കെ.ടി. തോമസ് (70) നിര്യാതനായി

ആല്‍ബനി (ന്യൂയോര്‍ക്ക്): ചങ്ങനാശ്ശേരി പായിപ്പാട്  പള്ളിക്കച്ചിറ തുരുത്തേല്‍ കെ.ടി. തോമസ് (70) ഫെബ്രുവരി 15 തിങ്കളാഴ്ച ടെക്സാസിലെ ഗാര്‍ലന്റില്‍ നിര്യാതനായി. ആല്‍ബനിയില്‍ താമസക്കാരനായിരുന്ന പരേതനും കുടുംബവും 2018-ലാണ് ഗാര്‍ലന്റിലേക്ക് താമസം മാറിയത്. സംസ്ക്കാരം പിന്നീട്. ഭാര്യ: ശോശാമ്മ തോമസ്. മക്കള്‍: റോബിന്‍ തോമസ് (ടെക്സാസ്), രാജേഷ് തോമസ് (ദുബൈ). സഹോദരങ്ങള്‍: പി.പി. ഫിലിപ്പോസ്/കുഞ്ഞുമോള്‍, കെ.കെ. വര്‍ഗീസ്/അക്കാമ്മ വര്‍ഗീസ്, ഫാ. ടി.കെ. വര്‍ഗീസ്/ഓമന, ടി.കെ. മാത്യു/ജെസ്സി. മറ്റു ബന്ധുക്കള്‍: അലക്സ് & ജെസ്സി പനയ്ക്കല്‍ (ആല്‍ബനി), ജോര്‍ജ്ജുകുട്ടി & ശോശാമ്മ (ഹൈദരാബാദ്), വര്‍ഗീസ് & ആനി കരുവേലില്‍, മാത്യു വര്‍ഗീസ് & ഷീജ.

ചൊക്ളി (നോവല്‍ 38): എച്മുക്കുട്ടി

മഡത്തിലെ പണിക്കാര്ക്ക് നാവ് തൊള്ളേ കെട്ക്ക്ല്യ. ജാനു കൊച്ചിന് ജഗനാദൻന്ന് പേരിട്ട്.. ഇട്ടത് ചൊക്ളി യന്ന്യാ. അവളക്ക് ആ പേരാ ഇഷ്ടന്ന് പറഞ്ഞു. ചൊക്ളി ഇട്ടു. ചൊക്ളിക്കറീണ പേരോള് അന്തോണി മാപ്ള, പ്രാഞ്ചീസ്, രാമേട്ടൻ, രാഗവേട്ടൻ, പപ്പിനി, മയിലി, മൊയ്തീൻ ക്ക, നസീറിക്ക, നവാസിക്ക, മറിയംബി, തുന്നക്കാരൻ ശങ്കരൻ, വിജയൻ, രവ്യേട്ടൻ….ഇങ്ങത്തെ പേരൊക്കെ ചക്കര മോന് ഇടാമ്പറ്റോ.. ജഗനാദൻന്ന് നല്ല പേരന്ന്യാ.. അവള് ജക്കൂന്നാ വിളിക്കണ്. ചൊക്ളീം വിളിച്ച് അതന്നെ.. പണിക്കാര്ക്ക് തൊടങ്ങീലോ മോറ് വീർപ്പ്. വിശ്ശൊനാദസ്സാമീരേ അപ്പൻറെ പേരണ് അദ്.. കുട്ടി ചൊക്ളീൻറെ അല്ലാ… നേർത്തേ കൂട്ടി പെറ്റു.. ചൊക്ളി ഒന്നും കേട്ട്ല്യാ.. കൊച്ചിന് ജാനൂൻറെ മോറാണ്. പാളേ കെട്ത്തി കുളിപ്പിക്കുമ്പോ ജാനു പറേം .. പൊറോം കുഞ്ഞിച്ചന്തീം ചൊക്കേട്ടൻറ്യാ..കൈയും കാലും ചൊക്കേട്ടൻറെയാ… അതങ്ങന്യാന്ന് ചൊക്ളിക്ക് തോന്നേം ചെയ്യ്ണ്ട്. ചൊക്ളി കൂട്ടിവെച്ചേർന്ന കാശൊക്കെ ഇട്ത്ത് ആലൂരമ്പലത്തിൻറെ…

COVID-19 വേരിയന്റിന്റെ വ്യാപനം; യു.കെ.യില്‍ കർശനമായ നിയമങ്ങൾ പ്രാബല്യത്തിലായി

COVID-19 വേരിയന്റുകളുടെ വ്യാപനം തടയാന്‍ യുണൈറ്റഡ് കിംഗ്ഡം ഏര്‍പ്പെടുത്തിയ കർശനമായ പുതിയ യാത്രാ നിയമങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. യു.കെ.യില്‍ എത്തുന്നവർ സർക്കാർ അംഗീകരിച്ചിട്ടുള്ള ഹോട്ടലുകളിൽ 10 ദിവസം ക്വാറന്റൈനില്‍ കഴിയാന്‍ 1,750 പൗണ്ട് നല്‍കി മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും, ഹോട്ടലിലെ മറ്റു ചിലവുകള്‍, ഗതാഗതം, യു.കെ.യില്‍ എത്തിയതിനുശേഷമുള്ള രണ്ട് പ്രത്യേക ടെസ്റ്റുകൾ എന്നിവയുടെ ചിലവു വഹിക്കുകയും വേണം. പുതിയ മാനദണ്ഡങ്ങൾ ലംഘിച്ചാൽ 10 വർഷം വരെ തടവും 10,000 പൗണ്ട് പിഴയും ഈടാക്കും. ഇന്ത്യ പോലുള്ള ഒരു “റെഡ് ലിസ്റ്റ്” രാജ്യം സന്ദർശിക്കുന്നവര്‍ 10 ദിവസം വീട്ടിൽത്തന്നെ ക്വാറന്റൈനില്‍ കഴിയുകയും, രണ്ട് നിർബന്ധിത COVID-19 ടെസ്റ്റുകൾ പൂർത്തിയാക്കുകയും വേണം. പുതിയ വേരിയന്റുകളുടെ ആവിർഭാവത്തോടെ നാം കൂടുതൽ കരുതലോടെ മുന്നോട്ടു പോകണം. ഇന്ന് പ്രാബല്യത്തിൽ വന്ന നിയമങ്ങൾ ക്വാറന്റൈന്‍ വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ആരോഗ്യ സെക്രട്ടറി മാറ്റ്…

രാജ്‌കുമാറിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ പിരിച്ചുവിടും

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതികളായ ഒൻപത് കേരള പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ സർക്കാർ തീരുമാനിച്ചു. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 2019 ജൂണിലാണ് 49 കാരനായ കെ രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ അധികൃതർ കസ്റ്റഡിയിലെടുത്തത്. പിന്നീട് ക്രൂരമായി പീഡിപ്പിച്ചതിനെത്തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. കസ്റ്റഡി മരണം അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. “ജസ്റ്റിസ് നാരായണ കുറുപ്പ് കമ്മീഷന്റെ കണ്ടെത്തലുകളും ശുപാർശകളും അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള ശുപാർശയും ഇതിൽ ഉൾപ്പെടുന്നു,” സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഈ വർഷം ജനുവരിയിൽ കമ്മീഷൻ 150 പേജുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. മരിച്ച കെ. രാജ്കുമാറിനെ 2019 ജൂൺ 12 ന് നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുക്കുകയും…

എറണാകുളത്ത് കന്യാസ്ത്രീയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: ഞായറാഴ്ച രാത്രി എറണാകുളത്തെ വാഴക്കാലയിലെ പാറമടയില്‍ ഒരു കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ ദുരൂഹത തുടരുന്നു. ഡോട്ടേഴ്‌സ് ഓഫ് സെന്റ് തോമസ് കോൺവെന്റിലെ അന്തേവാസിയായിരുന്ന ജസീന തോമസിനെ (45) യാണ് സമീപത്തുള്ള ഉപയോഗശൂന്യമായ ക്വാറിക്ക് സമീപമുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ച മുതൽ കന്യാസ്ത്രീയെ കാണ്മാനില്ലായിരുന്നു. കോൺവെന്റിലെ മറ്റ് അംഗങ്ങൾ ജസീനയെ ഉച്ചഭക്ഷണത്തിനായി വിളിക്കാൻ മുറിയിലേക്ക് ചെന്നപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. അവർ പോലീസിനെ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെ കന്യാസ്ത്രീയുടെ മൃതദേഹം കോൺവെന്റിന് സമീപമുള്ള പാടമടയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് മൃതദേഹം കളമശ്ശേരിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു. ജസീന വിഷാദ രോഗത്തിനടിമയായിരുന്നു എന്ന് കോൺവെന്റ് അധികൃതർ പോലീസിനോട് പറഞ്ഞു. എന്നാൽ, ജസീനയുടെ ബന്ധുക്കള്‍ ആ അവകാശവാദം നിഷേധിച്ചു. “രാവിലെ…

ഉല്ലാസയാത്ര നടത്തിയ പതിമൂന്നുകാരിയുടെ കാറിടിച്ചു രണ്ടുപേര്‍ കൊല്ലപ്പെട്ടു

സാന്‍ഡിയാഗോ: അമ്മയുടെ കാര്‍ മോഷ്ടിച്ചു രാത്രി 11 നുശേഷം കൂട്ടുകാരിയേയും കൂട്ടി ഉല്ലാസയാത്ര നടത്തിയ പതിമൂന്നുക്കാരിയുടെ കാറിടിച്ചു 2 പുരുഷന്മാര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ട്രാഫിക്ക് വയലേഷനെ തുടര്‍ന്നു പോലീസ് വാഹനം തടഞ്ഞു. കാറില്‍ ഉണ്ടായിരുന്നവര്‍ രണ്ടു പേരും കൗമാര പ്രായക്കാരായിരുന്നുവെന്ന് പോലീസ് അറിഞ്ഞിരുന്നില്ല. പോലീസിനെ കണ്ടതും രണ്ടുപെണ്‍കുട്ടികളും കാറില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ചുറ്റുപാടും നടത്തിയ അന്വേഷണത്തിലാണ് കാര്‍ ശരീരത്തിലൂടെ കയറിയിരുന്ന കിടന്നുറങ്ങുകയായിരുന്ന ഭവനരഹിതരായ രണ്ടുപേര്‍ രക്തത്തില്‍ കുളിച്ച് സമീപത്തുള്ള കുറ്റികാട്ടില്‍ കണ്ടെത്തിയത്. ഒരാള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. മറ്റൊരാളെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറില്‍ നിന്നിറങ്ങി ഓടിയ രണ്ടുകുട്ടികളേയും അറസ്റ്റു ചെയ്ത് മാതാപിതാക്കളുടെ കസ്റ്റഡിയില്‍ വിട്ടയച്ചതായി എസ്‌കോണ്ടിസ് പോലീസ് ലഫ്റ്റ് കെവിന്‍ പറഞ്ഞു. കൊല്ലപ്പെട്ട രണ്ടുപേരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുറിച്ചും പോലീസ് വിശദീകരണം നല്‍കിയില്ല. പി.പി.…

എസ് ഹരീഷിന്റെ മീശയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള അവാർഡ്

മീശ എന്ന നോവലിന് എഴുത്തുകാരൻ എസ് ഹരീഷ് കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. ക്ഷേത്രങ്ങളിൽ പോകുന്ന സ്ത്രീകളെ നോവൽ തെറ്റായി ചിത്രീകരിച്ചുവെന്ന് വലതുപക്ഷ ഗ്രൂപ്പുകൾ ആരോപിച്ചതിനെത്തുടർന്ന് വലിയ വിവാദത്തെ തുടർന്ന് ഇത് പിൻവലിച്ചിരുന്നു. നോവലിന്റെ ചില ഭാഗങ്ങൾ ഹിന്ദുമതത്തെ അപമാനിച്ചുവെന്ന് സംഘ പരിവാർ ഗ്രൂപ്പുകളും ആരോപിച്ചു. ഹരീഷിന്റെ ആദ്യ നോവലാണ് മീശ. നേരത്തെ കുറച്ച് ചെറുകഥകൾ എഴുതിയിരുന്നു. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരങ്ങൾ. ഹാസ്യ സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് ‘ഈശ്വരന്‍ മാത്രം സാക്ഷി’ എന്ന പുസ്തകത്തിലൂടെ സത്യന്‍ അന്തിക്കാട് അര്‍ഹനായി. ജാതിയുടെയും ലിംഗഭേദത്തിന്റെയും സങ്കീർണ്ണതയെ ചിത്രീകരിച്ച ഒരു നോവലായിരുന്നു മീശ. കുട്ടനാട് സ്വദേശിയായ വാവച്ചൻ എന്ന ദളിതനെക്കുറിച്ചും അദ്ദേഹം മീശ വളർത്തുന്ന രീതിയെക്കുറിച്ചും നോവൽ വിവരിക്കുന്നു. നോവൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയെങ്കിലും, കോടതി അത് നിരസിച്ചു. സാഹിത്യകൃതികൾ നിരോധിക്കുന്നതിൽ ഒരു ഗുണവും…

സേതു നരിക്കോട്ടിന് ആദരാജ്ഞലികളോടെ…..!

ന്യൂയോര്‍ക്കിലെ മലയാളി-സാമൂഹ്യ-സാംസ്ക്കാരിക-ആത്മീയ മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായിരുന്ന സേതു നരിക്കോട്ട് ഓര്‍മ്മയായി. ഇന്നലെ (ഫെബ്രുവരി 14) പാലക്കാട്ടുള്ള അവരുടെ തന്നെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പത്നി ഡോ. രാധികയും, ഏകപുത്രി സന്ധ്യയും സമീപമുണ്ടായിരുന്നു. നാണിക്കുട്ടിയമ്മ (കേരളം), വിശ്വം (മോണ്‍‌ട്രിയോള്‍, കാനഡ), അമ്മു, ഗോപി, കൊച്ചു (ന്യൂയോര്‍ക്ക്) എന്നിവര്‍ സഹോദരങ്ങളാണ്. +++++++ 1970-കളുടെ ആരംഭത്തിൽ ന്യൂയോർക്കിൽ മലയാളികളും മലയാളി സംഘടനകളും വളരെ വിരളമായിരുന്നു. അമേരിക്കൻ കുടിയേറ്റ നിയമത്തിൽ ഭേദഗതി വന്നതോടെയാണ് മലയാളി കുടിയേറ്റക്കാരുടെ കുത്തൊഴുക്ക് ആരംഭിച്ചത്. കാലക്രമേണയാണ് മലയാളി സംഘടനകളും മലയാളം പ്രസിദ്ധീകരണങ്ങളും പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. അങ്ങിനെ സംഘടനകൾ നാട്ടിൽ നിന്ന് സിനിമാ താരങ്ങളെയും മറ്റു കലാകാരന്മാരെയും, സാഹിത്യകാരന്മാരെയും, രാഷ്ട്രീയക്കാരേയും, മതനേതാക്കളേയും, അമേരിക്കയിലേക്ക് കൊണ്ടുവരിക പതിവായി. ഈ വേദികളിൽ തന്റെ ഹാസ്സെൽബ്ളാഡ് ക്യാമറയും തൂക്കി നല്ലൊരു ഷോട്ടെടുക്കാൻ തയ്യാറായി, പ്രസരിപ്പോടെ, സേതു നരിക്കോട്ടെന്ന ക്യാമറാമാൻ പ്രത്യക്ഷപ്പെടുക സാധാരണയായിരുന്നു. 1943 മാര്‍ച്ച് മൂന്നാം…

തൂവെള്ള പട്ടുവിരിച്ച് ഡാളസ്; റെക്കോര്‍ഡ് അതിശൈത്യം

ഡാളസ്: ഞായറാഴ്ച രാവിലെ 5 മണിയോടെ ആരംഭിച്ച മഞ്ഞുവീഴ്ച ഉച്ചയോടെ ശക്തിപ്പെട്ടതോടെ ഡാളസ് – ഫോര്‍ട്ട്‌വര്‍ത്ത് റോഡുകളും പരിസരങ്ങളും തൂവെള്ള പട്ടുവിരിച്ച പ്രതീതി ജനിപ്പിച്ചു. നാമമാത്രമായി തുറന്നു പ്രവര്‍ത്തിച്ചിരുന്ന ദേവാലയങ്ങള്‍ മുഴുവനും ഈ പ്രദേശത്ത് അടച്ചിട്ടു. രാവിലെ റോഡുകളെല്ലാം വിജനമായിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ ഭൂരിഭാഗവും അടച്ചിട്ടു. വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയില്ല. ഫോര്‍ട്ട്‌വര്‍ത്ത് വിമാനത്താവളത്തിലെ നൂറുകണക്കിനു വിമാനങ്ങള്‍ റദ്ദ് ചെയ്തു. വൈകിട്ടും മഞ്ഞുവീഴ്ച തുടര്‍ന്നതിനിടെ ഡാളസില്‍ വളരെ ചുരുക്കമായി ലഭിച്ചിരുന്ന മഞ്ഞുവീഴ്ച കുട്ടികള്‍ മാതാപിതാക്കളോടൊപ്പം ആഘോഷിച്ചു. സ്‌നോമാന്‍ ഉണ്ടാക്കുന്നതിനും മഞ്ഞില്‍ ഓടിക്കളിക്കുന്നതിനും കുട്ടികള്‍ മാതാപിതാക്കളോടൊപ്പം പുറത്തിറങ്ങിയത് അപൂര്‍വ്വ കാഴ്ചയായിരുന്നു. വൈകുന്നേരം ഏകദേശം നാലിഞ്ചു കനത്തില്‍ മഞ്ഞുവീഴ്ചയുണ്ടായതിനാല്‍ പെട്ടെന്ന് താപനില കുത്തനെ താഴേക്കു പതിച്ചു. ഞായറാഴ്ച രാത്രിയിലും മഞ്ഞുവീഴ്ച തുടരുമെന്നും, രാവിലെ ഏകദേശം 6 ഇഞ്ചു കനത്തില്‍ മഞ്ഞു കൂടികിടക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ജോലിക്കു പോകേണ്ട…

പാര്‍ക്ക്‌ലാന്റ് സ്ക്കൂള്‍ വെടിവെപ്പ് മൂന്നാം വാര്‍ഷികം; കര്‍ശന തോക്ക് നിയന്ത്രണം വേണമെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍: മൂന്നു വര്‍ഷം മുമ്പു ഇന്നേ ദിവസം ഫ്‌ളോറിഡാ പാര്‍ക്ക്‌ലാന്റ് സ്ക്കൂള്‍ ഷൂട്ടിങ്ങില്‍ 17 പേര്‍ മരിച്ച സംഭവത്തിന്റെ വാര്‍ഷീക ദിനത്തില്‍ കര്‍ശന ഗണ്‍ നിയമങ്ങള്‍ നിര്‍മ്മ്ിക്കുന്നതിന് സെന്റര്‍മാരെ ആഹ്വാനം ചെയ്ത് പ്രസിഡന്റ് ബൈഡന്‍ പ്രസ്താവനയിറക്കി. രാഷ്ട്രത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ കനത്ത പ്രഹരശേഷിയുള്ള തോക്കുകള്‍ നിരോധിക്കുന്നതിനും ബാക്ക് ഗ്രൗണ്ട് ചെക്ക് വര്‍ദ്ധിപ്പിക്കുന്നതിനും, ഗണ്‍ ലോസ് ശക്തിപ്പെടുത്തുന്നതിനും കോണ്‍ഗ്രസ് അംഗങ്ങള്‍ മുന്നോട്ടുവരണമെന്ന് ജീവന്‍നഷ്ടപ്പെട്ടവരുടെയും, അപകടത്തില്‍ പരിക്കേറ്റവരുടേയും കുടുംബാംഗങ്ങളെ അഭിസംബോധന ചെയ്യവെ ബൈഡന്‍ അഭ്യര്‍ത്ഥിച്ചു. പാര്‍ക്ക്‌ലാന്റ് വെടിവെപ്പില്‍ 14 വ്ദ്യാര്‍ത്ഥികള്‍ക്കും, മൂന്ന് സ്റ്റാഫ് അംഗങ്ങള്‍ക്കുമാണ് ജീവന്‍ നഷ്ടപ്പെട്ടത് 17ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച 3 മണിക്ക് മൂന്ന് നിമിഷം മൗനം ആചരിക്കണമെന്ന് ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ ഡിസാന്റീസ് പുറത്തിറക്കിയ ഡിക്ലറേഷനില്‍ ആവശ്യപ്പെട്ടു. പാര്‍ക്ക്‌ലാന്റ് സ്ക്കൂള്‍ വെടിവെപ്പില്‍ നിന്നും രക്ഷപ്പെട്ട രണ്ടുപേര്‍ ഇതിനകം ആത്മഹത്യ ചെയ്തിരുന്നു. പാര്‍ക്ക്‌ലാന്റ്…