തിരഞ്ഞെടുപ്പിലെ തോല്‍‌വി ബിജെപിയിലെ വിഭാഗീയത കൊണ്ടാണെന്ന് ആരോപണം; രാജിക്കൊരുങ്ങി സുരേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ തെറ്റുകള്‍ ഏറ്റു പറഞ്ഞ് രാജി വെയ്ക്കാന്‍ തയ്യാറാകുന്നുവെന്ന് സൂചന. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കച്ച കെട്ടിയിറങ്ങിയ ബിജെപിക്ക് ആകെയുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത് ബിജെപിയിലെ തന്നെ വിഭാഗീയത കൊണ്ടാണെന്നും സംസാരമുണ്ട്. ഒരു സീറ്റ് നഷ്ടപ്പെട്ടെന്നത് മാത്രമല്ല വോട്ടിലും വലിയ ഇടിവുണ്ടായി. കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് സാമ്പത്തികം അടക്കം എല്ലാ കാര്യത്തിലും വലിയ പിന്തുണയുണ്ടായിട്ടും അവര്‍ കരുതിയത് പോലുള്ള മുന്നേറ്റമുണ്ടാക്കാന്‍ സംസ്ഥാന ബിജെപിയ്ക്ക് കഴിഞ്ഞില്ല. ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയ കെ സുരേന്ദ്രനുണ്ടായിരുന്നത് ഒരു പരാജിതന്റെ ശരീര ഭാഷയായിരുന്നു. എല്ലാ തെറ്റുകളും തന്റേത് മാത്രമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അതിന് ശേഷം രാത്രിയില്‍ അദ്ദേഹം കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചതായുള്ള വാര്‍ത്തകളും പുറത്തുവന്നു. വലിയ പ്രതിഷേധം സുരേന്ദ്രനെതിരെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. രണ്ടിടത്ത്…

സം‌വരണ പരിധി ലംഘിച്ച മറാത്ത സമുദായത്തിന്റെ ആനുകൂല്യം സുപ്രീം കോടതി റദ്ദാക്കി

2018-ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മറാത്ത സമുദായത്തിനായി നടപ്പിലാക്കിയ സം‌വരണം സുപ്രീം കോടതി റദ്ദാക്കി. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് സം‌വരണം ഏര്‍പ്പെടുത്തിയിരുന്നത്. ബിജെപി സര്‍ക്കാരാണ് 16 ശതമാനം സംവരണം കൊണ്ടുവന്നത്. ഇതിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്ന അഞ്ച് ജഡ്ജിമാരുടെ ബെഞ്ചാണ് സംവരണം സമത്വം ലംഘിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എല്‍ നാഗേശ്വര റാവു, എസ് അബ്ദുള്‍ നസീര്‍, ഹേമന്ത് ഗുപ്ത, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയതാണ് ബെഞ്ച്. പാര്‍ലമെന്റിന്റെ ഭേദഗതി പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ജാതിയെയും സാമൂഹിക-സാമ്പത്തിക പിന്നാക്ക ജാതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജാതികളെ കണ്ടെത്തി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശിക്കാന്‍ മാത്രമേ സംസ്ഥാനങ്ങള്‍ക്ക് കഴിയുകയുള്ളൂ. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍ നയിക്കുന്ന എസ്ഇബിസി പട്ടികയില്‍ രാഷ്ട്രപതിക്ക് മാത്രമേ ജാതികളെ ചേര്‍ക്കാനാകൂവെന്നും കോടതി പറഞ്ഞു. എന്നിരുന്നാലും, ബിരുദാനന്തര മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള എല്ലാ പ്രവേശനങ്ങളെയും പുതിയ…

കോവിഡ്-19 വാക്സിന്‍ ഫലപ്രദമായി ഉപയോഗിച്ച സംസ്ഥാന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

കോവിഡ്-19 വാക്സിന്‍ ഒരു തുള്ളി പോലും പാഴാക്കാതെ ഫലപ്രദമായി ഉപയോഗിച്ച കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. സംസ്ഥാനത്തിന് ലഭിച്ച വാക്സിന്‍ യഥാവിധി ഉപയോഗിച്ചു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് പങ്കു വെച്ചാണ് മോദിയുടെ അഭിനന്ദനം അറിയിച്ചത്. കേരളത്തിന് 73,38,806 ഡോസ് വാക്സിനാണ് കേന്ദ്രം നല്‍കിയത്. സംസ്ഥാനം ഉപയോഗിച്ചതാവട്ടെ 74,26,164 ഡോസുകളും. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാലാണ് അധിക ഡോസ് നല്‍കാനായതെന്ന് മുഖ്യമന്ത്രി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. വേയ്സ്റ്റേജ് ഫാക്ടര്‍ എന്ന നിലയില്‍ അധികമുണ്ടായിരുന്ന ഒരു ഡോസ് പോലും ജനങ്ങള്‍ക്ക് നല്‍കാന്‍ കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നു. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ വാക്‌സിൻ വേസ്റ്റേജ് കുറയ്ക്കുന്നത് പ്രധാനമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ വ്യക്തമാക്കി. ഏപ്രില്‍ മാസത്തെ വിവരാവകാശ രേഖ പ്രകാരം രാജ്യത്ത് 44.78 ലക്ഷം ഡോസ് ആസൂത്രണമില്ലായ്മ മൂലം പാഴായിട്ടുണ്ട്. തമിഴ്‌നാട്, ഹരിയാന പഞ്ചാബ്,…

റവ. ഈപ്പൻ വർഗീസ് ഹ്യൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയുടെ വികാരിയായി ചുമതലയേറ്റു

ഹ്യുസ്റ്റൺ: മലങ്കര മാർത്തോമാ സുറിയാനി സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ ഹ്യൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയുടെ പുതിയ വികാരിയായി റവ. ഈപ്പൻ വർഗീസ് ചുമതലയേറ്റു. ഡൽഹി സെന്റ് ജോൺസ് സ്‌കൂൾ പ്രിൻസിപ്പലും ഡൽഹി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ വികാരിയും ആയിരുന്നു റവ. ഈപ്പൻ വർഗീസ്. അച്ചൻ ഒരു മികച്ച കൺവൻഷൻ പ്രാസംഗികനും മാർതോമ തിയോളജിക്കൽ സെമിനാരിയിൽ നിന്നും റിസർച്ച് സ്കോളർ-ഡിപ്പാർട്ട്മെന്റ് ഓഫ് ഹിസ്റ്ററി ഓഫ് ക്രിസ്ത്യാനിറ്റിയിൽ ഗവേഷണ വിദ്യാർത്ഥിയും ആയിരുന്നു. മതത്തിലും സംസ്കാരത്തിലും (എഫ്എഫ്‌ആർ‌ആർ‌സി) നിരവധി ഗവേഷണങ്ങൾ നടത്തി സഭയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച റവ. ഈപ്പൻ വർഗീസ് അച്ചനെ വികാരിയായി ലഭിച്ചതിലുള്ള സന്തോഷം ഇടവക ജനങ്ങൾ പങ്കുവച്ചു. തിരുവല്ല മേപ്രാൽ ഇമ്മാനുവേൽ മാർത്തോമാ ഇടവകയാണ് അച്ചന്റെ മാതൃ ഇടവക. മേപ്രാൽ പ്ലാമൂട്ടിൽ ഇല്യമംഗലം വീട്ടിൽ പരേതരായ പിസി ഈപ്പന്റെയും മേരി വർഗിസിന്റെയും നാലുമക്കളിൽ ഇളയതു…

India’s virus surge damages Modi’s image of competence

NEW DELHI — India’s hospitals were packed with coronavirus patients, relatives of the sick scrambled to find supplies of oxygen, and crematoriums were running near full capacity to handle the dead. Yet despite those clear signs of an overwhelming health crisis, Prime Minister Narendra Modi pressed ahead with a densely packed campaign rally. “I have never seen such a huge crowd before!” he roared to his supporters in West Bengal state on April 17, before key local elections. “Wherever I can see, I can only see people. I can see…

After Hindu protest, Queensland yoga mat firm removes Lord Ganesha mat & says “sorry”

Sunshine Coast (Queensland, Australia) based yoga mat firm “Enlightened Koala” has removed yoga mat carrying image of Hindu deity Ganesha after Hindus protested, calling it “highly inappropriate”. Rossana Ruschel, Owner of “Enlightened Koala”, in an email to distinguished Hindu statesman Rajan Zed, who spearheaded the protest, wrote: …the design has been removed from the website and it will be discontinued. I’m sorry if I cause any harm, it certainly was not my intention. Zed, who is President of Universal Society of Hinduism, in a statement in Nevada (USA) today, thanked…

കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് മാതാ അമൃതാനന്ദമയിയുടെ ആദരാഞ്ജലി

ഓം നമഃ ശിവായ ശ്രീ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി കാലംചെയ്ത വിവരം വളരെ ദുഃഖത്തോടെയാണ് കേട്ടത്. മതചിന്തകളും ആദ്ധ്യാത്മിക തത്ത്വങ്ങളും കാലത്തിനനുസരിച്ച് മറ്റുള്ളവർക്ക് പകർന്നു നൽകുകയും, അതേസമയം മതത്തിനതീതമായി നിന്ന് പ്രവർത്തിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. എല്ലാ വിഭാഗക്കാരെയും ഒരുപോലെ ഉൾക്കൊള്ളുവാൻ തിരുമേനിക്കു സാധിച്ചു. ലളിതമായ വാക്കുകളിലൂടെ മറ്റുള്ളവരെ സ്വാധീനിക്കാനും ഉൾപ്രേരണ നൽകാനും അദ്ദേഹത്തിന് ഒരു പ്രത്യേകമായ കഴിവുണ്ടായിരുന്നു. സമൂഹത്തിന്റെ നല്ലൊരു സുഹൃത്തിനെയും മനുഷ്യസ്നേഹിയേയുമാണ് ശ്രീ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ ദേഹവിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. ആശ്രമവുമായി അദ്ദേഹത്തിന് അടുത്ത ആത്മബന്ധമുണ്ടായിരുന്നു. തിരുമേനിയുടെ സ്മരണയ്ക്കു മുമ്പിൽ ഹൃദയപൂർവ്വം പ്രാർത്ഥനകൾ അർപ്പിക്കുന്നു. അമ്മ മാതാ അമൃതാനന്ദമയീ മഠം

കോവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ട നരേന്ദ്ര മോദി മാറി നില്‍ക്കണം; ഇന്ത്യക്ക് ഇപ്പോള്‍ ആവശ്യം ഒരു സര്‍ക്കാരാണ്; 2024 വരെ കാത്തിരിക്കാനാവില്ല: അരുന്ധതി റോയ്

രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട മോദി സര്‍ക്കാരിനെതിരെ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയിയുടെ രൂക്ഷ വിമര്‍ശനം. ജനങ്ങള്‍ മരിച്ചു വീഴുകയാണെന്നും, 2024 വരെ കാത്തിരിക്കാനാകില്ലെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് മാറി നില്‍ക്കണമെന്നും അവർ അഭ്യർത്ഥിച്ചു. ദേശീയ മാധ്യമമായ സ്ക്രോളിനോട് പ്രതികരിക്കുകയായിരുന്നു അരുന്ധതി റോയ്. അടുത്ത തിരഞ്ഞെടുപ്പ് ​ വരെ കാത്തിരിക്കാനാകില്ലെന്നും ആയിരക്കണക്കിന്​ പേർ ഇനിയും മരിക്കുന്നതിന്​ മുമ്പ്​ ഇന്ത്യക്ക് ഒരു സർക്കാർ വേണമെന്നും അരുന്ധതി റോയ് പറഞ്ഞു. അരുന്ധതി റോയിയുടെ അഭിമുഖത്തില്‍ നിന്ന്: 2024 വരെ ഞങ്ങൾക്ക്​ കാത്തിരിക്കാനാകില്ല. പ്രധാനമന്ത്രി​ നരേന്ദ്രമോദിയോട് ഒന്നിനും വേണ്ടി അഭ്യർഥിക്കേണ്ടി വരുമെന്ന്​ എന്നെപ്പോലുള്ളവർ ഒരിക്കലും ചിന്തിച്ചിരുന്നില്ല. വീടുകളിൽ , തെരുവുകളിൽ, ആ​​ശുപത്രിയുടെ കാർ പാർക്കിങ്ങുകളിൽ, വലിയ നഗരങ്ങളിൽ, ചെറിയ ടൗണുകളിൽ, ഗ്രാമങ്ങളിൽ, വനത്തിൽ, വയലിൽ എല്ലായിടത്തും ജനങ്ങൾ മരിച്ച് വീഴുകയാണ്. ഒരു…

ഷിക്കാഗോ രൂപത: ഫാ. നെടുവേലിചാലുങ്കല്‍- പ്രൊക്യൂറേറ്റര്‍, ഫാ. ദാനവേലില്‍ – ചാന്‍സലര്‍

ഷിക്കാഗോ: സീറോ -മലബാര്‍ രൂപതയുടെ പുതിയ പ്രൊക്യൂറേറ്ററായി റവ. ഫാ. കുര്യന്‍ നെടുവേലിചാലുങ്കലിനേയും, ചാന്‍സിലറായി റവ. ഡോ. ജോര്‍ജ് ദാനവേലിയേയും രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിയമിച്ചു. ആറു വര്‍ഷത്തോളമായി ഹൂസ്റ്റണ്‍ ഇടവകയില്‍ സേവനം അനുഷ്ടിച്ചു വരികയായിരുന്നു ഫാ. കുര്യന്‍. സിസിഡി ഡയറക്ടര്‍ എന്ന തന്റെ ചുമതലക്കു പുറമെയാണ് ഫാ . ദാനവേലിയുടെ പുതിയ നിയമനം. നിലവില്‍ രൂപതാ ചാന്‍സിലറായ റവ. ഫാ. ജോണിക്കുട്ടി പുലിശ്ശേരി ഹ്യൂസ്റ്റണ്‍ സെ. ജോസഫ് ഫൊറോനാ ചര്‍ച്ച് വികാരിയായും പ്രൊക്യൂറേറ്റര്‍ റവ. ഫാ. ജോര്‍ജ് മാളിയേക്കല്‍ ഉപരിപഠനാര്‍ത്ഥം റോമിലേക്കും പോകുന്ന സാഹചര്യത്തിലാണ് പ്രസ്തുത നിയമനങ്ങള്‍. അറ്റ്‌ലാന്റാ സെന്റ് അല്‍ഫോന്‍സാ ഫൊറോനാപള്ളി വികാരിയായി സേവനം അനുഷ്ടിച്ച ശേഷം നാട്ടിലേക്ക് പോകുന്ന റവ. ഫാ. മാത്യു ഇളയിടത്താമഠത്തിനു പകരമായി, ഫിലഡല്‍ഫിയ സെ. തോമസ് ഫൊറോനാപള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പിലും ഫിലഡല്‍ഫിയ…

വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രോവിൻസന്റെ ഒത്തുചേരല്‍ പ്രൗഢഗംഭീരമായി

ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസിന്റെ കുടുംബ സംഗമവും സ്റ്റുഡൻറ്/യൂത്ത് ഫോറം, വനിതാ ഫോറം എന്നിവയുടെ ഉദ്ഘാടനവും വിവിധ കലാപരിപാടികളോടെ മാഗ് കേരള ഹൗസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. ചെയർമാൻ റോയി മാത്യു, പ്രസിഡന്റ് ജോമോൻ ഇടയാടി, സെക്രട്ടറി മാത്യൂസ് മുണ്ടക്കൽ, ട്രഷറർ ജിൻസ് മാത്യു, വിപി അഡ്മിൻ തോമസ് മാമൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷിനു എബ്രഹാമിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച കാര്യപരിപാടിയിൽ, മാത്യുസ് മുണ്ടയ്ക്കൽ അംഗങ്ങളെ സ്വാഗതം ചെയ്തു. പ്രസിഡന്റ് ജോമോൻ ഇടയാടി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ പി ജോർജ്, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്റ്റുഡൻറ് ആൻഡ് യൂത്ത് ഫോറത്തിന്റെ ഉദ്ഘാടനം ജഡ്ജി കെ പി ജോര്‍ജ്ജ് നിർവ്വഹിച്ച് സദസ്യരെ അഭിസംബോധന ചെയ്യുകയും,…