ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ലൈൻ 7-മത് വാർഷീക സമ്മേളനം മെയ് 11നു; ബി​ഷ​പ്പ് ഡോ. ​സി.​വി. മാ​ത്യു മുഖ്യാഥിതി

ഹൂ​സ്റ്റ​ണ്‍: മെയ് 11നു ചൊവാഴ്ച സംഘടിപ്പിക്കുന്ന ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ലൈൻ 7 -മത് വാർഷീക സമ്മേളനത്തിൽ സെന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ ബി​ഷ​പ്പും സു​വി​ശേ​ഷ പ്ര​സം​ഗി​ക​നു​മാ​യ ഡോ. ​സി.​വി. മാ​ത്യു മുഖ്യാഥിതിയായി പങ്കെടുക്കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ പ്രാ​ർ​ഥ​ന​യ്ക്കാ​യി ഒ​ത്തു​ചേ​രു​ന്ന പൊ​തു​വേ​ദി​യാ​ണ് ഇ​ന്‍റ​ർനാ​ഷ​ണ​ൽ പ്ര​യ​ർ ലൈന്‍. ആ​ഴ്ച​യി​ലെ എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രാ​ത്രി 9 മ​ണി​ക്കാ​ണ് (ന്യൂ​യോ​ർ​ക്ക് ടൈം) ​പ്ര​യ​ർ ലൈന്‍ സ​ജീ​വ​മാ​കു​ന്ന​ത്. വി​വി​ധ സഭാഭ മേ​ല​ദ്ധ്യക്ഷന്മാരും, പ്ര​ഗ​ൽ​ഭ​രും പ്ര​ശ​സ്ത​രും, ദൈ​വ​വ​ച​ന പ​ണ്ഡി​തന്മാരും ന​ൽ​കു​ന്ന സ​ന്ദേ​ശം ഐ​പി​എ​ല്ലി​ലേ​ക്ക് കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കു​ന്നു. മെയ് 11 ​ചൊ​വ്വാ​ഴ​ച​യി​ലെ പ്ര​യ​ർ ലൈ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്ന ബി​ഷ​പ്പ് ഡോ. ​സി.​വി. മാ​ത്യു​വി​ന്‍റെ പ്ര​ഭാ​ഷ​ണം ശ്ര​വി​ക്കു​ന്ന​തി​നും, അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും 712 770 4821 എ​ന്ന ഫോ​ണ്‍ നമ്പര്‍ ഡ​യ​ൽ ​ചെ​യ്ത് 530464 എ​ന്ന കോ​ഡ് പ്ര​സ് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഹൂ​സ്റ്റ​ണ്‍…