മാർ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 28 നു

ന്യൂയോർക്ക് : മലങ്കര ഓർത്തഡോക്സ്‌ സഭയുടെ അമേരിക്കൻ ഭദ്രാസനശിൽപിയായിരുന്ന കാലം ചെയ്ത അഭിവന്ദ്യ തോമസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ പതിമൂന്നാമത് ഓർമ്മപ്പെരുന്നാൾ, അമേരിക്കയിലെ പരുമല എന്നറിയപ്പെടുന്ന ക്യുൻസ് സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ഫെബ്രുവരി 28 നു രാവിലെ 7.30 നു പ്രഭാതനമസ്കാരവും, തുടർന്നു വെരി റെവ. യേശുദാസൻ പാപ്പൻ കോർ-എപ്പിസ്കോപ്പാ, റെവ .ഫാ .ജോയ്‌സ് പാപ്പൻ എന്നിവരുടെ കാർമ്മികത്വത്തിൽ വിശൂദ്ധ കുർബാനയും ധൂപപ്രാർഥനയും ഉണ്ടായിരിക്കും. കൂടൂതൽ വിവരങ്ങൾക്ക് : Vicar. Very.Rev.Yesudasan Pappan Cor-Episcopa: (718) 419-1832 Shibu Tharakan (Secretary) (718) 753-2032, Thomas Varghese (Treasurer) (917) 731-7493, Roby Varghese (Treasurer) (516) 717-9956. YouTube link for the Holy Qurbana: Church Adress: St Gregorios Orthodox Church Of India, Queens, 987 Elmont…

സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസ്സോസിയേഷന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പരിചയ സമ്പന്നരും യുവജനങ്ങളും ഉള്‍പ്പെടുന്ന പുതിയ ഭരണ സമിതി ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണെന്നു പുതിയ പ്രസിഡന്റ് ക്യാപ്റ്റന്‍ രാജു ഫിലിപ്പ് അറിയിച്ചു. കലാ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളി സമൂഹത്തിന് പരിചിതനായ ഫ്രെഡറിക് എഡ്വേര്‍ഡ് (ഫ്രെഡ് കൊച്ചിന്‍) ആണ് വൈസ് പ്രസിഡന്റ്. അലക്‌സ് തോമസ് (സെക്രട്ടറി), സാറാമ്മ തോമസ് (ട്രഷറര്‍), കുസുമം ചെത്തിക്കോട്ട് (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ ഉള്‍പ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, 19 കമ്മിറ്റിയംഗങ്ങളും ഉള്‍പ്പെട്ടതാണ് ഈ വര്‍ഷത്തെ ഭരണസമിതി. റജി വര്‍ഗീസ്, ഫൈസല്‍ എഡ്വേര്‍ഡ്, ജോസ് ഏബ്രഹാം, ജോസ് വര്‍ഗീസ്, അലക്‌സ് വലിയവീടന്‍, റോഷിന്‍ മാമ്മന്‍, സദാശിവന്‍ നായര്‍, സി.വി. വര്‍ഗീസ് വളഞ്ഞവട്ടം, റീനാ സാബു, ബിജു ചെറിയാന്‍, തോമസ് കുര്യന്‍,…

മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ പാത്രിയര്‍ക്കീസ് ബാവായുടെ പെരുന്നാള്‍ കൊണ്ടാടി

മെസ്കീറ്റ് (ടെക്‌സസ്): മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സിറിയന്‍ ദേവാലയത്തില്‍ മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോര്‍ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ എണ്‍പത്തൊമ്പതാം ദുഖ്‌റോന പെരുന്നാള്‍ ആഘോഷിച്ചു. വികാരി റവ. ഫാ. ഏലിയാസ് എരമത്ത് ഫെബ്രുവരി 21-ന് ഞായറാഴ്ച പ്രത്യേക ധൂപ പ്രാര്‍ത്ഥന നടത്തി. പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ പേരിലുള്ള ദയറായും പള്ളിയും സ്ഥിതി ചെയ്യുന്നത് ഓമല്ലൂരിനടുത്തുള്ള മഞ്ഞനിക്കരയിലെ ഉയര്‍ന്ന കുന്നിന്‍ പ്രദേശത്താണ്. ഈ സ്ഥലം പത്തനംതിട്ട പട്ടണത്തില്‍ നിന്നും ആറു കിലോമീറ്റര്‍ ദൂരത്തിലാണ്. പരിശുദ്ധ ബാവാ 1931-ല്‍ ഇവിടെ വരികയും 1932 ഫെബ്രുവരിയില്‍ കാലം ചെയ്യുന്നതുവരെ ഇവിടെ താമസിക്കുകയും ചെയ്തു. മഞ്ഞനിക്കര ഇന്ന് യാക്കോബായ സുറിയാനി സഭയുടെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമാണ്. കേരള ടൂറിസം മാപ്പില്‍ പ്രത്യേക സ്ഥാനം ഈ സ്ഥലത്തിനുണ്ടെന്നുള്ളത് വളരെ ശ്രദ്ധേയമായ ഒരു കാര്യം കൂടിയാണ്. പള്ളി അംഗങ്ങളായ ഏലിയാസ്…

ഇന്ത്യന്‍ നഴ്സസ് അസ്സോസിയേഷന്‍ ഓഫ് ഇല്ലിനോയി പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 27-ന്

ഷിക്കാഗോ: ഇന്ത്യന്‍ നഴ്സസ് അസ്സോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ (ഐ.എന്‍.എ) 2021-ലെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 27 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സൂം പ്ലാറ്റ്‌ഫോമിലൂടെ നടത്തപ്പെടുന്നു. ഇല്ലിനോയിയിലെ ഇന്ത്യന്‍ നഴ്സുമാരുടെ മുഴുവന്‍ സാന്നിധ്യവും ഉള്‍പ്പെടുത്തിക്കൊണ്ട് നഴ്സിംഗ് പ്രൊഫഷന്റെ എല്ലാ വളര്‍ച്ചയും ഉറപ്പാക്കാനുള്ള ദൃഢനിശ്ചയവുമായാണ് പുതിയ നേതൃത്വം മുന്നോട്ടു നീങ്ങുന്നതെന്ന് പ്രസിഡന്റ് ഷിജി അലക്‌സ് പറഞ്ഞു. മീറ്റിംഗില്‍ നിമ്മി ടോം (ആര്‍.എന്‍) മുഖ്യ പ്രഭാഷകയായിരിക്കും. ഡോ. സാറാ ഈശോ (ന്യൂജെഴ്സി) പ്രത്യേക വിഭാഗത്തില്‍ ‘ബ്ലഡ് ക്ലോട്ടുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം’ എന്ന വിഷയത്തില്‍ സംസാരിക്കും. പ്രസ്തുത പരിപാടിയുടെ കോഓര്‍ഡിനേറ്റര്‍മാരായി റോസ് വടകര, ജെസ്റ്റീന വെളിയത്തുമാലില്‍, ലൈജു പൗലോസ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. ഐ.എന്‍എയ്ക്കുവേണ്ടി പബ്ലിക് റിലേഷന്‍സ് കണ്‍വീനര്‍ ലൈജു പൗലോസ് അറിയിച്ചതാണിത്.

ട്രംപ് പങ്കെടുക്കുന്ന യാഥാസ്ഥിതിക സമ്മേളനത്തിലേക്കുള്ള ക്ഷണം പെൻസ് നിരസിച്ചു

ഫ്ലോറിഡ: മുന്‍ യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പ് പങ്കെടുക്കുന്ന യാഥാസ്ഥിതിക സമ്മേളനത്തിലേക്കുള്ള ക്ഷണം മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് നിരസിച്ചു. ഈ സമ്മേളനത്തില്‍ ട്രം‌പ് സംസാരിക്കുമെന്നും അറിയുന്നു. വ്യാഴാഴ്ച നടക്കുന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിലാണ് (സിപിഎസി) റിപ്പബ്ലിക്കനായ പെന്‍സ് പങ്കെടുക്കുകയില്ല എന്നറിയിച്ചത്. തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ മോഷ്ടിച്ചെന്ന ട്രം‌പിന്റെ അവകാശവാദങ്ങൾ അംഗീകരിക്കാതിരുന്നതോടെയാണ് ട്രംപും പെൻസും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടിയത്. ജോ ബൈഡന്റെ ഇലക്ടറല്‍ കോളേജ് വിജയം സാക്ഷ്യപ്പെടുത്തുന്നതില്‍ പെന്‍സ് പങ്കെടുത്തതും ട്രം‌പിനെ ചൊടിപ്പിച്ചിരുന്നു. ജനുവരി ആറിന് വോട്ടെണ്ണൽ അവസാനിപ്പിക്കാൻ ട്രംപ് അനുകൂലികൾ ക്യാപ്പിറ്റോളില്‍ ആക്രമണം അഴിച്ചുവിട്ടതിനിടയില്‍ “ഹാംഗ് മൈക്ക് പെൻസ്” എന്ന് ആക്രോശിച്ചിരുന്നു. വ്യാഴാഴ്ച ഫ്ലോറിഡയിലെ ഒര്‍ലാന്റോയിലാണ് കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസ് (സിപിഎസി) ആരംഭിക്കുന്നത്. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിലാണ് ട്രംപ് പ്രസംഗിക്കുന്നത്. ട്രംപിനെ മറികടന്ന് പോകണോ അതോ ഭാവിയിൽ അദ്ദേഹത്തോടൊപ്പം…

ടെക്സസിലെ അതിശൈത്യത്തിന്റെ മറവില്‍ അനധികൃത മനുഷ്യക്കടത്ത് സജീവമാകുന്നതായി റിപ്പോര്‍ട്ട്

ടെക്സസ്: ടെക്സസിലുണ്ടായ അതിശൈത്യം മുതലെടുത്ത് കള്ളക്കടത്തുകാർ മെക്സിക്കോയില്‍ നിന്ന് അനധികൃത മനുഷ്യക്കടത്ത് സജീവമാക്കുന്നതായി റിപ്പോര്‍ട്ട്. താപനില അതിശക്തമായി താഴുകയും തന്മൂലം അപകടകരമായ സാഹചര്യങ്ങളുണ്ടായിട്ടും അനധികൃതമായി അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ അവരുടെ ജീവന്‍ തന്നെ പണയം വെക്കുന്നതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പറയുന്നു. സാൻ അന്റോണിയോയില്‍ ഒരു ഗ്യാസ് സ്റ്റേഷന്റെ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന റഫ്രിജറേറ്റഡ് ട്രക്കിൽ നിന്ന് രേഖകളില്ലാത്ത 100 കുടിയേറ്റക്കാർ വ്യാഴാഴ്ച ഓടി രക്ഷപ്പെട്ടതായി അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തിയില്‍ പട്രോളിംഗ് നടത്തിയിരുന്ന ഉദ്യോഗസ്ഥര്‍ കള്ളക്കടത്തുകാര്‍ വഴിയിലുപേക്ഷിച്ച കുറച്ചു പേരെ രക്ഷപ്പെടുത്തി. പിടിക്കപ്പെടുമെന്ന് തോന്നിയപ്പോഴാണ് അവരുടെ കൂടെ ഇറങ്ങിത്തിരിച്ചവരെ വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞതെന്ന് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഫോഴ്സ് പറഞ്ഞു. രക്ഷപ്പെടുത്തിയ ചിലര്‍ക്ക് തണുത്ത താപനിലയെത്തുടർന്ന് മെഡിക്കല്‍ സഹായം നല്‍കേണ്ടി വന്നതായും ഏജന്‍സി വക്താവ് പറഞ്ഞു. ഇവിടെ പൂജ്യം താപനിലയാണ്, ഇപ്പോഴും മഞ്ഞുവീഴ്ചയുണ്ട്.…

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി

ബെംഗളൂരു: മയക്കുമരുന്നു വിതരണവുമായി ബന്ധപ്പെട്ട ധനസഹായം നല്‍കിയ കുറ്റത്തിന് അറസ്റ്റിലായി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. സെഷന്‍സ് കോടതിയുടേതാണ് നടപടി. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് സെഷന്‍സ് കോടതിയുടെ നടപടി. കഴിഞ്ഞ മാസം 11നാണ് ബിനീഷ് ജാമ്യാപേക്ഷ നല്‍കിയത്. കഴിഞ്ഞ ഒക്ടോബര്‍ 29 ന് അറസ്റ്റിലായ ബിനീഷ് 100 ദിവസത്തിലേറെയായി പരപ്പന അഗ്രഹാര ജയിലില്‍ റിമാന്റിലാണ്.

മ്യാൻമറിലെ അടിച്ചമർത്തൽ ഉടൻ അവസാനിപ്പിക്കണം: ഐക്യരാഷ്ട്ര സഭാ മേധാവി

മ്യാൻമറിലെ അട്ടിമറി വിരുദ്ധ പ്രക്ഷോഭങ്ങൾ തടയാൻ സൈനിക ഭരണാധികാരികൾ ഉപയോഗിക്കുന്ന ക്രൂരമായ ബലപ്രയോഗത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. അടിച്ചമർത്തൽ സമീപനത്തിൽ നിന്ന് ഉടനടി പിന്മാറുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്യണമെന്ന് ജനീവയിലെ യുഎൻ മനുഷ്യാവകാശ സമിതിയിൽ തിങ്കളാഴ്ച നടത്തിയ വാർഷിക പ്രസംഗത്തിൽ ഗുട്ടെറസ് സൈന്യത്തോട് ആവശ്യപ്പെട്ടു. ജനീവ ആസ്ഥാനമായുള്ള കൗൺസിലിന്റെ 46-ാമത് സെഷന്റെ ഉദ്ഘാടന വേളയിൽ മുൻകൂട്ടി റെക്കോർഡു ചെയ്‌ത വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രതിപാദിച്ചത്. “ഇന്ന് ഞാൻ മ്യാൻമർ സൈന്യത്തോട് അടിച്ചമർത്തൽ ഉടൻ നിർത്താൻ ആവശ്യപ്പെടുന്നു. തടവുകാരെ മോചിപ്പിക്കുക, അക്രമം അവസാനിപ്പിക്കുക മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുക, സമീപകാല തിരഞ്ഞെടുപ്പുകളിൽ പ്രകടിപ്പിച്ച ജനങ്ങളുടെ ഇഛ നടപ്പിലാക്കുക, ആധുനിക ലോകത്ത് അട്ടിമറിക്ക് സ്ഥാനമില്ല,” എന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ ദുർബലപ്പെടുത്തൽ, ക്രൂരമായ ബലപ്രയോഗം, അനിയന്ത്രിതമായ അറസ്റ്റുകൾ, അതിന്റെ എല്ലാ പ്രകടനങ്ങളിലും അടിച്ചമർത്തൽ എന്നിവ ഞങ്ങൾ കാണുന്നുണ്ടെന്നും…

മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പിന്റെ നികുതി രേഖകള്‍ ന്യൂയോക്ക് പ്രൊസിക്യൂട്ടര്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു

വാഷിംഗ്ടൺ: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി രേഖകള്‍ ന്യൂയോര്‍ക്ക് പ്രൊസിക്യൂട്ടര്‍ക്ക് കൈമാറാനുള്ള ഉത്തരവ് തടയാനാകില്ലെന്ന് സുപ്രീം കോടതി തിങ്കളാഴ്ച വിധിച്ചു. ട്രം‌പിനേറ്റ ഒരു പ്രഹരമായാണ് ഇതിനെ കാണുന്നത്. മുമ്പൊരിക്കൽ കോടതിയില്‍ ചോദ്യം ചെയ്ത ഒരു നീണ്ട നിയമപോരാട്ടത്തിന്റെ പര്യവസാനമാണ് സുപ്രീം കോടതിയുടെ ഈ നടപടി. ട്രംപിന്റെ നികുതി രേഖകൾ പ്രോസിക്യൂട്ടറുടെ ക്രിമിനൽ അന്വേഷണത്തിന്റെ ഭാഗമായി പരസ്യമാക്കാന്‍ പാടില്ല എന്ന ഡിസ്ട്രിക്റ്റ് കോടതിയുടെ വിധിക്ക് തിരിച്ചടിയാണ് സുപ്രീം കോടതിയുടെ ഈ വിധി. തന്റെ നികുതി രേഖകൾ പരസ്യമാക്കുന്നതില്‍ നിന്ന് തടയിടാനായി ട്രംപ് നിരവധി തവണ ശ്രമിച്ചിട്ടുണ്ട്. നികുതി രേഖകളുടെ അന്വേഷണം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനുശേഷം ട്രംപിന്റെ ജീവിതത്തിൽ ഒരു പ്രശ്നമായി മാറിയേക്കാമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്രംപ് ഇതിനെ “a fishing expedition” എന്നും “a continuation of the witch hunt” എന്നും “ചരിത്രത്തിലെ ഏറ്റവും വലിയ…

ജീവനക്കാരെ ഇന്‍ഷ്വറന്‍സില്‍ ചേര്‍ത്ത് എം.പി. ട്രേഡേഴ്സ് മാതൃകയായി

ദോഹ: തങ്ങളുടെ ജീവനക്കാരെ ഐ.സി.ബി. എഫിന്റെ ഇന്‍ഷ്വറന്‍സില്‍ ചേര്‍ത്ത് എം.പി. ട്രേഡേഴ്സ് മാതൃകയായി. ഭീമ ഇന്‍ഷ്വറന്‍സുമായി സഹകരിച്ച് ഐ.സി. ബി. എഫ്. നല്‍കുന്ന ഈ പദ്ധതി എല്ലാ ജീവനക്കാര്‍ക്കും, വിശിഷ്യാ താഴ്ന്ന വരുമാനക്കാരായ ജീവനക്കാര്‍ക്ക് വളരെ പ്രയോജനകരമാണ്. ജീവനക്കാരാണ് സ്ഥാപനത്തിന്റെ ശക്തിയെന്നും അവരുടെ സുരക്ഷയും ക്ഷേമവുമാണ് ഏറ്റവും പ്രധാനമെന്നും എം.പി. ട്രേഡേഴ്സ് മാനേജിംഗ് ഡയറക്ടറും ഖത്തറിലെ മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. എം.പി. ഷാഫി ഹാജി പറഞ്ഞു. എം.പി. ട്രേഡേഴ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷഹീന്‍ മുഹമ്മദ് ഷാഫിയും ഡോ. എം.പി. ഷാഫി ഹാജിയും ചേര്‍ന്ന് ഇന്‍ഷ്വറന്‍സ് രേഖകള്‍ ഐ.സി. ബി. എഫ്. പ്രസിഡണ്ട് സിയാദ് ഉസ്മാന് കൈമാറി. എം.പി. ട്രേഡേഴ്സിന്റെ ഈ നടപടി ഏറെ ശ്‌ളാഘനീയമാണെന്നും മറ്റു സ്ഥാപനങ്ങളും ഈ മാതൃക പിന്തുടരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.