പലസ്തീന് ജനങ്ങള്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ഫാസിസ്റ്റ് ആക്രമണ പദ്ധതിയെ കൂട്ടുപിടിച്ച് സ്വന്തം അധികാരാസക്തി തൃപ്തിപ്പെടുത്താന്‍ ശ്രമിക്കാതെ പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ നരേന്ദ്ര മോദി സർക്കാർ തയാറാകണമെന്ന് സി.പി.ഐ (എം) പി.ബി അംഗം എം.എ ബേബി പറഞ്ഞു. നരേന്ദ്ര മോദിയുടെ പതിപ്പാണ് ഇസ്രയേല്‍ കാണിക്കുന്നതെന്നു അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എം.എ ബേബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: പുണ്യമാസത്തിലും ചോര ചിതറുന്ന പലസ്തീൻ : കൊച്ചുകുഞ്ഞുങ്ങളും സ്ത്രീകളും വയോധികരും ശരീരം നുറുങ്ങിച്ചിതറി അന്ത്യശ്വാസം വലിക്കുന്ന ദാരുണ രംഗമാണ് പശ്ചിമേഷ്യയിൽ. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം 32 കുഞ്ഞുങ്ങളും 21 സ്ത്രീകളും ഉൾപ്പെടെ 132 പേർ വധിക്കപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവർ 950. ആക്രമണങ്ങൾക്കും പ്രതിരോധങ്ങൾക്കുമിടയിൽപ്പെട്ട് അവിചാരിതമരണങ്ങൾ സംഭവിക്കും. ഇസ്രയേലിൽ മരണമടഞ്ഞ മലയാളി ആരോഗ്യപ്രവർത്തക സൗമ്യ സന്തോഷിന്റെ നിർഭാഗ്യകരമായ അന്ത്യം അത്തരത്തിൽപ്പെട്ടതാണ്. സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന്…
Day: May 17, 2021
വൈറസിനെ നേരിടാൻ ജനസംഖ്യയുടെ മുക്കാൽ ഭാഗത്തിനും ഉടനടി പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമാണ്: കെ.കെ. സുജാത റാവു
ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ രണ്ടാം തരംഗം രാജ്യത്തില്‍ വലിയൊരു ഭാഗത്തിന് ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. തന്നെയുമല്ല, ഈ പകർച്ചവ്യാധി ഇപ്പോൾ ഗ്രാമപ്രദേശങ്ങളിൽ അതിവേഗം പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും, പകർച്ചവ്യാധിയുടെ മൂന്നാമത്തെ തരംഗത്തെക്കുറിച്ചും ചില വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മൂന്നാം തരംഗം എപ്പോൾ വരുമെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്ന് മുൻ ആരോഗ്യ സെക്രട്ടറി സുജാത റാവു പറഞ്ഞു. വൈറസിന്റെ മൂന്നാമത്തെ തരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്നും പ്രതിരോധത്തിനുള്ള തന്ത്രത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്നും പ്രതീക്ഷിക്കുന്നതായി ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. ? കോവിഡ് -19 ന്റെ മൂന്നാം തരംഗം വരുമെന്നും ഇത് കുട്ടികളെ കൂടുതൽ ബാധിക്കുമെന്നുമാണ് ചില വിദഗ്ധരുടെ അഭിപ്രായം. ഇതിനോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ്? – കോവിഡ് -19 ന്റെ പുനർരൂപകൽപ്പന കുട്ടികൾക്ക് കൂടുതൽ ദോഷകരമാണെന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പറഞ്ഞിട്ടുള്ള അത്തരം ഒരു…
ഇന്ത്യയിലെ ജനങ്ങളെ നരകത്തിലേക്ക് തള്ളിവിട്ട് മോദി ലോക ജനതയുടെ നേതാവായി; മോദിയെ പരിഹസിച്ച് മുന്‍ കേന്ദ്ര മന്തി യശ്വന്ത് സിന്‍ഹ
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും വാക്സിന് നയതന്ത്രത്തെ രൂക്ഷമായി പരിഹസിച്ച് തൃണമൂൽ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ രംഗത്തെത്തി. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ ഇന്ത്യൻ പ്രതിനിധി നാഗരാജ് നായിഡു സംസാരിച്ച വീഡിയോയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം വിമര്‍ശനം ചൊരിഞ്ഞത്. “ഈ 10 സെക്കന്റ് വീഡിയോയിലൂടെ മോദി എന്താണെന്ന് മനസ്സിലാകും. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി പറയുന്നത് കേള്‍ക്കൂ. സ്വന്തം ജനങ്ങള്‍ക്ക് നല്കിയതിനെക്കാള് കൂടുതല്‍ വാക്സിനാണ് ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതെന്നാണ് ഇന്ത്യന്‍ പ്രതിനിധി തന്നെ പറയുന്നത്. മോദി ഇപ്പോൾ ഒരു ലോകനേതാവായിരിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് നരകത്തിലേക്ക് പോകാം” അദ്ദേഹം പറയുന്നു. മാർച്ചിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ യു.എന്‍.ജി.എ ഇന്‍ഫോര്‍മല്‍ മീറ്റിംഗിനിടെയാണ് ഇന്ത്യൻ പ്രതിനിധി നാഗരാജ നായിഡുവിന്റെ പരാമർശം ഉണ്ടായത്. A 10 sec video that EXPOSES MODI. India’s representative at…
കൊവിഡ്-19 മഹാമാരിയ്ക്കിടയിലും രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 20-ന് തന്നെ നടക്കും; പരമാവധി 500 പേര്‍ക്ക് മാത്രം പ്രവേശനം
തിരുവനന്തപുരം: നേരത്തെ രാജ്ഭവനില്‍ വെച്ച് നടത്തുമെന്ന തീരുമാനത്തില്‍ മാറ്റം വരുത്തി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് ചടങ്ങ് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. പരമാവധി 500 പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുറസായ സ്ഥലത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചിരികുക്കുന്നത്. സാമൂഹിക അകലം പാലിച്ചായിരിക്കും ചടങ്ങ്. ജനങ്ങള്‍ക്ക് മഹാമാരി മൂലം വരാനാകില്ല. കഴിഞ്ഞ സത്യപ്രതിജ്ഞ നാല്‍പ്പതിനായിരം പേര് പങ്കെടുക്കുന്നതായിരുന്നു. സത്യപ്രതിജ്ഞ പോലും വൈകിപ്പിച്ചത് ജനങ്ങളെ പങ്കെടുപ്പിക്കാനായിരുന്നു. വളരെ ദൂരെ നിന്ന് പോലും എത്താന്‍ ആഗ്രഹിച്ചവരുണ്ടായിരുന്നു. എന്നാല്‍ അനിശ്ചിതമായി വൈകിപ്പിക്കാനാകില്ല. “ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണിത്. ജനങ്ങളെ മധ്യത്തില്‍ ജനങ്ങളുടെ ആഘോഷതിമിര്‍പ്പിലാണ് സാധാരണ ഇത്തരം പരിപാടി നടക്കേണ്ടത്. അതാണ് ജനാധിപത്യത്തിലെ കീഴ്വഴക്കം. നിര്‍ഭാഗ്യവശാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ജനമധ്യത്തില്‍ ആഘോഷത്തില്‍ ഇത് നടത്താന്‍ സാധിക്കില്ല. അതുകൊണ്ടാണ് പരിമിതമായ തോതില്‍ നടത്തുന്നത്. സ്റ്റേഡിയത്തില്‍ 50, 000 പേര്‍ക്ക് ഇരിക്കാം. എന്നാല്‍ പരമാവധി 500…
കെ.പി.എ ബെനിഫിറ്റ് സ്കീമിനു തുടക്കം കുറിച്ചു
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ അംഗങ്ങൾക്കായി നടപ്പിലാക്കുന്ന മെമ്പേഴ്സ് ബെനിഫിറ്റ് സ്കീമിനു തുടക്കം കുറിച്ചു. കെ.പി.എ യുടെ ഐഡി കാർഡ് ഉപയോഗിച്ച് കൊണ്ട് ബഹ്റൈനിലെ വിവിധ എരിയകളിലെ നൂറോളം സ്ഥാപനങ്ങളിൽ നിന്നും വിവിധ തരത്തിലുള്ള സേവനങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ ഈ സ്കീമിലൂടെ അംഗങ്ങൾക്ക് ലഭിക്കും. ബെനിഫിറ്റ് സ്കീമിൽ ഉൾപ്പെട്ട സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ കെ.പി.എ വെബ്സൈറ്റിലൂടെയും, വാട്സ്ആപ് ഗ്രൂപ്പിലൂടെയും ലഭ്യമാകുമെന്നും, കെ.പി.എ അംഗങ്ങൾക്കായുള്ള കൂടുതൽ ക്ഷേമ പദ്ധതികൾ ഉടൻ അറിയിക്കുമെന്നും പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ബെനിഫിറ്റ് സ്കീം കൺവീനർ രജീഷ് പട്ടാഴി എന്നിവർ അറിയിച്ചു.
ജെബി കെ ജോണിനെ ശ്രേഷ്ഠ ബാവ തിരുമേനി അനുമോദിച്ചു
പുത്തന്‍കുരിശ് : ദോഹ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ ടെക് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ശ്രീ ജെബി കെ ജോണിനെ ശ്രേഷ്ഠ ബാവ തിരുമേനി അനുമോദിച്ചു. അശരണരും അലാരംബരുമായ അനേകര്‍ക്ക് അത്താണിയായി ജാതി മത വര്‍ഗ വര്‍ണ വ്യത്യാസമില്ലാതെ സഹായങ്ങള്‍ എത്തിക്കുന്ന ജെബിയുടെ പ്രവര്‍ത്തനങ്ങളെ ബാവാ തിരുമനസ് ശ്ലാഘിച്ചു. ജെബിയുടെ പിതാവ് പരേതനായ കെ പി ജോണിന്റെയും മാതാവ് ചിന്നമ്മ ജോണിന്റെയും സ്മരണാര്‍ത്ഥം കോല്‍ക്കുന്നേല്‍ കെ പി ജോണ്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അനേകം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനോടകം അദ്ദേഹത്തിന് നേതൃത്വം കൊടുത്തിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഭവനനിര്‍മ്മാണം, ഭക്ഷ്യക്കിറ്റ്, ചികിത്സാസഹായം, തുടങ്ങി നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്ത ജെബി നാടിനും സഭക്കും അനുഗ്രഹമാണെന്ന് ബാവ തിരുമേനി പറഞ്ഞു. നാവോളിമറ്റം നെല്ലിക്കുന്നേല്‍ സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി ഇടവക അംഗം ആണ് ജെബി കെ ജോണ്‍. ഭാര്യ…
സ്റ്റേഷനുകൾക്ക് കോവിഡ് 19 പ്രൊട്ടക്ഷൻ ഗിയർ സഹായം നൽകി വേൾഡ് മലയാളി കൗൺസിൽ കെയർ & ഷെയർ പ്രോഗ്രാം
ന്യൂയോർക്ക്: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അവരുടെ കെയർ ആൻഡ് ഷെയർ പ്രോഗ്രാമിന് കീഴിൽ തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമുള്ള 8 പോലീസ് സ്റ്റേഷനുകൾക്ക് കോവിഡ് 19 പ്രൊട്ടക്ഷൻ ഗിയറും സാനിറ്റൈസറും കൈമാറി. മെയ് മാസം ഏഴാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം കാട്ടാക്കടയിൽ ഉള്ള ഡിവൈഎസ്പി ഓഫീസിൽ പോലീസ് സൂപ്രണ്ട് പി കെ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി എസ് ഷാജി, സബ് ഇൻസ്പെക്ടർ രഞ്ജിത് കുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ പ്രതിരോധ ഗിയറുകൾ നൽകിയത്. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വൈസ് പ്രസിഡൻറ് ശ്രീ സന്തോഷ് ജോർജ് ആണ് ഈ സംരംഭത്തിന്റെ കോർഡിനേറ്ററായി പ്രവർത്തിക്കുന്നത്. ഇതിലൂടെ ഡ്യൂട്ടിയിൽ ആയിരിക്കുന്ന നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബത്തിനും കോവിഡിനെ പ്രതിരോധിക്കുന്നതിന് സഹായകമാകും. കോവിഡ് പ്രതിരോധ ഗിയറുകൾ ഇല്ലാത്തപ്പോൾ പോലും…
ഞായറാഴ്ച ടെക്സസില്‍ കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ആരോഗ്യവകുപ്പ്
ഓസ്റ്റിന്‍: മേയ് 16 ഞായറാഴ്ച ടെക്സസില്‍ ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനത്തൊട്ടാകെ 650 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ടെക്സസില്‍ ഇതുവരെ 4,9877 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 29,19,889 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ടെക്സസ് ആശുപത്രികളില്‍ 2199 പേര് ചികിത്സയിലുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ഏഴുദിവസത്തെ (ശനിയാഴ്ച വരെ) കോവിഡ് പോസിറ്റിവിറ്റി നിരക്ക് 3.9 ശതമാനത്തിനു താഴെയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു കൂടുതലായാല്‍ മാത്രമേ ഭയപ്പെടേണ്ടതുള്ളുവെന്ന് ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് പറഞ്ഞു. ടെക്സസില്‍ ഇതുവരെ 11,82,1141 പേര്‍ക്ക് ഒറ്റ ഡോസ് വാക്സീന് ലഭിച്ചപ്പോള്‍ 19,34,4606 പേര്‍ക്കു രണ്ടു ഡോസ് വാക്സീന് നല്‍കിയതായി ഗവര്‍ണര്‍ പറഞ്ഞു. ടെക്സസ് സംസ്ഥാനത്തെ ജനജീവിതം സാധാരണ സ്ഥിതിയിലേക്ക് അതിവേഗം മടങ്ങിവരികയാണ്. പല പ്രമുഖ സ്ഥാപനങ്ങളിലും മാസ്ക് നിര്‍ബന്ധമല്ല. ദേവാലയങ്ങള്‍ തുറന്ന്, ആരാധന ആരംഭിച്ചിട്ടുണ്ട്. റസ്റ്റോറന്റുകളും…
നാലു വയസുകാരനെ കൊലപ്പെടുത്തിയ സംഭവം; പതിനെട്ടുകാരന് അറസ്റ്റില്‍
ഡാളസ്: മൗണ്ടന്‍ ക്രീക്ക് സ്ട്രീറ്റില്‍ നാലുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 18 വയസുകാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഡാനിയല്‍ ബ്രൗണ്‍ ആണ് അറസ്റ്റിലായത്. കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയ്ക്കു ശേഷം കൂടുതല്‍ ചാര്‍ജുകള്‍ ഡാനിയലിനെതിരെ ചുമത്തിയേക്കുമെന്നു പോലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം ഡാളസിനു സമീപത്തെ മൗണ്ടന്‍ ക്രീക്ക് സ്ട്രീറ്റില്‍ കണ്ടെത്തിയതായി പൊലീസിന് ശനിയാഴ്ച പുലര്‍ച്ചെയാണു വിവരം ലഭിക്കുന്നത്. കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഏറ്റിരുന്നു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണു കൊല നടത്തിയതെന്നും കണ്ടെടുക്കുമ്പോള്‍ മൃതദേഹത്തില്‍ വസ്ത്രമോ ഷൂസോ ഇല്ലായിരുന്നു എന്നും പോലീസ് പറഞ്ഞു. കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നു പോലീസ് അറിയിച്ചു.
21 മന്ത്രിമാരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിക്കും; ചര്‍ച്ചകള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: സര്‍ക്കാര്‍ രൂപവത്കരണത്തിന് മുന്നോടിയായി ഘടകക്ഷികളുമായുള്ള ചര്‍ച്ചകള്‍ സിപിഎം പൂര്‍ത്തിയാക്കി. 21 മന്ത്രിമാരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് തീരുമാനം. എല്‍ജെഡി ഒഴികെയുള്ള ഘടകക്ഷികള്‍ക്കെല്ലാം സര്‍ക്കാരില്‍ പ്രാതിനിധ്യം നല്‍കും. ഒറ്റയംഗങ്ങളുള്ള നാല് പാര്‍ട്ടികള്‍ രണ്ടര വര്‍ഷം വീതം രണ്ട് മന്ത്രിസ്ഥാനം പങ്കിടും. ഇതാണ് നിലവിലെ ധാരണ. തിങ്കളാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ അന്തിമ തീരുമാനവും പ്രഖ്യാപനവുമുണ്ടാകും. സിപിഎം- മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരും സ്പീക്കറും സിപിഐ- നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും കേരള കോണ്‍ഗ്രസ് (എം)- ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് സ്ഥാനവും കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിസ്ഥാനമെന്ന ആവശ്യം ഞായറാഴ്ചത്തെ ചര്‍ച്ചയിലും ജോസ് കെ മാണി ഇന്നയിച്ചു. അത് അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് അറിയിച്ചു. അന്തിമ തീരുമാനം എല്‍ഡിഎഫ് യോഗത്തിലുണ്ടാകുമെന്ന് ജോസ് പ്രതികരിച്ചു. മന്ത്രിമാരുടെ എണ്ണം പരമാവധി സംഖ്യയായ…