അമേരിക്കയില്‍ പെട്രോള്‍ വില കുതിച്ചുയരുന്നു

ഡാളസ്: വാരാന്ത്യത്തില്‍ അമേരിക്കയില്‍ പെട്രോള്‍ വില കുതിച്ചുയരുന്നു. 2014 ന് ശേഷം ഏറ്റവും ഉയര്‍ന്ന വിലയാണ് ഈ വാരാന്ത്യം പെട്രോള്‍ പമ്പുകളില്‍ ഈടാക്കുന്നത്. ഒരു ഗ്യാലന്‍ പെട്രോളിന്റെ വില 2.53 ഡോളറില്‍ നിന്നും 3.04 ഡോളറായി വര്‍ദ്ധിച്ചു. പടിഞ്ഞാറന്‍, വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലാണ് പെട്രോളിന്റെ വില കുത്തനെ ഉയര്‍ന്നിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ 4.18 ഡോളറും, വാഷിംഗ്ടണ്‍ ഡിസിയില്‍ 3.17 ഡോളറുമാണ്. പെട്രോള്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനമായ ടെക്‌സസിലും വില വര്‍ധിച്ചിട്ടുണ്ട്. മൂന്നു ഡോളറിനടുത്താണ് ശരാശരി വില. കൊളോണിയല്‍ പൈപ്പ് ലൈന്‍ കമ്പനി സൈബര്‍ അറ്റാക്കിനു വിധേയമായതും കോവിഡ് മഹാമാരി ശാന്തമായതോടെ വാഹനങ്ങള്‍ നിരത്തിലിറങ്ങിയതും അവധി വാരവുമാണ് പെട്രോളിന്റെ വില പെട്ടെന്ന് ഉയരാന്‍ ഇടയായതെന്ന് എഎഎ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒക്‌ലഹോമ സംസ്ഥാനത്ത് വില വര്‍ധിച്ചിട്ടില്ല എന്നു മാത്രമല്ല 4 സെന്റിന്റെ കുറവും ഉണ്ട്. . 34 മില്യണ്‍ ആളുകള്‍ ഈ വാരാന്ത്യം…

90കളില്‍ ടാര്‍സനായി അഭിനയിച്ച ഹോളിവുഡ് താരം വിമാനാപകടത്തില്‍ മരിച്ചു

ടെന്നസ്സി: 90കളില്‍ ടെലിവിഷന്‍ സീരീസില്‍ ടാര്‍സനായി അഭിനയിച്ച ഹോളിവുഡ് താരം വിമാനാപകടത്തില്‍ മരിച്ചു. ടെന്നസ്സി തടാകത്തില്‍ ശനിയാഴ്ച തകര്‍ന്നു വീണ ചെറിയ ജെറ്റ് വിമാനത്തില്‍ ഉണ്ടായിരുന്ന ഏഴു പേരില്‍ ഒരാള്‍ ജൊ ലാറയും (58) ഉണ്ടായിരുന്നതായി റൂതര്‍ ഫോര്‍ഡ് കൗണ്ടി ഓഫീഷ്യല്‍സ് അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ഏഴു പേരും മരിച്ചുവെന്നാണു കരുതുന്നത്. വിമാനത്തിന്റെ പല ഭാഗങ്ങളും മുങ്ങല്‍ വിദഗ്ദര്‍ കണ്ടെത്തിയിട്ടുണ്ട്. ഏഴു പേരുടേയും വിവരങ്ങള്‍ കുടുംബാംഗങ്ങളുടെ അനുമതിയോടെ പ്രസിദ്ധീകരിച്ചു. നടന്റെ ഭാര്യ ഗ്വന്‍ലാറയെയും (68) അപകടത്തില്‍പ്പെട്ടിട്ടുണ്ട്. റൂതര്‍ ഫോര്‍ഡ് കൗണ്ടി വിമാനത്താവളത്തില്‍ നിന്നു പാം ബീച്ച് രാജ്യാന്തര വിമാനത്താവളത്തിലേക്കു പറന്നുയര്‍ന്ന സെസ്‌ന ഇ501 എന്ന ജെറ്റ് വിമാനമാണു ശനിയാഴ്ച രാവിലെ ടെന്നിസ്സി തടാകത്തില്‍ തകര്‍ന്നു വീണതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.വിമാനം തകര്‍ന്നു വീണ ഭാഗത്തു മുങ്ങല്‍ വിദഗ്ധര്‍ അന്വേഷണമാരംഭിച്ചു. തടാകത്തിന്റെ അപകട സ്ഥലത്ത് എല്ലാ ജലഗതാഗതങ്ങളും നിരോധിച്ചിട്ടുണ്ട്.…

കേരള നിയമസഭ ഇന്ന് ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരള നിയമസഭ ഇന്ന് ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കും. അതോടൊപ്പം അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുക. പ്രതിപക്ഷം നേരത്തെ തന്നെ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഐക്യകണ്ഠേനയാകും പ്രമേയം പാസാക്കുക. രൂക്ഷമായ വിമർശനങ്ങളോടെയാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുക. ലക്ഷദ്വീപിന്റെ പ്രത്യേകത സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ടെന്നും അഡ്മിനിസ്ട്രേറ്റർ അതിനെ വെല്ലുവിളിക്കുകയാണെന്നും ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കാൻ കേന്ദ്രം ഇടപെടണമെന്നും പ്രമേയത്തിൽ പറയുന്നു. വിവാദ പരിഷ്ക്കാരങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെടുന്നു. ഈയാഴ്ച ചോദ്യോത്തരവേള ഇല്ലാത്തതിനാൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയില്ലെങ്കിൽ ലക്ഷദ്വീപിൽ എതിരായ പ്രമേയത്തോടെയാകും സഭ ആരംഭിക്കുക.ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ നാളെ തുടക്കമിടും. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചർച്ച ആരംഭിക്കുന്നത്.    

കോവിഡ്-19: ഇന്ത്യക്ക് സഹായഹസ്തവുമായി ഉക്രെയിന്‍; 184 ഓക്സിജന്‍ കോണ്‍സണ്‍‌ട്രേറ്റുകള്‍ ഇന്ത്യയിലെത്തി

ന്യൂഡൽഹി: കോവിഡ്-19 രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് സഹായഹസ്തവുമായി ഉക്രെയിന്‍. ഉക്രെയ്‌ൻ നൽകിയ ആദ്യഘട്ടമായി 184 ഓക്‌സിജൻ കോൺസൺട്രേറ്ററുകളാണ് ഇന്ത്യയിലെത്തിയത്. സഹായത്തിന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ ഉക്രൈന് നന്ദി അറിയിച്ചു. നേരത്തെ യുഎസ്, യുകെ, കാനഡ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, വെന്‍റിലേറ്ററുകൾ, പിപിഇ കിറ്റുകൾ മുതലായവ ഇന്ത്യയിലേക്ക് അയച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി ബാധിച്ച ഇന്ത്യയിൽ ഇപ്പോൾ കേസുകൾ കുറഞ്ഞു വരുകയാണ്. 46 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. 1,65,553 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,460 പേർ രോഗം ബാധിച്ച് മരിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.02 ശതമാനമാണ്. തുടർച്ചയായ ആറാം ദിവസവമാണ് ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിൽ കുറഞ്ഞു നിൽക്കുന്നത്. Thank Ukraine for…

ടെക്‌സസ് വാള്‍മാര്‍ട്ടില്‍ കൂട്ട വെടിവെയ്പിന് പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍

കെര്‍വില്ലി (ടെക്‌സസ്): ടെക്‌സസ് സംസ്ഥാനത്തെ കെര്‍വില്ലിയിലുള്ള വാള്‍മാര്‍ട്ടില്‍ കൂട്ട വെടിവെയ്പിന് പദ്ധതിയിട്ട കോള്‍മാന്‍ തോമസ് ബെയ്‌വിന്‍സ് (28) എന്ന യുവാവിനെ അറസ്റ്റു ചെയ്തു. ആക്രമണ ഭീഷണി മുഴക്കി പൊതുജനങ്ങളെ ഭയവിഹ്വലരാക്കി എന്നതാണ് ഇയാള്‍ക്കെതിരെ കുറ്റം ചാര്‍ത്തിയിരിക്കുന്നത്. ഡിപിഎസ്, സിഐസി, എഫ്ബിഐ എന്നിവര്‍ സംയുക്തമായി ഒരുക്കിയ കെണിയില്‍ കോള്‍മാന്‍ അകപ്പെടുകയായിരുന്നു. അറസ്റ്റിനുശേഷം കോള്‍മാന്റെ വീട്ടില്‍ നടത്തിയ തിരച്ചലില്‍ തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പോലീസ് പിടിച്ചെടുത്തു. തീവ്രവാദി ഗ്രൂപ്പുകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിച്ചുവരുന്നു. കൊടിയ കുറ്റം ചെയ്തതിന് കോള്‍മാനെതിരെ നല്ല നടപ്പ് നിലനില്‍ക്കുന്നുണ്ടായിരുന്നെന്നും, ആയുധം കൈവശം വയ്ക്കുന്നതിനു അനുമതിയില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്ത കോള്‍മാനെ 250,000 ഡോളറിന്റെ ജാമ്യം അനുവദിച്ച് കെര്‍ കൗണ്ടി ജയിലിലടച്ചു. അമേരിക്കയില്‍ ഈയിടെ കൂട്ട വെടിവെയ്പുകള്‍ വര്‍ദ്ധിച്ചു വരികയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ സംഭവം നേരത്തെ കണ്ടെത്തി നടപടി…

കമലാ സുരയ്യ എന്റെ അനുഗ്രഹവും പുന്നയൂര്‍ക്കുളത്തിന്റെ രോമാഞ്ചവും: അബ്ദുല്‍ പുന്നയൂര്‍ക്കുളം

പ്രശസ്ത എഴുത്തുകാരി കമലാ സുരയ്യയുടെ 12-ാം ചരമ വാര്‍ഷികം മെയ് 31-നാണ്. മാധവിക്കുട്ടി എന്ന കമലാ സുരയ്യ 1934 മാര്‍ച്ച് 31-ന് പുന്നയൂര്‍ക്കുളത്താണ് ജനിച്ചത്. 2009 മെയ് 31-ന് പുനെയിലെ ജഹാംഗീര്‍ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു. പ്രശസ്ത കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയുടെയും വി.എം. നായരുടേയും മകള്‍. മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിരുന്നു. ചിത്രരചനയിലും അവര്‍ മികവ് തെളിയിച്ചിട്ടുണ്ട്. ആദ്യമായി മാധവിക്കുട്ടിയെ പരിചയപ്പെടുന്നത് ലോകപ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനും അവരുടെ ബന്ധുവുമായ ഒബ്രിമെനന്‍ 1984-ല്‍ പുന്നയൂര്‍ക്കുളത്ത് അതിഥിയായി വസിക്കുമ്പോഴാണ്. അന്ന് ഒബ്രിമെനനും അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ ഗ്രഹം ഹാളിനും മാധവിക്കുട്ടിയും ഞാനും മാത്രമേ അടുത്ത സഹായികളായി ഉണ്ടായിരുന്നുള്ളൂ. ഞാന്‍ നാട്ടില്‍ വരുമ്പോഴൊക്കെ മാധവിക്കുട്ടിയെ സന്ദര്‍ശിക്കുക പതിവായിരുന്നു. അവര്‍ ബംഗളൂരുവില്‍ മകന്റെ കൂടെ താമസിക്കുമ്പോഴാണ് എന്റെ ‘സ്നേഹ സൂചി’ എന്ന കവിതാസമാഹാരത്തിനു അവതാരിക എഴുതി തന്നത്. 2001-ല്‍ ‘സ്നേഹ സൂചി’ പ്രകാശനം ചെയ്ത…

ജനപ്രിയ പ്ലേസ്റ്റേഷൻ ഗെയിമുകളുടെ മൊബൈൽ പതിപ്പുകൾ സമാരംഭിക്കാൻ സോണി

ന്യൂയോര്‍ക്ക്: മുൻനിരയിലുള്ളതും മികച്ചതുമായ ചില സോണി പ്ലേസ്റ്റേഷൻ ഗെയിമുകൾ ഉടൻ തന്നെ മൊബൈൽ ആപ്ലിക്കേഷനുകളിലേക്കും പ്രേക്ഷകരിലേക്കും എത്തുമെന്ന് സോണി ഇന്ററാക്ടീവ് എന്റർടൈൻമെന്റ് മേധാവി ജിം റയാൻ പറഞ്ഞു. മൊബൈൽ ആപ്ലിക്കേഷനുകളിലേക്കുള്ള വിപുലീകരണം ഈ വർഷം ആരംഭിക്കുമെന്ന് സോണി പറയുന്നു. വളരെ വിജയകരമായ ചില പ്ലേസ്റ്റേഷൻ ഫ്രാഞ്ചൈസികൾ മൊബൈലിലേക്ക് വ്യാപിപ്പിക്കും. കമ്പനിയുടെ ഇൻ‌വെസ്റ്റർ‌ റിലേഷൻ‌ ഡേ പരിപാടിയിൽ‌ സംസാരിച്ച റയാൻ‌, ഈ വർഷം സോണി പ്ലേസ്റ്റേഷൻ‌ ഐ‌പിയെ മൊബൈലിലേക്ക് കൊണ്ടുവരാൻ‌ നടപടിയെടുക്കുമെന്ന്‌ സൂചിപ്പിച്ചു. ഇത്‌ പ്രേക്ഷകരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കും. സോണിയുടെ മൊബൈൽ ഗെയിമിംഗിലേക്കുള്ള വിപുലീകരണം പ്ലേസ്റ്റേഷൻ ബ്രാൻഡിന്റെ കാഴ്ചപ്പാടിനെ ഗണ്യമായി പരിവർത്തനം ചെയ്യും. കാരണം, കമ്പനിക്ക് ഇപ്പോൾ ഒരു വലിയ വിഭാഗം ഉപഭോക്താക്കളിലേക്ക് കൂടുതൽ പ്രവേശനവും മൊബൈൽ ഗെയിമിംഗ് ആപ്ലിക്കേഷനുകളിൽ നിന്നുള്ള വരുമാനവും വർദ്ധിക്കും. പ്ലേസ്റ്റേഷൻ ഗെയിമുകളുടെ മൊബൈൽ ആപ്ലിക്കേഷൻ ഇക്കോസിസ്റ്റം വളർത്തുന്നതിനായി ഫീഡ്ബാക്ക് തുടർന്നുള്ള പതിപ്പുകളിലേക്ക്…

ചിപ്പ് ക്ഷാമം ഒരു വർഷം വരെ നീണ്ടുനിൽക്കുമെന്ന് ലോജിടെക് സിഇഒ

ന്യൂയോര്‍ക്ക്: ആഗോളതലത്തിൽ അർദ്ധചാലക ചിപ്പുകളുടെ കുറവ് മൂന്ന് മുതൽ ആറ് മാസം വരെ നീണ്ടുനിൽക്കാമെന്ന് ലോജിടെക് ചീഫ് എക്‌സിക്യൂട്ടീവ് ബ്രാക്കൻ ഡാരെൽ സ്വിസ് പത്രമായ ഫിനാൻസ് അൻഡ് വിർട്ട്‌ഷാഫ്റ്റിനോട് പറഞ്ഞു. ചില വ്യവസായങ്ങൾക്ക് ഒരു വർഷം വരെ ക്ഷാമം നേരിടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. “മറ്റുള്ളവരെപ്പോലെ ഞങ്ങൾക്കും കുറവുകൾ അനുഭവപ്പെട്ടിട്ടുണ്ട്, പക്ഷേ അവ പരിഹരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഉൽ‌പാദനം വർദ്ധിപ്പിക്കുന്നതിന് സമയമെടുക്കും, അതേസമയം, വിലകളും ക്രമീകരിച്ചു,” ഡാരെൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറഞ്ഞു. “കമ്പ്യൂട്ടർ പെരിഫറൽ നിർമ്മാതാവ് ചില മേഖലകളില്‍ പുതിയ വിതരണക്കാരെ നിയോഗിച്ചു. കാരണം, ചില സന്ദർഭങ്ങളിൽ അതിന്റെ പ്രധാന വിതരണക്കാർക്ക് വേണ്ടത്ര ശേഷി ഇല്ലായിരുന്നു,” ഡാരെൽ പറഞ്ഞു.

Hunger stalks India’s poor in pandemic double blow

NEW DELHI – Rasheeda Jaleel lives in fear that she may not be able to feed her seven children as millions of Indian families are forced into poverty by a devastating new coronavirus wave. The 40-year-old, her husband Abdul Jaleel, 65, and the children already survive on just one meal a day. “When we are hungry and thirsty, I feel very helpless and worry, ‘How am I going to survive like this?’” Jaleel told reporters as she made roti — flatbread — for the solitary meal in their tiny New…

Brazilians stage more protests against Bolsonaro

RIO DE JANEIRO  – Tens of thousands of people in Brazil staged another day of protest against President Jair Bolsonaro, in particular for his chaotic handling of the pandemic, which has claimed more than 461,000 lives here. In downtown Rio de Janeiro, some 10,000 people wearing masks marched through the streets, with some chanting “Bolsonaro genocide” or “Go away Bolsovirus.” Similar rallies were held in other major cities, the latest in a wave of anger against Bolsonaro that began months ago. After the United States, Brazil has the world’s second…