Aisle launches Arike – India’s first vernacular dating app

Thiruvananthapuram: Aisle, India’s second most downloaded dating app and a market leader in high intent dating has launched its vernacular dating app ‘Arike’, for Malayalees residing in and out of India. Arike which means ‘close by’ in Malayalam is the first ever vernacular dating app in India and is designed to offer high intent matchmaking to the youth of Kerala. Arike is Aisle’s first step towards building a vernacular dating landscape by offering users a customised app suited to a region’s culture and habit. The way love works in India…

ഫ്രഷ് ഫുഡ് ഉല്‍പ്പന്നങ്ങളുമായി എ.ബി.സി ഫ്രഷ് സല്‍വ റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദോഹ: ഖത്തറിലെ പ്രമുഖ ഫ്രഷ് ഫുഡ് സപ്ലേ കമ്പനിയായ എ.ബി.സി ഗ്രൂപ്പിന്റെ പുതിയ സംരംഭം എ.ബി.സി ഫ്രഷ് സല്‍വ റോഡില്‍ ഓള്‍ഡ് ഹോള്‍സെയില്‍ മാര്‍ക്കറ്റ് സര്‍വീസ് റോഡില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ റഹ്‌മാന്‍ അബ്ദുല്ല അന്‍സാരി ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍മാരായ കുഞ്ഞബ്ദുല്ല കെ.പി, അബ്ദുല്‍ കരീം, ബഷീര്‍ പരവന്റവിട എന്നിവര്‍ സംബന്ധിച്ചു. ഫ്രഷ് ഫ്രൂട്ട്സ്, വെജിറ്റബിള്‍സ്, ഫിഷ്, മീറ്റ്, ചീസ്, നട്സ്, ബേക്കറി ഐറ്റംസ്, കോഫി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ മിതമായ വിലക്ക് ഹോള്‍സൈയിലായും റീട്ടെയിലായും ലഭിക്കുന്ന സ്ഥാപനമാകും എ.ബി.സി ഫ്രഷെന്ന് ഡയറക്ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി ഫ്രഷ് ഫുഡ് സപ്ലേ രംഗത്ത് ഖത്തറില്‍ സജീവ സാന്നിധ്യമായ ഗ്രൂപ്പിന്റെ പുതിയ സംരംഭം അത്യാധുനിക സൗകര്യങ്ങളോടെ വിശാലമായാണ് സജ്ജമാക്കിയിരിക്കുന്നത്. വിലക്കുറവും ഗുണമേന്‍മയും മികച്ച സേവനവും ഉറപ്പ് നല്‍കുന്ന എ.ബി.സി ഫ്രഷ് സുരക്ഷിതമായ ഷോപ്പിംഗിനുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.…

ഇല്ലിനോയ് മലയാളി അസ്സോസിയേഷന്‍ വനിതാ ഫോറം ഉത്ഘാടനം ഏപ്രില്‍ 10 ന്

ചിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടനയായ ഇല്ലിനോയ് മലയാളി അസ്സോസിയേഷന്റെ പോഷക സംഘനയായ വനിതാ ഫോറത്തിന്റെ 2021- 2023 വര്‍ഷത്തേ പ്രവര്‍ത്തനോല്‍ഘാടനം ഏപ്രില്‍ 10ാം തിയതി വൈകുന്നേരം 7 മണിക്ക് നവ മാധ്യമമായ സൂം വിഡിയോ കോണ്‍ഫ്രണ്‍സ് വഴി നടത്തുന്നു. ഈ കോവിഡ് 19 ന്റെ നടുവിലും ബഹുവിധ പരിപാടികള്‍ വനിതാഫോറം ആസൂത്രണം ചെയ്തിരിക്കുന്നു. ഈ വര്‍ഷത്തേ പരിപാടികള്‍ ‘സ്‌റ്റെപ്പ് അപ്പ്ആന്റ് ലീഡ്’ എന്ന തീമാണ് തിരഞ്ഞെടുത്തിരിക്കുന്നതു്. പ്രവര്‍ത്തനോല്‍ഘാടനത്തിന്റെ ജനറല്‍ കണ്‍വീനറായി ഡോ.സുനീന ചാക്കോയും കോര്‍ഡിനേറ്റേഴ്‌സായി ശോദാ നായര്‍ ,ഷൈനി നന്ദിലക്കാട്, ലിബാജോര്‍ജ് ,ആന്‍സി ഷൈജു, ബ്ലെസി വര്‍ഗ്ഗീസ്, ഡെല്‍സി ജോജി, മീനാ ചാക്കോ, മിനിഫിന്നി എന്നിവരും പ്രവര്‍ത്തിക്കുന്നു. പ്രസ്തുത ചടങ്ങില്‍ കേരളത്തിലേയും അമേരിക്കയിലേയും പ്രമുഖ വ്യക്തികള്‍അഭിസംബോധന ചെയ്യുന്നതാണ്. ഈ ചടങ്ങിലേക്ക് ഏവരേയും പ്രസിഡന്റ് സിബു മാത്യു കുളങ്ങര, ഐ.എം.എ വനിതാ ഫോറം ചെയര്‍ പേര്‍സണ്‍ ജസ്സി…

തൊഴിലാളികൾക്ക് ആശ്വാസവുമായി ലാൽ കെയേഴ്‌സ്

ലാൽ കെയേഴ്‌സ് ബഹ്‌റൈൻ നടത്തിവരുന്ന പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പാവപ്പെട്ട തൊഴിലാളികൾക്കു അംഗങ്ങളില്‍ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ വിതരണം ചെയ്തു. മൽസ്യ ബന്ധന തൊഴിലാളികൾകും, വർക് ഷോപ്പ് ജോലികള്‍ക്ക് പോകുന്ന തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികൾക്കുമാണ് ലാൽ കെയേഴ്‌സ് സമാഹരിച്ച വസ്ത്രങ്ങൾ വിതരണം ചെയ്തത്. രഞ്ജിത്ത്, ലാൽ കെയേഴ്‌സ് സെക്രട്ടറി ഷൈജു കമ്പ്രത്ത്, ട്രഷറർ ജസ്റ്റിൻ ഡേവിസ്, ജോ. സെക്രട്ടറി അരുൺ തൈക്കാട്ടിൽ, ചാരിറ്റി കൺവീനർ തോമസ് ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. തുടർന്നുള്ള മാസങ്ങളിലും ഇവർക്കുള്ള സഹായ പ്രവർത്തനങ്ങൾ തുടരുമെന്ന് ലാൽ കെയേഴ്സ് പ്രസിഡന്റ് ഫൈസൽ എഫ്. എം., കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.

അരികെ: മലയാളികൾക്കു മാത്രമായി ഒരു ഡേറ്റിംഗ് ആപ്പ്

തിരുവനന്തപുരം: ഇന്ത്യയിലും ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഇതാ മലയാളത്തനിമയോടെ പുതിയൊരു ഡേറ്റിംഗ് ആപ്പ്. ‘അരികെ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ആപ്പ്, പൂർണ്ണമായും മലയാളിക്കു വേണ്ടിയാണ് അവതരിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുള്ള ആപ്പുകളിലൊന്നായ ‘അയ്ൽ’ ആണ് അരികെയുടെ മാതൃസ്ഥാപനം. ആദ്യമായി മലയാളികൾക്ക് മാത്രമായി ‘അരികെ’ അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യയിലെ തന്നെ പ്രഥമ ഭാഷാ കേന്ദ്രീകൃതമായ ഹൈ ഇന്റെന്റ് ഡേറ്റിംഗ് ആപ്പ് എന്ന സവിശേഷതയോടെയാണ്. കേരളത്തിന്റെ തനതു സംസ്കാരവും ശീലങ്ങളും കോർത്തിണക്കിയാണ് ‘അരികെ’ എത്തുന്നത്. 21 നും 40 നും ഇടയിൽ പ്രായമുള്ള മലയാളികളുടെ മാച്ച് മേക്കിംഗിന് സഹായകമായി രൂപകൽപ്പന ചെയ്തിട്ടുള്ള ‘അരികെ’യിൽ ഭൂമിശാസ്ത്ര പരമായ അതിർവരമ്പുകൾ തീരെ ഇല്ല. മലയാളിയുടെ സാംസ്‌കാരികമായ സവിശേഷതകൾക്ക് മുൻതൂക്കം നൽകി വികസിപ്പിച്ചിരിക്കുന്ന ആപ്പ്, മലയാളത്തനിമയുള്ള പല പ്രത്യേകതകളും അടങ്ങിയതാണ്. ഉദാഹരണത്തിന് ആദ്യമായി രണ്ടു പേർ തമ്മിലുള്ള സംസാരം തുടങ്ങി വയ്ക്കാനുതകുന്ന വിഷയങ്ങളായ മലയാള…

കോവിഡ് കാലത്തും കമ്മ്യൂണിറ്റിയുടെ ക്ഷേമം ഉറപ്പ് വരുത്തി ഇന്ത്യന്‍ എംബസി

ദോഹ : കോവിഡ് കാലത്തും ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍. എംബസിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എംബസി സേവനങ്ങള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കുന്നതിന് മൊബൈല്‍ അപ്ലിക്കേഷന്‍, ചാറ്റ്ബോട്ട് തുടങ്ങിയ സംവിധാനങ്ങള്‍ വികസിപ്പിച്ച് വരികയാണ്. ബഹുഭാഷ കോള്‍ സെന്റര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും ആലോചിക്കുന്നുണ്ട്. 2021 ജനുവരി മുതല്‍ 12000 ലധികം പുതിയ പാസ്പോര്‍ട്ടുകള്‍ നല്‍കി. രണ്ടായിരത്തോളം പി.സി.സി, 7400 അറ്റസ്റ്റേഷന്‍ എന്നിവയും ഈ കാലയളവില്‍ പൂര്‍ത്തിയാക്കി. ഓണ്‍ലൈനില്‍ അപ്പോയിന്റ്മെന്റുകള്‍ നല്‍കിയാണ് കോണ്‍സുലാര്‍ സേവനങ്ങള്‍ ക്രമീകരിക്കുന്നത്. എന്നാല്‍ അടിയന്തിര പ്രാധാന്യമുള്ള കേസുകളില്‍ എമര്‍ജന്‍സി അപ്പോയ്ന്റ്മെന്റുകള്‍ നല്‍കുന്നുണ്ട്. നിത്യവും ഇത്തരത്തിലുള്ള 45 – 50 കേസുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. കമ്മ്യൂണിറ്റിയിലേക്ക് ഇറങ്ങിച്ചെന്ന് ഏഷ്യന്‍ ടൗണില്‍ സംഘടിപ്പിച്ച കോണ്‍സുലാര്‍ ക്യാമ്പില്‍ എഴുപതോളം ഇന്ത്യക്കാര്‍ക്ക് പ്രയോജനം ലഭിച്ചു. മാസം തോറും ഇത്പോലുള്ള…

ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ വിശുദ്ധവാര കർമ്മങ്ങൾ

ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ കത്തോലിക്കാ ദൈവാലയത്തിൽ ഓശാന ഞായറാഴ്ചയായ മാർച്ച് 28 ന് രാവിലെ 10:00 നുള്ള കുരിശിന്‍റെ വഴിയോടെ തുടക്കം കുറിക്കും. ഭക്തിപൂർവ്വമായ ഓല വെഞ്ചിരിപ്പും, ആഘോഷമായ വിശുദ്ധ കുർബാനയും മറ്റ് തിരുകർമ്മങ്ങളുമുണ്ടായിരിക്കും. വിശുദ്ധ കുർബാനയുടെ സ്ഥാപനദിനമായ പെസഹാ വ്യാഴാഴ്ചയുടെ തിരുക്കർമ്മങ്ങൾ ഏപ്രിൽ 1 വൈകുന്നേരം 7 മണിക്ക് ആരംഭിക്കും. രുപത നിർദേശമനുസരിച്ച് കാൽകഴുകൽ ശുശ്രൂഷ ഉണ്ടായിരിക്കുന്നതല്ല. 2 ന് ദുഖ:വെള്ളിയാഴ്ച വൈകുന്നേരം 6 ന് പീഡാനുഭവ ശുശ്രൂഷകളോടെ തിരുകർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് കുരിശിന്‍റെ വഴി, കയ്പ്പുനീർ കുടിയ്ക്കൽ, പാനവായന എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കും. 3-ാം തീയതി രാവിലെ 10 മണിക്ക് പുത്തന്‍ തീ, പുത്തന്‍ വെള്ളം വെഞ്ചരിപ്പ്, ജ്ഞാനസ്നാന നവീകരണം, വിശുദ്ധ കുർബാന എന്നീ തിരുക്കര്‍മ്മങ്ങള്‍ ഉണ്ടായിരിക്കും. വൈകുന്നേരം 7 മണിക്ക് മിശിഹായുടെ ഉയർപ്പിന്റെ തിരുക്കർമ്മങ്ങൾ ആരംഭിക്കും.…

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്: ആഴക്കടലും സോളാറും വിവാദമാക്കി പ്രതിപക്ഷം; തുടര്‍ഭരണം പ്രതീക്ഷിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തിൽ വോട്ടെടുപ്പിന് മുമ്പുള്ള സർവേകൾക്കുള്ള സമയമാണിത്. എല്ലാ പ്രമുഖ മാധ്യമങ്ങളും ഇതിനകം സർവേ നടത്തി. അഭിപ്രായ വോട്ടെടുപ്പ് അനുസരിച്ച് ഇടതുമുന്നണി അധികാരത്തിൽ തിരിച്ചെത്തും. അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ തിരിച്ചെത്തുമെന്ന് സർവേയിൽ പറയുന്നുണ്ട്. എന്നാൽ സർവേ ഫലങ്ങള്‍ പുറത്തായതിനു ശേഷം പ്രതിപക്ഷം മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആക്രമണം ആരംഭിക്കുകയും ചെയ്തു. പ്രതിപക്ഷത്തില്ലെങ്കിലും പിണറായി വിജയനെ നേരിട്ട് വിമർശിക്കുന്നതിൽ എൻ‌എസ്‌എസ് മുൻപന്തിയിലാണ്. എൻ‌എസ്‌എസ് ആരോടും ശത്രുത പുലർത്തുന്നില്ലെന്നും എന്നാൽ അത് പരസ്യമായി തുറന്നു പറയുമ്പോള്‍ പരിഭവിച്ചിട്ട് കാര്യമില്ലെന്നും എൻ‌എസ്‌എസ് പിണറായി വിജയന് മറുപടി നൽകി. എൻഎസ്എസും എല്‍ഡിഎഫ് നേതാക്കളും കഴിഞ്ഞ മൂന്ന് ദിവസത്തിലധികമായി തുടരുന്ന ആരോപണ പ്രത്യാരോപണങ്ങൾക്ക് ഇനിയും അവസാനമായിട്ടില്ല. മുഖ്യമന്ത്രി വ്യക്തമാക്കിയതാണ് എല്‍ഡിഎഫ് നിലപാടെന്നും സാമൂഹിക സംഘടന എന്ന നിലയില്‍ എൻഎസ്എസിന് എന്തും പറയാമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് പറഞ്ഞു. അതോടൊപ്പം…

തടവിലാക്കപ്പെട്ട നൂറുകണക്കിന് പ്രക്ഷോഭകരെ മ്യാൻമർ സൈന്യം മോചിപ്പിച്ചു

തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായ നൂറുകണക്കിന് പേരെ മ്യാൻമർ ഭരണ ഭരണകൂടം ബുധനാഴ്ച മോചിപ്പിച്ചു. യാങ്കോണിലെ ബിസിനസുകൾ അടച്ചുപൂട്ടുകയും അട്ടിമറി വിരുദ്ധ പ്രവർത്തകർ ആഹ്വാനം ചെയ്ത പണിമുടക്കിൽ തെരുവുകളില്‍ പ്രക്ഷോഭം അഴിച്ചുവിട്ടിരുന്നു. തടവുകാരെ വഹിച്ചുകൊണ്ടുള്ള നിരവധി ബസുകൾ രാവിലെ യാങ്കോണിലെ ഇൻസെൻ ജയിലിൽ നിന്ന് പുറത്തേക്ക് പോകുന്നത് കണ്ടതായി അഭിഭാഷകരും മറ്റ് സാക്ഷികളും പറഞ്ഞു. എത്ര തടവുകാരെ മോചിപ്പിച്ചുവെന്ന് അധികാരികളിൽ നിന്ന് ഒരു അറിയിപ്പുമില്ല. സൈന്യത്തിന്റെ വക്താവ് കോളുകൾക്ക് മറുപടി നൽകിയില്ല. “മോചിപ്പിക്കപ്പെട്ടവരെല്ലാം പ്രതിഷേധം മൂലം അറസ്റ്റിലായവരാണ്. രാത്രി അറസ്റ്റു ചെയ്തവരോ അല്ലെങ്കിൽ എന്തെങ്കിലും വാങ്ങാൻ പുറത്തുപോയവരോ ആണ്,” ഒരു നിയമ ഉപദേശക സംഘത്തിലെ അംഗം പറഞ്ഞു, 15 ഓളം ബസുകൾ പുറത്തേക്ക് പോകുന്നതായി കണ്ടെന്നും അംഗം പറഞ്ഞു. മോചിതരായവരിൽ കഴിഞ്ഞ മാസം അറസ്റ്റിലായ അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോര്‍ട്ടര്‍ തെൻ സായും ഉൾപ്പെടുന്നു. ഫെബ്രുവരി ഒന്നിന്…

Utah’s Farmington City Council to start the day with Hindu mantras 1st time in 174 years

Reportedly for the first time since the city began in 1847, Farmington City Council (Utah) will start its meeting on April six with Hindu prayers, containing hymns from world’s oldest extant scripture. Distinguished Hindu statesman Rajan Zed will deliver the invocation from ancient Sanskrit scriptures remotely before Farmington City Council. After Sanskrit delivery, he then will read the English interpretation of the prayers. Sanskrit is considered a sacred language in Hinduism and root language of Indo-European languages. Zed, who is the President of Universal Society of Hinduism, will recite from Rig-Veda,…