ഫൊക്കാന സംഘടിപ്പിക്കുന്ന ലോക വനിതാ ദിനാഘോഷങ്ങള്‍ മാര്‍ച്ച് 6 ശനിയാഴ്ച

ന്യൂയോര്‍ക്ക്: ഫൊക്കാന വിമന്‍സ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ ലോക വനിതാദിനം കൊണ്ടാടുന്നു. മാര്‍ച്ച് 6ാം തീയതി ശനിയാഴ്ച രാത്രി (ഈസ്റ്റേണ്‍ സമയം 8:00 മണിക്ക്) സൂം പ്ലാറ്റ്ഫോമിലാണ് ആഘോഷപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. “സ്ത്രീ ഒരു ബാദ്ധ്യതയല്ല ഭാഗ്യമാണ്” എന്ന പ്രമേയമാണ് 2021 വനിതാ ദിനത്തിന്‍റെ സവിശേഷത. അര്‍ദ്ധനാരീശ്വര സങ്കല്പം പോലെ സ്ത്രീയും പുരുഷനും ഒരടി മുന്നിലും പിന്നിലുമല്ലാതെ തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയണം. അങ്ങനെ പരസ്പരം ബഹുമാനിക്കുന്ന സമത്വം എന്ന സന്ദേശമാണ് ഈ വര്‍ഷത്തെ വനിതാ ദിനാഘോഷങ്ങളില്‍ മുമ്പോട്ട് വയ്ക്കുക എന്ന് ആഘോഷങ്ങളുടെ കോഓര്‍ഡിനേറ്ററും ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്സണുമായ ലൈസി അലക്സ് പറഞ്ഞു. അമേരിക്കന്‍ മുഖ്യധാരയില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി സ്ത്രീ രത്നങ്ങളെ ആദരിക്കുവാനും, അവരുടെ ജീവിത വിജയഗാഥകള്‍ പങ്കുവെയ്ക്കുവാനുള്ള വേദി കൂടിയാണ് ഈ സംഗമമെന്ന് പ്രസിഡന്‍റ് സുധ കര്‍ത്ത പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കും സൂം സംബന്ധമായ…

ചൊക്ലി (നോവല്‍ 41): എച്മുക്കുട്ടി

ജാനു പോയിട്ട് അഞ്ചാറ് മാസം കയിഞ്ഞപ്പോ പിന്നീം വന്ന് തെരഞ്ഞ്ട്ക്കല്. രാഗവേട്ടന്ണ് പിന്നീം ചൊക്ളിക്ക് അച്ചരം നോക്കി വരക്കല് പണി കൊട്ത്തേ.. ചൊക്ളിക്ക് ഒരീസം നൂറ് ഉറുപ്പിയേം രാഗവേട്ടൻ കൊട്പ്പിച്ച്. മതിലോള്ളും കെൻറ്റിങ്കരേലും പറ്റ്ണോടത്തൊക്കീം ചൊക്ളി അച്ചരപടം വര്ച്ചു. പ്രാഞ്ചീസും അവൻറെ എളേ ദേവസ്സീം ആദിക്ക് മൊടങ്ങാണ്ടേ ചൊക്ളിക്ക് വന്ന് കൂട്ട് കെട്ക്കും. അന്തോണി മാപ്ളക്ക് വല്യ വെസനാണ് ചൊക്ളീനേ കാണ്ച്ചലേ…തൃസ്സക്കുട്ടി കഞ്ഞീം കപ്പേം കാന്താരി മൊളക് ചതച്ചതും ഒണക്കമീൻ വറത്തതും കട്ടൻചായേം ആയിട്ട് ചൊക്ളിക്ക് മൊടങ്ങാണ്ട് തിന്നാൻ കൊടക്കും. പ്രാഞ്ചീസും ദേവസ്സീം അവൻറേ എളേ ചെക്കനും പണിക്ക് പോൺട്. അപ്പോ പണ്ടത്തെ മാതിര്യൊര് ദാരിദ്രം ഇല്ല. അന്തോണി മാപ്പിളക്ക് ഒമ്പതാമത് കർത്താവ് കൊച്ചിനെ കൊട്ത്തില്ല. പണ്ട് പ്രാഞ്ചീസ് അപ്പനോട് അമ്മ ഇനി പെറാൻ പാട്ല്യാന്ന് പറഞ്ഞത് കർത്താവ് ശരിക്കും കേട്ടു. മഡത്തിലെ മുത്താച്ചി എടയ്ക്ക് കാണാൻ…

എണ്ണവില: ജനങ്ങളെ പിഴിയുന്ന കൊള്ളലാഭത്തിനെതിരെ വെൽഫെയർ പാർട്ടി ജനകീയ വോട്ടെടുപ്പ്

പാലക്കാട്: സാധാരണക്കാരുടെ നടുവൊടിച്ച് അനുദിനം വർധിക്കുന്ന പെട്രോൾ, ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് “കേരളം പ്രതികരിക്കുന്നു: പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക” എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി മണ്ഡലം കേന്ദ്രങ്ങളിലും യൂണിറ്റികളിലും ജനകീയ വോട്ടെടുപ്പ് സംഘടിപ്പിച്ചു. അനിയന്ത്രിതമായ എണ്ണ, ഇന്ധന വിലവർധനവിലുള്ള ശക്തമായ അമർഷം ജനങ്ങൾ വോട്ടെടുപ്പിലൂടെ രേഖപ്പെടുത്തി. സാധാരണക്കാരെ പിഴിഞ്ഞ് കോർപ്പറേറ്റുകളെ ഊട്ടുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് പ്രതിഷേധ പരിപാടികൾ കുറ്റപ്പെടുത്തി. പുതുപ്പള്ളിതെരുവിൽ നടന്ന ജനകീയ വോട്ടെടുപ്പ് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം. സുലൈമാൻ ഉദ്ഘാടനം ചെയ്തു. കൽമണ്ഡപം യൂണിറ്റ് സ്റ്റേഡിയം സ്റ്റാൻ്റിൽ സംഘടിപ്പിച്ച വോട്ടെടുപ്പ് ജില്ലാ വൈസ് പ്രസിഡൻ്റ് പി. ലുഖ്മാനും ഒലവക്കോട്ട് ജില്ലാ സെക്രട്ടറി ആസിയ റസാഖും ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിലുടനീളം പരിപാടികളിൽ ജില്ല, മണ്ഡലം നേതാക്കൾ സംസാരിക്കുകയും നേതൃത്വം നൽകുകയും ചെയ്തു.

ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് നോർത്ത് ടെക്സാസിന് നവ നേതൃത്വം

ഡാളസ്: ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് നോർത്ത് ടെക്സാസിന്റെ (IANANT) പുതിയ നേതൃത്വം ചുമതലയേറ്റു. ജനുവരി 16 ശനിയാഴ്ച സൂമിലൂടെയാണ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റത്. 2020 ൽ സിൽവർ ജൂബിലി ആഘോഷിച്ച IANANT സാമൂഹ്യപ്രതിബദ്ധത തെളിയിച്ചിട്ടുള്ള സംഘടനയാണ്. പ്രസിഡന്റ്‌ റിനി ജോൺ, വൈസ് പ്രസിഡന്റ്‌ ആലീസ് മാത്യു, സെക്രട്ടറി കവിത നായർ, ട്രഷറർ മെഴ്സി അലക്സാണ്ടർ, മെമ്പർഷിപ്പ് ചെയർ ഏയ്ഞ്ചൽ ജ്യോതി, APRN ചെയർ ജെയ്സി സോണി, Professional Development & Education ചെയർ വിജി ജോർജ്, Editorial Board ലിഫി ചെറിയാൻ, Social Program ചെയർ ബിജി ജോർജ്, Award and Scholarship ചെയർ ജിജി വർഗീസ്, Fundraising ചെയർ സൂസമ്മ എബ്രഹാം, Bylaws ചെയർ ജാക്കി മൈക്കിൾ എന്നിവരാണ് IANANT-ന്റെ നവ നേതൃത്വം. കൂടാതെ മഹേഷ്‌ പിള്ള, ഹരിദാസ് തങ്കപ്പൻ, മേരി എബ്രഹാം,…

Hindu temples reopening in Harare after COVID-19 shut-downs

Two Hindu temples in Harare (Zimbabwe), run by The Hindoo Society Harare (HSH), which have been closed for few months due to COVID-19, are opening again on March three with various protocols. Temperature of each person entering the premises of the Hindoo Society will be taken and hands will be sanitized at the entrance. Individuals with a temperature not in the permissible range (36.1 °C to 37.2 °C) will be denied entry, an announcement of HSH Executive Committee states. Wearing of masks is compulsory and members will be required to…

അര്‍ഹതപ്പെട്ടവര്‍ക്ക് പ്രളയ ദുരിതാശ്വാസ സഹായം നല്‍കാതെയും പി എല്‍ എയെ കോടതി കയറ്റിയതും മനുഷ്യത്വരഹിതം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പ്രളയം വന്ന് ദുരിതത്തിലായവര്‍ക്ക് സമയബന്ധിതമായി സഹായമെത്തിക്കാതായതിനെത്തുടര്‍ന്ന് നിഷ്പക്ഷമായ രീതിയില്‍ അത് ചെയ്യുന്നതിന് 2019-ല്‍ ഹൈക്കോടതി ചുമതലപ്പെടുത്തിയ പെര്‍മനന്റ് ലോക് അദാലത്തിനെ (പി‌എല്‍‌എം) റദ്ദാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് അങ്ങേയറ്റം അപലപനീയവും മനുഷ്യത്വരഹിതവുമാണെന്ന് മുന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പി.എല്‍.എയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാതെ ദുരിതാശ്വാസ വിതരണം സ്തംഭിപ്പിച്ച സര്‍ക്കാരിന്റെ നടപടി ന്യായീകരിക്കാവുന്നതല്ല. സുപ്രീം കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ടെന്ന ന്യായവാദം നിരത്തിയാണ് സര്‍ക്കാര്‍ പി‌എല്‍‌എയ്ക്ക് ആവശ്യമുള്ള ജീവനക്കാരെ നല്‍കാതിരുന്നത്. ദുരിതാശ്വാസ ധനസഹായത്തിന് അര്‍ഹതപ്പെട്ട 18,000 അപേക്ഷകളാണ് എറണാകുളം പിഎല്‍എയില്‍ മാത്രം കെട്ടിക്കിടക്കുന്നത്. നമ്പര്‍ നല്‍കാത്ത പതിനായിരക്കണക്കിന് അപേക്ഷകള്‍ വേറെയുണ്ട്. ആകെ രണ്ട് ജീവനക്കാരാണ് ഇവിടെയുള്ളത്. കോട്ടയം, ആലപ്പുഴ, ചാലക്കുടി, ഇടുക്കി തുടങ്ങിയ പ്രളയബാധിത പ്രദേശങ്ങളിലെ ലീഗല്‍ എയ്ഡ് സെല്ലുകളിലും കെട്ടുകണക്കിന് അപേക്ഷകളുണ്ട്. പരാതികള്‍ കൈകാര്യം ചെയ്യാന്‍ സംവിധാനം ഏര്‍പ്പെടുത്താത്തിനാല്‍ പിന്നീട്…

സീറോ മലബാര്‍ സഭയുടെ മുഖപത്രത്തില്‍ ബിജെപിക്കെതിരെ അതിരൂക്ഷ വിമര്‍ശനംസീറോ മലബാര്‍ സഭയുടെ മുഖപത്രത്തില്‍ ബിജെപിക്കെതിരെ അതിരൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: ബിജെപിയെ നിശിതമായി വിമര്‍ശിച്ച് സിറോ-മലബാർ സഭയുടെ മുഖപത്രമായ ‘സത്യദീപം’. കാണ്ഡമാലിലെ ക്രിസ്ത്യാനികൾക്ക് നീതി ലഭിക്കാന്‍ വൈകുന്നതെന്തുകൊണ്ടാണെന്നും, നിരപരാധിയായ പിതാവ് സ്റ്റാൻസ്വാമി ഇപ്പോഴും ജയിലിൽ കഴിയുന്നത് എന്തുകൊണ്ടാണെന്നും അരമന കയറി ഇറങ്ങുന്ന ബിജെപി സംസ്ഥാന – ദേശീയ നേതൃത്വത്തോട് ഉറക്കെ ചോദിക്കണമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. ഒപ്പം വിവാദ കാര്‍ഷിക കരിനിയമങ്ങള്‍ റദ്ദാക്കാത്തതെന്തേയെന്നും ചോദ്യമുയര്‍ത്തണമെന്നും ആവശ്യപ്പെടുന്നു. എല്ലാവരോടും ഒരുപോലെയെന്ന ഒരിക്കലും ചേരാത്ത കുപ്പായം സ്വയം അണിഞ്ഞ് ബി.ജെ.പി അപഹാസ്യമാവുകയാണെന്നും ഇന്ധനവില 100 കടക്കുന്നതിന്റെ ‘വിജയാ’ഹ്ലാദമാണോ ബിജെപി സംസ്ഥാനാദ്ധ്യക്ഷന്റെ യാത്രോദ്ദേശ്യമെന്ന ചോദ്യം തികച്ചും രാഷ്ട്രീയമാണെന്നും സത്യദീപത്തിന്റെ മുഖപ്രസംഗം വ്യക്തമാക്കുന്നു. പാചകവാതക വില മൂന്ന് മാസത്തിനിടയില്‍ 225 രൂപയാണ് കൂട്ടിയത്. റേഷന്‍ ഗുണഭോക്താക്കളുടെ എണ്ണം അമ്പതുശതമാനത്തോളം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര ശുപാര്‍ശ കേരളത്തിന് തിരിച്ചടിയാകുന്നതാണ് മറ്റൊരു ‘വിജയ’ഗാഥ! യാണെന്നും ലേഖനം പരിഹസിക്കുന്നു. തെരെഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ബി.ജെ.പി – സംഘപരിവാര്‍ നേതാക്കള്‍ ക്രൈസ്തവ സഭാ…

The Community Chest Accepting Applications for Young Women’s Leadership Awards for High School Students

(Eastern Bergen County, New Jersey; March 4, 2021) — The Community Chest of Eastern Bergen County is accepting applications for its fourth annual Young Women’s Leadership Awards.  Two awards will be given to outstanding female students enrolled in their junior or senior years residing and/or attending a public or private high school in eastern Bergen County.  Applicants living in and/or attending a school in any of these towns may apply: Alpine, Bergenfield, Closter, Cresskill, Demarest, Dumont, Englewood, Englewood Cliffs, Harrington Park, Haworth, Northvale, Norwood, Old Tappan, Rockleigh and Tenafly.  The…

1981 ലെ കരാർ ലംഘിച്ചതിന് അമേരിക്ക ഇറാന് 37 മില്യൺ ഡോളർ നൽകണമെന്ന് ഐ.യു.എസ്.‌സി.ടി

1981 ലെ കരാർ ലംഘിച്ചതിന് അമേരിക്ക 37 മില്യണ്‍ ഡോളര്‍ ഇറാന് നല്‍കണമെന്ന് ഹേഗ് ആസ്ഥാനമായുള്ള ഇറാൻ-യുണൈറ്റഡ് സ്റ്റേറ്റ്സ് ക്ലെയിംസ് ട്രിബ്യൂണൽ (ഐയുഎസ്‌സിടി) ഉത്തരവിട്ടു. ഇറാനിലെ പ്രസിഡൻസി സെന്റർ ഫോർ ഇന്റർനാഷണൽ ലീഗൽ അഫയേഴ്‌സ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ടെഹ്‌റാൻ ഫയല്‍ ചെയ്ത കേസില്‍ ഇറാന് അനുകൂലമായി വിധി പ്രസ്താവിച്ച ട്രിബ്യൂണൽ ഇറാന്റെയും അമേരിക്കയുടെയും അവകാശവാദങ്ങൾ പരിഗണിച്ചിരുന്നു. അതനുസരിച്ചാണ് ഇറാന് സാമ്പത്തിക നഷ്ടപരിഹാരം നൽകാനും ഇറാനിയൻ ഗവണ്മെന്റിന്റേയും സർക്കാർ സ്ഥാപനങ്ങളുടെയും ചില സ്വത്തുക്കൾ പുനഃസ്ഥാപിക്കാനും അമേരിക്കയോട് ആവശ്യപ്പെട്ടത്. 1982 ൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ യുഎസിനെതിരായ കേസ് 1992 ൽ പ്രാഥമിക വിധി പുറപ്പെടുവിച്ച ഐയുഎസ്‌സിടിക്ക് മുന്നിൽ കൊണ്ടുവന്നു. ഇറാന്റെ സ്വത്തുക്കൾ കൈമാറുന്നതിൽ പരാജയപ്പെട്ടതിനും, പ്രക്രിയ വൈകിപ്പിച്ചതിനും അമേരിക്കയെ അപലപിച്ച് ട്രിബ്യൂണൽ 2020 മാർച്ചിൽ അന്തിമവിധി പുറപ്പെടുവിച്ചിരുന്നു. വിധിന്യായത്തിൽ 29 മില്യൺ ഡോളർ ഇറാന് നൽകാനായിരുന്നു…

ജിദ്ദയിലെ സൗദി അരാംകോ ഓയിൽ കേന്ദ്രത്തിൽ യെമന്റെ മിസൈൽ ആക്രമണം

ജിദ്ദ: സൗദി അറേബ്യയിലെ ചെങ്കടൽ നഗരമായ ജിദ്ദയിലെ അരാംകോ എണ്ണ കേന്ദ്രത്തിനെതിരെ മിസൈൽ ആക്രമണം നടത്തിയതായി യെമൻ സൈന്യം അവകാശപ്പെട്ടു. എണ്ണ കേന്ദ്രത്തിനെതിരെ യെമന്‍ സൈനിക സേനയും പോപ്പുലർ കമ്മിറ്റികളിൽ നിന്നുള്ള സഖ്യസേനയും പ്രതികാര മിസൈൽ ആക്രമണം നടത്തിയതായി യെമൻ സായുധ സേനയുടെ വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‌യ സാരി അറിയിച്ചു. കൃത്യതയോടെ, നിശ്ചിത ലക്ഷ്യത്തിലേക്ക് ഉയർന്ന കുഡ്‌സ് -2 തരം ക്രൂയിസ് മിസൈലാണ് കേന്ദ്രത്തില്‍ പതിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സൗദി അരാംകോ കേന്ദ്രത്തിനെതിരെ യെമൻ സേന ഇതുവരെ നിരവധി പ്രതികാര മിസൈൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഈ ആക്രമണത്തില്‍ കമ്പനിക്ക് വന്‍ നാശനഷ്ടമുണ്ടാക്കിയിട്ടുമുണ്ട്. കഴിഞ്ഞ നവംബറിൽ, യെമൻ സേന പ്രാദേശികമായി വികസിപ്പിച്ച മറ്റൊരു ഉപരിതല-ഉപരിതല മിസൈൽ ഉപയോഗിച്ച് ഇതേ സ്ഥലത്ത് തന്നെ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ പ്ലാന്റിന് തീ പിടിക്കുകയും ചെയ്തു. സൗദി തലസ്ഥാനമായ റിയാദിൽ നിന്ന്…