നിയമസഭാ തെരഞ്ഞെടുപ്പ്: ഇരട്ട വോട്ട് വിവാദങ്ങള്‍ക്ക് പുറകെ ആദായ വകുപ്പും കിഫ്ബിയും

കേരളത്തിൽ, തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ സാധാരണ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് ഭരണ-പ്രതിപക്ഷ കക്ഷികളുടെ പോര്‍‌വിളികള്‍. അത് പല രൂപത്തിലും ഭാവത്തിലുമുണ്ട്. എന്നാല്‍, ഇത്തവണ കേരളത്തിൽ കേന്ദ്ര ഏജൻസികളും സർക്കാരും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുകയാണ്. ഇന്നലെ കിഫ്ബി ആസ്ഥാനത്ത് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ രൂക്ഷ വിമര്‍ശനമാണ് അഴിച്ചുവിട്ടത്. അതോടൊപ്പം ധനമന്ത്രി തോമസ് ഐസക്കിന്റെ പരസ്യ വിമര്‍ശനവും ആയതോടെ ആദായനികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ സിപി‌എം പരസ്യമായി രംഗത്തു വരികയും ചെയ്തു. കിഫ്ബിയിൽ നടത്തിയ റെയ്ഡ് ഡല്‍ഹിയിലിരിക്കുന്ന തമ്പുരാക്കന്മാരെ പ്രീതിപ്പെടുത്താനാണെന്നാണ് തോമസ് ഐസക് പറഞ്ഞത്. എന്നാല്‍ കിഫ്‌ബി ആക്‌ട്‌ പ്രകാരം കരാറുകാരുമായി കിഫ്ബിക്ക് യാതൊരു കരാറും ഇല്ലെന്നാണ് തോമസ് ഐസക് പറയുന്നത്. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ് തെമ്മാടിത്തരവും ഊളത്തരവുമാണ്. ഈസ്റ്റർ അവധിക്കുമുൻപ് കേരളത്തിലേക്ക് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ വരവ് പ്രതീക്ഷിക്കുന്നുണ്ടെന്നും തോമസ് ഐസക് പറയുന്നുണ്ട്. അതിനിടെ, സംസ്ഥാനത്ത്…

സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയ ഇ.ഡി.യ്ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റഡിയിലായ സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയ എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റിനെതിരെ ജുഡീഷ്യൽ അന്വേഷണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. റിട്ട്. ഹൈക്കോടതി ജഡ്ജി കെവി മോഹനനെ കമ്മീഷന്‍ അദ്ധ്യക്ഷനായി നിര്‍ദ്ദേശിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൻ്റെതാണ് നിർണ്ണായക തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ അനുമതി ലഭിച്ചാലുടന്‍ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കും. ഇ.ഡി.യുടെ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിക്കെതിരെ വസ്തുതാവിരുദ്ധമായ മൊഴി നൽകാൻ സ്വപ്ന സുരേഷിനെ പ്രേരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമുള്‍പ്പടെ അഞ്ച് വിഷയങ്ങളാണ് പ്രധാനമായും ജുഡിഷ്യൽ കമ്മിഷൻ്റെ അന്വേഷണ പരിധിയിൽ വരിക. നിലവിൽ ഇ.ഡിക്കെതിരെ ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് കേന്ദ്ര ഏജൻസിക്കെതിരെ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത്.

ഈജിപ്തില്‍ പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് 32 പേർ മരിച്ചു

ഈജിപ്തിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് 32 പേർ കൊല്ലപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അപകടത്തിന് ഉത്തരവാദികളായവർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി വാഗ്ദാനം ചെയ്തു. തലസ്ഥാനമായ കെയ്‌റോയ്ക്ക് 460 കിലോമീറ്റർ (285 മൈൽ) തെക്ക് സോഹാഗ് പ്രവിശ്യയിലെ തഹ്ത ജില്ലയിലാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ചത്. ഡസൻ കണക്കിന് ആംബുലൻസുകൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു ട്രെയിൻ തെക്കൻ നഗരമായ ലക്സറിനും അലക്സാണ്ട്രിയയ്ക്കും ഇടയിൽ മെഡിറ്ററേനിയൻ തീരത്തുകൂടെ സഞ്ചരിക്കുകയായിരുന്നു. മറ്റൊന്ന് കെയ്‌റോയ്ക്കും തെക്കൻ നഗരമായ അശ്വാനും ഇടയിൽ യാത്ര ചെയ്യുകയായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി ഹാല സായിദ് പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ സോഹാഗിലേക്ക് പോയി. കൂട്ടിയിടിയുടെ ഉത്തരവാദി ആരായാലും അവര്‍ക്ക് കടുത്ത ശിക്ഷ നൽകുമെന്ന് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി പറഞ്ഞു.…

രണ്ടാം ഘട്ട പഞ്ചായത്തുതല പര്യടനത്തിന് തുടക്കം കുറിച്ച് ഇ.സി ആയിഷ

പൂക്കോട്ടൂർ: രണ്ടാം ഘട്ട പഞ്ചായത്തുതല പര്യടനങ്ങൾക്ക് തുടക്കം കുറച്ച് വെൽഫെയർ പാർട്ടി മലപ്പുറം നിയോജക മണ്ഡലം സ്ഥാനാർത്ഥി ഇ.സി ആയിഷ. ആദ്യദിനത്തിൽ പൂക്കോട്ടൂർ, ആനക്കയം പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്. ഒന്നാം ഘട്ട പര്യടനത്തിൽ പഞ്ചായത്ത് കൺവെൻഷനുകളും പ്രമുഖ വ്യക്തി സന്ദർശനങ്ങൾളും പൂർത്തീകരിച്ച ശേഷമാണ് കുടുംബയോഗളിലൂന്നിയ പഞ്ചായത്തുതല പര്യടനങ്ങൾക്ക് തുടക്കമായത്. പൂക്കോട്ടൂർ, മൊറയൂർ പഞ്ചായത്തുകളിലെ 15 ഇടങ്ങളിലാണ് സ്ത്രീകളടക്കമുള്ള വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കാൻ സ്ഥാനാർഥി മാരത്തോൺ പര്യടനം നടത്തിയത്. സ്വീകരണയോഗങ്ങൾക്ക് പുറമെ കവലകളിലെത്തിയും സ്ഥാനാർഥി വോട്ടഭ്യർത്ഥിച്ചു. മറ്റു പഞ്ചായത്തുകളിൽ പര്യടനം തുടരും. സ്ഥാനാർത്ഥിയോടപ്പം വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ശാക്കിർ മോങ്ങം, മെഹ്ബൂബ്, നാസർ, ബഷീർ, എം.സി ആമീൻ, ചെറി മുഹമ്മദ് തുടങ്ങിയവർ അനുഗമിച്ചു.

പ്രചരണം കൊഴുപ്പിച്ച് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി മത്സരിക്കുന്ന തരൂർ, പട്ടാമ്പി മണ്ഡലങ്ങളിൽ യഥാക്രമം സ്ഥാനാർത്ഥികളായ സി.എ ഉഷാകുമാരി, എസ്. മുജീബുറഹ്മാൻ എന്നിവർ പ്രചരണ പ്രവർത്തനങ്ങൾ ശക്തമാക്കി. ഇരുവരും പഞ്ചായത്ത്തല പര്യടനത്തിലാണുള്ളത്. വോട്ടർമാരെ വീടുകളിലെത്തി നേരിട്ട് കാണുന്നതിന് പുറമെ സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ള വിഭാഗങ്ങളെ പ്രത്യേകം സമീപിക്കുന്നുണ്ട്. ന്യൂ ജെൻ വോട്ടർമാർ ഇരു സ്ഥാനാർത്ഥികൾക്കുമായി സജീവമായി പ്രചരണ രംഗത്തുണ്ട്. പട്ടാമ്പി മണ്ഡലം സ്ഥാനാർത്ഥി എസ്. മുജീബുറഹ്മാൻ്റെ പ്രചരണാർത്ഥം ഏപ്രിൽ 1ന് റോഡ് ഷോയും പൊതുസമ്മേളനവും നടക്കുന്നുണ്ട്. മാർച്ച് 27 ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലവും 29 ന് വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരീപ്പുഴയും തരൂർ മണ്ഡലത്തിൽ പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും. പട്ടാമ്പിയിൽ ഏപ്രിൽ 1ലെ സമ്മേളനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീക്ക്, സി.എ.എ പ്രക്ഷോഭ നായികയും ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറിയുമായ ആയിഷ…

കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോ നേരിടുന്നത് ഭരണകൂട വിവേചനം: ഇ.സി. ആയിഷ

മലപ്പുറം: കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോ നവീകരണത്തിൻ്റെ മെല്ലെപ്പോക്ക് മലപ്പുറത്തോടുള്ള ഭരണകൂട വിവേചനത്തിന്റെ നേർസാക്ഷ്യമാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം നിയോജക മണ്ഡലം സ്ഥാനാർഥി ഇ.സി. ആയിഷ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച്ച നടന്ന പര്യടനത്തിനിടെ സ്ഥാനാർഥി കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോ സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. മലപ്പുറം ഡിപ്പോയോടൊപ്പം അഞ്ച് വർഷം മുൻപ് അനുമതി കിട്ടിയ മറ്റു ഡിപ്പോകളുടെ നവീകരണം പൂർത്തിയായിട്ടും മലപ്പുറം ഡിപ്പോയുടെ പ്രവർത്തനങ്ങൾ ഇപ്പോഴും വളരെ പതുക്കെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. മലപ്പുറം ഡിപ്പോയുടെ നവീകരണം ജില്ലയുടെ തന്നെ ഗതാഗത സൗകര്യങ്ങളുടെ ഗതി തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ഒന്നാണ്. ഒരുപാട് യാത്രക്കാർ ആശ്രയിക്കുന്ന ഡിപ്പോ ആയിട്ടുപോലും ഭരണകൂടങ്ങൾ തുടർന്നുപോന്ന ഈ അവഗണനക്ക് അന്ത്യമാകേണ്ടതുണ്ട് എന്നും അവർ അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി ടി. അഫ്‌സൽ, ബാവ മാസ്റ്റർ, പി.കെ ഷബീർ, ഖൈറുന്നീസ, സാബിറ മങ്ങാട്ടുപുലം, ജസീം സയ്യാഫ്, മുബഷിർ…

ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ളാസ്സുകള്‍ നിഷേധിക്കരുത്: യു.പി.പി

കോവിഡ് പ്രതിസന്ധിയുണ്ടാക്കിയ പ്രത്യേക സാഹചര്യം പൂര്‍ണ്ണമായും മാറാത്ത സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതിന്‍റെ പേരില്‍ ഫീസ് നല്‍കാന്‍ ഒരു നിവൃത്തിയും ഇല്ലാത്ത ഒരു വിദ്യാര്‍ത്ഥിയെപോലും ഓണ്‍ലൈന്‍ ക്ളാസ്സില്‍ നിന്നും പുറത്താക്കരുതെന്ന് യുപിപി ഇന്ത്യന്‍ സ്കൂള്‍ അധികൃതരോട് പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യന്‍ സ്കൂള്‍ കഴിഞ്ഞ വര്‍ഷം ചില വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ളാസ്സില്‍ നിന്നും പുറത്താക്കിയതിനെതിരെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും കനത്ത പ്രതിഷേധവും എതിര്‍പ്പും ഉണ്ടായപ്പോള്‍ ഒരു അനിഷ്ട സംഭവം ഉണ്ടാകരുത് എന്ന് പറഞ്ഞതിന്‍റെ പേരില്‍ എതിര്‍ത്ത ചില രക്ഷിതാക്കള്‍ക്കും സാമൂഹൃ പ്രവര്‍ത്തകര്‍ക്കുമെതിരെ പ്രതികാര നടപടികളെന്നോണം സ്കൂള്‍ അധികൃതര്‍ നിയമ നടപടികള്‍ സ്വീകരിക്കുകയും വാര്‍ത്താ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്ത ശേഷമാണ് കോവിഡ് സാചര്യത്തിന്‍റെ പേരില്‍ ഫീസ് ബാക്കി വന്ന വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ളാസ്സില്‍ പ്രവേശിപ്പിക്കാന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ തന്നെ ലോകം മുഴുവനുണ്ടായ…

2024-ലെ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: 2024-ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം ആദ്യമായി നടത്തിയ ഔദ്യോഗിക പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ബൈഡന്‍ തന്റെ താല്പര്യം പ്രകടിപ്പിച്ചത്. “ഞാന്‍ പ്രസിഡന്റായി മത്സരിക്കുകയാണെങ്കില്‍ കമല ഹാരിസ് തന്നെയായിരിക്കും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി” എന്നും അദ്ദേഹം പറഞ്ഞു. കമല ഹാരിസ് തന്റെ ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുന്നുണ്ടെന്നും, അവര്‍ നല്ലൊരു കൂട്ടാളിയാണെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസില്‍ നടത്തിയ ഒരു മണിക്കൂര്‍ നീണ്ട വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു കൃത്യമായി മറുപടി പറയുന്നതില്‍ ബൈഡന്‍ വിജയിച്ചു. ഭരണത്തിന്റെ നൂറാം ദിവസം പൂര്‍ത്തിയാകുമ്പോള്‍ 200 മില്യന്‍ കോവിഡ് വാക്‌സിന്‍ നല്‍കുമെന്നു തിരഞ്ഞെടുപ്പു വാഗ്ദാനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ബൈഡന്‍ പറഞ്ഞു. അഭയാര്‍ത്ഥി പ്രവാഹത്തെക്കുറിച്ചായിരുന്നു കൂടുതല്‍ ചോദ്യങ്ങളും ബൈഡന് നേരിടേണ്ടി വന്നത്. തെക്കന്‍ അതിര്‍ത്തിയിലൂടെ മാതാപിതാക്കള്‍ ഇല്ലാതെ അമേരിക്കയിലെത്തിയ 16513…

തട്ടിക്കൊണ്ടുപോയ കാര്‍ അപകടത്തില്‍ പെട്ട് ഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പെണ്‍കുട്ടികളെ അറസ്റ്റു ചെയ്തു

വാഷിംഗ്ട്ണ്‍: കാര്‍ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ അപകടത്തില്‍ പെട്ട് ഊബര്‍ ഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പതിമൂന്നും പതിനഞ്ചും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. വിര്‍ജീനിയയിലെ സ്പ്രിംഗ്‌ഫില്‍ഡില്‍ തന്റെ വാഹനത്തില്‍ ഇരിക്കുകയായിരുന്ന ഊബര്‍ ഡ്രൈവര്‍ മുഹമ്മദ് അന്‍വറിനെ (66) ടെയ്‌സര്‍ ഉപയോഗിച്ച് കീഴ്‌പ്പെടുത്തിയശേഷം കാര്‍ തട്ടിയെടുക്കുകയായിരുന്നു പെണ്‍കുട്ടികള്‍. മറ്റൊരു കാറിനെ മറികടക്കാനുള്ള ശ്രമത്തില്‍ മുഹമ്മദ് സ്റ്റിയറിംഗ് പിടിച്ചു നിയന്ത്രിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് മറിയുകയായിരുന്നു. കാറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ മുഹമ്മദിനെ ഉടന്‍ ആശുപത്രിയിലെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പെണ്‍കുട്ടികളെ രണ്ടു പേരെയും ഫോര്‍ട്ട് വാഷിംഗ്ടണില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. സംഭവത്തിന് ദൃക്‌സാക്ഷിയായ നാഷണല്‍ ഗാര്‍ഡിലെ പൊലീസ് ഓഫീസറാണ് ഇവരെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്തവരായതുകൊണ്ട് പെണ്‍കുട്ടികളുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ആദ്യം പെണ്‍കുട്ടികളില്‍…

ഇരട്ട വോട്ട്: രാഷ്ട്രീയ ചായ്‌വുള്ള ഉദ്യോഗസ്ഥര്‍ ഉത്തരവാദികള്‍; മരിച്ചവരുടെ പേരിലും വോട്ടര്‍ ഐഡി

തിരുവനന്തപുരം: ഇരട്ട വോട്ടുകള്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമാക്കും. രാഷ്ട്രീയ ചായ്‌വുകളുള്ള ഉദ്യോഗസ്ഥരാണ് ഇത് ചെയ്തതെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. ഗൗരവമേറിയ ഈ കുറ്റം ചെയ്തവരെ കണ്ടുപിടിച്ച്‌ വിശദീകരണം തേടുമെന്നും, അവരുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഒരു വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെറും അഞ്ച് ശതമാനം ഉദ്യോഗസ്ഥരാണ് പ്രശ്നക്കാരെന്നാണ് കമ്മിഷന്‍ പറയുന്നത്. ചിലര്‍ മരിച്ചവരുടെ പേരില്‍ വരെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഒട്ടുമിക്ക മണ്ഡലങ്ങളിലും ആയിരക്കണക്കിന് ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന പരാതിയുമായി ആദ്യം രംഗത്തെത്തിയത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയായിരുന്നു. അദ്ദേഹം തെളിവുകള്‍ സഹിതം പുറത്തുവിട്ടതോടെ ആരോപണഞ്ഞില്‍ കാര്യമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് തന്നെ ബോധ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇരട്ടവോട്ടുകള്‍ നീക്കണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ…