തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ കേരളം; ആവേശത്തിരയിൽ മാഗ്‌ ഇലക്ഷൻ സംവാദം

ഹൂസ്റ്റണ്‍: പൈതൃകത്തിലും കരുത്തിലും അമേരിക്കന്‍ മലയാളി സമൂഹത്തിലെ ബൃഹത് സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) സംഘടിപ്പിച്ച ‘കേരള നിയമസഭാ ഇലക്ഷന്‍ 2021 ഡിബേറ്റ്’ രഷ്ട്രീയ വിശകലനങ്ങളുടെയും പോരാട്ട വീര്യത്തിന്റെയും ജനാധിപത്യ ബോധത്തിന്റെയും വിളംബരമായി. മാഗ് ആസ്ഥാനമായ സ്റ്റാഫോര്‍ഡിലെ കേരളാ ഹൗസില്‍ വച്ച് 2021 മാര്‍ച്ച് 28 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് ആണ് ഡിബേറ്റിന് തുടക്കം കുറിച്ചത്. കേരളാ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രചാരണങ്ങള്‍ ആവേശപൂര്‍വ്വം കൊട്ടിക്കലാശത്തിലേയ്ക്ക് അടുന്ന സമയത്തെ സംവാദം യുക്തിസഹമായി. ഡിബേറ്റില്‍ കാലിക പ്രസക്തമായതും പ്രവാസികള്‍ നേരിടുന്നതുമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത, ആവേശോജ്വലവും ആരോഗ്യകരവും സൗഹാര്‍ദപരവുമായ ഇലക്ഷന്‍ ഡിബേറ്റ് മൂന്നു മണിക്കൂറോളം നീണ്ടു നിന്നു. ഫെയ്‌സ്ബുക്ക് വഴിയും സൂമില്‍ക്കൂടിയും ഡിബേറ്റിന്റെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരുന്നു. സംവാദത്തിന് മികച്ച പ്രതികരണമാണ് ഹൂസ്റ്റണ്‍ നിവാസികളില്‍…

സർക്കാസ് സിർക 2020’ൻ്റെ ടീസർ വീഡിയോ പുറത്ത്

ബിലാത്തിക്കുഴലിന് ശേഷം വിനു കോളിച്ചാൽ സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘സർക്കാസ് സിർക 2020’ എന്ന സിനിമയുടെ ടീസർ വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു. പ്രശസ്ത നടനും ടെലിവിഷൻ അവതാരകനുമായ മിഥുൻ രമേശിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ടീസർ പുറത്തിറക്കിയത്. ഏപ്രിൽ ഒന്നിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും പാട്ടും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ജിജോ കെ. മാത്യു, ഫിറോസ് ഖാൻ, അഭിജ ശിവകല, ഹുസൈൻ സമദ്, സുരേഷ് മോഹൻ, ആഷിക് ഖാലിദ് എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ജോസഫ് എബ്രഹാമും രവീന്ദ്രൻ ചെറ്റത്തോടും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. രചന: വി. സുധീഷ് കുമാർ, വിനു കോളിച്ചാൽ. ഛായാഗ്രഹണം: രാം രാഘവ്, ചിത്രസംയോജനം: ആസിഫ് ഇസ്മയിൽ, സംഗീതം, പശ്ചാത്തല സംഗീതം: സെൽജുക് റുസ്തം, ഗാനങ്ങൾ: ഹരീഷ് പല്ലാരം, ശിവ…

കേരളത്തിന്റെ സമഗ്ര വികസനത്തിന് ഡോ.എസ് .എസ്.ലാലിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം: ലീല മാരേട്ട്‌

കഴക്കൂട്ടം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തുനിന്ന് ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ് എസ് ലാലിന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ കേരളാ ചാപ്റ്റര്‍ വിജയാശംസകള്‍ നേര്‍ന്നു. അദ്ദേഹം നിയമസഭയിലെത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട് അഭിപ്രായപ്പെട്ടു. ഡോ. ലാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമേരിക്കയില്‍ നിന്നും കേരളത്തിലെത്തി മണ്ഡല പര്യടനങ്ങളില്‍ സജീവമാണ് ലീല മാരേട്ട്. ഒരു ജനപ്രതിനിധിയ്ക്ക് ഏറ്റവുമധികം ആവശ്യമുള്ളത് അയാള്‍ ജീവിച്ചിരിക്കുന്ന ചുറ്റുപാടിനെക്കുറിച്ചുള്ള കൃത്യമായ ധാരണയാണ്.ഫാസിസ്റ്റ് ശക്തികള്‍ ഇന്ത്യയുടെ ജനാധിപത്യത്തിലും മതേതരത്വത്തിലും പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ പോലും ഇന്ത്യന്‍ ജനതയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു. ഓരോ തിരഞ്ഞെടുപ്പും അതുകൊണ്ട് തന്നെ ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്.കേരളത്തിന്റെ സാഹചര്യവും വിഭിന്നമല്ല .അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന ഒരു ഗവണ്‍മെന്റ് കിറ്റും, അരിയും നല്‍കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നു.പി.എസ് സി ടെസ്റ്റ് എഴുതി ജോലി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ…

തുടർഭരണം ഉറപ്പാക്കലിന്റെ കാണാപ്പുറങ്ങൾ

നിപ്പ നിവാരണത്തിലും കോവിഡ് കണ്ടുകെട്ടിയതിലും ലോകമാധ്യമങ്ങളുടെ ബഹുമതികൾ സ്വന്തമാക്കിയ കേരള സർക്കാർ തീരദേശവാസികൾ ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത ഓഖിയും ലക്ഷങ്ങൾ സംഭാവന നല്‍കിയവർക്കുപോലും ലഭ്യമാകാത്ത പ്രളയശ്വാസ കണക്കുകളുമായി വീണ്ടും ജനവിധി തേടുകയാണ്. വട്ടിപ്പലിശക്കു വായ്പ വാങ്ങുന്ന കിസ്‌ബി മുഖേന കോടികൾ ചെലവുവരുന്ന വിവിധ പദ്ധതികൾക്ക് കല്ലുകൾ സ്ഥാപിച്ചും ഉത്ഘാടന ബോർഡുകൾ വച്ചും മുന്നോട്ടു പോകുന്ന സർക്കാർ സാരിയും മിക്സിയും ടെലിവിഷനും കൊടുത്തു വോട്ട് വാങ്ങുന്ന തമിഴ്‌നാടിനെ പിന്നിലാക്കി ഭക്ഷ്യധാന്യ കിറ്റുകളും ക്ഷേമ പെൻഷനുകളും പാർട്ടി പ്രവർത്തകർ മുഖേന ജനങ്ങളിൽ എത്തിച്ചു സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും വോട്ടുകൾ ഉറപ്പാക്കി രണ്ടാം ഊഴം ഉറപ്പിച്ചിരിക്കുകയാണ്. എല്ലാം ശരിയാക്കിയ ഒരു സർക്കാരിന്റെ കേവലമായ ഉറപ്പല്ല മറിച്ചു മലയാളം മുതൽ തമിഴ് കന്നഡ തെലുങ്ക് മറാത്തി ഹിന്ദി തുടങ്ങിയ വാർത്താ ചാനലുകളും വർത്തമാന പത്രങ്ങളും പരസ്യങ്ങളിലൂടെയും സർവേകളിലൂടെയും സാക്ഷ്യപ്പെടുത്തി സ്ഥിരീകരിക്കുന്ന വസ്തുതയാണ്. കേരളം ഇതിനുമുൻപ് കണ്ടിട്ടുള്ള…

കപ്പൽ തടസ്സം നീങ്ങി സൂയസ് കനാലിൽ ചരക്ക് ഗതാഗതം പുനഃസ്ഥാപിച്ചു

ഒരാഴ്ചയോളം നീണ്ടുനിന്ന കഠിനമായ പരിശ്രമത്തിനുശേഷം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിൽ ഒന്നായ സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ കണ്ടെയ്നർ കപ്പലിനെ മോചിപ്പിച്ചു. തൽഫലമായി കനാലിന്റെ ഇരുവശങ്ങളിലും കാത്തിരുന്ന നൂറുകണക്കിന് ചരക്കുകപ്പലുകൾ ഗതാഗതം പുനരാരംഭിച്ചു. ഈ തടസ്സവും അത് മാറ്റുവാൻ എടുത്ത് കാലതാമസവും വളരെ ചെലവേറിയതായാണ് നിരീക്ഷണം.95 ദശലക്ഷം ഡോളറാണ് ഈജിപ്തിന് ഇതിനോടകം നഷ്ടം വന്നത് എന്ന് ടൈംസിന്റെ പീറ്റർ ഗുഡ് മാൻ പറയുന്നത്. താൽക്കാലികമായെങ്കിലും കപ്പൽ വരുത്തിയ യാത്രാതടസ്സം മാറ്റിയെങ്കിലും കനാൽ പൂർണമായും ഉപയോഗയോഗ്യം ആയിട്ടില്ല. അത്ര എളുപ്പം സാധിക്കാവുന്ന ഒന്നല്ല എന്നാണ് ടൈംസിംന്റെ കെയ്റോ ബ്യൂറോ മേധാവി വിവിയൻ യി പറയുന്നത്. പൂർണ്ണമായും തടസ്സം പരിഹരിക്കാൻ ചിലപ്പോൾ ഒന്ന് രണ്ട് ആഴ്ചയെങ്കിലും എടുക്കും. എന്താണ് ശരിക്കും സംഭവിച്ചത് ശക്തമായ പൊടി മണൽ കാറ്റിൽ എവർ ഗിവൺ എന്ന കപ്പലിനെ കനാലിന്റെ ഒരു വശത്തേക്ക് തിരിച്ച് അവിടെ…

കലാക്ഷേത്രയുടെ “മെഗാ സംഗീത വിരുന്ന്”ഏപ്രിൽ 10ന്

ഫീനിക്സ്: ഈ കോവിഡ് കാലത്ത് സംഗീതപ്രേമികളുടെ ഇടയിൽ കുളിർകാറ്റായി വന്ന് തരംഗമായി മാറിയ കലാക്ഷേത്ര യു എസ് എയുടെ “പാടാം നമുക്ക് പാടാം” എന്ന പ്രതിവാര തത്സമയ സംഗീത പരിപാടിയുടെ ഈസ്റ്റര്‍-വിഷു ആഘോഷങ്ങളോടനുബന്ധിച്ചു ഒരു “മെഗാ സംഗീത നിശ” സംഘടിപ്പിക്കുന്നു. അമേരിക്കയിലെ പ്രമുഖ സംഗീത പ്രതിഭകളെയും അവതാരകരെയും ഉൾപ്പെടുത്തി മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ തത്സമയ സംഗീത നിശ ഏപ്രില്‍ 10 ശനിയാഴ്ച വൈകീട്ട് പസിഫിക് സമയം 4 മണി മുതൽ അരങ്ങേറും. ഒൻപതു പ്രതിഭാശാലികളായ അവതാരകർ നയിക്കുന്ന ഈ പരിപാടിയിലൂടെ സംഗീത ലോകത്തെ 18 പ്രതിഭകൾ അവരുടെ വിശേഷങ്ങളും ശ്രവണസുന്ദര ഗാനങ്ങളുമായി ശ്രോതാക്കളുടെ മനം കവരും. ഏകദേശം 40 ആഴ്ചകൾ പിന്നിടുന്ന “പാടാം നമുക്ക് പാടാം” എന്ന സംഗീത പരിപാടിയിൽ എല്ലാ ആഴ്ചയും സംഗീതലോകത്തെ പ്രമുഖർ അവരുടെ വിശേഷങ്ങളും കുറച്ചു നല്ല പാട്ടുകളുമായി പങ്കെടുക്കുന്നു.…

കുപ്പിവെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ശക്തമായ നടപടി സ്വീകരിക്കുന്നു

റിയാദ്: സൗദി അറേബ്യയിൽ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ശക്തമായ നടപടി സ്വീകരിച്ചു. രാജ്യത്തെ എല്ലാ ബോട്ട്ലിംഗ് പ്ലാന്റുകളും സ്ഥിരമായി പരിശോധിക്കാൻ തീരുമാനിച്ചു. ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ എടുത്ത് ലബോറട്ടറിയില്‍ പരിശോധനകൾ നടത്തും. വെള്ളത്തിന്റെ ശുദ്ധത, അതിന്റെ ആന്തരിക ഘടന, ജലസ്രോതസ്സുകൾ, ഉൽപന്ന രജിസ്‌ട്രേഷൻ, ഫാക്ടറിയുടെ പേര്, ഉൽപാദന തീയതി, വിവിധ സാങ്കേതിക നിയമ പാലനം, ഗതാഗത, സംഭരണ ചട്ടങ്ങളുടെ പാലനം തുടങ്ങിയവ പരിശോധിച്ച് എല്ലാം നിയമാനുസൃതമാണോ എന്ന് ഉറപ്പുവരുന്നാണ് നിരന്തരമുള്ള പരിശോധന. വിപണിയിൽ നിരവധി കുപ്പിവെള്ള കമ്പനികളുണ്ട്. എന്നാൽ ഏത് കമ്പനിയുടേതാണ് മികച്ചതെന്ന് അവകാശപ്പെടാൻ കമ്പനികളെ അനുവദിക്കില്ലെന്നും മേൽപ്പറഞ്ഞ നിബന്ധനകളെല്ലാം പാലിക്കുകയും വെള്ളത്തിലുണ്ടാവേണ്ട പ്രകൃതിദത്ത ധാതുക്കൾ ഉണ്ടാവുകയും ചെയ്താൽ എല്ലാ കുപ്പിവെള്ളവും മികച്ചതാകുമെന്നും അതോറിറ്റി വ്യക്തമാക്കി. കുപ്പിവെള്ള ഉൽ‌പന്നങ്ങളുടെ ഷെൽഫ് ആയുസ്സ് 12 മാസമാണ്. അതിൽ കൂടുതൽ സൂക്ഷിക്കുന്നത്…

മാസ്ക് ധരിക്കാത്ത യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ പിഴ ചുമത്തണം: ഡിജിസി‌എ

ന്യൂഡല്‍ഹി: കോവിഡ് -19 മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി നിരീക്ഷണം വർദ്ധിപ്പിക്കണമെന്നും പോലീസ് അധികൃതരുടെ സഹായത്തോടെ മാസ്ക് ശരിയായി ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതുമായ യാത്രക്കാർക്ക് സ്‌പോട്ട് പിഴ ചുമത്തുന്നത് പരിഗണിക്കണമെന്നും ഇന്ത്യയുടെ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ ചൊവ്വാഴ്ച വിമാനത്താവള അധികൃതരോട് പറഞ്ഞു. മാർച്ച് 13 ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിമാനത്താവളങ്ങളോടും വിമാനക്കമ്പനികളോടും യാത്രക്കാർ മാസ്ക് ധരിക്കണമെന്നും വിമാന യാത്രയ്ക്കിടെ എല്ലാ സമയത്തും സാമൂഹിക അകലം പാലിക്കണമെന്നും ഉറപ്പുവരുത്തണമെന്നും മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ചില വിമാനത്താവളങ്ങളുടെ നിരീക്ഷണ വേളയിൽ, COVID-19 പ്രോട്ടോക്കോളുകൾ പാലിക്കുന്നത് തൃപ്തികരമല്ലെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഡിജിസി‌എ ചൊവ്വാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ സൂചിപ്പിച്ചു. ഫെയ്‌സ് മാസ്ക് ശരിയായി ധരിക്കുക, മൂക്കും വായയും മൂടുക, എയർപോർട്ട് പരിസരത്ത് സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാഴ്ചപ്പാടുകളിൽ നിന്ന് കോവിഡ് -19 പ്രോട്ടോക്കോളിലെ നിർദ്ദേശങ്ങൾ സൂക്ഷ്മമായി…

ദുബായ് മൊബൈൽ രക്തദാന ക്യാമ്പ് ഏപ്രില്‍ 1-ന് ആരംഭിക്കും

ഏപ്രിൽ ഒന്നിന് ദുബായ് ഹെൽത്ത് അതോറിറ്റി മൂന്ന് മാസം നീണ്ടുനിൽക്കുന്ന മൊബൈൽ രക്തദാന ക്യാമ്പ് നടത്തും. ദുബൈ ഹോൾഡിംഗ് ദുബായ് രക്തദാന കേന്ദ്രത്തിലേക്ക് (ഡിബിഡിസി) സംഭാവന ചെയ്ത അത്യാധുനിക രക്തദാന ബസ് വഴി ദുബായിലെ 16 സ്ഥലങ്ങളിൽ പെർഫെക്റ്റ് ഗിഫ്റ്റ് ഈസ് സേവിംഗ് ലൈവ്സ് കാമ്പെയ്ൻ പ്രവർത്തിക്കും. നിലവിൽ 300,000-ത്തിലധികം ആളുകൾ താമസിക്കുന്നതും ജോലി ചെയ്യുന്നതുമായ ദുബായ് ഹോൾഡിംഗിന്റെ കമ്മ്യൂണിറ്റികളും റീട്ടെയിൽ ലക്ഷ്യസ്ഥാനങ്ങളും ബസ് സന്ദർശിക്കും. സിറ്റി വാക്ക്, ദി ബീച്ച്, ലാ മെർ, ബ്ലൂവാട്ടേഴ്സ്, ലാസ്റ്റ് എക്സിറ്റ് അൽ ഖവാനീജ്, ബോക്സ്പാർക്ക്, മുഡോൺ, ദി വില്ല, ഷോറൂക്ക്, ഘൂറൂബ്, ലയാൻ, റെംറാം, അൽ ഖൈൽ ഗേറ്റ്, ജുമൈറ എമിറേറ്റ്സ് ടവേഴ്സ്, ബാർഷ ഹൈറ്റ്സ്, ബിസിനസ് ബേയിലെ എക്സിക്യൂട്ടീവ് ടവേഴ്സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. 65,300 ൽ അധികം രജിസ്റ്റർ ചെയ്ത രക്തദാതാക്കളില്‍ നിന്ന് 149 ൽ…

വെല്‍ഫെയര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് സമ്മേളനം ഏപ്രില്‍ 1 ന് മേലെ പട്ടാമ്പിയില്‍

പട്ടാമ്പി: വെല്‍ഫെയര്‍ പാര്‍ട്ടി പട്ടാമ്പി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എസ്. മുജീബ്‌റഹ്മാന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഏപ്രില്‍ 1 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് മേലെ പട്ടാമ്പിയില്‍ പൊതുസമ്മേളനം സംഘടിപ്പിക്കും. സാമൂഹ്യനീതി ഇല്ലാതാക്കുന്നതിന് സംവരണമടക്കമുള്ള മേഖലകളില്‍ ആസൂത്രിതമായി അട്ടിമറി നടത്തുന്ന കേന്ദ്രസര്‍ക്കാരും മുന്നാക്ക സംവരണവും പിന്‍വാതില്‍ നിയമനവും നടപ്പിലാക്കി സംവരണ അട്ടിമറി നടത്തിയ കേരള സര്‍ക്കാരും അധികാര രാഷ്ട്രീയത്തിനുവേണ്ടി തമ്മിലടിക്കുന്ന വലതുമുന്നണിയുടെ കപട രാഷ്ട്രീയത്തെയും ജനങ്ങള്‍ക്കു മുമ്പില്‍ തുറന്നുകാണിക്കും. പട്ടാമ്പി ഗവണ്‍മെന്റ് കോളേജിനുശേഷം പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം പോലും പട്ടാമ്പി മണ്ഡലത്തില്‍ കൊണ്ടുവരാനോ പ്ലസ്ടു പഠനത്തിനാവശ്യമായ സീറ്റുകള്‍ അനുവദിക്കാനോ ഇരുമുന്നണികള്‍ക്കും കഴിഞ്ഞിട്ടില്ല. കൂടാതെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഭാരതപ്പുഴയുടെ ജലസ്രോതസ്സിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാനോ, പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ഗുണഫലങ്ങളെ കര്‍ഷകര്‍ക്ക് ലഭ്യമാക്കുവാനോ, വളര്‍ന്നുവരുന്ന യുവത്വത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഒരു പൊതുമേഖലാ സ്ഥാപനം പോലും ആരംഭിക്കാനോ കഴിയാതെ…