കോവിഡ് -19: സ്ഥിതി കൂടുതൽ വഷളാകുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: വാക്സിനേഷൻ പ്രോഗ്രാം വിപുലീകരിക്കുന്നതായി ഇന്ത്യ ബുധനാഴ്ച പ്രഖ്യാപിച്ചെങ്കിലും കൊറോണ വൈറസ് പ്രോട്ടോക്കോളുകൾ ലംഘിക്കുന്നത് പല സംസ്ഥാനങ്ങളിലും അണുബാധയുടെ വ്യാപനം വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. കോവിഡ് -19 വ്യാപനം കുറഞ്ഞിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ച് ഏകദേശം ഒരു മാസത്തിന് ശേഷം, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ കേസുകളുടെ വർദ്ധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാസ്ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും ജനങ്ങള്‍ വൈമനസ്യം കാണിക്കുന്നതാണ് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ അണുബാധ 11.03 ദശലക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,742 എണ്ണം വർദ്ധിച്ചുവെന്ന് ആരോഗ്യ മന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു. മരണം 156,567 ആയി ഉയർന്നു. “പുതിയ വൈറസ് ബാധകൾ കണക്കിലെടുത്ത്, വ്യാപനം തടയുന്നതിന് കർശനമായ നടപടികൾ നടപ്പിലാക്കുന്നതിലെ കാലതാമസം സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കും,” മന്ത്രാലയം ഒൻപത് സംസ്ഥാനങ്ങളെയും ഒരു ഫെഡറൽ പ്രദേശത്തെയും വേർതിരിച്ച് പ്രസ്താവനയിൽ…

കോവിഡ് -19: ജോൺസൺ & ജോൺസന്റെ സിംഗിൾ-ഷോട്ട് വാക്സിൻ ഫലപ്രദവും സുരക്ഷിതവുമാണെന്ന് എഫ്‌ഡി‌എ

ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ-ഷോട്ട് COVID-19 വാക്സിൻ പരീക്ഷണങ്ങളിൽ സുരക്ഷിതവും ഫലപ്രദവുമാണെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ഉദ്യോഗസ്ഥർ ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എഫ്ഡി‌എയുടെ സ്വതന്ത്ര വിദഗ്ധരുടെ പാനൽ വെള്ളിയാഴ്ച യോഗം ചേരുന്നുണ്ട്. വിദഗ്ധരുടെ ഉപദേശം പിന്തുടരാൻ ജോണ്‍സണ്‍ & ജോണ്‍സണ്‍ ബാധ്യസ്ഥരല്ലെങ്കിലും, ഫൈസർ ഇങ്ക്, മോഡേണ ഇങ്ക് വാക്സിനുകൾക്ക് അംഗീകാരം നൽകുന്ന പ്രക്രിയ എഫ്ഡിഎ തുടരുന്നു എന്നു മാത്രം. 44,000 ത്തോളം ആളുകൾ പങ്കെടുത്ത ആഗോള പരിശോധനയില്‍ ഒന്നിലധികം വകഭേദങ്ങൾക്കെതിരെ COVID-19 തടയുന്നതിന് ജെ & ജെ വാക്സിൻ 66% ഫലപ്രദമാണെന്ന് കമ്പനി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഇതിന്റെ ഫലപ്രാപ്തി അമേരിക്കയിൽ 72% മുതൽ ലാറ്റിനമേരിക്കയിൽ 66% വരെയും ദക്ഷിണാഫ്രിക്കയിൽ 57% വരെയും വ്യത്യാസപ്പെട്ടിരിക്കുന്നു. അവിടെ ഒരു പുതിയ വകഭേദം വ്യാപിച്ചെങ്കിലും, വാക്സിൻ 85% ഫലപ്രദമായിരുന്നു. COVID-19 ന്റെ അപകടസാധ്യത കുറയ്ക്കുന്നതിനും…

കോവിഡ്-19 പരിശോധനയുടെ പേരില്‍ പ്രവാസികളെ ചൂഷണം ചെയ്യുന്ന ഇന്ത്യാ ഗവണ്മെന്റിന്റെ പുതിയ നയം അംഗീകരിക്കാനാവില്ലെന്ന് നവോദയ

ജിദ്ദ: കോവിഡ്-19 മഹാമാരി മൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളെ ആർ.റ്റി.പി.സി.ആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ചൂഷണം ചെയ്യുന്ന ഇന്ത്യാ ഗവണ്മെന്റിന്റെ പുതിയ നിയമം അംഗീകരിക്കാനാവില്ലെന്ന് നവോദയ ജിദ്ദ പത്രക്കുറിപ്പില്‍ പ്രസ്താവിച്ചു. ഇന്ത്യയിലെത്തുന്ന ‌പ്രവാസികൾ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.റ്റി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്ന നിബന്ധന പ്രവാസികളോടുള്ള അവഗണനാ മനോഭാവമാണെന്നും അവര്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രസ്തുത പരിശോധന നടത്താന്‍ ഏകദേശം 5000 ഇന്ത്യൻ രൂപയോളം വേണ്ടി വരും. ആ സർട്ടിഫിക്കറ്റുമായി നാട്ടിലെത്തുന്നവര്‍ 1700 രൂപ ചിലവഴിച്ചു വീണ്ടുമൊരു പരിശോധന നടത്തണമെന്നത് നീതീകരിക്കാനാവുന്നതല്ല. ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ അടക്കം ഈ വലിയ തുക കണ്ടെത്തേണ്ട ദുരവസ്ഥയിലാണ് ഇപ്പോൾ. ഇത് പ്രവാസികളോടുള്ള വെല്ലുവിളിയാണ്. ഒന്നുകിൽ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിലെ സാധാരണ കോവിഡ് ടെസ്റ്റ് ഫലങ്ങൾ അംഗീകരിക്കാൻ ഇന്ത്യൻ ഭരണകൂടം തയ്യാറായി നാട്ടിലെ ടെസ്റ്റുകൾ…

മാര്‍ച്ച് ഏഴു മുതല്‍ കുവൈറ്റ് വിമാനത്താവളം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുമെന്ന് അധികൃതര്‍

മാര്‍ച്ച് ഏഴു മുതല്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുമെന്ന് അധികൃതര്‍ അറിയിച്ചു. നാഷണൽ ഏവിയേഷൻ സർവീസസ് കമ്പനിയുടെ (നാസ്) ജനറൽ മാനേജരെ അഭിസംബോധന ചെയ്ത സർക്കുലറിൽ, മാർച്ച് 7 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂർ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷന്‍ എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അബ്ദുല്ല അൽ രാജി അറിയിച്ചു. കുവൈറ്റ് വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന കമ്പനികൾ സമയ സ്ലോട്ടുകൾ മാറ്റുന്നതിനുള്ള അപേക്ഷകൾ സിവിൽ ഏവിയേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ നൽകണമെന്നും സർക്കുലറിൽ പറയുന്നു. എന്നാൽ വിദേശികളുടെ മടങ്ങിവരവിനായി വ്യോമമേഖല തുറക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിലവിൽ രാവിലെ 4 മുതൽ രാത്രി 8 വരെയാണ് വീമാനത്താവളം പ്രവർത്തിക്കുന്നത്.

പ്രവാസികളുടെ യാത്ര; പുതിയ നിബന്ധന സർക്കാർ തിരുത്തണം: കൾച്ചറൽ ഫോറം

ദോഹ: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന (ആർ ടി പി സി ആർ) നടത്തി വീണ്ടും നാട്ടിൽ എത്തിയാൽ എയർപ്പോർട്ടിൽ വെച്ച് അതേ പരിശോധന വേണമെന്ന വിചിത്ര നിബന്ധന സർക്കാർ തിരുത്തണമെന്ന് കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കുടുംബം പോറ്റാൻ വിദേശത്ത് പോയവർ കോവിഡ് കാലത്തെ ഒട്ടേറെ പ്രതിസന്ധികളിൽ നിന്ന് ഒരു ആശ്വാസത്തിന് നാടണയാൻ കൊതിക്കുമ്പോഴാണ് ഇരുട്ടടി പോലെ പുതിയ നിയമം നടപ്പിൽ വരുന്നത്. ജോലി നഷ്ടപ്പെട്ടും രോഗം മൂർച്ചിച്ചും ഒരു വർഷത്തിൽ അധികമായി നാട്ടിലുള്ള ഉറ്റവരെ കാണാൻ സാധിക്കാത്ത അവസ്ഥയിലുമൊക്കെയാണ് ഭൂരിപക്ഷവും നാട്ടിലേക്ക് യാത്ര ചെയ്യുന്നത്. അത്തരം ആളുകളിലേക്കാണ് പതിനായിരങ്ങളുടെ സാമ്പത്തിക ബാധ്യത പിന്നെയും സർക്കാർ കെട്ടിവെക്കുന്നത്. അധിക വിദേശ രാജ്യങ്ങങ്ങളിലും യാത്രാവശ്യം ടെസ്റ്റ് ചെയ്യാൻ പതിനായിരത്തിന് മുകളിലാണ് ഒരാൾ ചിലവഴിക്കേണ്ടി വരുന്നത്. ശേഷം നാട്ടിൽ എത്തുമ്പോൾ 1800 ൽ…

ആഭ്രയുടെ സർവീസ് നൗ ബിസിനസ് ഏറ്റെടുത്ത് യുഎസ്ടി

തിരുവനന്തപുരം: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി പ്രമുഖ ഐ ടി ഓട്ടോമേഷൻ സൊല്യൂഷൻസ് കമ്പനിയായ ആഭ്രയുടെ കൺസൾട്ടിംഗ്, ഇംപ്ലിമെൻ്റേഷൻ, എക്സ്റ്റൻഷൻ, ഇൻ്റഗ്രേഷൻ സേവനങ്ങളും സർവീസ് നൗ സേവനങ്ങളും എറ്റെടുത്തു. ക്ലൗഡ് നിക്ഷേപങ്ങളിൽനിന്ന് പരമാവധി മൂല്യം കൈവരിക്കും വിധത്തിൽ സാസ് പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിലാണ് ആഭ്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏറ്റെടുക്കൽ ധാരണ പ്രകാരം ആഭ്ര സി‌ഇ‌ഒ യും മാനേജിങ്ങ് പാർട്ണറുമായ കൈലാഷ് അറ്റൽ യു‌എസ്‌ടി യിൽ ചേർന്നു പ്രവർത്തിക്കും. സർവീസ് നൗ സോഫ്റ്റ് വെയർ, വർക്ക്ഡേ, കൂപ്പ പ്ലാറ്റ്ഫോം സേവനങ്ങൾ ഉൾപ്പെടെ സാസ് പ്രാക്ടീസസ് ഇൻക്യുബേഷൻ്റെയും മെച്യൂരിറ്റി സംരംഭങ്ങളുടെയും നേതൃത്വം അദ്ദേഹത്തിനായിരിക്കും. തന്ത്രപരമായ പങ്കാളിത്തവും ഏറ്റെടുക്കലും യുഎസ്ടിയുടെ വളർച്ചയിൽ അന്തർലീനമാണെന്ന് യുഎസ്ടി ചീഫ് ഇൻവെസ്റ്റ്മെൻ്റ് ഓഫീസർ സുനിൽ കാഞ്ചി അഭിപ്രായപ്പെട്ടു. “സ്വന്തം വീക്ഷണങ്ങൾ യാഥാർഥ്യമാക്കുന്ന ലോകോത്തര പരിഹാരങ്ങൾ സൃഷ്ടിക്കാനാണ് പങ്കാളികൾ ഞങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നത്. ആഭ്രയുടെ സർവീസ് നൗ…

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുളള എല്ലാ കേസുകളും സർക്കാർ പിൻവലിക്കണം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുളള എല്ലാ കേസുകളും സർക്കാർ പിൻവലിക്കണമെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ഗുരുതര സ്വഭാവമുളള കേസുകൾ ഒഴികെ മറ്റെല്ലാം പിൻവലിക്കുവാനുളള മന്ത്രിസഭാ തിരുമാനത്തിൽ വ്യക്തതയില്ല. ക്രിമിനൽ നിയമമനുസരിച്ച് ഗുരുതരമായ കുറ്റങ്ങൾ ആരോപിച്ചാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുളളത്. അതുകൊണ്ട് എല്ലാ കേസുകളും പിൻവലിച്ച് വിശ്വാസി സമൂഹത്തോടുളള പ്രതിബദ്ധതയും സത്യസന്ധമായ നിലപാടും വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകണം. ശബരിമല പ്രക്ഷോഭത്തിൽ പങ്കെടുത്ത അയ്യപ്പഭക്തർ ഒട്ടേറെ കഷ്ടനഷ്ടങ്ങളും പീഢനങ്ങളും ത്യാഗങ്ങളും സഹിച്ചിട്ടുണ്ട്. ജീവനും സ്വത്തും തൊഴിലും നഷ്ടപ്പെട്ടവരുണ്ട്. പോലീസ് മർദ്ദനത്തിൽ അംഗവൈകല്യം സംഭവിച്ച് ജീവിതമാകെ തകർന്നവർ നിരവധി. ഇവർക്കെല്ലാം സാമൂഹ്യ നീതിയും ആശ്വാസവും എത്തിക്കേണ്ട ബാധ്യത കൂടി സർക്കാർ എറ്റെടുക്കണം. ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരിന് തെറ്റു പറ്റി എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ, സുപ്രീം കോടതിയിൽ ആചാര സംരക്ഷണത്തിനു വേണ്ടി…

ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ കോവിഡിന്റെ മറവില്‍ വന്‍ തട്ടിപ്പ്; പ്രതിഷേധവുമായി പിഎംഎഫ്

അമേരിക്ക ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്നും നിന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വന്നിറങ്ങുന്ന യാത്രക്കാര്‍ക്കു ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍, പ്രത്യകിച്ച് കേരളത്തിലെ വിമാനത്താവളങ്ങളില്‍, വീണ്ടും ടെസ്റ്റ് ചെയ്തു പണം തട്ടിയെടുക്കുന്ന അധികൃതരുടെ നടപടികളെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സംഘടന ശക്തമായി അപലപിച്ചു. മൂന്നു കുട്ടികളുമായി ഒരു കുടുംബം വന്നിറങ്ങുകയാണെങ്കില്‍ അവര്‍ ടെസ്റ്റിന്റെ പേരില്‍ ഒരാള്‍ക്ക് 1800 രൂപ തോതില്‍ 9000 രൂപ അടക്കേണ്ടതായി വരും, അത് പോലെ നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് കൊച്ചിന്‍ വിമാനത്താവളത്തില്‍ അവരുടെ ബാഗുകളില്‍ നിര്‍ബന്ധിച്ചു പ്‌ളാസ്റ്റിക് കവര്‍ ചെയ്യിച്ചു ഓരോ യാത്രക്കാരനില്‍ നിന്നും 800 രൂപ വെച്ച് ഈടാക്കുന്നതായി ദോഹയിലെകുള്ള യാത്രക്കാരന്‍ മാജിക് ടൂര്‍സ് മാനേജിങ് ഡയറക്ടര്‍ ശ്രീ അജി കുര്യാക്കോസ് പി എം എഫ് ഗ്ലോബല്‍ പ്രസിഡണ്ട് എം പി സലീമുമായി അദ്ദേഹത്തിന്റെ ദുരനുഭവം വിവരിച്ചു ഇതിനു വേണ്ടി ഒരു…

ഇന്ത്യന്‍ നഴ്സസ് അസ്സോസിയേഷന്‍ ഓഫ് ഓസ്റ്റിന്‍ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 28 ന്

ഓസ്റ്റിന്‍ (ടെക്സസ്): ഇന്ത്യന്‍ നഴ്സസ് അസ്സോസിയേഷന്‍ ഓഫ് ഓസ്റ്റിന്റെ (INAA) ഔദ്യോഗിക ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. സംഘടനയുടെ പ്രഥമ മീറ്റിംഗും ഔദ്യോഗിക ഉദ്ഘാടനവും ഫെബ്രുവരി 28 വൈകീട്ട് 5:00 മണിക്ക് സൂമിലൂടെയാണ് വിവിധ കലാപരിപാടികളോടെ നടത്തുന്നത്. നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഓഫ് അമേരിക്ക (നൈന) യുടെ ചാപ്റ്ററായി പ്രവര്‍ത്തിക്കത്തക്ക വിധത്തിലാണ് INAA രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റന്റെ സ്ഥാപക പ്രസിഡന്റ് മേരി റോയ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തില്‍, നൈനയുടെ നാഷണല്‍ പ്രസിഡന്റ് ഡോ. ലിഡിയ ആല്‍ബക്കര്‍കി പ്രഭാഷണം നടത്തും. നൈന നാഷണല്‍ സെക്രട്ടറി സുജ തോമസ് പുതുതായി ചുമതലയേല്‍ക്കുന്ന ഭരണസമിതിക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും. നൈന നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. ബോബി വര്‍ഗീസ് നഴ്സിംഗ് മേഖലയിലെ തുടര്‍ വിദ്യാഭ്യാസ സാധ്യതകളെപ്പറ്റിയുള്ള വിവരങ്ങള്‍ അവതരിപ്പിക്കും. കൂടാതെ, നൈന എക്‌സിക്യൂട്ടീവ്…

പ്രൊഫ. ഫിലിപ്പ് ജേക്കബിന്റെ സംസ്കാര ശുശ്രൂഷ ഫെബ്രുവരി 24 നു ഡാളസില്‍

ഡാളസ്: ഡാളസില്‍ അന്തരിച്ച അലഹബാദ് കാര്‍ഷിക യൂണിവേഴ്‌സിറ്റി അദ്ധ്യാപകനും, കാര്‍ഷിക ശാസ്ത്ര വിദഗ്ദ്ധനുമായ പ്രൊഫസര്‍ ഫിലിപ് ജേക്കബ്ബ് (തമ്പി – 70) സംസ്കാരശ്രുശൂഷ ഫെബ്രുവരി 24 ബുധനാഴ്ച ഉച്ചക്ക് 12:30-ന് നടക്കും. കോട്ടയം ജില്ലയില്‍ എന്‍. ജി. ചാക്കോ-ശോശാമ്മ ദമ്പതികളുടെ മകനായി ജനിച്ച ഇദ്ദേഹം, കുമ്പനാട് നോയല്‍ മെമ്മോറിയല്‍ ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസാനന്തരം അലഹബാദ് കാര്‍ഷിക യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റേഴ്‌സ് ബിരുദം നേടി. കോളേജ് പഠന കാലത്ത് കായിക രംഗത്തും ശ്രദ്ധ പതിപ്പിച്ചിരുന്ന ഇദ്ദേഹം, ഈ കലാലയത്തിലെ ബാസ്കറ്റ്‌ബോള്‍ ടീം അംഗം കൂടിയായിരുന്നു. വിദ്യാഭ്യാസാനന്തരം ഇതേ കോളേജിലെ അഗ്രോണമി വിഭാഗത്തിലെ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ബഹുമാനിതനും, പ്രിയങ്കരനുമായിരുന്ന ഇദ്ദേഹത്തിനു, അവര്‍ “പയ്യാസാര്‍’എന്ന വിളിപ്പേരു നല്‍കി. അദ്ധ്യാപകവൃത്തിയില്‍ ആയിരിക്കുമ്പോള്‍ അഗ്രോണമി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുമായി കേരളത്തിലെ റബ്ബര്‍, തേയില, കൊക്കോ, കാപ്പി മുതലായവയുടെ തോട്ടങ്ങള്‍ സന്ദര്‍ശിക്കുവാനും, അവയുടെ…