വാൻകൂവർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വെടിവയ്പിൽ ഒരാൾ മരിച്ചു

ഞായറാഴ്ച കാനഡയിലെ വാൻകൂവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന വെടിവയ്പിൽ ഒരാൾ മരിച്ചു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിയോടെ (08:00 ജിഎംടി) പുറപ്പെടൽ ടെർമിനലിന് പുറത്താണ് വെടിവയ്പ്പ് നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. വെടിവെയ്പിനു ശേഷം അക്രമികള്‍ രക്ഷപ്പെട്ട വാഹനം പോലീസ് തടഞ്ഞെങ്കിലും പോലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് പ്രാദേശിക പോലീസ് ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊതു സുരക്ഷാ മന്ത്രി ബിൽ ബ്ലെയർ പറഞ്ഞു. വെടിവയ്പ്പ് സായുധ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവത്തിന് ശേഷം വാൻകൂവർ വിമാനത്താവളം സാധാരണപോലെ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. വിമാനത്താവള തൊഴിലാളികൾക്കും യാത്രക്കാര്‍ക്കും വിമാനത്താവളം സുരക്ഷിതമാണെന്ന് എയർപോർട്ട് അതോറിറ്റി സ്ഥിരീകരിച്ചു.

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ അരിസോണയില്‍ നഴ്‌സസ് ഡേ ആഘോഷിച്ചു

ഫീനിക്‌സ്: അരിസോണ ഇന്ത്യന്‍ നഴ്സസ് അസ്സോസിയേഷന്റെ പ്രഥമ ‘നഴ്സസ് ഡേ’ ആഘോഷങ്ങള്‍ മെയ് 8ന് വളരെ ആര്‍ഭാടമായി ആഘോഷിച്ചു. കോവിഡ് മഹാമാരിയില്‍ പൊലിഞ്ഞുപോയ ആരോഗ്യപ്രവര്‍ത്തകരുടെ ഓര്‍മ്മയ്ക്കായി ഒരു നിമിഷത്തെ മൗനപ്രാര്‍ഥനക്കുശേഷം സിന്‍സി തോമസ് പ്രാര്‍ത്ഥനാഗാനം ആലപിച്ചു. തുടര്‍ന്ന് അനീറ്റ മാത്യു ആലപിച്ച അമേരിക്കന്‍ ദേശീയഗാനത്തോടും അനിത ബിനുവിന്റെ ഇന്ത്യന്‍ ദേശീയഗാനത്തോടും കൂടി ചടങ്ങുകള്‍ ആരംഭിച്ചു. പ്രസിഡന്റ് അമ്പിളി ഉമയമ്മ സ്വാഗത പ്രസംഗം നടത്തി. ഫ്രാന്‍സിസ്കന്‍ ഹെല്‍ത്ത്‌ സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ്‌ നഴ്‌സിംഗ് ഓഫീസറുമായ ഡോ. ആഗ്നസ് തേറാടിയായിരുന്നു മുഖ്യാതിഥി. പുതിയ ബിരുദധാരികളെ ചടങ്ങില്‍ ആദരിച്ചു. അതോടൊപ്പം എല്ലാ അംഗങ്ങള്‍ക്കും മനോഹരമായ സമ്മാനങ്ങള്‍ നല്‍കുകയും, സേവനത്തിന്റെ മുഖമുദ്രയായ നഴ്സുമാര്‍ക്ക് പ്രശംസാ പത്രവും ഫലകവും നല്‍കി ആദരിക്കുകയും ചെയ്തു. ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ടി. ദിലീപ് കുമാര്‍, അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. മരിയന്‍…

ഗ്ലോറണ്‍ ഇവന്റില്‍ സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജും

സണ്ണിവെയ്ല്‍: പീഡനത്തിനിരകളാകുന്ന സ്ത്രീകള്‍ക്ക് സഹായം നല്‍കുന്നതിനുള്ള ഫണ്ടു സമാഹരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച അഞ്ചു കിലോമീറ്റര്‍ “ഗ്ലോറണ്‍’ ഇവന്റില്‍ സണ്ണിവെയ്ല്‍ ഇന്‍ഡിപെന്‍ഡന്റ് സ്കൂള്‍ ഡിസ്ട്രിക്ട് സ്‌പെഷല്‍ എജ്യുക്കേഷന്‍ അധ്യാപകന്‍ ജസ്റ്റിന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പങ്കെടുത്ത സെന്റ് പോള്‍സ് ചര്‍ച്ച് അംഗങ്ങള്‍ക്കൊപ്പം സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജും പങ്കെടുത്തു. മേയ് എട്ടിന് ശനിയാഴ്ചയാണ് ഗ്ലോറണ്‍ പരിപാടി സംഘടിപ്പിച്ചത്. അമേരിക്കയില്‍ ഓരോ 9 സെക്കന്റിനുള്ളില്‍ നടക്കുന്ന സ്ത്രീപീഡനം, കുടുംബകലഹം എന്നീ സംഭവങ്ങളില്‍ ഇരകളാകുന്ന സ്ത്രീകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കു ഫണ്ട് രൂപീകരിക്കുന്നതിനുള്ള ഈ പ്രത്യേക പരിപാടിക്ക് നിരവധി സ്‌പോണ്‍സര്‍മാര്‍ മുന്നോട്ടു വന്നിട്ടുണ്ടെന്ന് മേയര്‍ സജി ജോര്‍ജ് പറഞ്ഞു. അമേരിക്കയില്‍ സ്ത്രീകളില്‍ മൂന്നില്‍ ഒരാള്‍ വീതം ഗാര്‍ഹിക പീഡനത്തിനിരകളാകുന്നെന്നും അതില്‍ 20 നും 24 നും ഇടയില്‍ പ്രായമുള്ളവരാണ് അധികമെന്നും കണക്കുകള്‍ ചൂണ്ടികാണിക്കുന്നു. വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന 226 അംഗങ്ങള്‍ ഈ ഓട്ടത്തില്‍…

കൊളറാഡോയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവയ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു

കൊളറാഡോ: കൊളറാഡോ സ്പ്രിംഗില്‍ ഞായറാഴ്ച പുലര്‍ച്ചെ നടന്ന ജന്മദിനോഘോഷത്തിനിടയില്‍ ഉണ്ടായ വെടിവയ്പില്‍ പ്രതിയുള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. കാമുകി ഉള്‍പ്പെടെയുള്ളവരെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം പ്രതി സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന് കൊളറാഡോ സ്പ്രിംഗ് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ 12.18നാണ് വെടിവയ്പിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ പൊലീസ് വെടിയേറ്റു കിടക്കുന്ന ആറു പേരെ വീടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. ഏഴാമനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൊബൈല്‍ ഹോമില്‍ താമസിച്ചിരുന്ന യുവതിയുടെ ജന്മദിനാഘോഷം നടക്കുന്നതിനിടയില്‍ യുവാവ് കടന്നുവന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാര്‍ട്ടിയില്‍ പങ്കെടുത്ത കുട്ടികളില്‍ ആര്‍ക്കും തന്നെ പരുക്കേറ്റിട്ടില്ല. മുതിര്‍ന്നവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച വൈകിയും കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മാതൃദിനത്തില്‍ നടന്ന അതീവ ദുഃഖകരമായ സംഭവത്തില്‍ കൊളറാഡോ ഗവര്‍ണര്‍ ജാര്‍ഡ് പോളിസ് ഉല്‍ക്കണ്ഠ അറിയിച്ചു. രാത്രി വൈകി ലഭിച്ച വിവരമനുസരിച്ച് കൊല്ലപ്പെട്ട…

ഇന്ത്യക്ക് സഹായഹസ്തവുമായി ചൈനീസ് റെഡ് ക്രോസ്; കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ ഇന്ത്യയിലെത്തിച്ചു

ന്യൂഡൽഹി: കോവിഡ്-19 വേരിയന്റ് ഇന്ത്യയിലുടനീളം രൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കേ, ഇന്ത്യക്ക് സഹായഹസ്തവുമായി ചൈനീസ് റെഡ് ക്രോസ്. ഇന്‍ഡോ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തതിനെത്തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ നിരോധിച്ചിരിക്കുകയാണ്. എങ്കിലും ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവ കാർഗോ വിമാനത്തിൽ ഇന്ത്യയിലെത്തിച്ചതായി ചൈനീസ് സ്ഥാനപതി സുൻ വെയ്ഡോങ് ട്വീറ്റ് ചെയ്തു. ചൈനീസ് റെഡ്ക്രോസ് സൊസൈറ്റിയുടെ കീഴിലാണ് കോവിഡ് ഉപകരണങ്ങള്‍ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ഇതു കൂടാതെ, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിക്ക് 10 ലക്ഷം ഡോളർ സാമ്പത്തിക സഹായവും നൽകാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ചൈനീസ് റെഡ് ക്രോസ് അധികൃതര്‍ പറഞ്ഞു. അതേസമയം, ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് അനുമതി നൽകിയോ എന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. കിഴക്കൻ ലഡാക്കിൽ ചൈന ആക്രമണം നടത്തിയതിനെത്തുടർന്ന് ആ രാജ്യത്തു നിന്നുള്ള ഇറക്കുമതിക്കും മറ്റും ഇന്ത്യ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എന്നാൽ നേരത്തേ, വിവിധ രാജ്യങ്ങളിൽ നിന്ന് റെംഡെസിവിർ മരുന്നും ഓക്സിജൻ പ്ലാന്റുകളും കോൺസൻട്രേറ്ററുകളും…

ഗുജറാത്തില്‍ ഗോമൂത്രത്തില്‍ നിന്ന് കോവിഡ്-19 പ്രതിരോധ മരുന്ന് നിര്‍മ്മിച്ച് രോഗികളെ ചികിത്സിക്കുന്നു

ന്യൂഡൽഹി: കൊറോണ പകർച്ചവ്യാധിയുടെ ഭയാനകമായ രണ്ടാം തരംഗമാണ് ഇന്ത്യ ഇപ്പോൾ നേരിടുന്നത്. എന്നാൽ അണുബാധ തടയുന്നതിന് ശാസ്ത്രീയമായ മാർഗം സ്വീകരിക്കുന്നതിനുപകരം അപകടകരമായ മറ്റു രീതികള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ ടെറ്റോഡ ഗ്രാമത്തിലാണ് കോവിഡ് കെയര്‍ സെന്റര്‍ തുറന്ന് ഗോ മൂത്രവും പാലും നെയ്യും ഉപയോഗിച്ച് നിര്‍മ്മിച്ച ആയുര്‍‌വ്വേദ മരുന്ന് രോഗികള്‍ക്ക് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ സെന്ററിന് ‘വേദാലക്ഷണ പഞ്ചഗവ്യ ആയുർവേദ കോവിഡ് ഇൻസുലേഷൻ സെന്റർ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. നിലവിൽ ഏഴ് കൊറോണ രോഗികളാണ് ഇവിടെയുള്ളത്. മെയ് 5 നാണ് ഞങ്ങൾ ഈ കേന്ദ്രം ആരംഭിച്ചതെന്ന് ഗോതം മഹാതിർത്ഥ പത്മേരയിലെ ബനസ്‌കന്ത വിഭാഗത്തിന്റെ ട്രസ്റ്റി മോഹൻ ജാദവ് പറഞ്ഞു. പശുവിന്‍ പാൽ, നെയ്യ്, മൂത്രം എന്നിവയിൽ നിന്ന് ഉണ്ടാക്കുന്ന എട്ട് ആയുർവേദ മരുന്നുകൾ നൽകിയാണ് കോവിഡിന്റെ നേരിയ ലക്ഷണങ്ങളുള്ള രോഗികൾക്ക് ചികിത്സ…

പ്രശസ്ത ജർമ്മൻ ആർക്കിടെക്റ്റ് ചിക്കാഗോയില്‍ ബൈക്ക് അപകടത്തിൽ കൊല്ലപ്പെട്ടു

ചിക്കാഗോ: ഇല്ലിനോയിസ് സംസ്ഥാന സർക്കാർ കെട്ടിടവും, വാഷിംഗ്ടണിലെ എഫ്ബിഐ ആസ്ഥാനത്തിന്റെ രൂപകൽപ്പനയിൽ പ്രവർത്തിക്കുകയും ചെയ്ത പ്രമുഖ ജർമ്മൻ വാസ്തുശില്പിയായ ഹെൽമറ്റ് ജാൻ ചിക്കാഗോയില്‍ ബൈക്ക് അപകടത്തിൽ മരിച്ചു. ചിക്കാഗോയിൽ നിന്ന് 90 കിലോമീറ്റർ (55 മൈൽ) പടിഞ്ഞാറ് ക്യാമ്പ്ടണ്‍ ഹിൽസിലെ ഒരു ഗ്രാമത്തില്‍ വെച്ചാണ് 81-കാരനായ ജാന്‍ അപകടത്തില്‍ പെട്ടത്. നാല്‍ക്കവലയിലെ സ്റ്റോപ്പ് ചിഹ്നത്തിൽ നിര്‍ത്താതെ മുന്നോട്ടുപോയ അദ്ദേഹത്തിന്റെ സൈക്കിളില്‍ എതിര്‍ദിശയില്‍ നിന്നു വന്ന രണ്ടു വാഹനങ്ങള്‍ ഇടിക്കുകയായിരുന്നു എന്ന് ക്യാമ്പ്‌ടൺ ഹിൽസ് പോലീസ് മേധാവി സ്റ്റീവൻ മില്ലർ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവസ്ഥലത്തു വെച്ചു തന്നെ ജാന്‍ മരിച്ചു. ജാനെ ഇടിച്ച വാഹനങ്ങളിലൊന്നിന്റെ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ പറയുന്നു. 1940 ൽ ജർമ്മനിയിൽ ജനിച്ച അദ്ദേഹം മ്യൂണിക്കിലെ ടെക്നിഷെ ഹോച്ച്ഷുലെയിൽ നിന്ന് ബിരുദം നേടിയതായി തന്റെ സ്ഥാപനമായ ജാൻ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത…

കോവിഡ്-19 നിബന്ധനകള്‍ ലംഘിച്ച് വിവാഹാഘോഷം നടത്തിയവര്‍ക്കെതിരെ കേസ്; പാര്‍ട്ടി സാമഗ്രികള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: കോവിഡ്-19 രൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി ആഘോഷമായി വിവാഹം നടത്തിയ കുടുംബക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് ജില്ലയിലാണ് അമ്പതിലധികം പേരെ പങ്കെടുപ്പിച്ചു വിവാഹ പാര്‍ട്ടി നടത്തിയ ആയഞ്ചേരി, ചേരണ്ടത്തൂര്‍ സ്വദേശികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പാര്‍ട്ടിക്കായി ഒരുക്കിയ കസേര, പന്തലുള്‍പ്പെടെയുള്ള വാടക സാമഗ്രികള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നത് ആശ്വാസ്യമല്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. “നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇത്തരത്തിലുള്ള ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നിങ്ങള്‍ക്കും പരാതിപ്പെടാം. പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ‘നമ്മുടെ കോഴിക്കോട്’ മൊബൈല്‍ ആപ്ലിക്കേഷന്‍ SOS ബട്ടനിലെ ‘റിപ്പോര്‍ട്ട് ആന്‍ ഇഷ്യു’ സേവനം ഉപയോഗപ്പെടുത്തി ഫോട്ടോ / വീഡിയോ സഹിതം പരാതികള്‍ സമര്‍പ്പിക്കാം,” കളക്ടര്‍ വ്യക്തമാക്കി. പരാതികള്‍ അയക്കുമ്പോള്‍ ഫോട്ടോ സഹിതം അയക്കാനും സ്ഥലം…

വെളുക്കാന്‍ തേച്ചത് പാണ്ടായി; നഴ്സുമാരെ സന്നദ്ധസേവനത്തിനായി ക്ഷണിച്ച തിരുവനന്തപുരം മേയര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല

തിരുവനന്തപുരം: കോവിഡ്-19 പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നഴ്സുമാരെ സന്നദ്ധസേവനത്തിനായി ക്ഷണിച്ച മേയര്‍ ആര്യാ രാജേന്ദ്രന് സമൂഹ മാധ്യമങ്ങളിലൂടെ പൊങ്കാലയിട്ട് ജനങ്ങള്‍. നഗരസഭയുടെ ഹോംകെയറിന്റെ ആഭിമുഖ്യത്തിലാണ് നഴ്സുമാരോട് മേയര്‍ ആവശ്യം ഉന്നയിച്ചത്. സന്നദ്ധസേവനത്തിനായി നേഴ്സുമാരെ ആവശ്യമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ വിളംബരം ചെയ്തത്. സ്വന്തം ജീവന്‍ പണയം വച്ച്‌ ഭൂരിഭാഗം സമയവും പിപിഇ കിറ്റ് ധരിച്ച്‌ ജോലി ചെയ്യുന്ന നഴ്‌സുമാരോട് സന്നദ്ധ സേവകരായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടാന്‍ നാണമില്ലേ എന്നാണ് സോഷ്യല്‍ മീഡിയ കമന്റുകളിലൂടെ ജനങ്ങള്‍ പ്രതികരിക്കുന്നത്. നിരവധി നഴ്സുമാരാണ് കമന്റുകളിലൂടെ ത കമന്റുകള്‍ പോസ്റ്റ് ചെയ്തവരില്‍ നിരവധി നഴ്‌സുമാരെയും കാണാം. നഴ്‌സുമാരോട് മാത്രം സന്നദ്ധ പ്രവര്‍ത്തകരാകാന്‍ ആവശ്യപ്പെടുന്നത് കടുത്ത വിവേചനമാണെന്നും അവരും മനുഷ്യരാണെന്നുള്ളത് പരിഗണിക്കണമെന്നും ഇവര്‍ പറയുന്നു. നഴ്സ് ജോലിയിലേക്കെത്താനുള്ള വിദ്യാഭ്യാസത്തിന് പണച്ചിലവുണ്ടെന്നും അവകാശങ്ങള്‍ക്കായി നഴ്സുമാര്‍ നടത്തിയ പോരാട്ടങ്ങള്‍ എപ്പോഴും അവഗണിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.…

കോവിഡ്-19: സഹായ ഹസ്തവുമായി സേവാഭാരതി സന്നദ്ധപ്രവര്‍ത്തകര്‍

സംസ്ഥാനത്ത് കോവിഡ്-19 രൂക്ഷമായി പടര്‍ന്നുപിടിക്കുകയും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി സേവാഭാരതി രംഗത്ത്. ഉമ്മന്നൂർ പഞ്ചായത്തിലാണ് സേവാഭാരതി അം​ഗങ്ങൾ കർമ്മനിരതരായി കൊവിഡ് സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. പഞ്ചായത്തിൽ നിർത്താതെയുള്ള അണുനശീകരണം നടന്നുകൊണ്ടിരിക്കുകയാണ്. കൊവിഡ് പൊസിറ്റീവായ രോ​ഗികളെ ഹോസ്പിറ്റലിൽ എത്തിക്കുകയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണവും സേവാഭാ​രതി അം​ഗങ്ങൾ എത്തിച്ചു നൽകുന്നു. നിലവിൽ 16 കൊവിഡ് മരണങ്ങൾ ഉമ്മന്നൂർ പഞ്ചായത്തിൽ നടന്നിട്ടുണ്ട്. ഇതിൽ ഒമ്പത് മൃതദേഹവും സംസ്കരിച്ചത് സേവാഭാരതിയാണെന്ന് സേവാഭാരതി അം​ഗങ്ങൾ വ്യക്തമാക്കി. സഹായം ആവശ്യമുള്ളവർക്ക് ബന്ധപ്പെടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കും സേവാഭാരതി ആരംഭിച്ചിട്ടുണ്ട്. ഹെൽപ് ഡെസ്ക് നമ്പർ: 7510700501