ചൈനയുടെ റോക്കറ്റ് പതിച്ചത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍

നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ലോങ് മാര്‍ച്ച് 5 ബി റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു. ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ പതിച്ചത്. ഭൗമാന്തരീക്ഷത്തിലേക്ക് കടന്നപ്പോള്‍ തന്നെ റോക്കറ്റിന്റെ അവശിഷ്ടങ്ങളെല്ലാം കത്തി നശിച്ചിരുന്നു. ലോങ് മാര്‍ച്ച് 5 ബി റോക്കറ്റ് പതനത്തില്‍ നിന്ന് വലിയ അപകടമൊന്നുമില്ലെന്ന് ബെയ്ജിങ്ങിലെ അധികൃതര്‍ വ്യക്തമാക്കി. ”നിരീക്ഷണത്തിനും വിശകലനത്തിനും ശേഷം 2021 മെയ് 9 ന് 10:24 ന് ലോംഗ് മാര്‍ച്ച് ബി യാവോ-2 വിക്ഷേപണ വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചു. മാലിദ്വീപിനടത്തുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രദേശത്താണ് പതിച്ചതെന്നാണ് കരുതുന്നത്.” ചൈന അറിയിച്ചു. റോക്കറ്റ് എവിടെയാണ് പതിക്കുകയെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്നായിരുന്നു യുഎസ് പ്രതിരോധ മന്ത്രാലയ വക്താവ് മൈക്ക് ഹൊവാര്‍ഡ് നേരത്തെ പറഞ്ഞിരുന്നത്. 100 അടി ഉയരവും 22 ടണ്‍ ഭാരവുമുള്ളതായിരുന്നു റോക്കറ്റ്. ഇതിന്റെ 18 ടണ്‍ ഭാരമുള്ള…

ഇന്ത്യന്‍ കരസേനയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ മിലിട്ടറി പോലീസ്; മലയാളികളുള്‍പ്പടെ 83 പേരുടെ പാസിംഗ് ഔട്ട് പരേഡ്

ബെംഗളൂരു: ഇന്ത്യന്‍ കരസേനയുടെ ചരിത്രത്തില്‍ ആദ്യമായി ഓഫീസറല്ലാത്ത വനിതാ മിലിട്ടറി പോലീസുകാരുടെ ആദ്യ ബാച്ച് കരസേനയുടെ ഭാഗമായി. രണ്ട് മലയാളികളുള്‍പ്പെടെ 83 പേരുടെ പാസിംഗ് ഔട്ട് പരേഡില്‍ മിലിറ്ററി പൊലീസ് കോര്‍ കമാന്‍ഡന്റ് ബ്രിഗേഡിയര്‍ സി ദയാളന്‍ സല്യൂട്ട് സ്വീകരിച്ചു. തിരുവനന്തപുരം സ്വദേശിനികളായ എസ്ആര്‍ ഗൗരി, പിഎസ് അര്‍ച്ചന എന്നിവരാണ് പരിശീലനം പൂര്‍ത്തിയാക്കിയ മലയാളികള്‍. കരസേനയില്‍ ഇതുവരെ ഓഫീസര്‍ തസ്തികകളില്‍ മാത്രമാണ് വനിതകളെ നിയോഗിച്ചിരുന്നത്. വിമന്‍ മിലിറ്ററി പൊലീസില്‍ ലാന്‍സ് നായിക് തസ്തികയിലാണ് ഇവരുടെ നിയമനം. ലഫ്. കേണല്‍ ജൂലിയുടെ മേല്‍നോട്ടത്തില്‍ 2020 ജനുവരി ആറിന് തുടങ്ങിയ പരിശീലനം അവധി ഉള്‍പ്പെടെ 61 ആഴ്ച നീണ്ടു. മിലിറ്ററി പൊലീസിലെ പുരുഷന്‍മാര്‍ ചെയ്യുന്ന എല്ലാ സേവനങ്ങള്‍ക്കും ഇനി വനിതകളെയും നിയോഗിക്കും. കരസേനയിലെ ക്രമസമാധാന പാലനം, അച്ചടക്കം തുടങ്ങിയവയുടെ ചുമതല മിലിറ്ററി പൊലീസിനാണ്. ലൈംഗിക പീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍…

കോവിഡ്-19 ചികിത്സയുടെ പേരില്‍ സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തില്‍ ഹൈക്കോടതി ഇടപെട്ടു

കൊച്ചി: കോവിഡ്-19 ചികിത്സയുടെ പേരില്‍ ചില സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍ നിന്ന് അന്യായ ഫീസ് ഈടാക്കുന്നതിനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ആശുപത്രികളുടെ ചൂഷണം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഹൈക്കോടതി ഇടപെടലിന് പിന്നാലെ ഡിഎംഒയോട് അടിയന്തര റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. കൊവിഡ് രണ്ടാം തരംഗത്തില്‍ ജനം വലയുമ്പോള്‍ ചില സ്വകാര്യ ആശുപത്രികള്‍ പിപിഇ കിറ്റിന്റെയടക്കം പേര് പറഞ്ഞ് രോഗികളില്‍ നിന്ന് പതിനായിരക്കണക്കിന് രൂപയാണ് ഈടാക്കുന്നത്. ആലുവയിലെ ഒരു സ്വകാര്യ മെമ്മോറില്‍ ആശുപത്രി ഒരു രോഗിയില്‍ നിന്ന് 5 ദിവസത്തെ പിപിഇ കിറ്റി ഫീസായി വാങ്ങിയത് 37,350 രൂപയാണ്. വിഷയം ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കഴുത്തറപ്പന്‍ ഫീസിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നത്. മരുന്ന്, ലാബ് പരിശോധന ഫീസ് അടക്കമുള്ളവയ്ക്ക്…

ജാതി സംവരണമല്ല, സാമ്പത്തിക ദുര്‍ബല വിഭാഗത്തിനുവേണ്ടിയുള്ള സംവരണമാണ് നിലനിര്‍ത്തേണ്ടത്: ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: കാലഹരണപ്പെട്ട ജാതിസംവരണമല്ല, സാമ്പത്തിക ദുര്‍ബല വിഭാഗത്തില്‍പ്പെട്ട പാവപ്പെട്ടവര്‍ക്കും ദരിദ്ര ജനവിഭാഗത്തിനുമുള്ള സംവരണമാണ് രാജ്യത്ത് നിലനില്‍ക്കേണ്ടതെന്നും ഇതിനെ ഒരു നീതിന്യായ കോടതിക്കും തള്ളിപ്പറയാനോ അട്ടിമറിക്കാനോ ആവില്ലെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. ജാതിക്കും മതത്തിനും അതീതമായി, ഇന്ത്യയിലെ സാമ്പത്തിക ദുര്‍ബല വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ ശക്തിപ്പെടുത്തുന്ന സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നവരെ പൊതുസമൂഹം പുറന്തള്ളും. പതിറ്റാണ്ടുകളായി ജാതിവ്യവസ്ഥകളെ മുറുകെപ്പിടിച്ചു നടത്തുന്ന വോട്ടുബാങ്ക് രാഷ്ട്രീയവും ജാതിസംവരണങ്ങളും നമ്മെ എവിടെ എത്തിച്ചിരിക്കുന്നുവെന്ന് പുനര്‍ചിന്ത നടത്തണം. ജാതിസംവരണത്തിന്റെ മറവില്‍ കേരളത്തില്‍ മാത്രം നടപ്പിലാക്കിയിരിക്കുന്ന മതസംവരണം റദ്ദുചെയ്യാനുള്ള ആര്‍ജവത്വം കാണിക്കാത്തത് രാഷ്ട്രീയ അടിമത്വമാണ്. ഇതിനെ ജനങ്ങള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നത് കാണാതെ പോവരുത്. നിലവില്‍ ഒരു സംവരണങ്ങളുമില്ലാത്ത ദരിദ്രജനവിഭാഗത്തിനുവേണ്ടിയുള്ള ഭരണഘടനാപരമായ സാമ്പത്തിക സംവരണം ഉത്തരവാദിത്വപരമായി നിര്‍വഹിക്കുവാന്‍ രാഷ്ട്രീയ നേതൃത്വങ്ങളും ഭരണ ഉദ്യോഗസ്ഥ സംവിധാനങ്ങളും മടിച്ചുനില്‍ക്കുന്നതും ഇതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍…

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഇലക്ഷന്‍ കമ്മിറ്റി

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021- 23 കാലഘട്ടത്തിലേക്ക് പുതിയ ഭരണസമിതി, ഫൊക്കാന/ഫോമ പുതിയ ഡെലിഗേറ്റ്‌സ് ഭാരവാഹികള്‍ക്കായി തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ അഞ്ചംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയെ പൊതുയോഗം തെരഞ്ഞെടുത്തു. ഇലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായി റോയി നെടുങ്കോട്ടില്‍, വൈസ് ചെയര്‍മാനായി ജോസഫ് നെല്ലുവേലി, കമ്മിറ്റിയംഗങ്ങളായി ജോയി വാച്ചാച്ചിറ, ജയചന്ദ്രന്‍, ജയിംസ് കട്ടപ്പുറം എന്നിവരെ തെരഞ്ഞെടുത്തു. പ്രസ്തുത കമ്മിറ്റിയംഗങ്ങളെല്ലാവരും നിയമാവലി അനുസരിച്ച് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാരാണ്. കോവിഡ് മഹാമാരി മൂലം 2020 ഓഗസ്റ്റില്‍ അസോസിയേഷന്റെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കാതിരിക്കുകയാണുണ്ടായത്. എന്നാല്‍ പൊതുയോഗത്തിന്റെ തീരുമാനുസരിച്ച് 2021 ഓഗസ്റ്റ് മാസത്തില്‍ പുതിയ ഭരണസമിതിക്കായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് തീരുമാനിക്കുകയും ചെയ്തു. അപ്രകാരം പുതിയ ഭരണസമിതിക്കായുള്ള തെരഞ്ഞെടുപ്പും, ഫോമ/ഫോക്കാന ഡെലിഗേറ്റ്‌സിനായുള്ള തെരഞ്ഞെടുപ്പിനുവേണ്ട സാഹചര്യം ഒരുക്കുന്നതിനുവേണ്ടിയാണ് പുതിയ ഇലക്ഷന്‍ കമ്മിറ്റി നിലവില്‍വന്നത്. രണ്ടു തെരഞ്ഞെടുപ്പുകള്‍ക്കും വേണ്ട നോട്ടിഫിക്കേഷന്‍ ഇ-മെയിലിലൂടെയും, മറ്റു സോഷ്യല്‍മീഡിയയിലൂടെയും അസോസിയേഷന്‍ അംഗങ്ങളെ അറിയിക്കുന്നതാണ്.

ഡാളസില്‍ ബോക്‌സിംഗ് മത്സരം കാണാന്‍ വന്‍ ജനക്കൂട്ടം

ആര്‍ലിംഗ്ടണ്‍ (ഡാളസ്): ബോക്‌സിംഗ് മത്സരം കാണാന്‍ ആര്‍ലിംഗ്ടണ്‍ എടിടി സ്‌റ്റേഡിയത്തില്‍ വന്‍ ജനക്കൂട്ടം. കെന്നല്ലൊ അല്‍വാറസും– ബില്ലി ജൊ സോണ്ടേഗ്‌സും തമ്മിലുള്ള മത്സരം കാണുന്നതിന് 73126 പേരാണു സ്‌റ്റേഡിയത്തില്‍ എത്തിയത്. ഇതിനു മുന്‍പ് 1978 ല്‍ ന്യൂ ഓര്‍ലിയന്‍സില്‍ ഹെവി വെയ്റ്റ് ചാമ്പ്യന്‍ഷിപ്പിന് വേണ്ടി മുഹമ്മദ് അലിയും ലിയോണ്‍ സ്വിങ്ക്‌സും ഏറ്റുമുട്ടിയ മത്സരം വീക്ഷിക്കുന്നതിന് 63350 പേരാണ് എത്തിയിരുന്നത്. ഈ റെക്കോര്‍ഡാണ് കൗ ബോയ് സ്‌റ്റേഡിയം മറികടന്നത്. ഇന്‍ഡോര്‍ ബോക്‌സിംഗ് ഇവന്റിന് ശനിയാഴ്ച രാവിലെ തന്നെ 65000 ടിക്കറ്റുകള്‍ വിറ്റിരുന്നു. നാളുകള്‍ക്കു ശേഷമാണ് എടിടി സ്‌റ്റേഡിയത്തില്‍ ഇത്രയും കാണികള്‍ ഒത്തു കൂടുന്നത്. ടെക്‌സസ് സംസ്ഥാനം പൂര്‍ണമായും തുറന്നതിനെ തുടര്‍ന്നാണ് ഇത്രയും പേര്‍ ഇവിടെ എത്തിച്ചേര്‍ന്നത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് ടെക്‌സസിലെ പ്രധാന സിറ്റിയായ ഡാലസില്‍ രേഖപ്പെടുത്തിയത്. വാക്‌സിനേഷന്‍ സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതാണ് രോഗികളുടെ എണ്ണത്തില്‍…

കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ന്യൂജേഴ്‌സി: കേരള സമാജം ഓഫ് ന്യൂജേഴ്‌സിയുടെ ആഭിമുഖ്യത്തിൽ 2021 മെയ് 23 ഞായറാഴ്‌ച രാവിലെ 11:00 മണി മുതൽ 5:00 മണി വരെ ബെർഗെൻഫീൽഡ് സ്റ്റേപ്പിൾസിന്റെ പാർക്കിംഗ് ലോട്ടിൽ രക്തദാന ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു രക്തദാനത്തിനായി സന്നദ്ധരായവർ ഫ്ളയറിൽ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

പി എം എഫ് ഗ്ലോബൽ ചാരിറ്റി കൺവീനർ അജിത് കുമാറിന്റെ നിര്യാണത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ന്യൂയോർക്ക് : പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ചാരിറ്റി കൺവീനർ എസ്‌ അജിത്കുമാറിന്റെയും പി എം എഫ് റിയാദ് സെൻട്രൽ അംഗവും പ്രമുഖ സാമൂഹ്യ പ്രവർത്തകനും ആയ നൗഷാദ് വെട്ടിയറിന്റെയും ആകസ്മിക വേർപാടിൽ പി എം എഫ് ഗ്ലോബൽ കമ്മിറ്റി മെയ് 6 വ്യാഴാഴ്ച അനുസ്മരണ സമ്മേളനം നടത്തി. പി എം എഫിനൊപ്പം തന്റെ ഭൂരിഭാഗം സമയവും ചിലവഴിക്കുകയും, സംഘടനാപാടവം കൊണ്ട് ഏല്പിക്കുന്ന ഏതൊരു കാര്യവും വളരെ തന്മയത്വവും ശുഷ്കാന്തിയോടും കൂടി സർക്കാർ സർക്കാരിതര ഓഫീസുകളിൽ നേരിട്ട് പോയി മുഖ്യ മന്ത്രിയുടെ ഓഫീസിൽ പോലും കടന്നു ചെന്ന് കൊണ്ട് പല കാര്യങ്ങളും സംഘടനക്ക് വേണ്ടി പ്രവർത്തിച്ച ഒരു വ്യക്തി ആയിരുന്നു ശ്രീ അജിത് കുമാർ എന്ന് പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം അനുസ്മരിച്ചു അതെ പോലെ റിയാദ് സെൻട്രൽ കമ്മിറ്റി അംഗവും…

Hindus commend Emory University for “Avatars of Vishnu” exhibition curated by students

Hindus have commended Emory University in Atlanta (founded by Methodists and which maintains a formal affiliation with the United Methodist Church) for student-curated “The Avatars of Vishnu” exhibition in its Michael C. Carlos Museum, which will continue till June 20. Various exhibits displayed in it reportedly include Churning of the Ocean, Eighteen-armed Vishnu (11th century sandstone), scene from Ramayana, dancing Krishna, Vishnu Reclining on the Cosmic Ocean (11th century sandstone), etc. Welcoming Emory University for exhibiting avatars (incarnations) of highly revered Hindu deity Lord Vishnu, distinguished Hindu statesman Rajan Zed, in…

ഡാളസ് ഓർത്തഡോക്സ് കൺവെൻഷൻ മെയ് 14 മുതൽ 16 വരെ

ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ ഡാളസിലെ ഏഴ് ഇടവകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മെയ് 14 വെള്ളിയാഴ്ച മുതൽ 16 ഞായറാഴ്ച വരെ കൺവെൻഷൻ നടത്തപ്പെടുന്നു. ആശ്വാസപ്രദനായ പരിശുദ്ധാത്മാവ് (st. john 14:16) എന്നതാണ് മുഖ്യ ചിന്താവിഷയം. പ്രമുഖ കൺവെൻഷൻ പ്രഭാഷകരായ റവ. ഫാ. ജോജി കെ.ജോയ് (അടൂർ) വെള്ളി, ഞായർ ദിവസങ്ങളിലും, റവ. ഫാ. ഐസക്ക് ബി. പ്രകാശ് (ഹ്യുസ്റ്റൺ) ശനിയാഴ്ച്ചയും മുഖ്യ പ്രഭാഷണം നടത്തും. കഴിഞ്ഞ ഏഴ് വർഷമായി നടത്തപ്പെടുന്ന ഈ കൺവെൻഷൻ ഈ വർഷം ഡാളസ് സെന്റ് മേരിസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇൻഡ്യയാണ് ആഥിത്യം വഹിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ് ഫോം ആയ സൂമിലൂടെ നടത്തപ്പെടുന്ന ഈ കൺവെൻഷൻ വെള്ളി,ശനി,ഞായർ ദിവസങ്ങളിൽ സന്ധ്യാനമസ്കാരം, ആത്മീയഗാന ശുശ്രുഷ എന്നിവയോടുകൂടി വൈകിട്ട് 6.30 മുതൽ 9 മണിവരെയാണ് നടത്തപ്പെടുന്നത്. പെന്തക്കോസ്തിക്ക് മുൻപുള്ള കാത്തിരിപ്പ്…