അമേരിക്കൻ ഐക്യനാടുകളിലെ ഇന്ത്യൻ നഴ്സുമാർക്കായി നൈന – ഡെയ്സി സംയുക്‌ത അവാർഡ്

ന്യൂജേഴ്സി: നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക നൈനയും, ആഗോളതലത്തിൽ പ്രശസ്തമായ ഡെയ്സി ഫൗണ്ടേഷനും ചേർന്നു അമേരിക്കൻ ഐക്യനാടുകളിലുള്ള ഇന്ത്യൻ നഴ്സുമാർക്കായി നൈന-ഡെയ്‌സി ഹെൽത്ത് ഇക്വിറ്റി അവാർഡ് സമ്മാനിക്കുന്നു. മഹാമാരിയുമായി പോരിടുന്ന ഭൂമിയിലെ മാലാഖാമാർ ചില അവസരങ്ങളെങ്കിലും അസമത്വത്തിന്റെയും വ്യവസ്ഥാപരമായ വംശീയതയുടെയും ഇരകളായി തീരുന്നുവെന്ന സത്യം അംഗീകരിച്ചുകൊണ്ട് ആരോഗ്യരംഗത്തു നിലവിലുള്ള അസമത്വം ലഘൂകരിക്കാൻ സഹായിക്കുകയും ചെറുത്തു നില്പിനുതകുകയും ചെയ്യുന്ന സമർത്ഥരായ നഴ്‌സുമാരെ ബഹുമാനിക്കുന്നതിനാണ് ഈ അവാർഡ്. 2021 നവംബർ മാസം ന്യൂയോർക്കിൽ നടക്കുന്ന നാഷണൽ ക്ലിനിക്കൽ എക്സിലെൻസ്‌ കോൺഫ്രറൻസിൽവെച്ച് ഈ അവാർഡ് സമ്മാനിക്കുമെന്ന് നൈന അധ്യക്ഷ ഡോ. ലിഡിയ അൽബുകർക്കി പ്രസ്താവിച്ചു. നൈന – ഡെയ്സി അവാർഡിലൂടെ വിദ്യാഭ്യാസം, കമ്മ്യൂണിറ്റി പങ്കാളിത്തം, നയരൂപീകരണക്കാരുമായുള്ള സജീവമായ ഇടപെടൽ എന്നിവയിലൂടെ ആരോഗ്യ തുല്യതയ്ക്കായി സംഭാവന നൽകിയ ഒരു വ്യക്തിഗത നഴ്സിനെയും ഒരു സംസ്ഥാന ഇന്ത്യൻ നഴ്സസ് സംഘടനയെയും…

റവ. ജേക്കബ് പി. തോമസിനും കുടുംബത്തിനും സമുചിത യാത്രയയപ്പു നൽകി

ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവക വികാരിയായി മൂന്നു വർഷത്തെ സ്തുത്യർഹ സേവനം നിര്‍വഹിച്ച ശേഷം ബാംഗ്ലൂർ പ്രിംറോസ് മാർത്തോമാ ഇടവകയിലേക്കു സ്ഥലം മാറി പോകുന്ന റവ.ജേക്കബ്.പി. തോമസിനും കുടുംബത്തിനും ഇടവക സമുചിത യാത്രയപ്പ് നൽകി. ഏപ്രിൽ 25നു ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാന ശുശ്രൂഷയ്ക് ശേഷം ട്രിനിറ്റി ദേവാലയത്തിൽ വച്ച് നടന്ന യാത്രയയപ്പു സമ്മേളനത്തിൽ അസി.വികാരി റവ. റോഷൻ.വി.മാത്യൂസ് അധ്യക്ഷത വഹിച്ചു. ഇടവക ഗായകസംഘത്തിന്റെ പ്രാരംഭ ഗാനത്തിന് ശേഷം ഇടവക മിഷൻ സെക്രട്ടറി ഏബ്രഹാം കെ.ഇടിക്കുള പ്രാർത്ഥിച്ചു. ഇടവക വൈസ് പ്രസിഡണ്ട് ഷാജൻ ജോർജ്, അച്ചനും കുടുംബത്തിനും യാത്രാമംഗളങ്ങൾ ആശംസിച്ചു കൊണ്ട് ഏവരെയും സമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയ്തു. തുടർന്ന് റവ. റോഷൻ.വി.മാത്യൂസ് അധ്യക്ഷപ്രസംഗം നടത്തി.നാളിതുവരെ അച്ചനിൽ നിന്നും ലഭിച്ച സഹോദര തുല്യമായ കരുതലും സ്‌നേഹവും എന്നും ഓർമ്മിപ്പിക്കപ്പെടുമെന്നും റോഷൻ അച്ചൻ അദ്ധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. സഭയിലെ സീനിയർ…

കെ.എച്ച്.എന്‍.എ. മിഷിഗൺ വേദിയിൽ സ്വാമി സർവ്വപ്രിയാനന്ദയുടെ വേദാന്ത പ്രഭാഷണം

ആത്മാവ് നഷ്ടപ്പെട്ട ആധുനിക കർമ്മ മണ്ഡലങ്ങളുടെ ആകുലതകളെയും അതിജീവനങ്ങളെയും അനാവരണം ചെയ്യുന്ന പ്രഭാഷണ പരമ്പരകൾക്ക് കെ.എച്ച്.എന്‍.എ. മിഷിഗൺ വേദിയൊരുക്കുന്നു. ദൈനംദിന ജീവിതത്തിൽ വേദാന്ത തത്വങ്ങളുടെ പ്രായോഗികത എന്ന വിഷയത്തെ അധികരിച്ചുള്ള ആദ്യ പ്രഭാഷണം ന്യൂയോർക്ക് വേദാന്ത സൊസൈറ്റി മുഖ്യ പ്രചാരകൻ സ്വാമി സർവ്വപ്രിയാനന്ദ മെയ് 2 ഞായർ വൈകുന്നേരം 7.30 നു (ഈസ്റ്റേൺ) നടത്തുന്നു. കഴിഞ്ഞ നൂറ്റാണ്ടു കണ്ട പ്രമുഖ ആത്മീയ ആചാര്യന്മാരിൽ പ്രതിഭാശാലിയായിരുന്ന സ്വാമി വിവേകാനന്ദനാൽ സ്ഥാപിതമായ അമേരിക്കയിലെ വേദാന്ത സൊസൈറ്റി ഭാരതത്തിലെ ശ്രീരാമകൃഷ്ണ മിഷന്റെ സഹോദര സ്ഥാപനമാണ്. മത വിശ്വാസങ്ങൾക്കും ഭാഷാ പ്രാദേശികതകൾക്കും അതീതമായി അമേരിക്കയിലെ ഹാർവാർഡ് ഉൾപ്പെടെയുള്ള വിവിധ സർവകലാശാലകളിൽ ഭാരതീയ വേദാന്തത്തെക്കുറിച്ചു പ്രഭാഷണം നടത്തുന്ന യുവ സന്യാസിയാണ് സ്വാമി സർവ്വപ്രിയാനന്ദ. വടക്കേ അമേരിക്കയിൽ എമ്പാടുമുള്ള സാധാരണക്കാരെയും സത്യാന്വേഷികളെയും ഒരേപോലെ പ്രഭാഷണ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കെ.എച്ച്.എൻ.എ. മിഷിഗൺ ഭാരവാഹികൾ അറിയിച്ചു.  

മാധ്യമ പ്രവർത്തകൻ ഷൺമുഖദാസിനെ ആദരിച്ചു

പാലക്കാട്: ലോകപ്രസിദ്ധമായ പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരമടക്കം സാമൂഹിക നീതിയുടെ പോരാട്ട രംഗത്തെ നിരവധി വാർത്തകൾ മൂന്നര പതിറ്റാണ്ടായി റിപ്പോർട്ട് ചെയ്യുന്ന സുപ്രഭാതം ദിനപത്രം പാലക്കാട് ജില്ലാ റിപ്പോർട്ടർ ഷൺമുഖദാസിനെ ഫ്രറ്റേണിറ്റി സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി ആദരിച്ചു. സുപ്രഭാതം ജില്ലാ ബ്യൂറോ ഓഫീസിലെത്തി ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റംഗം തശരീഫ് മമ്പാട് അദ്ദേഹത്തിന് ഉപഹാരം കൈമാറി. സുപ്രഭാതം പാലക്കാട് ബ്യൂറോ ചീഫ് ഫൈസൽ കോങ്ങാട്, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് റഷാദ് പുതുനഗരം, ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ, വൈസ് പ്രസിഡൻ്റ് നവാഫ് പത്തിരിപ്പാല, സെക്രട്ടറി ഷഫീഖ് അജ്മൽ എന്നിവർ സംബന്ധിച്ചു. കൊക്കക്കോള കുത്തക ഭീമൻ പ്ലാച്ചിമടയിൽ നടത്തിക്കൊണ്ടിരിക്കുന്ന ജലചൂഷണം മാധ്യമം ദിനപത്രം റിപ്പോർട്ടറായിരുന്ന ഷൺമുഖദാസാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.തുടർന്നദ്ദേഹം ചെയ്ത റിപ്പോർട്ടുകൾ പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരത്തിന് വലിയ ഉണർവ് പകർന്നവയായിരുന്നു.

സേവനവും ആവിഷ്ക്കാരങ്ങളും സമന്വയിപ്പിച്ച് ഫ്രറ്റേണിറ്റി സ്ഥാപക ദിനം

പാലക്കാട്: ബ്ലഡ് ബാങ്കുകളിലേക്ക് രക്തം നൽകിയും കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തിച്ചും വിദ്യാർത്ഥികൾക്കായി വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിച്ചും ഏപ്രിൽ 30 ഫ്രറ്റേണിറ്റി സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വിപുലമായ പരിപാടികൾ നടന്നു. ജില്ല ഓഫീസിൽ പ്രസിഡൻറ് റഷാദ് പുതുനഗരം പതാക ഉയർത്തി ജില്ല തല ഉദ്ഘാടനം നിർവഹിച്ചു.ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷഫീഖ് അജ്മൽ,റഫീഖ്, ത്വാഹ എന്നിവർ നേതൃത്വം നൽകി. മണ്ഡലം കേന്ദ്രങ്ങളിൽ കൺവീനർമാർ പതാകയുയർത്തി. പാലക്കാട് ബ്ലഡ് ബാങ്ക്,പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഫ്രറ്റേണിറ്റി പ്രവർത്തകർ രക്തം ദാനം നടത്തി. മണ്ഡലങ്ങളിൽ കോവിഡ് വാക്സിനേഷൻ ഹെൽപ്പ് ഡെസ്ക്കുകൾ പ്രവർത്തനമാരംഭിച്ചു. മണ്ഡലങ്ങളുടെയും കാമ്പസ് യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങളും പ്ലക്കാർഡ് ക്യാമ്പയിനും സംഘടിപ്പിച്ചു.സ്ഥാപക ദിനത്തോടനുബന്ധിച്ച് സാമൂഹിക നീതി മുൻനിർത്തി സാമൂഹ്യ-രാഷ്ട്രീയ രംഗത്തും മാധ്യമ പ്രവർത്തന…

ചൊക്ലി (നോവല്‍ – 50) : എച്മുക്കുട്ടി

ദേശവെളക്ക് വരണവരെ അള്ളേം രാമനും കൂടി വർത്താനം പറഞ്ഞേര്ന്ന പള്ളി പൊളിച്ച്ട്ട് ഇത്തറ കൊഴ്പ്പം വന്നൂന്ന് ചൊക്ളിക്ക് തിരിഞ്ഞ്ണ്ടായില്ല.. ദേശവെളക്ക്, കോടംകര പള്ളിപ്പെരുന്നാള്, ആലൂര് അമ്പലത്തിലെ ഉൽസോം.ഒക്കെ അട്ത്ത്ടത്താണ് വരല്. പ്രാഞ്ചീസ് പറഞ്ഞേര്ന്നു. ആ പള്ളി പൊളിച്ചന്ന് മൊതല് പലോടത്തും വഴക്കും അടിപിടീം ഒച്ചീം വിളീം ആളക്കാരേ വെടിവെച്ച് കൊല്ലലും ഒക്കേണ്ടായീന്ന്. ഇന്തുക്കള് മേത്തമ്മാരേ ഊദ്രവിച്ചു. മേത്തമ്മാര് ഇന്തുക്കളെ ഊദ്രവിച്ചു. അവരാ അദിയം ചെയ്തേന്ന് രണ്ടാളും പറേണുണ്ട്… കൊറെ നാട്ട്കാര് ബോമ്പ നാട്ട്ല്ണ്ട്. അബരൊക്കെ പെര്ന്നാള് നും ഉൽസോത്തിനും വരും. അപ്പളാണ് ബോമ്പ നാട്ട്ല് വെടിവെക്കലും ആള് മരിക്കലും ഒക്കെണ്ടായീന്ന് ചൊക്ളി കേട്ട്‌റിഞ്ഞ്ത്. മേത്തമ്മാര് തൊടങ്ങീന്നാണ് പണ്ടാരത്തോട്ത്തെ ഗോപി വന്നപ്പോ പറഞ്ഞേ. മേത്തമ്മാരെ അടിച്ച് ഓടിപ്പിക്കണന്ന് ഗോപി ആലൂരമ്പലത്ത്ലെ ശിവനെപ്പിടിച്ച് സത് യം ഇട്ടു. അത് ന് ഇന്തുക്കള് ഒണരണം. ഒറ്റ മേത്തനെ കാണാമ്പാടില്ല ഇവടെ. ഇന്തുക്കള്ടെ…

കോവിഡ്-19: ബ്രസീലില്‍ മരണ സംഖ്യ 400,000 കവിഞ്ഞു

കോവിഡ്-19 ബാധിച്ച് 400,000 പേര്‍ മരണപ്പെട്ടെന്ന് ഔഗികമായി സ്ഥിരീകരിച്ചതോടെ മരണ സംഖ്യയില്‍ ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ബ്രസീൽ മാറി. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഒരു ലക്ഷം ജീവനാണ് നഷ്ടപ്പെട്ടത്. തെക്കൻ അർദ്ധഗോളത്തിൽ ശൈത്യകാലം ആരംഭിക്കുന്നതോടെ ഭയാനകമായ ദിവസങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ എന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച രാജ്യത്തെ ആരോഗ്യ മന്ത്രാലയം 3,001 മരണങ്ങൾ കൂടി പ്രഖ്യാപിച്ചു. അതോടെ ബ്രസീലില്‍ മരിച്ചവരുടെ മൊത്തം എണ്ണം 401,186 ആയി. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയതും ജനസംഖ്യയുള്ളതുമായ രാജ്യത്ത് കോവിഡ് മഹാമാരി ഏപ്രില്‍ മാസത്തില്‍ രൂക്ഷമായതോടെ തിരക്കേറിയ ആശുപത്രികളിൽ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ദിവസവും ജീവൻ നഷ്ടപ്പെടുന്നത്. COVID-19 നെതിരെ ബ്രസീലുകാരിൽ ആറ് ശതമാനത്തിൽ താഴെ മാത്രമേ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയിട്ടുള്ളൂവെന്ന് ഒരു ഓൺലൈൻ ഗവേഷണ സൈറ്റ് പറയുന്നു. പകർച്ചവ്യാധിയുടെ തുടക്കത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളായ എപ്പിഡെമിയോളജിസ്റ്റ്…

കോവിഡ്-19 ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ സ്വന്തം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം: ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, കൊറോണ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ സ്വന്തം വീടുകളില്‍ മുറിയില്‍ തന്നെ ക്വാറന്റൈനില്‍ കഴിയണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് നിർബന്ധമാക്കി. കോവിഡ്-19 പരിശോധനയ്ക്ക് നിര്‍ബ്ബന്ധമായും വിധേയരാകുകയും പരിശോധന ഫലങ്ങൾ ലഭിക്കുന്നതുവരെ അവർ ക്വാറന്റൈനില്‍ തുടരണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ കെ.എ. ഷിനു പറഞ്ഞു. കൊറോണ പോസിറ്റീവ് ആയാൽ അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലേക്ക് ഫോൺ വഴി അറിയിക്കണം. ആരോഗ്യ സ്ഥാപനത്തിലേയോ ആരോഗ്യ പ്രവർത്തകരുടെയോ ആശാ പ്രവർത്തകരുടേയോ ഫോൺ നമ്പർ അറിയാത്തവർ പഞ്ചായത്ത് അധികൃതരെ അറിയിക്കണം. അതിനും കഴിഞ്ഞില്ലെങ്കിൽ ദിശ 1056 /0471 2552056, 1077, 9188610100, 0471 2779000 ഇവയിലേതെങ്കിലും നമ്പറിലേക്ക് വിളിക്കുകയും നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും വേണം. രോഗികൾക്കും ചെറിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും അടുത്തുള്ള മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം വീട്ടിൽ റൂം ഐസലേഷനിൽ കഴിയാവുന്നതാണ്. അറ്റാച്ഡ് ബാത്ത് റൂം സൗകര്യമുള്ള പ്രത്യേക മുറിയിൽ കഴിയണം.…

കോവിഡ്-19: നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് യു‌എ‌ഇയിലേക്ക് മെയ് 14 വരെ പ്രവേശനമില്ല

ദുബായ്: കോവിഡ്-19 രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് യുഎ‌ഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് മെയ് 14 വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ്. മെയ് 4-ന് വിലക്ക് അവസാനിക്കാനിരിക്കെയാണ് പത്തു ദിവസത്തേക്കുകൂടി വിലക്ക് നീട്ടിയത്. വിവിധ എയര്‍ലൈനുകള്‍ ഇതു സംബന്ധിച്ചുള്ള അറിയിപ്പ് ട്രാവല്‍ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്. അതേസമയം യുഎഇയിൽ 1,961 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,803 പേർ കൂടി രോഗമുക്തരായപ്പോൾ നാല് പുതിയ കൊറോണ മരണങ്ങൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 5,18,262 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 4,98,943 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. ആകെ 1,584 കൊറോണ മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു.

കോടതി അഴിമതി: കുവൈറ്റില്‍ ജഡ്ജിമാരടക്കം പതിനൊന്നു കോടതി ജീവനക്കാരെ പിടികൂടി

കുവൈത്ത് സിറ്റി : കൈക്കൂലി, വ്യാജരേഖ ചമയ്ക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളില്‍ ജഡ്ജിമാരടക്കം പതിനൊന്ന് കോടതി ജീവനക്കാരെ കുവൈറ്റില്‍ പിടികൂടി. എട്ട് ജഡ്ജിമാര്‍, മൂന്ന് അഭിഭാഷകര്‍ എന്നിവരെയാണ് പിടികൂടി രെയും ക്രിമിനൽ കോടതിയിൽ ഹാജരാക്കിയത്. ഇവര്‍ക്ക് സഹായങ്ങള്‍ നല്കിയ അപ്പീൽ കോടതികളിലെ ആറ് അഡ്മിനിസ്ട്രേറ്റർമാരെയും പിടികൂടിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ഗൗരവമേറിയ കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. ജ്യുഡീഷറിക്കുള്ളില്‍ അഴിമതി നടക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.