ഖത്തറിന്റെ പ്രകൃതി സൗന്ദര്യമാസ്വദിക്കുവാനുളള സംഘത്തില്‍ ഇന്ത്യന്‍ അംബാസഡറും ചേര്‍ന്നത് പ്രകൃതി സ്നേഹികള്‍ക്ക് ആവേശമായി

ദോഹ : തിരക്കേറിയ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് കുറച്ച് നേരം മാറി നിന്ന് ഖത്തറിന്റെ പ്രകൃതി മനോഹാരിതയും വൈവിധ്യവും കണ്ടെത്താനും ആസ്വദിക്കുവാനും പക്ഷി നിരീക്ഷകര്‍ക്കും, പ്രകൃതിസ്‌നേഹികള്‍ക്കും, ഫോട്ടോഗ്രാഫര്‍മാര്‍ക്കുമൊപ്പം ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലും ചേര്‍ന്നത് പ്രകൃതി സ്നേഹികള്‍ക്ക് ആവേശമായി. ഖത്തറിലെ സസ്യജന്തുജാലങ്ങളെ ആസ്വദിക്കാനും പക്ഷികളുടെ വൈവിധ്യങ്ങളെ നിരീക്ഷിക്കുവാനും സൗദി അതിര്‍ത്തിക്കടുത്തുള്ള ‘ഇര്‍ക്കായ’ ഫാമിലേക്കുള്ള യാത്ര സംഘത്തോടൊപ്പമാണ് അംബാസഡര്‍ ചേര്‍ന്നത്. 22 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ സ്വകാര്യ ഫാം യൂറോപ്പില്‍ നിന്ന് ആഫ്രിക്കയിലേക്കും മറ്റിടങ്ങളിലേക്കും കുടിയേറുന്ന പക്ഷികള്‍ക്കുള്ള ഖത്തറിലെ ഏറ്റവും വലിയ പക്ഷിസങ്കേതമാണ്. ഒന്നര പതിറ്റാണ്ടിലേറെയായി ഫാമിലെ വാസയോഗ്യവും ദേശാടനപരവുമായ പക്ഷികളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള ഖത്തറിലെ പക്ഷി നിരീക്ഷകരും ഫോട്ടോഗ്രാഫര്‍മാരും 300 ഓളം ഇനം പക്ഷികളെ ഫാമില്‍ നിന്ന് ക്യാമറയില്‍ പകര്‍ത്തി പക്ഷിനിരീക്ഷണം ആസ്വദിക്കാറുണ്ട്. ഫാമില്‍ നിന്നുള്ള പക്ഷികള്‍, ഉരഗങ്ങള്‍,…

മിലൻ കഥാ പുരസ്‌കാരത്തിന് രചനകൾ ലഭിക്കേണ്ട അവസാന തീയതി 2021 മെയ് 15

മിഷിഗൺ മലയാളി ലിറ്റററി അസോസിയേഷൻ ( മിലൻ ) സംഘടിപ്പിക്കുന്ന ചെറുകഥാ മത്സരത്തിലേക്ക് കൃതികൾ ക്ഷണിച്ചു. രചനകൾ ലഭിക്കേണ്ട അവസാന തീയതി മെയ് 15. അമേരിക്കയിലും, കാനഡയിലുമുള്ള പ്രവാസി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ഈ മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന രചയിതാവിനു കേരളത്തിലെ സുപ്രസിദ്ധനായ ശില്പി രൂപകൽപന ചെയ്ത ശില്പവും പ്രശസ്തി പത്രവും റീമാക്സ് റിയൽറ്റർ കോശി ജോർജ്ജ് സ്പോൺസർ ചെയ്യുന്ന 501 ഡോളർ കാഷ് അവാർഡും നൽകുന്നതാണ്. രണ്ടാം സ്ഥാനത്തെത്തുന്ന കഥക്ക് ജനനി മാസിക സ്പോൺസർ ചെയ്യുന്ന 301 ഡോളറും പ്രശസ്തി പത്രവും, മൂന്നാം സ്ഥാനക്കാരന് മാത്യു ചെരുവിൽ സ്പോൺസർ ചെയ്യുന്ന 151 ഡോളറും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കുന്നതുമാണ്. മത്സരത്തിന്റെ നിബന്ധനകൾ 1. അമേരിക്കയിലും, കാനഡയിലുമുള്ള പ്രവാസിമലയാളികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 2. രചനകൾ 2000 വാക്കുകളിൽ കവിയാത്തതും പ്രസിദ്ധീകരിച്ചതോ, അല്ലാത്തതോ ആകാവുന്നതുമാണ്. 3. മത്സരത്തിനയക്കുന്ന കഥകൾ താഴെ…

റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലിന്റെ പേരില്‍ അവാര്‍ഡ് സ്ഥാപിച്ചു

ചങ്ങനാശേരി എസ് ബി കോളേജിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് റവ.ഡോ.ജോര്‍ജ് മഠത്തിപ്പറമ്പിലിന്റെ പേരില്‍ ദൈ്വവാര്‍ഷിക അവാര്‍ഡ് സ്ഥാപിച്ചു. റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലിന്റെ പൗരോഹിത്യ രജത ജൂബിലി സ്മാരകമായി സ്ഥാപിച്ചിട്ടുള്ള ഈ അവാര്‍ഡ് കേരളത്തിലെ ഗവണ്മെന്റ് ആന്‍ഡ് എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ നിന്നും ഏറ്റവും നല്ല ഇംഗ്ലീഷ് അധ്യാപകനെ ആദരിക്കുന്നതിനായി ഏര്‍പ്പെടിത്തിയിട്ടുള്ള രണ്ടു വര്‍ഷത്തിലൊരിക്കല്‍ കൊടുക്കുന്ന അവാര്‍ഡാണിത്..അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ് . ബഹു. ജോര്‍ജ് മഠത്തിപ്പറമ്പിലച്ചന്‍ അരനൂറ്റാണ്ടു (രജതജൂബിലി) പിന്നിട്ടു നില്‍ക്കുന്ന തന്റെ പൗരോഹിത്യ സമര്‍പ്പിത ജീവിതം വഴിയായി സഭയ്ക്കും സമൂഹത്തിനും വേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന ശുശ്രുഷകളുടെയും സേവനതല്പരതയുടെയും നന്ദി സൂചകമായി സ്ഥാപിച്ചിട്ടുള്ളതാണ് എന്ന് ഒരു കാഴ്ചപ്പാട് നിലനില്‍ക്കെ മറ്റൊരു കാഴ്ചപ്പാട് തന്റെ ഉന്നത വിദ്യാഭ്യസത്തോടും വിദ്യാഭ്യാസസ്ഥാപനങ്ങളോടുമുള്ള ഉന്നത ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും ഈ അവാര്‍ഡ് സ്ഥാപനത്തിന്റെ പിന്നിലുള്ള നിരവധിയായ പ്രേരകഘടകങ്ങളിലെ സുപ്രധാന ഘടകങ്ങളായി നിലകൊള്ളുന്നു.…

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഈസ്റ്റര്‍ മംഗളകരമായി കൊണ്ടാടി

ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ചയും, ഈസ്റ്ററും യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവക ഭക്തിപുരസരം ആഘോഷിച്ചു. കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍, അസി. വികാരി വെരി റവ. ഷോണ്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഊശാനാ മുതല്‍ ഉയിര്‍പ്പ് വരെയുള്ള ആരാധനകള്‍ ചിട്ടയോടും, ക്രമത്തോടും കൂടി ആചരിച്ചു. ദുഖവെള്ളിയാഴ്ച രാവിലെ 8.30ന് ആരംഭിച്ച ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് 3.30-നാണ് അവസാനിച്ചത്. ഈസ്റ്റര്‍ ശുശ്രൂഷകള്‍ ഞായറാഴ്ച രാവിലെ 8.30-ന് ആരംഭിച്ച് വിശുദ്ധ കുര്‍ബാനയോടും, ഉയിര്‍പ്പ് ശുശ്രൂഷയോടും കൂടി ഉച്ചയ്ക്ക് 12.30ന് അവസാനിച്ചു. വികാരി വെരി. റവ ചെറിയാന്‍ നീലാങ്കല്‍ കാര്‍മികനും, റവ.ഫാ. ഷോണ്‍ തോമസ് സഹകാര്‍മികനുമായിരുന്നു. നോമ്പ് ആചരണവും, കഷ്ടാനുഭവ ആഴ്ചയും മംഗളകരമായി നടക്കുന്നതിനു സഹായിച്ച എല്ലാ ഇടവക ജനങ്ങള്‍ക്കും വികാരിയും സെക്രട്ടറിയും നന്ദി അറിയിച്ചു. ഈസ്റ്ററിന്റെ സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

അമേരിക്കയില്‍ ഏഷ്യൻ വംശജര്‍ക്കെതിരെ വിദ്വേഷാക്രമണം വര്‍ദ്ധിക്കുന്നു; കാലിഫോര്‍ണിയയില്‍ 64-കാരിയെ കൊലെപ്പെടുത്തി

കാലിഫോര്‍ണിയ: ഏഷ്യന്‍ വംശജര്‍ക്കെതിരെ അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന വിദ്വേഷാക്രമണത്തില്‍ 64-കാരി കൊല്ലപ്പെട്ടു. കാലിഫോർണിയയിലെ റിവർസൈഡിലാണ് 64-കാരിയായ ഏഷ്യൻ സ്ത്രീയെ മാരകമായി കുത്തിക്കൊലപ്പെടുത്തിയത്. കെ ചിയേ മെങിനെ (64) ശനിയാഴ്ചയാണ് തന്റെ വളര്‍ത്തു നായകളുമായി നടക്കവേ അക്രമി മാരകമായി കുത്തിയതെന്ന് പോലീസ് പറഞ്ഞു. നഗരത്തിലെ ലാ സിയറ പരിസരത്തെ ഗോൾഡൻ അവന്യൂവിൽ കുത്തേറ്റ് കിടക്കുന്ന സ്ത്രീയെക്കുറിച്ചുള്ള നിരവധി കോളുകൾക്ക് മറുപടി നൽകിയ ഉദ്യോഗസ്ഥർ, അടിവയറ്റില്‍ കുത്തേറ്റ് കിടക്കുന്ന കെ ചിയേ മെങിനെ കണ്ടെത്തുകയും ഉടന്‍ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തെങ്കിലും പിന്നീട് മരിച്ചതായി പോലീസ് പറഞ്ഞു. ഡാർലിൻ സ്റ്റെഫാനി മോണ്ടോയ (23) ആണ് അക്രമി എന്ന് പോലീസ് പറഞ്ഞു. വംശീയ വിദ്വേഷമാണ് ആക്രമണത്തിന് കാരണമെന്ന് പറയാന്‍ കഴിയില്ലെന്ന് റിവർസൈഡ് പോലീസ് ഡിപ്പാർട്ട്‌മെന്റ് വക്താവ് റയാൻ റെയിൽ‌സ്ബാക്ക് പറഞ്ഞു. കൊലപാതകം, ആയുധ ലംഘനം, മയക്കുമരുന്ന് ദുരുപയോഗം എന്നീ വകുപ്പുകള്‍ ചേര്‍ത്ത്…

യു.കെ. പുതിയ അന്താരാഷ്ട്ര യാത്രാ നിയമങ്ങൾ പ്രഖ്യാപിച്ചു

ലണ്ടൻ: ലോക്ക്ഡൗണില്‍ നിന്ന് രാജ്യം ജാഗ്രതയോടെ ഉയർന്നുവരുന്ന സാഹചര്യത്തിൽ “ട്രാഫിക്-ലൈറ്റ്” സംവിധാനം ഉപയോഗിച്ച് അന്താരാഷ്ട്ര യാത്ര പുനരാരംഭിക്കാനുള്ള പദ്ധതി ബ്രിട്ടൻ തിങ്കളാഴ്ച ആരംഭിച്ചു. അനുവദനീയമായ ചില കാരണങ്ങളൊഴികെ നിലവിൽ നിരോധിച്ചിരിക്കുന്ന വിദേശ യാത്ര പുനരാരംഭിക്കുന്നതിന് യുകെ മെയ് 17 ന് താൽക്കാലിക തീയതി നിശ്ചയിച്ചിട്ടുണ്ട്. വിദേശത്ത് വേനൽക്കാല അവധിദിനങ്ങൾ ആഘോഷിക്കുന്നവര്‍ക്ക് ഇത് ഉപകാരപ്പെടുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. വൈറസ് അപകടസാധ്യത അനുസരിച്ച് യാത്രാ സ്ഥലങ്ങളെ പച്ച, ആമ്പർ അല്ലെങ്കിൽ ചുവപ്പ് എന്ന് റാങ്ക് ചെയ്യുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. “നമ്മുടെ രാജ്യം വീണ്ടും തുറക്കുന്നതിന് ഞങ്ങൾ ആവുന്നതെല്ലാം ചെയ്യുന്നു … കഴിയുന്നത്ര സുരക്ഷിതമായി,” പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞു. പുതിയ സംവിധാനം യുകെയുടെ വാക്സിൻ പുരോഗതിയെ അപകടത്തിലാക്കുകയില്ലെന്നും യാത്രക്കാർക്ക് വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകുമെന്നും ഉറപ്പാക്കാൻ സഹായിക്കുമെന്ന് സർക്കാർ പറഞ്ഞു. അപകടസാധ്യത കുറഞ്ഞ “പച്ച” രാജ്യങ്ങളിലേക്ക് പോകുന്ന…

ഡാളസ് ക്രോസ്‌ വേ മാർത്തോമ്മ ഇടവക പ്രതിഷ്‌ഠാ ശുശ്രുഷ ബിഷപ് ഡോ.മാർ ഫിലക്സിനോസ് നിർവഹിച്ചു

ഡാളസ്: മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിൽ ഡാളസിലെ സാക്സി സിറ്റിയിൽ ക്രോസ്‌ വേ മാർത്തോമ്മ ഇടവകയുടെ പ്രതിഷ്ഠാ ശുശ്രുഷ ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക്ക് മാർ ഫിലക്‌സിനോസ് ഈസ്റ്റർ ദിനത്തിൽ നിർവഹിച്ചു. ചടങ്ങിൽ ഇടവക വികാരി റവ. സോനു വർഗീസ്, റവ. ഡോ. എബ്രഹാം മാത്യു , റവ. പി. തോമസ് മാത്യു, റവ. മാത്യൂ മാത്യുസ്, റവ. ബ്ലെസൻ കെ. മോൻ എന്നിവർ സഹകാർമ്മികരായിരുന്നു. ക്രോസ് വേ ഇടവക അതിന്റെ അച്ചടക്ക പൂർണമായ പ്രവർത്തനം കൊണ്ടും, സഭാ ദൗത്യത്തിലൂന്നിയ ശുശ്രൂഷ കൊണ്ടും പുതുതലമുറക്കാരുടെ പള്ളികൾക്കു മാതൃകയാണെന്നും, ഒരു പളളിയുടെ പ്രതിഷ്ഠ എന്നത് കേവലം കെട്ടിടത്തിന്റെ കൂദാശ അല്ല മറിച്ചു വിശ്വാസ സമൂഹത്തിന്റെ പുനഃപ്രതിഷ്‌ഠ കൂടിയാണെന്നും ബിഷപ് ഡോ.മാർ ഫിലക്സിനോസ് ഓർമിപ്പിച്ചു. അമേരിക്കയിൽ ജനിച്ചു വളർന്നവർക്കായി ഭദ്രാസനത്തിൽ ആരംഭിച്ച…

ഒക്കലഹോമയില്‍ വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ ആറു മുതല്‍ സ്‌കൂളില്‍ നേരിട്ടെത്തിപഠനം നടത്താം

ഒക്കലഹോമ: ഏപ്രില്‍ ആറു മുതല്‍ ഓക്ലഹോമ സിറ്റി പബ്ലിക് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ടെത്തിപഠനം തുടരാമെന്ന് സൂപ്രണ്ട് ഡോസില്‍ മെക്ക് ദാനിയേല്‍ അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ നാലു ദിവസമാണ് ആഴ്ചയില്‍ ക്ലാസ് ഉണ്ടായിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 13 മുതല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെങ്കിലും, കുട്ടികള്‍ നേരിട്ട് ഹാജരായിരുന്നില്ല. സ്‌കൂള്‍ ജില്ല ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിന് സാഹചര്യമൊരുക്കിയത് മാതാപിതാക്കളുടേയും ജീവനക്കാരുടേയും നിര്‍ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ കുട്ടികളില്‍ പാന്‍ഡമിക്കിന്റെ തോത് വളരെ കുറവാണെന്നതും, കുട്ടികളില്‍ നിന്നും വൈറസ് പകരുന്നതിന് സാധ്യത വളരെ വിരളമായതിനാലുമാണ് സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു. കുട്ടികള്‍ക്കു സ്‌കൂളുകളില്‍ നേരിട്ട് ഹാജരാകാന്‍ തടസ്സമുണ്ടെങ്കില്‍ ഈ അധ്യായന വര്‍ഷാവസാനം വരെ വെര്‍ച്ച്വല്‍ ആയി പഠനം തുടരുന്നതിനും അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പതിനാലുകാരന്‍റെ ഇടിയേറ്റ് സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം

ഫ്‌ളോറിഡ: ഫ്‌ളോറിഡ യുണൈറ്റഡ് മെതഡിസ്റ്റ് ചില്‍ഡ്രന്‍സ് ഹോമില്‍ കഴിഞ്ഞിരുന്ന ക്രിസ്റ്റഫര്‍ എന്ന പതിനാലുകാരന്‍റെ  ഇടിയേറ്റ് സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. ചില്‍ഡ്രന്‍ ഹോമിന് വെളിയില്‍ പോയ ക്രിസ്റ്റഫറെ പിടികൂടിയപ്പോഴാണ് മൈക്കിള്‍ എല്ലിസിനെ (55) ക്രിസ്റ്റഫര്‍ ആക്രമിച്ചത്. മുഷ്ഠി ചുരുട്ടിയുള്ള ഇടിയേറ്റു ചില്‍ഡ്രന്‍സ് ഹോം ഗാര്‍ഡായിരുന്ന എല്ലിസ് മരിക്കുകയായിരുന്നു. എല്ലിസിന്‍റെ തലയില്‍ ക്രിസ്റ്റഫര്‍ നിരവധി തവണ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അബോധാവസ്ഥയിലായ എല്ലിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഗുരുതരാവസ്ഥയിലായ എല്ലിസ് ശനിയാഴ്ച മരിച്ചു. ക്രിസ്റ്റഫറിനെതിരെ പോലീസ് കേസെടുത്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൊലപാതക കുറ്റത്തിനു കേസെടുക്കണോ എന്നു തീരുമാനിക്കുമെന്നു പോലീസ് പറഞ്ഞു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജുവനൈല്‍ ജസ്റ്റിസ് കസ്റ്റഡിയില്‍ കഴിയുന്ന ക്രിസ്റ്റഫറെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

ഈ ഭൂമി മലയാളത്തില്‍ ‘പെര്‍ഫക്റ്റ്’ ആയ മനുഷ്യന്‍ താനാണെന്ന് നടിക്കുന്ന അഡ്വ. ജയശങ്കര്‍ പഠിച്ച കള്ളനാണെന്ന് ബിന്ദു അമ്മിണി

സാമൂഹ്യ പ്രവർത്തകയായ ബിന്ദു അമ്മിനി തനിക്കെതിരെ അഭിഭാഷകൻ ജയശങ്കറിന്റെ പരാമർശത്തെ രൂക്ഷമായി വിമര്‍ശിച്ചു. ശബരിമല ദർശനത്തിനുശേഷം ബിന്ദു അമ്മിണിയുടെ ഭർത്താവ് ഇസ്ലാം മതം സ്വീകരിക്കുന്നുവെന്നും, മകളെയും അതിനൊപ്പം ചേര്‍ക്കുകയാണെന്നും പത്രത്തില്‍ കണ്ടു എന്നാണ് ജയശങ്കര്‍ പറഞ്ഞത്. ഇതിനെതിരെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ബിന്ദു അമ്മിണി ജയശങ്കറിനെതിരെ ആഞ്ഞടിച്ചത്. ജയശങ്കർ പഠിച്ച കള്ളനാണെന്ന് അവർ‌ കുറിപ്പിൽ പറയുന്നു. തന്റെ മൈനർ ആയ മകളെ ക്കുറിച്ച്‌ നടത്തിയ അപവാദം പ്രചാരണത്തിന് മാപ്പ് പറയണമെന്നും ബിന്ദു ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം അഡ്വ.ജയശങ്കർ പഠിച്ച കള്ളനാണ്. ഞാൻ ഒന്നല്ല ഒൻപതു തവണ ഈ മഹാനെ ഫോണിൽ വിളിച്ചു. പോരാത്തതിന് മെസ്സേജും അയച്ചു നോക്കി. പേടിച്ചു മാളത്തിലൊളിച്ചു എന്നൊക്കെ കേട്ടിട്ടേ ഉള്ളു. ലോകത്തുള്ള സകലമാന ആളുകളെയും പറ്റി ആധികാരികമായി മായി പറയാൻ മാത്രം വലിപ്പം ഉള്ള ഈ പുള്ളിക്കാരന് തെറ്റ് പറ്റിയതാണെന്ന് ഞാൻ കരുതുന്നില്ല.…