വി സി ജോർജ്ജ് ഇനി ഓർമ്മ…. ആ പുല്ലാങ്കുഴൽ നാദവും

പാതി ചാരിയ ചന്ദനമണിവാതിലിലൂടെ മലയാളികളുടെ സംഗീതമനസ്സിൽ പറന്നിറങ്ങിയ നാദശലഭങ്ങൾ. ബി ശശികുമാറിന്റെ വയലിനും വി സി ജോർജ്ജിന്റെ ഫ്ലൂട്ടുമില്ലാതെ “മരിക്കുന്നില്ല ഞാനി”ലെ ചന്ദനമണിവാതിൽ പാതിചാരി എന്ന വേണുഗോപാൽ ഗാനമുണ്ടോ? അവരിൽ, വി സി ജോർജ്ജ് ഇനി ഓർമ്മ. മലയാളത്തിലെ ഒട്ടനവധി മനോഹര ചലച്ചിത്രഗാനങ്ങൾക്കും തരംഗിണി ആൽബങ്ങൾക്കും പിന്നിൽ പുല്ലാങ്കുഴൽ നാദമായി നിറഞ്ഞുനിന്ന ജോർജ്ജേട്ടൻ വിടപറഞ്ഞത് ഇന്നലെ. സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം, ചന്ദനം മണക്കുന്ന പൂന്തോട്ടം, മൗനം പോലും മധുരം കോകിലേ തുടങ്ങി നൂറുകണക്കിന് ചലച്ചിത്ര ഗാനങ്ങൾ, എൻ ഹൃദയപ്പൂത്താലവും ഉത്രാടപ്പൂനിലാവേയും ശങ്കരധ്യാനപ്രകാരവും പോലുള്ള തരംഗിണിയുടെ ആദ്യകാല ഉത്സവഗാനങ്ങൾ, ഗ്രാമീണ ഗാനങ്ങൾ… ജോർജ്ജേട്ടന്റെ മുരളീനാദം കൂടിയുണ്ട് ആ പാട്ടുകളുടെ ആസ്വാദ്യതയ്ക്ക് പിന്നിൽ. ഗുണസിംഗിന്റെ ശിഷ്യൻ, ജോൺസന്റെ ഹാർമോണിയം ഗുരു, ഗിറ്റാറിസ്റ്റ് ആറ്റ്ലിക്കും ഗായകൻ അക്ബർ ഷായ്ക്കുമൊപ്പം വോയിസ് ഓഫ് തൃശൂർ എന്ന പേരെടുത്ത ഗാനമേളാ ട്രൂപ്പിന്റെ ശില്പികളിലൊരാൾ… വിശേഷണങ്ങൾ പലതുണ്ട്…

മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിന് അനുവദിച്ച ഓക്സിജൻ പ്ലാന്റ് നിർമാണം നിർത്തിവെച്ച നടപടി മലബാറിനോടുള്ള അവഗണന: ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം

മലപ്പുറം: നാഷണൽ ഹൈവേ അതോറിറ്റിയുടെ സഹായത്തോടെ കേരളത്തിന് അനുവദിച്ച രണ്ട് ഓക്സിജൻ പ്ലാന്റുകളിൽ ഒന്ന് മഞ്ചേരി ഗവ: മെഡിക്കൽ കോളേജിൽ നിർമാണം തുടങ്ങാനിരിക്കെ മുൻഗണനാ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അതിവേഗം നടന്നുവരികയായിരുന്ന പ്രാരംഭ പ്രവർത്തനം മുൻഗണനാ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയ കാരണം നിലച്ചിരിക്കുകയാണ്‌. കേരളത്തിൽ ഏറ്റവുമധികം കോവിഡ് രോഗികൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന ജില്ലകളിലൊന്നാണ്‌ മലപ്പുറം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 40% ത്തോളം ഉയർന്നിരിക്കുന്നു, അഥവാ സംസ്ഥാന ശരാശരിയെക്കാൾ 12% ത്തോളം കൂടുതൽ. അത് കൂടാതെ കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. മഞ്ചേരി ഗവ: മെഡിക്കൽ കോളേജാണ് ഇപ്പോഴത്തെ ജില്ലയിലെ പ്രധാന കോവിഡ് ചികിത്സാ കേന്ദ്രം. ഇവിടെയുള്ള ചെറിയ പ്ലാന്റിൽ ഏകദേശം 45 നോൺ-ഐ.സി.യു ബെഡ്ഡുകൾക്ക് ഓക്സിജൻ കൊടുക്കാനുള്ള സൗകര്യമേ ഉള്ളൂ. ഈ സാഹചര്യമെല്ലാം…

After Hindu protest, Christchurch firm apologizes & agrees to remove sacred Hindu symbols from mats

Christchurch (New Zealand) based acupressure mat firm Shakti Mats has agreed to remove sacred Hindu symbols “Om” and “Yantra” from its mats after Hindus protested, calling it “highly inappropriate”.  Jonathan Heslop, Director at Shakti Mats, in an email to distinguished Hindu statesman Rajan Zed, wrote:… our company has been made aware that the Om symbol and Yantra which appears on our Shakti Acupressure Mats, may cause offence…we have agreed with our suppliers to remove the Indian Holy symbol Om and the Yantra from our future production…I apologise for any offense…

കോവിഡ്-19: സേവനപാതയിൽ കർമനിരതരായി ഫ്രറ്റേണിറ്റി പ്രവർത്തകർ

പാലക്കാട്: കോവിഡ് അതിവ്യാപനത്തിൻ്റെയും ലോക്ക് ഡൗണിൻ്റെയും പശ്ചാത്തലത്തിൽ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ആരംഭിച്ച കൺട്രോൾ റൂമിൻ്റെ ആഭിമുഖ്യത്തിൽ വ്യത്യസ്തങ്ങളായ സേവന പ്രവർത്തനങ്ങളണ് നടക്കുന്നത്. അയൽ ജില്ലകളിൽ നിന്നടക്കം ഫ്രറ്റേണിറ്റി മെഡി ഹെൽപ്പ് ലൈനിലൂടെ മരുന്നുകൾ ആവശ്യക്കാർക്ക് വീടുകളിലെത്തിച്ചു നൽകുന്നുണ്ട്.കഴിഞ്ഞ ദിവസം ഒറ്റപ്പാലത്തെ ഒരു കുടുംബത്തിന് കോഴിക്കോട് നിന്നും അവിടുത്തെ പ്രവർത്തകരുടെ സഹായത്തോടെ മരുന്നുകൾ വാങ്ങി എത്തിച്ചുകൊടുത്തിരുന്നു. പെരുന്നാൾ ദിനത്തിൽ കോവിഡ് ഡ്യൂട്ടി എടുക്കുന്ന പോരാളികൾക്കും പാലക്കാട് നഗരത്തിൽ ഒറ്റപ്പെട്ട് പോയവർക്കും കൺട്രോൾ റൂം വളണ്ടിയർമാർ ബിരിയാണി നൽകിയിരുന്നു. പെരുന്നാൾ ദിനത്തിലടക്കം വളണ്ടിയർമാർ വീടുകളുടെയും ഓഫീസുകളുടെയും പൊതുസ്ഥലങ്ങളുടെയും അണുമുക്തമാക്കലിൽ സജീവമായി.ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം, കോവിഡ് വാക്സിൻ രജിസ്ട്രേഷൻ,രക്തദാനം നടത്തൽ,ഡോക്ടേഴ്സ് ആൻ്റ് കൗൺസിലേഴ്സ് ടെലി കൺസൾട്ടിങ് തുടങ്ങിയ സേവനങ്ങളും ഫ്രറ്റേണിറ്റി കൺട്രോൾ റൂമിൻ്റെ ഭാഗമായി നടക്കുന്നുണ്ട്.

മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ ഭാഷാ സാഹിത്യ ചര്‍ച്ച മെയ് 8-ന് സൂം വഴി നടത്തി

ഹൂസ്റ്റണ്‍: മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ബോധവല്‍ക്കരണവും ഉയര്‍ച്ചയും വികാസവും, ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഹൂസ്റ്റണിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഈ മാസത്തെ സമ്മേളനം മേയ് എട്ടാം തീയതി വൈകുന്നേരം വെര്‍ച്വല്‍ ആയി സൂം വഴി നടത്തി. സെക്രട്ടറി ജോര്‍ജ് പുത്തന്‍കുരിശ് യോഗ നടപടികള്‍ നിയന്ത്രിച്ചു. തോമസ് വര്‍ഗീസ് മോഡറേറ്ററായിരുന്നു. എ.സി ജോര്‍ജ്‌ വെര്‍ച്വല്‍ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തു. ഭാഷാസാഹിത്യ ചര്‍ച്ചയിലെ ആദ്യത്തെ ഇനം “ഉണര്‍ത്തുപാട്ട്’ എന്ന ശീര്‍ഷകത്തില്‍ ടി.എന്‍ സാമുവല്‍ എഴുതിയ കവിതാപാരായണമായിരുന്നു. കാലഹരണപ്പെട്ട അബദ്ധജഡിലങ്ങളായ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ദുരാചാരങ്ങളെയും ഇന്നും മുതുകിലേറ്റികൊണ്ടു നടക്കുന്ന ബഹുഭൂരിപക്ഷം ജനത്തെയും നോക്കികൊണ്ട് അവര്‍ക്കൊരു ഉണര്‍ത്തു പാട്ടെന്ന രീതിയില്‍ കവി പാടി. “അരയാലിന്‍ ചോട്ടിലിരുന്നു നാം പാടിയ പെരുമാളിന്‍ കഥയല്ല ഈ ജീവിതം…’’ മേലുദ്ധരിച്ച വരികളിലൂടെ ആരംഭം കുറിച്ച കവിത ലോകത്തു ഇന്നുകാണുന്ന അന്ധവിശ്വാസങ്ങളെ, മതതീവ്രവാദികള്‍ മുറുകെ പിടിക്കുന്ന അര്‍ത്ഥമില്ലാത്ത…

Northern NJ Community Foundation’s ArtsBergen Announces Call for Visual Artists, Graphic Designers

(Bergen County, New Jersey; May 13, 2021) — The Northern New Jersey Community Foundation’s ArtsBergen initiative announces an open call to artists.  Visual artists or graphic designers may apply.  The Northern New Jersey Community Foundation (NNJCF) is a not-for-profit organization based in Hackensack, New Jersey. The NNJCF’s ArtsBergen initiative is partnering with the Borough of Oradell in New Jersey to transform the gazebo area of Schirra Park (on the corner of Oradell Avenue and Kinderkamack Road) utilizing a designed set of asphalt decals strategically positioned to create an engaging, visually…

ലോകമെമ്പാടും പുതുതായി സ്ഥിരീകരിച്ച കോവിഡ്-19 കേസുകളിൽ പകുതിയും ഇന്ത്യയില്‍: ലോകാരോഗ്യ സംഘടന

കഴിഞ്ഞയാഴ്ച ലോകമെമ്പാടും പുതുതായി സ്ഥിരീകരിച്ച കോവിഡ് -19 കേസുകളിൽ 50 ശതമാനവും അനുബന്ധ മരണങ്ങളിൽ 30 ശതമാനവും ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു‌എച്ച്‌ഒ). അയൽരാജ്യങ്ങളിലെ സ്ഥിതിയും അന്താരാഷ്ട്ര തലത്തിൽ ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. ലോകാരോഗ്യ സംഘടന അതിന്റെ പ്രതിവാര റിപ്പോർട്ടിൽ പറഞ്ഞതുപോലെ, ആഗോളതലത്തിൽ പുതിയ കോവിഡ്-19 കേസുകളുടെയും മരണങ്ങളുടെയും എണ്ണം കഴിഞ്ഞ ഏഴു ദിവസങ്ങളിൽ അല്പം കുറഞ്ഞുവെന്ന് ദേശീയ അധികൃതരില്‍ നിന്ന് ശേഖരിച്ച ഡാറ്റയില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, തെക്ക്-കിഴക്കൻ ഏഷ്യന്‍ മേഖലയിലെ പുതിയ കേസുകൾ തുടർച്ചയായ ഒമ്പത് ആഴ്ചകളായി ഇപ്പോഴും ഭയാനകമായി ഉയരുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. തെക്ക്-കിഴക്കൻ ഏഷ്യയിലെ പുതിയ കേസുകളുടെ 95 ശതമാനവും കോവിഡുമായി ബന്ധപ്പെട്ട മരണത്തിന്റെ 93 ശതമാനവും ഇന്ത്യയിൽ നിന്നുള്ളതാണെന്ന് ഡാറ്റ കാണിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പുതിയ വ്യാപനം ഒന്നിലധികം കാരണങ്ങളാൽ ഉണ്ടായതാണ്. പുതിയ വകഭേദങ്ങളുടെ വ്യാപനത്തിന് കാരണമായ റിപ്പോർട്ട്,…

രാജന്‍ പി ദേവിന്റെ മരുമകളുടെ ആത്മഹത്യ; മകന്‍ ഉണ്ണി പി ദേവിനെതിരെ അന്വേഷണം ആരംഭിച്ചു

പ്രശസ്ത നടന്‍ അന്തരിച്ച രാജന്‍ പി ദേവിന്റെ മരുമകള്‍ പ്രിയങ്ക ആത്മഹത്യ ചെയ്യാന്‍ കാരണം ഭര്‍ത്താവ് ഉണ്ണി പി ദേവ് ആണെന്ന് പ്രിയങ്കയുടെ കുടുംബം. ഉണ്ണി പി ദേവിന്റെ നിരന്തരമായ പീഡനമാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രിയങ്കയുടെ കുടുംബം ആരോപിക്കുന്നത്. തിരുവനന്തപുരത്ത് വെമ്പായത്തുള്ള വീട്ടിലെ വെച്ചാണ് ബുധനാഴ്ച പ്രിയങ്ക തൂങ്ങി മരിക്കുന്നത്. മരിക്കുന്നതിന്റെ തലേ ദിവസം വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ ഉണ്ണിയ്ക്കെതിരെ പ്രിയങ്ക പരാതി നല്‍കിയിരുന്നു. കൂടാതെ, പ്രിയങ്കയുടെ സഹോദരനും പോലീസിൽ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ ഉണ്ണി സ്ഥിരമായി തന്നെ മര്‍ദ്ദിച്ചിരുന്നു എന്ന് പ്രിയങ്ക പരാതിയില്‍ പറയുന്നു. പ്രിയങ്കയ്ക്ക് മര്‍ദനമേറ്റ വീഡിയോയും കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്. ഉണ്ണി പ്രിയങ്കയെ ഉപദ്രവിക്കാറുണ്ടെന്ന് ബന്ധു രേഷ്മയും സമ്മതിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആദ്യമൊക്കെ വീട്ടുകാരോട് പ്രിയങ്ക ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ പീഡനം സഹിക്കവയ്യാതെ ആയപ്പോഴാണ്…

കോവിഡ്-19 വ്യാപനം രൂക്ഷം; ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി; ചില ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

കോവിഡ്-19 വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കൂടാതെ രോഗവ്യാപനം അതിരൂക്ഷമായിട്ടുള്ള ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. വിവിധ വകുപ്പുകളുടെ വിദഗ്ധ സമിതി യോഗത്തിലാണ് ഇങ്ങനെയൊരു ആവശ്യം ഉയര്‍ന്നു വന്നത്. ദുരന്ത നിവാരണ വകുപ്പ്, പൊലീസ് അടക്കമുള്ള വകുപ്പുകളാണ് ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ ആവശ്യപ്പെട്ടത്. അതേസമയം, നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്നും സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ മൂന്നാഴ്ചയെങ്കിലും നീട്ടണമെന്നാണ് ആരോഗ്യ വകുപ്പ് ശുപാര്‍ശ ചെയ്തത്. ഐഎംഎ അടക്കമുള്ളവര്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ നീക്കമെന്നാണ് ആവശ്യം ഉയരുന്നത്.

അഫ്ഗാന്‍ തലസ്ഥാനത്തിനടുത്ത് പള്ളിയിൽ സ്‌ഫോടനം; പന്ത്രണ്ടു പേർ കൊല്ലപ്പെട്ടു; പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

അഫ്ഗാൻ തലസ്ഥാനമായ കാബൂളിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു പള്ളിയിൽ ഉണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈദുൽ ഫിത്വര്‍ അവധി ദിനത്തിന്റെ രണ്ടാം ദിനമായ ഇന്ന് (വെള്ളിയാഴ്ച) പ്രാർത്ഥനയ്ക്കായി ആരാധകർ ഒത്തുകൂടിയ സമയത്താണ് കാബൂളിന് വടക്ക് ഷക്കർദാര ജില്ലയിലെ ഒരു പള്ളിക്കുള്ളിൽ സ്‌ഫോടനം നടന്നതെന്ന് പോലീസ് പറഞ്ഞു. “പള്ളിയിലെ ഇമാം ഉൾപ്പെടെ 12 പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു,” കാബൂൾ പോലീസ് വക്താവ് ഫെർദാവ് ഫ്രാമുർസ് പറഞ്ഞു. തീവ്രവാദ ആക്രമണത്തിന് ഉത്തരവാദികൾ ആരാണെന്ന് വ്യക്തമല്ല. യുദ്ധത്തിൽ തകർന്ന അഫ്ഗാനിസ്ഥാനിൽ ആഴ്ചകളോളം അക്രമങ്ങൾ രൂക്ഷമായതിനെത്തുടർന്ന് ഈദുല്‍ ഫിത്വര്‍ അവധി ദിനങ്ങൾ ആചരിക്കുന്നതിനായി താലിബാൻ തീവ്രവാദികൾ വാഗ്ദാനം ചെയ്ത മൂന്ന് ദിവസത്തെ വെടിനിർത്തലിനിടെയാണ് ഇത് സംഭവിച്ചത്. മുസ്ലീം പുണ്യമാസമായ റമദാൻ അവസാനിക്കുന്നതിന്റെ ഭാഗമായി താലിബാനും അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഘാനിയും തമ്മിൽ ധാരണയായിരുന്നു. അഫ്ഗാനിസ്ഥാനിൽ…