സയണിസ്റ്റ് ഭരണകൂടത്തിനെതിരെ യുഎൻ നടപടിയെടുക്കണമെന്ന് വെനിസ്വേല

പലസ്തീൻ ജനതയ്‌ക്കെതിരായ സയണിസ്റ്റ് ഭരണകൂടത്തിന്റെ “അസ്വീകാര്യമായ” ആക്രമണത്തിനെതിരെ നടപടിയെടുക്കാൻ വെനസ്വേല ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു. ഇസ്രയേൽ വ്യോമാക്രമണത്തിന്റെ ഫലമായി ഗാസയിൽ ഒരു ടവർ തകർന്നതായി കാണിക്കുന്ന വീഡിയോ വെനിസ്വേലൻ വിദേശകാര്യമന്ത്രി ജോർജ്ജ് അരിയാസ വ്യാഴാഴ്ച തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. “അന്താരാഷ്ട്ര സമൂഹത്തിന് ആ യുദ്ധ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ല,” എന്നും ട്വിറ്ററില്‍ കുറിച്ചു. “യുഎൻ ഉടൻ പ്രതികരിക്കണം. ഒരു കാരണത്തിനോ മതത്തിനോ പ്രത്യയശാസ്ത്രത്തിനോ എതിരായോ പ്രതികൂലമായോ അല്ല ഇത്. ഇത് മാനവികതയുടെ കാര്യമാണ്. ഇത് തീർത്തും സ്വീകാര്യമല്ല, ”ട്വീറ്റിൽ അർറിയാസ പറഞ്ഞു. 31 കുട്ടികളടക്കം 119 പേർ രക്തസാക്ഷിത്വം വരിച്ചതായും തിങ്കളാഴ്ച മുതൽ ഇസ്രയേൽ ആക്രമണങ്ങളിൽ 830 പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ടെൽ അവീവ് ഭരണകൂടം ഗാസ മുനമ്പിൽ ബോംബാക്രമണം നടത്തിയതിനും ജറുസലേമിലെ അൽ-അക്സാ പള്ളി വളപ്പിലെ ആരാധകരെ…

മേരിക്കുട്ടി കുര്യന്റെ നിര്യാണത്തില്‍ പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക അനുശോചിച്ചു

ഡാളസ് : പൂവത്തൂർ പുത്തൻ വീട്ടിൽ പരേതനായ പി റ്റി കുര്യന്റെ (റിട്ട. അസി.എഞ്ചിനീയർ) ഭാര്യ മേരിക്കുട്ടി കുര്യന്റെ നിര്യാണത്തില്‍ പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക അനുശോചിച്ചു. പരേത തിരുവല്ല കല്ലുങ്കൽ തേക്കിൽതുണ്ടിയിൽ പരേതരായ പോത്തൻ തോമസ്‌ തങ്കമ്മ പോത്തൻ ദമ്പതികളുടെ സീമന്ത പുത്രിയാണ്. പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക റീജിയൺ സീനിയർ വൈസ് പ്രസിഡന്റും ഓർത്തോഡോക്സ് സഭാ മുൻ മാനേജിംഗ് കമ്മിറ്റി അംഗവും കൂടിയായി തോമസ് രാജന്റെ സഹോദരിയാണ് പരേത. മക്കൾ : ഷാജി കുര്യൻ, ഷിബു കുര്യന്‍. ശവസംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് കുര്യാക്കോസ്‌ മാർ ക്ലിമ്മിസ്‌ തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതായിരിക്കും. തോമസ് രാജന്റെ സഹോദരി മേരിക്കുട്ടിയുടെ നിര്യാണത്തില്‍ പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക റീജിയൺ കോഓർഡിനേറ്റർ ഷാജി രാമപുരം, പ്രസിഡന്റ് പ്രൊ. ജോയ് പല്ലാട്ടുമഠം എന്നിവർ അനുശോചനം…

സീറോ-മലബാർ അല്‍മായ സിനഡ്

(കെസിആർഎം നോർത്ത് അമേരിക്ക ഏപ്രിൽ 14 ബുധനാഴ്ച സംഘടിപ്പിച്ച സൂം മീറ്റിംഗില്‍ ചാക്കോ കളരിക്കൽ നടത്തിയ ആമുഖ പ്രസംഗം) എല്ലാവർക്കും നമസ്കാരം ഇന്നത്തെ ഈ യോഗം നമ്മെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒന്നാണ്. കാലങ്ങളായി സഭാ നവീകരണ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന നിരവധി ആൾക്കാർ ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു കാര്യമാണ് ആഗോള അല്മായ കൂട്ടായ്മ. ലോകം മുഴുവൻ ചിതറിക്കിടക്കുന്ന സീറോ-മലബാർ കത്തോലിക്ക സഭയിലെ അംഗങ്ങളെ സംഘടിപ്പിച്ച് ഒരു ആഗോള അല്മായസിനഡ് യാഥാർത്ഥ്യമാക്കുക എന്ന ആശയത്തിൻറെ സാധ്യതകളെപ്പറ്റി, നാം ഇന്ന് ഉറക്കെ ചിന്തിക്കുകയാണ്. ഇന്ന് സഭയിൽ അനവധി സ്വതന്ത്ര സംഘടനകളുണ്ട്. ആ സഘടനകളുടെ വൈവിദ്ധ്യമാർന്ന ചിന്താഗതികളെ ഉൾക്കൊണ്ടുകൊണ്ടുതന്നെ ഒരു ആഗോള അല്മായ കൂട്ടായ്മ അഥവ അല്മായ സിനഡ് സാധ്യമോ എന്ന നിലപാടിലേക്ക് നാമിപ്പോൾ എത്തിനിൽക്കുന്നു. ഈ വിഷയം ചർച്ച ചെയ്യാനുള്ള അവസരം KCRM നോർത്ത് അമേരിക്കയ്ക്ക് ലഭിച്ചതിലുള്ള സന്തോഷം…

നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്

ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഭാഗ്യസ്മരണീയനായ പത്മഭൂഷൺ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തിൽ മെയ് 16 ഞായറാഴ്ച ന്യൂയോർക്ക് സമയം വൈകിട്ട് 4 മണി മുതൽ 6 മണി വരെ ഒരു അനുസ്മരണ സമ്മേളനം ഓൺലൈൻ പ്ലാറ്റ്‌ ഫോം ആയ സൂമിലൂടെ നടത്തപ്പെടുന്നു. ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്‌സിനോസിന്റെ അധ്യക്ഷതയിൽ നടത്തപ്പെടുന്ന സമ്മേളനത്തിൽ ബിഷപ് ജോയ് ആലപ്പാട്ട് (സീറോ മലബാർ കാതലിക്ക് ചർച്ച്), ആർച്ച് ബിഷപ് യെൽദോ മാർ തീത്തോസ് (സിറിയൻ ഓർത്തഡോക്സ്‌ ചർച്ച്), ബിഷപ് ഡോ.സഖറിയാസ് മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത (മലങ്കര ഓർത്തഡോക്സ് ചർച്ച്), ബിഷപ് ഡോ.ഫിലിപ്പോസ് മാർ സ്‌റ്റേഫാനോസ് (മലങ്കര കാതലിക്ക് ചർച്ച്), ബിഷപ് പീറ്റർ ഈറ്റൺ (എപ്പിസ്കോപ്പൽ ചർച്ച്), എന്നീ ബിഷപ്പുമാർ വിവിധ സഭകളെ പ്രതിനിധാനം ചെയ്ത് സംസാരിക്കും.…

ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും

ജറുസലേം : ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച ഇന്ത്യയിലെത്തിക്കും. വെള്ളിയാഴ്ച രാത്രി തെൽ അവീവിൽ നിന്ന് പ്രത്യേക വിമാനത്തിൽ മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. സംഘർഷം തുടരുന്നതിനാൽ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടാൽ നടപടികൾ വൈകും. കഴിഞ്ഞ ഏഴു വർഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. അവസാനമായി നാട്ടിലെത്തിയത് 2017 ലായിരുന്നു. ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണ് ഇവര്‍ ഹമാസിന്റെ ഷെല്ലാക്രമണത്തിനിരയായത്. സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്. സൗമ്യയുടെ നഷ്ടത്തില്‍ ഇസ്രായേല്‍ മുഴുവന്‍ ദുഃഖിക്കുന്നുവെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസിഡര്‍ പറഞ്ഞു. അതിനിടെ ഹമാസിന്റെ ആക്രമണവും ഇസ്രായേലിന്റെ പ്രത്യാക്രമണവും കഴിഞ്ഞ രാത്രിയിലും മാറ്റമില്ലാതെ തുടര്‍ന്നു. ഗാസയില്‍ നിന്നെത്തിയ ആയിരത്തോളം റോക്കറ്റുകളെ ഇസ്രായേല്‍ പ്രതിരോധ സംവിധാനം തകര്‍ത്തു. ഭീകരര്‍ ഉള്‍പ്പെടെ എഴുപതിനടുത്ത് പലസ്തീനികള്‍ക്കും ആറ് ഇസ്രായേലികള്‍ക്കും മൂന്നുദിവസത്തിനുള്ളില്‍ ജീവന്‍ നഷ്ടമായി. സിനഗോഗുകള്‍ക്കും പോലീസ് സ്റ്റേഷനുകള്‍ക്കും പലസ്തീന്‍…

ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു

ടെൽ അവീവ്: പലസ്തീനിനെതിരായ ആക്രമണം ഇസ്രായേൽ ശക്തമാക്കി. ഗാസയിലെ ഇസ്രയേൽ പ്രത്യാക്രമണങ്ങളിൽ നൂറിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് മരണസംഖ്യ 109 ആയി. ആക്രമണത്തിൽ 580 പേർക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2014 ന് ശേഷം ആദ്യമായാണ് ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നത്. കഴിഞ്ഞ ആഴ്ച ജറുസലേമിലെ അല്‍ അക്സ പള്ളി വളപ്പിലുണ്ടായ സംഘര്‍ഷമാണ് ഇപ്പോള്‍ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് വഴിമാറിയിരിക്കുന്നത്. അതേസമയം ഗാസയിലെ 600 ഓളം ഇടങ്ങൾ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർത്തതായി ലഫ്റ്റനന്റ് കേണല്‍ ജോനാഥന്‍ കോണ്‍റിക്കസ് സ്ഥിരീകരിച്ചു. യുദ്ധവിമാനങ്ങളും നിയന്ത്രിത ബോംബുകളും ഉപയോഗിച്ചാണ് ഇസ്രായേൽ സേന ആക്രമണം നടത്തുന്നത്. വലിയ കെട്ടിടങ്ങള്‍ വരെ ബോംബുകള്‍ വീണ് തകരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. ഹമാസിന്റെ താവളങ്ങളാണ് ഇസ്രായേൽ പ്രധാനമായും ഉന്നം വെക്കുന്നത്. ഹമാസിന്റെ മൂന്ന് രഹസ്യാന്വേഷണ…

കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ

തിരുവനന്തപുരം: കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ധന വിലവര്‍ധന തുടരുന്നു. ഇന്ന് മാത്രം പെട്രോള്‍ വില 29 പൈസയും ഡീസല്‍ വില 35 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോള്‍ വില 94.32 രൂപയായി ഉയര്‍ന്നു. ഡീസലിന് 89.18 രൂപയും. കൊച്ചിയില്‍ പെട്രോളിന് 92.52 രൂപയും ഡീസലിന് 87.52 രൂപയുമാണ് വില. മെയ് നാലിന് ശേഷം എട്ടാം തവണയാണ് ഇന്ധന വില കൂടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍

ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തെക്കന്‍ കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്തമാകും. നാളെ അതിതീവ്രമാവുകയും ചെയ്യും. ഞായറാഴ്ചയോടെയാണ് ന്യൂനമര്‍ദ്ദം ടൗട്ടേ ചുഴലിക്കാറ്റാകുന്നത്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരള തീരത്തോട് ചേര്‍ന്നായതിനാല്‍ കടല്‍ പ്രക്ഷുബ്ദമാണ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘത്തെ വിവിധ ജില്ലകളിലായി വിന്യസിച്ചു. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുലര്‍ച്ചെ നാല് മണിക്ക് പുറത്തിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

കോവിഡ്-19; ഇന്ത്യന്‍ വകഭേദത്തെ പ്രതിരോധിക്കാന്‍ വാക്സിന്‍ ഫലപ്രദമാകുമോ എന്ന് സംശയമുണ്ടെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യയില്‍ ഇപ്പോള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ജനിതക മാറ്റം വന്ന കോവിഡ്-19 ഏറ്റവും അപകടകരവും മാരകവും അതിവേഗവ്യാപന ശേഷിയുമുള്ളതാണെന്ന് ലോകാരോഗ്യ സംഘടന. ഈ വകഭേദത്തെ പ്രതിരോധിക്കാന്‍ നിലവിലുള്ള വാക്‌സിനുകള്‍ക്ക് ശേഷിയുണ്ടോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്നും അവര്‍ പറയുന്നു. ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ക്ക് ഇന്ത്യന്‍ വകഭേദത്തിനെതിരെ കുറഞ്ഞ പ്രതിരോധ ശേഷി മാത്രമേ ഉള്ളൂ എന്ന് ചില പഠനങ്ങള്‍ കാണിക്കുന്നതായും ലോകാരോഗ്യ സംഘടന പറഞ്ഞു. ബി.1.617 എന്ന വകഭേദമാണ് ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന് ഉയര്‍ന്ന വ്യാപനതോതാണ്. ആന്റിബോഡികളോട് കുറഞ്ഞ സംവേദകത്വം മാത്രമാണ് ഈ വൈറസുകള്‍ പ്രകടിപ്പിക്കുന്നത്. നിലവില്‍ 44 രാജ്യങ്ങളില്‍ ബി.1.617 വകഭേദത്തെ കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

സുപ്രസിദ്ധ പുല്ലാങ്കുഴൽ വിദഗ്ധൻ വി സി ജോർജ് അന്തരിച്ചു

ഡാളസ് : തൃശ്ശൂർ നെല്ലിക്കുന്ന് പരേതരായ വിതയത്തിൽ ചെറിയാന്റെയും മേരിയുടെയും മകൻ വി സി ജോർജ് അന്തരിച്ചു. മെയ് 13 വ്യാഴാഴ്ച വൈകിട്ട് ഏഴിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം സംഭവിച്ചത് ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിനോടൊപ്പം നിരവധി കച്ചേരികളിൽ പങ്കെടുത്തിട്ടുള്ള ജോർജ് നിരവധി സിനിമ ഗാനങ്ങൾക്ക് സംഗീത പശ്ചാത്തലം ഒരുക്കിയിട്ടുണ്ട് തൃശ്ശൂർ നെല്ലിക്കുന്ന് സെൻറ് സെബാസ്റ്റ്യൻ കത്തോലിക്ക ചർച്ച് അംഗങ്ങളായിരുന്ന സുപ്രസിദ്ധ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്റർ വി സി ജോർജ് എന്നിവർ സതീർത്ഥരായിരുന്നു തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്നും മലയാളത്തിൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട് ഭാര്യ :മേരി മക്കൾ :ജീമോൾ – സാവിയോ (ഡാളസ് ), സാനി ജോർജ് -മാഗി ( ബോസ്റ്റൺ) സംസ്കാരം പിന്നീട് തിരുവനന്തപുരത്ത്