അനധികൃത കുടിയേറ്റക്കാരെ 100 ദിവസത്തേക്ക് നാടുകടത്തരുതെന്ന ബൈഡന്റെ ഉത്തരവിന് തിരിച്ചടി

വാഷിംഗ്ടണ്‍: അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് പിടിക്കപ്പെട്ട് ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ കഴിയുന്ന കുടിയേറ്റക്കാരെ 100 ദിവസത്തേക്ക് നാടുകടത്തരുതെന്ന പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവ് യുഎസ് ഫെഡറൽ ജഡ്ജി അനിശ്ചിത കാലത്തേക്ക് തടഞ്ഞു. ഇത് ഡമോക്രാറ്റിക് പ്രസിഡന്റിന്റെ പ്രധാന കുടിയേറ്റ മുൻ‌ഗണനയ്ക്കേറ്റ തിരിച്ചടിയായി. ടെക്സസ് സംസ്ഥാനത്തിന്റെ ഹര്‍ജി പരിഗണിച്ചാണ് യുഎസ് ജില്ലാ ജഡ്ജി ഡ്രൂ ടിപ്റ്റൺ ചൊവ്വാഴ്ച വൈകിട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. മൊറട്ടോറിയം ഫെഡറൽ നിയമത്തിന് വിരുദ്ധമാണെന്നും ഇത് സംസ്ഥാനത്തിന് ഭാരിച്ച ചെലവ് വരുത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുക്കപ്പെട്ടാൽ 100 ദിവസത്തേക്ക് മൊറട്ടോറിയം നടപ്പാക്കുമെന്ന് ബൈഡന്‍ തന്റെ പ്രചാരണ വേളയിൽ പ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ, ആ നിർദ്ദേശം അദ്ദേഹത്തിന്റെ മുൻഗാമിയായ റിപ്പബ്ലിക്കൻ ഡൊണാൾഡ് ട്രംപിന്റെ കര്‍ശനമായ കുടിയേറ്റ നയങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ജനുവരി 22 ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് പുതിയ നിയമം നടപ്പാക്കാൻ തുടങ്ങിയിരുന്നു. നവംബറിന്…

കേരള സെന്റർ ആരോഗ്യ പ്രവർത്തകരെയും ഫസ്റ്റ് റെസ്പൊണ്ടേഴ്സിനെയും ആദരിച്ചു

ന്യുയോർക്ക്: കേരള സെന്ററിന്റെ ആഭിമുഖ്യത്തിൽ ലോങ്ങ് ഐലന്റിലും പരിസരപ്രദേശത്തുമുള്ള നൂറോളം ആരോഗ്യ പ്രവർത്തകരെയും പോലീസ് ഉദ്യോഗസ്ഥരെയും അവരുടെ കോവിഡ് കാലത്തെ സ്തുത്യർഹമായ സേവനത്തെ വിലയിരുത്തി ആദരിചു. ഇതോടൊപ്പം ആരോഗ്യ രംഗത്തെ വിവിധ മേഖലകളിലെ വിദഗ്ദർ പങ്കെടുത്ത സെമിനാറം സംഘടിപ്പിച്ചു. ഫെബ്രുവരി 21 ഞായർ 5 മണിക്ക് ആരംഭിച്ച Zoom മീറ്റിംഗിൽ കേരള സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ തമ്പി തലപ്പിള്ളിൽ, എംസി ആയി ജോസ് സ്റ്റീഫനെ ക്ഷണിച്ചുകൊണ്ട് പരിപാടിക്ക് തുടക്കമായി. യൂത്ത് സെക്രട്ടറി ജെയ്‌മി എബ്രഹാം പ്രാർത്ഥനാ ഗാനം ആലപിച്ചു. പ്രസിഡന്റ് അലക്സ് കെ. എസ്തപ്പാൻ സ്വാഗതം ആശംസിച്ചു. ന്യൂയോർക് സ്റേറ്റ് സെനറ്റർ കെവിൻ തോമസും ഇന്ത്യൻ കോൺസൽ എ.കെ. വിജയകൃഷ്ണനും മുഖ്യ അതിഥികളായി പ്രസംഗിച്ചു. സെനറ്റർ കെവിൻ തോമസ് കേരള സെന്ററിനെ അഭിന്ദിച്ചുകൊണ്ടുള്ള സ്റ്റേറ്റ് പ്രൊക്ലമേഷൻ കൈമാറി. GOPIO ചെയർമാൻ ഡോ. തോമസ് എബ്രഹാം, ഫോമാ പ്രസിഡന്റ്…

ചൊക്ലി (നോവല്‍ 40): എച്മുക്കുട്ടി

ചൊക്ളി ചാടിപ്പെടഞ്ഞ് ഏൻറ്റു. ഒന്നും തിരിഞ്ഞ്‌ല്ല അപ്പോ. ഒറക്കത്തിന്റെ മാറാല പോയിട്ടില്യാ. ‘ജാനൂ.. ജാന്വോ’ ന്ന് വിളിച്ചപ്പളക്കും പോലീസ്കാരൻ രണ്ടടിയാ കൊട്ത്തു ചെള്ളേമ്മേ.. ‘എന്താണ്ടാ കൂത്തിച്ചി മോനേ, നീയ്യ് നാടകം കളിക്ക്യാ.. ‘ ചൊക്ളിരേ തല കറങ്ങി..വായേല് ചോര ചൊവച്ചു. ‘സൊർണ്ണോം കട്ട് ആ തെണ്ടിച്ചി നീയറിയാണ്ടാ പോയീത് ല്ലടാ.. ചവ്ട്ടി നിന്റെ തണ്ടല് ഒടിക്കും’ പോലീസ് കാരൻ പറേലും നടുമ്പൊറത്ത് ചവിട്ടലും ഒന്നിച്ചാരുന്നു. ചൊക്ളിക്ക് ഇടിമിന്ന്യോണം തോന്നി.. അപ്പളാണ് വെങ്ങിട്ടു സാമി ഡോക്കിട്ടറും പ്രാഞ്ചീസും കൂടി അങ്ങട്ട് വന്നേ.. സാമി പോലീസിന്റെ മുന്നില് നിന്ന്ട്ട് ഒറച്ച് പറ്ഞ്ഞു. ‘തൊടര്ത് അവനേ.. നിങ്ങടെ മോള്ളും പോലീസ് ണ്ട്. എനിക്കറീം അവ്ടെ വിവരം കൊട്ക്കാൻ..’ പോലീസ് ഒന്ന് പര്ങ്ങി. വെങ്ങിട്ടു ഡോക്കിട്ടറ് എല്ലാരേം കൂട്ടി വല്യ മഡത്തിൽക്ക് പോയപ്പോ ചൊക്ളി പത്ക്കനെ എണീറ്റ് ജാനൂനേം ജക്കൂനേം അമ്മേനേം വിളിച്ചോക്കി..…

UST Acquires ServiceNow Business from abhra, Inc.

Acquisition will help UST customers in adopting the matured capabilities of the platform, increasing user adoption, and thus maximizing the value from SaaS investments. Thiruvananthapuram: UST, a leading digital transformation solutions company, today announced that it has completed the acquisition of abhra, Inc’s business of providing consulting, implementation, extension, and integration services and ongoing support to users of ServiceNow software. abhra, Inc. is an IT automation solutions company focused on developing and implementing Software as a Service (SaaS) platforms that help customers realize total value from their cloud investments. Additionally,…

ഐസ്ക്രീമില്‍ വിഷം ചേര്‍ത്തത് അറിയാതെ കഴിച്ച അഞ്ചു വയസ്സുകാരനും, രണ്ടു വയസ്സുകാരിയും ഇളയമ്മയും മരിച്ചു; വിഷം ചേര്‍ത്ത അമ്മയെ അറസ്റ്റു ചെയ്തു

കാസര്‍കോഡ്: ഐസ്ക്രീമില്‍ എലിവിഷം ചേര്‍ത്തത് അറിയാതെ കഴിച്ച അഞ്ചു വയസ്സുകാരനും രണ്ടു വയസ്സുകാരിയും അവരുടെ ഇളയമ്മയും മരിച്ചു. കാഞ്ഞങ്ങാട്ട് വസന്തന്‍ – സാജിത ദമ്പതികളുടെ മകള്‍ ദൃശ്യ (19) യും ദൃശ്യയുടെ സഹോദരി വര്‍ഷയുടെ മകന്‍ അദ്വൈദ് (5), രണ്ടു വയസ്സുകാരി സഹോദരിയുമാണ് മരിച്ചത്. ഫെബ്രുവരി 11 നായിരുന്നു സംഭവം നടന്നത്. ആത്മഹത്യ ചെയ്യാന്‍ തയ്യാറെടുത്ത വര്‍ഷയാണ് ഐസ്ക്രീമില്‍ എലിവിഷം കലര്‍ത്തി കഴിച്ചത്. അല്പം കഴിച്ചപ്പോഴേക്കും വര്‍ഷയ്ക്ക് മയക്കം വന്നു. ഇതറിയാതെ മേശപ്പുറത്ത് ഐസ്ക്രീം കണ്ട് ഇവരുടെ മകന്‍ അദ്വൈതും അത് കഴിച്ചു. ഒപ്പം രണ്ടു വയസുകാരിയായ സഹോദരിക്കും ഇളയമ്മയായ ദൃശ്യക്കും നല്‍കി. രാത്രിയോടെ അദ്വൈത് ഛര്‍ദ്ദിക്കാന്‍ തുടങ്ങി. എലിവിഷം ഉള്ളില്‍ച്ചെന്നിട്ടും പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഭക്ഷണത്തിന്‍റെ പ്രശ്നമാകും എന്നു കരുതി വര്‍ഷ ഇത് ഗൗരവമായെടുത്തില്ല. എന്നാല്‍ പുലരും വരെ ഛര്‍ദ്ദി തുടര്‍ന്ന് കുട്ടി അവശനായതോടെയാണ് ആശുപത്രിയിലെത്തിക്കുന്നത്.…

അഫ്ഗാനിസ്ഥാനില്‍ COVID-19 വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു

സുരക്ഷാ സേനയ്ക്കും ആരോഗ്യ പ്രവർത്തകർക്കും പത്രപ്രവർത്തകർക്കും ആദ്യം ഡോസുകൾ നൽകിക്കൊണ്ട് അഫ്ഗാനിസ്ഥാൻ ആദ്യത്തെ COVID-19 പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിച്ചു. യുദ്ധം തകർന്ന രാജ്യത്ത് അക്രമങ്ങൾ കുത്തനെ ഉയരുന്നതിനിടയിലാണ് ഈ പ്രചരണം. അഫ്ഗാനിസ്ഥാനിൽ COVID-19 ന്റെ ആദ്യ പോസിറ്റീവ് കേസ് സ്ഥിരീകരിച്ച് ഒരു വർഷത്തിനുശേഷമാണ് രാജ്യം ഇപ്പോൾ ആദ്യത്തെ COVID-19 വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചത്. ഈ മാസം ആദ്യം ഇന്ത്യ സംഭാവന ചെയ്ത ആസ്ട്രാസെനെക്കയുടെ കോവിഡ് -19 വാക്സിൻ ഡോസുകൾ ആദ്യമായി ലഭിക്കുന്നത് വൈദ്യശാസ്ത്ര പ്രതിനിധികൾ, അഫ്ഗാൻ സായുധ സേന, പത്രപ്രവർത്തകർ എന്നിവര്‍ക്കാണ്. മധ്യ-താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്കായി വാക്സിൻ നിർമ്മിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (എസ്‌ഐഐ) നിന്ന് അഫ്ഗാനിസ്ഥാന് 500,000 ഡോസ് അസ്ട്രാസെനെക്ക വാക്സിനാണ് ലഭിച്ചത്.

ചൈനയുടെ വർദ്ധിച്ചു വരുന്ന ആഗോള സ്വാധീനത്തെ ചെറുക്കാൻ യുഎസും കാനഡയും കൈകോര്‍ക്കുന്നു

വാഷിംഗ്ടണ്‍: ചൈനയുടെ വർദ്ധിച്ചുവരുന്ന ആഗോള സ്വാധീനത്തെ ചെറുക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. “കാനഡയേക്കാൾ അടുത്ത സുഹൃത്ത് അമേരിക്കക്ക് ഇല്ലെന്ന്” ചൊവ്വാഴ്ച നടന്ന ഒരു ഓണ്‍ലൈന്‍ ഉഭയകക്ഷി യോഗത്തില്‍ ബൈഡന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് പറഞ്ഞു. മികച്ച ബന്ധങ്ങൾക്ക് ഇരു രാജ്യങ്ങളും ഒരു റോഡ്മാപ്പ് തയ്യാറാക്കേണ്ടതുണ്ടെന്നും ബൈഡന്‍ ഓര്‍മ്മിപ്പിച്ചു. രണ്ട് കനേഡിയൻ പൗരന്മാരെ തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ട് കാനഡയും ചൈനയും തമ്മിലുള്ള തർക്കം വാഷിംഗ്ടണുമായി ബന്ധപ്പെട്ടതാണെന്നും, ജയിലിലടച്ച രണ്ട് കനേഡിയൻമാരായ മൈക്കൽ സ്പാവർ, മൈക്കൽ കോവ്രിഗ് എന്നിവരെ മോചിപ്പിക്കേണ്ടതുണ്ടെന്നും ബൈഡന്‍ പറഞ്ഞു. 2018 ഡിസംബറിൽ ചൈനയിൽ അറസ്റ്റിലായ കോവ്രിഗ്, സ്പാവർ എന്നിവർക്കെതിരെയാണ് കഴിഞ്ഞ വർഷം ജൂണിൽ ചാരവൃത്തി നടത്തിയെന്ന് ചൈന ആരോപിച്ചത്. ചൈനീസ് ടെലികമ്മ്യൂണിക്കേഷൻ ഭീമനായ ഹുവാവേയുടെ ഫിനാൻഷ്യൽ ഡയറക്ടർ മെംഗ് വാൻഷോയെ കാനഡയിൽ കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു…

ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടാനുള്ള ബൈഡന്റെ പ്രഖ്യാപനം യുഎൻ വിദഗ്ധർ സ്വാഗതം ചെയ്തു

ന്യൂയോര്‍ക്ക്: ഗ്വാണ്ടനാമോ ബേ ജയിൽ അടച്ചുപൂട്ടാനുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപിത ലക്ഷ്യത്തെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിദഗ്ധർ ചൊവ്വാഴ്ച സ്വാഗതം ചെയ്തു. “ഭീകരതയ്‌ക്കെതിരായ യുദ്ധം (വാര്‍ ഓണ്‍ ടെറര്‍)” എന്ന് വിളിക്കപ്പെടുന്ന 9/11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന തടവുകാരെ പാര്‍പ്പിക്കാന്‍ അമേരിക്ക നിര്‍മ്മിച്ച ക്യൂബയിലെ സൈനിക ജയിൽ അടയ്ക്കുകയാണ് ബൈഡന്റെ ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് ഈ മാസം ആദ്യം പ്രസ്താവിച്ചിരുന്നു. നിർബന്ധിതവും അനിയന്ത്രിതവുമായി തടങ്കലിൽ പാര്‍പ്പിക്കുന്നവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന രണ്ട് യുഎൻ വർക്കിംഗ് ഗ്രൂപ്പുകളും, അഞ്ച് സ്വതന്ത്ര അവകാശ വിദഗ്ധരും ഈ പ്രഖ്യാപനത്തെ പ്രശംസിച്ചുവെങ്കിലും പീഡനം ഉൾപ്പെടെ ശേഷിക്കുന്ന 40 തടവുകാർക്കെതിരായ നിയമലംഘനങ്ങൾ ഭരണകൂടം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. 9/11 ന്റെ ഇരുപതാം വാർഷികം എന്ന നിലയിൽ, ജയിലിന്റെയും സൈനിക കമ്മീഷനുകളുടെയും പ്രവർത്തനത്തെയും പൈതൃകത്തെയും കുറിച്ച് സുതാര്യവും സമഗ്രവും ഉത്തരവാദിത്തവും കേന്ദ്രീകരിച്ചുള്ള ഒരു…

ഇന്ത്യൻ സർക്കാർ നയങ്ങൾ ആസൂത്രിതമായി മുസ്‌ലിംകളോട് വിവേചനം കാണിക്കുന്നു: എച്ച്ആർഡബ്ല്യു

“എല്ലാവരും ഒരുമിച്ച്,” “എല്ലാവർക്കുമുള്ള വികസനം,” “എല്ലാവരുടെയും വിശ്വാസം,” (sabka sath, sabka vikas, sabka vishwas), 2014 മുതൽ മിക്കവാറും എല്ലാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുദ്രാവാക്യങ്ങളായിരുന്നു ഇവ. എന്നാല്‍, ഏഴുവർഷം കഴിഞ്ഞിട്ടും നൽകിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ലെന്നും മാത്രമല്ല, നടപ്പാക്കിയ വാഗ്ദാനങ്ങളെല്ലാം ഹിന്ദുക്കള്‍ക്കു മാത്രം പ്രയോജനകരമായിരുന്നുതാനും. ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭരണകക്ഷിയായ ബിജെപി പാർട്ടി വിവിധ നിയമങ്ങൾ സ്വീകരിക്കുകയും മതന്യൂനപക്ഷങ്ങളോടുള്ള വിവേചനം നിയമവിധേയമാക്കുകയും, 2014 ൽ അധികാരത്തിൽ വന്നതിനുശേഷം സർക്കാരിനെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രയടിക്കുകയും അവരെ കളങ്കപ്പെടുത്തുകയും ചെയ്യുന്ന നടപടികളാണ് എടുത്തിരിക്കുന്നതെന്നു പറയുന്നു.

കോവിഡ് -19: ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നവര്‍ നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് കാണിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: ചില സംസ്ഥാനങ്ങളിൽ കൊറോണ വൈറസ് അണുബാധ വർദ്ധിക്കുന്നതിനിടയിൽ, മഹാരാഷ്ട്ര, കേരളം, പഞ്ചാബ് എന്നിവയുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരോട് ഡല്‍ഹി സർക്കാർ രാജ്യ തലസ്ഥാനത്ത് പ്രവേശിക്കുന്നതിന് മുമ്പ് കോവിഡ്-19 നെഗറ്റീവ് റിപ്പോർട്ട് കാണിക്കാൻ ആവശ്യപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ഔദ്യോഗിക അറിയിപ്പ് ഉടനെ പ്രഖ്യാപിക്കുമെന്നും അത് മാർച്ച് 15 വരെ പ്രാബല്യത്തിലുണ്ടാകുമെന്നും അവർ പറഞ്ഞു. ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള വിമാനങ്ങളിലും ട്രെയിനുകളിലും ബസുകളിലും യാത്ര ചെയ്യുന്നവർ ഡല്‍ഹിയിൽ പ്രവേശിക്കുന്നതിന് മുമ്പ് നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കേണ്ടിവരുമെന്നും അധികൃതര്‍ പറഞ്ഞു. നെഗറ്റീവ് COVID-19 ടെസ്റ്റ് റിപ്പോർട്ടിന്റെ ആവശ്യകത വെള്ളിയാഴ്ച രാത്രി മുതൽ നടപ്പാക്കുമെന്ന് അവര്‍ അറിയിച്ചു. ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയുടെ (ഡിഡിഎംഎ) യോഗത്തിലും തിങ്കളാഴ്ച വിഷയം ചർച്ച ചെയ്തിരുന്നു. കോവിഡ് -19 കേസുകളിൽ മഹാരാഷ്ട്ര ദിനംപ്രതി കുതിച്ചുയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തില്‍ വര്‍ദ്ധനവിന് അല്പം…