തക രത്നം ‘ലക്ഷ്മി ശ്രീ മിഥുൻ’ കലാക്ഷേത്രയും, സംവിധായകൻ എം പത്മകുമാറും, യുവനടൻ കൈലാഷും പഴയന്നൂരിന്റെ ജനനായകർ…

ഫ്ളോറിഡയിൽ നിര്യാതനായ സ്റ്റീഫൻ സാമുവേലിന്റെ സംസ്ക്കാരം 13 ന് ശനിയാഴ്ച

ഫ്ളോറിഡ: തുമ്പമൺ കല്ലുപുരയിൽ എബനേസർ ഹോമിൽ കെ. ഓ സാമുവേൽ മറിയാമ്മ ദമ്പതികളുടെ മകൻ നിര്യാതനായ സ്റ്റീഫൻ സാമുവേലിന്റെ (66) സംസ്ക്കാര ശുശ്രൂഷകൾ 12, 13 തീയതികളിൽ ഫ്ളോറിഡയിൽ നടത്തപ്പെടും. ഭൗതീക ശരീരം വെള്ളിയാഴ്ച വൈകിട്ട് 7മുതൽ 9 വരെ ലേക്ക് ലാൻഡ് എബേനെസർ ഐ.പി.സി സഭാഹാളിൽ (5935 Strickland Ave, Lakeland, FL 33812) പൊതു ദർശനത്തിന് വയ്ക്കുന്നതും 13ന് ശനിയാഴ്ച രാവിലെ 9 ന് സംസ്ക്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്. തുടർന്ന് 12 മണിക്ക് ഓക്ക് ഹിൽ ബറിയൽ പാർക്ക് സെമിത്തേരിയിൽ (4620 U.S Highway 98S, Lakeland, FL 33812) സംസ്കാരം നടത്തപ്പെടും. ഭാര്യ ഗ്രേസിയ്കുട്ടി സ്റ്റീഫൻ കോടുകുളഞ്ഞി തയ്യിൽ നെടിയേത്ത് കുടുബാഗമാണ്. മക്കൾ: ജെൻസി, ജിനോ, ജെയിൻ, ജസ്റ്റിൻ. മരുമക്കൾ: മനോജ്, സ്റ്റീഫൻ. കൊച്ചുമക്കൾ: അലിഷാ, ആഞ്‌ജലീന, എലെജ, എലെസുവാ, ആൽഫി സഹോദരങ്ങൾ:…