വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു

രാഷ്ട്രീയ കേരളത്തിന്റെ വിപ്ലവ നായിക എന്നറിയപ്പെടുന്ന, മുതിര്‍ന്ന കമ്യൂണിസ്റ്റും മുന്‍മന്ത്രിയുമായ കെ.ആര്‍ ഗൗരിയമ്മ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 101 വയസായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. ചരിത്രത്തിൽ പകരക്കാരില്ലാത്ത വ്യക്തിത്വമായിരുന്നു. ഇരുപത്തിയെട്ടാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം. ഒളിവു ജീവിതവും ജയിൽവാസവും കൊടിയ പീഡനങ്ങളും കടന്നാണ് കേരള ചരിത്രത്തിലെ അസാമാന്യ വ്യക്തിത്വങ്ങളിലൊന്നായി ഗൗരിയമ്മ രൂപപ്പെട്ടത്. 13 തവണ നിയമസഭാംഗവും ആറു തവണ മന്ത്രിയുമായി. ഭൂപരിഷ്കരണ നിയമം അടക്കമുള്ള നിർണായക ചുവടുകൾ ഗൗരിയമ്മയുടെ നേട്ടങ്ങളാണ്. ചേർത്തലയിലെ പട്ടണക്കാട്ട് അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14 നാണ് ഗൗരിയമ്മ ജനിച്ചത്. തുറവൂര്‍ തിരുമല ദേവസ്വം സ്കൂളിലും ചേര്‍ത്തല ഇംഗ്ലിഷ് സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റും സെന്റ് തെരേസാസ് കോളജില്‍ നിന്നു…

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ റേഷന്‍ കടകള്‍ വഴി 1.54 കോടി ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ റേഷന്‍ കടകള്‍ വഴി അര്‍ഹതപ്പെട്ട 1.54 കോടി ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 89 ലക്ഷം കാര്‍ഡുടമകളുടെ കുടുംബത്തിലെ 1.54 കോടി പേര്‍ക്കു ഇത് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഞ്ഞ, ചുവപ്പ് കാര്‍ഡുകാര്‍ക്ക് കോവിഡ് കാലത്തെ സ്പെഷ്യല്‍ 5 കിലേ അരിക്കു പുറമേ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം 5 കിലോ അരി സൗജന്യമായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെയൊക്കെ വണ്ടി വാടക, റേഷന്‍ കടക്കാരുടെ കമ്മീഷന്‍ എഫ്സി ഐ ഇറക്കുകൂലി എന്നിവ സംസ്ഥാനമാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ കിറ്റിന് 450 കോടി രൂപ ചെലവുണ്ട്. ദുരിതാശ്വാസ നിധിയില്‍ നിന്നും, ഖജനാവില്‍ നിന്നുമാണ് പണം കണ്ടെത്തുന്നത്. അടുത്തയാഴ്ച കിറ്റ് വിതരണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.    

ദേശവിരുദ്ധതയ്ക്ക് വിട്ടുവീഴ്ച ചെയ്യില്ല; ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്ക്കരിക്കാന്‍ ബിജെപിയുടെ ആഹ്വാനം

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏഷ്യാനെറ്റ് ന്യൂസിന്റെ ദേശീയ വിരുദ്ധ മനോഭാവം അതിന്റെ എല്ലാ അതിരുകളും ലംഘിച്ചുവെന്ന് സമകാലിക സംഭവങ്ങൾ വീണ്ടും തെളിയിക്കുകയാണെന്ന് ബിജെപി കേരള യൂണിറ്റ്. ബംഗാൾ ഇന്ത്യയിലല്ലെന്നും സംഘികൾ ചാവുന്നത് വാർത്തയാക്കില്ലെന്നും നിങ്ങൾ വേണമെങ്കിൽ കണ്ടാൽ മതിയെന്നുമുള്ള ധിക്കാരം ഒരു നൈമിഷിക പ്രതികരണമായി കാണാനാവില്ല. ‌ രാജ്യതാത്പര്യങ്ങളെ ഇത്രകണ്ട് ഹനിക്കുന്ന ഏഷ്യാനെറ്റുമായി സഹകരിക്കാൻ ബിജെപിക്കോ മറ്റ് ദേശീയ പ്രസ്ഥാനങ്ങൾക്കോ സാധിക്കുകയില്ല. വാർത്തയിലും വാർത്താധിഷ്ഠിത പരിപാടികളിലും ബിജെപിയേയും ദേശീയ പ്രസ്ഥാനങ്ങളെയും നിരന്തരമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കാലാകാലങ്ങളായി ഏഷ്യാനെറ്റ് തുടരുന്നത്. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റുമായി നിസഹകരണം ആരംഭിക്കാൻ ഭാരതീയ ജനതാ പാർട്ടി കേരളാ ഘടകം തീരുമാനമെടുത്തിരിക്കുകയാണ്.

ഈദുൽ ഫിത്വർ അവധി ആഘോഷിക്കാം, ഷാർജയിലെ വിനോദ കേന്ദ്രങ്ങളിൽ

ഈദുൽ ഫിത്വർ അവധി ദിനങ്ങൾക്ക് നിറം പകരാൻ നിരവധി ആഘോഷപരിപാടികളൊരുക്കിയും പ്രത്യേക കിഴിവുകൾ പ്രഖ്യാപിച്ചും ഷാർജയിലെ വിനോദ കേന്ദ്രങ്ങൾ. കുട്ടികൾക്ക് അറിവും ഹരവും പകരുന്ന പരിശീലനക്കളരികളും സൗജന്യപ്രദർശനങ്ങളും തൊട്ട് കുടുംബസമേതം പ്രകൃതികാഴ്ചകൾ ആസ്വദിച്ച് ആഡംബര ഹോട്ടലുകളിലെ താമസം വരെ നീളുന്ന ഈദ് വിരുന്നുകൾ ഷാർജ നിക്ഷേപവികസന വകുപ്പിന് (ഷുറൂഖ്) കീഴിലുള്ള വിവിധ വിനോദകേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. അൽ മജാസ് വാട്ടർ ഫ്രണ്ട് ഷാർജ നിവാസികളുടെയും യുഎഇയിലെ കുടുംബസഞ്ചാരികളുടേയും പ്രിയപ്പെട്ട വിനോദകേന്ദ്രമായ അൽ മജാസിൽ പെരുന്നാളവധിയുടെ മൂന്ന് ദിവസങ്ങളിൽ പ്രത്യേക കലാപ്രദർശനങ്ങളുണ്ടാവും. ഇരുട്ടിൽ മിന്നിത്തിളങ്ങുന്ന നിയോൺ ആനിമേഷൻ ഷോ (മെയ് 13), ഡ്രംസ് ഷോ (മെയ് 14), മെയ്വഴക്കത്തിന്റെ അഭ്യാസപ്രകടനമരങ്ങേറുന്ന വീൽ അക്രോബാറ്റ് ഷോ (മെയ് 15) എന്നിങ്ങനെയാണ് പ്രദർശനങ്ങൾ. ഇതിന് പുറമേ മെയ് 13, 14 തീയതികളിൽ പ്രത്യേക പരേഡുകളും അരങ്ങേറും. വൈകുന്നേരം അഞ്ച് മുതൽ രാത്രി പത്തുവരെയാണ്…

കൊളറാഡോ ജന്മദിന പാർട്ടി വെടിവെയ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു

കൊളറാഡോ സ്പ്രിംഗ്സിലെ ഒരു ജന്മദിന പാർട്ടിയില്‍ അക്രമി ആറ് പേരെ വെടിവച്ച് കൊന്ന് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. ഇരകളിലൊരാളുടെ സുഹൃത്തായ, അക്രമിയെന്നു സംശയിക്കുന്നയാൾ സ്വന്തം ജീവനെടുക്കുന്നതിനുമുമ്പ് പാർട്ടിയിൽ പങ്കെടുത്തവരെ വെടി വെയ്ക്കുകയായിരുന്നു എന്ന് കൊളറാഡോ സ്പ്രിംഗ്സ് പോലീസ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കുട്ടികള്‍ കൂടി ഉള്‍പ്പെട്ട പാര്‍ട്ടിയായിരുന്നു എന്നും പ്രസ്താവനയില്‍ പറഞ്ഞു. ഡെൻ‌വറിന് 70 മൈൽ (110 കിലോമീറ്റർ) തെക്ക്, കൊളറാഡോ സ്പ്രിംഗ്സ് വിമാനത്താവളത്തിന് സമീപമുള്ള പട്ടണത്തിന്റെ തെക്കുകിഴക്ക് ഭാഗത്തുള്ള 470 ട്രെയിലറുകള്‍ ഉള്ള, പ്രധാനമായും ലാറ്റിനോ നിവാസികളുടെ മൊബൈൽ ഹോം പാർക്കായ കാന്റർബറി മാനുഫാക്ചേർഡ് ഹോം കമ്മ്യൂണിറ്റിയിലാണ് മാരകമായ വെടിവയ്പ്പ് നടന്നത്. “ആരോ വന്ന് എല്ലാവരേയും വെടിവച്ചു,” പാർട്ടിയിൽ ഉണ്ടായിരുന്ന ഫ്രെഡി മാർക്വേസ് പറഞ്ഞു. വെടി വെച്ചതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും മാര്‍ക്വേസ് പറഞ്ഞു. മറ്റൊരു മാരകമായ വെടിവയ്പിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ…

ന​ട​ന്‍ മ​ന്‍​സൂ​ര്‍ അ​ലിഖാന്‍ ഗുരുതരാവസ്ഥയില്‍

ചെ​ന്നൈ: ന​ട​ന്‍ മ​ന്‍​സൂ​ര്‍ അലിഖാനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃ​ക്ക​സം​ബ​ന്ധ​മാ​യ അസുഖത്തെത്തുടര്‍ന്ന് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച താ​ര​ത്തി​ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യ​ത്. ദിവസങ്ങൾക്ക് മുമ്പ് കോ​വി​ഡ് വാ​ക്‌​സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ന്‍​സൂ​റി​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​കു​ക​യും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ കേ​സ് എ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ന​ട​ന്‍ വി​വേ​കി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു പ്ര​സ്താ​വ​ന. വാ​ക്‌​സി​നെ​ടു​ത്ത​താ​ണ് വി​വേ​കി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​യി​രു​ന്നു മ​ന്‍​സൂ​ര്‍ അ​ലി​ഖാ​ന്‍റെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ല്‍ മ​ന്‍​സൂ​ര്‍ അ​ലി ഖാ​ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ വി​ധി​ക്കു​ക​യും ചെ​യ്തു. കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ വാ​ങ്ങാ​നാ​യി ര​ണ്ട് ല​ക്ഷം രൂ​പ ത​മി​ഴ്‌​നാ​ട് ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ അ​ട​യ്ക്കാ​നാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

“ഇന്നലെ രാത്രി സംസാരിച്ചപ്പോള്‍ ഇന്ന് നീ ഈ ലോകത്തോട് യാത്ര പറയുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല”; അന്തരിച്ച ഡെന്നീസ് ജോസഫിനെ സ്മരിച്ച് സം‌വിധായകന്‍ പ്രിയദര്‍ശന്‍

മലയാള സിനിമയ്ക്ക് ഒരുപിടി ഹിറ്റുകള്‍ സമ്മാനിച്ച, എക്കാലത്തേയും ഹിറ്റ് മേക്കറും തിരക്കഥാകൃത്തും സം‌വിധായകനുമായ ഡെന്നീസ് ജോസഫിന്റെ അകാല നിര്യാണം മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചു. ഇന്നലെ രാത്രി നടന്ന സംസാരത്തെക്കുറിച്ച് സം‌വിധായകന്‍ പ്രിയദര്‍ശന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത് ഇപ്രകാരമാണ്…”ഇന്നലെ രാത്രി നീ എന്നോട് സംസാരിച്ചപ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്…” പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ഡെന്നിസ് ജോസഫ് അവസാനമായി തിരക്കഥ രചിച്ചത്. തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്ന തിരക്കഥാകൃത്തിന്റെ വിയോഗത്തിൽ മോഹൻലാലും മമ്മൂട്ടിയും അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടിയുടെ പ്രതികരണം: ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടും. നിത്യശാന്തി നേരുന്നു “എന്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍…

കോവിഡ് -19 രണ്ടാം തരംഗത്തെക്കുറിച്ച് മനഃശാസ്ത്രജ്ഞരിൽ നിന്നുള്ള വളരെ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍, മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ മനഃശാസ്ത്രജ്ഞര്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെയ്ക്കുന്നു: 1. വൈറസിനെക്കുറിച്ചുള്ള വാർത്തകളിൽ നിന്ന് സ്വയം അല്പം അകലം പാലിക്കുക.. (നമ്മൾ അത്യാവശ്യം അറിയേണ്ടതെല്ലാം, ഇതിനകം നമ്മൾക്ക് അറിയാം). 2. മരണസംഖ്യ അറിയാനായി ശ്രമിക്കാതിരിക്കുക.. ഏറ്റവും പുതിയ സ്കോർ അറിയുന്നതിന് ഇത് ക്രിക്കറ്റ് മത്സരമല്ല. 3. ഇൻറർ‌നെറ്റിൽ‌ കൂടുതൽ‌ വിവരങ്ങൾ‌ക്കായി പരതരുത്. ഇത് നിങ്ങളുടെ മാനസിക നിലയെ ദുർബലപ്പെടുത്തും. 4 . മാരകമായ സന്ദേശങ്ങൾ അയയ്ക്കുന്നത് ഒഴിവാക്കുക. ചില ആളുകൾ‌ക്ക് നിങ്ങളുടേതിന് സമാനമായ മാനസിക ശക്തിയില്ല. സഹായിക്കുന്നതിനുപകരം ഇത്തരം ഫോർവേഡുകൾ ചിലരെ വിഷാദ രോഗത്തിലേക്ക് നയിക്കും. 5. വീട്ടിൽ മനോഹരമായ സംഗീതം കേൾക്കുക. കുട്ടികളെ രസിപ്പിക്കുന്നതിനു കഥകളും ഭാവി പദ്ധതികളും പറയുക. 6. ഇടയ്ക്കിടെ കൈകഴുകുക, മാസ്‌ക് ധരിക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക. 7. നിങ്ങളുടെ…

മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മേക്കറും തിരക്കഥാകൃത്തുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു

മലയാള സിനിമാ രംഗത്തെ ഹിറ്റ് മേക്കറും എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വീട്ടില്‍ കുഴഞ്ഞുവീണ ഡെന്നിസ് ജോസഫിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂഡൽഹി, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത് എന്നിങ്ങനെ തീയേറ്ററുകളെ ഇളക്കിമറിച്ച നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയത് അദ്ദേഹമായിരുന്നു. അഗ്രജൻ, തുടർക്കഥ, അപ്പു, അതർവ്വം, മനു അങ്കിൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്. ജി.കെ. എന്ന അനശ്വരകഥാപാത്രവും അമ്പരപ്പിക്കുന്ന ക്ലൈമാക്സും കൊണ്ട് ഇന്ത്യൻ സിനിമയിൽത്തന്നെ നാഴികക്കല്ലായിത്തീർന്ന ന്യൂഡൽഹി, വിൻസന്റ് ഗോമസ് എന്ന തകർപ്പൻ നായകവില്ലനിലൂടെ അധോലോകസിനിമകളുടെ തരംഗത്തിന് വമ്പൻ തുടക്കമിട്ട രാജാവിന്റെ മകൻ, നിറക്കൂട്ട്, അഥർവം, നമ്പർ 20 മദ്രാസ് മെയിൽ, ശ്യാമ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ…

കോവിഡ്-19 മഹാമാരിയില്‍ നിന്ന് കരകയറാൻ യുഎസിന് ഒരുപാട് ദൂരം പോകേണ്ടി വരും: വാണിജ്യ സെക്രട്ടറി

കൊറോണ വൈറസ് മഹാമാരി മൂലം ദശലക്ഷക്കണക്കിന് തൊഴിലുകള്‍ ഇല്ലാതായതിനാല്‍ നിരവധി അമേരിക്കക്കാർ ഇപ്പോഴും ജോലിയിലേക്ക് മടങ്ങാൻ പാടുപെടുകയാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഗിന റൈമോണ്ടോ പറഞ്ഞു. “മഹാമാരിയിൽ നിന്ന് കരകയറാൻ നമ്മള്‍ക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് ഞാൻ കരുതുന്നു” എന്ന് റൈമോണ്ടോ പറഞ്ഞു. “ഇപ്പോഴും ധാരാളം അമേരിക്കക്കാർ ബുദ്ധിമുട്ടുന്നുണ്ട്. കൂടാതെ മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ 8 ദശലക്ഷം ജോലികൾ കുറയുകയും ചെയ്തു,” അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച തൊഴിൽ സംഖ്യ പ്രതീക്ഷിച്ചതിലും താഴെയായത് അതിന്റെ പ്രതിഫലനമാണെന്ന് റൈമോണ്ടോ അഭിപ്രായപ്പെട്ടു. ഏപ്രിൽ മാസത്തിൽ 266,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്ന് യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് ചെയ്തു. സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ച ഒരു ദശലക്ഷം തൊഴിലുകളുടെ ഒരു ഭാഗമാണത്. “നിരാശാജനകമായ ഏപ്രിൽ തൊഴിൽ റിപ്പോർട്ട് പ്രസിഡന്റ് ബൈഡന്റെ അമേരിക്കൻ ജോലികളും കുടുംബ പദ്ധതികളും പാസാക്കേണ്ടതിന്റെ ആവശ്യകതയെ എടുത്തുകാണിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം,…