മഹാരാഷ്ട്രയ്ക്ക് കോവിഡ് വാക്സിൻ ഡോസ് വർദ്ധിപ്പിക്കണമെന്ന് ശിവസേന എംപി

കോവിഡ്-19 അണുബാധ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയ്ക്ക് കൂടുതല്‍ കോവിഡ് വാക്സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ശിവസേന എംപി രാഹുൽ രമേശ് ഷെവാലെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധന് കത്തെഴുതി. സംസ്ഥാനത്ത് 14 ലക്ഷം ഡോസ് കോവിഷീൽഡ്, കോവാക്സിൻ വാക്സിനുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നും പൂനെ, പൻവെൽ തുടങ്ങിയ നഗരങ്ങളില്‍ കുത്തിവയ്പ്പ് നിർത്തിവച്ചിരിക്കുകയാണെന്നും കത്തിൽ ഷെവാലെ പറഞ്ഞു. ചൊവ്വാഴ്ച വരെ 1.76 ലക്ഷം ഡോസ് കോവിഡ്‌ഷീൽഡ് മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതിനാൽ മുംബൈയിലും പ്രതിസന്ധി നേരിടുന്നുണ്ട് . പ്രതിദിനം 4.5 ലക്ഷം വാക്സിനേഷനുകൾ എന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം നേടുന്നതിന് കുറഞ്ഞത് 40 ലക്ഷം ഡോസുകൾ കൂടി ആവശ്യമാണെന്ന് അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു. “മഹാരാഷ്ട്ര സർക്കാരിന്റെ കണക്കുകള്‍ പ്രകാരം വാക്സിൻ സ്റ്റോക്ക് രണ്ട് മൂന്ന് ദിവസത്തിനകം തീരും. മഹാരാഷ്ട്രയില്‍ കുറഞ്ഞത് പ്രതിദിനം 4.5 പ്രതിരോധ കുത്തിവെയ്പുകള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. ഈ…

വാക്സിൻ പാഴാക്കുന്നത് തടയുക എന്നതാണ് കോവിഡ് -19 മാനേജ്മെന്റിന്റെ പ്രധാന ലക്ഷ്യം: പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: വാക്സിൻ പാഴാക്കുന്നത് തടയുകയെന്നതാണ് കോവിഡ് -19 മാനേജ്മെന്റിന്റെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 45 വയസ്സിനു മുകളിലുള്ളവരെ പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ സഹായിക്കണമെന്ന് രാജ്യത്തെ യുവാക്കളോട് അഭ്യർത്ഥിച്ചു. നിലവിലുള്ള കോവിഡ് -19 സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനുള്ള യോഗത്തിൽ മുഖ്യമന്ത്രിമാരുമായി സംസാരിച്ച പ്രധാനമന്ത്രി മോദി പറഞ്ഞു, “ഞങ്ങൾക്ക് ലഭ്യമായവയ്ക്ക് മുൻഗണന നൽകേണ്ടതുണ്ട്; എല്ലാ വാക്സിനുകളും ഒരു സംസ്ഥാനത്ത് മാത്രം നല്‍കാന്‍ കഴിയില്ല, കാരണം ഞങ്ങൾക്ക് രാജ്യം മുഴുവൻ നിയന്ത്രിക്കേണ്ടതുണ്ട്. വാക്സിൻ പാഴാകുന്നത് തടയുക എന്നതാണ് കോവിഡ് -19 മാനേജ്മെന്റിന്റെ പ്രധാന ലക്ഷ്യം.” വാക്‌സിൻ പരമാവധി ഉൽപ്പാദന സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, പുതിയ വാക്സിനുകളുടെ വികസനവും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 45 വയസ്സിനു മുകളിലുള്ളവരെ പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ സഹായിക്കണമെന്നും പ്രധാനമന്ത്രി മോദി രാജ്യത്തെ യുവാക്കളോട് അഭ്യർത്ഥിച്ചു. “നമ്മുടെ മുന്‍‌ഗണന…

ശ്രീമാൻ ജോസഫ് പടന്നമാക്കലിന്റെ വേര്‍പാടില്‍ ദുഃഖ സ്മരണയോടെ…..

സൗമ്യൻ, മിതഭാഷി, തൂലികാചലനത്തിൽ ധാരാളി, പാരായണത്തിൽ പിശുക്കില്ലാത്തവൻ, മുഖം കവിഞ്ഞൊഴുകുന്ന പുഞ്ചിരിയുടെ ഉടമ, നിർഭയനായ വിമർശകൻ, അന്വേഷണ ബുദ്ധിയോടെ അവലോകനം ചെയ്യുന്നവൻ, സത്യാന്വേഷണ തല്പരൻ…. ഇതെല്ലാമായിരുന്നു പോയ വർഷം ഏപ്രിൽ ഒൻപതിന് അമേരിക്കൻ മലയാളികളെ മൊത്തത്തിൽ ഞെട്ടിപ്പിച്ചുകൊണ്ട് വിട്ടകന്നു പോയ ശ്രീ ജോസഫ് പടന്നമാക്കല്‍. ജീവിതത്തിന്റെ നല്ല ഭാഗം കേരളത്തിലെ കത്തോലിക്കാ സഭയുടെ നവീകരണത്തിനുവേണ്ടി ഉഴിഞ്ഞു വെച്ച വ്യക്തിയായിരുന്നു പ്രൊഫ. ജോസഫ് പുലിക്കുന്നേൽ. എഴുപതുകളിൽ സഭാധികൃതരുടെ വീഴ്ചകളെ ചൂണ്ടിക്കാണിക്കാൻ ധൈര്യം കാണിച്ച ഏക സഭാംഗം അദ്ദേഹമായിരുന്നു. പിൽക്കാലത്ത്, ഓൺലൈൻ മാധ്യമങ്ങളുടെ വരവോടെ സഭാധികാരികളുടെ അഴിഞ്ഞാട്ടങ്ങളെ പരസ്യമായി ചോദ്യം ചെയ്യാൻ അനേകം സഭാസ്നേഹികൾ മുന്നോട്ടുവന്നു. 2003 – ലാണെന്നു തോന്നുന്നു കെ.സി.ആർ.എം – പാലാ, “അല്‍മായ ശബ്ദം” എന്ന ഒരു ബ്ലോഗിന് ജന്മം നൽകി. എഴുത്തിന്റെ വഴിയിലേക്കിറങ്ങാൻ അരമനസ്സുമായി നിന്ന ശ്രീ പടന്നമാക്കലിനെ കൈപിടിച്ചിറക്കിയത് കെ.സി.ആർ.എം അമേരിക്കയുടെ അദ്ധ്യക്ഷനായ…

രണ്ട് കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; മാതാവ് സ്‌റ്റേഷനില്‍ ഹാജരായി

ഇര്‍വിംഗ് (ഡാലസ്) : ഇര്‍വിംഗ് സിറ്റിയെ ഞെട്ടിച്ച രണ്ടു കുട്ടികളുടെ കൊലപാതകത്തിന് ഉത്തരവാദിയായ മാതാവ് പൊലീസ് സ്‌റ്റേഷനില്‍ സ്വയം ഹാജരായി. 30 വയസ്സുള്ള മാതാവ് മാഡിസണ്‍ മക്‌ഡോണാള്‍ഡിനെ പൊലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച ഇര്‍വിംഗിലെ ആന്‍തം അപ്പാര്‍ട്ട്‌മെന്റിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ഒരു വയസ്സുള്ള ലില്ലിയല്‍, ആറു വയസ്സുള്ള ആര്‍ച്ചര്‍ എന്നീ രണ്ടു പെണ്‍മക്കളെയാണ് പെറ്റമ്മ സ്വന്തം കൈകള്‍ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം എട്ടു മൈല്‍ അകലെയുള്ള ഇര്‍വിംഗ് പൊലീസ് സ്‌റ്റേഷനില്‍ ഇവര്‍ എത്തി. വളരെ ശാന്തമായി പെരുമാറിയ ഇവര്‍ 911 വിളിച്ചു താന്‍ തന്റെ രണ്ടു മക്കളെ കൊലപ്പെടുത്തിയതായി അറിയിച്ചു. വിവരം ലഭിച്ച പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. അപ്പാര്‍ട്ട്‌മെന്റില്‍ അന്വേഷിച്ചെത്തിയ പൊലീസ് രണ്ടു കുട്ടികളും കിടക്കയില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഭയാനകമായ കൊലപാതകമാണെന്നാണ് മാര്‍ച്ച് 6 ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഇര്‍വിംഗ് പൊലീസ് വക്താവ്…

ഒന്റാരിയോയില്‍ വീണ്ടും സ്‌റ്റേ അറ്റ് ഹോം ഉത്തരവ്

ഒന്റാരിയോ (കാനഡ): ഒന്റേറിയൊ പ്രൊവിന്‍സില്‍ വീണ്ടും സ്‌റ്റേ അറ്റ് ഹോം ഉത്തരവ് ഏപ്രില്‍ 8 വ്യാഴാഴ്ച മുതല്‍ നിലവില്‍ വരുന്നു. കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്നാണ് മൂന്നാമതും സ്‌റ്റേ അറ്റ് ഹോം ഉത്തരവിറക്കേണ്ടി വന്നതെന്ന് പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പറഞ്ഞു. 28 ദിവസത്തേക്കാണ് ഉത്തരവ് ബാധകമാക്കിയിരിക്കുന്നത്. ഒന്റേറിയൊ പ്രൊവിന്‍സില്‍ ശരാശരി 2800 പോസിറ്റീവ് കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും, ഇതില്‍ 18 വയസ്സിന് മുകളിലുള്ളവരെയാണ് കൂടുതല്‍ ബാധിക്കുന്നതെന്നും ആരോഗ്യ വകുപ്പു അധികൃതര്‍ അറിയിച്ചു. കാനഡയില്‍ സ്‌റ്റേറ്റ് ഓഫ് ഏമര്‍ജന്‍സി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ പ്രൊവിന്‍സാണ് ഒന്റേറിയൊ. പ്രൊവിന്‍സില്‍ വാക്‌സിനേഷന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും, ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചതായും ഡഗ് ഫോര്‍ഡ് പറഞ്ഞു. സ്്‌റ്റേ അറ്റ് ഹോം നിലനില്‍ക്കുന്ന നാലാഴ്ചകളില്‍ 40 ശതമാനം ഒന്റേറിയൊ നിവാസികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്നും ഫോര്‍ഡ് പറഞ്ഞു. അത്യാവശ്യ…

ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍

മിസോറി : ഇന്ത്യന്‍ അമേരിക്കന്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ ഷെറിഫ് റഹ്മാന്‍ ഖാന്‍ (32) വെടിയേറ്റു മരിച്ച കേസില്‍ പ്രതി കോള്‍ ജെ മില്ലര്‍ (23) അറസ്റ്റിലായി. മാര്‍ച്ച് 31 നായിരുന്നു സംഭവം . ഖാന്റെ പെണ്‍സുഹൃത്ത് താമസിച്ചിരുന്ന യൂണിവേഴ്‌സിറ്റി സിറ്റി അപ്പാര്‍ട്ട്‌മെന്റില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അതേ സമയം പെണ്‍ സുഹൃത്തിന്റെ മറ്റൊരു സുഹൃത്ത് മില്ലറും അവിടെ ഉണ്ടായിരുന്നു. ഖാനും, മില്ലറും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ഖാന്‍ മില്ലറെ മര്‍ദ്ദിക്കുകയും, സെല്‍ഫോണ്‍ തട്ടിയിടുകയും ചെയ്തു. ഇതില്‍ കുപിതനായ മില്ലര്‍ കൈവശം ഉണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ചു മൂന്നുതവണ റഹ്മാന്‍ ഖാനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. റഹ്മാന്‍ ഖാന്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. എന്നാല്‍ ഖാനു നേരെ നടന്നതു വംശീയ ആക്രമണമാണെന്നാണു കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. ഭോപ്പാലിലെ സുഭാഷ് നഗറില്‍ നിന്നാണു ഖാന്‍ അമേരിക്കയില്‍ എത്തിയത്. കോവിഡ് മഹാമാരിയുടെ സാഹര്യത്തില്‍ ഖാന്റെ സംസ്കാരം നടത്തി.…

താന്‍ ബിജെപിയില്‍ ചേര്‍ന്നതോടെ സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു; മക്കള്‍ക്ക് സിനിമയില്‍ അവസരങ്ങളും നഷ്ടപ്പെട്ടു: നടന്‍ കൃഷ്ണകുമാര്‍

തിരുവനന്തപുരം: താന്‍ ബിജെപിയില്‍ ചേരുകയും സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തതോടെ തനിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണം തുടങ്ങിയെന്ന് നടന്‍ കൃഷ്ണകുമാര്‍. തന്നെയുമല്ല മക്കളുടെ സിനിമാ അവസരങ്ങളും നഷ്ടമാകാന്‍ തുടങ്ങി. തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമാകുമെന്നും കൃഷ്‌ണകുമാർ വ്യക്തമാക്കി. രാഷ്ട്രീയം വ്യക്തമാക്കിയതോടെയാണ് സിനിമ രംഗത്ത് മക്കൾക്ക് അവസരങ്ങൾ കുറഞ്ഞു. ഡേറ്റുകൾ മാറുകയും സിനിമകൾ നഷ്‌ടമാവുകയും ചെയ്‌തു. താൻ മാത്രമല്ല കുടുംബവും സൈബർ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നുവെന്നും കൃഷ്‌ണകുമാർ പറഞ്ഞു. തിരഞ്ഞെടുപ്പിനിടയിൽ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകൾ പൂർത്തിയാക്കി വീണ്ടും അഭിനയരംഗത്തെ തിരക്കുകളിലേക്ക് കടക്കുകയാണ്. മേയ് രണ്ട് തനിക്ക് അനുകൂലമാണെന്നാണ് പ്രതീക്ഷ. അപ്രതീക്ഷിതമായാണ് തിരുവനന്തപുരം മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയായി എത്തിയതെന്നും നടൻ പറയുന്നു.

രക്തദാഹികളായ കൊലയാളിക്കൂട്ടങ്ങളുടെ കൈകളില്‍ വിലങ്ങുവീഴാതെ രാഷ്ട്രീയ വാള്‍‌വാഴ്ചകളില്‍ നിന്ന് നമുക്ക് മോചനമില്ല: കെ കെ രമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: നാടിനെ നടുക്കിയ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ സിപി‌എമ്മിന്റെ കൊലയാളി രാഷ്ട്രീയത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. രമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘ജനാധിപത്യത്തിന്റെ മുഖത്ത് വീണ്ടും കുരുതിച്ചോര വീണിരിക്കുന്നു. ഇനിയൊരു ചോരക്കുരുതി നമ്മുടെ രാഷ്ട്രീയ മണ്ഡലത്തില്‍ അരുതെന്ന് എത്രയോ കാലമായി നെഞ്ചുകീറി വിലപിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ ഹൃദയത്തിലേക്ക് എത്ര ക്രൂരവും ഭീകരവുമായാണ് തെല്ലും കയ്യറപ്പില്ലാതെ നമ്മുടെ കൊലവാള്‍ രാഷ്ട്രീയം പിന്നെയും പിന്നെയും കത്തിയാഴ്ത്തിക്കൊണ്ടിരിക്കുന്നത്.’ രമ ചോദിക്കുന്നു. കെ.കെ. രമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: നമ്മുടെ ജനാധിപത്യത്തിന്റെ മുഖത്ത് വീണ്ടും കുരുതിച്ചോര വീണിരിക്കുന്നു. പാനൂര്‍ പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ 22 വയസ്സുകാരനായ മന്‍സൂറിനെയാണ് സിപിഎം കൊലയാളിക്കൂട്ടം ഇന്നലെ തിരഞ്ഞെടുപ്പിന്റെ രാവില്‍ പതിയിരുന്ന് ആക്രമിച്ച് ബോംബെറിഞ്ഞ് വെട്ടിക്കൊന്നുകളഞ്ഞത്. ഇനിയൊരു ചോരക്കുരുതി നമ്മുടെ രാഷ്ട്രീയ മണ്ഡലത്തില്‍ അരുതെന്ന് എത്രയോ കാലമായി നെഞ്ചുകീറി വിലപിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ ഹൃദയത്തിലേക്ക് എത്ര…

ഡോളര്‍ കടത്തു കേസില്‍ സ്പീക്കര്‍ കസ്റ്റംസിനു മുന്നില്‍ ഹാജരാകാത്തതില്‍ ദുരൂഹതയെന്ന്

ഡോളർ കള്ളക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യാനായി പലതവണ വിളിപ്പിച്ചിട്ടും ഹാജരാകാതിരുന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്ന് ഹാജരാകാതിരുന്നത് എന്തുകൊണ്ടാണ് എന്നതില്‍ ദുരൂഹത. അസുഖമാണെന്ന് പറഞ്ഞാണ് അദ്ദേഹം ചോദ്യം ചെയ്യലിന് എത്താന്‍ കഴിയില്ലെന്ന് കസ്റ്റംസ് രണ്ടാം തവണ അയച്ച നോട്ടീസിന് മറുപടി നല്‍കിയിരിക്കുന്നത്. മടിയില്‍ കനമുള്ളവര്‍ക്കല്ലേ ഭയം വേണ്ടൂ എന്ന് പറഞ്ഞ മുഖ്യമന്ത്രിയും സര്‍ക്കാരും സ്പീക്കറും കസ്റ്റംസിനെ ഭയക്കുന്നത് എന്തിനാണെന്നത് വ്യക്തമല്ല. സ്വർണക്കടത്ത് കേസിൽ നിരവധി തവണ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടും മുഖ്യമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രൻ ഹാജരായില്ല. ആദ്യം നോട്ടീസ് അയച്ചതിന്റെ തലേദിവസം കോവിഡ് പോസിറ്റീവായെന്ന് അദ്ദേഹം അറിയിച്ചു. പിന്നീട് അദ്ദേഹത്തിന് നോട്ടീസ് അയച്ചപ്പോള്‍ പോസ്റ്റ് കോവിഡ് ചികിത്സയെന്ന് പറഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സതേടി. സംഭവം വിവാദമായതോടെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇടപെട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. അതിന് ശേഷമാണ് രവീന്ദ്രന്‍ ഇ.ഡിക്ക് മുന്നില്‍…

ഓഹരി ക്രമക്കേട്; അംബാനി കുടുംബത്തിന് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് 25 കോടി പിഴ ചുമത്തി

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ പ്രൊമോട്ടർ ഷെയർഹോൾഡിംഗ് വർദ്ധിപ്പിച്ചപ്പോൾ ഓപ്പൺ ഓഫർ നൽകുന്നതിൽ പരാജയപ്പെട്ടതിന് അംബാനി കുടുംബത്തിനും അനുബന്ധ സ്ഥാപനങ്ങൾക്കും സെക്യൂരിറ്റീസ് എക്സ്ചേഞ്ചും ബോർഡ് ഓഫ് ഇന്ത്യയും 25 കോടി രൂപ പിഴ ചുമത്തി. ചെയർമാൻ മുകേഷ് അംബാനി, അനിൽ അംബാനി, നിത അംബാനി, ടീന അംബാനി എന്നിവരുൾപ്പെടെ അംബാനി കുടുംബത്തിലെ പതിനഞ്ച് പേർക്കാണ് പിഴ ചുമത്തിയിട്ടുള്ളത്. 45 ദിവസത്തിനുള്ളിൽ അവർ സംയുക്തമായി പിഴ അടയ്ക്കണം, പരാജയപ്പെട്ടാൽ മാർക്കറ്റ് റെഗുലേറ്റർ അവരുടെ ആസ്തികൾ അറ്റാച്ചു ചെയ്ത് ജപ്തി നടപടികൾ ആരംഭിക്കും. 2000 ൽ റിലയൻസ് പ്രൊമോട്ടേഴ്‌സായ ഇവര്‍ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട ക്രമക്കേടിനെ തുടർന്നാണ് നടപടി. 5% ഓഹരികള്‍ മാത്രമേ നിയമപ്രകാരം പ്രമോട്ടര്‍മാര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുകയുള്ളു എന്നിരിക്കെ അംബാനി കുടുംബാംഗങ്ങള്‍ 6.83% ഓഹരികള്‍ ഏറ്റെടുത്തു. ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താതിരുന്നത് നടപടിക്രമങ്ങളുടെ ലംഘനമായി കണ്ടാണു പിഴ ഈടാക്കിയിരിക്കുന്നത്.…