വിവാഹ ചടങ്ങ് നടക്കുന്നതിനിടെ ഹൃദയാഘാതം മൂലം വധു മരിച്ചു; വധുവിന്റെ സഹോദരിയെ വരന്‍ വിവാഹം കഴിച്ചു

ന്യൂഡൽഹി: വിവാഹ ചടങ്ങ് നടക്കുന്നതിനിടെ നവവധു കുഴഞ്ഞുവീണ് മരിച്ചതിനെത്തുടര്‍ന്ന് വരന്‍ വധുവിന്റെ സഹോദരിയെ വിവാഹം കഴിച്ച സംഭവം ഉത്തർപ്രദേശിലെ സംസാപൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സുരഭി എന്നാണ് വധുവിന്റെ പേര്. വരന്‍ മനോജ് കുമാറുമായുള്ള വിവാഹ ചടങ്ങിന്‍റെ അവസാന ഘട്ടത്തിലാണ് വധു കുഴഞ്ഞുവീണത്. അഗ്നിയെ വലംവെക്കുമ്പോൾ കുഴഞ്ഞുവീണ സുരഭിയെ ഡോക്ടറെത്തി പരിശോധിച്ചപ്പോഴാണ് പെൺകുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്. ഗുരുതരമായ ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. ഈ സാഹചര്യത്തിൽ ഇരുവീട്ടുകാരും തമ്മിൽ നടത്തിയ ചർച്ചയിലാണ് സുരഭിയുടെ ഇളയ സഹോദരി നിഷയെക്കൊണ്ട് മനോജ് കുമാറുമായി വിവാഹം നടത്താമെന്ന് തീരുമാനിച്ചത്. സുരഭിയുടെ മൃതദേഹം ഒരു മുറിയിൽ സൂക്ഷിച്ചതിനുശേഷമായിരുന്നു വിവാഹം വീണ്ടും നടത്തിയത്. ശേഷം സുരഭിയുടെ അന്ത്യകർമങ്ങൾ പൂർത്തീകരിച്ചു .

മെമ്മോറിയൽ ദിനത്തിൽ പ്രസിഡന്റ് ജോ ബൈഡന്‍ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചു

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമല ഹാരിസ്, രാജ്യത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥർ എന്നിവർ തിങ്കളാഴ്ച ആർലിംഗ്ടൺ ദേശീയ സെമിത്തേരിയിൽ പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുത്തു. വിവിധ യുദ്ധങ്ങളില്‍ വീരമൃത്യു വരിച്ച അമേരിക്കന്‍ യോദ്ധാക്കളെ ആദരിക്കുന്നതിനായി മെയ് മാസത്തിലെ അവസാന തിങ്കളാഴ്ചയാണ് ‘മെമ്മോറിയല്‍ ഡേ’ അഥവാ സ്മാരക ദിനമായി ആചരിക്കുന്നത്. ഈ വര്‍ഷത്തെ സ്മാരക ദിനം ഇന്ന് (മെയ് 31) തിങ്കളാഴ്ചയായിരുന്നു. ജോ ബൈഡന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലെ എന്നിവരും വാഷിംഗ്ടണിന് തൊട്ടടുത്തുള്ള സെമിത്തേരിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ സംസാരിച്ചു. “നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വിലപ്പെട്ട സേവനം നൽകിയ യോദ്ധാക്കളെ നമ്മള്‍ ഓര്‍ക്കണം,” മുതിർന്ന സൈനികരെയും സേവന അംഗങ്ങളുടെ കുടുംബങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ട് ബൈഡന്‍ പറഞ്ഞു. ഡെലവെയർ ആർമി…

ആര്‍ എസ് എസിന് ക്രിസ്ത്യാനികളോട് ഇപ്പോള്‍ തോന്നുന്ന സ്നേഹം വെറും കാപട്യം; ആ ചതിക്കുഴിയിലൊന്നും ക്രിസ്ത്യാനികള്‍ വീഴില്ല; എം എ ബേബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

കേരളത്തിലെ ക്രിസ്ത്യാനികളെ ചാക്കിട്ടു പിടിക്കാന്‍ ആർ‌എസ്‌എസും ബിജെപിയും പുതിയ തന്ത്രം പയറ്റുകയാണ്. ക്രിസ്ത്യാനികള്‍ക്കിടയിലും മുസ്ലീങ്ങള്‍ക്കിടയിലും സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ക്രിസ്ത്യാനികൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും മുസ്ലീങ്ങൾ മോഷ്ടിക്കുകയാണെന്ന തന്ത്രവുമായാണ് ബിജെപി/ആര്‍ എസ് എസ്/സംഘ്പരിവാര്‍ മുക്കൂട്ട് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ക്രിസ്ത്യാനികൾ ഈ കെണിയിൽ വീഴുകയില്ലെന്നും, ഇപ്പോൾ ഒരു ക്രിസ്തീയ സ്നേഹം പ്രകടിപ്പിക്കുന്ന അവരുടെ കപട സ്നേഹം ഇവിടുത്തെ ക്രിസ്ത്യാനികൾക്ക് നന്നായി അറിയാമെന്നും, കേരളത്തെ മതത്തിന്റെ പേരില്‍ വിഭജിച്ച് വോട്ടു നേടാമെന്നത് വ്യാമോഹം മാത്രമാണെന്നും ബേബി പറയുന്നു. എം എ ബേബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: ആർ എസ് എസുകാരുടെ ക്രിസ്ത്യാനി സ്നേഹം കുറുക്കന് കോഴിയോട് തോന്നുന്ന സ്നേഹം പോലെ. ഇന്ത്യയിൽ ജനങ്ങളെ മതത്തിൻറെ പേരിൽ വിഭജിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ ആർ എസ് എസ് ശ്രമം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടാവുന്നു. അവരുടെ ശ്രമം വിജയിക്കാത്ത ഒരു ഇടം മലയാളികളുടെ മാതൃഭൂമിയായ കേരളമാണ്. കേരളരാഷ്ട്രീയത്തിൻറെ…

ഗുണമേന്മയുള്ള വിദ്യാഭ്യാസം സ്ത്രീ ശാക്തീകരണത്തിന്റെ അടിസ്ഥാനം: കാലിക്കറ്റ് മുൻ വി സി

ത്രിദിന ദേശീയ വെബിനാർ സമാപിച്ചു. മലപ്പുറം: മലബാറിലെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക നിലവാരം ഉയർത്തേണ്ടതുണ്ടെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസലറും, ആസാം യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ. കെ. മുഹമ്മദ് ബഷീർ. ഉന്നത വിദ്യാഭ്യാസവും മലബാറിലെ സ്ത്രീകളും എന്ന വിഷയത്തിൽ വാഴയൂർ സാഫി ഇസ് ലാമിക് സ്റ്റഡീസ് വിഭാഗവും, കോട്ടക്കൽ സൈത്തൂൻ ഇൻറർനാഷനൽ ഗേൾസ്‌ കാമ്പസും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന ദേശീയ വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിൽ മുമ്പ് ഉണ്ടായിരുന്ന അവസ്ഥയിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകൾ ഇന്ന് വിദ്യാഭ്യാസ മേഖലയിൽ ആൺകുട്ടികളേക്കാൾ മുമ്പോട്ട് വരുന്നത് ശുഭകരമാണ്. പക്ഷേ, ലോക നിലവാരത്തിലുള്ള വൈഞ്ജാനിക പ്രവർത്തനങ്ങളും ഗവേഷണങ്ങളും മലബാറിലെ പെൺകുട്ടികൾക്ക് ലഭ്യമാക്കാൻ കഴിയുന്നില്ല. ഇതിലൂടെ മാത്രമേ യഥാർത്ഥ സ്ത്രീ ശാക്തീകരണം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. മലബാറിലെ സ്ത്രീകളുമായി ബന്ധപ്പെട്ട കൂടുതൽ പഠനങ്ങൾ പുറത്ത്…

Upset Hindus urge Brazil firm to withdraw Lord Ganesha beer growlers & apologize

Upset Hindus are urging Curitiba (Paraná, Brazil) based Siphon Growlers to apologize and withdraw beer growlers displaying images of Lord Ganesha and sacred Om, calling these highly inappropriate. Distinguished Hindu statesman Rajan Zed, in a statement in Nevada (USA) today, said that inappropriate usage of sacred Hindu deities or concepts or symbols or icons for commercial or other agenda was not okay as it hurt the devotees. Zed, who is president of Universal Society of Hinduism, indicated that Lord Ganesha was highly revered in Hinduism and he was meant to…

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മലപ്പുറം ജില്ലയോടുള്ള അവഗണന; വെൽഫെയർ പാർട്ടി ഹൈക്കോടതിയെ സമീപിച്ചു

മലപ്പുറം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മലപ്പുറം ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപെട്ട് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ഹൈക്കോടതിയിൽ ഹരജി നൽകി. പാർട്ടി ജില്ലാ സെക്രട്ടറി ഗണേഷ് വടേരിയാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. ജനസംഖ്യാനുപാതികമായി ആരോഗ്യ സംവിധാനങ്ങളും വാക്സിനും ലഭ്യമാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ജില്ലയിൽ ഐസിയു ബെഡ്, വെന്റിലേറ്റർ മറ്റു സൗകര്യങ്ങൾ എന്നിവ ജനസംഖ്യയും രോഗികളുടെ എണ്ണവും പരിഗണിക്കുമ്പോൾ ഇതര ജില്ലകളിൽ നിന്നും ഏറെ കുറവാണ്. കോവിഡ് വാക്സിൻ വിതരണത്തിൽ വലിയ വിവേചനം സർക്കാർ കണക്കുകളിൽ നിന്നും തന്നെ വ്യക്തമാണ്. ആരോഗ്യ സംവിധാനങ്ങൾ ലഭിക്കേണ്ടത് മൗലികാവകാശമാണെന്നും ഹരജിയിൽ പറയുന്നു. ആരോഗ്യ സെക്രട്ടറി, ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ കലക്ടർ എന്നിവരെ എതിർ കക്ഷിയാക്കിയാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.

ഭക്ഷണ പ്രേമികളെ സ്വാഗതം ചെയ്ത് റാവിസ് ഗ്രില്‍സ് ആന്റ് റസ്റ്റോറന്റ്

ദോഹ: ഭക്ഷണ പ്രേമികളെ സ്വാഗതം ചെയ്ത് റാവിസ് ഗ്രില്‍സ് ആന്റ് റസ്റ്റോറന്റ് ബര്‍വ വില്ലേജിലെ ബില്‍ഡിംഗ് നമ്പര്‍ 9 ല്‍ പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന ചടങ്ങില്‍ കമ്പനി ചെയര്‍മാന്‍ ഖാലിദ് ഹമദ് റാഷിദ് അല്‍ മുഹന്നദി ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍മാരായ ആബിദ് അലി, അബ്ദുല്‍ ലത്തീഫ് തിരുവള്ളൂര്‍ ഉദ്ഘാടന ചടങ്ങിന് നേതൃത്വം നല്‍കി. ക്ലീന്‍ ഖത്തര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറക്ക് ഇന്‍ഡൈനിംഗ് ഉടനെ ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഗൃഹാതുര ഓര്‍മകള്‍ ഉണര്‍ത്തുന്ന ഇന്റീരിയര്‍ ഡിസൈനിംഗ്, റെസ്‌റ്റോറന്റിലെ കൂടിചേരലുകള്‍ അവിസ്മരണീയമാക്കും. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള മെനുവാണ് റാവിസ് റസ്റ്റോറന്റിന്റെ പ്രത്യേകത. ആരോഗ്യവും രുചിയും സംരക്ഷിക്കുന്നതിന് പ്രാധാന്യം കൊടുക്കുന്ന റസ്റ്റോറന്റില്‍ ഫ്രഷ് ചിക്കണുകള്‍ മാത്രമാണ് ഉപയോഗിക്കുക. അതുപോലെ തന്നെ കൃത്രിമമായ കളറുകളോ ചേരുവകളോ ഉപയോഗിക്കുന്നില്ല എന്നതും റാവിസിന്റെ പ്രത്യേകതയാണ്. ഫിഷ്…

League to Hold Harvard Case Method Civics Project Community Discussion; A Nation Divided: The U.S. and the Challenge of Secession

(Bergen County, New Jersey; May 30, 2021) — The League of Women Voters of Northern Valley (LWVNV) and the Social Studies Department at Park Ridge High School invite the public to attend the interactive discussion, A Nation Divided: The U.S. and the Challenge of Secession.  The community discussion takes place on Tuesday, June 15 at 7:30 p.m.  The case presented is from the Harvard Case Method Civics Project. Join a discussion of President Lincoln’s momentous decision to go to war in 1861 to keep the Union together.  Participants will consider:…

ഈജിപ്ത് രഹസ്യാന്വേഷണ വിഭാഗം ഗാസയിൽ ഹമാസുമായി കൂടിക്കാഴ്ച നടത്തി

ഗാസ: പലസ്തീൻ തീവ്രവാദ ഗ്രൂപ്പും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ ശക്തിപ്പെടുത്തുന്നതിനും സമീപകാലത്തുണ്ടായ ശത്രുതയെത്തുടർന്ന് പുനർനിർമാണ പദ്ധതികൾ ചർച്ച ചെയ്യുന്നതിനും ഈജിപ്ത് രഹസ്യാന്വേഷണ വിഭാഗം ഗാസയിൽ ഹമാസ് നേതാക്കളെ സന്ദർശിച്ചു. 2000-നു ശേഷം ഈജിപ്ഷ്യൻ രഹസ്യാന്വേഷണ വിഭാഗം മേധാവിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. രഹസ്യാന്വേഷണ വിഭാഗം മേധാവി അബ്ബാസ് കമലിനെ അഭിവാദ്യം ചെയ്യുന്നതിനായി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുടെയും ഈജിപ്ഷ്യൻ പതാകകളുടെയും വലിയ പോസ്റ്ററുകൾ എൻക്ലേവിനു കുറുകെയുള്ള തെരുവുകൾ അലങ്കരിച്ചിരുന്നു. ഗാസയിലേക്കുള്ള പ്രവേശന കവാടത്തിന് പുറത്ത് നൂറുകണക്കിന് ആളുകൾ ഈജിപ്ഷ്യൻ പതാകകൾ അണിനിരത്തി. അടുത്തിടെ നടന്ന ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് ശാന്തമായ ഗാസ പുനർനിർമ്മാണ പദ്ധതികളും പരിഹരിക്കുന്നതിനുള്ള വഴികളിലാണ് ചർച്ച കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട ഹമാസ് ഉദ്യോഗസ്ഥർ പറഞ്ഞു. “ജറുസലേമിലെയും ഷെയ്ഖ് ജറയിലെയും നമ്മുടെ ജനതയ്‌ക്കെതിരായ ആക്രമണം തടയാൻ ഇസ്രായേലിനെ സമ്മർദ്ദത്തിലാക്കാൻ ഗാസ മേധാവി യെഹിയ അൽ…

ചിപ്പ് വിതരണ ക്ഷാമം വർഷങ്ങളോളം നീണ്ടുനിൽക്കുമെന്ന് ഇന്റൽ ആവർത്തിക്കുന്നു

ന്യൂയോര്‍ക്ക്: ആഗോളതലത്തിൽ അർദ്ധചാലകങ്ങളുടെ (Semiconductors) കുറവ് പരിഹരിക്കാൻ വർഷങ്ങളെടുക്കുമെന്ന് ഇന്റൽ കോർപ്പറേഷന്റെ (INTC.O) സിഇഒ തിങ്കളാഴ്ച പറഞ്ഞു. ഇത് ചില വാഹന നിര്‍മ്മാണ മേഖലകളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും പലതും അടച്ചുപൂട്ടുകയും ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉൾപ്പെടെയുള്ള മറ്റ് മേഖലകളെ ബാധിക്കുകയും ചെയ്യുമെന്നും ഇന്റല്‍ പറയുന്നു. കോവിഡ്-19 മഹാമാരി സമയത്ത് വീട്ടിലിരുന്നുകൊണ്ടുള്ള ജോലി-പഠനം എന്നിവ അർദ്ധചാലകങ്ങളുടെ നിര്‍മ്മാണ പ്രക്രിയയെ സാരമായി ബാധിച്ചെന്നും, അത് ആഗോള തലത്തിലെ വിതരണ ശൃംഖലകളില്‍ വലിയ സമ്മർദ്ദം ചെലുത്തിയെന്നും തായ്‌പേയിൽ നടന്ന കമ്പ്യൂട്ട് ട്രേഡ് ഷോയുടെ വെർച്വൽ സെഷനിൽ പാറ്റ് ജെൽ‌സിംഗർ പറഞ്ഞു. എന്നാൽ, വ്യവസായങ്ങൾ ദീർഘകാല പരിമിതികൾക്കനുസൃതമായി നടപടികൾ കൈക്കൊള്ളുന്നുണ്ടെങ്കിലും, ശേഖരണ ശേഷി, മറ്റു ഘടകങ്ങൾ എന്നിവയുടെ കുറവ് പരിഹരിക്കാൻ ആവാസവ്യവസ്ഥയ്ക്ക് ഇനിയും കുറച്ച് വർഷമെടുക്കുമെന്നും ജെല്‍സിംഗര്‍ കൂട്ടിച്ചേര്‍ത്തു. ഈ കുറവ് പരിഹരിക്കാൻ “കുറച്ച് വർഷങ്ങൾ” എടുക്കുമെന്നും യുഎസ് കാർ പ്ലാന്റുകളിലെ കുറവ് പരിഹരിക്കുന്നതിന്…