ഇന്ത്യയിലെ മതസ്വാതന്ത്ര്യം കൂടുതൽ വഷളായതായി യുഎസ് കമ്മീഷൻ

വാഷിംഗ്ടൺ: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റം കൂടുതൽ വഷളായതായും, ഇന്ത്യയെ കരിമ്പട്ടികയിൽ പെടുത്തണമെന്നും യു എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (US Commission on International Religious Freedom) സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനോട് ബുധനാഴ്ച ആവശ്യപ്പെട്ടു. തുടർച്ചയായ രണ്ടാം വർഷമാണ് കമ്മീഷന്‍ ഈ ആവശ്യം ഉന്നയിക്കുന്നത്. യുഎസ് കമ്മീഷന്റെ റിപ്പോര്‍ട്ടിനെതിരെ ഇന്ത്യൻ സർക്കാർ കഴിഞ്ഞ വർഷം ശക്തമായി പ്രതികരിച്ചിരുന്നു. അതുകൊണ്ട് കമ്മീഷന്റെ ഉപദേശം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്വീകരിക്കാനും യുഎസ് സഖ്യകക്ഷിയായ ഇന്ത്യയെ അപലപിക്കാനും സാധ്യത കുറവാണെന്നും കമ്മീഷന്‍ സംശയിക്കുന്നു. കമ്മീഷന്റെ വാർഷിക റിപ്പോർട്ടിൽ “ഇന്ത്യയിലെ മതസ്വാതന്ത്ര്യ വ്യവസ്ഥകൾ അവരുടെ വിപരീത പാതകള്‍ പിന്തുടരുകയാണെന്ന്” ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ “ഹിന്ദു ദേശീയ നയങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. അതിന്റെ ഫലമായി ആസൂത്രിതമായ മതസ്വാതന്ത്ര്യ ലംഘനം അവിഘ്നം തുടരുന്നു,” റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വർഷം ന്യൂഡൽഹിയിൽ നടന്ന കലാപത്തിനിടെ മുസ്ലീങ്ങൾക്കെതിരായ…

പാക്കിസ്താനില്‍ ബോംബ് സ്ഫോടനം; നാല് പേര്‍ മരിച്ചു; പന്ത്രണ്ട് പേർക്ക് പരിക്കേറ്റു

ക്വറ്റ: ക്വറ്റയിലെ ജിന്ന റോഡിൽ ബുധനാഴ്ച രാത്രിയുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു. പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. സെറീന ചൗക്കിലെ ജിന്ന റോഡിനു സമീപമുള്ള ഒരു സ്വകാര്യ ഹോട്ടലിന്റെ പാർക്കിംഗ് സ്ഥലത്താണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്. സ്‌ഫോടനത്തിന്റെ ഫലമായി പാർക്കിംഗ് സ്ഥലത്തെ ഒന്നിലധികം കാറുകൾക്ക് തീപിടിച്ചു. സ്‌ഫോടനത്തിൽ നാല് പേര്‍ കൊല്ലപ്പെടുകയും പന്ത്രണ്ടുപേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. സ്‌ഫോടനത്തിന്റെ സ്വഭാവം അന്വേഷിച്ചുവരികയാണെന്ന് ക്വറ്റ പോലീസ് പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥലത്തിന് ചുറ്റും സുരക്ഷാ സേന വളഞ്ഞതായി റിപ്പോർട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണർ (റവന്യൂ ക്വറ്റ) ഇജാസ് അഹമ്മദ്, അസിസ്റ്റന്റ് കമ്മീഷണർ (ജാഫരാബാദ്) ബിലാൽ ഷബ്ബീർ എന്നിവരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. സ്‌ഫോടനത്തെ അപലപിച്ച ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് ജീവൻ നഷ്ടപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ചു. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചീഫ് സെക്രട്ടറി ബലൂചിസ്ഥാനിൽ നിന്ന് മന്ത്രി തേടിയിട്ടുണ്ട്.…

കോവിഡ്-19 രണ്ടാം തരംഗം അതിഭീകരം; ഭാര്യയുടെ ചികിത്സയ്ക്കായി സൈനികന്‍ അലഞ്ഞത് പത്തു മണിക്കൂര്‍

രാജ്യത്ത് കോവിഡ്-19 രണ്ടാം തരംഗം അതിഭീകരമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സമയത്തും ആശുപത്രികളില്‍ ആവശ്യത്തിന് കിടക്കകള്‍ ലഭിക്കാത്തതു കൊണ്ട് പല ആശുപത്രികളും രോഗികളാല്‍ നിറഞ്ഞിരിക്കുകയാണ്. രോഗബാധിതര്‍ പലരും വീട്ടില്‍ തന്നെ തുടരേണ്ട അവസ്ഥയും ഉണ്ട്. ഭാര്യക്ക് കോവിഡ്-19 ബാധയേറ്റതിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി ഒരു അതിര്‍ത്തി സുരക്ഷാ സേനാ ഉദ്യോഗസ്ഥന്‍ പത്തു മണിക്കൂറോളം അലഞ്ഞു. മധ്യപ്രദേശിലെ രേവയില്‍ നിരവധി പേരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും തയ്യാറായില്ലെന്ന് റിപ്പോര്‍ട്ട്. അവസാനം ഇവര്‍ക്ക് തുണയായത് ഒരു പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറാണ്. ഭാര്യയെ സഞ്ജസ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഈ റിപ്പോര്‍ട്ടര്‍ ഈ സൈനികനെ സഹായിക്കുകയും ചെയ്തു. സിഡി ജില്ല സ്വദേശിയാണ് ബിഎസ്എഫ് ജവാനായ വിനോദ് തിവാരി. ഐസിയു കിടക്കകളുടെ അഭാവവും ഓക്സിജൻ വിതരണത്തിലെ കുറവും മധ്യപ്രദേശിലെ കൊവിഡ് രോഗികളുടെ അവസ്ഥയെ കൂടുതൽ ദയനീയമാക്കുകയാണ്. ആശുപത്രിയിൽ കിടക്കയ്ക്കായി ആംബുലൻസുകളിൽ രോഗികള്‍ കിടക്കുന്നത് ഒരു സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു.…

രാജ്യത്ത് 95 ദിവസങ്ങള്‍ കൊണ്ട് ഏകദേശം പതിമൂന്നു കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തു: ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഏകദേശം പതിമൂന്നു കോടിയോളം ഡോസ് കോവിഡ്-19 വാക്സിന്‍ 95 ദിവസങ്ങള്‍കൊണ്ട് രാജ്യത്ത് വിതരണം ചെയ്തതിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആകെ 13,01,19,310 ഡോസുകളാണ് വിതരണം ചെയ്തത്. ബുധനാഴ്ച രാവിലെ 7 മണിവരെയുള്ള കണക്കുകള്‍ പ്രകാരം 24 മണിക്കൂര്‍ കൊണ്ട് 29,90,197 വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തു. വാക്സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ ആദ്യ ഡോസ് സ്വീകരിച്ച 92,01,728 പേരും രണ്ടാം ഡോസ് സ്വീകരിച്ച 58,17,262 പേരുമുണ്ട്. മറ്റ് വിഭാഗങ്ങളില്‍പ്പെടുന്ന കൊവിഡ് മുന്നണിപ്പോരാളികളില്‍ 1,15,62,535 പേര്‍ ആദ്യ ഡോസും 58,55,821 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള 53,04,679 പേര്‍ രണ്ട് ഡോസുകളും സ്വീകരിച്ച് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 4,73,55,942 പേര്‍ ആദ്യ ഡോസ് നേടി രണ്ടാം ഡോസിനായി കാത്തിരിക്കുന്നു. 45നും 60നും ഇടയില്‍ പ്രായമുള്ളവരില്‍ 14,95,656 പേര്‍ രണ്ട് ഡോസുകളും സ്വീകരിച്ചപ്പോള്‍…

ഡിട്രോയിറ്റിൽ കോവിഡ് പ്രതിരോധ വാക്‌സിൻ ക്യാമ്പ് ഏപ്രിൽ 24 നു

വർദ്ധിച്ചുവരുന്ന കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡിട്രോയിറ്റ് മലയാളി അസോസിയേഷനും സെന്റ് തോമസ് സീറോ മലബാർ ചർച്ചും സംയുക്തമായി ഏപ്രിൽ 24 നു സൗത്ത്‌ഫീൽഡ് സെന്റ് തോമസ് പള്ളി അങ്കണത്തിൽ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. വ്യാപകമാകുന്ന രോഗത്തെ നിയന്ത്രണ വിധേയമാക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിവരുന്ന തീവ്ര വാക്‌സിനേഷൻ പദ്ധതിക്ക് പിന്തുണയുമായി ശനിയാഴ്ച വൈകുന്നേരം 4 മുതൽ 8 വരെ, പതിനാറു വയസ്സിനു മുകളിലുള്ള ഏവർക്കും സൗജന്യമായി കുത്തിവയ്പ് നൽകുന്നതാണ്. ഡി. എം. എ. വെബ്സൈറ്റിലൂടെ ഇതുവരെ ഇരുന്നൂറോളം ആളുകൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന ഡി. എം. എ. യുടെ മുന്നണി പ്രവർത്തകരായ അഭിലാഷ് പോൾ, വിനോദ് കൊണ്ടൂർ, പ്രവീൺ നായർ എന്നിവർ രെജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. മഹാമാരിയെ മറികടക്കാൻ മറ്റു മർഗ്ഗങ്ങൽ ഇല്ലാതിരിക്കെ വാക്‌സിനേഷൻ ഇതേവരെ സ്വീകരിക്കാത്ത എല്ലാപേരും ദേശ…

മോഹന്‍‌ലാന്‍ സം‌വിധായകന്റെ കുപ്പായമണിയുന്നു; പുതിയ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിലും ഗോവയിലും

അഭിനയം മാത്രമല്ല സം‌വിധായക വേഷവും തനിക്ക് ചേരും എന്ന് തെളിയിക്കുകയാണ് മോഹന്‍‌ലാല്‍ തന്റെ പുതിയ ചിത്രമായ ബറോസിലൂടെ.. ച്ചിയിലും ഗോവയിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ബറോസില്‍ മോഹന്‍ലാല്‍ ഒരു വേഷവും ചെയ്യുന്നുണ്ട്. പ്രശസ്ത ഛായാഗ്രഹകന്‍ സന്തോഷ് ശിവനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ആദ്യ ഷെഡ്യൂളില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടാത്ത രംഗങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. ജിജോ പുന്നൂസിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണം ആന്റണി പെരുമ്പാവൂരാണ്. പൃഥ്വിരാജും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പൃഥ്വിരാജ് ഉള്‍പ്പെട്ട രംഗങ്ങള്‍ കഴിഞ്ഞയാഴ്ച കൊച്ചിയില്‍ പൂര്‍ത്തിയാക്കിയിരുന്നു. സംവിധായകന്റെ ഗെറ്റപ്പിലുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയയിൽ ചർച്ചയായിരുന്നു. പോര്‍ച്ചുഗീസ് കാലഘട്ടത്തിലുള്ള ചിത്രമാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.…

Luxury brand Judith Leiber “deeply sorry” & removes leather from $5,995 Ganesh bag after Hindu protest

New York based luxury brand Judith Leiber Couture has replaced leather lined interior with synthetic lined interior of Hindu deity Ganesh shaped $5,995 handbag, after Hindus protested calling it highly inappropriate. Judith Leiber Couture, in an email to distinguished Hindu statesman Rajan Zed, send an official statement of its President Lela Katsune: We are deeply sorry to hear that our Ganesh bag has caused offense to the Hindu community…effective immediately we will be ceasing production on this style with leather lining.  Going forward, this style will be produced with a synthetic lining.  Customers…

ഒരു നടനാകണമെങ്കില്‍ നടന്നുകൊണ്ടേയിരിക്കണം; ആത്യന്തിക വിജയം നടക്കുന്നവർക്കുള്ളതാണ്: ഇര്‍ഷാദിന് പ്രിയനന്ദന്റെ ഉപദേശം

ഒരു നടനാകണമെങ്കില്‍ ആള്‍ക്കൂട്ടത്തില്‍ നടന്നുകൊണ്ടേയിരിക്കണമെന്ന് നടന്‍ ഇര്‍ഷാദിനെ പ്രശംസിച്ചുകൊണ്ട് സം‌വിധായകന്‍ പ്രിയനന്ദനന്‍. ഇര്‍ഷാദ് അങ്ങനെ ആള്‍ക്കൂട്ടത്തിലൊരാളായി പലതവണ നിന്നിട്ടുണ്ട്. എന്നാല്‍, അതൊന്നും ഒരു അവഗണനയായി ഒരിക്കലും പരാതിപ്പെട്ടിട്ടില്ലെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രിയനന്ദനന്‍ അഭിപ്രായപ്പെട്ടു. ടി.വി. ചന്ദൻ, പവിത്രൻ എന്നിവരുടെ ‘പാഠം ഒന്ന് ഒരു വിലാപം’, ‘കുട്ടപ്പൻ സാക്ഷി’ എന്നീ സിനിമകൾ നടൻ എന്ന രീതിയിൽ ഇര്‍ഷാദിന് ചലച്ചിത്ര മേഖലയിലേക്കുള്ള കാല്‍‌വെയ്പായിരുന്നെങ്കിലും മുഖ്യധാരയിലെക്ക് എത്തിച്ചേരാൻ പിന്നേയും കാത്തുനിൽക്കേണ്ടി വന്നു. ഒരു നടൻ എന്ന നിലയിൽ ഇർഷാദിന് ലഭിച്ച അംഗീകാരമായിരുന്നു ആ ചിത്രങ്ങള്‍ എന്ന് പ്രിയനന്ദനൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. വുൾഫ് എന്ന സിനിമയിലെ ഇർഷാദിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജോ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ഇർഷാദ് അവതരിപ്പിച്ചത്. സീ കേരളത്തിലും സീ ഫൈവ് ഒടിടി പ്ലാറ്റ്‌ഫോമിലുമായാണ് വുൾഫ് സിനിമ റിലീസ് ചെയ്തത്. പ്രിയാനന്ദനന്റെ…

വിട്ടുവീഴ്ചയ്ക്ക് ഞങ്ങള്‍ തയ്യാറല്ല; പതിനെട്ടു വയസ്സു കഴിഞ്ഞാല്‍ പെണ്‍‌കുട്ടികളെ വിവാഹം കഴിപ്പിക്കുന്ന സമ്പ്രദായത്തിന് കൂച്ചു വിലങ്ങ്

സ്ത്രീ ശാക്തീകരണത്തിനായുള്ള വനിതാ ശിശുക്ഷേമ വകുപ്പിന്റെ ‘ഇനി വേണ്ട വിട്ടുവീഴ്ച’ എന്ന പ്രചാരണത്തിന്റെ പോസ്റ്റർ ജനശ്രദ്ധ നേടുന്നു. എപ്പോൾ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ മുതിർന്ന സ്ത്രീക്കും ഉണ്ടെന്നതാണ് ഈ പ്രചാരണത്തിന്റെ ആശയം. അതായത് പതിനെട്ടു വയസ്സു തികയുമ്പോഴേക്കും സ്ത്രീകളെ വിവാഹം കഴിപ്പിക്കുക എന്ന സമൂഹത്തിന്റെ ചിന്താഗതിയ്‌ക്കെതിരെ കൂച്ചുവിലങ്ങിടുകയാണ് വനിതാ ശിശുക്ഷേമ വകുപ്പിന്റെ പുതിയ പോസ്റ്റര്‍. തങ്ങള്‍ എപ്പോള്‍ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് മനസ്സിലാകാത്തവരോട് യാതൊരു വിട്ടുവീഴ്ചയും വെണ്ടെന്നാണ് പോസ്റ്ററില്‍ പറയുന്നത്. 18 വയസാണെങ്കിലും 40 വയസാണെങ്കിലും വിവാഹം കഴിക്കണോ എന്നത് വ്യക്തിപരമായ തീരുമാനമാണെന്നാണ് ക്യാമ്പയിലൂടെ സമൂഹത്തോട് പറയാന്‍ ശ്രമിക്കുന്നത്. ഇതിന് മുമ്പ് അമ്മയാകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ അംഗീകരിക്കാത്തവരോട് വിട്ടുവീഴ്ച വേണ്ട എന്ന പോസ്റ്ററും ഏറെ ചർച്ചയായിരുന്നു. ഗര്‍ഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവര്‍ വിവാഹിതയായാലും അവിവാഹിതയായാലും,…