‘നേമം ബി.ജെ.പിയുടെ ഉരുക്കു കോട്ടയാണ്’; പിണറായിയെന്നല്ല ഉമ്മന്‍ ചാണ്ടി വന്നാലും രാഹുല്‍ വന്നാലും ഒരു പ്രശ്നമല്ലെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെയും പിണറായി വിജയനേയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നേമത്തേക്ക് സ്വാഗതം ചെയ്തു. ബിജെപിയുടെ ഉരുക്ക് കോട്ടയാണ് നേമം എന്ന് അദ്ദേഹം അവകാശപ്പെട്ടു. രാഹുൽ ഗാന്ധി തന്നെ വന്ന് മത്സരിച്ചാലും നേമത്ത് ബിജെപി ജയിക്കും. ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായതായും കെ സുരേന്ദ്രൻ പറഞ്ഞു. അതേസമയം നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കുന്നതിൽ കോൺഗ്രസിൽ തന്നെ കടുത്ത എതിർപ്പാണ് നിലവിലുള്ളത്. നേമത്ത് മത്സരിച്ചാൽ ഉമ്മൻ ചാണ്ടി തോൽക്കുമെന്നാണ് ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളുടെയും ഭയം. നേമത്ത് മത്സരിപ്പിച്ച് തോൽപ്പിച്ച് ഉമ്മൻ ചാണ്ടിയെ എന്നെന്നേക്കുമായി ഒതുക്കാനുള്ള ഗ്രൂപ്പ് ഗൂഢാലോചനയാണ് നടക്കുന്നതെന്നും കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നു. നേമത്തേക്ക് പോകുന്നുവെങ്കില്‍ ചാണ്ടി ഉമ്മനെ പുതുപ്പള്ളിയില്‍ മത്സരിപ്പിക്കുന്നതിലടക്കം ചില നിര്‍ദ്ദേശങ്ങൾ ഉമ്മന്‍ ചാണ്ടി മുന്‍പോട്ട് വച്ചേക്കാനും സാദ്ധ്യതയുണ്ട്.

ശബരിമല പ്രശ്നം സി.പി.എമ്മിന് തിരിച്ചടിയാകുന്നു; സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ എൻ‌എസ്‌എസ് വെല്ലുവിളിച്ചു

പത്തനം‌തിട്ട: ശബരിമല വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച ദേവസ്വം മന്ത്രി കടകം‌പള്ളി സുരേന്ദ്രനെതിരെ എൻ‌എസ്‌എസ്. ഖേദവും പശ്ചാത്താപവും പ്രശ്‌നം പരിഹരിക്കില്ലെന്ന് എൻ‌എസ്‌എസ് പത്രക്കുറിപ്പിൽ അറിയിച്ചു. ശബരിമല കേസിൽ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ തയ്യാറാണോയെന്നും എൻഎസ്എസ് സംസ്ഥാന സർക്കാരിനോട് ചോദിച്ചു. വാക്കുകളിൽ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ആരാധനാവകാശം സംരക്ഷിക്കുന്നതിന് വേണ്ടി ശബരിമലയില്‍ യുവതീ പ്രവേശനം പാടില്ലെന്ന് ആവശ്യപ്പെട്ട് വിശാല ബെഞ്ചിന്റെ മുന്നില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനാവശ്യമായ സത്വര നടപടി സ്വീകരിക്കുകയാണ് വകുപ്പുമന്ത്രി ചെയ്യേണ്ടത്. ദേവസ്വം മന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവന ഏത് സാഹചര്യത്തില്‍ ഉണ്ടായിട്ടുള്ളതാണെന്ന് ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു. വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാതെ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനോ കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തുന്നതിനോ തയ്യാറാകാതെ ഏതു മാര്‍ഗവും സ്വീകരിച്ച്‌ കോടതി വിധി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. തുടര്‍ന്ന് രാജ്യത്തെമ്പാടും ഉണ്ടായ സംഭവ വികാസങ്ങള്‍ ഏവര്‍ക്കും അറിവുള്ളതാണെന്നും എന്‍എസ്‌എസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ശബരിമല വിഷയത്തിൽ…

പത്താമത് സൗത്ത് വെസ്റ്റ് മാർത്തോമ്മ റീജിയണൽ കോൺഫ്രറൻസ് നാളെ

ഡാളസ്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിലെ സൗത്ത് വെസ്റ്റ് റീജിയണലിലെ ഇടവക മിഷൻ, സേവികാ സംഘം, സീനിയർ ഫെലോഷിപ്പ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ 10-ാമത് റീജിയണൽ കോൺഫറന്‍സ് നാളെ (ശനി) ഡാളസ് സമയം വൈകിട്ട് 6:30 മുതൽ 9:00 മണി വരെ നടത്തപ്പെടും. കർത്താവിന്റെ വേലയിൽ വർദ്ധിച്ചുവരുന്നവരായിരിപ്പിൻ എന്ന മുഖ്യചിന്താ വിഷയത്തെ അധികരിച്ച് സഭയുടെ ആന്ധ്രാപ്രദേശിലെ നരസാപുരം മിഷനിലെ മിഷനറി ആയ റവ. ഐസൻ ജോഷ്വായും, ചാഗലമാരി മിഷനിലെ മിഷനറി ഡോക്ടർ ആയ ഡോ. ഒ.യു ജോർജ് എന്നിവരും മുഖ്യ പ്രഭാഷണം നടത്തും. ഇടവക മിഷൻ റീജിയണൽ ഭാരവാഹികൾ ആയ റവ. മാത്യു ജോസഫ് (പ്രസിഡന്റ്), ശാമുവേൽ മാത്യു (വൈസ് പ്രസിഡന്റ്), സാം അലക്സ് (സെക്രട്ടറി), സജി ജോർജ് (ട്രഷറർ), സേവികാസംഘം റീജിയണൽ ഭാരവാഹികൾ ആയ റവ. ഡോ. എബ്രഹാം മാത്യു (പ്രസിഡന്റ്),…

Fincare Small Finance Bank emerges as a ‘Banking for All’ player with its smart banking offerings

Thiruvananthapuram: Fincare Small Finance Bank, a fast-growing bank, has emerged as a one-stop banking choice for customers with its full spectrum range of banking products and services. Since the launch of its first branch in January 2020 at SasthaMangalam, Thiruvananthapuram, the bank has established a significant presence in Southern states with over 450 banking outlets. Commenting on the Bank’s business focus in Trivandrum, Mr. Ashish Misra Chief Operating officer – Retail Banking, Fincare Small Finance Bank said, “We are focused on the under-banked customer segments across the country. Our products…

മാര്‍ച്ച് 14 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട്

ഡാളസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 14 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവെയ്ക്കും. 2020 നവംബര്‍1 യായിരുന്നു സമയം ഒരു മണിക്കൂര്‍ പുറകിലേക്ക് തിരിച്ചു വെച്ചിരുന്നത്. വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവെക്കുന്ന സമയം മാറ്റം ആദ്യമായി നിലവില്‍ വന്നതു ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിംഗ് (Spring), വിന്റര്‍ (Winter) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയതു സ്പ്രിങ്ങ്, ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല.…

കെ.പി.എ യുടെ സഹായത്തോടെ പ്രവാസി നാട്ടിലേക്കു യാത്രയായി

ഹമദ് ടൗണിൽ താമസിച്ചു വന്ന കൊല്ലം പത്തനാപുരം സ്വദേശി പോൾ ജോൺ കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ട് ശമ്പളവും, വിസയും ഇല്ലാതെ പ്രയാസത്തിലായി ഭക്ഷണത്തിനു വരെ ബുദ്ധിമുട്ടുകയാണ് എന്നറിയുകയും കൊല്ലം പ്രവാസി അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി അദ്ദേഹത്തിനു അവശ്യസാധനങ്ങൾ എത്തിച്ചു നൽകുകയും, തുടർന്ന് നാട്ടിലേക്കു പോകാൻ പാസ്പോര്‍ട്ട്, വിസ പ്രശ്നങ്ങൾ തീർത്ത് കെ.പി.എ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച വിമാന ടിക്കറ്റും കൈമാറി. കെ.പി.എ ട്രഷറര്‍ രാജ് കൃഷ്ണൻ, ചാരിറ്റി വിംഗ് കൺവീനർ നവാസ് കുണ്ടറ, ഏരിയ കോ-ഓർഡിനേറ്റർ അജിത് ചാത്തന്നൂർ, ഹമദ് ടൗണ്‍ ഏരിയ പ്രസിഡന്റ് പ്രമോദ്, ജോ. സെക്രട്ടറി പ്രദീപ് എന്നിവർ സംബന്ധിച്ചു.